1ദാവീദും അവന്റെ ആളുകളും മൂന്നാം ദിവസം സിക്ളാഗില്‍ എത്തിയപ്പോള്‍ അമാലേക്യര്‍ തെക്കെദേശവും സിക്ളാഗും ആക്രമിച്ചു സിക്ളാഗിനെ ജയിച്ചു അതിനെ തീവെച്ചു ചുട്ടുകളഞ്ഞിരുന്നു.
1သုံးရက်လွန်၍ ဒါဝိဒ်နှင့် သူ၏ လူတို့သည် ဇိကလတ်မြို့သို့ရောက်သောအခါ၊ အာမလတ် လူတို့သည် တောင်ပြည်နှင့် ဇိကလတ်မြို့ကို တိုက်သဖြင့်၊ ဇိကလတ်မြို့ကို လုပ်ကြံ၍ မီးရှို့နှင့်ကြပြီ။
2അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു തങ്ങളുടെ വഴിക്കു പോയതല്ലാതെ ആരെയും കൊന്നില്ല.
2မြို့၌ ရှိသော မိန်းမအကြီးအငယ် တယောက်ကိုမျှမသတ်၊ ရှိသမျှတို့ကို သိမ်းသွားနှင့်ကြပြီ။
3ദാവീദും അവന്റെ ആളുകളും പട്ടണത്തിലേക്കു വന്നപ്പോള്‍ അതു തീവെച്ചു ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു.
3သို့ဖြစ်၍ ဒါဝိဒ်နှင့် သူ၏လူတို့သည် မြို့သို့ရောက်သောအခါ၊ မြို့ကို မီးရှို့၍ မယားသားသမီးများကို သိမ်းသွားကြောင်းကို တွေ့သဖြင့်၊
4അപ്പോള്‍ ദാവീദും കൂടെയുള്ള ജനവും കരവാന്‍ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.
4ငိုသံကို လွှင့်၍ အားကုန်သည် တိုင်အောင် ငိုကြွေးကြ၏။
5യിസ്രെയേല്‍ക്കാരത്തി അഹീനോവം, കര്‍മ്മേല്‍ക്കാരന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ എന്നീ ദാവീദിന്റെ രണ്ടു ഭാര്യമാരെയും അവര്‍ പിടിച്ചു കൊണ്ടുപോയിരുന്നു.
5ဒါဝိဒ်မယားနှစ်ယောက် ယေဇရေလမြို့သူ အဟိနောင်နှင့် နာဗလ မယားက ရေမေလမြို့သူ အဘိဂဲလတို့သည်လည်း ပါသွားကြပြီ။
6ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തില്‍ ഔരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ടു അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്റെ ദൈവമായ യഹോവയില്‍ ധൈര്യപ്പെട്ടു.
6ဒါဝိဒ်သည် အလွန်စိတ်ငြိုငြင်ဆင်းရဲ၏။ လူများတို့သည် မိမိတို့ သားသမီးများကြောင့် စိတ်ညှိုးငယ်သဖြင့်၊ ဒါဝိဒ်ကို ကျောက်ခဲနှင့် ပစ်ကြမည်ဟု ဆိုကြ၏။ ဒါဝိဒ်မူကား မိမိထာဝရဘုရားကို ကိုးစားလျက်နေ၍၊
7ദാവീദ് അഹീമേലെക്കിന്റെ മകനായ അബ്യാഥാര്‍പുരോഹിതനോടുഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. അബ്യാഥാര്‍ ഏഫോദ് ദാവീദിന്റെ അടുക്കല്‍ കൊണ്ടുവന്നു.
7သင်တိုင်းတော်ကို ငါ့ထံသို့ဆောင်ခဲ့ပါလော့ဟု အဟိမလက်၏သား အဗျာသာကို ဆိုလျှင်၊ အဗျာသာသည် သင်တိုင်းတော်ကို ဒါဝိဒ်ထံသို့ ဆောင်ခဲ့လေ၏။
8എന്നാറെ ദാവീദ് യഹോവയോടുഞാന്‍ ഇപ്പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു അരുളപ്പാടുണ്ടായി.
