Malayalam

Myanmar

1 Samuel

5

1ഫെലിസ്ത്യര്‍ ദൈവത്തിന്റെ പെട്ടകം എടുത്തു അതിനെ ഏബെന്‍ -ഏസെരില്‍നിന്നു അസ്തോദിലേക്കു കൊണ്ടുപോയി.
1ဖိလိတ္တိလူတို့သည် ဘုရားသခင်၏ သေတ္တာတော်ကို ယူ၍ ဧဗနေဇာမြို့မှ အာဇုတ်မြို့သို့ ဆောင်သွား ကြ၏။
2ഫെലിസ്ത്യര്‍ ദൈവത്തിന്റെ പെട്ടകം എടുത്തു ദാഗോന്റെ ക്ഷേത്രത്തില്‍ കൊണ്ടുചെന്നു ദാഗോന്റെ അരികെ വെച്ചു.
2ဘုရားသခင်၏ သေတ္တာတော်ကို ဒါဂုန်ကျောင်းထဲသို့ သွင်း၍ ဒါဂုန်အနားမှာ ထားကြ၏။
3പിറ്റെന്നാള്‍ രാവിലെ അസ്തോദ്യര്‍ എഴുന്നേറ്റപ്പോള്‍ ദാഗോന്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവര്‍ ദാഗോനെ എടുത്തു വീണ്ടും അവന്റെ സ്ഥാനത്തു നിര്‍ത്തി.
3အာဇုတ်မြို့သားတို့သည် နံနက်စောစော ထကြသောအခါ၊ ဒါဂုန်သည် ထာဝရဘုရား၏ သေတ္တာ တော်ရှေ့၌ မြေပေါ်မှာလဲ၍ ပြပ်ဝပ်လျက်ရှိသည်ကို တွေသဖြင့်၊ သူ့ကိုယူ၍ သူ၏နေရာ၌ တင်ထား ပြန်ကြ၏။
4പിറ്റെന്നാള്‍ രാവിലെ അവര്‍ എഴുന്നേറ്റപ്പോള്‍ ദാഗോന്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്റെ തലയും അവന്റെ കൈപ്പത്തികളും ഉമ്മരപ്പടിമേല്‍ മുറിഞ്ഞുകിടന്നു; ദാഗോന്റെ ഉടല്‍മാത്രം ശേഷിച്ചിരുന്നു.
4တဖန် နက်ဖြန်နံနက် စောစောထကြသောအခါ၊ ဒါဂုန်သည် ထာဝရဘုရား၏ သေတ္တာတော်ရှေ့၌ မြေပေါ်မှာ လဲ၍ ပြပ်ဝပ်လျက်၊ ခေါင်းနှင့် လက်ဝါးနှစ်ဘက် ပြတ်၍ တံခါးခုံပေါ်မှာတင်လျက်၊ ဒါဂုန်၌ ကိုယ်တိတိရှိသည်ကို တွေ့ကြ၏။
5അതുകൊണ്ടു ദാഗോന്റെ പുരോഹിതന്മാരും ദാഗോന്റെ ക്ഷേത്രത്തില്‍ കടക്കുന്നവരും അസ്തോദില്‍ ദാഗോന്റെ ഉമ്മരപ്പടിമേല്‍ ഇന്നും ചവിട്ടുമാറില്ല.
5ထိုကြောင့် ဒါဂုန်၏ ယဇ်ပုရောဟိတ်များ၊ ဒါဂုန်ကျောင်းသို့ ဝင်သောသူများတို့သည်၊ အာဇုတ်မြို့၌ ရှိသော ဒါဂုန်ကျောင်းတံခါးခုံကို ယနေ့တိုင်အောင် ကျော်နင်းလေ့မရှိကြ။
6എന്നാല്‍ യഹോവയുടെ കൈ അസ്തോദ്യരുടെമേല്‍ ഭാരമായിരുന്നു; അവന്‍ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താല്‍ ബാധിച്ചു.
6အာဇုတ်မြို့နှင့်မြို့နယ်၌နေသော သူတို့အပေါ်မှာ၊ ထာဝရဘုရားသည် လေးသောလက်တော်နှင့် ဖျက်တော်မူ၏။ မြင်းသရိုက် အနာနှင့်လည်း ဒဏ်ခတ်တော်မူ၏။
7അങ്ങനെ ഭവിച്ചതു അസ്തോദ്യര്‍ കണ്ടിട്ടുയിസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കല്‍ ഇരിക്കരുതു; അവന്റെ കൈ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്റെ മേലും കഠിനമായിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
7အာဇုတ်မြို့သားတို့သည် ထိုအမှုကို မြင်လျှင်၊ ဣသရေလအမျိုး၏ ဘုရားသခင်သည် ငါတို့နှင့် ငါတို့ဘုရား ဒါဂုန်အပေါ်မှာ လေးသောလက်တော်ကို တင်တော်မူသည်ဖြစ်၍၊ ထိုဘုရားသခင်၏ သေတ္တာတော်ကို ငါတို့တွင် မရှိစေရဟု ဆိုလျက်၊
