1ഏറിയനാള്‍ കഴിഞ്ഞിട്ടു മൂന്നാം സംവത്സരത്തില്‍ ഏലീയാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായിനീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാന്‍ ഭൂതലത്തില്‍ മഴ പെയ്യിപ്പാന്‍ പോകുന്നു എന്നു പറഞ്ഞു.
1ကာလအင်တန်ကြာ၍ သုံးနှစ်စေ့သောအခါ၊ ဧလိယသို့ရောက်လာသော ထာဝရဘုရား၏ နှုတ်ကပတ် တော်က၊ သင်သည် အာဟပ်မင်းအားသွား၍ ကိုယ်ကို ပြလော့။ ငါသည်လည်း မြေပေါ်မှာ မိုဃ်းရွာစေမည်ဟု မိန့်တော်မူသည်အတိုင်း၊
2ഏലീയാവു ആഹാബിന്നു തന്നെത്താന്‍ കാണിപ്പാന്‍ പോയി; ക്ഷാമമോ ശമര്യയില്‍ കഠിനമായിരുന്നു.
2ဧလိယသည် အာဟပ်မင်းအား ကိုယ်ကိုပြအံ့ သောငှါသွား၏။ ထိုအခါ ရှမာရိမြို့၌ပြင်းစွာသော အစာအာဟာရခေါင်းပါးခြင်းဘေးရှိ၍၊
3ആകയാല്‍ ആഹാബ് തന്റെ ഗൃഹവിചാരകനായ ഔബദ്യാവെ ആളയച്ചുവരുത്തി; ഔബദ്യാവോ യഹോവയിങ്കല്‍ മഹാഭക്തനായിരുന്നു.
3အာဟပ်မင်းသည် နန်းတော်အုပ်ဩဗဒိကိုခေါ်၏။ ထိုဩဗဒိသည် ထာဝရဘုရားကို အလွန် ရိုသေသောသူ ဖြစ်၏။
4ഈസേബെല്‍ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള്‍ ഔബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഔരോ ഗുഹയില്‍ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.
4ယေဇဗေလသည် ထာဝရဘုရား၏ပရောဖက်တို့ကိုပယ်ဖြတ်သောအခါ၊ ဩဗဒိသည် ပရောဖက်တရာကို မြေတွင်းထဲမှာ ငါးဆယ်စီဝှက်ထားပြီးလျှင်၊ မုန့်နှင့်ရေကိုပေး၍ ကျွေးလေ၏။
5ആഹാബ് ഔബദ്യാവോടുനീ നാട്ടിലുള്ള എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികത്തു ചെന്നു നോക്കുക; പക്ഷേ മൃഗങ്ങള്‍ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവര്‍കഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാന്‍ നമുക്കു പുല്ലു കിട്ടും എന്നു പറഞ്ഞു.
5အာဟပ်ကလည်း၊ တပြည်လုံးသို့လှည့်လည်၍ စမ်းရေတွင်းများ၊ ချောင်းများရှိရာအရပ်ရပ်သို့ သွားလော့။ တိရစ္ဆာန်အပေါင်းတို့သည် မသေ၊ မြင်းနှင့်လားတို့သည် အသက်လွတ်မည်အကြောင်း၊ မြက်ပင်ကို တွေ့ကောင်းတွေ့လိမ့်မည်ဟု ဩဗဒိအားဆိုလျက်၊
6അവര്‍ ദേശത്തുകൂടി സഞ്ചരിക്കേണ്ടതിന്നു അതിനെ തമ്മില്‍ പകുത്തു; ആഹാബ് തനിച്ചു ഒരു വഴിക്കു പോയി, ഔബദ്യാവും തനിച്ചു മറ്റൊരു വഴിക്കു പോയി,
6သူတို့သည် တပြည်လုံးကို နှံ့ပြားအောင် ဝေဖန်၍၊ အာဟပ်နှင့် ဩဗဒိသည် လမ်းတခြားစီ ထွက်သွား ကြ၏။
7ഔബദ്യാവു വഴിയില്‍ ഇരിക്കുമ്പോള്‍ ഏലീയാവു എതിരേറ്റുവരുന്നതു കണ്ടു അവനെ അറിഞ്ഞിട്ടു സാഷ്ടാംഗം വീണുഎന്റെ യജമാനനായ ഏലീയാവോ എന്നു ചോദിച്ചു.
