Malayalam

Myanmar

1 Samuel

4

1ശമൂവേലിന്റെ വചനം എല്ലായിസ്രായേലിന്നും വന്നിട്ടുയിസ്രായേല്‍ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന്നു പുറപ്പെട്ടു, ഏബെന്‍ -ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യര്‍ അഫേക്കിലും പാളയമിറങ്ങി.
1တဖန် ဣသရေလ အမျိုးသားတို့သည် ဖိလိတ္တိလူတို့ကို တိုက်ခြင်းငှါ ချီသွား၍၊ ဧဗနေဇာမြို့နားမှာ တပ်ချလျက်၊ ဖိလိတ္တိလူတို့သည် အာဖက်မြို့၌ တပ်ချလျက်နေကြ၏။
2ഫെലിസ്ത്യര്‍ യിസ്രായേലിന്റെ നേരെ അണിനിരന്നു; പട പരന്നപ്പോള്‍ യിസ്രായേല്‍ ഫെലിസ്ത്യരോടു തോറ്റുപോയി; സൈന്യത്തില്‍ ഏകദേശം നാലായിരംപേരെ അവര്‍ പോര്‍ക്കളത്തില്‍ വെച്ചു സംഹരിച്ചു.
2ဖိလိတ္တိလူတို့သည် ဣသရေလအမျိုးကို စစ်ခင်းကျင်း၍ တိုက်ကြသောအခါ၊ ဣသရေလအမျိုးသည် စစ်ရှုံး၍ ရန်သူလက်တွင် သူရဲလေးထောင်ခန့်မျှ သေကြ၏။
3പടജ്ജനം പാളയത്തില്‍ വന്നാറെ യിസ്രായേല്‍മൂപ്പന്മാര്‍ഇന്നു യഹോവ നമ്മെ ഫെലിസ്ത്യരോടു തോലക്കുമാറാക്കിയതു എന്തു? നാം ശീലോവില്‍നിന്നു യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കല്‍ വരുത്തുക; അതു നമ്മുടെ ഇടയില്‍ വന്നാല്‍ നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യില്‍ നിന്നു രക്ഷിക്കും എന്നു പറഞ്ഞു.
3လူများတို့သည် တပ်ထဲသို့ ရောက်သောအခါ၊ ဣသရေလအမျိုး အသက်ကြီးသူတို့က၊ ယနေ့ ထာဝရ ဘုရားသည် ငါတို့ကို ဖိလိတ္တိလူတို့ရှေ့မှာ အဘယ်ကြောင့် ရှုံးစေတော်မူသနည်း။ ထာဝရဘုရား၏ ပဋိညာဉ်သေတ္တာတော်သည် လာ၍၊ ငါတို့ကို ရန်သူလက်မှ ကယ်တင်စေခြင်းငှါ၊ ရှိလောမြို့မှ ဆောင်ခဲ့ ကြကုန်အံ့ဟု ဆိုကြသည်အတိုင်း၊
4അങ്ങനെ ജനം ശീലോവിലേക്കു ആളയച്ചു. അവര്‍ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്നു കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു.
4လူများတို့သည် ရှိလောမြို့သို့ လူကို စေလွှတ်၍၊ ခေရုဗိမ်စပ်ကြားမှာနေသော ကောင်းကင်ဗိုလ်ခြေ အရှင်ထာဝရဘုရား၏ ပဋိညာဉ်သေတ္တာတော်ကို ဆောင်ခဲ့သဖြင့်၊ ဘုရားသခင်၏ ပဋိညာဉ်သေတ္တာ တော်နှင့်အတူ ဧလိ၏ သားဟောဖနိနှင့်ဖိနဟတ်နှစ်ယောက်တို့သည် ပါကြ၏။
5യഹോവയുടെ നിമയപെട്ടകം പാളയത്തില്‍ എത്തിയപ്പോള്‍ ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തില്‍ ആര്‍പ്പിട്ടു.
5ထာဝရဘုရား၏ ပဋိညာဉ်သေတ္တာတော်သည် တပ်ထဲသို့ ရောက်သောအခါ၊ မြေကြီး အသံမြည် သည်တိုင်အောင် တပ်သားအပေါင်းတို့သည် ကြွေးကြော်ကြ၏။
6ഫെലിസ്ത്യര്‍ ആര്‍പ്പിന്റെ ഒച്ച കേട്ടിട്ടുഎബ്രായരുടെ പാളയത്തില്‍ ഈ വലിയ ആര്‍പ്പിന്റെ കാരണം എന്തു എന്നു അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തില്‍ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.
