Malayalam

Myanmar

1 Kings

5

1ശലോമോനെ അവന്റെ അപ്പന്നു പകരം രാജാവായിട്ടു അഭിഷേകം ചെയ്തു എന്നു സോര്‍രാജാവായ ഹീരാം കേട്ടിട്ടു ഭൃത്യന്മാരെ അവന്റെ അടുക്കല്‍ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു.
1ရှောလမုန်ကို ခမည်းတော်အရာ၌ ဘိသိက်ပေး ကြောင်းကို တုရုမင်းကြီးဟိရံသည် ကြားလျှင်၊ ဒါဝိဒ်နှင့် အစဉ်မိတ်ဆွေဖွဲ့သော သူဖြစ်၍၊ မိမိကျွန်တို့ကို စေလွှတ် လေ၏။
2ശലോമോന്‍ ഹീരാമിന്റെ അടുക്കല്‍ ആളയച്ചു പറയിച്ചതു എന്തെന്നാല്‍
2တဖန်ရှောလမုန်သည်လည်း၊ ဟိရံထံသို့ စေ လွှတ်လျက်၊
3എന്റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ അവന്റെ കാല്‍ക്കീഴാക്കുംവരെ ചുറ്റുമുള്ള യുദ്ധം ഹേതുവായി തന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാന്‍ അവന്നു കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ.
3ငါ့အဘဒါဝိဒ်သည် အရပ်ရပ်၌ စစ်တိုက်ရ သောကြောင့်၊ ထာဝရဘုရားသည် ရန်သူတို့ကို အဘခြေ ဘဝါးတော်အောက်သို့ နှိမ့်ချတော်မမူမှီတိုင်အောင်၊ မိမိဘုရားသခင်ထာဝရဘုရား၏ နာမတော်အဘို့ အိမ်တော်ကို မတည်မဆောက်ရဟု မင်းကြီးသိ၏။
4എന്നാല്‍ ഇപ്പോള്‍ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല; എന്റെ ദൈവമായ യഹോവ ചുറ്റും എനിക്കു സ്വസ്ഥത നല്കിയിരിക്കുന്നു.
4ယခုမူကား၊ ငါ၏ဘုရားသခင်ထာဝရဘုရား သည် အရပ်ရပ်၌ ငြိမ်ဝပ်မည်အကြောင်း စီရင်တော်မူ သဖြင့်၊ ရန်ဘက်ပြုသောသူ၊ ဆီးတားသောသူ မရှိသည် ဖြစ်၍၊
5ആകയാല്‍ ഇതാ, ഞാന്‍ നിനക്കു പകരം നിന്റെ സിംഹാസനത്തില്‍ ഇരുത്തുന്ന നിന്റെ മകന്‍ എന്റെ നാമത്തിന്നു ഒരു ആലയം പണിയുമെന്നു യഹോവ എന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതു പോലെ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാന്‍ ഞാന്‍ വിചാരിക്കുന്നു.
5ထာဝရဘုရားက၊ ငါ့အဘဒါဝိဒ်အား သင့် ကိုယ်စား သင်၏ရာဇပလ္လင်ပေါ်မှာ ငါတင်သော သင်၏ သားသည် ငါ့နာမအဘို့ အိမ်ကို တည်ဆောက်ရမည်ဟု မိန့်တော်မူသည်အတိုင်း၊ ငါ၏ဘုရားသခင် ထာဝရဘုရား ၏ နာမတော်အဘို့ အိမ်တော်ကို တည်ဆောက်မည်ဟု ငါအကြံရှိ၏။
6ആകയാല്‍ ലെബാനോനില്‍നിന്നു എനിക്കായി ദേവദാരുമരം മുറിപ്പാന്‍ കല്പന കൊടുക്കേണം; എന്റെ വേലക്കാര്‍ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാര്‍ക്കും നീ പറയുന്ന കൂലി ഞാന്‍ എത്തിച്ചു തരാം; സീദോന്യരെപ്പോലെ മരം മുറിപ്പാന്‍ പരിചയമുള്ളവര്‍ ഞങ്ങളുടെ ഇടയില്‍ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ.
