Malayalam

Myanmar

1 Samuel

14

1ഒരു ദിവസം ശൌലിന്റെ മകന്‍ യോനാഥാന്‍ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടുവരിക, നാം അങ്ങോട്ടു ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുക എന്നു പറഞ്ഞു; അവന്‍ അപ്പനോടു പറഞ്ഞില്ലതാനും.
1တနေ့သ၌ ရှောလု၏ သားယောနသန်သည် ခမည်းတော်ထံ၌ အခွင့်မပန်ဘဲ၊ လက်နက်ဆောင် လုလင်ကို ခေါ်၍၊ တဘက်၌ နေသော ဖိလိတ္တိတပ်သို့ သွားကြကုန်အံ့ဟု ဆိုလေ၏။
2ശൌല്‍ ഗിബെയയുടെ അതിരിങ്കല്‍ മിഗ്രോനിലെ മാതളനാരകത്തിന്‍ കീഴില്‍ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേര്‍.
2ရှောလုသည် ဂိဗာမြို့စွန်း၊ မိဂြုန်ရွာ၊ ရိမ္မုန်ကျောက်ဆောင်နားမှာ နေ၍၊ အထံတော်၌ လူခြောက် ရာခန့်မျှရှိ၏။
3ശീലോവില്‍ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്റെ മകനായ ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകന്‍ അഹീയാവു ആയിരുന്നു അന്നു ഏഫോദ് ധരിച്ചിരുന്നതു. യോനാഥാന്‍ പോയതു ജനം അറിഞ്ഞില്ല.
3သင်တိုင်းဝတ်၍ ရှိလောမြို့၌ ထာဝရဘုရား၏ ယဇ်ပုရောဟိတ်ဖြစ်သောသူ ဧလိနှင့် ဖိနဟတ်တို့ မှ ဆင်းသက်သော ဣခဗုဒ်၏အစ်ကို အဟိတုပ်၏သား အဟိယလည်း ရှိ၏။ ယောနသန်သွားကြောင်း ကို လူများ မသိကြ။
4യോനാഥാന്‍ ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുവാന്‍ നോക്കിയ വഴിയില്‍ ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഔരോ പാറ ഉണ്ടായിരുന്നു; ഒന്നിന്നു ബോസേസ് എന്നും മറ്റേതിന്നു സേനെ എന്നും പേര്‍.
4ယောနသန်သည် ဖိလိတ္တိတပ်သို့ သွားစမ်းသော လမ်းကြားမှာ၊ တဘက်တချက်၌ ကျောက်ငူရှိ၏။ ကျောက်ငူတခုသည် ဗောဇက်၊ တခုသည် သေနအမည်ရှိ၏။
5ഒന്നു വടക്കുവശം മിക്മാസിന്നു മുഖമായും മറ്റേതു തെക്കുവശം ഗിബെയെക്കു മുഖമായും തൂക്കെ നിന്നിരുന്നു.
5တခုကား မြောက်ဘက်၌ မိတ်မတ်မြို့သို့၎င်း၊ တခုကား တောင်ဘက်၌ ဂိဗာမြို့သို့၎င်း မျက်နှာပြု သတည်း။
6യോനാഥാന്‍ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടുവരിക, നമുക്കു ഈ അഗ്രചര്‍മ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവര്‍ത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാന്‍ യഹോവേക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.
6ယောနသန်က၊ အရေဖျားလှီးခြင်းကို မခံသော တပ်သားတို့ဆီသို့ သွားကြကုန်အံ့။ ထာဝရဘုရား သည် ငါတို့အမှုကို စောင့်ကောင်း စောင့်တော်မူလိမ့်မည်။ လူများသော်၎င်း၊ နည်းသော်၎င်း၊ ထာဝရ ဘုရား ကယ်တင်တော်မူခြင်းကို အဆီးအတား မရှိနိုင်ဟု လက်နက်ဆောင် လုလင်အား ပြောဆိုလျှင်၊
7ആയുധവാഹകന്‍ അവനോടുനിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊള്‍ക; നിന്റെ ഇഷ്ടംപോലെ ഞാന്‍ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
7လုလင်က၊ စိတ်တော်ရှိသည်အတိုင်း ပြုပါ။ လှည့်သွားပါ။ အလိုတော်ရှိသည်အတိုင်း ကျွန်တော်လိုက် ပါမည်ဟု ပြန်ပြောသော်၊ -
8അതിന്നു യോനാഥാന്‍ പറഞ്ഞതുനാം അവരുടെ നേരെ ചെന്നു അവര്‍ക്കും നമ്മെത്തന്നെ കാണിക്കാം;
8ယောနသန်က၊ ထိုလူတို့ဆီသို့ သွား၍ ကိုယ်ကို ပြကြကုန်အံ့။
9ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുവോളം നില്പിന്‍ എന്നു അവര്‍ പറഞ്ഞാല്‍ നാം അവരുടെ അടുക്കല്‍ കയറിപ്പോകാതെ നിന്നേടത്തുതന്നേ നില്‍ക്കേണം.
