Malayalam

Myanmar

2 Chronicles

1

1ദാവീദിന്റെ മകനായ ശലോമോന്‍ തന്റെ രാജത്വത്തില്‍ സ്ഥിരപ്പെട്ടു; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരുന്നു അവനെ അത്യന്തം മഹത്വപ്പെടുത്തി.
1ဒါဝိဒ်၏သားတော်ရှောလမုန်သည်၊ မိမိဘုရား သခင် ထာဝရဘုရားမစတော်မူခြင်း၊ အလွန်ချီးမြှောက် တော်မူခြင်းကျေးဇူးကြောင့်၊ မိမိအာဏာတော် တည် ကြည်မြဲမြံသောအခါ၊
2ശലോമോന്‍ എല്ലായിസ്രായേലിനോടും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ന്യായാധിപന്മാരോടും എല്ലായിസ്രായേലിന്റെയും പിതൃഭവനത്തലവന്മാരായ സകല പ്രഭുക്കന്മാരോടും
2လူတထောင်အုပ်၊ တရာအုပ်၊ တရားသူကြီး၊ ဣသရေလမင်းအပေါင်းတို့နှင့် အဆွေအမျိုးသူကြီးအစ ရှိသော ဣသရေလအမျိုးသားအပေါင်းတို့ကို ခေါ်၍၊
3സംസാരിച്ചിട്ടു ശലോമോന്‍ സര്‍വ്വസഭയുമായി ഗിബെയോനിലെ പൂജാഗിരിക്കു പോയി. യഹോവയുടെ ദാസനായ മോശെ മരുഭൂമിയില്‍വെച്ചു ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമനക്കുടാരം അവിടെ ആയിരുന്നു.
3တော၌ ထာဝရဘုရား၏ကျွန် မောရှေလုပ်ခဲ့ သော ဘုရားသခင်၏ပရိသတ်စည်းဝေးရာ တဲတော်သည် ဂိဗောင်မြို့တွင် မြင့်သောအရပ်၌ ရှိသည်ဖြစ်၍ ထိုအရပ် သို့ ပရိသတ်အပေါင်းတို့နှင့်အတူ သွားတော်မူ၏။
4എന്നാല്‍ ദൈവത്തിന്റെ പെട്ടകം ദാവീദ് കിര്‍യ്യത്ത്-യെയാരീമില്‍നിന്നു താന്‍ അതിന്നായി ഒരുക്കിയിരുന്ന സ്ഥലത്തേക്കു കൊണ്ടുപോന്നു; അവന്‍ അതിന്നായി യെരൂശലേമില്‍ ഒരു കൂടാരം അടിച്ചിട്ടുണ്ടായിരുന്നു.
4ဘုရားသခင်၏ သေတ္တာတော်ကို ကားဒါဝိဒ် ပြင်ဆင်သောအရပ်၊ ယေရုရှလင်မြို့၌ ဆောက်နှင့် သောတဲသို့ ကိရယတ်ယာရိမ် မြို့မှ ဆောင်ခဲ့သော်လည်း၊
5ഹൂരിന്റെ മകനായ ഊരിയുടെ മകന്‍ ബെസലേല്‍ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പില്‍ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും അവനോടു പ്രാര്‍ത്ഥിച്ചു.
5ဟုရသားဖြစ်သော ဥရိ၏သား ဗေဇလေလ လုပ်ခဲ့သောကြေးဝါ ယဇ်ပလ္လင်ကို ထာဝရဘုရား၏ တဲတော်ရှေ့မှာ ထားသောကြောင့်၊ ရှောလမုန်နှင့် ပရိသတ်တို့သည် ထိုယဇ်ပလ္လင်သို့ သွားကြ၏။
6ശലോമോന്‍ അവിടെ യഹോവയുടെ സന്നിധിയില്‍ സമാഗമനക്കുടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്നു അതിന്മേല്‍ ആയിരം ഹോമയാഗം കഴിച്ചു.