6မင်းကြီး၏ ကျွန်တို့သည် ငါ့အဘို့ လေဗနုန် တောင်ပေါ်မှာ အာရဇ်ပင်တို့ကို ခုတ်လှဲစေခြင်းငှါ စီရင် ပါ။ ငါ့ကျွန်တို့သည် မင်းကြီးကျွန်တို့နှင့်ဝိုင်း၍ လုပ်ကိုင် ကြလိမ့်မည်။ မင်းကြီးစီရင်သည်အတိုင်း၊ မင်းကြီး၏ ကျွန်တို့အား အခကိုပေးပါမည်။ ဇိဒုန်အမျိုးသားတို့သည် သစ်ခုတ်တတ်သကဲ့သို့ ငါ့တို့တွင် အဘယ်သူမျှ ခုတ်တတ် သည်ကို မင်းကြီးသိသည်ဟု မှာလိုက်လေ၏။
7ഹീരാം ശലോമോന്റെ വാക്കു കേട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചുഈ മഹാജനത്തെ വാഴുവാന്‍ ദാവീദിന്നു ജ്ഞാനമുള്ളോരു മകനെ കൊടുത്ത യഹോവ ഇന്നു വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
7ရှောလမုန်မင်း၏စကားကို ဟိရံမင်းသည် ကြား လျှင် အလွန်ဝမ်းမြောက်၍၊ ထိုလူမျိုးကြီးကို အစိုးရသော သားကို ဒါဝိဒ်အားပေးတော်မူသော ထာဝရဘုရားသည် ယနေ့မင်္ဂလာရှိတော်မူစေသတည်းဟု ဆိုလျက်၊
8ഹീരാം ശലോമോന്റെ അടുക്കല്‍ ആളയച്ചു പറയിച്ചതു എന്തെന്നാല്‍നീ പറഞ്ഞയച്ച വസ്തുത ഞാന്‍ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തില്‍ നീ ഇച്ഛിച്ചതു ഒക്കെയും ഞാന്‍ ചെയ്യാം.
8မင်းကြီးမှာလိုက်သော အမှုကို ငါဆင်ခြင်ပြီ။ အာရဇ်သစ်သား၊ ထင်ရူးသစ်သားလိုသမျှကို ပေးပါမည်။
9എന്റെ വേലക്കാര്‍ ലെബാനോനില്‍നിന്നു കടലിലേക്കു അവയെ ഇറക്കിയശേഷം ഞാന്‍ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടല്‍ വഴിയായി എത്തിച്ചു കെട്ടഴിപ്പിച്ചുതരാം; നീ ഏറ്റുവാങ്ങേണം; എന്നാല്‍ എന്റെ ഗൃഹത്തിന്നു ആഹാരം എത്തിച്ചുതരുന്ന കാര്യത്തില്‍ നീ എന്റെ ഇഷ്ടവും നിവര്‍ത്തിക്കേണം.
9ငါ့ကျွန်တို့သည် လေဗနုန်တောင်မှ ပင်လယ်သို့ ချပြီးလျှင်၊ ဘောင်လုပ်၍ မင်းကြီးစီရင်သောအရပ်သို့ ပင်လယ်လမ်းဖြင့် ဆောင်ခဲ့၍၊ ထိုအရပ်၌အပ်သဖြင့် မင်းကြီးခံယူရမည်။ မင်းကြီးသည်လည်း၊ ငါ၏နန်းတော် သားစားစရာရိက္ခာကိုပေး၍ ငါ့အလိုကိုလည်း ပြည့်စုံ စေရမည်ဟု ရှောလမုန်ထံသို့ လူကိုစေလွှတ်၍ ပြန်ပြော ၏။
10അങ്ങനെ ഹീരാം ശലോമോന്നു ദേവദാരുവും സരളമരവും അവന്റെ ഇഷ്ടംപോലെ ഒക്കെയും കൊടുത്തു പോന്നു.
10ထိုသို့ဟိရံသည် ရှောလမုန် အလိုရှိသမျှသော အာရဇ်သစ်သား၊ ထင်းရူးသစ်သားကို ပေး၏။
11ശലോമോന്‍ ഹീരാമിന്റെ ഗൃഹത്തിലേക്കു ആഹാരംവകെക്കു ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോന്‍ ഹീരാമിന്നു ആണ്ടുതോറും കൊടുക്കും.
