1അനന്തരം ശലോമോന്‍ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാന്‍ നിശ്ചയിച്ചു.
1ရှောလမုန်သည် ထာဝရဘုရား၏ နာမတော် အဘို့ အိမ်ကို၎င်း၊ နန်းတော်ကို၎င်း တည်ဆောက်ခြင်းငှါ အကြံရှိ၍၊
2ശലോമോന്‍ എഴുപതിനായിരം ചുമട്ടുകാരെയും മലയില്‍ എണ്പതിനായിരം കല്ലുവെട്ടുകാരെയും അവര്‍ക്കും മേല്‍വിചാരകന്മാരായി മൂവായിരത്തറുനൂറുപേരെയും നിയമിച്ചു.
2ထမ်းရွက်သောသူခုနစ်သောင်း၊ တောင်ရိုးပေါ် မှာ သစ်ခုတ်သော သူရှစ်သောင်း၊ ကြည့်ရှုစီရင်ရသောသူ သုံးထောင်ခြောက်ရာတို့ကို ခွဲခန့်ပြီးမှ၊
3പിന്നെ ശലോമോന്‍ സോര്‍രാജാവായ ഹൂരാമിന്റെ അടുക്കല്‍ ആളയച്ചു പറയിച്ചതു എന്തെന്നാല്‍എന്റെ അപ്പനായ ദാവീദ് തനിക്കു പാര്‍പ്പാന്‍ ഒരു അരമന പണിയേണ്ടതിന്നു അവന്നു ദേവദാരു കൊടുത്തയച്ചതില്‍ നീ അവനോടു പെരുമാറിയതുപോലെ എന്നോടു ചെയ്യേണം.
3တုရုမင်းကြီးဟိရံထံသို့ စေလွှတ်၍၊ မင်းကြီး သည် ငါ့အဘဒါဝိဒ်၏ နန်းတော်ဆောက်စရာဘို့ အာရဇ် သစ်သားကိုပေးလိုက်သည်နည်းတူ ငါ၌တဖန် ကျေးဇူးပြု ပါလော့။
4ഞാന്‍ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരാലയം പണിവാന്‍ പോകുന്നു; അതു അവന്നു പ്രതിഷ്ഠിച്ചിട്ടു അതില്‍ അവന്റെ സന്നിധിയില്‍ സുഗന്ധ ധൂപം കാട്ടുവാനും നിരന്തരമായ കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നേ. ഇതു യിസ്രായേലിന്നു ഒരു ശാശ്വതനിയമം ആകുന്നു.
4ဣသရေလအမျိုးသည် အစဉ်ကျင့်ရသော တရားအတိုင်း ဘုရားရှေ့မှာ နံ့သာပေါင်းကို မီးရှို့ခြင်းငှါ ၎င်း၊ ရှေ့တော်မုန့်ကို အစဉ်တင်ခြင်းငှါ၎င်း၊ ညဦး၊ နံနက်၊ ဥပုသ်နေ့၊ လဆန်းနေ့၊ ငါတို့ဘုရားသခင် ထာဝရဘုရား ၏ဓမ္မပွဲနေ့တို့၌ မီးရှို့ရာယဇ်ကိုပူဇော်ခြင်းငှါ၎င်း၊ ငါ၏ ဘုရားသခင် ထာဝရဘုရား၏ နာမတော်အဘို့ အိမ်တော် ကို တည်ဆောက်၍ ပူဇော်ရမည်။
5ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാല്‍ ഞാന്‍ പണിവാന്‍ പോകുന്ന ആലയം വലിയതു.
5ငါတည်ဆောက်ရသော အိမ်တော်သည် ကြီးရ မည်။ ငါတို့ဘုရား သခင်သည် ဘုရားတကာတို့ထက် ကြီးမြတ်တော်မူ၏။
6എന്നാല്‍ അവന്നു ആലയം പണിവാന്‍ പ്രാപ്തിയുള്ളവന്‍ ആര്‍? സ്വര്‍ഗ്ഗത്തിലും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിലും അവന്‍ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയില്‍ ധൂപം കാട്ടുവാനല്ലാതെ അവന്നു ഒരു ആലയം പണിയേണ്ടതിന്നു ഞാന്‍ ആര്‍?