7ဩဗဒိသည်သွားစဉ်အခါ၊ ဧလိယသည် ဆီး၍ကြို၏။ ဩဗဒိသည် ဧလိယကိုသိ၍ ပြပ်ဝပ်လျက်၊ ကိုယ်တော်သည် အကျွန်ုပ်သခင် ဧလိယမှန်ပါသလောဟု မေးလျှင်၊
8അവന്‍ അവനോടുഅതേ, ഞാന്‍ തന്നേ; നീ ചെന്നു ഏലീയാവു ഇവിടെ ഉണ്ടെന്നു നിന്റെ യജമാനനോടു ബോധിപ്പിക്ക എന്നു പറഞ്ഞു.
8ဧလိယက ငါမှန်၏။ ဧလိယသည် ဤမည်သောအရပ်၌ရှိပါ၏ဟု သင့်သခင်ထံသို့သွား၍ လျှောက်လော့ ဟု ပြောဆိုသော်၊
9അതിന്നു അവന്‍ പറഞ്ഞതുഅടിയനെ കൊല്ലേണ്ടതിന്നു അഹാബിന്റെ കയ്യില്‍ ഏല്പിപ്പാന്‍ അടിയന്‍ എന്തു പാപം ചെയ്തു?
9ဩဗဒိကလည်း၊ ကိုယ်တော်ကျွန်၏ အသက်ကို သတ်စေခြင်းငှါ အာဟပ်၌ အပ်ရမည်အကြောင်း၊ ကိုယ် တော်ကျွန်သည် အဘယ်သို့ ပြစ်မှားဘိသနည်း။
10നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാന്‍ എന്റെ യജമാനന്‍ ആളെ അയക്കാത്ത ജാതിയും രാജ്യവും ഇല്ല; നീ അവിടെ ഇല്ല എന്നു അവര്‍ പറഞ്ഞപ്പോള്‍ അവന്‍ ആ രാജ്യത്തെയും ജാതിയെയുംകൊണ്ടു നിന്നെ കണ്ടിട്ടില്ല എന്നു സത്യം ചെയ്യിച്ചു.
10ကိုယ်တော်၏ ဘုရားသခင် ထာဝရဘုရား အသက်ရှင်တော်မူသည်အတိုင်း၊ ကိုယ်တော်ကို ရှာစေ ခြင်းငှါ အကျွန်ုပ်သခင်မစေလွှတ်သော တိုင်းနိုင်ငံတခုမျှ မရှိပါ။ တကျွန်းတနိုင်ငံသားက၊ ဧလိယမရှိပါဟု လျှောက်သောအခါ၊ ကိုယ်တော်ကို ရှာ၍မတွေ့နိုင်ဟု ထိုတိုင်းနိုင်ငံသားတို့သည် အကျိန်ကိုခံရကြပါ၏။
11ഇങ്ങനെയിരിക്കെ നീ എന്നോടുചെന്നു നിന്റെ യജമാനനോടുഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവല്ലോ.
11ယခုမူကား၊ ဧလိယသည် ဤမည်သောအရပ်၌ ရှိပါ၏ဟု သင့်သခင်ထံသို့သွား၍ လျှောက်လော့ဟု မိန့် တော်မူပါသည်တကား။
12ഞാന്‍ നിന്നെ പിരിഞ്ഞുപോയ ഉടനെ യഹോവയുടെ ആത്മാവു നിന്നെ ഞാന്‍ അറിയാത്ത ഒരു സ്ഥലത്തേക്കു എടുത്തു കൊണ്ടുപോകും; ഞാന്‍ ആഹാബിനോടു ചെന്നറിയിക്കയും അവന്‍ നിന്നെ കണ്ടെത്താതെ ഇരിക്കയും ചെയ്താല്‍ അവന്‍ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതല്‍ യഹോവഭക്തന്‍ ആകുന്നു.
