Malayalam

Myanmar

1 Samuel

19

1അനന്തരം ശൌല്‍ തന്റെ മകനായ യോനാഥാനോടും സകല ഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു.
1ထို့ကြောင့် ရှောလုသည် ဒါဝိဒ်ကို သတ်စေခြင်းငှါ၊ သားတော် ယောနသန်နှင့် မိမိကျွန်အပေါင်း တို့ကို မှာထားလေ၏။
2എങ്കിലും ശൌലിന്റെ മകനായ യോനാഥാന്നു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നതുകൊണ്ടു യോനാഥാന്‍ ദാവീദിനോടുഎന്റെ അപ്പനായ ശൌല്‍ നിന്നെ കൊല്ലുവാന്‍ നോക്കുന്നു; ആകയാല്‍ നീ രാവിലെ സൂക്ഷിച്ചു ഗൂഢമായോരു സ്ഥലത്തു ഒളിച്ചുപാര്‍ക്ക.
2သားတော် ယောနသန်သည် ဒါဝိဒ်ကို အလွန်ချစ်၍၊ ငါ့အဘရှောလုသည် သင့်ကို သတ်ခြင်းငှါ ရှာကြံ၏။ သို့ဖြစ်၍ နံနက်တိုင်အောင် ကိုယ်ကို သတိပြုသဖြင့် ဆိတ်ကွယ်ရာအရပ်၌ ပုန်းရှောင်၍ နေပါလော့။
3ഞാന്‍ പുറപ്പെട്ടു നീ ഇരിക്കുന്ന വയലില്‍ എന്റെ അപ്പന്റെ അടുക്കല്‍ നിന്നെക്കുറിച്ചു എന്റെ അപ്പനോടു സംസാരിക്കും; ഞാന്‍ ഗ്രഹിക്കുന്നതു നിന്നെ അറിയിക്കാം എന്നു പറഞ്ഞു.
3ငါထွက်၍ သင်ရှိရာတော၌ ငါ့အဘထံ ခစားလျက်၊ သင့်အမှု၌ စကားပြောမည်။ တွေမြင်သမျှကို သင့်အား ငါပြန်ကြားမည်ဟု ဒါဝိဒ်အား ပြောဆို၏။
4അങ്ങനെ യോനാഥാന്‍ തന്റെ അപ്പനായ ശൌലിനോടു ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചുപറഞ്ഞതുരാജാവു തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവന്‍ നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികള്‍ നിനക്കു ഏറ്റവും ഗുണകരമായിരുന്നതേയുള്ളു.
4ယောနသန်သည် အဘရှောလုထံ၌၊ ဒါဝိဒ်ဘက်မှာပြော၍၊ ရှင်ဘုရင်သည် ကျွန်တော်ဒါဝိဒ်ကို မပြစ်မှားပါစေနှင့်။ သူသည် ကိုယ်တော်ကို မပြစ်မှားပါ။ ကိုယ်တော်၌ အလွန်ကျေးဇူးပြုပါပြီ။
5അവന്‍ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലാ യിസ്രായേലിന്നും വലിയോരു രക്ഷവരുത്തുകയും ചെയ്തതു; നീ അതു കണ്ടു സന്തോഷിച്ചു. ആകയാല്‍ നീ വെറുതെ ദാവീദിനെ കൊന്നു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നതു എന്തിന്നു?
5မိမိအသက်ကို မနှမြောဘဲ ဖိလိတ္တိလူကိုသတ်၍ ထာဝရဘုရားသည် ဣသရေလအမျိုးတမျိုးလုံးအဘို့ ကြီးစွာသော ကယ်တင်ခြင်း ကျေးဇူးကို ပြုတော်မူ၏။ ကိုယ်တော်သည် မြင်၍ ဝမ်းမြောက်ပါ၏။ သို့ဖြစ်၍ အကြောင်းမရှိဘဲ ဒါဝိဒ်ကို သတ်သဖြင့် အဘယ်ကြောင့် အပြစ်မရှိသောသူ၏ အသက်ကို သတ်သောအပြစ် သင့်ရောက်စေချင်ပါသနည်းဟု အဘရှောလုအားဆိုသော်၊
6യോനാഥാന്റെ വാക്കു കേട്ടുയഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൌല്‍ സത്യം ചെയ്തു.
