1യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടില്‍ അബീയാവു യെഹൂദയില്‍ രാജാവായി.
1ယေရောဗောင်မင်းကြီး နန်းစံဆယ်နှစ်နှစ်တွင် အဘိယသည် ယေရုရှလင်မြို့၌မင်းပြု၍၊
2അവന്‍ മൂന്നു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു മീഖായാ എന്നു പേര്‍; അവള്‍ ഗിബെയക്കാരനായ ഊരീയേലിന്റെ മകള്‍. അബീയാവിന്നും യൊരോബെയാമിന്നും തമ്മില്‍ യുദ്ധം ഉണ്ടായി.
2ယုဒပြည်ကို သုံးနှစ်စိုးစံ၏။ မယ်တော်ကား၊ ဂိဗာမြို့သားဩရေလ၏ သမီးမာခါအမည်ရှိ၏။ အဘိယနှင့် ယေရောဗောင်တို့သည် စစ်တိုက် သောအကြောင်းအရာဟူမူကား၊
3അബീയാവു നാലു ലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരുള്ളോരു സൈന്യത്തെ അണിനിരത്തി; യൊരോബെയാം അവന്റെ നേരെ എട്ടുലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരെ അണിനിരത്തി.
3အဘိယသည် ရွေးချယ်သော စစ်သူရဲကောင်း လေးသိန်းနှင့် စစ်ခင်းကျင်၏။ ယေရောဗောင်သည် ရွေးချယ်သောစစ်သူရဲကောင်းရှစ်သိန်းနှင့် စစ်ခင်း ကျင်း၏။
4എന്നാല്‍ അബീയാവു എഫ്രയീംമലനാട്ടിലെ സെമരായീം മലമുകളില്‍ നിന്നുംകൊണ്ടു പറഞ്ഞതുയെരോബെയാമും എല്ലായിസ്രായേലും ആയുള്ളോരേ, എന്റെ വാക്കു കേള്‍പ്പിന്‍ .
4အဘိယသည် ဧဖရိမ်ခရိုင်၊ ဇေမရိမ်တောင် ပေါ်မှာ ရပ်လျက်၊ အိုယေရောဗောင်နှင့် ဣသရေလလူ အပေါင်းတို့၊ နားထောင်ကြလော့။
5യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താല്‍ ദാവീദിന്നു, അവന്നും അവന്റെ പുത്രന്മാര്‍ക്കും തന്നേ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങള്‍ അറിയേണ്ടതല്ലയോ?
5ဣသရေလအမျိုး၏ ဘုရားသခင် ထာဝရဘုရား သည် ဆားနှင့် ယှဉ်သောပဋိညာဉ်အားဖြင့်၊ ဣသရေလ နိုင်ငံကို ဒါဝိဒ်နှင့်သားတော် မြေးတော်တို့၌အစဉ် အိပ်တော်မူကြောင်းကို၊ သင်တို့သိမှတ်သင့်သည် မဟုတ်လော။
6എന്നാല്‍ ദാവീദിന്റെ മകനായ ശലോമോന്റെ ദാസനും നെബാത്തിന്റെ മകനുമായ യൊരോബെയാം എഴുന്നേറ്റു തന്റെ യജമാനനോടു മത്സരിച്ചു.
6သို့ရာတွင်၊ ဒါဝိဒ်သားတော်ရှောလမုန်၏ ကျွန်နေဗတ်သားယေ ရောဗောင်သည်၊ မိမိအရှင်ကို တဘက်ထ၍ပုန်ကန်လေပြီ။
7നീചന്മാരായ നിസ്സാരന്മാര്‍ അവന്റെ അടുക്കല്‍ വന്നുകൂടി, ശലോമോന്റെ മകനായ രെഹബെയാമിനോടു ദാര്‍ഷ്ട്യം കാണിച്ചു; രെഹബെയാമോ യൌവനക്കാരനും മനോബലമില്ലാത്തവനുമായിരുന്നതിനാല്‍ അവരോടു എതിര്‍ത്തുനില്പാന്‍ അവന്നു കഴിഞ്ഞില്ല.
