Malayalam

Myanmar

2 Chronicles

12

1എന്നാല്‍ രെഹബെയാമിന്റെ രാജത്വം ഉറെച്ചു അവന്‍ ബലം പ്രാപിച്ചശേഷം അവനും അവനോടുകൂടെ എല്ലായിസ്രായേലും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു.
1ရောဗောင်မင်းသည် မိမိနိုင်ငံကို တည်စေ၍ အားကြီးသောအခါ၊ ဣသရေလအမျိုးရှိသမျှနှင့်တကွ ထာဝရဘုရား၏ တရားတော်ကို စွန့်၍၊
2അവര്‍ യഹോവയോടു ദ്രോഹംചെയ്കകൊണ്ടു രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടില്‍
2ထာဝရဘုရားကို ပြစ်မှားသောကြောင့်၊ ရော ဗောင်မင်းကြီးနန်းစံ ငါးနှစ်တွင်၊
3മിസ്രയീംരാജാവായ ശീശക്‍ ആയിരത്തിരുനൂറു രഥങ്ങളോടും അറുപതിനായിരം കുതിരച്ചേവകരോടും കൂടെ യെരൂശലേമിന്റെ നേരെ വന്നു; അവനോടുകൂടെ മിസ്രയീമില്‍നിന്നു വന്നിരുന്ന ലൂബ്യര്‍, സൂക്യര്‍, കൂശ്യര്‍, എന്നിങ്ങനെയുള്ള പടജ്ജനം അസംഖ്യമായിരുന്നു.
3အဲဂုတ္တုရှင်ဘုရင်ရှိရှက်သည် ရထားတထောင် နှစ်ရာ၊ မြင်းစီးသူရဲခြောက်သောင်း၊ မရေတွက်နိုင်သော အဲဂုတ္တပြည်သားများ၊ လိဗုပြည်သား၊ သုကိပြည်သား၊ အဲသယောပိပြည်သားတို့နှင့်တကွ၊ ယေရုရှလင်မြို့သို့ စစ်ချီ၍၊
4അവന്‍ യെഹൂദയോടു ചേര്‍ന്ന ഉറപ്പുള്ള പട്ടണങ്ങളെ പിടിച്ചു, യെരൂശലേംവരെയും വന്നു.
4ယုဒပြည်၌ခိုင်ခံ့သော မြို့တို့ကိုတိုက်ယူပြီးမှ၊ ယေရုရှလင်မြို့သို့ ရောက်လေ၏။
5അപ്പോള്‍ ശെമയ്യാപ്രവാചകന്‍ രെഹബെയാമിന്റെയും ശീശക്‍ നിമിത്തം യെരൂശലേമില്‍ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കല്‍ വന്നു അവരോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ എന്നെ ഉപേക്ഷിച്ചതുകൊണ്ടു ഞാനും നിങ്ങളെ ശീശക്കിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
5ထိုအခါ ရှိရှက်မင်းကြောင့်၊ ယေရုရှလင်မြို့၌ စုဝေးသော ယုဒမင်းများထံ၊ ရောဗောင်မင်းထံတော်သို့ ပရောဖက်ရှေမာယသည်လာ၍၊ ထာဝရဘုရား မိန့်တော် မူသည်ကား၊ သင်တို့သည် ငါ့ကိုစွန့်သောကြောင့်၊ ငါသည် သင်တို့ကို ရှိရှက်မင်းလက်သို့ အပ်လေပြီဟု အမိန့်တော် ကို ဆင့်ဆိုလျှင်၊
6അതിന്നു യിസ്രായേല്‍ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നേ താഴ്ത്തിയഹോവ നീതിമാന്‍ ആകുന്നു എന്നു പറഞ്ഞു.