9သူတို့ကနေကြ။ ငါတို့လာမည်ဟုဆိုလျှင် သူတို့ဆီသို့မသွားဘဲ နေကြမည်။
10ഇങ്ങോട്ടു കയറിവരുവിന്‍ എന്നു പറഞ്ഞാലോ നമുക്കു കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നതിന്നു ഇതു നമുക്കു അടയാളം ആയിരിക്കും.
10သို့မဟုတ်၊ လာကြဟုဆိုလျှင် သွားကြမည်။ ထာဝရဘုရားသည် သူတို့ကို ငါတို့လက်သို့ အပ်တော် မူ၏။ ထိုသို့သော ပုပ္ပနိမိတ်ရှိရ၏ဟု ဆိုသည်နှင့်အညီ၊
11ഇങ്ങനെ അവര്‍ ഇരുവരും ഫെലിസ്ത്യരുടെ പട്ടാളത്തിന്നു തങ്ങളെത്തന്നേ കാണിച്ചപ്പോള്‍ഇതാ, എബ്രായര്‍ ഒളിച്ചിരുന്ന പൊത്തുകളില്‍നിന്നു പുറപ്പെട്ടു വരുന്നു എന്നു ഫെലിസ്ത്യര്‍ പറഞ്ഞു.
11နှစ်ယောက်တို့သည် ဖိလိတ္တိတပ်သားတို့အား ကိုယ်ကိုပြသော အခါ၊ ဖိလိတ္တိလူတို့က၊ ဟေဗြဲလူတို့ သည် ပုန်းရှောင်ရာတွင်းထဲက ထွက်လာပါသည်တကား ဟုဆိုလျက်၊
12പട്ടാളക്കാര്‍ യോനാഥാനോടും അവന്റെ ആയുധവാഹകനോടുംഇങ്ങോട്ടു കയറിവരുവിന്‍ ; ഞങ്ങള്‍ ഒന്നു കാണിച്ചുതരാം എന്നു പറഞ്ഞു. അപ്പോള്‍ യോനാഥാന്‍ തന്റെ ആയുധവാഹകനോടുഎന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
12တပ်သားတို့က၊ လာကြ။ တစုံတခုကို ပြမည်ဟု ယောနသန်နှင့် လက်နက်ဆောင်လုလင်အားဆိုလျှင်၊ ယောနသန်က၊ ငါ့နောက်သို့ လိုက်လော့။ ထာဝရဘုရားသည် သူတို့ကို ဣသရေလလူတို့ လက်သို့ အပ်တော်မူပြီဟု လုအင်အား ဆိုသဖြင့်၊
13അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവര്‍ യോനാഥന്റെ മുമ്പില്‍ വീണു; ആയുധവാഹകന്‍ അവന്റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു.
13လေးဘက်တွားလျက် တက်၍၊ လုလင်လည်းလိုက်၏။ ယောနသန်ရှေ့မှာ ဖိလိတ္တိလူတို့သည် လဲ၍ လုလင်သည် သူ့သခင့် နောက်မှာ လုပ်ကြံလေ၏။
14യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തില്‍ ഒരു കാണിനിലത്തിന്റെ പാതി നീളത്തിന്നകം ഇരുപതുപേര്‍ വീണു.
14ယောနသန်နှင့်လုလင်ပြုသော ပဌမ လုပ်ကြံခြင်းအားဖြင့် နွားတရှဉ်းထွန်နိုင်သော မြေကွက် အတွင်း တွင် လူနှစ်ဆယ်ခန့်မျှ သေကြ၏။
15പാളയത്തിലും പോര്‍ക്കളത്തിലും സര്‍വ്വജനത്തിലും നടുക്കമുണ്ടായി പട്ടാളവും കവര്‍ച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയോരു നടുക്കം ഉണ്ടായി.