12အကျွန်ုပ်သည် ကိုယ်တော်ထံမှ ထွက်သွား၍ အာဟပ်မင်းထံမှာ လျှောက်စဉ်တွင်၊ ထာဝရဘုရား၏ ဝိညာဉ်တော်သည် အကျွန်ုပ်မသိသောအရပ်သို့ ကိုယ်တော်ကို ဆောင်သွားတော်မူလျှင်၊ အာဟပ်မင်းသည် ကိုယ်တော်ကို မတွေ့နိုင်သောအခါ အကျွန်ုပ်ကို သတ်ပါလိမ့်မည်။ ကိုယ်တော်ကျွန်မူကား၊ အသက်ငယ်စဉ်ကာလ မှစ၍ ထာဝရဘုရားကို ရိုသေပါပြီ။
13ഈസേബെല്‍ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള്‍ ഞാന്‍ യഹോവയുടെ പ്രവാചകന്മാരില്‍ നൂറുപേരെ ഔരോ ഗുഹയില്‍ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനന്‍ അറിഞ്ഞിട്ടില്ലയോ?
13ယေဇဗေလသည် ထာဝရဘုရား၏ ပရောဖက် တို့ကို သတ်သောအခါ၊ အကျွန်ုပ်ပြုသောအမှုတည်း ဟူသော ထာဝရဘုရား၏ပရောဖက်တရာကို မြေတွင်းထဲမှာ ငါးဆယ်စီ ဝှက်ထားပြီးလျှင်၊ မုန့်နှင့်ရေကိုပေး၍ ကျွေးကြောင်းကို အကျွန်ုပ်သခင်ကြားတော်မမူသလော။
14അങ്ങനെയിരിക്കെ നീ എന്നോടുചെന്നു നിന്റെ യജമാനനോടുഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവന്‍ എന്നെ കൊല്ലുമല്ലോ.
14ယခုမူကား၊ ဧလိယသည် ဤမည်သောအရပ်၌ ရှိပါ၏ဟု သင့်သခင်ထံသို့သွား၍ လျှောက်လော့ဟု ကိုယ်တော်မိန့်တော်မူသည်ဖြစ်၍၊ အာဟပ်သည် အကျွန်ုပ်ကို သတ်ပါလိမ့်မည်ဟု ပြန်ဆို၏။
15അതിന്നു ഏലീയാവുഞാന്‍ സേവിച്ചുനിലക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാന്‍ ഇന്നു അവന്നു എന്നെത്തന്നേ കാണിക്കും എന്നു പറഞ്ഞു.
15ဧလိယကလည်း၊ ငါကိုးကွယ်သော ကောင်းကင် ဗိုလ်ခြေအရှင် ထာဝရဘုရားအသက် ရှင်တော်မူသည် အတိုင်း၊ ငါသည် ယနေ့အာဟပ်မင်းအား ကိုယ်ကို အမှန်ပြမည်ဟု ဆိုပြန်သော်၊
16അങ്ങനെ ഔബദ്യാവു ആഹാബിനെ ചെന്നു കണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവെ കാണ്മാന്‍ ചെന്നു.
16ဩဗဒိသည် အာဟပ်မင်းထံသို့သွား၍ လျှောက်သဖြင့်၊ အာဟပ်သည် ဧလိယကို ကြိုဆိုအံ့သောငှါ သွား၍၊
17ആഹാബ് ഏലീയാവെ കണ്ടപ്പോള്‍ അവനോടുആര്‍ ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു.
17တွေ့မြင်သောအခါ၊ သင်သည် ဣသရေလ အမျိုးကို နှောင့်ရှက်သောသူမှန်သလောဟု မေးလျှင်၊
18അതിന്നു അവന്‍ പറഞ്ഞതുയിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങള്‍ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാല്‍വിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടു തന്നേ.
