Malayalam

Myanmar

1 Samuel

31

1എന്നാല്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യര്‍ ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഔടി ഗില്‍ബോവപര്‍വ്വതത്തില്‍ നിഹതന്മാരായി വീണു.
1ဖိလိတ္တိလူတို့သည် ဣသရေလလူတို့ကို စစ်တိုက်၍၊ ဣသရေလလူတို့သည် ရန်သူရှေ့မှာ ပြေးသဖြင့်၊ ဂိလဗောတောင်ပေါ်မှာ အထိအခိုက်နှင့် လဲ၍သေကြ၏။
2ഫെലിസ്ത്യര്‍ ശൌലിനെയും അവന്റെ പുത്രന്മാരെയും പിന്തേര്‍ന്നുചെന്നു; ഫെലിസ്ത്യര്‍ ശൌലിന്റെ പുത്രന്മാരായ യോനാഥാന്‍ അബീനാദാബ് മെല്‍ക്കീശൂവ എന്നിവരെ കൊന്നു.
2ဖိလိတ္တိလူတို့သည် ရှောလုမင်းနှင့် သူ၏သားတို့ကို ပြင်းထန်စွာ လိုက်၍၊ ရှောလု၏သား ယုနသန်၊ အဘိနဒပ်၊ မေလခိရွှ တို့ကို သတ်ကြ၏။
3എന്നാല്‍ പട ശൌലിന്റെ നേരെ ഏറ്റവും, മുറുകി; വില്ലാളികള്‍ അവനില്‍ ദൃഷ്ടിവെച്ചു, വില്ലാളികളാല്‍ അവന്‍ ഏറ്റവും വിഷമത്തിലായി.
3စစ်တိုက်ရာတွင် ရှောလုသည် အလွန်ခံရ၏။ လေးသမားတို့ ပစ်သော မြှားမှန်၍ အလွန်နာသောကြောင့်၊
4ശൌല്‍ തന്റെ ആയുധവാഹകനോടുഈ അഗ്രചര്‍മ്മികള്‍ വന്നു എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വാള്‍ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു. ആയുധവാഹകന്‍ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല; അതുകൊണ്ടു ശൌല്‍ ഒരു വാള്‍ പിടിച്ചു അതിന്മേല്‍ വീണു.
4လက်နက်ဆောင်လုလင်ကို ခေါ်ပြီးလျှင် သင့်ထားကို ထုတ်၍ ငါ့ကို ထိုးလော့။ သို့မဟုတ် အရေဖျားလှီးခြင်းကို မခံသောလူတို့သည်လာ၍ ငါ့ကိုထိုးပြီးမှ မရိုမသေ ညှဉ်းဆဲကြလိမ့်မည်ဟု ဆိုသော်လည်း၊ လက်နက်ဆောင်လုလင်သည် အလွန်ကြောက်၍ မပြုဘဲနေသောကြောင့်၊ ရှောလုသည် ထိုထားကို ယူ၍ ထောင်ပြီးလျှင်၊ ထားဖျားပေါ်မှာ လှဲ၍ သေလေ၏။
5ശൌല്‍ മരിച്ചു എന്നു അവന്റെ ആയുധവാഹകന്‍ കണ്ടപ്പോള്‍ താനും അങ്ങനെ തന്നേ തന്റെ വാളിന്മേല്‍ വീണു അവനോടുകൂടെ മരിച്ചു.
5ရှောလု သေသည်ကို လက်နက်ဆောင်လုလင် မြင်လျှင်၊ သူသည်လည်း ထိုထားကိုထောင်၍ ရှောလုနှင့်အတူ ထားဖျားပေါ်မှာ လှဲ၍ သေ၏။
6ഇങ്ങനെ ശൌലും അവന്റെ മൂന്നു പുത്രന്മാരും അവന്റെ ആയുധവാഹകനും അവന്റെ ആളുകള്‍ ഒക്കെയും അന്നു ഒന്നിച്ചു മരിച്ചു. യിസ്രായേല്യര്‍ ഔടിപ്പോയി.
6ထိုသို့ရှောလုမှစ၍ သူ၏ သားသုံးယောက်၊ သူ၏ လက်နက်ဆောင်လုလင်၊ သူ၏ လူအပေါင်းတို့သည် ထိုနေ့ခြင်းတွင် အတူသေကြ၏။