6ရှောလုသည် ယောနသန်၏ စကားကို နားထောင်၍၊ ထာဝရဘုရား အသက်ရှင်တော်မူသည်အတိုင်း၊ သူသည် အသေမခံရဟု ကျိန်ဆိုလေ၏။
7പിന്നെ യോനാഥാന്‍ ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാന്‍ ദാവീദിനെ ശൌലിന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയില്‍നില്‍ക്കയും ചെയ്തു.
7ယောနသန်သည် ဒါဝိဒ်ကို ခေါ်၍ အကြောင်းအရာ၊ အလုံးစုံတို့ကို ပြောပြီးမှ၊ ရှောလုထံသို့သွင်းပြန်၍ အထံတော်၌ အရင်နေသကဲ့သို့ နေရ၏။
8പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ടു ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവര്‍ അവന്റെ മുമ്പില്‍നിന്നു ഔടി.
8တဖန်စစ်မှုပေါ်ပြန်သောအခါ၊ ဒါဝိဒ်ထွက်၍ ဖိလိတ္တိလူတို့ကို တိုက်လျက်၊ ကြီးစွာသော လုပ်ကြံ ခြင်းအားဖြင့် သတ်၍ သူတို့သည် ပြေးကြ၏။
9യഹോവയുടെ പക്കല്‍നിന്നു ദുരാത്മാവു പിന്നെയും ശൌലിന്റെമേല്‍ വന്നു; അവന്‍ കയ്യില്‍ കുന്തവും പിടിച്ചു തന്റെ അരമനയില്‍ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.
9ရှောလုသည် လှံတို့ကို ကိုင်၍နန်းတော်၌ ထိုင်စဉ်တွင်၊ ထာဝရဘုရားထံတော်မှ ဆိုးသောဝိညာဉ် သက်ရောက်၍၊ ဒါဝိဒ်သည် စောင်းတီးလျက်နေသောအခါ၊
10അപ്പോള്‍ ശൌല്‍ ദാവീദിനെ കുന്തംകൊണ്ടു ചുവരോടുചേര്‍ത്തു കുത്തുവാന്‍ നോക്കി; അവനോ ശൌലിന്റെ മുമ്പില്‍നിന്നു മാറിക്കളഞ്ഞു. കുന്തം ചുവരില്‍ തറെച്ചു; ദാവീദ് ആ രാത്രിയില്‍തന്നേ ഔടിപ്പോയി രക്ഷപ്പെട്ടു.
10သူ့ကိုလှံတိုနှင့် ထရံနားမှာ ထိုးစမ်းသော်လည်း၊ အထံတော်မှ ရှောင်ပြေးသဖြင့် လှံတိုသည် ထရံကို စူးလျက် နေ၏။ ဒါဝိဒ်သည် ပြေး၍ ထိုညဉ့်ကို လွတ်ရ၏။
11ദാവീദിനെ കാത്തുനിന്നു രാവിലെ കൊന്നുകളയേണ്ടതിന്നു ശൌല്‍ അവന്റെ വീട്ടിലേക്കു ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖള്‍ അവനോടുഈ രാത്രിയില്‍ നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലെങ്കില്‍ നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു.
11ရှောလုသည် သူ့ကို စောင့်၍ နံနက်ချိန်၌ သတ်စေခြင်းငှါ သူ့အိမ်သို့လူကို လွှတ်စေ၏။ ဒါဝိဒ်မယား မိခါလက၊ သင်သည် ယနေ့ညမှာ ကိုယ်အသက်ကို မကယ်မလျှင်၊ နက်ဖြန်နေ့၌ အသေခံရလိမ့်မည်ဟု ဆိုလျက်၊
12അങ്ങനെ മീഖള്‍ ദാവീദിനെ കിളിവാതില്‍കൂടി ഇറക്കിവിട്ടു; അവന്‍ ഔടിപ്പോയി രക്ഷപ്പെട്ടു.
12ဒါဝိဒ်ကို ပြတင်းပေါက်မှ လျှော့ချ၍ သူသည် အလွတ်ထွက်ပြေးလေ၏။
13മീഖള്‍ ഒരു ബിംബം എടുത്തു കട്ടിലിന്മേല്‍ കിടത്തി, അതിന്റെ തലെക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ടു ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു.