18ဧလိယက၊ ငါသည်ဣသရေလအမျိုးကို မနှောင့်ရှက်၊ သင်နှင့် သင့်အဆွေအမျိုးတို့သည် ထာဝရဘုရား၏ ပညတ်တရားကိုစွန့်၍ ဗာလဘုရားတို့ကိုဆည်းကပ်သဖြင့်၊ ဣသရေလအမျိုးကို နှောင့်ရှက်ကြပြီ။
19എന്നാല്‍ ഇപ്പോള്‍ ആളയച്ചു എല്ലായിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കല്‍ ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാരെയും കര്‍മ്മേല്‍പര്‍വ്വതത്തില്‍ എന്റെ അടുക്കല്‍ കൂട്ടിവരുത്തുക.
19သို့ရာတွင်လူကို ယခုစေလွှတ်၍ ဣသရေလ အမျိုးသားအပေါင်းတို့ကို၎င်း၊ ဗာလပရောဖက်လေးရာ ငါးဆယ်ကို၎င်း၊ ယေဇဗေလစားပွဲ၌ စားသောအာရှရပရောဖက်လေးရာကို၎င်း၊ ကရမေလတောင်၊ ငါ့ထံသို့ စုဝေးစေလော့ဟုဆိုသည်အတိုင်း၊
20അങ്ങനെ ആഹാബ് എല്ലായിസ്രായേല്‍മക്കളുടെയും അടുക്കല്‍ ആളയച്ചു കര്‍മ്മേല്‍പര്‍വ്വതത്തില്‍ ആ പ്രവാചകന്മാരെ കൂട്ടിവരുത്തി.
20အာဟပ်သည် ဣသရေလအမျိုးသားအပေါင်း တို့ရှိရာသို့ စေလွှတ်၍၊ ပရောဖက်တို့ကို ရမေလတောင် ပေါ်မှ စုဝေးစေ၏။
21അപ്പോള്‍ ഏലീയാവു അടുത്തുചെന്നു സര്‍വ്വജനത്തോടുംനിങ്ങള്‍ എത്രത്തോളം രണ്ടു തോണിയില്‍ കാല്‍വേക്കും? യഹോവ ദൈവം എങ്കില്‍ അവനെ അനുഗമിപ്പിന്‍ ; ബാല്‍ എങ്കിലോ അവനെ അനുഗമിപ്പിന്‍ എന്നു പറഞ്ഞു; എന്നാല്‍ ജനം അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.
21ဧလိယသည် လူများရှိရာသို့ လာ၍၊ သင်တို့ သည် ဘာသာနှစ်ပါးစပ်ကြားမှာ အဘယ်မျှကာလ ပတ်လုံး ယုံမှားသောစိတ်နှင့် နေကြလိမ့်မည်နည်း။ ထာဝရဘုရားသည် ဘုရားသခင်မှန်လျှင် ထိုဘုရားကို ဆည်းကပ်ကြလော့။ ဗာလသည် ဘုရားသခင်မှန်လျှင် ထိုဘုရားကို ဆည်းကပ်ကြလော့ဟုဆိုလျှင်၊ လူများတို့ သည် တိတ်ဆိတ်စွာ နေကြ၏။
22പിന്നെ ഏലീയാവു ജനത്തോടു പറഞ്ഞതുയഹോവയുടെ പ്രവാചകനായി ഞാന്‍ ഒരുത്തന്‍ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പതുപേരുണ്ടു.