7ရှောလမုန်သားရောဗောင်သည် အသက်ငယ်၍ သဘောနူးညံ့သောကြောင့်၊ မဆီးတားနိုင်သောအခါ၊ လှပ်ပေါ်သောသူ၊ အစမ္မလူတို့သည် ယေရောဗောင်ထံမှာ စုဝေး၍၊ ရောဗောင်မင်းတဘက်၌ ကိုယ်ကို ခိုင်ခံ့စေ ကြ၏။
8നിങ്ങള്‍ ഇപ്പോള്‍ ദാവീദിന്റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോടു എതിര്‍ത്തുനില്പാന്‍ വിചാരിക്കുന്നു; നിങ്ങള്‍ വലിയോരു സമൂഹം തന്നേ; യൊരോബെയാം നിങ്ങള്‍ക്കു ദൈവമായിട്ടു ഉണ്ടാക്കിയ പൊന്‍ കാളകൂട്ടികളും നിങ്ങളോടുകൂടെ ഉണ്ടല്ലോ.
8ယခုလည်း သင်တို့သည် ဒါဝိဒ်၏သားမြေး၌ ရှိသော ထာဝရဘုရား၏ နိုင်ငံတော်ကို ဆီးတားမည်ဟု ကြံစည်ကြသည်တကား၊ သင်တို့သည် များပြား၍ သင်တို့ ဘုရားအရာ၌၊ ယေရောဗောင်လုပ်သော ရွှေနွားသငယ် တို့လည်းရှိကြ၏။
9നിങ്ങള്‍ അഹരോന്റെ പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരെയും ലേവ്യരെയും തള്ളിക്കളഞ്ഞു അന്യദേശങ്ങളിലെ ജാതികളുടെ മര്യാദപ്രകാരം നിങ്ങള്‍ക്കു പുരോഹിതന്മാരെ ആക്കീട്ടില്ലയോ? ഒരു കാളകൂട്ടിയോടും ഏഴു ആട്ടുകൊറ്റന്മാരോടും കൂടെ കരപൂരണത്തിന്നു വന്ന ഏവനും ദൈവമല്ലാത്തവേക്കു പുരോഹിതനായ്തീരുന്നു.
9သင်တို့သည် ထာဝရဘုရားခန့်ထားတော်မူ သော ယဇ်ပုရောဟိတ်၊ အာရုန်အမျိုးနှင့် လေဝိအမျိုးသား တို့ကိုနှင်ထုတ်၍၊ တပါးအမျိုးသားထုံးစံအတိုင်း၊ ကိုယ်အဘို့ ယဇ်ပူရောဟိတ်တို့ကို လုပ်ကြပြီမဟုတ်လော။ ထိုသို့နှင့်အညီ၊ နွားသငယ်တကောင်နှင့် သိုးခုနစ်ကောင် ကို ပေး၍၊ ယဇ်ပုရောဟိတ်အရာ၌ ခန့်ထားခြင်းကို ခံသော သူမည်သည်ကား၊ ဘုရားမဟုတ်သောသူထံမှာ ယဇ်ပုရောဟိတ်ပြုရသည်တကား။
10ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലയഹോവേക്കു ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായിട്ടു അഹരോന്റെ പുത്രന്മാര്‍ ഞങ്ങള്‍ക്കുണ്ടു; ലേവ്യരും തങ്ങളുടെ വേല നോക്കിവരുന്നു.
10ငါတို့မူကား၊ ထာဝရဘုရားကိုမစွန့်။ ထိုဘုရား သည် ငါတို့၌ ဘုရားသခင်ဖြစ်တော်မူ၏။ ထာဝရဘုရား ၏အမှုတော်ကို ထမ်းသောယဇ်ပုရောဟိတ်တို့သည် အာရုန်အမျိုးဖြစ်ကြ၏။ လေဝိသားတို့သည်လည်း၊ မိမိတို့ အမှိုကို စောင့်နေကြ၏။
11അവര്‍ ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവേക്കു ഹോമയാഗങ്ങളും പരിമളധൂപവും അര്‍പ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേല്‍ അടുക്കന്നു; പൊന്‍ നിലവിളക്കും അതിന്റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു.