15စစ်သူရဲများ၊ လယ်လုပ်သူများ၊ အခြားသူများအပေါင်းတို့သည် တပ်သားများ၊ လုယူသောသူများနှင့် တကွ တုန်လှုပ်ကြ၍၊ မြေကြီးလည်း လှုပ်သဖြင့်၊ အလွန်ကြီးသော တုန်လှုပ်ခြင်းရှိ၏။
16അപ്പോള്‍ ബെന്യാമീനിലെ ഗിബെയയില്‍നിന്നു ശൌലിന്റെ കാവല്‍ക്കാര്‍ നോക്കി പുരുഷാരം ചിന്നി അങ്ങുമിങ്ങും ഔടുന്നതു കണ്ടു.
16ဗင်္ယာမိန်ခရိုင် ဂိဗာမြို့၌ ရှောလု၏ ကင်းစောင့်တို့သည် ကြည့်ရှုသောအခါ၊ ဖိလိတ္တိလူအလုံးအရင်း သည် လျော့၍ တယောက်ကိုတယောက် ထိုးရိုက်လျက်သွားကြ၏။
17ശൌല്‍ കൂടെയുള്ള ജനത്തോടുഎണ്ണിനോക്കി നമ്മില്‍നിന്നു പോയവര്‍ ആരെന്നറിവിന്‍ എന്നു കല്പിച്ചു. അവര്‍ എണ്ണിനോക്കിയപ്പോള്‍ യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു.
17ရှောလုကလည်း၊ အဘယ်သူ ထွက်သွားသည်ကို သိခြင်းငှါ လူများကို ရေတွက်ကြလော့ဟု အထံတော်၌ ရှိသောသူတို့အား စီရင်သည်အတိုင်း ရေတွက်၍၊ ယောနသန်နှင့် သူ၏လက်နက်ဆောင် လုလင် မရှိ။
18ശൌല്‍ അഹീയാവിനോടുദൈവത്തിന്റെ പെട്ടകം ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. ദൈവത്തിന്റെ പെട്ടകം ആ കാലത്തു യിസ്രായേല്‍മക്കളുടെ അടുക്കല്‍ ഉണ്ടായിരുന്നു.
18ထိုကာလအခါ ဘုရားသခင်၏ သေတ္တာတော်သည် ဣသရေလအမျိုးသားတို့၌ ရှိသည်ဖြစ်၍၊ ရှော လုက၊ ဘုရားသခင်၏ သေတ္တာတော်ကိုယူခဲ့ပါဟု အဟိယအား ဆို၏။
19ശൌല്‍ പുരോഹിതനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫെലിസ്ത്യരുടെ പാളയത്തിലെ കലാപം മേലക്കുമേല്‍ വര്‍ദ്ധിച്ചുവന്നു. അപ്പോള്‍ ശൌല്‍ പുരോഹിതനോടുനിന്റെ കൈ വലിക്ക എന്നു പറഞ്ഞു.
19ရှောလုသည် ယဇ်ပုရောဟိတ်နှင့် စကားပြောစဉ်တွင်၊ ဖိလိတ္တိတပ်၌ အုတ်အုတ်ကျက်ကျက်သော အသံတိုးပွားသောကြောင့်၊ ရှောလုက နေဦးတော့ဟု ယဇ်ပုရောဟိတ်အား ဆိုသဖြင့်၊
20ശൌലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി പടെക്കു ചെന്നു, അവിടെ അവര്‍ അന്യോന്യം വെട്ടി വലിയ കലക്കമായിരിക്കുന്നതു കണ്ടു.
20မိမိနှင့်လူအပေါင်းတို့သည် တယောက်ကိုတယောက် နှိုးဆော်လျက် စစ်ချီ၍ ရောက်သောအခါ၊ ဖိလိတ္တိလူတို့သည် တယောက်ကိုတယောက် ခုတ်သဖြင့် အလွန် တပ်ပျက်လေ၏။
22അങ്ങനെ തന്നേ എഫ്രയീംമലനാട്ടില്‍ ഒളിച്ചിരുന്ന യിസ്രായേല്യര്‍ ഒക്കെയും ഫെലിസ്ത്യര്‍ തോറ്റോടി എന്നു കേട്ടയുടനെ അവരും പടയില്‍ ചേര്‍ന്നു അവരെ പിന്തുടര്‍ന്നു.
