Malayalam

Myanmar

1 Kings

6

1യിസ്രായേല്‍മക്കള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ നാനൂറ്റെണ്പതാം സംവത്സരത്തില്‍ യിസ്രായേലില്‍ ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടില്‍ രണ്ടാം മാസമായ സീവ് മാസത്തില്‍ അവന്‍ യഹോവയുടെ ആലയം പണിവാന്‍ തുടങ്ങി.
1ဣသရေလ အမျိုးသားတို့သည် အဲဂုတ္တုပြည်မှ ထွက်သော သက္ကရာဇ်လေးရာရှစ်ဆယ်ပြည့်၊ ရှောလမုန် မင်းနန်းစံလေးနှစ်၊ ဇိဖအမည်ရှိသော ဒုတိယလတွင်၊ ထာဝရဘုရား၏အိမ်တော်ကို တည်စပြုတော်မူ၏။
2ശലോമോന്‍ രാജാവു യഹോവേക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു
2ထိုအိမ်တော်အလျားသည် အတောင်ခြောက် ဆယ်၊ အနံအတောင်နှစ်ဆယ်၊ အမြင့်အတောင်သုံးဆယ် ရှိ၏။
3ആലയമായ മന്ദിരത്തിന്റെ മുഖമണ്ഡപം ആലയവീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും ആലയത്തിന്റെ മുന്‍ വശത്തു പത്തു മുഴം വീതിയും ഉള്ളതായിരുന്നു.
3အိမ်တော်ဦးသည်လည်း အိမ်တော်အနံနှင့် ညီ၍အလျား အတောင်နှစ်ဆယ်၊ အနံဆယ်တောင်ရှိ၏။
4അവന്‍ ആലയത്തിന്നു ജാലം ഇണക്കിയ കിളിവാതിലുകളെയും ഉണ്ടാക്കി.
4အိမ်တော်လင်းစရာဘို့ ကျဉ်းသော ပြတင်း ပေါက်တို့ကို လုပ်လေ၏။
5മന്ദിരവും അന്തര്‍മ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോടു ചേര്‍ത്തു ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിതു അവയില്‍ ചുറ്റും അറകളും ഉണ്ടാക്കി.
5အိမ်တော်ပြင်ထရံနှင့်ဗျာဒိတ်ဌာနတော်ပြင် ထရံပတ်လည်၌ အခန်းတို့ကိုလည်း လုပ်လေ၏။
6താഴത്തെ പുറവാരം അഞ്ചു മുഴവും നടുവിലത്തേതു ആറു മുഴവും മൂന്നാമത്തേതു ഏഴു മുഴവും വീതിയുള്ളതായിരുന്നു; തുലാങ്ങള്‍ ആലയഭിത്തികളില്‍ അകത്തു ചെല്ലാതിരിപ്പാന്‍ അവന്‍ ആലയത്തിന്റെ ചുറ്റും പുറമെ ഗളം പണിതു.
6အောက်အခန်းသည် အနံငါးတောင်၊ အလယ် အခန်း အနံခြောက်တောင်၊ အထက်အခန်းအနံခုနစ် တောင်ရှိ၏။ အကြောင်းမူကား၊ အခန်းတို့သည် အိမ်တော်ထရံကိုယ်ထဲသို့ မဝင်။ ထရံဆုတ်လျက် ဆုတ်လျက် တက်၏။
7വെട്ടുകുഴിയില്‍വെച്ചു തന്നേ കുറവുതീര്‍ത്ത കല്ലുകൊണ്ടു ആലയം പണിതതിനാല്‍ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധത്തിന്റെയും ഒച്ച ആലയത്തിങ്കല്‍ കേള്‍പ്പാനില്ലായിരുന്നു.
7ထိုအိမ်တော်ကို တည်လုပ်သောအခါ၊ ထိုအရပ် သို့မဆောင်ခဲ့မှီ ဆစ်ပြီးသော ကျောက်တို့ဖြင့်သာ တည်လုပ်သောကြောင့်၊ သံတူ၊ ပုဆိန်၊ သံတန်ဆာနှင့် လုပ်သော အသံမမြည်ရ။
8താഴത്തെ പുറവാരത്തിന്റെ വാതില്‍ ആലയത്തിന്റെ വലത്തുഭാഗത്തു ആയിരുന്നു; ചുഴല്‍കോവണിയില്‍കൂടെ നടുവിലെ പുറവാരത്തിലേക്കും നടുവിലത്തേതില്‍നിന്നു മൂന്നാമത്തെ പുറവാരത്തിലേക്കും കയറാം.
