Malayalam

Myanmar

1 Samuel

13

1ശൌല്‍ രാജാവായപ്പോള്‍ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവന്‍ യിസ്രായേലില്‍ രണ്ടു സംവത്സരം വാണു.
1ရှောလုသည် တနှစ်ကျော် နှစ်နှစ်ခန့်လောက် ဣသရေလအမျိုး၌ မင်းပြုပြီးမှ၊ ဣသရေလအမျိုးသား သုံးထောင်တို့ကို ရွေးကောက်ပြီးလျှင်၊ ကိုယ်တိုင်နေသော မိတ်မတ်မြို့နှင့် ဗေသလတောင်ပေါ်မှာ လူနှစ်ထောင်၊ ဗင်္ယာမိန်ခရိုင်၊ ဂိဗာမြို့၊ ယောနသန်ထံမှာ တထောင်ကိုထား၍၊ အခြားသော သူတို့ကို မိမိတို့ အသီးအသီးရောအရပ်သို့ လွှတ်လိုက်လေ၏။
2ശൌല്‍ യിസ്രായേലില്‍ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേര്‍ ശൌലിനോടുകൂടെ മിക്മാസിലും ബേഥേല്‍മലയിലും ആയിരം പേര്‍ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവന്‍ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.
3ယောနသန်သည် ဂိဗာမြို့၌ ရှိသော ဖိလိတ္တိတပ်ကို လုပ်ကြံသဖြင့် ဖိလိတ္တိလူတို့သည် သိတင်းကြား ၏။ ရှောလုကလည်း မြစ်တဘက်၌ နေသောသူတို့သည် ကြားသိစေဟု တပြည်လုံး တံပိုးမှုတ်စေ၏။
3പിന്നെ യോനാഥാന്‍ ഗേബയില്‍ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യര്‍ അതു കേട്ടു. എബ്രായര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു ശൌല്‍ ദേശത്തെല്ലാടവും കാഹളം ഊതിച്ചു.
4ရှောလုသည် ဖိလိတ္တိတပ်ကို လုပ်ကြံကြောင်းနှင့် ဖိလိတ္တိလူတို့သည် ဣသရေလလူတို့ကို ရွံ့ရှာကြောင်း ကို ဣသရေလအမျိုးသား အပေါင်းတို့သည် ကြားသိ၍၊ လူများတို့သည် ရှောလုနောက် ဂိလဂါလ မြို့၌ စည်းဝေးကြ၏။
4ശൌല്‍ ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേല്‍ ഫെലിസ്ത്യര്‍ക്കും നാറ്റമായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ടു ജനം ശൌലിന്റെ അടുക്കല്‍ ഗില്ഗാലില്‍ വന്നു കൂടി.
5ဖိလိတ္တိလူတို့သည်လည်း၊ ဣသရေလအမျိုးသားတို့ကို စစ်တိုက်ခြင်းငှါ၊ ရထားသုံးထောင်နှင့် မြင်း ခြောက်ထောင်ကို၎င်း၊ သမုဒ္ဒရာသဲလုံးနှင့်အမျှ ရှိသောလူများကို၎င်း စုဝေးစေပြီးလျှင်၊ စစ်ချီဗေသဝင် မြို့အရှေ့၊ မိတ်မတ်မြို့၌ တပ်ချကြ၏။
5എന്നാല്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധം ചെയ്‍വാന്‍ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണല്‍പോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവര്‍ വന്നു ബേത്ത്-ആവെന്നു കിഴക്കു മിക്മാസില്‍ പാളയം ഇറങ്ങി.
6ဣသရေလအမျိုးသားတို့သည် အလွန် ဆင်းရဲခံရသဖြင့်၊ မိမိတို့ ကျဉ်းမြောင်းလျက်ရှိသည်ကို သိမြင်သောအခါ၊ ဥမင်၊ တောအုံ၊ ကျောက်ကြား၊ တောင်ထိပ်၊ မြေတွင်းတို့၌ ပုန်းရှောင်၍ နေကြ၏။
6എന്നാല്‍ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ടു തങ്ങള്‍ വിഷമത്തിലായി എന്നു യിസ്രായേല്യര്‍ കണ്ടപ്പോള്‍ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.
7ယော်ဒန်မြစ်တဘက်၌ နေသောသူအချို့တို့သည် ကူးပြန်၍၊ ဂဒ်ပြည်၊ ဂိလဒ်ပြည်သို့ သွားကြ၏။ ရှောလုသည် ဂိလဂါလမြို့၌ နေသေး၍၊ လူအပေါင်းတို့သည် သူ့နောက်၌ တုန်လှုပ်လျက်ရှိကြ၏။
7എബ്രായര്‍ യോര്‍ദ്ദാന്‍ കടന്നു ഗാദ് ദേശത്തും ഗിലെയാദിലും പോയി; ശൌലോ ഗില്ഗാലില്‍ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ടു അവന്റെ പിന്നാലെ ചെന്നു.
