Malayalam

Myanmar

1 Samuel

18

1അവന്‍ ശൌലിനോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേര്‍ന്നു; യോനാഥാന്‍ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.
1ထိုသို့ လျှောက်ပြီးသည်နောက်၊ ရှောလု၏ သားယောနသန် စိတ်နှလုံးသည် ဒါဝိဒ်စိတ်နှလုံးနှင့် စွဲကပ်လျက် ရှိ၍ ဒါဝိဒ်ကို ကိုယ်နှင့်အမျှချစ်လေ၏။
2ശൌല്‍ അന്നു അവനെ ചേര്‍ത്തു കൊണ്ടു; അവന്റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാന്‍ പിന്നെ അനുവദിച്ചതുമില്ല.
2ထိုနေ့၌ ရှောလုသည် ဒါဝိဒ်ကို သိမ်းဆည်း၍ သူ့အဘ၏အိမ်သို့ နောက်တဖန် သွားနေရသော အခွင့်ကို ပေးတော်မမူ။
3യോനാഥാന്‍ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ടു അവനുമായി സഖ്യതചെയ്തു.
3ယောနသန်သည်လည်း၊ ဒါဝိဒ်ကို ကိုယ်နှင့်အမျှ ချစ်သောကြောင့် သူနှင့်အတူ မိဿဟာယ ဖွဲ့ပြီးလျှင်၊-
4യോനാഥാന്‍ താന്‍ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന്നു കൊടുത്തു.
4မိမိဝတ်သော ဝတ်လုံကို ချွတ်၍ မိမိအဝတ်တန်ဆာများနှင့် ထား၊ လေး၊ ခါးစည်းတို့ကိုပင် ဒါဝိဒ်အား ပေးလေ၏။
5ശൌല്‍ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ടു ശൌല്‍ അവനെ പടജ്ജനത്തിന്നു മേധാവി ആക്കി; ഇതു സര്‍വ്വജനത്തിന്നും ശൌലിന്റെ ഭൃത്യന്മാര്‍ക്കും ബോധിച്ചു.
5ဒါဝိဒ်သည် ရှောလုစေခိုင်းသမျှကို သွား၍ သတိပညာနှင့်ပြုမှုသောကြောင့်၊ စစ်သူရဲအုပ်အရာ၌ ခန့်ထားတော်မူသဖြင့်၊ ဒါဝိဒ်သည် ကျွန်တော်မျိုးမှစ၍ လူအပေါင်းတို့တွင် မျက်နှာရ၏။
6ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവര്‍ മടങ്ങിവരുമ്പോള്‍ യിസ്രായേല്യപട്ടണങ്ങളില്‍നിന്നൊക്കെയും സ്ത്രീകള്‍ പാടിയും നൃത്തംചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൌല്‍രാജാവിനെ എതിരേറ്റുചെന്നു.
6ဒါဝိဒ်သည် ဖိလိတ္တိလူကို သတ်ပြီးမှ ပြန်လာ၍၊ ရောက်လေရာရာ၌ မိန်းမများတို့သည် ရှောလုမင်း ကြီးကို ခရီးဦးကြိုပြုအံ့သောငှါ ရွှင်လန်းသောစိတ်နှင့် သီချင်းဆိုလျက်၊ ကလျက်၊ ပတ်သောအစရှိ သည်တို့ကို တီးလျက်၊ ဣသရေလမြို့ရွာများထဲက ထွက်လာသဖြင့်၊
7സ്ത്രീകള്‍ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായിശൌല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി.
7ရှောလု အထောင်ထောင်၊ ဒါဝိဒ် အသောင်းသောင်း သတ်လေစွတကားဟု အလှည့်လှည့် သီချင်းဆိုကြ၏။
8അപ്പോള്‍ ശൌല്‍ ഏറ്റവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായിഅവര്‍ ദാവീദിന്നു പതിനായിരം കൊടുത്തു എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ അവന്നു കിട്ടുവാന്‍ എന്തുള്ളു എന്നു അവന്‍ പറഞ്ഞു.
8ရှောလုက၊ သူတို့သည် ဒါဝိဒ်အား အသောင်းသောင်း၊ ငါ့အား အထောင်ထောင်သာ ပေးကြပြီ။ နိုင်ငံတော်မှတပါး အဘယ်အရာကို ပေးနိုင်သေးသနည်းဟု အလွန်အမျက်ထွက်၍ ထိုစကားကြောင့် စိတ်ပျက်လေ၏။
9അന്നുമുതല്‍ ശൌലിന്നു ദാവീദിനോടു കണ്ണുകടി തുടങ്ങി.