21အထက်ကာလ၌ ဖိလိတ္တိလူတို့ဘက်မှာနေ၍ အရပ်ရပ်တို့က တပ်သို့ လိုက်လာသော ဟေဗြဲလူတို့ သည်လည်း ရှောလုနှင့် ယောနသန်၌ ပါသောဣသရေလလူတို့ဘက်သို့ ဝင်ကြ၏။
23അങ്ങനെ യഹോവ അന്നു യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെന്‍ വരെ പരന്നു.
22ဧဖရိမ်တောင်၌ ပုန်းရှောင်၍ နေသော ဣသရေလလူအပေါင်းတို့သည်လည်း၊ ဖိလိတ္တိလူ ပြေးကြောင်း ကို ကြားသောအခါ စစ်ချီ၍ ကျပ်ကျပ်လိုက်ကြ၏။
24സന്ധ്യെക്കു മുമ്പും ഞാന്‍ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു ശൌല്‍ പറഞ്ഞു ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതിനാല്‍ യിസ്രായേല്യര്‍ അന്നു വിഷമത്തിലായി; ജനത്തില്‍ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല.
23ထိုသို့ ထာဝရဘုရားသည် ဣသရေလအမျိုးကို ထိုနေ့၌ ကယ်တင်တော်မူသဖြင့်၊ စစ်မှုသည် ဗေသ ဝင်မြို့သို့ လွန်သွားလေ၏။
25ജനമൊക്കെയും ഒരു കാട്ടുപ്രദേശത്തു എത്തി; അവിടെ നിലത്തു തേന്‍ ഉണ്ടായിരുന്നു.
24ထိုနေ့၌ ဣသရေလလူတို့သည် ဆင်းရဲခံရကြ၏။ အကြောင်းမူကား၊ ရှောလုက၊ ငါသည် ငါ့ရန်သူတို့၌ ငါ့စိတ်ပြေမည်အကြောင်း၊ ညဦးချိန်မရောက်မှီ အစာစားသောသူတိုင်း ကျိန်ဆဲအပ်စေဟု လူတို့ အား အကျိန်ပေးသောကြောင့် အဘယ်သူမျှ အစာမစားရ။
26ജനം കാട്ടില്‍ കടന്നപ്പോള്‍ തേന്‍ ഇറ്റിറ്റു വീഴുന്നതു കണ്ടുഎങ്കിലും സത്യത്തെ ഭയപ്പെട്ടു ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.
25လူအပေါင်းတို့သည် မြေပေါ်၌ ပျားရည်ရှိရာတောသို့ ရောက်သဖြင့်၊
27യോനാഥാനോ തന്റെ അപ്പന്‍ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചതു കേള്‍ക്കാതിരുന്നതിനാല്‍ വടിയുടെ അറ്റം നീട്ടി ഒരു തേന്‍ കട്ടയില്‍ കുത്തി അതു എടുത്തു തന്റെ കൈ വായിലേക്കു കൊണ്ടുപോയി, അവന്റെ കണ്ണു തെളിഞ്ഞു.
26တောထဲသို့ ဝင်သောအခါ ပျားရည်စက်စက်ကျလျက်ရှိသော်လည်း၊ အကျိန်တော်ကို ကြောက်သော ကြောင့်၊ အဘယ်သူမျှ မိမိလက်ကို မိမိ ပါးစပ်၌ မထည့်။
28അപ്പോള്‍ ജനത്തില്‍ ഒരുത്തന്‍ ഇന്നു യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു നിന്റെ അപ്പന്‍ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
27သို့ရာတွင် ခမည်းတော်သည် လူများတို့အား အကျိန်ပေးသည်ကို ယောနသန်မကြားသောကြောင့်၊ မိမိကိုင်သော လှံတံဖျားကို ပျားလပို့၌နှစ်၍ မိမိလက်နှင့် ယူစားသဖြင့် မျက်စိကြည်လင်လေ၏။
29അതിന്നു യോനാഥാന്‍ എന്റെ അപ്പന്‍ ദേശത്തെ കഷ്ടത്തിലാക്കി; ഞാന്‍ ഈ തേന്‍ ഒരല്പം ആസ്വദിക്കകൊണ്ടു എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ?