11ထာဝရဘုရားရှေ့တော်၌၊ မီးရှို့ရာယဇ်နှင့် နံ့သာပေါင်းကို နံနက်တိုင်း၊ ညဦးတိုင်းမီးရှို့ကြ၏။ သန့်ရှင်းသော စားပွဲပေါ်မှာ ရှေ့တော်မုန့်ကို၎င်း၊ ညဦး တိုင်းထွန်းစရာဘို့ရွှေမီးခုံနှင့် မီးခွက်တို့ကို၎င်း ပြင်ဆင်ကြ ၏။ ငါတို့သည် ငါတို့၏ဘုရားသခင် ထာဝရဘုရား၏ အမှုတော်ကို စောင့်ကြ၏။ သင်တို့မူကား၊ ထာဝရဘုရား ကို စွန့်ကြပြီ။
12ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെ നേരെ ധ്വനിപ്പിക്കേണ്ടതിന്നു മഹാധ്വനികാഹളങ്ങളോടുകൂടെ അവന്റെ പുരോഹിതന്മാരും ഉണ്ടു; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിങ്ങള്‍ യുദ്ധം ചെയ്യരുതു; നിങ്ങള്‍ കൃതാര്‍ത്ഥരാകയില്ല;
12ဘုရားသခင် ကိုယ်တော်တိုင်သည်၊ ငါတို့တွင် ဗိုလ်မင်းဖြစ်တော်မူ၏။ ဘုရားသခင်၏ ယဇ်ပုရောဟိတ် တို့သည်လည်း၊ တံပိုးမှုတ်လျက် သင်တို့တဘက်၌ နှိုးဆော် ခြင်းငှါ၊ ငါတို့တွင်ရှိကြ၏။ အိုဣသရေလအမျိုးသားတို့၊ ဘိုးဘေးတို့၏ဘုရားသခင် ထာဝရဘုရားတဘက်၌ မတိုက်ကြနှင့်။ တိုက်လျှင်ရှုံးရကြလိမ့်မည်ဟု ပြောဆို၏။
13എന്നാല്‍ യൊരോബെയാം അവരുടെ പുറകില്‍ വളഞ്ഞുചെല്ലുവാന്‍ പതിയിരിപ്പുകാരെ അയച്ചു; അങ്ങനെ അവര്‍ യെഹൂദ്യരുടെ മുമ്പിലും പതിയിരിപ്പുകാര്‍ പുറകിലും ആയി.
13ယေရောဗောင်သည် ယုဒလူတို့နောက်၌ မထင် မရှားတပ်ချီစေ၍၊ ကိုယ်တိုင်တဘက်၊ ချောင်းနေသောသူတဘက်၊ ယုဒတပ်ကိုဝိုင်းကြ၏။
14യെഹൂദ്യര്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പട മുമ്പിലും പുറകിലും കണ്ടു, യഹോവയോടു നിലവിളിച്ചു പുരോഹിതന്മാര്‍ കാഹളം ഊതി, യെഹൂദാപുരുഷന്മാര്‍ ആര്‍ത്തുവിളിച്ചു.
14ယုဒလူတို့သည် ပြန်ကြည့်သောအခါ၊ စစ်မှုဝိုင်း မိသည်ကိုမြင်လျှင်၊ ထာဝရဘုရားအားဟစ်ခေါ်၍၊ ယဇ် ပုရောဟိတ်တို့သည်လည်း တံပိုးမှုတ်ကြ၏။
15യെഹൂദാപുരുഷന്മാര്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ദൈവം യൊരോബെയാമിനെയും എല്ലായിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോലക്കുമാറാക്കി.