8അവര്‍ ആളയച്ചു ഫെലിസ്ത്യരുടെ സകലപ്രഭുക്കന്മാരെയും വിളിച്ചുകൂട്ടിയിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ചു നാം എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു അവര്‍യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം ഗത്തിലേക്കു കൊണ്ടുപേകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവര്‍ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം കൊണ്ടുപോയി.
8လူကိုစေလွှတ်၍ ဖိလိတ္တိမင်းအပေါင်းတို့ကို စုဝေးစေပြီးလျှင်၊ ဣသရေလအမျိုး၏ ဘုရားသခင့် သေတ္တာတော်ကို အဘယ်သို့ ပြုရပါမည်နည်းဟု မေးကြ၏။ မင်းများကလည်း၊ ဣသရေလအမျိုး၏ ဘုရားသခင့်သေတ္တာတော်ကို ဂါသမြို့သို့ ဆောင်သွားစေဟု စီရင်သည်အတိုင်း ဆောင်သွားကြ၏။
9അവര്‍ അതു കൊണ്ടുചെന്നശേഷം ഏറ്റവും വലിയോരു പരിഭ്രമം ഉണ്ടാകത്തക്കവണ്ണം യഹോവയുടെ കൈ ആ പട്ടണത്തിന്നും വിരോധമായ്തീര്‍ന്നു; അവന്‍ പട്ടണക്കാരെ ആബാലവൃദ്ധം ബാധിച്ചു; അവര്‍ക്കും മൂലരോഗം തുടങ്ങി.
9ထိုမြို့သို့ ဆောင်သွားသောနောက်၊ ထာဝရဘုရား၏ လက်တော်သည် ထိုမြို့၌ ကြီးစွာသော ဖျက်ဆီးခြင်းကို ပြု၍၊ မြို့သူမြို့သား အကြီးအငယ်တို့ကို ဒဏ်ခတ်တော်မူသဖြင့်၊ ကိုယ်အတွင်း၌ မြင်းသရိုက်အနာကို ခံရကြ၏။
10അതുകൊണ്ടു അവര്‍ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്കു കൊടുത്തയച്ചു. ദൈവത്തിന്റെ പെട്ടകം എക്രോനില്‍ എത്തിയപ്പോള്‍ എക്രോന്യര്‍നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാന്‍ അവര്‍ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കല്‍ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നിലവിളിച്ചു.
10တဖန် ဘုရားသခင်၏ သေတ္တာတော်ကို ဧကြုန်မြို့သို့ ပို့လိုက်သဖြင့်၊ ထိုမြို့သို့ ရောက်သောအခါ၊ မြို့သူမြို့သားတို့က၊ ငါတို့နှင့် ငါတို့လူများကို သတ်စေခြင်းငှါ၊ ဣသရေလအမျိုး၏ ဘုရားသခင့် သေတ္တာတော်ကို ဆောင်ခဲ့ပါသည်တကားဟု ဟစ်ကြော်လျက်၊
11അവര്‍ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും കൂട്ടിവരുത്തിയിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന്നു അതിനെ വിട്ടയച്ചുകളയേണം; അതു വീണ്ടും അതിന്റെ സ്ഥലത്തേക്കു പോകട്ടെ എന്നു പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; ദൈവത്തിന്റെ കൈ അവിടെയും അതിഭാരമായിരുന്നു.
11လူကိုစေလွှတ်၍ ဖိလိတ္တိမင်းအပေါင်းတို့ကို စုဝေးစေပြီးလျှင်၊ ဣသရေလအမျိုး၏ ဘုရားသခင့် သေတ္တာတော်သည် ငါတို့နှင့်ငါတို့လူများကို မသတ်စေခြင်းငှါ လွှတ်လိုက်ကြကုန်အံ့၊ မိမိနေရင်း အရပ်သို့ သွားပါလေစေဟု ဆိုကြ၏။ အကြောင်းမူကား၊ ဘုရားသခင်သည် အလွန်လေးသော လက်တော်ကို တင်တော်မူသဖြင့်၊ တမြို့လုံးသေစေတတ်သော အနာရောဂါ နှံ့ပြားလေ၏။
12മരിക്കാതിരുന്നവര്‍ മൂലരോഗത്താല്‍ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തില്‍ കയറി.
12သေဘေးနှင့်လွတ်သော်လည်း မြင်းသရိုက်နာဖြင့် ဒဏ်ခတ်ခြင်းကိုခံရ၍၊ ထိုမြို့အော်ဟစ်သော အသံ သည် မိုဃ်းကောင်းကင်သို့ တက်လေ၏။