9ထိုနေ့မှစ၍ ဒါဝိဒ်ကို အစဉ်ချောင်းမြောင်းလျက် နေ၏။
10പിറ്റെന്നാള്‍ ദൈവത്തിന്റെ പക്കല്‍ നിന്നുള്ള ദുരാത്മാവു ശൌലിന്മേല്‍ വന്നു; അവന്‍ അരമനക്കകത്തു ഉറഞ്ഞുപറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൌലിന്റെ കയ്യില്‍ ഒരു കുന്തം ഉണ്ടായിരുന്നു.
10နက်ဖြန်နေ့ထာဝရဘုရားထံတော်က၊ ဆိုးသောဝိညာဉ်သည် ရှောလုအပေါ်မှာရောက်သဖြင့်၊ ရှောလု သည် နန်းတော်အလယ်၌ ပရောဖက်ပြုသောကြောင့်၊ ဒါဝိဒ်သည် အရင်ကဲ့သို့ စောင်းတီးလေ၏။ ရှောလုသည် လှံတို့ကို ကိုင်လျက်ရှိ၍၊-
11ദാവീദിനെ ചുവരോടുചേര്‍ത്തു കുത്തുവാന്‍ വിചാരിച്ചുകൊണ്ടു ശൌല്‍ കുന്തം ചാടി; എന്നാല്‍ ദാവീദ് രണ്ടു പ്രാവശ്യം അവന്റെ മുമ്പില്‍നിന്നു മാറിക്കളഞ്ഞു.
11ဒါဝိဒ်ကို ထရံနားမှာထိုးမည်ဟု အကြံရှိသည်အတိုင်း လှံတို့ကို ထိုးပစ်သော်လည်း၊ ဒါဝိဒ်သည် အထံတော်မှ နှစ်ကြိမ်ရှောင်လွှဲလေ၏။
12യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൌലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ടു ശൌല്‍ ദാവീദിനെ ഭയപ്പെട്ടു.
12ထိုသို့ ထာဝရဘုရားသည် ရှောလုထံမှထွက်၍ ဒါဝိဒ်နှင့်အတူ ရှိတော်မူသောကြောင့်၊ ရှောလုသည် ဒါဝိဒ်ကို ကြောက်ရွံ့သဖြင့်၊-
13അതുകൊണ്ടു ശൌല്‍ അവനെ തന്റെ അടുക്കല്‍നിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവന്‍ ജനത്തിന്നു നായകനായി പെരുമാറിപ്പോന്നു.
13အထံတော်မှ ရွှေ့၍ လူတထောင်အုပ်အရာကို ပေး၏။ ဒါဝိဒ်သည် လူများရှေ့၌ ထွက်ဝင်ရ၏။
14ദാവീദ് തന്റെ എല്ലാവഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
14ဒါဝိဒ်သည် အရာရာ၌ သတိပညာနှင့်ပြုမူ၍ သူနှင့်အတူ ထာဝရဘုရားရှိတော်မူ၏
15അവന്‍ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൌല്‍ കണ്ടിട്ടു അവങ്കല്‍ ആശങ്കിതനായ്തീര്‍ന്നു.
15ထိုသို့ အလွန်သတိပညာနှင့် ပြုမူသည်ကို ရှောလုသည် မြင်လျှင် သာ၍ ကြောက်ရွံ့လေ၏။
16എന്നാല്‍ ദാവീദ് യിസ്രായേലിന്നും യെഹൂദെക്കും നായകനായി പെരുമാറിയതുകൊണ്ടു അവരൊക്കെയും അവനെ സ്നേഹിച്ചു.
16ဣသရေလအမျိုး၊ ယုဒအမျိုးသားအပေါင်းတို့သည် ဒါဝိဒ်ကို ချစ်ကြ၏။ အကြောင်းမူကား၊ သူတို့ ရှေ့၌ ဒါဝိဒ်သည် ထွက်ဝင်တတ်၏။
17അനന്തരം ശൌല്‍ ദാവീദിനോടുഎന്റെ മൂത്ത മകള്‍ മേരബുണ്ടല്ലോ; ഞാന്‍ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങള്‍ നടത്തിയാല്‍ മതി എന്നു പറഞ്ഞു. എന്റെ കയ്യല്ല ഫെലിസ്ത്യരുടെ കൈ അവന്റെമേല്‍ വീഴുവാന്‍ സംഗതിവരട്ടെ എന്നു ശൌല്‍ വിചാരിച്ചു.
17တဖန်ရှောလုသည် ဒါဝိဒ်ကိုခေါ်၍ ငါ့သမီးကြီး မေရပ်ကို သင့်အား ငါပေးစားမည်။ သင်သည် ငါ့အဘို့ ရဲရင့်၍ ထာဝရဘုရားအဘို့ စစ်တိုက်ခြင်းကိုသာ ပြုလော့ဟု မိန့်တော်မူ၏။ အကြောင်းမူကား၊ ငါ့လက်သည် သူ့အပေါ်သို့ မရောက်စေနှင့်။ ဖိလိတ္တိလူတို့ လက်သည် ရောက်ပါစေသောဟု ရှောလု အကြံရှိ၏။
18ദാവീദ്, ശൌലിനോടുരാജാവിന്റെ മരുമകനായിരിപ്പാന്‍ ഞാന്‍ ആര്‍? യിസ്രായേലില്‍ എന്റെ അസ്മാദികളും എന്റെ പിതൃഭവനവും എന്തുള്ളു എന്നു പറഞ്ഞു.