22တဖန် ဧလိယက၊ ထာဝရဘုရား၏ ပရောဖက်ကား ငါတယောက်တည်း ကျန်ရစ်၏။ ဗာလ၏ပရော ဖက်ကား လေးရာငါးဆယ် ရှိကြ၏။
23ഞങ്ങള്‍ക്കു രണ്ടു കാളയെ തരട്ടെ; ഒരു കാളയെ അവര്‍ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേല്‍ വെക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേല്‍ വെക്കാം;
23နွားနှစ်ကောင်ကို ပေးကြလော့။ သူတို့သည် တကောင်ကိုရွေး၍ အပိုင်းပိုင်းဖြတ်ပြီးလျှင် ထင်းပေါ်မှာ တင်ပါလေစေ။ မီးမထည့်စေနှင့်။ ငါလည်း နွားတကောင်ကို လုပ်၍ထင်းပေါ်မှာ တင်မည်။ မီးကိုမထည့်။
24നിങ്ങള്‍ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍ ; ഞാന്‍ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു ഇരിക്കട്ടെ; അതിന്നു ജനം എല്ലാം
24သင်တို့သည် သင်တို့ဘုရားများ၏ နာမကို ဟစ်ခေါ်ကြလော့။ ငါလည်း ထာဝရဘုရား၏ နာမတော် ကို ဟစ်ခေါ်မည်။ မီးဖြင့် ထူးတော်မူသောဘုရားသည် ဘုရားသခင်မှန်ပါစေဟု လူများတို့အား ပြောဆိုလျှင်၊ လူအပေါင်းတို့က၊ ဧလိယ၏စကားသည် လျောက်ပတ်ပေသည်ဟု ဆိုကြ၏။
25അതു നല്ലവാക്കു എന്നു ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവു ബാലിന്റെ പ്രവാചകന്മാരോടുനിങ്ങള്‍ ഒരു കാളയെ തിരഞ്ഞെടുത്തു ആദ്യം ഒരുക്കിക്കൊള്‍വിന്‍ ; നിങ്ങള്‍ അധികം പേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍ എന്നു പറഞ്ഞു.
25တဖန်ဧလိယက၊ သင်တို့သည် များသောကြောင့် နွားတကောင်ကို အရင်ရွေး၍ လုပ်ကြလော့။ မီးမထည့်ဘဲ သင်တို့ဘုရားများ၏နာမကို ဟစ်ခေါ် ကြလော့ဟု ဗာလ၏ပရောဖက်တို့အားဆိုသည်အတိုင်း၊
26അങ്ങനെ അവര്‍ക്കും കൊടുത്ത കാളയെ അവര്‍ എടുത്തു ഒരുക്കിബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങള്‍ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുറ്റും അവര്‍ തുള്ളിച്ചാടിക്കൊണ്ടിരുന്നു.
26သူတို့သည် လူများပေးသော နွားကိုယူ၍ လုပ်ပြီးလျှင်၊ အိုဗာလဘုရား၊ အကျွန်ုပ်တို့အား ထူးတော်မူပါဟု နံနက်အချိန်မှစ၍ မွန်းတည့်အချိန်တိုင်အောင် ဗာလ၏ နာမကို ဟစ်ခေါ်ကြ၏။ သို့ရာတွင် ဗျာဒိတ်သံမရှိ။ ထူးသောသူလည်းမရှိ။ သူတို့သည် ကိုယ်တည်သော ယဇ်ပလ္လင်ရှေ့မှာ ကခုန်ကြ၏။ သို့ရာတွင် ဗျာဒိတ်သံမရှိ။ ထူးသောသူလည်းမရှိ။ သူတို့သည် ကိုယ်တည်သော ယဇ်ပလ္လင်ရှေ့မှာ ကခုန်ကြ၏။
27ഉച്ചയായപ്പോള്‍ ഏലീയാവു അവരെ പരിഹസിച്ചുഉറക്കെ വിളിപ്പിന്‍ ; അവന്‍ ദേവനല്ലോ; അവന്‍ ധ്യാനിക്കയാകുന്നു; അല്ലെങ്കില്‍ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കില്‍ യാത്രയിലാകുന്നു; അല്ലെങ്കില്‍ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണര്‍ത്തേണം എന്നു പറഞ്ഞു.