6ကောင်းကင်နှင့် ကောင်းကင်တကာတို့၏ အထွဋ်အမြင့်ဆုံးသော ကောင်းကင်သည် ကိုယ်တော်ကို အဆံ့ မခံနိုင်သည်ဖြစ်၍၊ ကျိန်းဝပ်တော်မူရာ အိမ်ကိုအဘယ် သူတည်ဆောက်နိုင်မည်နည်း။ ရှေ့တော်၌ယဇ်ကို မီးရှို့ရာ အိမ်မှတပါး အခြားသော အိမ်တော်ကို တည်ဆောက်ခြင်း ငှါ ငါသည် အဘယ်သို့သောသူဖြစ်သနည်း။
7ആകയാല്‍ എന്റെ അപ്പനായ ദാവീദ് കരുതിയവരായി എന്റെ അടുക്കല്‍ യെഹൂദയിലും യെരൂശലേമിലും ഉള്ള കൌശലപ്പണിക്കാരോടുകൂടെ പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, ധൂമ്രനൂല്‍, ചുവപ്പു നൂല്‍, നീലനൂല്‍ എന്നിവകൊണ്ടു പണിചെയ്‍വാന്‍ സമര്‍ത്ഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരു ആളെ എന്റെ അടുക്കല്‍ അയച്ചുതരേണം.
7ယခုမှာရွှေ၊ ငွေ၊ ကြေးဝါ၊ သံ၊ မောင်းသော အထည်၊ နီသောအထည်၊ ပြာသောအထည်ကို လုပ်တတ် သောအတတ်၊ ငါ့အဘဒါဝိဒ်ပြင်ဆင်၍ ယေရုရှလင်မြို့၊ ယုဒပြည်၌ ငါ့ထံမှာရှိသော ဆရာသမားတို့နှင့် ဝိုင်း၍ ထုလုပ်တတ်သော အတတ်နှင့် ပြည့်စုံသော သူတယောက် ကို ငါ့ထံသို့ စေလွှတ်ပါ။
8ലെബാനോനില്‍നിന്നു ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്കു അയച്ചുതരേണം; നിന്റെ വേലക്കാര്‍ ലെബാനോനില്‍ മരംവെട്ടുവാന്‍ സമര്‍ത്ഥന്മാരെന്നു എനിക്കറിവുണ്ടു; എനിക്കു വേണ്ടുവോളം മരം ശേഖരിപ്പാന്‍ എന്റെ വേലക്കാര്‍ നിന്റെ വേലക്കാരോടുകൂടെ ഇരിക്കും.
8အာရဇ်သစ်သား၊ ထင်းရူးသစ်သား၊ အာလဂုံ သစ်သားများကို လေဗနုန်တောင်မှာ ခုတ်၍ပေးလိုက်ပါ။ မင်းကြီး၏ ကျွန်တို့သည် လေဗနုန်တောင်ပေါ်မှာ သစ်ခုတ်တတ်သည်ကို ငါသိ၏။
9ഞാന്‍ പണിവാനിരിക്കുന്ന ആലയം വലിയതും അത്ഭുതകരവും ആയിരിക്കേണം.
9သစ်သားအများကို ပြင်ဆင်ခြင်းငှါ၊ ငါ့ကျွန်တို့ သည် မင်းကြီးကျွန်တို့နှင့် ဝိုင်း၍လုပ်ကိုင်ကြလိမ့်မည်။ ငါတည်ဆောက်ရသော အိမ်တော်သည် အလွန်ကြီး၍ အံ့ဩဘွယ်သော အိမ်ဖြစ်ရမည်။
10മരംവെട്ടുകാരായ നിന്റെ വേലക്കാര്‍ക്കും ഞാന്‍ ഇരുപതിനായിരം കോര്‍ കോതമ്പരിയും ഇരുപതിനായിരം കോര്‍ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും.