18ဒါဝိဒ်ကလည်း၊ ကျွန်တော်သည် ရှင်ဘုရင်၏ သမက်တော်ဖြစ်ရပါမည်အကြောင်း အဘယ်သို့သော သူဖြစ်ပါသနည်း။ ကျွန်တော်အသက်နှင့် ကျွန်တော် အဆွေအမျိုးသည်၊ ဣသရေလနိုင်ငံ၌ အဘယ်သို့ မြတ်ပါသနည်းဟု ရှောလုအား လျှောက်၏။
19ശൌലിന്റെ മകളായ മേരബിനെ ദാവീദിന്നു കൊടുക്കേണ്ടിയിരുന്ന സമയത്തു അവളെ മെഹോലാത്യനായ അദ്രിയേലിന്നു ഭാര്യയായി കൊടുത്തു.
19သို့ရာတွင်၊ ရှောလု၏သမီး မေရပ်ကို ဒါဝိဒ်အား ပေးစားရသော အချိန်ရောက်သောအခါ၊ မေဟော လသိအမျိုး အဒြေလအား ပေးစားလေ၏။
20ശൌലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അതു ശൌലിന്നു അറിവു കിട്ടി; കാര്യം അവന്നു ഇഷ്ടമായി.
20တဖန် ရှောလုသမီး မိခါလသည် ဒါဝိဒ်ကို ချစ်၏။ ထိုအကြောင်းကို လျှောက်သောအခါ၊ ရှောလု သည် အားရလျက်၊-
21അവള്‍ അവന്നു ഒരു കണിയായിരിക്കേണ്ടതിന്നും ഫെലിസ്ത്യരുടെ കൈ അവന്റെമേല്‍ വീഴേണ്ടതിന്നും ഞാന്‍ അവളെ അവന്നു കൊടുക്കും എന്നു ശൌല്‍ വിചാരിച്ചു ദാവീദിനോടുനീ ഈ രണ്ടാം പ്രാവശ്യം എനിക്കു മരുമകനായി തീരേണം എന്നു പറഞ്ഞു.
21ငါ့သမီးသည် ဒါဝိဒ်ကိုကျော့မိ၍ ဖိလိတ္တိလူတို့ လက်သို့ ရောက်စေခြင်းငှါ ပေးစားမည်ဟု အကြံရှိ၏။
22പിന്നെ ശൌല്‍ തന്റെ ഭൃത്യന്മാരോടുനിങ്ങള്‍ സ്വകാര്യമായി ദാവീദിനോടു സംസാരിച്ചുഇതാ, രാജാവിന്നു നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാര്‍ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാല്‍ നീ രാജാവിന്റെ മരുമകനായ്തീരേണം എന്നു പറവിന്‍ എന്നു കല്പിച്ചു.
22နန်းတော်သားအချို့ကို ခေါ်၍၊ သင်တို့သည် ဒါဝိဒ်နှင့် တိတ်ဆိတ်စွာ စကားပြောရမည်မှာ၊ ရှင်ဘုရင် သည် သင့်ကို စုံမက်၍၊ ရှင်ဘုရင်၏ ကျွန်အပေါင်းတို့သည်လည်း ချစ်ကြ၏။ သို့ဖြစ်၍ ရှင်ဘုရင်၏ သမက်တော်ဖြစ်ကောင်းပါ၏ဟု မှာထားသည်အတိုင်း၊-
23ശൌലിന്റെ ഭൃത്യന്മാര്‍ ആ വാക്കു ദാവീദിനോടു പറഞ്ഞാറെ ദാവീദ്രാജാവിന്റെ മരുമകനാകുന്നതു അല്പകാര്യമെന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? ഞാന്‍ ദരിദ്രനും എളിയവനും ആകുന്നുവല്ലോ എന്നു പറഞ്ഞു.
23ရှောလု၏ ကျွန်တို့သည် ဒါဝိဒ်အား ပြောကြ၏။ ဒါဝိဒ်ကလည်း၊ ကျွန်ုပ်သည် အသရေမရှိသော ဆင်းရဲသားဖြစ်လျက်နှင့် ရှင်ဘုရင်၏ သမက်တော်လုပ်ရသောအမှုသည် သာမညအမှု ထင် သလောဟု ပြောဆို၏။
24ശൌലിന്റെ ദൃത്യന്മാര്‍ദാവീദ് ഇപ്രകാരം പറഞ്ഞു എന്നു ബോധിപ്പിച്ചു.