8အောက်အခန်းထဲသို့ဝင်သော တံခါးဝသည် အိမ်တော်လက်ျာဘက်မှာရှိ၏။ လိမ်သော လှေကားဖြင့် အလယ်အခန်းသို့၎င်း၊ အလယ်အခန်းမှ အထက်အခန်း သို့၎င်း၊ တက်ရ၏။
9അങ്ങനെ അവന്‍ ആലയം പണിതുതീര്‍ത്തു; ദേവദാരുത്തുലാങ്ങളും ദേവദാരുപ്പലകയുംകൊണ്ടു ആലയത്തിന്നു മച്ചിട്ടു.
9အိမ်တော်ကို တည်ပြီးမှ ထုပ်များတိုင်များကို အာရဇ်ပျဉ်ပြားနှင့် ဖုံးအုပ်လေ၏။
10ആലയത്തിന്റെ ചുറ്റുമുള്ള തട്ടുകള്‍ അയ്യഞ്ചു മുഴം ഉയരത്തില്‍ അവന്‍ പണിതു ദേവദാരുത്തുലാങ്ങള്‍കൊണ്ടു ആലയത്തോടു ഇണെച്ചു.
10ထရံအခန်းတို့သည်လည်း အမြင့်ငါးတောင်စီ ရှိ၏။ အာရဇ်ရက်မတို့သည်အိမ်တော်ကိုမှီလျက် ရှိကြ၏။
11ശലോമോന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍
11ထာဝရဘုရား၏ နှုတ်ကပတ်တော်သည် ရှောလမုန်သို့ ရောက်လာသည်ကား၊
12നീ പണിയുന്ന ഈ ആലയം ഉണ്ടല്ലോ; നീ എന്റെ ചട്ടങ്ങളെ ആചരിച്ചു എന്റെ വിധികളെ അനുസരിച്ചു എന്റെ കല്പനകളൊക്കെയും പ്രമാണിച്ചു നടന്നാല്‍ ഞാന്‍ നിന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്ത വചനം നിന്നില്‍ നിവര്‍ത്തിക്കും.
12ယခုတည်ဆောက်သောအိမ်တော်အရာမှာ၊ သင်သည် ငါသွန်သင်သော လမ်းသို့ လိုက်လျက်၊ ငါစီရင် ချက်အတိုင်းစီရင်၍၊ ငါပညတ်သမျှတို့ကို စောင့်ရှောက် လျှင်၊ သင်၏အဘဒါဝိဒ်အား ငါဂတိထားသည်အတိုင်း သင်၌ငါပြုမည်။
13ഞാന്‍ യിസ്രായേല്‍മക്കളുടെ മദ്ധ്യേ വസിക്കും; എന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല.
13ငါ၏လူဣသရလအမျိုးကို ငါမစွန့်။ သူတို့ အလယ်၌ နေမည်ဟု မိန့်တော်မူ၏။
14അങ്ങനെ ശലോമോന്‍ ആലയം പണിതുതീര്‍ത്തു.
14ထိုသို့ရှောလမုန်သည် အိမ်တော်ကို တည်၍ ပြီးလေ၏။
15അവന്‍ ആലയത്തിന്റെ ചുവര്‍ അകത്തെവശം ദേവദാരുപ്പലകകൊണ്ടു പണിതു; ഇങ്ങനെ അവര്‍ ആലയത്തിന്റെ നിലംമുതല്‍ മച്ചുവരെ അകത്തെ വശം മരംകൊണ്ടു നിറെച്ചു; ആലയത്തിന്റെ നിലം സരളപ്പലകകൊണ്ടു തളമിട്ടു.