6ရှင်ဘုရင်နှင့်ယုဒမင်းတို့က၊ ထာဝရဘုရား ဖြောင့်မတ်တော်မူ သည်ဟုဆို၍၊ မိမိတို့ကို နှိမ့်ချကြ၏။
7അവര്‍ തങ്ങളെത്തന്നേ താഴ്ത്തി എന്നു യഹോവ കണ്ടപ്പോള്‍ യഹോവയുടെ അരുളപ്പാടു ശെമയ്യാവിന്നു ഉണ്ടായതു എന്തെന്നാല്‍അവര്‍ തങ്ങളെത്തന്നേ താഴ്ത്തിയിരിക്കയാല്‍ ഞാന്‍ അവരെ നശിപ്പിക്കാതെ അവര്‍ക്കും ഒരുവിധം രക്ഷ നലകും; എന്റെ കോപം ശീശക്‍ മുഖാന്തരം യെരൂശലേമിന്മേല്‍ ചൊരികയുമില്ല.
7ထိုသို့နှိမ့်ချကြောင်းကို ထာဝရဘုရားမြင်လျှင်၊ နှုတ်ကပတ်တော်သည် ရှေမာယသို့ရောက်၍၊ သူတို့သည် နှိမ့်ချကြပြီ။ ထိုကြောင့်သူတို့ကို ငါမဖျက်ဆီး၊ အနည်းငယ် သော ချမ်းသာကိုပေးမည်။ ရှိရှက်လက်ဖြင့် ယေရုရှလင် မြို့ပေါ်သို့ ငါ့အမျက်ကို မသွန်းလောင်းရ။
8എങ്കിലും അവര്‍ എന്റെ സേവയും അന്യദേശങ്ങളിലെ രാജത്വത്തിന്റെ സേവയും തിരിച്ചറിയേണ്ടതിന്നു അവര്‍ അവന്നു അധീനന്മാരായ്തീരും.
8သို့ရာတွင် ငါ့ထံ၌ အမှုထမ်းခြင်း၊ တပါး အမျိုးသား ရှင်ဘုရင်ထံ၌ အမှုထမ်းခြင်းကို ပိုင်းခြား၍ သိစေခြင်ငှါ၊ ရှိရှက်မင်းထံ၌ ကျွန်ခံရကြမည်ဟု မိန့်တော် မူ၏။
9ഇങ്ങനെ മിസ്രയീംരാജാവായ ശീശക്‍ യെരൂശലേമിന്റെ നേരെ വന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ചു ആസകലം എടുത്തുകൊണ്ടുപോയി; ശലോമോന്‍ ഉണ്ടാക്കിയ പൊന്‍ പരിചകളും അവന്‍ എടുത്തുകൊണ്ടുപോയി.
9အဲဂုတ္တုရှင်ဘုရင် ရှိရှက်သည် ယေရုရှလင်မြို့သို့ ရောက်၍၊ ဗိမာန်တော်ဘဏ္ဍနှင့် နန်းတော်ဘဏ္ဍာရှိသမျှ ကို သိမ်းသွား၏။ ရှောလမုန်လုပ်သော ရွှေဒိုင်းရှိသမျှကို လည်း ယူသွား၏။
10അവേക്കു പകരം രെഹബെയാംരാജാവു താമ്രംകൊണ്ടു പരിചകള്‍ ഉണ്ടാക്കി രാജധാനിയുടെ വാതില്‍ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യില്‍ ഏല്പിച്ചു.
10ရောဗောင်မင်းကြီးသည် ရွှေဒိုင်းအစား၊ ကြေးဝါ ဒိုင်းတို့ကိုလုပ်၍၊ နန်းတော်တံခါးစောင့်၊ ကိုယ်ရံတော်မှူး၌ အပ်လေ၏။
11രാജാവു യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോള്‍ അകമ്പടികള്‍ അവയെ കൊണ്ടുവന്നു പിടിക്കയും പിന്നെ അകമ്പടികളുടെ അറയില്‍ കൊണ്ടുപോയി വെക്കുകയും ചെയ്യും.