8ရှမွေလ ချိန်းချက်သည်အတွင်း ရှောလုသည် ခုနစ်ရက် ငံ့လင့်၍၊ ရှမွေလသည် ဂိလဂါလမြို့သို့ မရောက်၊ လူများတို့လည်း ထွက်ပြေးကြ၏။
8ശമൂവേല്‍ നിശ്ചയിച്ചിരുന്ന അവധിഅനുസരിച്ചു അവന്‍ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേല്‍ ഗില്ഗാലില്‍ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി.
9ရှောလုကလည်း၊ မီးရှို့ရာယဇ်နှင့် မိဿဟာယ ပူဇော်သက္ကာတို့ကို ငါ့ထံသို့ ယူခဲ့ကြဟုဆိုသဖြင့်၊ မီးရှို့ရာယဇ်ကို ပူဇော်လေ၏။
9അപ്പോള്‍ ശൌല്‍ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു; അവന്‍ തന്നേ ഹോമയാഗം കഴിച്ചു.
10မီးရှို့ရာယဇ်ပူဇော်ခြင်းအမှု ပြီးသည်အဆုံး၌ ရှမွေလသည် လာ၏။ ရှောလုသည် ကောင်းကြီးပေး၍ ခရီးဦးကြို ပြုခြင်းငှါ ထွက်သွားလျှင်၊
10ഹോമയാഗം കഴിച്ചു തീര്‍ന്ന ഉടനെ ഇതാ, ശമൂവേല്‍ വരുന്നു; ശൌല്‍ അവനെ വന്ദനം ചെയ്‍വാന്‍ എതിരേറ്റുചെന്നു.
11ရှမွေလက၊ သင်သည် အဘယ်သို့ ပြုသနည်းဟု မေးသော်၊ ရှောလုက၊ လူများတို့သည် အကျွန်ုပ်ထံ မှ ထွက်ပြေးကြောင်း၊ ကိုယ်တော်သည် ချိန်းချက်သော အချိန်၌ မရောက်ကြောင်း၊ ဖိလိတ္တိလူတို့ သည် မိတ်မတ်မြို့၌ စုဝေးကြောင်းများကို သိမြင်သောအခါ၊ -
11നീ ചെയ്തതു എന്തു എന്നു ശമൂവേല്‍ ചോദിച്ചു. അതിന്നു ശൌല്‍ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്കു നീ എത്തിയില്ല എന്നും ഫെലിസ്ത്യര്‍ മിക്മാസില്‍ കൂടിയിരിക്കുന്നു എന്നും ഞാന്‍ കണ്ടിട്ടു
12ဖိလိတ္တိလူတို့သည် ငါရှိရာ ဂိလဂါလမြို့သို့ စစ်ချီကြလိမ့်မည်။ ထာဝရဘုရားကို ငါမတောင်းပန်သေး ဟု အကျွန်ုပ်အောက်မေ့သဖြင့်၊ ကိုယ်ကို အနိုင်ပြု၍ မီးရှို့ရာယဇ်ကို ပူဇော်မိပြီဟု ပြန်ပြော၏။
12ഫെലിസ്ത്യര്‍ ഇപ്പോള്‍ ഇങ്ങു ഗില്ഗാലില്‍ വന്നു എന്നെ ആക്രമിക്കും; ഞാന്‍ യഹോവയോടു കൃപെക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നുവെച്ചു ഞാന്‍ ധൈര്യപ്പെട്ടു ഹോമയാഗം കഴിച്ചുപോയി എന്നു പറഞ്ഞു.
13ရှမွေလကလည်း သင်သည် မှားပြီ။ သင်၏ ဘုရားသခင် ထာဝရဘုရား ထားတော်မူသော ပညတ်တရားကို မစောင့်ပါတကား။ စောင့်မိလျှင်၊ ထာဝရဘုရားသည် ဣသရေလအမျိုး၌ သင်၏ အာဏာကို ယခုမှစ၍ အစဉ်အမြဲ တည်စေတော်မူပြီ။
13ശമൂവേല്‍ ശൌലിനോടു പറഞ്ഞതുനീ ചെയ്തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേല്‍ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു.
14ယခုမူကား သင်၏ အာဏာမတည်ရ။ ထာဝရဘုရားသည် စိတ်နှလုံးတော်နှင့် ညီညွတ်သော သူကို ရှာတော်မူ၏။ ထိုသူသည် လူမျိုးတော်အပေါ်မှာ မင်းဖြစ်စေခြင်းငှါ ထာဝရဘုရား မိန့်တော်မူပြီ။ အကြောင်းမူကား၊ သင်သည် ထာဝရဘုရား မှာထားတော်မူသည်အတိုင်း မကျင့်ဟု ရှောလုအား ဆိုပြီးလျှင်၊
14ഇപ്പോഴോ നിന്റെ രാജത്വം നിലനില്‍ക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.