11ရှောလမုန်သည်လည်း၊ ဟိရံ၏နန်းတော်သား များ စားစရာဘို့ တနှစ်တနှစ်လျှင် ဂျုံဆန်ကောရ နှစ်သောင်း၊ စစ်ပြီးသော ဆီကောရနှစ်ဆယ်ကို ပေး၏။
12യഹോവ ശലോമോനോടു അരുളിച്ചെയ്തതുപോലെ അവന്നു ജ്ഞാനം നല്‍കി; ഹീരാമും ശലോമോനും തമ്മില്‍ സമാധാനമായിരുന്നു; അവര്‍ ഇരുവരും തമ്മില്‍ ഉടമ്പടിയും ചെയ്തു.
12ထာဝရဘုရားသည်လည်း၊ ဂတိတော်ရှိသည် အတိုင်း၊ ရှောလမုန်အား ပညာကိုပေးတော်မူ၏။ ဟိရံမင်းနှင့်ရှောလမုန်မင်းနှစ်ပါးတို့သည် စစ်တိုက်ခြင်း မရှိ။ မိဿဟာယဖွဲ့ကြ၏။
13ശലോമോന്‍ രാജാവു യിസ്രായേലില്‍നിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയ വേലക്കാര്‍ മുപ്പതിനായിരംപേരായിരുന്നു.
13ရှောလမုန်မင်းကြီးသည်လည်း၊ ဣသရေလလူ အပေါင်းတို့တွင် လူသုံးသောင်းတို့ကို ခွဲခန့်၍၊
14അവന്‍ അവരെ മാസംതോറും പതിനായിരംപേര്‍വീതം മാറി മാറി ലെബാനോനിലേക്കു അയച്ചു; അവര്‍ ഒരു മാസം ലെബാനോനിലും രണ്ടുമാസം വീട്ടിലും ആയിരുന്നു; അദോനീരാം ഊഴിയവേലക്കാര്‍ക്കും മേധാവി ആയിരുന്നു.
14အလှည့်အလှည့်တလလျှင်တသောင်းစီ၊ လေဗနုန် တောင်သို့ စေလွှတ်သဖြင့်၊ ထိုလူတို့သည် လေဗနုန်တောင် ပေါ်မှာတလ၊ ကိုယ်နေရာအရပ်၌ နှစ်လနေရကြ၏။ ထိုလူ တို့ကို အဒေါနိရံအုပ်ရ၏။
15വേല ചെയ്യുന്ന ജനത്തെ ഭരിച്ചു വേല നടത്തുന്ന മൂവായിരത്തിമുന്നൂറു പ്രധാനകാര്യക്കാരന്മാരൊഴികെ
15ထမ်းရွက်သောသူခုနစ်သောင်း၊ တောင်ရိုးပေါ် မှာ သစ်ခုတ်သောသူရှစ်သောင်းတို့ကိုလည်း စေခိုင်းတော် မူ၍၊
16ശലോമോന്നു എഴുപതിനായിരം ചുമട്ടുകാരും മലയില്‍ എണ്പതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു.
16အုပ်ချုပ်သောမင်းအရာရှိမှတပါး လုပ်ဆောင်သော သူတို့ကို စီရင်သောသူ သုံးထောင်သုံးရာရှိ၏။
17ആലയത്തിന്നു ചെത്തിയ കല്ലുകൊണ്ടു അടിസ്ഥാനം ഇടുവാന്‍ അവര്‍ രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയകല്ലു വെട്ടി.
17ရှင်ဘုရင်၏ အမိန့်တော်အတိုင်း အိမ်တော် တိုက်မြစ်အဘို့ ကြီးသောကျောက်၊ အဘိုးထိုက်သော ကျောက်၊ ဆစ်ပြီးသောကျောက်တို့ကို ဆောင်ခဲ့ကြ၏။
18ശലോമോന്റെ ശില്പികളും, ഹീരാമിന്റെ ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി മരവും കല്ലും ചെത്തി ഒരുക്കി.
18ထိုသို့ရှောလမုန်မင်း၏ လက်သမားတို့နှင့် ဟိရံမင်း၏လက်သမားတို့သည် ဂေဗာလအမျိုးသားတို့ နှင့်တကွ၊ အိမ်တော်ကို တည်ဆောက်စရာဘို့ သစ်သား များ၊ ကျောက်များတို့ကို ပြင်ဆင်ကြ၏။