15ကြမ်းမှသည်အမိုးတိုင်အောင်အတွင်းထရံကို အာရဇ်ပျဉ်ပြားနှင့် ဖုံးအုပ်၍၊ ကြမ်းကိုလည်း ဒုကြီးသော ထင်းရူးပျဉ်ပြားဖြင့် ပြီးစေ၏။
16ആലയത്തിന്റെ പിന്‍ വശം ഇരുപതു മുഴം നീളത്തില്‍ നിലംമുതല്‍ ഉത്തരം വരെ ദേവദാരുപ്പലകകൊണ്ടു പണിതുഇങ്ങനെയാകുന്നു അന്തര്‍മ്മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉള്‍വശം പണിതതു.
16အလွန်သန့်ရှင်းရာဌာန၊ ဗျာဒိတ်ဌာနတော် အဘို့ အလျားအနံအတောင်နှစ်ဆယ်စီကျယ်သော အိမ်တော်တပိုင်းကို အခန်းကာ၍ ကြမ်းနှင့်ထရံကို အာရဇ်ပျဉ်ပြားဖြင့် ပြီးစေ၏။
17അന്തര്‍മ്മന്ദിരത്തിന്റെ മുന്‍ ഭാഗത്തുള്ള മന്ദിരമായ ആലയത്തിന്നു നാല്പതു മുഴം നിളമുണ്ടായിരുന്നു.
17ထိုအခန်းရှေ့မှာတည်သော ဗိမာန်တော် အလျားသည် အတောင်လေးဆယ်ရှိ၏။
18ആലയത്തിന്റെ അകത്തെ ചുവരിന്മേല്‍ ദേവദാരുകൊണ്ടുള്ള കുമിഴുകളും വിടര്‍ന്ന പുഷ്പങ്ങളും കൊത്തുപണിയായിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ലു അശേഷം കാണ്മാനുണ്ടായിരുന്നില്ല.
18အိမ်တော်အတွင်း၌ အာရဇ်ပျဉ်ပြားတို့သည် ဘူးသီးအပြောက်၊ ပန်းပွင့်အပြောက်နှင့်ပြည့်စုံကြ၏။ ကျောက်မပေါ်စေခြင်းငှါ အာရဇ်သား နှင့်ဖုံးအုပ်လျက် သာရှိ၏။
19ആലയത്തിന്റെ അകത്തു യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിന്നു അവന്‍ ഒരു അന്തര്‍മ്മന്ദിരം ചമെച്ചു.
19ထိုသို့ ထာဝရဘုရား၏ ပဋိညာဉ် သေတ္တာတော် ကို တင်ထားရန်၊ အိမ်တော်အတွင်း၌ ဗျာဒိတ်ဌာနတော် ကို ပြင်ဆင်လေ၏။
20അന്തര്‍മ്മന്ദിരത്തിന്റെ അകം ഇരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും ഇരുപതു മുഴം ഉയരവും ഉള്ളതായിരുന്നു; അവന്‍ അതു തങ്കംകൊണ്ടു പൊതിഞ്ഞു; ദേവദാരുമരംകൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു.
20ဗျာဒိတ်ဌာနတော်အခန်းသည် အလျား အတောင်နှစ်ဆယ်၊ အနံအတောင်နှစ်ဆယ်၊ အမြင့် အတောင်နှစ်ဆယ်ရှိ၏။ ထိုအခန်းကို၎င်း၊ အာရဇ် သစ်သားနှင့်လုပ်သော ယဇ်ပလ္လင်ကို၎င်း၊ ရွှေစင်နှင့် မွမ်းမံလေ၏။
21ആലയത്തിന്റെ അകം ശലോമോന്‍ തങ്കംകൊണ്ടു പൊതിഞ്ഞു; അന്തര്‍മ്മന്ദിരത്തിന്റെ മുന്‍ വശത്തു വിലങ്ങത്തില്‍ പൊന്‍ ചങ്ങല കൊളുത്തി അന്തര്‍മ്മന്ദിരം പൊന്നുകൊണ്ടു പൊതിഞ്ഞു.
21ထိုသို့အိမ်တော်အတွင်းကို ရွှေစင်နှင့်မွမ်းမံပြီးမှ၊ ဗျာဒိတ်ဌာနတော်ရှေ့မှာ ရွှေကြိုးဖြင့် အကွယ်အကာကို ဆွဲထား၍၊ ရွှေနှင့်မွမ်းမံလေ၏။
22അങ്ങനെ അവന്‍ ആലയം ആസകലം പൊന്നുകൊണ്ടു പൊതിഞ്ഞു; അന്തര്‍മ്മന്ദിരത്തിന്നുള്ള പീഠവും മുഴുവനും പൊന്നുകൊണ്ടു പൊതിഞ്ഞു.