8ဒါဝိဒ်ကလည်း၊ အကျွန်ုပ်သည် ထိုအလုံးအရင်းကို လိုက်ရပါမည်လော။ လိုက်လျှင် မှီနိုင်ပါမည်လောဟု ထာဝရဘုရားကို မေးလျှောက်သော်၊ လိုက်လော့။ ဆက်ဆက်မှီ၍ အလုံးစုံတို့ကို ရပြန်မည်ဟု မိန့်တော်မူသည်အတိုင်း၊
9അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറുപേരും പുറപ്പെട്ടു ബെസോര്‍തോട്ടിങ്കല്‍ എത്തി; ശേഷമുള്ളവര്‍ അവിടെ താമസിച്ചു.
9ဒါဝိဒ်နှင့် သူ၌ ပါသော လူခြောက်ရာတို့သည် သွား၍ ဗေသော်ချောင်းသို့ ရောက်သောအခါ၊ အချို့တို့သည် ထိုချောင်းနားမှာ နေရစ်ကြ၏။
10ബെസോര്‍തോടു കടപ്പാന്‍ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ഇരുനൂറുപേര്‍ പുറകില്‍ താമസിച്ചതുകൊണ്ടു ദാവീദും നാനൂറുപേരും പിന്തുടര്‍ന്നുചെന്നു.
10ဒါဝိဒ်နှင့် လူလေးရာတို့သည် လိုက်ကြ၏။
11അവര്‍ വയലില്‍വെച്ചു ഒരു മിസ്രയീമ്യനെ കണ്ടു ദാവീദിന്റെ അടുക്കല്‍ കൊണ്ടുചെന്നു; അവന്നു അപ്പം കൊടുത്തു അവന്‍ തിന്നു; അവന്നു കുടിപ്പാന്‍ വെള്ളവും കൊടുത്തു.
11လွင်ပြင်၌ အဲဂုတ္တု လူတယောက်ကို တွေ့၍ ဒါဝိဒ်ထံသို့ ဆောင်ခဲ့သဖြင့်၊ မုန့်ကိုပေး၍ ထိုသူသည် စား၏။ ရေကိုလည်းသောက်စေကြ၏။
12അവര്‍ അവന്നു ഒരു കഷണം അത്തിയടയും രണ്ടു ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോള്‍ അവന്നു ഉയിര്‍വീണു; മൂന്നു രാവും മൂന്നു പകലും അവന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു.
12သင်္ဘောသဖန်းသီး ပျဉ်တဖဲ့၊ စပျစ်သီးနှစ်ပြွတ်ကိုလည်း ပေး၍ သူသည် စားသဖြင့် အားပြည့်ပြန်၏။ သုံးရက်ပတ်လုံး မစားမသောက်ဘဲ ငတ်မွတ်ခဲ့ပြီ။
13ദാവീദ് അവനോടുനീ ആരുടെ ആള്‍? എവിടുത്തുകാരന്‍ എന്നു ചോദിച്ചതിന്നു അവന്‍ ഞാന്‍ ഒരു മിസ്രയീമ്യബാല്യക്കാരന്‍ ; ഒരു അമാലേക്യന്റെ ഭൃത്യന്‍ . മൂന്നു ദിവസം മുമ്പെ എനിക്കു ദീനം പിടിച്ചതുകൊണ്ടു എന്റെ യജമാനന്‍ എന്നെ ഉപേക്ഷിച്ചുകളഞ്ഞു.
13ဒါဝိဒ်ကလည်း၊ သင်သည် အဘယ်သူနှင့် ဆိုင်သနည်း။ အဘယ်အရပ်က လာသနည်းဟု မေးလျှင်၊ ကျွန်တော်သည် အာမလက်လူထံ၌ ကျွန်ခံရသော အဲဂုတ္တုလူကလေးဖြစ်ပါ၏။ သုံးရက်အထက်က အနာရောက်သောကြောင့် သခင်သည် ပစ်ထားပါ၏။
14ഞങ്ങള്‍ ക്രേത്യരുടെ തെക്കെനാടും യെഹൂദ്യദേശവും കാലേബിന്റെ തെക്കെദിക്കും ആക്രമിച്ചു; സിക്ളാഗ് ഞങ്ങള്‍ തീവെച്ചു ചുട്ടുകളഞ്ഞു.