6ထိုသို့ပရိသတ်စည်းဝေးရာတဲတော်ရှေ့၊ ထာဝရ ဘုရားရှေ့တော်၌ရှိသော ကြေးဝါယဇ်ပလ္လင်သို့ ရှော လမုန်ရောက်၍ ထိုပလ္လင်ပေါ်မှာ မီးရှို့ရာယဇ်တထောင် ကို ပူဇော်လေ၏။
7അന്നു രാത്രി ദൈവം ശലോമോന്നു പ്രത്യക്ഷനായി അവനോടുഞാന്‍ നിനക്കു എന്തു തരേണം; ചോദിച്ചുകൊള്‍ക എന്നരുളിച്ചെയ്തു.
7ထိုညဉ့်တွင် ဘုရားသခင်သည် ရှောလမုန်အား ထင်ရှားလျက်၊ ငါပေးရမည့်ဆုကို တောင်းလော့ဟု မိန့်တော်မူ၏။
8ശലോമോന്‍ ദൈവത്തോടു പറഞ്ഞതുഎന്റെ അപ്പനായ ദാവീദിനോടു നീ മഹാദയകാണിച്ചു അവന്നു പകരം എന്നെ രാജാവാക്കിയിരിക്കുന്നു.
8ရှောလမုန်ကလည်း၊ ကိုယ်တော်သည် အကျွန်ုပ် အဘဒါဝိဒ်၌ များစွာသော ကျေးဇူးကိုပြုတော်မူပြီ။ အဘအရာ၌လည်း အကျွန်ုပ်ကို နန်းထိုင်စေတော်မူပြီ။
9ആകയാല്‍ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായ്‍വരുമാറാകട്ടെ; ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിന്നു നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ.
9ယခုမှာ အိုထာဝရအရှင်ဘုရားသခင်၊ မြေမှုန့် များသကဲ့သို့ အရေအတွက်အားဖြင့် များပြားသော လူတို့၏ ရှင်ဘုရင်အရာ၌ အကျွန်ုပ်ကို ချီးမြှောက်တော် မူသောကြောင့် အဘဒါဝိဒ်၌ထားသော ဂတိတော်ကို တည်စေတော်မူပါ။
10ആകയാല്‍ ഈ ജനത്തിന്നു നായകനായിരിക്കേണ്ടതിന്നു എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാന്‍ ആര്‍ക്കും കഴിയും?
10အကျွန်ုပ်သည် ဤလူတို့ရှေ့မှာထွက် ဝင်နိုင် မည်အကြောင်း ဥာဏ်ပညာကို ပေးသနားတော်မူပါ။ ဤမျှလောက်များစွာသော ကိုယ်တော်၏ လူတို့ကို အဘယ်သူသည် ကိုယ်အလိုအလျောက် တရားစီရင် နိုင်ပါမည်နည်းဟု တောင်းလျှောက်၏။
11അതിന്നു ദൈവം ശലോമോനോടുഇതു നിന്റെ താല്പര്യമായിരിക്കയാലും ധനം, സമ്പത്തു, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീര്‍ഘായുസ്സോ ചോദിക്കാതെ ഞാന്‍ നിന്നെ രാജാവാക്കിവെച്ച എന്റെ ജനത്തിന്നു ന്യായപാലനം ചെയ്യേണ്ടതിന്നു ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും
11ဘုရားသခင်ကလည်း၊ သင်သည် ထိုသို့အောက် မေ့၍ စည်းစိမ်ဥစ္စာဂုဏ်အသရေကို မတောင်း၊ ရန်သူ တို့၏ အသက်ကိုလည်း မတောင်း၊ တာရှည်သော အသက် ကိုလည်းမတောင်း၊ ငါခန့်ထား၍ သင်အစိုးရသော ငါ၏ လူမျိုးကို တရားစီရင်ခြင်းငှါ တတ်နိုင်သော ဥာဏ်ပညာ ကိုသာ ကိုယ်အဘို့ တောင်းသောကြောင့်၊
12ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരില്‍ ആര്‍ക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആര്‍ക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാന്‍ നിനക്കു തരും എന്നു അരുളിച്ചെയ്തു.
