Malayalam

Myanmar

2 Chronicles

4

1അവന്‍ താമ്രംകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളം ഇരുപതു മുഴവും വീതി ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു.
1အလျားအတောင်နှစ်ဆယ်၊ အနံအတောင် နှစ်ဆယ်၊ အမြင့်ဆယ်တောင်ရှိသော ကြေးဝါယဇ်ပလ္လင် ကိုလည်း လုပ်လေ၏။
2അവന്‍ ഒരു വാര്‍പ്പുകടലും ഉണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടുവകൂ പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു.
2အချင်းဆယ်တောင်၊ အဝန်းအတောင်သုံးဆယ်၊ အစောက်ငါးတောင်ရှိသော ကြေးဝါရေကန်ကိုလည်း လုပ်လေ၏။
3അതിന്നു കീഴെ ചുറ്റിലും കുമിഴുകള്‍ മുഴത്തിന്നു പത്തുവീതം കടലിനെ ചുറ്റിയിരുന്നു. അതു വാര്‍ത്തപ്പോള്‍ തന്നേ കുമിഴുകളും രണ്ടു നിരയായി വാര്‍ത്തുണ്ടാക്കിയിരുന്നു.
3ရေကန်အနားပတ်အောက်ပတ်လည်၌ ဘူးသီး ရုပ်များ၊ အတောင်တထောင်တွင် ဆယ်လုံးစီစေ့အောင်၊ ဘူးသီးရုပ်နှစ်ပတ်ကို ရေကန်နှင့်တစပ်တည်း သွန်းလေ ၏။
4അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നുമൂന്നു വടക്കോട്ടും മൂന്നു പടിഞ്ഞാറോട്ടും മൂന്നു തെക്കോട്ടും മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു. കടല്‍ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ടു ആയിരുന്നു.
4နွားတဆယ်နှစ်ခုပေါ်မှာ တည်လျက်ရှိ၏။ နွားတို့သည် အတွင်းသို့ နောက်ခိုင်း၍ အရှေ့အနောက် တောင်မြောက်အရပ်လေးမျက်နှာသို့ တမျက်နှာလျှင် သုံးခုစီမျက်နှာပြုကြ၏။
5അതിന്റെ കനം നാലു അംഗുലവും അതിന്റെ വകൂ പാനപാത്രത്തിന്റെ വകൂപോലെയും വിടര്‍ന്ന താമരപ്പൂപോലെയും ആയിരുന്നു. അതില്‍ മൂവായിരം ബത്ത് വെള്ളം കൊള്ളും.
5ရေကန်သည် ဒုလက်တဝါးရှိ၏။ အပေါ်အနား ပတ်လည် ဖလားအနားပတ်ကဲ့သို့ ကြာပွင့်အပြောက် နှင့်ပြည့်စုံ၏။ ရေဗတ်သုံးထောင်ဝင်နိုင်၏။
6അവന്‍ പത്തു തൊട്ടിയും ഉണ്ടാക്കി; കഴുകുന്ന ആവശ്യത്തിലേക്കു അഞ്ചു വലത്തുഭാഗത്തും അഞ്ചു ഇടത്തുഭാഗത്തും വെച്ചു. ഹോമയാഗത്തിന്നുള്ള സാധനങ്ങളെ അവര്‍ അവയില്‍ കഴുകും; കടലോ പുരോഹിതന്മാര്‍ക്കും കഴുകുവാനുള്ളതായിരുന്നു.
6မီးရှို့ရာယဇ်နှင့်ဆိုင်သော အရာတို့ကို ဆေးစရာ ဘို့အင်တုံဆယ်လုံးကိုလည်း လုပ်၍၊ လက်ျာဘက်၌ အင်တုံငါးလုံး၊ လက်ဝဲဘက်၌ ငါးလုံးကို ထားလေ၏။ ရေကန်မူကား ယဇ်ပုရောဟိတ်ရေချိုးစရာဘို့ ဖြစ်သ တည်း။
7അവന്‍ പൊന്നുകൊണ്ടു പത്തു വിളക്കും അവയെക്കുറിച്ചുള്ള വിധിപ്രകാരം ഉണ്ടാക്കി, മന്ദിരത്തില്‍ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു.
7ရွှေမီးခုံဆယ်ခုကိုလည်းအရင်ပုံနှင့် အညီလုပ်၍ ဗိမာန်တော်အတွင်း လက်ျာဘက်၌ငါးခု၊ လက်ဝဲဘက်၌ ငါးခုကို ထားလေ၏။
8അവന്‍ പത്തു മേശയും ഉണ്ടാക്കി; മന്ദിരത്തില്‍ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു; അവന്‍ പൊന്നു കൊണ്ടു നൂറു കലശവും ഉണ്ടാക്കി.
8စားပွဲဆယ်ခုကိုလည်း လုပ်၍ ဗိမာန်တော် အတွင်း လက်ျာဘက်၌ ငါးခု၊ လက်ဝဲဘက်၌ ငါးခုကို ထားလေ၏။ ရွှေဖလားတရာကိုလည်း လုပ်လေ၏။
9അവന്‍ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന്നു വാതിലുകളും ഉണ്ടാക്കി, കതകു താമ്രംകൊണ്ടു പൊതിഞ്ഞു.
9ယဇ်ပုရောဟိတ်တန်တိုင်း၊ ပြင်တန်တိုင်းကြီး၊ တန်တိုင်းတံခါးရွက်များကိုလည်း လုပ်၍တံခါးရွက်တို့ကို ကြေးဝါဖြင့် ဖုံးအုပ်လေ၏။
10അവന്‍ കടലിനെ വലത്തുഭാഗത്തു തെക്കുകിഴക്കായിട്ടു വെച്ചു.