13မိခါလသည်လည်း၊ တေရပ်ရုပ်တုကို ယူ၍ ခုတင်ပေါ်မှာ ထားပြီးလျှင်၊ ဆိတ်မွေးဖြင့်ရက်သော ကုလားကာနှင့် ခေါင်းရင်းရှေ့၌ ကာ၍ စောင်နှင့် ခြုံလေ၏။
14ദാവീദിനെ പിടിപ്പാന്‍ ശൌല്‍ ദൂതന്മാരെ അയച്ചപ്പോള്‍ അവന്‍ ദീനമായി കിടക്കുന്നു എന്നു അവള്‍ പറഞ്ഞു.
14ဒါဝိဒ်ကို ဘမ်းဆီးစေခြင်းငှါ ရှောလု စေလွှတ်သောလုလင် ရောက်သောအခါ၊ ဒါဝိဒ်နာ၍ နေပါသည်ဟု မယားပြောဆို၏။
15എന്നാറെ ശൌല്‍ഞാന്‍ അവനെ കൊല്ലേണ്ടതിന്നു കിടക്കയോടെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു.
15ရှောလုကလည်း၊ သူ့ကို ငါသတ်မည်အကြောင်း ခုတင်နှင့်တကွ ဆောင်ခဲ့ကြဟု ဒါဝိဒ်ကို အကြည့်အရှု စေလွှတ်၍၊
16ദാവീദിനെ ചെന്നു നോക്കുവാന്‍ ദൂതന്മാരെ അയച്ചു. ദൂതന്മാര്‍ ചെന്നപ്പോള്‍ കട്ടിലിന്മേല്‍ ഒരു ബിംബം തലെക്കു കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നതു കണ്ടു.
16တမန်တို့သည်ဝင်ကြသောအခါ ဆိတ်မွေးနှင့် ရက်သော ကုလားကာနှင့် ခေါင်းရင်းရှေ့၌ ကာလျက်၊ ခုတင်မှာ တေရပ်ရုပ်တု ရှိပါသည်တကား။
17എന്നാറെ ശൌല്‍ മീഖളിനോടുനീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാന്‍ അവനെ വിട്ടയക്കയും ചെയ്തതു എന്തു എന്നു ചോദിച്ചതിന്നുഎന്നെ വിട്ടയക്ക; അല്ലെങ്കില്‍ ഞാന്‍ നിന്നെ കൊല്ലും എന്നു അവന്‍ എന്നോടു പറഞ്ഞു എന്നു മീഖള്‍ ശൌലിനോടു പറഞ്ഞു.
17ရှောလုကလည်း ငါ့ကို လှည့်စား၍ အဘယ်ကြောင့် ရန်သူကို လွှတ်လိုက်သနည်း။ ယခုလွတ်အောင် ပြေးပါပြီတကားဟု မိခါလအားပြောဆိုလျှင်၊ မိခါလက ငါသွားမည်။ သို့မဟုတ် သင့်ကို ငါသတ်မည်ဟု သူပြောပါသည်ဟု ရှောလုအား ပြန်လျှောက်လေ၏။
18ഇങ്ങനെ ദാവീദ് ഔടിപ്പോയി രക്ഷപ്പെട്ടു, രാമയില്‍ ശമൂവേലിന്റെ അടുക്കല്‍ ചെന്നു ശൌല്‍ തന്നോടു ചെയ്തതൊക്കെയും അവനോടു അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ടു നയ്യോത്തില്‍ ചെന്നു പാര്‍ത്തു.
18ထိုသို့ ဒါဝိဒ် ပြေး၍ ရှောလုလက်မှ လွတ်သဖြင့်၊ ရှမွေလရှိရာ ရာမမြို့သို့ ရောက်လေ၏။ ရှောလု ပြုလေသမျှတို့ကို ပြန်ကြားပြီးမှ၊ ရှမွေလသည် သွား၍ နာယုတ်ရွာမှာ နေ၏။
19അനന്തരം ദാവീദ് രാമയിലെ നയ്യോത്തില്‍ ഉണ്ടു എന്നു ശൌലിന്നു അറിവു കിട്ടി.