27မွန်းတည့်အချိန်၌ ဧလိယက၊ ကျယ်သောအသံ နှင့် ဟစ်ကြလော့။ ဗာလသည် ဘုရားဖြစ်တော်မူ၏။ ဆင်ခြင်လျက် နေတော်မူ၏။ သို့မဟုတ် တစုံတခုကို လိုက်၍ရှာတော်မူ၏။ သို့မဟုတ် ခရီးသွားတော်မူ၏။ သို့မဟုတ် ကျိန်းစက်တော်မူသောကြောင့်၊ တစုံတယောက် သောသူသည် နှိုးရမည်ဟု ပြက်ယယ်ပြု၍ဆို၏။
28അവര്‍ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാള്‍കൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.
28သူတို့သည်လည်း ကျယ်သောအသံနှင့် ဟစ်၍ ထုံးစံရှိသည်အတိုင်း၊ ကိုယ်အသွေးနှင့် ကိုယ်ကိုလူးခြင်းငှါ ထား၊ သံစူးနှင့်ကိုယ်ကို ရှစေကြ၏။
29ഉച്ചതിരിഞ്ഞിട്ടു ഭോജനയാഗം കഴിക്കുന്ന സമയംവരെ അവര്‍ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.
29မွန်းလွှဲ၍ ညဦးယံယဇ်ပူဇော်ချိန်တိုင်အောင် ပရောဖက်ပြုကြသော်လည်း၊ ဗျာဒိတ်သံမရှိ။ ထူးသောသူ၊ အမှုထားသောသူလည်း မရှိသောအခါ၊
30അപ്പോള്‍ ഏലീയാവുഎന്റെ അടുക്കല്‍ വരുവിന്‍ എന്നു സര്‍വ്വജനത്തോടും പറഞ്ഞു. സര്‍വ്വജനവും അവന്റെ അടുക്കല്‍ ചേര്‍ന്നു. അവന്‍ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;
30ဧလိယက၊ ငါ့အနီးသို့လာကြလော့ဟု လူများတို့ကိုခေါ်သည်အတိုင်း၊ လူအပေါင်းတို့သည် အနီးသို့လာကြ၏။ ထိုအခါဧလိယသည် ပြိုပျက်သော ထာဝရဘုရား၏ယဇ်ပလ္လင်ကို ရှင်းလင်းပြီးမှ၊
31നിനക്കു യിസ്രായേല്‍ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു എടുത്തു,
31သင်၏အမည်ကား ဣသရေလဖြစ်ရမည်ဟူသော ထာဝရဘုရား၏ဗျာဒိတ်တော်ကိုခံရသော ယာကုပ်သား အမျိုးအနွယ် အရေအတွက်အတိုင်း၊ ကျောက်တဆယ်နှစ်လုံးကိုယူ၍၊
32കല്ലുകൊണ്ടു യഹോവയുടെ നാമത്തില്‍ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാന്‍ മതിയായ വിസ്താരത്തില്‍ ഒരു തോടു ഉണ്ടാക്കി.
32ထာဝရဘုရား၏ နာမတော်အဘို့ ယဇ်ပလ္လင်ကို တည်ပြီးမှ၊ မျိုးစေ့နှစ်တင်းလောက်ဝင်နိုင်သော ကျုံးကို ယဇ်ပလ္လင်ပတ်လည်၌ တူးလေ၏။
33പിന്നെ അവന്‍ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിന്‍ മീതെ വെച്ചു; നാലു തൊട്ടിയില്‍ വെള്ളം നിറെച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിന്‍ എന്നു പറഞ്ഞു.
33ထင်းကိုစီ၍နွားကိုလည်း အပိုင်းပိုင်းဖြတ်ပြီးလျှင် ထင်းပေါ်မှာ တင်လေ၏။
34രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‍വിന്‍ എന്നു അവന്‍ പറഞ്ഞു. അവര്‍ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെ ശേഷംമൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‍വിന്‍ എന്നു അവന്‍ പറഞ്ഞു. അവര്‍ മൂന്നാം പ്രാവശ്യവും ചെയ്തു.
