1അനന്തരം ശലോമോന്‍ യെരൂശലേമില്‍ തന്റെ അപ്പനായ ദാവീദിന്നു യഹോവ പ്രത്യക്ഷനായ മോരീയാപര്‍വ്വതത്തില്‍ യെബൂസ്യനായ ഒര്‍ന്നാന്റെ കളത്തിങ്കല്‍ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്തു യഹോവയുടെ ആലയം പണിവാന്‍ തുടങ്ങി.
1ယေရုရှလင်မြို့တွင် ၊မောရိတောင်ပေါ်မှာ ခမည်းတော်ဒါဝိဒ်အား ထာဝရဘုရား ထင်ရှားတော် မူရာအရပ်၊ ယေဗုသိလူအရောန၏ ကောက်နယ်တလင်း ကို ဒါဝိဒ်ပြင်ဆင်ခဲ့ပြီးသော အရပ်၌ ရှောလမုန်သည် နန်းစံလေးနှစ်၊ ဒုတိယလ၊ နှစ်ရက်နေ့တွင် ထာဝရဘုရား ၏ အိမ်တော်ကို တည်စပြုတော်မူ၏။
2തന്റെ വാഴ്ചയുടെ നാലാം ആണ്ടില്‍ രണ്ടാം മാസം രണ്ടാം തീയ്യതിയായിരുന്നു അവന്‍ പണിതുടങ്ങിയതു.
3ရှောလမုန်သည် ဘုရားသခင်၏အိမ်တော်ကို တည်ဆောက်ခြင်းအမှု၌ သွန်သင်ခြင်းကိုခံသည်နှင့်အညီ၊ သံတောင်အားဖြင့် အလျားသည် အတောင်ခြောက်ဆယ်၊ အနံတထောင်နှစ်ဆယ်ရှိ၏။
3ദൈവാലയം പണിയേണ്ടതിന്നു ശലോമോന്‍ ഇട്ട അടിസ്ഥാനത്തിന്റെ പരിമാണമോമുമ്പിലത്തെ അളവിന്‍ പ്രകാരം അതിന്റെ നീളം അറുപതുമുഴം, വീതി ഇരുപതുമുഴം.
4အိမ်တော်ဦးသည်လည်း အိမ်တော်အနံနှင့်ညီ၍ အလျားအတောင်နှစ်ဆယ်၊ အမြင့်အတောင်တရာ နှစ်ဆယ်ရှိ၏။ ရွှေစင်နှင့် မွမ်းမံလျက်ရှိ၏။
4മുന്‍ ഭാഗത്തുള്ള മണ്ഡപത്തിന്നു ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിരുപതു മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവന്‍ തങ്കംകൊണ്ടു പൊതിഞ്ഞു.
5အိမ်တော်အတွင်းအမိုးကို ထင်းရူးပျဉ်ပြားဖြင့် ပြီးစေလျက် စွန်ပလွံပင်များနှင့် ကြိုးများတို့ကို ထု၍ ရွှေစင်နှင့်မွမ်းမံလေ၏။
5വലിയ ആലയത്തിന്നു അവന്‍ സരളമരംകൊണ്ടു മച്ചിട്ടു, അതിനെ തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേല്‍ ഈന്തപ്പനയും ലതയും കൊത്തിച്ചു.
6အိမ်တော်၌ အသရေတင့်တယ်စေခြင်းငှါ ကျောက်မြတ်တို့ကို စီချယ်၏။ မွမ်းမံသောရွှေသည် ပါရဝိမ်ရွှေဖြစ်၏။
6അവന്‍ ഭംഗിക്കായിട്ടു ആലയത്തെ രത്നംകൊണ്ടു അലങ്കരിച്ചു; പൊന്നോ പര്‍വ്വയീംപൊന്നു ആയിരന്നു.
7အိမ်တော်၏ထုပ်၊ လျောက်တိုင်၊ ထရုံ၊ တံခါး ရွက်တို့ကို ရွှေနှင့် မွမ်းမံ၍ ထရံပေါ်မှာ ခေရုဗိမ်အရုပ် များကို ထုလေ၏။
7അവന്‍ ആലയവും തുലാങ്ങളും കാലുകളും ചുവരുകളും കതകുകളും പൊന്നു കൊണ്ടു പൊതിഞ്ഞു, ചുവരിന്മേല്‍ കെരൂബുകളെയും കൊത്തിച്ചു.