12ဥာဏ်ပညာကို ငါပေး၏။ ထိုမှတပါး သင့်ရှေ့ မှာဖြစ်ဘူးသော ရှင်ဘုရင်နှင့် သင့်နောက်၌ ဖြစ်လတံ့ သော ရှင်ဘုရင်တယောက်မျှ မမှီနိုင်မည်အကြောင်း၊ စည်းစိမ်ဥစ္စာ၊ ဂုဏ်အသရေကိုလည်း ငါပေးမည်ဟု မိန့်တော်မူ၏။
13പിന്നെ ശലോമോന്‍ ഗിബെയോനിലെ പൂജാഗിരിയില്‍നിന്നു, സമാഗമനക്കുടാരത്തിന്റെ മുമ്പില്‍നിന്നു തന്നേ, യെരൂശലേമിലേക്കു വന്നു യിസ്രായേലില്‍ വാണു.
13ထိုအခါ ရှောလမုန်သည် ဂိဗောင်မြို့တွင် မြင့် သောအရပ်၌ ရှိသောပရိသတ်စည်းဝေးရာ တဲတော်ရှေ့မှ သည် ယေရုရှလင်မြို့သို့ ပြန်သွား၍၊ ဣသရေလပြည်ကို အုပ်စိုးလျက်နေတော်မူ၏။
14ശലോമോന്‍ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു; അവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവന്‍ രഥനഗരങ്ങളിലും യെരൂശലേമില്‍ രാജാവിന്റെ അടുക്കലും പാര്‍പ്പിച്ചു.
14ထိုနောက်ရှောလမုန်သည် ရထားများ၊ မြင်းစီး သူရဲများကို ဆည်းဖူး၍၊ ရထားတထောင်နှင့်လေးရာ၊ မြင်းစီးသူရဲတသောင်းနှစ်ထောင်ရှိ၏။ ရထားထိန်းမြို့တို့ ၌၎င်း၊ ယေရုရှလင်မြို့ အထံတော်၌၎င်း ထား၏။
15രാജാവു യെരൂശലേമില്‍ പൊന്നും വെള്ളിയും പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരു താഴ്വീതിയിലെ കാട്ടത്തിമരം പോലെയും ആക്കി.
15ရှင်ဘုရင်သည် ယေရုရှလင်မြို့၌ ရွှေငွေကို ကျောက်ခဲကဲ့သို့၎င်း၊ အာရဇ်ပင်တို့ကို လွင်ပြင်၌ ပေါက် သော သဖန်းပင်ကဲ့သို့၎င်း၊ များပြားစေ၏။
16ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമില്‍നിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാര്‍ അവയെ കൂട്ടമായി വിലെക്കു വാങ്ങിക്കൊണ്ടുവരും.
16ရှောလမုန်ထံသို့မြင်းများကို အဲဂုတ္တုပြည်၊ ကောမြို့မှ ဆောင်ခဲ့ရ၏။ ရှင်ဘုရင်ကုန်သည်တို့သည် အဘိုးပေးလျက်၊ ကောမြို့၌ခံယူရကြ၏။
17അവര്‍ മിസ്രയീമില്‍ നിന്നു രഥമൊന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശെക്കല്‍ വിലകൊടുത്തു വാങ്ങിക്കൊണ്ടുവരും; അങ്ങനെതന്നെ അവര്‍ ഹിത്യരുടെ സകലരാജാക്കന്മാര്‍ക്കും അരാംരാജാക്കന്മാര്‍ക്കും കൊണ്ടുവന്നു കൊടുക്കും.
17အဲဂုတ္တုပြည်မှ ရထားတခုကိုငွေခြောက်ပိဿာ နှင့်၎င်း၊ မြင်းတစီးကို ငွေခြောက်ပိဿာနှင့်၎င်း၊ မြင်း တစီးကို တပိဿာငါးဆယ်နှင့်၎င်း ရောင်းမြဲရှိ၏။ ထိုသို့ ဟိတ္တိမင်းကြီးနှင့်၊ ရှုရိမင်းကြီးအပေါင်းတို့သည် အဲဂုတ္တု ရထားနှင့် မြင်းတို့ကိုရတတ်ကြ၏။