1ഇങ്ങനെ ശലോമോന്‍ യഹോവയുടെ ആലയത്തിന്നു വേണ്ടി ചെയ്ത പണിയൊക്കെയും തീര്‍ന്നു; പിന്നെ ശലോമോന്‍ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വസ്തുക്കളായ വെള്ളിയും പൊന്നും ഉപകരണങ്ങള്‍ ഒക്കെയും കൊണ്ടുവന്നു ദൈവാലയത്തിലെ ഭണ്ഡാരഗൃഹങ്ങളില്‍ വെച്ചു.
1ထိုသို့ရှောလမုန်သည် ထာဝရဘုရား၏ အိမ်တော်အဘို့ ပြုလုပ်စီရင်သမျှ အလုံးစုံတို့ကို လက် စသတ်ပြီးမှ၊ ခမည်းတော်ဒါဝိဒ်လှူသော ရွှေငွေတန်ဆာ များတို့ဆောင်ခဲ့၍ ဘုရားသခင်၏အိမ်တော်ဘဏ္ဍာစုထဲ မှာသွင်းထားလေ၏။
2ശലോമോന്‍ യഹോവയുടെ നിയമപെട്ടകം സീയോന്‍ എന്ന ദാവീദിന്റെ നഗരത്തില്‍നിന്നു കൊണ്ടുവരുവാന്‍ യിസ്രായേല്‍മൂപ്പന്മാരെയും യിസ്രായേല്‍മക്കളുടെ പിതൃഭവനത്തലവന്മാരായ ഗോത്രപ്രഭുക്കന്മാരെ ഒക്കെയും യെരൂശലേമില്‍ കൂട്ടിവരുത്തി.
2ထိုအခါထာဝရဘုရား၏ ပဋိညာဉ်သေတ္တာ တော်ကို၊ ဇိအုန်မည်သော ဒါဝိဒ်မြို့မှာ ဆောင်ခဲ့လိုသော ငှါ၊ ရှောလမုန်သည်။ ဣသရေလအသက်ကြီးသူ အပေါင်းတို့နှင့် ဣသရေလအဆွေအမျိုးအသီးအသီးကို အုပ်သောခေါင်းမင်းအပေါင်းတို့ကို၊ ယေရုရှလင်မြို့သို့ ခေါ်တော်မူသည်အတိုင်း၊
3യിസ്രായേല്‍പുരുഷന്മാരെല്ലാവരും ഏഴാം മാസത്തിലെ ഉത്സവത്തില്‍ രാജാവിന്റെ അടുക്കല്‍ വന്നുകൂടി.
3ဣသရေလလူအပေါင်းတို့သည်၊ သတ္တမလ၌ လုပ်သော ပွဲအတွင်းတွင်၊ ရှင်ဘုရင်ထံတော်သို့ စုဝေး ရောက်လာကြ၏။
4യിസ്രായേല്‍മൂപ്പന്മാരെല്ലാവരും വന്നശേഷം ലേവ്യര്‍ പെട്ടകം എടുത്തു.
4ဣသရေလအမျိုး အသက်ကြီးသူအပေါင်းတို့ သည် လာ၍ လေဝိသားတို့သည်လည်း ထာဝရဘုရား၏ သေတ္တာတော်ကိုထမ်းလျက်၊
5പെട്ടകവും സമാഗമനക്കുടാരവും കൂടാരത്തിലെ സകലവിശുദ്ധോപകരണങ്ങളും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവ കൊണ്ടുവന്നതു.
5ပရိသတ်စည်းဝေးရာတဲတော်၊ တဲတော်နှင့် ဆိုင် ၍၊ သန့်ရှင်းသော တန်ဆာအလုံးစုံတို့ကို ယဇ်ပုရောဟိတ် များနှင့် လေဝိသားများတို့သည် ဆောင်ခဲ့ကြ၏။
6ശലോമോന്‍ രാജാവും അവന്റെ അടുക്കല്‍ കൂടിവന്നിരുന്ന യിസ്രായേല്‍സഭയൊക്കെയും എണ്ണുവാനും കണക്കെടുപ്പാനും കഴിയാതവണ്ണം വളരെ ആടുകളെയും കാളകളെയും പെട്ടകത്തിന്നു മുമ്പില്‍ യാഗം കഴിച്ചു.
6ရှောလမုန်မင်းကြီးမှစ၍ သေတ္တာတော်ရှေ့မှာ စည်းဝေးသော ဣသရေလပရိသတ်အပေါင်းတို့သည် မရေတွက်နိုင်၊ အတိုင်းမသိ များစွာသော သိုးနွားတို့ကို ယဇ်ပူဇော်ကြ၏။
7പുരോഹിതന്മാര്‍ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തര്‍മ്മന്ദിരത്തില്‍ അതിവിശുദ്ധസ്ഥലത്തേക്കു കെരൂബുകളുടെ ചിറകിന്‍ കീഴെ കൊണ്ടുചെന്നു വെച്ചു.