19ဒါဝိဒ်သည် ရာမမြို့နယ်၊ နာယုတ်ရွာမှာ ရှိကြောင်းကို ရှောလုသည် ကြား၍၊
20ശൌല്‍ ദാവീദിനെ പിടിപ്പാന്‍ ദൂതന്മാരെ അയച്ചു; അവര്‍ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേല്‍ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോള്‍ ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെ മേലും വന്നു, അവരും പ്രവചിച്ചു.
20ဒါဝိဒ်ကို ဘမ်းဆီးစေခြင်းငှါ စေလွှတ်ပြန်၏။ ပရာဖက် အပေါင်းအသင်းတို့သည် ပရောဖက်ပြုလျက်၊ ရှမွေလစီရင်လျက်နေသည်ကို တမန်တို့သည် တွေ့မြင်သောအခါ၊ ဘုရားသခင်၏ ဝိညာဉ်တော်သည် ရှောလု၏ တမန်တော်တို့အပေါ်မှာ သက်ရောက်၍၊ သူတို့သည်လည်း ပရောဖက်ပြုရကြ၏။
21ശൌല്‍ അതു അറിഞ്ഞപ്പോള്‍ വേറെ ദൂതന്മാരെ അയച്ചു; അവരും അങ്ങനെ തന്നേ പ്രവചിച്ചു. ശൌല്‍ പിന്നെയും മൂന്നാം പ്രാവശ്യം ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.
21ထိုသိတင်းကို ရှောလုသည်ကြားလျှင် အခြားသောသူတို့ကို စေလွှတ်၍၊ သူတို့သည်လည်း ပရောဖက် ပြုရကြ၏။တတိယအကြိမ် ရှောလုသည် စေလွှတ်၍၊ ထို့အတူပြုကြရ၏။
22പിന്നെ അവന്‍ തന്നേ രാമയിലേക്കു പോയി, സേക്ക്കുവിലെ വലിയ കിണറ്റിങ്കല്‍ എത്തിശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവര്‍ രാമയിലെ നയ്യോത്തില്‍ ഉണ്ടു എന്നു ഒരുത്തന്‍ പറഞ്ഞു.
22ထိုအခါ ကိုယ်တိုင်ရာမမြို့သို့ သွား၍၊ စေခုရွာ၌ရှိသော ရေတွင်းကြီးသို့ရောက်သော်၊ ရှမွေလနှင့် ဒါဝိဒ်တို့သည် အဘယ်မှာရှိသနည်းဟု မေးလျှင်၊ ရာမမြို့နယ်၊ နာယုတ်ရွာမှာ ရှိပါသည်ဟု ကြားလျှောက်လေသော်၊
23അങ്ങനെ അവന്‍ രാമയിലെ നയ്യോത്തിന്നു ചെന്നു; ദൈവത്തിന്റെ ആത്മാവു അവന്റെമേലും വന്നു; അവന്‍ രാമയിലെ നയ്യോത്തില്‍ എത്തുംവരെ പ്രവചിച്ചു കൊണ്ടു നടന്നു.
23ထိုအရပ်သို့သွား၍၊ ဘုရားသခင်၏ဝိညာဉ်တော်သည် သူ့အပေါ်မှာ သက်ရောက်သဖြင့်၊ နာယုတ်ရွာ တိုင်အောင် ပရောဖက်ပြုလျက်သွားလေ၏။
24അവന്‍ തന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു. അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ടു അന്നു രാപകല്‍ മുഴുവനും നഗ്നനായി കിടന്നു. ആകയാല്‍ ശൌലും ഉണ്ടോ പ്രവാചകഗണത്തില്‍ എന്നു പറഞ്ഞുവരുന്നു.
24အဝတ်တော်ကိုလည်း ချွတ်၍၊ ရှမွေလရှေ့မှာ ထိုအတူပရောဖက်ပြုလျက်၊ အဝတ်မပါဘဲ တနေ့နှင့် တညဉ့် လဲလျက်နေ၏။ ထိုကြောင့် ရှောလုသည်လည်း ပရောဖက်တို့၌ ပါသလောဟု ဆိုလေ့ရှိကြ၏။