15ထ၍ ဂိလဂါလမြို့မှ ဗင်္ယာမိန်ခရိုင်၊ ဂိဗာမြို့သို့ သွား၏။ ရှောလုသည် မိမိ၌ ရှိသောလူတို့ကို ရေတွက်၍ ခြောက်ရာခန့်မျှ ရှိ၏။
15പിന്നെ ശമൂവേല്‍ എഴുന്നേറ്റു ഗില്ഗാലില്‍നിന്നു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൌല്‍ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി ഏകദേശം അറുനൂറു പേര്‍ എന്നു കണ്ടു.
16သူနှင့် သားတော် ယောနသန်၊ သူတို့၌ ရှိသော လူအပေါင်းတို့သည် ဗင်္ယာမိန်ခရိုင်၊ ဂိဗာမြို့တွင် နေကြ၏။ ဖိလိတ္တိလူတို့သည် မိတ်မတ်မြို့တွင် တပ်ချကြ၏။
16ശൌലും അവന്റെ മകന്‍ യോനാഥാനും കൂടെയുള്ള ജനവും ബെന്യാമീനിലെ ഗിബെയയില്‍ പാര്‍ത്തു; ഫെലിസ്ത്യരോ മിക്മാസില്‍ പാളയമിറങ്ങി.
17လုယူသော တပ်သုံးတပ်တို့သည်၊ ဖိလိတ္တိတပ်မထဲကထွက်၍ တတပ်သည် ရွာလပြည် ဩဖရမြို့ လမ်းသို့လိုက်၏။
17ഫെലിസ്ത്യരുടെ പാളയത്തില്‍നിന്നു കവര്‍ച്ചക്കാര്‍ മൂന്നു കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രെക്കുള്ള വഴിയായി ശൂവാല്‍ദേശത്തേക്കു തിരിഞ്ഞു;
18တတပ်သည် ဗေသောရုန်မြို့လမ်းသို့ လိုက်၏။ တတပ်သည် တောဘက်မှာ ဇေဘိုင်ချိုင့်ကို မျက်နှာပြုသော ပြည်စွန်းလမ်းသို့ လိုက်၏။
18മറ്റൊരുകൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്കു തിരിഞ്ഞു; മറ്റേ കൂട്ടം മരുഭൂമിക്കു നേരേ സെബോയീംതാഴ്വരെക്കെതിരെയുള്ള ദേശം വഴിയായും തിരിഞ്ഞു.
19ဖိလိတ္တိလူတို့က၊ ဟေဗြဲလူတို့သည် ထားလှံတို့ကို မလုပ်စေနှင့်ဟု စီရင်မြဲရှိသောကြောင့်၊ ဣသရေလ ပြည်တရှောက်လုံးတွင် ပန်းပဲတယောက်မျှမရှိ။
19എന്നാല്‍ യിസ്രായേല്‍ദേശത്തെങ്ങും ഒരു കൊല്ലനെ കാണ്മാനില്ലായിരുന്നു; എബ്രായര്‍ വാളോ കുന്തമോ തീര്‍പ്പിക്കരുതു എന്നു ഫെലിസ്ത്യര്‍ പറഞ്ഞു.
20ဣသရေလလူအပေါင်းတို့သည် ထွန်သွား၊ ပေါက်တူး၊ ပုဆိန်၊ တူးရွင်းကို ထက်စေခြင်းငှါ၊ ဖိလိတ္တိ လူတို့ရှိရာသို့ သွားရကြ၏။
20യിസ്രായേല്യര്‍ തങ്ങളുടെ കൊഴു, കലപ്പ, മഴു, മണ്‍വെട്ടി എന്നിവ കാച്ചിപ്പാന്‍ ഫെലിസ്ത്യരുടെ അടുക്കല്‍ ചെല്ലേണ്ടിവന്നു.
21နောက်တဖန် ထွန်သွား၊ ပေါက်တူး၊ သုံးခွခက်ရင်း၊ ပုဆိန်၊ ထိုးတံချွန် တုံးလျက်ရှိကြ၏။
21എന്നാല്‍ മണ്‍വെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവെക്കായും മുടിങ്കോല്‍ കൂര്‍പ്പിപ്പാനും അവര്‍ക്കും അരം ഉണ്ടായിരുന്നു.
22သို့ဖြစ်၍ စစ်တိုက်ရာကာလ ရှောလုနှင့်သားတော် ယောနသန်မှတပါး အဘယ်သူ၌မျှ ထားလှံမရှိ။
22ആകയാല്‍ യുദ്ധസമയത്തു ശൌലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തില്‍ ഒരുത്തന്നും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൌലിന്നും അവന്റെ മകന്‍ യോനാഥാന്നും മാത്രമേ ഉണ്ടായിരുന്നുള്ളു.
23တဖန် ဖိလိတ္တိတပ်သားတို့သည် မိတ်မတ်မြို့ လမ်းဝသို့ ထွက်၍ နေကြစဉ်တွင်၊
23ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.