6ကြွေးကြော်သံကို ဖိလိတ္တိလူတို့သည် ကြားလျှင်၊ ဟေဗြဲတပ်၌ ပြုသော ကြွေးကြော်သံကြီးကား အဘယ်သို့နည်းဟု မေးလျက်၊ ထာဝရဘုရား၏ သေတ္တာတော်သည် ထိုတပ်ထဲသို့ ရောက်ကြောင်း ကို သိကြ၏။
7ദൈവം പാളയത്തില്‍ വന്നിരിക്കുന്നു എന്നു ഫെലിസ്ത്യര്‍ പറഞ്ഞു ഭയപ്പെട്ടുനമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല.
7ဖိလိတ္တိလူတို့သည် ကြောက်၍၊ ဘုရားသခင်သည် ဟေဗြဲတပ်ထဲသို့ ရောက်လေပြီ တကား။ ငါတို့ သည် အမင်္ဂလာရှိကြ၏။ တခါမျှ ဤသို့ မဖြစ်စဖူး။
8നമുക്കു അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കയ്യില്‍നിന്നു നമ്മെ ആര്‍ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയില്‍ സകലവിധബാധകളാലും ബാധിച്ച ദൈവം ഇതു തന്നേ.
8ငါတို့သည် အမင်္ဂလာရှိကြ၏။ တန်ခိုးကြီးသော ဤဘုရားသခင်၏လက်မှ ငါတို့ကို အဘယ်သူ ကယ် တင်လိမ့်မည်နည်း။ တော၌ အဲဂုတ္တုလူတို့ကို ဘေးအပေါင်းနှင့် ဒဏ်ခတ်သော ဘုရားကား၊ အခြား မဟုတ် ဤဘုရားပေတည်း။
9ഫെലിസ്ത്യരേ, ധൈര്യം പൂണ്ടു പുരുഷത്വം കാണിപ്പിന്‍ ; എബ്രായര്‍ നിങ്ങള്‍ക്കു ദാസന്മാരായിരുന്നതുപോലെ നിങ്ങള്‍ അവര്‍ക്കും ആകരുതു; പുരുഷത്വം കാണിച്ചു പൊരുതുവിന്‍ എന്നു പറഞ്ഞു.
9အို ဖိလိတ္တိလူတို့၊ ဣသရေလလူတို့သည် သင်တို့ထံ၌ ကျွန်ခံရသကဲ့သို့၊ သူတို့ထံ၌ ငါတို့သည် ကျွန် မခံရမည်အကြောင်း၊ အားယူ၍ ယောက်ျားပြုကြလော့။ ယောက်ျားပြု၍ တိုက်ကြလော့ဟု ပြောဆို ကြ၏။
10അങ്ങനെ ഫെലിസ്ത്യര്‍ പട തുടങ്ങിയപ്പോള്‍ യിസ്രായേല്‍ തോറ്റു; ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു ഔടി; യിസ്രായേലില്‍ മുപ്പതിനായിരം കാലാള്‍ വീണുപോകത്തക്കവണ്ണം ഒരു മഹാ സംഹാരം ഉണ്ടായി.
10ဖိလိတ္တိလူတို့သည် စစ်တိုက်သဖြင့်၊ ဣသရေလအမျိုး ရှုံးပြန်၍၊ လူတိုင်း မိမိနေရာသို့ ပြေးလေ၏။ ကြီးစွာသော လုပ်ကြံခြင်းဖြစ်၍၊ ဣသရေလခြေသည် သူရဲ သုံးသောင်းတို့သည် သေကြ၏။
11ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി.
11ဘုရားသခင်၏ သေတ္တာတော်သည် ရန်သူလက်သို့ ရောက်၍၊ ဧလိ၏သား ဟောဖနိနှင့် ဖိနဟတ် နှစ်ယောက်တို့သည် အသက်ဆုံးလေ၏။
12പോര്‍ക്കളത്തില്‍നിന്നു ഒരു ബെന്യാമീന്യന്‍ വസ്ത്രം കീറിയും തലയില്‍ പൂഴി വാരിയിട്ടുംകൊണ്ടു ഔടി അന്നു തന്നെ ശീലോവില്‍ വന്നു.