24ရှောလုကျွန်တို့ကလည်း၊ ဒါဝိဒ်သည် ဤသို့ပြောဆိုပါသည်ဟု လျှောက်လျှင်၊-
25അതിന്നു ശൌല്‍രാജാവിന്റെ ശത്രുക്കള്‍ക്കു പ്രതികാരം ആകുവാന്‍ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മമല്ലാതെ രാജാവു യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങള്‍ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാല്‍ ദാവീദിനെ വീഴുമാറാക്കേണമെന്നു ശൌല്‍ കരുതിയിരുന്നു.
25သင်တို့သည် တဖန်ပြောရမည်မှာ၊ ရှင်ဘုရင်သည် ရန်သူတို့၌ စိတ်တော်ပြေမည်အကြောင်း၊ ဖိလိတ္တိ လူတို့၏ အရေဖျားတရာမှ တပါးအခြားသော လက်ဖွဲ့ရာကို အလိုတော်မရှိဟု မှာထား၏။ သို့ရာတွင် ဒါဝိဒ်ကို ဖိလိတ္တိလူတို့လက်ဖြင့် ဆုံးစေမည်ဟု ရှောလုအကြံရှိ၏။
26ഭൃത്യന്മാര്‍ ദാവീദിനോടു ഈ വാക്കു അറിയിച്ചപ്പോള്‍ രാജാവിന്റെ മരുമകനാകുവാന്‍ ദാവീദിന്നു സന്തോഷമായി;
26ရှောလု ကျွန်တို့သည် ထိုစကားကို ဒါဝိဒ်အား ပြန်ပြောသောအခါ၊ ဒါဝိဒ်သည် ရှင်ဘုရင်၏ သမက် တော်ဖြစ်ခြင်းငှါ အလိုရှိ၏။ ထို့ကြောင့် ချိန်းချက်သော အချိန်မစေ့မှီထ၍၊-
27അവധി കഴിയുന്നതിന്നു മുമ്പെ ദാവീദും അവന്റെ ആളുകളും പുറപ്പെട്ടുചെന്നു ഫെലിസ്ത്യരില്‍ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചര്‍മ്മംകൊണ്ടുവന്നു താന്‍ രാജാവിന്റെ മരുമകനാകേണ്ടതിന്നു രാജാവിന്നു എണ്ണം കൊടുത്തു. ശൌല്‍ തന്റെ മകളായ മീഖളിനെ അവന്നു ഭാര്യയായി കൊടുത്തു.
27မိမိလူတို့နှင့်အတူသွားသဖြင့်၊ ဖိလိတ္တိ လူနှစ်ရာတို့ကို သတ်ပြီးမှ၊ ရှင်ဘုရင်၏ သမက်တော် ဖြစ်လို သောငှါ၊ သူတို့အရေဖျားများကို ယူခဲ့၍၊ စုံလင်သော အရေအတွက်အားဖြင့် ရှင်ဘုရင်အား ဆက် လေ၏။ ရှောလုသည်လည်း သမီးတော်မိခါလကို ပေးစားရ၏။
28യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും ശൌലിന്റെ മകളായ മീഖള്‍ അവനെ സ്നേഹിച്ചു എന്നും ശൌല്‍ കണ്ടറിഞ്ഞപ്പോള്‍,
28ထာဝရဘုရားသည် ဒါဝိဒ်နှင့်အတူ ရှိတော်မူကြောင်းကို၎င်း၊ မိမိသမီးသည် ချစ်ကြောင်းကို၎င်း၊ ရှောလုသည် မြင်၍၊-
29ശൌല്‍ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൌല്‍ ദാവീദിന്റെ നിത്യശത്രുവായ്തീര്‍ന്നു.
29ကြောက်ရွံ့သော စိတ်စွဲလမ်းလျက် အစဉ်အမြဲ ရန်ငြိုးဖွဲ့လေ၏။
30എന്നാല്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ യുദ്ധത്തിന്നു പുറപ്പെട്ടു; അവര്‍ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൌലിന്റെ സകലഭൃത്യന്മാരെക്കാളും കൃതാര്‍ത്ഥനായിരുന്നു; അവന്റെ പേര്‍ വിശ്രുതമായ്തീര്‍ന്നു.
30တဖန် ဖိလိတ္တိမင်းတို့သည် ချီသွားကြ၏။ ချီသွားကြသည်နောက် ဒါဝိဒ်သည် ရှောလု၏ ကျွန်အပေါင်း တို့ထက်သာ၍ သတိပညာနှင့် ပြုမှုသဖြင့် အလွန်ဂုဏ်အသရေနှင့် ပြည့်စုံ၏။