14ခေရသိပြည်တောင်ပိုင်း၊ ယုဒပြည်နှင့် ကာလက်ပြည်တောင်ပိုင်းကို တိုက်၍ ဇိကလတ်မြို့ကို မီးရှို့ပါပြီဟုပြောဆို၏။
15ദാവീദ് അവനോടുഅപ്പരിഷയുടെ അടുക്കലേക്കു നീ വഴികാണിച്ചുതരുമോ എന്നു ചോദിച്ചതിന്നു അവന്‍ നീ എന്നെ കൊല്ലുകയോ എന്റെ യജമാനന്റെ കയ്യില്‍ ഏല്പിക്കയോ ചെയ്കയില്ലെന്നു ദൈവനാമത്തില്‍ എന്നോടു സത്യം ചെയ്താല്‍ അപ്പരിഷയുടെ അടുക്കലേക്കു വഴികാണിച്ചുതരാം എന്നു പറഞ്ഞു.
15ဒါဝိဒ်ကလည်း၊ ထိုအလုံးအရင်း ရှိရာသို့ လမ်းပြနိုင်သလောဟု မေးလျှင် သူက၊ ကိုယ်တော်သည် ကျွန်တော့်ကို မသတ်၊ သခင့်လက်သို့ မအပ်မည်အကြောင်း ဘုရားသခင်ကို တိုင်တည်၍ ကျိန်ဆိုပါတော့။သို့ဖြစ်လျှင် ထိုအလုံးအရင်းရှိရာသို့ လမ်းပြပါမည်ဟု ဆိုသည်အတိုင်း၊ ဒါဝိဒ်သည် ကျိန်ဆိုခြင်းကို ပြုလေ၏။
16അങ്ങനെ അവന്‍ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോള്‍ അവര്‍ ഭൂതലത്തെങ്ങും പരന്നു തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു.
16လူကလေးသည်လမ်းပြ၍ ဒါဝိဒ်ရောက်သောအခါ၊ ထိုလူများတို့သည် ဖိလိတ္တိပြည်နှင့် ယုဒပြည်ထဲက သိမ်းယူသော ဥစ္စာ ပစ္စည်းများအပေါင်းတို့ကြောင့် စားသောက်လျက်၊ ကခုန်လျက် မြေတပြင်လုံး၌ အနှံ့အပြားရှိကြ၏။
17ദാവീദ് അവരെ സന്ധ്യ മുതല്‍ പിറ്റെന്നാള്‍ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഔടിച്ചു പോയ നാനൂറു ബാല്യക്കാര്‍ അല്ലാതെ അവരില്‍ ഒരുത്തനും ഒഴിഞ്ഞുപോയില്ല.
17ဒါဝိဒ်သည်လည်း ညဦးမှစ၍ နက်ဖြန်ညဦးတိုင်အောင် သူတို့ကို လုပ်ကြံသဖြင့်၊ ကုလားအုပ်ကို စီး၍ပြေးသော လုလင်လေးရာမှ တပါးလူတယောက်မှ မလွတ်။
18അമാലേക്യര്‍ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു; തന്റെ രണ്ടു ഭാര്യമാരെയും ദാവീദ് ഉദ്ധരിച്ചു.
18အာမလက်လူတို့သည် သိမ်းသွင်းသမျှတို့ကို ဒါဝိဒ်သည် ရပြန်၍၊ မိမိမယားနှစ်ယောက်ကိုလည်း ကယ်နှုတ်လေ၏။
19അവര്‍ അപഹരിച്ചു കൊണ്ടുപോയതില്‍ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു.