34အိုးလေးလုံးကိုရေနှင့် အပြည့်ထည့်၍၊ မီးရှို့စရာ ယဇ်နှင့်ထင်းပေါ်မှာလောင်းကြလော့ဟု ဆိုသည်အတိုင်း သူတို့သည် လောင်းပြီးမှ၊ တဖန်လောင်းကြဦးလော့ဟု ဆိုသည်အတိုင်း သူတို့သည်လောင်းပြီးမှ၊ သုံးကြိမ် တိုင်အောင် လောင်းကြလော့ဟုဆိုသည်အတိုင်း၊ သူတို့သည် သုံးကြိမ်တိုင်အောင် လောင်းကြ၏။
35വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവന്‍ തോട്ടിലും വെള്ളം നിറെച്ചു.
35ရေသည် ယဇ်ပလ္လင်ပတ်လည်၌ စီး၍ကျုံးသည်လည်း ရေနှင့်ပြည့် လေ၏။
36ഭോജനയാഗം കഴിക്കുന്ന നേരമായപ്പോള്‍ ഏലീയാപ്രവാചകന്‍ അടുത്തുചെന്നുഅബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവയമായ യഹോവേ, യിസ്രയേലില്‍ നീ ദൈവമെന്നും ഞാന്‍ നിന്റെ ദാസന്‍ എന്നും ഈ കാര്യങ്ങളൊക്കെയും ഞാന്‍ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.
36ညဦးယံ ယဇ်ပူဇော်ချိန်ရောက်သောအခါ၊ ပရောဖက်ဧလိယသည် ချဉ်းလာ၍၊ အာဗြဟံ၊ ဣဇာက်၊ ဣသရေလတို့၏ဘုရားသခင် ထာဝရဘုရား၊ ကိုယ်တော်သည် ဣသရေလအမျိုး၏ဘုရားသခင် ဖြစ်တော်မူ ကြောင်းကို၎င်း၊ အကျွန်ုပ်သည် ကိုယ်တော်ကျွန်ဖြစ်၍ အမိန့်တော်အတိုင်း ဤအမှုအလုံးစုံတို့ကို ပြုကြောင်းကို ၎င်း၊ ယနေ့သိကြပါစေသော။
37യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ എന്നു പറഞ്ഞു.
37အိုထာဝရဘုရား၊ ကိုယ်တော်သည် ထာဝရအရှင်ဘုရားသခင်ဖြစ်တော်မူကြောင်းကို၎င်း၊ ဤလူတို့ စိတ်သဘောကို ပြောင်းလဲစေတော်မူကြောင်းကို၎င်း၊ သူတို့သည် သိစေခြင်းငှါ အကျွန်ုပ်စကားကိုနားထောင် တော်မူပါ။ နားထောင်တော်မူပါဟု ဆုတောင်းလေ၏။
38ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.
38ထိုအခါ ထာဝရဘုရား၏မီးသည် ကျသဖြင့်၊ မီးရှို့ရာယဇ်အစရှိသော ထင်း၊ ကျောက်၊ မြေမှုန့်ကို လောင်၍ကျုံး၌ရှိသော ရေကိုလည်း ခန်းခြောက်စေ၏။
39ജനം എല്ലാം അതു കണ്ടു കവിണ്ണുവീണുയഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.
39လူအပေါင်းတို့သည် မြင်လျှင် ပြပ်ဝပ်၍၊ ထာဝရဘုရားသည် ဘုရားသခင်ဖြစ်တော်မူ၏။ ထာဝရဘုရား သည် ဘုရားသခင်ဖြစ်တော်မူ၏ဟု ဝန်ခံကြ၏။
40ഏലീയാവു അവരോടുബാലിന്റെ പ്രവാചകന്മാരെ പിടിപ്പിന്‍ ; അവരില്‍ ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവര്‍ അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോന്‍ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.
40ဧလိယကလည်း၊ ဗာလ၏ပရောဖက်တို့ကို ဘမ်းဆီးကြလော့။ တယောက်ကိုမျှ မလွတ်စေနှင့်ဟုစီရင် သည်အတိုင်း၊ သူတို့ကို ဘမ်းဆီး၍ ဧလိယသည် ကိရှုန်ချောင်းသို့ ယူသွားပြီးလျှင် ကွပ်မျက်လေ၏။
41പിന്നെ ഏലീയാവു ആഹാബിനോടുനീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ടു എന്നു പറഞ്ഞു.