28ခမည်းတော်က၊ ယနေ့ အစာစားသောသူတိုင်း ကျိန်ဆဲအပ်စေဟု လူများတို့အား ကျပ်ကျပ် အကျိန် ပေးတော်မူပြီဟု လူတယောက်ကြားလျှောက်၏။ လူတို့သည်လည်း မောလျက်နေကြ၏။
30ജനത്തിന്നു കണ്ടുകിട്ടിയ ശത്രുക്കളുടെ കൊള്ളയില്‍നിന്നു അവര്‍ എടുത്തു ഇന്നു വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കില്‍ എത്രനന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫെലിസ്ത്യരുടെ അപജയം അത്ര വലുതായില്ലല്ലോ എന്നു പറഞ്ഞു.
29ယောနသန်ကလည်း၊ ငါ့အဘသည် ပြည်သားတို့ကို နှောင့်ရှက်လေပြီ။ ဤပျားရည် အနည်းငယ်ကို ငါစားသောကြောင့် ငါ့မျက်စိ ကြည်လင်သည်ကို ကြည့်ပါတော့။
31അവര്‍ അന്നു മിക്മാസ് തുടങ്ങി അയ്യാലോന്‍ വരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളര്‍ന്നുപോയി.
30လူများတို့သည် ယနေ့ တွေ့မိသော ရန်သူ၏ ဥစ္စာကို စားချင်တိုင်းစားလျှင်၊ အဘယ်မျှလောက် အကျိုးကြီးလိမ့်မည်တကား။ ဖိလိတ္တိလူတို့ကို သာ၍ လုပ်ကြံကြလိမ့်မည်တကားဟု ဆိုလေ၏။
32ആകയാല്‍ ജനം കൊള്ളകൂ ഔടിച്ചെന്നു ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ചു നിലത്തു വെച്ചു അറുത്തു രക്തത്തോടുകൂടെ തിന്നു.
31ထိုနေ့၌ ဖိလိတ္တိလူတို့ကို မိတ်မတ်မြို့မှ အာဇလုန်မြို့တိုင်အောင် လုပ်ကြံကြ၏။ ဣသရေလလူတို့ သည် အလွန်ပင်ပန်းသဖြင့်၊-
33ജനം രക്തത്തോടെ തിന്നുന്നതിനാല്‍ യഹോവയോടു പാപം ചെയ്യുന്നു എന്നു ശൊലിന്നു അറിവുകിട്ടിയപ്പോള്‍ അവന്‍ നിങ്ങള്‍ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ലു എന്റെ അടുക്കല്‍ ഉരുട്ടിക്കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.
32ရန်သူ၏ ဥစ္စာကို လုယူ၍၊ သိုး၊ နွား၊ နွားသငယ်တို့ကို မြေပေါ်မှာ သတ်ပြီးလျှင် အသွေးနှင့်တကွ စားကြ၏။
34പിന്നെയും ശൌല്‍നിങ്ങള്‍ ജനത്തിന്റെ ഇടയില്‍ എല്ലാടവും ചെന്നു അവരോടു ഔരോരുത്തന്‍ താന്താന്റെ കാളയെയും ആടിനെയും എന്റെ അടുക്കല്‍ കൊണ്ടുവന്നു ഇവിടെവെച്ചു അറുത്തു തിന്നു കൊള്‍വിന്‍ ; രക്തത്തോടെ തിന്നുന്നതിനാല്‍ യഹോവയോടു പാപം ചെയ്യരുതു എന്നു പറവിന്‍ എന്നു കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്നു രാത്രി കൊണ്ടുവന്നു അവിടെവെച്ചു അറുത്തു.
33ထိုသို့ လူများတို့သည် အသွေးနှင့်တကွစား၍ ထာဝရဘုရားကို ပြစ်မှားသည်ဟု ရှောလုအား ကြား လျှောက်လျှင်၊ သင်တို့သည် သစ္စာပျက်ကြပြီ။ ကြီးစွာသော ကျောက်ကို ငါ့ထံသို့ ယနေ့ လှိမ့်ခဲ့။
35ശൌല്‍ യഹോവേക്കു ഒരു യാഗപീഠം പണിതു; അതു അവന്‍ യഹോവേക്കു ആദ്യം പണിത യാഗപീഠം ആയിരുന്നു.