19လူအကြီးအငယ်၊ သားသမီး၊ ဥစ္စာပစ္စည်း၊ လုယူသိမ်းသွားသမျှတို့တွင် တစုံတခုမျှမကျန်၊ အလုံးစုံတို့ကို ဒါဝိဒ်သည် ရပြန်လေ၏။
20ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവര്‍ തങ്ങളുടെ നാല്‍ക്കാലികള്‍ക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ടുഇതു ദാവീദിന്റെ കൊള്ള എന്നു പറഞ്ഞു.
20ဒါဝိဒ်သည်လည်း ထိုသိုးနွားများရှေ့မှာ အရင်နှင်သော သိုးနွားအပေါင်းတို့ကိုလည်း ယူ၍၊ ဤဥစ္စာသည် ဒါဝိဒ်ပိုင်သော လက်ရဥစ္စာ ဖြစ်သည်ဟုဆို၏။
21ദാവീദിനോടുകൂടെ പോകുവാന്‍ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ബെസോര്‍തോട്ടിങ്കല്‍ താമസിപ്പിച്ചിരുന്ന ഇരുനൂറുപേരുടെ അടുക്കല്‍ ദാവീദ് എത്തിയപ്പോള്‍ അവര്‍ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റു ചെന്നു; ദാവീദ് ജനത്തിന്റെ സമീപത്തു വന്നു അവരോടു കുശലം ചോദിച്ചു.
21မော၍ ဒါဝိဒ်နောက်သို့ မလိုက်နိုင်၊ ဗေသော်ချောင်းနားမှာ နေရစ်သော လူနှစ်ရာရှိရာသို့ ဒါဝိဒ်ရောက်၍၊ သူတို့သည် ဒါဝိဒ်နှင့်သူ့၌ ပါသောလူတို့ကို ခရီးဦးကြိုပြုလိုသောငှါ ထွက်လာသဖြင့်၊ ဒါဝိဒ်သည် အနီးသို့ရောက်သောအခါ သူတို့ကို နှုတ်ဆက်လေ၏။
22എന്നാല്‍ ദാവീദിനോടു കൂടെ പോയിരുന്നവരില്‍ ദുഷ്ടരും നീചരുമായ ഏവരുംഇവര്‍ നമ്മോടുകൂടെ പോരാഞ്ഞതിനാല്‍ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയില്‍ ഔരോരുത്തന്റെ ഭാര്യയെയും മക്കളെയും ഒഴികെ അവര്‍ക്കും ഒന്നും കൊടുക്കരുതു, അവരെ അവര്‍ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ എന്നു പറഞ്ഞു.
22ဒါဝိဒ်နှင့် လိုက်သွားသောသူတို့တွင် အဓမ္မလူဆိုးများတို့က၊ ဤသူတို့သည် ငါတို့နှင့်မလိုက်သောကြောင့်၊ ငါတို့ရသော ဥစ္စာတို့တွင် သူတို့သားမယားမှတပါး အခြားသော ဥစ္စာကို သူတို့အားမပေးရ။ ကိုယ်သားမယားကို ယူ၍ ထွက်သွားကြစေဟု ဆိုကြ၏။
23അപ്പോള്‍ ദാവീദ്എന്റെ സഹോദരന്മാരേ; നമ്മെ രക്ഷിക്കയും നമ്മുടെ നേരെ വന്നിരുന്ന പരിഷയെ നമ്മുടെ കയ്യില്‍ ഏല്പിക്കയും ചെയ്ത യഹോവ നമുക്കു തന്നിട്ടുള്ളതിനെക്കൊണ്ടു നിങ്ങള്‍ ഇങ്ങനെ ചെയ്യരുതു.
23ဒါဝိဒ်ကလည်း၊ ငါ့ညီအစ်ကိုတို့ ငါတို့ကို စောင့်မ၍ ငါတို့ကို တိုက်လာသော အလုံးအရင်းကို ငါတို့လက်သို့ အပ်တော်မူသော ထာဝရဘုရားပေးသနားတော်မူသော ဥစ္စာကို ထိုသို့ မပြုရ။
24ഈ കാര്യത്തില്‍ നിങ്ങളുടെ വാക്കു ആര്‍ സമ്മതിക്കും? യുദ്ധത്തിന്നു പോകുന്നവന്റെ ഔഹരിയും സാമാനങ്ങള്‍ക്കരികെ താമസിക്കുന്നവന്റെ ഔഹരിയും ഒരുപോലെ ആയിരിക്കേണം; അവര്‍ സമാംശമായി ഭാഗിച്ചെടുക്കേണം എന്നു പറഞ്ഞു.