12ဗင်္ယာမိန် အမျိုးသားတယောက်သည်၊ စစ်တိုက်ရာထဲက ပြေးလာ၍၊ မိမိအဝတ်ကို ဆုတ်လျက်၊ မိမိခေါင်းပေါ်မှာ မြေမှုန့်ကိုတင်လျက်၊ ထိုနေ့ခြင်းတွင် ရှိလောမြို့သို့ ရောက်လေ၏။
13അവന്‍ വരുമ്പോള്‍ ഏലി നോക്കിക്കൊണ്ടു വഴിയരികെ തന്റെ ആസനത്തില്‍ ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ചു അവന്റെ ഹൃദയം വ്യാകുലപ്പെട്ടിരുന്നു; ആ മനുഷ്യന്‍ പട്ടണത്തില്‍ എത്തി വസ്തുത പറഞ്ഞപ്പോള്‍ പട്ടണത്തിലെല്ലാം നിലവിളിയായി.
13ရောက်သောအခါ၊ ဧလိသည် လမ်းနား၌ ခုံပေါ်မှာထိုင်၍၊ ဘုရားသခင်၏ သေတ္တာတော်အတွက် စိတ်နှလုံးတုန်လှုပ်လျက် စောင့်နေ၏။ ပြေးသောသူသည် မြို့ထဲသို့ရောက်၍ သိတင်းပြောသဖြင့်၊ တမြို့လုံး အော်ဟစ်ကြ၏။
14ഏലി നിലവിളികേട്ടപ്പോള്‍ ഈ ആരവം എന്തു എന്നു ചോദിച്ചു. ആ മനുഷ്യന്‍ ബദ്ധപ്പെട്ടു വന്നു ഏലിയോടും അറിയിച്ചു.
14အော်ဟစ်သံကို ဧလိကြားသော်၊ အုတ်အုတ်ကျက်ကျက်သော အသံကား၊ အဘယ်သို့နည်းဟုမေးလျှင်၊ ထိုသူသည် အလျင်အမြန်လာ၍ ဧလိအား လျှောက်လေ၏။
15ഏലിയോ തൊണ്ണൂറ്റെട്ടു വയസ്സുള്ളവനും കാണ്മാന്‍ വഹിയാതവണ്ണം കണ്ണു മങ്ങിയവനും ആയിരുന്നു.
15ထိုအခါ ဧလိသည် အသက် ကိုးဆယ်ရှစ်နှစ်ရှိ၍ မျက်စိမမြင်နိုင်အောင် မျက်ကြောသေနှင့်ပြီ။
16ആ മനുഷ്യന്‍ ഏലിയോടുഞാന്‍ പോര്‍ക്കളത്തില്‍നിന്നു വന്നവന്‍ ആകുന്നു; ഇന്നു തന്നേ ഞാന്‍ പോര്‍ക്കളത്തില്‍നിന്നു ഔടിപ്പോന്നു എന്നു പറഞ്ഞു. വര്‍ത്തമാനം എന്താകുന്നു, മകനേ, എന്നു അവന്‍ ചോദിച്ചു.
16ပြေးသောသူက၊ အကျွန်ုပ်သည် စစ်တိုက်ရာမှ ရောက်လာသောသူ ဖြစ်ပါ၏။ စစ်တိုက်ရာထဲက ယနေ့ အကျွန်ုပ်ပြေး၍ လာပါ၏ဟု လျှောက်လျှင်၊ ဧလိက၊ ငါ့သား၊ အမှုကားအဘယ်သို့နည်းဟု မေးလေသော်၊
17അതിന്നു ആ ദൂതന്‍ യിസ്രായേല്‍ ഫെലിസ്ത്യരുടെ മുമ്പില്‍ തോറ്റോടി; ജനത്തില്‍ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി; ദൈവത്തിന്റെ പെട്ടകവും പിടിപെട്ടുപോയി എന്നു പറഞ്ഞു.