34လူများတို့တွင် အရပ်ရပ်သွား၍ လူအသီးအသီး မိမိတို့ သိုးနွားကို ဤအရပ်သို့ ယူခဲ့ပြီးလျှင်၊ ဤ အရပ်၌ သတ်စားကြစေ။ အသွေးနှင့်တကွစား၍ ထာဝရဘုရားကို မပြစ်မှားစေနှင့်ဟု မိန့်တော် မူသည်အတိုင်း၊ လူများတို့သည် အသီးအသီး မိမိတို့ သိုးနွားကို ထိုညဉ့်၌ ယူခဲ့၍ ထိုအရပ်၌ သတ် ကြ၏။
36അനന്തരം ശൌല്‍നാം രാത്രിയില്‍ തന്നേ ഫെലിസ്ത്യരെ പിന്തുടര്‍ന്നു പുലരുവോളം അവരെ കൊള്ളയിടുക; അവരില്‍ ഒരുത്തനെയും ശേഷിപ്പിക്കരുതു എന്നു കല്പിച്ചു. നിനക്കു ബോധിച്ചതുപോലെ ഒക്കെയും ചെയ്തുകൊള്‍ക എന്നു അവര്‍ പറഞ്ഞപ്പോള്‍നാം ഇവിടെ ദൈവത്തോടു അടുത്തുചെല്ലുക എന്നു പുരോഹിതന്‍ പറഞ്ഞു.
35ရှောလုသည်လည်း ထာဝရဘုရားအဘို့ ယဇ်ပလ္လင်ကို တည်လေ၏။ ထိုပလ္လင်ကား ထာဝရ ဘုရားအဘို့ တည်သော ပဌမပလ္လင် ဖြစ်သတည်း။
37അങ്ങനെ ശൌല്‍ ദൈവത്തോടുഞാന്‍ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കയ്യില്‍ ഏല്പിക്കുമോ എന്നു അരുളപ്പാടു ചോദിച്ചു. എന്നാല്‍ അന്നു അവന്നു അരുളപ്പാടു ലഭിച്ചില്ല.
36တဖန်ရှောလုက၊ ညဉ့်အခါ ငါတို့သည် ဖိလိတ္တိ လူတို့ကို လိုက်၍ တယောက်ကိုမျှ မကျန်ကြွင်းစေ ဘဲ၊ မိုဃ်းလင်းသည်တိုင်အောင် ဖျက်ဆီးကြကုန်အံ့ဟု စီရင်၍၊ လူများတို့က စိတ်တော်ရှိသည် အတိုင်း ပြုတော်မူပါဟု ဝန်ခံကြသော်၊ ယဇ်ပုရောဟိတ်က၊ ဘုရားသခင့်အထံတော်သို့ ချည်းကပ်ကြကုန်အံ့ ဟု ဆိုလေ၏။
38അപ്പോള്‍ ശൌല്‍ജനത്തിന്റെ പ്രധാനികള്‍ ഒക്കെയും ഇവിടെ അടുത്തുവരട്ടെ; ഇന്നു പാപം സംഭവിച്ചതു ഏതു കാര്യത്തില്‍ എന്നു അന്വേഷിച്ചറിവിന്‍ ;
37ရှောလုကလည်း၊ အကျွန်ုပ်သည် ဖိလိတ္တိလူတို့ကို လိုက်ရပါမည်လော။ သူတို့ကို ဣသရေလလူတို့ လက်သို့ အပ်တော်မူမည်လောဟု ဘုရားသခင့်ထံ အခွင့်ပန်သော်လည်း၊ ထိုနေ့တွင် ပြန်တော်မမူ။
39യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അതു എന്റെ മകന്‍ യോനാഥാനില്‍ തന്നേ ആയിരുന്നാലും അവന്‍ മരിക്കേണം നിശ്ചയം എന്നു പറഞ്ഞു. എന്നാല്‍ അവനോടു ഉത്തരം പറവാന്‍ സര്‍വ്വ ജനത്തിലും ഒരുത്തനും തുനിഞ്ഞില്ല.
38ရှောလုကလည်း၊ လူတို့တွင် အရာရှိအပေါင်းတို့၊ ယနေ့ အဘယ်သူ ပြစ်မှားမိသည်ကို သိမြင်အံ့သော ငှါ ချဉ်း၍ လာကြလော့။
40അവന്‍ എല്ലായിസ്രായേലിനോടുംനിങ്ങള്‍ ഒരു ഭാഗത്തു നില്പിന്‍ ; ഞാനും എന്റെ മകനായ യോനാഥാനും മറുഭാഗത്തു നില്‍ക്കാം എന്നു പറഞ്ഞു. നിന്റെ ഇഷ്ടംപോലെ ആകട്ടെ എന്നു ജനം ശൌലിനോടു പറഞ്ഞു.