7ယဇ်ပုရောဟိတ်တို့သည်လည်း ထာဝရဘုရား၏ ပဋိညာဉ်သေတ္တာတော်ကို အိမ်တော်အတွင်းသို့သွင်း၍ အလွန်သန့်ရှင်းရာဌာနတည်းဟူသော ဗျာဒိတ်ဌာနတော် ထဲမှာ၊ ခေရုဗိမ်အတောင်တို့အောက်၊ သူ့နေရာ၌ ထားကြ ၏။
8കെരൂബുകള്‍ പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു,
8ခေရုဗိမ်တို့သည် မိမိအတောင်ကို သေတ္တာတော် နေရာအပေါ်မှာ ဖြန့်၍၊ သေတ္တာတော်နှင့် ထမ်းဘိုးတို့ကို လွှမ်းမိုးလျက်ရှိကြ၏။
9തണ്ടുകള്‍ നീണ്ടിരിക്കയാല്‍ തണ്ടുകളുടെ അറ്റങ്ങള്‍ അന്തര്‍മ്മന്ദിരത്തിന്നു മുമ്പില്‍ പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ടു.
9ထမ်းဘိုးတို့ကို ဆွဲထားသဖြင့်၊ ထမ်းဘိုးဖျားတို့ သည် ပြင်ခန်း၌ မထင်၊ သေတ္တာတော်ရှေ့ ဗျာဒိတ်ဌာန တော်၌သာ ထင်၍ယနေ့တိုင်အောင် ရှိကြ၏။
10യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോള്‍ മോശെ ഹോരേബില്‍വെച്ചു പെട്ടകത്തില്‍ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ അതില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല.
10ဣသရေလ အမျိုးသားတို့သည် အဲဂုတ္တုပြည်မှ ထွက်၍၊ ထာဝရဘုရားသည် သူတို့နှင့်ပဋိညာဉ်ဖွဲ့တော်မူ သောအခါ၊ မောရှေသည် ဟောရဂပ်အရပ်၌ရှိစဉ် သွင်း ထားသော ကျောက်ပြားနှစ်ပြားမှတပါးသေတ္တာတော်ထဲ၌ အဘယ်အရာမရှိ။
11പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തില്‍നിന്നു വന്നപ്പോള്‍--അവിടെയുണ്ടായിരുന്ന പുരോഹിതന്മാര്‍ ക്കുറുകളുടെ ക്രമം നോക്കാതെ എല്ലാവരും തങ്ങളെ വിശുദ്ധീകരിച്ചിരുന്നു;
11ထိုအခါစည်းဝေးသော ယဇ်ပုရောဟိတ်တို့သည် အလှည့်သင့်သည်အတိုင်း အမှုတော်ကို မစောင့်၊ ရှိသမျှ တို့သည် သန့်ရှင်းသည်ဖြစ်၍ သန့်ရှင်းရာဌာနထဲက ထွက်ပြီးလျှင်၊
12ആസാഫ്, ഹേമാന്‍ , യെദൂഥൂന്‍ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും ചണവസ്ത്രം ധരിച്ചു കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ചു യാഗപീഠത്തിന്നു കിഴക്കു കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടുകൂടെ നിന്നു--
12သီချင်းဆိုသော လေဝိသားအာသပ်တပည့်၊ ဟေမန်တပည့်၊ ယေဒုသုန်တပည့်အပေါင်းတို့သည် အမျိုးသားချင်းများနှင့်တကွ ပိတ်ဖြူကို ဝတ်ဆင်၍၊ ခွက်ကွင်းစောင်းတယောကို ကိုင်လျက် ယဇ်ပလ္လင်အရှေ့ ဘက်၌ ရပ်နေကြ၏။ တံပိုးမှုတ်သော ယဇ်ပုရောဟိတ် တရာနှစ်ဆယ်တို့သည်လည်း၊
13കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെഅവന്‍ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു എന്നു ഏകസ്വരമായി കേള്‍ക്കുമാറു യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവര്‍ ഉച്ചത്തില്‍ പാടി യഹോവയെ സ്തുതിച്ചപ്പോള്‍ യഹോവയുടെ ആലയമായ മന്ദിരത്തില്‍ ഒരു മേഘം നിറഞ്ഞു.
13သီချင်းဆိုသောသူတို့နှင့်ဝိုင်းလျှင်၊ ထာဝရဘုရား ၏ ဂုဏ်ကျေးဇူးတော်ကို ချီးမွမ်း၍ ထောမနာပြုခြင်းငှါ၊ တညီတညွတ်တည်း အသံပြိုင်လျက်၊ ကောင်းမြတ်တော် မူသည်။ ကရုဏာတော်အစဉ်အမြဲတည်သည်ဟု တံပိုး ခွက်ကွင်းအစရှိသောတုရိယာမျိုးနှင့်တကွ၊ အသံကိုလွှင့်၍ ထာဝရဘုရား၏ ဂုဏ်တော်ကို ချီးမွမ်းကြသောအခါ၊ ထာဝရ ဘုရား၏အိမ်တော်သည် မိုဃ်းတိမ်နှင့်ပြည့်၏။
14യഹോവയുടെ തേജസ്സ് ദൈവാലയത്തില്‍ നിറഞ്ഞിരുന്നതുകൊണ്ടു പുരോഹിതന്മാര്‍ക്കും മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാന്‍ കഴിഞ്ഞില്ല.
14ထိုသို့ဘုရားသခင်၏ အိမ်တော်သည် ထာဝရ ဘုရား၏ ဘုန်းတော်နှင့်ပြည့်လျက်၊ မိုဃ်းတိမ်တော် ကြောင့် ယဇ်ပုရောဟိတ်တို့သည် အမှုတော်ကို ဆောင် ရွက်လျက်ရပ်၍ မနေနိုင်ကြ။