10သစ်ခုတ်သော မင်းကြီးကျွန်တို့အား ဂျုံဆန် ကောရနှစ်သောင်း၊ မုယောဆန်နှစ်သောင်း၊ စပျစ်ရည် ဗတ်နှစ်သောင်း၊ ဆီနှစ်သောင်းကို ငါပေးမည်ဟု မှာလိုက် လေ၏။
11സോര്‍രാജാവായ ഹൂരാം ശലോമോന്നുയഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവര്‍ക്കും രാജാവാക്കിയിരിക്കുന്നു എന്നു മറുപടി എഴുതി അയച്ചു.
11တုရုမင်းကြီးဟိရံသည် စာရေး၍ ရှောလမုန် ထံသို့ ပြန်ပေးလိုက်သည်ကား၊ ထာဝရဘုရားသည် မိမိ လူမျိုးကို ချစ်တော်မူသောကြောင့်၊ ကိုယ်တော်ကို သူတို့ ရှင်ဘုရင်အရာ၌ ချီးမြှောက်တော်မူပြီ။
12ഹൂരാം പിന്നെയും പറഞ്ഞതുയഹോവേക്കു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയേണ്ടതിന്നു ജ്ഞാനവും ബുദ്ധിയും വിവേകവും ഉള്ള ഒരു മകനെ ദാവീദ് രാജാവിന്നു നല്കിയവനായി ആകാശവും ഭൂമിയും ഉണ്ടാക്കിയവനായി യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ .
12ကောင်းကင်နှင့်မြေကြီးကို ဖန်ဆင်းတော်မူ သော ဣသရေလအမျိုး၏ဘုရားသခင် ထာဝရဘုရား သည် ဗိမာန်တော်ကို၎င်း၊ နန်းတော်ကို၎င်း၊ တည် ဆောက်ခြင်းငှါ တတ်စွမ်းနိုင်အောင် ဥာဏ်ကောင်း၍ ပညာသတိနှင့် ပြည့်စုံသောသားကို ဒါဝိဒ်မင်းကြီးအား ပေးတော်မူသည်ဖြစ်၍၊ ထာဝရဘုရားသည် မင်္ဂလာ ရှိတော်မူစေသတည်း။
13ഇപ്പോള്‍ ഞാന്‍ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയച്ചിരിക്കുന്നു.
13ယခုမှာဥာဏ်ကောင်း၍ လိမ္မာသောသူဟိရံအဘိ ကို ငါစေလွှတ်ပါ၏။
14അവന്‍ ഒരു ദാന്യസ്ത്രീയുടെ മകന്‍ ; അവന്റെ അപ്പന്‍ ഒരു സോര്‍യ്യന്‍ . പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, കല്ലു, മരം, ധൂമ്രനൂല്‍, നീല നൂല്‍, ചണനൂല്‍, ചുവപ്പുനൂല്‍ എന്നിവകൊണ്ടു പണിചെയ്‍വാനും ഏതുവിധം കൊത്തുപണി ചെയ്‍വാനും നിന്റെ കൌശലപ്പണിക്കാരോടും നിന്റെ അപ്പനും എന്റെ യജമാനനുമായ ദാവീദിന്റെ കൌശലപ്പണിക്കാരോടുംകൂടെ അവന്നു ഏല്പിക്കുന്ന ഏതു കൌശലപ്പണിയും സങ്കല്പിപ്പാനും അവന്‍ സമര്‍ത്ഥന്‍ ആകുന്നു.