15တဖန်ယုဒလူတို့သည် ကြွေးကြော်သောအခါ၊ ဘုရားသခင်သည် ယေရောဗောင်ကို အဘိယနှင့် ယုဒလူတို့ ရှေ့မှာ ဒဏ်ခတ်တော်မူသဖြင့်၊
16യിസ്രായേല്യര്‍ യെഹൂദ്യരുടെ മുമ്പില്‍നിന്നു ഔടി, ദൈവം അവരെ അവരുടെ കയ്യില്‍ ഏല്പിച്ചു;
16ဣသရေလအမျိုးသားတို့သည် ပြေး၍၊ သူတို့ကို ယုဒလူတို့လက်သို့ ဘုရားသခင်အပ်တော်မူ၏။
17അബീയാവും അവന്റെ ജനവും അവരെ കഠിനമായി തോല്പിച്ചു; യിസ്രായേലില്‍ അഞ്ചുലക്ഷം ശ്രേഷ്ഠയോദ്ധാക്കള്‍ ഹതന്മാരായി വീണു.
17အဘိယနှင့် သူ၏လူတို့သည် ကြီးစွာသော လုပ်ကြံခြင်းကိုပြု၍၊ ရွေးချယ်သော ဣသရေလလူ ငါးသိန်းလဲသေသဖြင့်၊
18ഇങ്ങനെ യിസ്രായേല്യര്‍ക്കും ആ കാലത്തു താഴ്ച വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയില്‍ ആശ്രയിച്ചതു കൊണ്ടു ജയംപ്രാപിച്ചു.
18ဣသရေလအမျိုးသားတို့သည်၊ ထိုအခါရှုံး၍၊ ယုဒအမျိုးသားတို့သည် ဘိုးဘေးတို့၏ ဘုရားသခင် ထာဝရဘုရားကို ခိုလှုံသောကြောင့် နိုင်ကြ၏။
19അബീയാവു യൊരോബെയാമിനെ പിന്തുടര്‍ന്നുചെന്നു അവന്റെ പട്ടണങ്ങളെ പിടിച്ചു; ബേഥേലും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും യെശാനയും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും എഫ്രോനും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും തന്നേ.
19အဘိယသည် ယေရောဗောင်ကို လိုက်၍၊ ဗေသလမြို့နှင့်ရွာများ၊ ယေရှနမြို့နှင့်ရွာများ၊ ဧဖရိမ်မြို့ နှင့်ရွာများတို့ကို သူ့လက်မှနှုတ်ယူလေ၏။
20യൊരോബെയാം അബീയാവിന്റെ കാലത്തു ബലം പ്രാപിച്ചില്ല; യഹോവ അവനെ ബാധിച്ചു,
20အဘိယလက်ထက် ကာလပတ်လုံး၊ ယေရော ဗောင်သည် နောက်တဖန်ခွန်အားကို မရပြန်။ ထာဝရ ဘုရားဒဏ်ခတ်တော်မူသဖြင့် သေလေ၏။
21അവന്‍ മരിച്ചുപോയി. എന്നാല്‍ അബീയാവു ബലവാനായ്തീര്‍ന്നു; അവന്‍ പതിന്നാലു ഭാര്യമാരെ വിവാഹം കഴിച്ചു ഇരുപത്തിരണ്ടു പുത്രന്മാരെയും പതിനാറു പുത്രിമാരെയും ജനിപ്പിച്ചു.
21အဘိယမူကား ခွန်အားတိုးပွါး၏။ မယား တဆယ်လေးယောက်တို့ကိုယူ၍ သားနှစ်ဆယ်နှစ် ယောက်နှင့် သမီးတဆယ်ခြောက်ယောက်တို့ကို မြင်ရ၏။
22അബീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ നടപ്പും വാക്കുകളും ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകത്തില്‍ എഴുതിയിരിക്കുന്നു.
22အဘိယပြုမူသောအမှုအရာ ကြွင်းလေသမျှတို့ နှင့် ကျင့်သောအကျင့်၊ ပြောသောစကားများတို့သည်၊ ရာဇဝင်နှင့်ဆက်၍ ပရောဖက်ဣဒ္ဒေါစီရင်သော စာ၌ ရေးထားလျက်ရှိ၏။