39ဣသရေလအမျိုးကို ကယ်တင်သော ထာဝရဘုရား အသက်ရှင်တော်မူသည်အတိုင်း၊ ငါ့သား ယော နသန် ဖြစ်သော်လည်း၊ ဆက်ဆက် သေရမည်ဟုဆိုသော်၊ အဘယ်သူမျှ ပြန်၍မလျှောက်ဝံ့။
41അങ്ങനെ ശൌല്‍ യിസ്രായേലിന്റെ ദൈവമായ യഹോവയോടുനേര്‍ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോള്‍ ശൌലിന്നു യോനാഥാന്നും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി.
40ရှောလုကလည်း၊ သင်တို့သည် တဘက်၊ ငါနှင့်ငါ့သား ယောနသန်သည် တဘက်နေရကြမည်ဟု ဆိုလျှင်၊ လူများတို့က စိတ်တော်ရှိသည်အတိုင်း ပြုတော်မူပါဟု လျှောက်ကြသော်၊
42പിന്നെ ശൌല്‍എനിക്കും എന്റെ മകനായ യോനാഥാന്നും ചീട്ടിടുവിന്‍ എന്നു പറഞ്ഞു; ചീട്ടു യോനാഥാന്നു വീണു.
41ရှောလုက၊ ဖြောင့်မတ်စွာ စီရင်တော်မူပါဟု ဣသရေလအမျိုး၏ ဘုရားသခင် ထာဝရဘုရားအား ဆုတောင်းသဖြင့်၊ လူများတို့သည် လွတ်ကြ၍၊ ရှောလုနှင့် ယောနသန်ကို မှတ်တော်မူ၏။
43ശൌല്‍ യോനാഥാനോടുനീ എന്തു ചെയ്തു? എന്നോടു പറക എന്നു പറഞ്ഞു. യോനാഥാന്‍ അവനോടുഞാന്‍ എന്റെ വടിയുടെ അറ്റംകൊണ്ടു അല്പം തേന്‍ ആസ്വദിച്ചതേയുള്ളു; അതുകൊണ്ടു ഇതാ, ഞാന്‍ മരിക്കേണ്ടിവന്നിരിക്കുന്നു എന്നു പറഞ്ഞു.
42ရှောလုကလည်း၊ ငါနှင့် ငါ့သား ယောနသန်အို့ စာရေးတံပြုလော့ဟု ဆိုသဖြင့်၊ ယောနသန်ကို မှတ်တော်မူ၏။ -
44അതിന്നു ശൌല്‍ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ യോനാഥാനേ, നീ മരിക്കേണം എന്നു ഉത്തരം പറഞ്ഞു.
43ရှောလုကလည်း၊ သင်ပြုသော အမှုကို ပြောလော့ဟု ယောနသန်အားဆိုလျှင်၊ ယောနသန်က၊ အကျွန်ုပ်ကိုင်သော လှံဖျားနှင့် ပျားရည်အနည်းငယ်ကို ယူ၍ မြည်းစမ်းမိပါပြီ။ ထိုအမှုကြောင့်သာ သေရပါမည်ဟု ပြန်ပြော၏။
45എന്നാല്‍ ജനം ശൌലിനോടുയിസ്രായേലില്‍ ഈ മഹാരക്ഷ പ്രവര്‍ത്തിച്ചിരിക്കുന്ന യോനാഥാന്‍ മരിക്കേണമോ? ഒരിക്കലും അരുതു; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവന്‍ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവര്‍ത്തിച്ചിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവന്‍ മരിക്കേണ്ടിവന്നതുമില്ല.
44ရှောလုကလည်း၊ ယောနသန်၊ သင်သည် ဆက်ဆက်မသေလျှင်၊ ဘုရားသခင်သည် ထိုမျှမက ငါ၌ ပြုတော်မူပါစေသောဟု ဆိုသော်လည်း၊-
46ശൌല്‍ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്കു പോയി.