14သူ့အမိကားဒန်အမျိုးသမီး၊ အဘကား တုရု အမျိုးသားဖြစ်၏။ သူသည် ရွှေ၊ ငွေ၊ ကြေးဝါ၊ သံ၊ ကျောက်၊ သစ်သား၊ မောင်းသောအထည်၊ ပြာသော အထည်။ နီသောအထည်၊ ပိတ်ချောကို လုပ်တတ်သော အတတ်၊ အမျိုးမျိုးထုလုပ်တတ်သော အတတ်နှင့်ပြည့်စုံ၍၊ ကိုယ်တော်၏ ဆရာသမားဆရာသမား၊ ခမည်းတော်အရှင်ဒါဝိဒ်၏ ဆရာသမား တို့နှင့် ဝိုင်းလျက်၊ လိုသမျှကို ဥာဏ်ရှာ၍ လုပ်တတ်သော သူဖြစ်၏။
15ആകയാല്‍ യജമാനന്‍ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാര്‍ക്കും കൊടുത്തയക്കട്ടെ.
15သို့ဖြစ်၍ ကိုယ်တော်အမိန့်ရှိသည်အတိုင်း၊ ဂျုံဆန်၊ မုယောဆန်၊ စပျစ်ရည်၊ ဆီကိုကိုယ်တော် ကျွန်တို့ အား ပေးပါတော့။
16എന്നാല്‍ ഞങ്ങള്‍ നിന്റെ ആവശ്യംപോലെയൊക്കെയും ലെബാനോനില്‍നിന്നു മരംവെട്ടി ചങ്ങാടം കെട്ടി കടല്‍വഴിയായി യാഫോവില്‍ എത്തിച്ചുതരും; നീ അതു യെരൂശലേമിലേക്കു കൊണ്ടുപോകേണം.
16ငါတို့သည် ကိုယ်တော်လိုချင်သမျှသော သစ် သားကို၊ လေဗနုန်တောင်ပေါ်မှာ ခုတ်ပြီးလျှင် ဘောင် လုပ်၍ ပင်လယ်လမ်းဖြင့်၊ ယုပ္ပေမြို့သို့ ဆောင်ခဲ့ပါမည်။ ကိုယ်တော်သည် ယေရုရှလင်မြို့သို့ သယ်ပို့ရမည်ဟု ပြန်ပြော၏။
17അനന്തരം ശലോമോന്‍ യിസ്രായേല്‍ദേശത്തിലെ അന്യന്മാരെ ഒക്കെയും തന്റെ അപ്പനായ ദാവീദ് എണ്ണംനോക്കിയതുപോലെ എണ്ണം എടുത്താറെ ഒരു ലക്ഷത്തമ്പത്തിമൂവായിരത്തറുനൂറുപേര്‍ എന്നു കണ്ടു.
17ခမည်းတော်ဒါဝိဒ်သည် ဣသရေလနိုင်ငံ၌ နေသော တပါးအမျိုးသားအပေါင်းတို့ကို စာရင်းယူပြီး သည်နောက်၊ တဖန်ရှောလမုန်သည် စာရင်းယူပြန်၍၊ တသိန်းငါးသောင်းသုံးထောင်ခြောက်ရာတို့ကို တွေ့၏။
18അവരില്‍ എഴുപതിനായിരംപേരെ ചുമട്ടുകാരായിട്ടും എണ്‍പതിനായിരം പേരെ മലയില്‍ കല്ലുവെട്ടുകാരായിട്ടും മൂവായിരത്തറുനൂറുപേരെ ജനത്തെക്കൊണ്ടു വേല ചെയ്യിപ്പാന്‍ മേല്‍ വിചാരകരായിട്ടും നിയമിച്ചു.
18ထမ်းသောသူ ခုနစ်သောင်း၊ တောင်ပေါ်မှာ သစ်ခုတ်သောသူရှစ်သောင်း၊ အမှုကိုကြည့်ရှုစီရင်သော သူ သုံးထောင်ခြောက်ရာတို့ကို ခွဲထားတော်မူ၏။