22အိမ်တော်တအိမ်လုံးကို၎င်း၊ ဗျာဒိတ်ဌာနတော် နားမှာရှိသော ယဇ်ပလ္လင်ကို၎င်း၊ ရွှေနှင့် အကုန်အစင် မွမ်းမံလေ၏။
23അന്തര്‍മ്മന്ദിരത്തില്‍ അവന്‍ ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെയും ഉണ്ടാക്കി.
23ဗျာဒိတ်ဌာနတော်ထဲမှာ အမြင့်ဆယ်တောင် ရှိသော ခေရုဗိမ်နှစ်ပါးကို သံလွင်သားနှင့်လုပ်လေ၏။
24ഒരു കെരൂബിന്റെ ഒരു ചിറകു അഞ്ചു മുഴം, കെരൂബിന്റെ മറ്റെ ചിറകു അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്റെ അറ്റം മുതല്‍ മറ്റെ ചിറകിന്റെ അറ്റംവരെ പത്തു മുഴം.
24ခေရုဗိမ်အတောင်တို့သည် တဘက်တချက် အလျားငါးတောင်စီရှိ၍၊ အတောင်ဖျားတခုမှတခု တိုင်အောင် ဆယ်တောင်ရှိ၏။
25മറ്റെ കെരൂബിന്നും പത്തു മുഴം; കെരൂബ് രണ്ടിന്നും അളവും ആകൃതിയും ഒന്നു തന്നേ.
25အမြင့်ဆယ်တောင်ရှိသည်ဖြစ်၍၊ ခေရုဗိမ် နှစ်ပါးသည် အလုံးအရပ်ပမာဏတူ၏။
26ഒരു കെരൂബിന്റെ ഉയരം പത്തു മുഴം; മറ്റെ കെരൂബിന്നും അങ്ങനെ തന്നേ.
26ထိုခေရုဗိမ်တို့ကို အတွင်းအိမ်တော်ထဲမှာ တင်ထားသဖြင့်၊ ခေရုဗိမ်အတောင်တို့သည် ဖြန့်လျက်၊
27അവന്‍ കെരൂബുകളെ അന്തരാലയത്തിന്റെ നടുവില്‍ നിര്‍ത്തി; കെരൂബുകളുടെ ചിറകു വിടര്‍ന്നിരുന്നു; ഒന്നിന്റെ ചിറകു ഒരു ചുവരോടും മറ്റേതിന്റെ ചിറകു മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്റെ നടുവില്‍ അവയുടെ ചിറകു ഒന്നോടൊന്നു തൊട്ടിരുന്നു.
27အတောင်ဖျားတဘက်တချက်၌ ထရံကိုမှီလျက်၊ အလယ်မှာ အတောင်ဖျားတခုနှင့်တခုထိလျက် ရှိကြ၏။
28കെരൂബുകളെയും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.
28ခေရုဗိမ်တို့ကိုလည်း ရွှေနှင့်မွမ်းမံလေ၏။
29അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ ചുവരുകളിലെല്ലാം ചുറ്റും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി.
29အိမ်တော်ထရံအတွင်းဘက်နှင့် ပြင်ဘက်၌ ထုသော ခေရုဗိမ်အရုပ်နှင့်အပွင့်ပွင့်သော စွန်ပလွံပင် အရုပ်များရှိကြ၏။
30അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ തളവും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.
30အိမ်တော်အတွင်း ကြမ်းနှင့်ပြင်ကြမ်းကိုလည်း ရွှေနှင့်မွမ်းမံလေ၏။
31അവന്‍ അന്തര്‍മ്മന്ദിരത്തിന്റെ വാതിലിന്നു ഒലിവുമരംകൊണ്ടു കതകു ഉണ്ടാക്കി; കുറമ്പടിയും കട്ടളക്കാലും ചുവരിന്റെ അഞ്ചില്‍ ഒരു അംശമായിരുന്നു.