17တမန်က၊ ဣသရေလအမျိုးသည် ဖိလိတ္တိလူတို့ရှေ့မှာပြေး၍ ကြီးစွာသော လုပ်ကြံခြင်းကို ခံရကြပါပြီ။ ကိုယ်တော်၏သား၊ ဟောဖနိနှင့် ဖိနဟတ်နှစ်ယောက်တို့သည် သေပါပြီ။ ဘုရားသခင်၏ သေတ္တာတော် သည်လည်း ရန်သူလက်သို့ ရောက်ပါပြီဟု ပြန်လျှောက်လေ၏။
18അവന്‍ ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോള്‍ ഏലി പടിവാതില്‍ക്കല്‍ ആസനത്തില്‍ നിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവന്‍ വൃദ്ധനും സ്ഥൂലിച്ചവനും ആയിരുന്നു. അവന്‍ നാല്പതു സംവത്സരം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
18ဘုရားသခင်၏ သေတ္တာတော် သိတင်းကိုကြားသောအခါ၊ ဧလိသည် တံခါးနားမှာ ထိုင်သောခုံပေါ်က နောက်သို့လန်ကျသဖြင့်၊ လည်ပင်းကျိုး၍သေလေ၏။ အသက်ကြီး၍ ကိုယ်လေးသောသူ ဖြစ်၏။ ထိုသူသည် ဣသရေလအမျိုးကို အနှစ်လေးဆယ် အုပ်စိုးသတည်း။
19എന്നാല്‍ അവന്റെ മരുമകള്‍ ഫീനെഹാസിന്റെ ഭാര്യ പ്രസവം അടുത്ത ഗര്‍ഭിണിയായിരുന്നു; ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോയതും അമ്മാവിയപ്പനും ഭര്‍ത്താവും മരിച്ചതും കേട്ടപ്പോള്‍ അവള്‍ക്കു പ്രസവവേദന തുടങ്ങി; അവള്‍ നിലത്തു വീണു പ്രസവിച്ചു.
19သူ၏ ချွေးမဖိနဟတ်၏ မယားသည် ပဋိသန္ဓေအရင့်အမာရှိ၍ အချိန်နီးလျက်၊ ဘုရားသခင်၏ သေတ္တာတော်သည် ရန်သူလက်သို့ ရောက်ကြောင်း၊ ယောက္ခမနှင့် လင်သေကြောင်းကို ကြားသောအခါ၊ ကျောကုန်း၍ သားဘွားခြင်း ဝေဒနာကို ချက်ခြင်းခံရ၏။
20അവള്‍ മരിപ്പാറായപ്പോള്‍ അരികെ നിന്ന സ്ത്രീകള്‍ അവളോടുഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു. എന്നാല്‍ അവള്‍ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.
20သေလုသောအခါ အနားမှာရှိသော မိန်းမတို့က၊ မစိုးရိမ်နှင့်။ သားယောက်ျားကို ဘွားမြင်ပြီဟု ဆိုသော်လည်း ပြန်မပြော၊ အမှုမထားဘဲနေ၏။
21ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭര്‍ത്താവിനെയും ഔര്‍ത്തിട്ടുംമഹത്വം യിസ്രായേലില്‍നിന്നു പൊയ്പോയി എന്നു പറഞ്ഞു അവള്‍ കുഞ്ഞിന്നു ഈഖാബോദ് എന്നു പേര്‍ ഇട്ടു.
21တဖန် ဘုရားသခင်၏ သေတ္တာတော်သည် ရန်သူလက်သို့ ရောက်သောကြောင့်၎င်း၊ မိမိယောက္ခမ နှင့် လင်အမှုကြောင့်၎င်း၊ ဣသရေလဘုန်းအသရေ ပျောက်ခဲ့ပြီဟုဆိုလျက်၊ ထိုသူငယ်ကို ဣခဗုဒ် အမည်ဖြင့် မှည့်၍၊-
22ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടു മഹത്വം യിസ്രായേലില്‍നിന്നു പൊയ്പോയി എന്നു അവള്‍ പറഞ്ഞു.
22ဣသရေလအမျိုး၏ ဘုရားသခင့် သေတ္တာတော်သည် ရန်သူလက်သို့ ရောက်သောကြောင့်၊ ဣသရေလ ဘုန်းအသရေ ပျောက်ခဲ့ပြီဟု ဆိုလေ၏။