8အလွန်သန့်ရှင်းရာ ဌာနတော်ကိုလည်း အိမ်တော်အနံနှင့်ညီစွာ အလျားအတောင်နှစ်ဆယ်၊ အနံအတောင်နှစ်ဆယ်လုပ်၍ ရွှေစင်အခွက် ခြောက် ထောင်နှင့်မွမ်းမံလေ၏။
8അവന്‍ അതിവിശുദ്ധമന്ദിരവും ഉണ്ടാക്കി; അതിന്റെ നീളം ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴവും, വീതി ഇരുപതു മുഴവും ആയിരുന്നു; അവന്‍ അറുനൂറു താലന്ത് തങ്കംകൊണ്ടു അതു പൊതിഞ്ഞു.
9ရွှေမှိုအချိန်ကား အကျပ်ငါးဆယ်ရှိ၏။ အထက် ခန်းတို့ကိုလည်း ရွှေနှင့်မွမ်းမံ၏။
9ആണികളുടെ തൂക്കം അമ്പതു ശേക്കെല്‍ പൊന്നു ആയിരുന്നുമാളികമുറികളും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.
10အလွန်သန့်ရှင်းသော အခန်း၌ခေရုဗိမ်နှစ်ပါး ကို ထုလုပ်၍ ရွှေနှင့်မွမ်းမံ၏။
10അതിവിശുദ്ധമന്ദിരത്തില്‍ അവന്‍ കൊത്തുപണിയായ രണ്ടു കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
11ခေရုဗိမ်အတောင်တို့သည် အတောင်နှစ်ဆယ် ရှည်၏။
11കെരൂബുകളുടെ ചിറകുകളുടെ നീളം ഇരുപതു മുഴം. ഒന്നിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു
12အတောင်တဘက်လျှင် အလျားငါးတောင်စီ ရှိ၍၊ ခေရုဗိမ်နှစ်ပါးတို့သည် အတောင်ချင်းထိလျက်၊ အတောင်တဘက်စီ အိမ်တော်ထရံကို မှီလျက် ရှိကြ၏။
12മറ്റെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു.
13ထိုခေရုဗိမ်တို့သည် အတွင်းသို့ မျက်နှာပြုလျက်၊ မတ်တတ်နေ၍ အတောင်တို့ကို ဖြန့်သဖြင့် အတောင် နှစ်ဆယ်ကျယ်၏။
13ഈ കെരൂബുകളുടെ ചിറകുകള്‍ ഇരുപതു മുഴം നീളത്തില്‍ വിടര്‍ന്നിരുന്നു. അവ കാല്‍ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു.
14ပြာသောအထည်၊ မောင်းသောအထည်၊ နီသော အထည်၊ ပိတ်ချောဖြင့်ပြီး၍ ခေရုဗိမ်အရုပ်နှင့် ချယ်လှယ် သော ကုလားတာကိုလည်း လုပ်လေ၏။
14അവന്‍ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, ചണനൂല്‍ എന്നിവകൊണ്ടു തിരശ്ശീല ഉണ്ടാക്കി അതിന്മേല്‍ കെരൂബുകളെയും നെയ്തുണ്ടാക്കി.
15အရှည်သုံးဆယ်ငါးထောင်ရှိသော တိုင်နှစ်တိုင် ကိုလည်း လုပ်၍ အိမ်တော်ရှေ့မှာ စိုက်ထားလေ၏။ တိုင်အပေါ်မှာ တင်သောတိုင်ထိပ်သည် အမြင့်ငါးတောင် စီရှိ၏။
15അവന്‍ ആലയത്തിന്റെ മുമ്പില്‍ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭമുണ്ടാക്കി; അവയുടെ തലെക്കലുള്ള പോതികെക്കു അയ്യഞ്ചു മുഴം ഉയരമുണ്ടായിരുന്നു.
16ဗျာဒိတ်ဌာနတော်၌ ရှိသကဲ့သို့ကြိုးများကိုလည်း လုပ်၍တိုင်ထိပ်အပေါ်မှာ ထား၏။ သလဲသီးအလုံးတရာ တို့ကိုလည်း လုပ်၍ကြိုးပေါ်မှာ ဆွဲထား၏။
16അന്തര്‍മ്മന്ദിരത്തില്‍ ഉള്ളപോലെ മാലകളെ അവന്‍ ഉണ്ടാക്കി സ്തംഭങ്ങളുടെ തലെക്കല്‍ വെച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളില്‍ കോര്‍ത്തിട്ടു.
17ထိုထိုင်တို့ကို ဗိမာန်တော်ရှေ့မှာ လက်ျာဘက် လက်ဝဲဘက်၌ စိုက်ထား၍၊ လက်ျာတိုင်ကိုယာခိန်၊ လက်ဝဲတိုင်ကို ဗောဇအမည်ဖြင့် မှည့်လေ၏။
17അവന്‍ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പില്‍ ഒന്നു വലത്തും മറ്റേതു ഇടത്തും നിര്‍ത്തി; വലത്തേതിന്നു യാഖീന്‍ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേര്‍ വിളിച്ചു.