45လူများတို့က၊ ဣသရေလအမျိုး၌ ဤကယ်တင်ခြင်း ကျေးဇူးကို ပြုပြီးသော ယောနသန်သည် သေရမည်လော။ ထိုသို့ မဖြစ်ပါစေနှင့်။ ထာဝရဘုရား အသက်ရှင်တော်မူသည်အတိုင်း သူ၏ ဆံခြည်တပင်မျှ မြေပေါ်မှာ မကျရ။ သူသည် ဘုရားသခင်နှင့်အတူ ယနေ့ ဝိုင်း၍ ပြုပါပြီဟု ဆိုသဖြင့်၊ အသက်ချမ်းသာစေခြင်းငှါ ယောနသန်ကို ကယ်နှုတ်ကြ၏။
47ശൌല്‍ യിസ്രായേലില്‍ രാജത്വം ഏറ്റശേഷം മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സോബാരാജാക്കന്മാര്‍, ഫെലിസ്ത്യര്‍ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവന്‍ ചെന്നേടത്തൊക്കെയും ജയംപ്രാപിച്ചു.
46ထိုနောက် ရှောလုသည် ဖိလိတ္တိလူတို့ကို မလိုက်။ သူတို့သည် နေရင်းအရပ်သို့ ပြန်သွားကြ၏။
48അവന്‍ ശൌര്യം പ്രവര്‍ത്തിച്ചു അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവര്‍ച്ചക്കാരുടെ കയ്യില്‍നിന്നു വിടുവിക്കയും ചെയ്തു.
47ထိုသို့ ရှောလုသည် ဣသရေလအမျိုးကို စိုးစံ၍ ပတ်ဝန်းကျင် ရန်သူ၊ မောဘပြည်သား၊ အမ္မုန်ပြည် သား၊ ဧဒုံပြည်သား၊ ဇောဘမင်းများ၊ ဖိလိတ္တိလူများတို့ကို စစ်တိုက်၍ စစ်ချီလေရာရာ၌ သူတို့ကို အောင်လေ၏။
49എന്നാല്‍ ശൌലിന്റെ പുത്രന്മാര്‍ യോനാഥാന്‍ , യിശ്വി, മല്‍ക്കീശുവ എന്നിവര്‍ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാര്‍ക്കോ, മൂത്തവള്‍ക്കു മേരബ് എന്നും ഇളയവള്‍ക്കു മീഖാള്‍ എന്നും പേരായിരുന്നു.
48ဗိုလ်ခြေများကို နှိုးဆော်၍ အာမလက်အမျိုးသားတို့ကို လုပ်ကြံသဖြင့်၊ ဣသရေလအမျိုးသားတို့ကို လုယက်ဖျက်ဆီးသော သူတို့လက်မှ ကယ်နှုတ်လေ၏။
50ശൌലിന്റെ ഭാര്യെക്കു അഹീനോവം എന്നു പേര്‍ ആയിരുന്നു; അവള്‍ അഹീമാസിന്റെ മകള്‍. അവന്റെ സേനാധിപതിക്കു അബ്നേര്‍ എന്നു പേര്‍; അവന്‍ ശൌലിന്റെ ഇളയപ്പനായ നേരിന്റെ മകന്‍ ആയിരുന്നു.
49သားတော် ကားယောနသန်၊ ဣရွှိ၊ မေလခိရွှတည်း။ သမီးတော်နှစ်ယောက်တွင် အကြီးကားမေရပ်။ အငယ်ကား၊ မိခါလတည်း။
51ശൌലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കള്‍ ആയിരുന്നു.
50မြောက်သားတော်ကား အဟိမတ်၏ သမီးအဟိနောင်တည်း။ ဗိုလ်ချုပ်မင်းကား၊ ဘထွေးတော် နေရသား အာဗနာတည်း။
52ശൌലിന്റെ കാലത്തൊക്കെയും ഫെലിസ്ത്യരോടു കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാല്‍ ശൌല്‍ യാതൊരു വീരനെയോ ശൂരനെയോ കണ്ടാല്‍ അവനെ തന്റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും.
51ခမည်းတော် ကိရှနှင့် အာဗနာ၏ အဘနေရသည် အဗျေလ၏ သား ဖြစ်၏။
52ရှောလုလက်ထက် ကာလပတ်လုံး၊ ဖိလိတ္တိလူတို့ကို ကျပ်ကျပ်စစ်တိုက်ရကြ၏။ ခွန်အားကြီးသော သူ၊ ရဲရင့်သောသူ တွေ့သမျှတို့ကို ရှောလုသည် ရွေးကောက်ခန့်ထားလေ့ရှိ၏။