11ရှင်ဘုရင်သည် ဗိမာန်တော်သို့ သွားသောအခါ၊ ကိုယ်ရံတော်သားတို့သည် ဒိုင်းတို့ကိုဆောင်၍၊ နောက် တဖန်မိမိတို့စောင့်ရာ အခန်းမှာ ပြန်ထားကြ၏။
12അവന്‍ തന്നെത്താന്‍ താഴ്ത്തിയപ്പോള്‍ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദയില്‍ ഏതാനും നന്മ ഉണ്ടായിരുന്നു.
12ထိုသို့ရှင်ဘုရင်သည် ကိုယ်ကို နှိမ့်ချသောအခါ၊ ထာဝရဘုရားသည် သူ့ကို ရှင်းရှင်းမဖျက်ဆီးမည် အကြောင်း၊ အမျက်တော်ကို လွှဲတော်မူ၏။ ယုဒပြည်၌ လည်း၊ ပြည်မှုပြည်ရေးသာယာသဖြင့်၊
13ഇങ്ങനെ രെഹബെയാംരാജാവു യെരൂശലേമില്‍ തന്നെത്താന്‍ ബലപ്പെടുത്തി വാണു. വാഴ്ച തുടങ്ങിയപ്പോള്‍ രെഹബെയാമിന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു യിസ്രായേലിന്റെ സകലഗോത്രങ്ങളില്‍നിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമില്‍ അവന്‍ പതിനേഴു സംവത്സരം വാണു. അവന്റെ അമ്മെക്കു നയമാ എന്നു പേര്‍. അവള്‍ അമ്മോന്യസ്ത്രീ ആയിരുന്നു.
13ရောဗောင်မင်းကြီးသည် ယေရုရှလင်မြို့၌ ကိုယ်ကိုခိုင်ခံ့စေ၍ စိုးစံသော သေး၏။
14യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സു വെക്കാഞ്ഞതിനാല്‍ അവന്‍ ദോഷം ചെയ്തു.
14ထာဝရဘုရားကို ရှာလိုသောငှါ၊ မိမိသဘော မချသောကြောင့်၊ ဒုစရိုက်အမှုကိုပြု၏။
15രെഹബെയാമിന്റെ വൃത്താന്തങ്ങള്‍ ആദ്യാവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദര്‍ശകന്റെയും വൃത്താന്തങ്ങളില്‍ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മില്‍ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു.
15ရောဗောင်ပြုမူသော အမှုအရာအစအဆုံးတို့ သည်၊ ပရောဖက်ရှေမာယ၏ကျမ်းနှင့်၊ ပရောဖက်ဣဒ္ဒေါ စီရင်သော သားစဉ်မြေးဆက်စာရင်း၌ ရေးထားလျက် ရှိ၏။ ရောဗောင်နှင့် ယေရောဗောင်တို့သည်၊ အသက် ရှည်သမျှကာလပတ်လုံး ရန်ဘက်ပြုကြ၏။
16രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അബീയാവു അവന്നു പകരം രാജാവായി.
16ရောဗောင်သည်လည်း၊ ဘိုးဘေးတို့နှင့် အိပ် ပျော်၍၊ ဒါဝိဒ်မြို့၌ သင်္ဂြိုဟ်ခြင်းကို ခံလေ၏။ သားတော် အဘိယသည် ခမည်းတော်အရာ၌ နန်းထိုင်၏။ ရောဗောင်သည် နန်းထိုက်သောအခါ၊ အသက် လေးဆယ်တနှစ်ရှိ၏။ ထာဝရဘုရားသည် နာမတော် တည်စေရာဘို့၊ ဣသရေလခရိုင်များတို့အထဲက ရွေး ကောက်သောယေရုရှလင်မြို့၌၊ ဆယ်ခုနစ်နှစ်စိုးစံလေ ၏။ မယ်တော်ကားအမ္မန်အမျိုးသား၊ နေမအမည်ရှိ၏။