31ဗျာဒိတ်ဌာနတော် ဝင်ဝဘို့သံလွင်သား တံခါး ရွက်နှစ်ရွက်ကို လုပ်၍၊ တံခါးထုပ်နှင့်တံခါးတိုင်တို့သည် ထရံငါးစုတစုကိုစားကြ၏။
32ഒലിവ് മരം കൊണ്ടുള്ള കതകു രണ്ടിലും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപങ്ങള്‍ കൊത്തി പൊന്നു പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്നു പൊതിഞ്ഞു
32သံလွင်သားတံခါးရွက်တို့၌ ခေရုဗိမ်အရုပ်၊ အပွင့်ပွင့်သော စွန်ပလွံပင်အရုပ်များကို ထုလုပ်၍၊ တံခါးရွက်နှင့်ခေရုဗိမ်အရုပ်၊ စွန်ပလွံပင်အရုပ်တို့ကို ရွှေနှင့်မွမ်းမံလေ၏။
33അവ്വണ്ണം തന്നേ അവന്‍ മന്ദിരത്തിന്റെ വാതിലിന്നും ഒലിവുമരംകൊണ്ടു കട്ടള ഉണ്ടാക്കി; അതു ചുവരിന്റെ നാലില്‍ ഒരംശമായിരുന്നു.
33ထိုအတူ အိမ်တော်ပြင်ထရံလေးစုတစု ကျယ်သောဝင်ဝဘို့ သံလွင်တံခါးတိုင်တို့ကို၎င်း၊
34അതിന്റെ കതകു രണ്ടും സരളമരംകൊണ്ടായിരുന്നു. ഒരു കതകിന്നു രണ്ടു മടകൂപാളിയും മറ്റെ കതകിന്നു രണ്ടു മടകൂപാളിയും ഉണ്ടായിരുന്നു.
34တံခါးရွက်တရွက်လျှင် ပတ္တာနှစ်ခုစီဖြင့် လည်တတ်သော ထင်ရူးသား တံခါးရွက်နှစ်ရွက်တို့ကို၎င်း လုပ်လေ၏။
35അവന്‍ അവയില്‍ കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി രൂപങ്ങളുടെമേല്‍ പൊന്നു പൊതിഞ്ഞു.
35တံခါးရွက်၌ ခေရုဗိမ်အရုပ်နှင့် အပွင့်ပွင့်သော စွန်ပလွံပင်အရုပ်များကို ထုလုပ်၍ အပြောက်ကို ရွှေနှင့် မွမ်းမံလေ၏။
36അവന്‍ അകത്തെ പ്രാകാരം ചെത്തിയ കല്ലുകൊണ്ടു മൂന്നു വരിയും ദേവദാരുകൊണ്ടു ഒരു വരിയുമായിട്ടു പണിതു.
36အတွင်းတန်တိုင်းကိုလည်း ဆပ်သော ကျောက် တန်းသုံးဆင့်၊ အာရဇ်သစ်သားတန်းတဆင့်နှင့် အထပ် ထပ်တည်လေ၏။
37നാലാം ആണ്ടു സീവ് മാസത്തില്‍ യഹോവയുടെ ആലയത്തിന്നു അടിസ്ഥാനം ഇടുകയും പതിനൊന്നാം ആണ്ടു എട്ടാം മാസമായ ബൂല്‍ മാസത്തില്‍ ആലയം അതിന്റെ സകലഭാഗങ്ങളുമായി അതിന്റെ മാതൃകപ്രകാരമൊക്കെയും പണിതുതീര്‍ക്കുംകയും ചെയ്തു. അങ്ങനെ അവന്‍ ഏഴാണ്ടുകൊണ്ടു അതു പണിതുതീര്‍ത്തു.
37နန်းစံလေးနှစ်၊ ဇိဖလတွင်ထာဝရဘုရား၏ အိမ်တော်တိုက်မြစ်ကို ချကြ၍၊
38နန်းစံဆယ်တနှစ်၊ ဗုလအမည်ရှီသော အဋ္ဌမလ တွင် အိမ်တော်အခန်းကြီးအခန်းငယ်တို့နှင့် ဆိုင်သမျှ တို့ကို လက်စသတ်၍ ခုနစ်နှစ်ပတ်လုံးအိမ်တော်ကို တည်ဆောက်သတည်း။