24ဤအမှု၌ သင်တို့စကားကို အဘယ်သူ နားထောင်လိမ့်မည်နည်း။ စစ်တိုက်သွားသော သူရသည်အတိုင်း၊ ဥစ္စာကို စောင့်လျက် နေရစ်သောသူရစေ။ နှစ်ပါးစလုံးတို့သည် အညီအမျှခံစေဟု စီရင်၏။
25അന്നുമുതല്‍ കാര്യം അങ്ങനെ തന്നേ നടപ്പായി; അവന്‍ അതു യിസ്രായേലിന്നു ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി.
25ထိုနေ့မှစ၍ ယနေ့တိုင်အောင် ဣသရေလအမျိုး၌ ထိုသို့သော ထုံးစံဖြစ်စေခြင်းငှါ စီရင်ထုံးဖွဲ့သတည်း။
26ദാവീദ് സിക്ളാഗില്‍ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാര്‍ക്കും കൊള്ളയില്‍ ഒരംശം കൊടുത്തയച്ചുഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതില്‍നിന്നു നിങ്ങള്‍ക്കു ഒരു സമ്മാനം എന്നു പറഞ്ഞു.
26ဒါဝိဒ်သည် ဇိကလတ်မြို့သို့ ရောက်သောအခါ၊ လက်ရဥစ္စာ အချို့ကို မိမိအဆွေခင်ပွန်း၊ ယုဒအမျိုး အသက်ကြီးသူတို့ထံသို့ ပေးလိုက်၍၊ ထာဝရဘုရား၏ ရန်သူလက်မှရခဲ့သော ဥစ္စာထဲက သင်တို့ အဘို့ လက်ဆောင်ကို ကြည့်လော့ဟုမှာလိုက်၏။
27ബേഥേലില്‍ ഉള്ളവര്‍ക്കും തെക്കെ രാമോത്തിലുള്ളവര്‍ക്കും യത്ഥീരില്‍ ഉള്ളവര്‍ക്കും
27ဗေသလမြို့၊ တောင်ရာမုတ်မြို့၊
28അരോവേരില്‍ ഉള്ളവര്‍ക്കും സിഫ്മോത്തിലുള്ളവര്‍ക്കും എസ്തെമോവയിലുള്ളവര്‍ക്കും
28အာရော်မြို့၊ ရှိဖမုတ်မြို့၊ ဧရှတမောမြို့၊
29രാഖാലിലുള്ളവര്‍ക്കും യെരപ്മേല്യരുടെ പട്ടണങ്ങളിലുള്ളവര്‍ക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവര്‍ക്കും
29ရာခလမြို့၊ ယေရမေလလူ နေရာမြို့များ၊ ကေနိလူ နေရာမြို့များ၊
30ഹൊര്‍മ്മയിലുള്ളവര്‍ക്കും കോര്‍-ആശാനില്‍ ഉള്ളവര്‍ക്കും അഥാക്കിലുള്ളവര്‍ക്കും ഹെബ്രോനിലുള്ളവര്‍ക്കും ദാവീദും അവന്റെ ആളുകളും സഞ്ചരിച്ചുവന്ന സകലസ്ഥലങ്ങളിലേക്കും കൊടുത്തയച്ചു.
30ဟောမာမြို့များ၊ ခေါရာရှန်မြို့၊ အာသက်မြို့၊
31ဟေဗြုန်မြို့မှစ၍ ဒါဝိဒ်နှင့် သူ၏လူတို့သည် တည်းခိုတတ်သော မြို့ရွာအရပ်ရပ်သို့ ပေးလိုက်သတည်း။