7ശൌലും പുത്രന്മാരും മരിച്ചു എന്നു താഴ്വരയുടെ അപ്പുറത്തും യോര്‍ദ്ദാന്നക്കരെയും ഉള്ള യിസ്രായേല്യര്‍ കണ്ടപ്പോള്‍ അവര്‍ പട്ടണങ്ങളെ വെടിഞ്ഞു ഔടിപ്പോകയും ഫെലിസ്ത്യര്‍വന്നു അവിടെ പാര്‍ക്കയും ചെയ്തു.
7ဣသရေလလူ ပြေးကြောင်း၊ ရှောလုနှင့် သူ၏သားသေကြောင်းကို ချိုင့်တဘက်၊ ယော်ဒန်မြစ်တဘက်၌ နေသော ဣသရေလလူတို့သည် သိမြင်လျှင်၊ မြို့ရွာတို့ကို စွန့်ပြေးသဖြင့်၊ ဖိလိတ္တိလူတို့သည် လာ၍ နေကြ၏။
8പിറ്റെന്നാള്‍ ഫെലിസ്ത്യര്‍ നിഹതന്മാരുടെ വസ്ത്രം ഉരിവാന്‍ വന്നപ്പോള്‍ ശൌലും പുത്രന്മാരും ഗില്‍ബോവപര്‍വ്വതത്തില്‍ വീണു കിടക്കുന്നതു കണ്ടു.
8နက်ဖြန်နေ့၌ ဖိလိတ္တိလူတို့သည် အသေကောင်တို့၌ အဝတ်တန်ဆာကို ချွတ်ခြင်းငှါလာသောအခါ၊ ဂိလဗောတောင်ပေါ်မှာ၊ ရှောလုနှင့် သူ၏သားသုံးယောက်တို့သည် လဲသေလျက် ရှိသည်ကို တွေ့မြင်ကြ၏။
9അവര്‍ അവന്റെ തലവെട്ടി, അവന്റെ ആയുധവര്‍ഗ്ഗവും അഴിച്ചെടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വര്‍ത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.
9ရှောလု၏ ခေါင်းကို ဖြတ်၍ လက်နက်တော်ကို ချွတ်ပြီးမှ သူတို့ ရုပ်တုကျောင်းများ၌၎င်း၊ လူများတို့၌၎င်း၊ သိတင်းကျော်စောစေခြင်းငှါ ဖိလိတ္တိပြည် အရပ်ရပ်သို့ ပေးလိုက်ကြ၏။
10അവന്റെ ആയുധവര്‍ഗ്ഗം അവര്‍ അസ്തോരെത്തിന്റെ ക്ഷേത്രത്തില്‍വെച്ചു; അവന്റെ ഉടല്‍ അവര്‍ ബേത്ത്-ശാന്റെ ചുവരിന്മേല്‍ തൂക്കി.
10လက်နက်တော်ကိုလည်း အာရှတရက်ကျောင်း၌ ထား၍ အလောင်းတော်ကို ဗက်ရှန်မြို့ရိုး၌ ဆွဲထားကြ၏။
11എന്നാല്‍ ഫെലിസ്ത്യര്‍ ശൌലിനോടു ചെയ്തതു ഗിലെയാദിലെ യാബേശ് നിവാസികള്‍ കേട്ടപ്പോള്‍
11ရှောလု၌ ဖိလိတ္တိလူတို့ ပြုသောအမှုကို ဂိလဒ်ပြည် ယာဗက်မြို့သားများကြားလျှင်၊
12ശൂരന്മാരായ എല്ലാവരും പുറപ്പെട്ടു രാത്രിമുഴുവനും നടന്നുചെന്നു ബേത്ത്-ശാന്റെ ചുവരില്‍നിന്നു ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശില്‍ കൊണ്ടുവന്നു അവിടെവെച്ചു ദഹിപ്പിച്ചു.
12သူရဲအပေါင်းတို့သည် ညဉ့်အခါ ထသွား၍၊ ရှောလု၏အလောင်းနှင့် သူ၏သားအလောင်းတို့ကို ဗက်ရှန်မြို့ရိုးမှ ချပြီး လျှင်၊ ယာဗက်မြို့သို့ဆောင်ခဲ့၍ မီးရှို့ကြ၏။
13അവരുടെ അസ്ഥികളെ അവര്‍ എടുത്തു യാബേശിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടില്‍ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.
13အရိုးတို့ကို လည်းယူ၍ ယာဗက်မြို့မှာ သစ်ပင်အောက်၌ သင်္ဂြိုဟ်ပြီးမှ ခုနစ်ရက်ပတ်လုံး အစာရှောင်ကြသည်