10ရေကန်ကိုလည်း အိမ်တော်လက်ျာဘက် အရှေ့တောင်ထောင့်၌ နေရာချ၏။
11ഹൂരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തില്‍ ശലോമോന്‍ രാജാവിന്നു വേണ്ടി ചെയ്ത പണി തീര്‍ത്തു.
11ဟိရံသည်အိုးများ၊ ရေမှုတ်များ၊ အင်တုံငယ်များ ကိုလည်း လုပ်သဖြင့်၊ ရှောလမုန်မင်းကြီးအဘို့ ဘုရား သခင်၏အိမ်တော်၌ လက်စသတ်သော အရာများဟူမူ ကား၊
12സ്തംഭങ്ങള്‍, രണ്ടു സ്തംഭങ്ങളുടെ തലെക്കലുള്ള ഗോളാകാരമായ പോതികകള്‍, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാന്‍ രണ്ടു വലപ്പണി,
12တိုင်နှစ်တိုင်၊ တိုင်ထိပ်နှင့်တိုင်ထိပ်အထွဋ်နှစ်ခု၊ တိုင်ထိပ်အထွဋ်ကို ဖုံးလွှမ်းစရာကွန်ရွက်နှစ်ရွက်၊
13സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളങ്ങളെ മൂടുന്ന ഔരോ വലപ്പണിയില്‍ ഈരണ്ടു നിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ
13ထိုကွန်ရွက်အပေါ်မှာ သလဲသီးနှစ်တန်းစီ၊ သလဲသီးပေါင်းလေးရာ၊
14നാനൂറു മാതളപ്പഴം, പീഠങ്ങള്‍, പീഠങ്ങളിന്മേല്‍ തൊട്ടികള്‍
14ခုံများ၊ ခုံပေါ်မှာတင်ထားသောအင်တုံများ၊
15കടല്‍, അതിന്നു കീഴെ പന്ത്രണ്ടു കാള, കലങ്ങള്‍,
15ရေကန်တကန်၊ ရေကန်ကိုထောက်သော နွား တဆယ်နှစ်ခု၊ အိုးများ၊ ရေမှုတ်များ၊ အမဲချိတ်များတည်း။
16ചട്ടുകങ്ങള്‍, മുള്‍ക്കൊളുത്തുകള്‍ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ടു യഹോവയുടെ ആലയത്തിന്നുവേണ്ടി ശലോമോന്‍ രാജാവിന്നു ഉണ്ടാക്കിക്കൊടുത്തു.
16ရှောလမုန်မင်းကြီးအဘို့ ဟိရံလုပ်သမျှသော ထာဝရဘုရား၏အိမ်တော်တန်ဆာတို့သည် ပြောင်ပြောင် တောက်သော ကြေးဝါဖြင့် ပြီးကြ၏။
17യോര്‍ദ്ദാന്‍ സമഭൂമിയില്‍ സുക്കോത്തിന്നും സെരേദാഥെക്കും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാര്‍പ്പിച്ചു.
17ယော်ဒန်ချိုင့်၊ သုကုတ်မြို့နှင့် ဇာသန်မြို့စပ်ကြား တွင်၊ သရွတ်လုပ်စရာကောင်းသော မြေ၌ ရှင်ဘုရင်သွန်းလေ ၏။
18ഇങ്ങനെ ശലോമോന്‍ ഈ ഉപകരണങ്ങളൊക്കെയും ധാരാളമായി ഉണ്ടാക്കി; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.
18ရှောလမုန်သည် ထိုတန်ဆာတို့ကို များစွာ လုပ်သောကြောင့်၊ ကြေးဝါအချိန်ကို အဘယ်သူမျှမသိ။
19ശലോമോന്‍ ദൈവാലയത്തിലെ ഉപകരണങ്ങള്‍ ഒക്കെയും പൊന്നുകൊണ്ടുള്ള പീഠവും കാഴ്ചയപ്പംവെക്കുന്ന മേശകളും
19ရှောလမုန်သည်လည်း၊ ဘုရားသခင်၏ အိမ် တော်နှင့် ဆိုင်သမျှသော တန်ဆာများတည်းဟူသော ရွှေယဇ်ပလ္လင်၊ ရှေ့တော်မုန့်တင်စရာစားပွဲ၊
20അന്തര്‍മ്മന്ദിരത്തിന്നു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിന്നു നിര്‍മ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ടു,
20တရားတော်အတိုင်း ဗျာဒိတ်ဌာနတော်ရှေ့မှာ ထွန်းစရာ ဘို့ ရွှေစင်မီးခုံနှင့် မီးခွက်များ၊
21സാക്ഷാല്‍ നിര്‍മ്മലമായ തങ്കംകൊണ്ടു തന്നേ, പുഷ്പങ്ങളും ദീപങ്ങളും ചവണകളും
21ရွှေစင်ဖြင့်ပြီးသောပန်းပွင့်၊ မီးခွက်၊ မီးကိုင် တန်ဆာများ၊
22തങ്കംകൊണ്ടു കത്രികകളും കലശങ്ങളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകള്‍, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തേ കതകുകളും മന്ദിരമായ ആലയത്തിന്റെ കതകുകളും പൊന്നുകൊണ്ടു ആയിരുന്നു.
22ရွှေစင် ဖြင့်ပြီးသောမီးညှပ်၊ လင်ပန်း၊ ဇွန်း၊ ပြာခံစရာအိုးများ၊ အိမ်တော်ထဲမှာ အလွန်သန့်ရှင်းရာ ဌာနတော်အတွင်း ခန်းတံခါးရွက်နှင့် ဗိမာန်တော် ပြင်ခန်းတံခါးရွက်တို့ကိုလည်း ရွှေဖြင့်ပြီးစေ၏။