41ထိုနောက်မှ ဧလိယက၊ မင်းကြီးသည် စား သောက်ခြင်းငှါ တက်သွားပါလော့။ များစွာသော မိုဃ်းရွာ မည့်အသံရှိသည်ဟု အာဟပ်အား ပြောဆိုလျှင်၊
42ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിന്നു മല കയറിപ്പോയി. ഏലീയാവോ കര്‍മ്മേല്‍ പര്‍വ്വതത്തിന്റെ മുകളില്‍ കയറി നിലത്തു കുനിഞ്ഞു മുഖം തന്റെ മുഴങ്കാലുകളുടെ നടുവില്‍ വെച്ചു തന്റെ ബാല്യക്കാരനോടു
42အာဟပ်သည်စားသောက်ခြင်းငှါ တက်သွား၏။ ဧလိယသည် ကရမေလတောင်ပေါ်သို့ တက်၍၊ မြေ၌ ပြပ်ဝပ်လျက်မျက်နှာကို ဒူးကြားမှာ ထားလျက်၊
43നീ ചെന്നു കടലിന്നു നേരെ നോക്കുക എന്നു പറഞ്ഞു. അവന്‍ ചെന്നു നോക്കീട്ടുഒന്നും ഇല്ല എന്നു പറഞ്ഞു. അതിന്നു അവന്‍ പിന്നെയും ഏഴുപ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു.
43မိမိကျွန်အားသင်တက်၍ ပင်လယ်သို့ ကြည့်ရှုလော့ဟုဆိုသည်အတိုင်း၊ ကျွန်သည်တက်၍ ကြည့်ရှုလျှင်၊ အဘယ်အရာမျှ မရှိပါဟု ပြောဆို၏။ ဧလိယက၊ ခုနစ် ကြိမ်တိုင်အောင်သွား၍ ကြည့်ရှုဦးလော့ဟု ဆို၏။
44ഏഴാം പ്രാവശ്യമോ അവന്‍ ഇതാ, കടലില്‍നിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നു പറഞ്ഞു. അതിന്നു അവന്‍ നീ ചെന്നു ആഹാബിനോടുമഴ നിന്നെ തടുക്കാതിരിക്കേണ്ടതിന്നു രഥം പൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു.
44ခုနစ်ကြိမ်မြောက်သောအခါ၊ လူလက်နှင့် တူသော မိုဃ်းတိမ်ငယ်တခုသည် ပင်လယ်ထဲက တက်ပါ ၏ဟုဆိုသော်၊ အာဟပ်မင်းထံသို့ သွားလော့။ မိုဃ်းရွာ၍ ဆီးတားမည်ကိုစိုးရိမ်စရာရှိသောကြောင့်၊ မင်းကြီး ပြင်ဆင်၍ ပြန်သွားမည်အကြောင်း လျှောက်ထားလော့ ဟု မှာလိုက်လေ၏။
45ക്ഷണത്തില്‍ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി.
45မကြာမမြင့်မှီ မိုဃ်းကောင်းကင်သည် မိုဃ်းသက်မုန်တိုင်းနှင့် မည်း၍ ပြင်းစွာမိုဃ်းရွာ၏။ အာဟပ် သည် ရထားစီး၍ ယေဇရေလမြို့သို့ သွား၏။
46എന്നാല്‍ യഹോവയുടെ കൈ ഏലീയാവിന്മേല്‍ വന്നു; അവന്‍ അര മുറുക്കിയുംകൊണ്ടു യിസ്രായേലില്‍ എത്തുംവരെ ആഹാബിന്നു മുമ്പായി ഔടി.
46ထာဝရဘုရား၏လက်တော်သည် ဧလိယအပေါ်မှာရှိ၍၊ သူသည် ခါးပန်းကိုစည်းလျက် အာဟပ်မင်း အရင် ယေဇရလမြို့ တံခါးဝသို့ ပြေးလေ၏။