Malayalam

Myanmar

2 Chronicles

14

1അബീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി. അവന്റെ കാലത്തു ദേശത്തിന്നു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി.
1အဘိယသည် ဘိုးဘေးတို့နှင့် အိပ်ပျော်၍၊ ဒါစိဒ်မြို့၌ သင်္ဂြိုဟ်ခြင်းကို ခံလေ၏။ သားတော်အာသ သည် ခမည်းတော်အရာ၌ နန်းထိုင်၏။ ထိုမင်းလက် ထက်၊ ပြည်တော်သည် ဆယ်နှစ်ပတ်လုံး ငြိမ်းချမ်း သာယာ၏။
2ആസാ തന്റെ ദൈവമായ യഹോവേക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു.
2အာသမင်းသည် မိမိဘုရားသခင် ထာဝရ ဘုရားရှေ့တော်၌ ကောင်းသောအမှု၊ ဖြောင့်မတ်သော အမှုတို့ကို ပြုလေ၏။
3അവന്‍ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങള്‍ ഉടെച്ചു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു,
3တပါးအမျိုးသားဘုရား၏ ယဇ်ပလ္လင်တို့ကို၎င်း၊ မြင့်သောအရပ်တို့ကို၎င်း ပယ်ရှား၏။ ရုပ်တုဆင်းတုတို့ကို ဖြိုဖျက်၍၊ အာရှရပင်တို့ကို ခုတ်လှဲ၏။
4യെഹൂദയോടു അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രാമണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.
4ယုဒလူတို့သည် ဘိုးဘေးတို့၏ ဘုရားသခင် ထာဝရဘုရားကို ရှာ၍၊ ပညတ်တရားကို စောင့်ရှောက် မည်အကြောင်း မိန့်တော်မူ၏။
5അവന്‍ എല്ലായെഹൂദാപട്ടണങ്ങളില്‍നിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിയില്‍ സ്വസ്ഥമായിരുന്നു.
5ယုဒမြို့ရွာ အရပ်ရပ်တို့၌ရှိသော ကုန်းနှင့် ရုပ်တုဆင်းတုတို့ကို ပယ်ရှား၍၊ နိုင်ငံတော်ရေး သာယာ လျက် ရှိ၏။
6യഹോവ അവന്നു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിന്നു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളില്‍ അവന്നു യുദ്ധം ഇല്ലായ്കയാലും അവന്‍ യെഹൂദയില്‍ ഉറപ്പുള്ള പട്ടണങ്ങളെ പണിതു.
6ထိုကာလ၌ ငြိမ်သက်သောအခွင့်ကို ထာဝရ ဘုရားပေးတော်မူသဖြင့်၊ ယုဒပြည်သည် ငြိမ်၍၊ စစ်မှုနှင့် လွတ်သောကြောင့်၊ အာသမင်းသည် တပြည်လုံးတွင် ခိုင်ခံ့သောမြို့တို့ကို တည်လေ၏။
7അവന്‍ യെഹൂദ്യരോടുനാം ഈ പട്ടണങ്ങളെ പണിതു അവേക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഔടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവന്‍ ചുറ്റും നമുക്കു വിശ്രമം നല്കയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവര്‍ വെടിപ്പായി പണിതു തീര്‍ത്തു.
7ငါတို့သည် ငါတို့၏ဘုရားသခင် ထာဝရဘုရား ကို ကြိုးစားရှာ၍၊ ထိုဘုရားသည် အရပ်ရပ်၌ ငြိမ်သက် သောအခွင့်ကို ပေးတော်မူသောကြောင့်၊ တပြည်လုံးကို အစိုးရစဉ်အခါ၊ ဤမည်သော မြို့တို့ကို ပြုစု၍ မြို့ရိုး၊ ပြအိုး၊ တံခါး၊ ကန့်လန့်ကျင်တို့ကို လုပ်ကြကုန်အံ့ဟု ယုဒလူတို့အား မိန့်တော်မူ၏။
8ആസെക്കു വന്‍ പരിചയും കുന്തവും എടുത്തവരായി മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലെപ്പാനും പ്രാപ്തരായി രണ്ടുലക്ഷത്തെണ്പതിനായിരം ബെന്യാമീന്യരും ഉള്ളോരു സൈന്യം ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികള്‍ ആയിരുന്നു.
8အာသမင်း၌ ကိဒုန်နှင့်လှံကိုကိုင်သော ယုဒ အမျိုး သူရဲသုံးသိန်း၊ ဒိုင်းလွှားနှင့်လေးကိုကိုင်သော ဗင်္ယာမိန်အမျိုးသူရဲနှစ်သိန်းရှစ်သောင်းရှိ၍၊ ထိုသူ အပေါင်းတို့သည် ခွန်အားကြီးသော စစ်သူရဲဖြစ်ကြ၏။
9അനന്തരം കൂശ്യനായ സേരഹ് പത്തുലക്ഷം ആളും മുന്നൂറു രഥവും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരെ പുറപ്പെട്ടു മാരേശാവരെ വന്നു.
9တဖန်ကုရှရှင်ဘုရင် ဇေရသည်စစ်သူရဲတသန်း၊ ရထားသုံးရာနှင့်တကွ ချီလာ၍၊ မရေရှမြို့သို့ ရောက် သောအခါ၊
10ആസാ അവന്റെ നേരെ പുറപ്പെട്ടു; അവര്‍ മാരേശെക്കു സമീപം സെഫാഥാതാഴ്വരയില്‍ പടെക്കു അണിനിരത്തി.
10အာသသည်ဆီးကြို၍၊ မရေရှမြို့နားမှာ ဇေဖ သချိုင့်၌ စစ်ပြိုင်ကြ၏။
11ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചുയഹോവേ, ബലവാന്നും ബലഹീനന്നും തമ്മില്‍ കാര്യം ഉണ്ടായാല്‍ സഹായിപ്പാന്‍ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു; നിന്റെ നാമത്തില്‍ ഞങ്ങള്‍ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മര്‍ത്യന്‍ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു.
11အာသသည် မိမိဘုရားသခင် ထာဝရဘုရား အား ဟစ်ခေါ်၍၊ အိုထာဝရဘုရား၊ ကိုယ်တော်သည် လူများတို့တွင် အားနည်းသောသူကို ကယ်တက်ခြင်းငှါ တတ်နိုင်တော်မူသည်ဖြစ်၍၊ အကျွန်ုပ်တို့၏ ဘုရားသခင် ထာဝရဘုရား၊ ကယ်တင်တော်မူပါ။ အကျွန်ုပ်တို့သည် ကိုယ်တော်ကိုခိုလှုံ၍ နာမတော်ကိုအမှီပြုလျက်၊ ဤအလုံး အရင်းကြီးကို တိုက်ခြင်းငှါ သွားပါ၏။ ဘိုထာဝရဘုရား၊ ကိုယ်တော်သည် အကျွန်ုပ်တို့၏ဘုရားသခင်ဖြစ်တော်မူ ၏။ လူသည် ကိုယ်တော်ကိုနိုင်စေသော အခွင့်ရှိစေတော် မမူပါနှင့်ဟု ဆုတောင်းသည်ဖြစ်၍၊
12അപ്പോള്‍ യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പില്‍ കൂശ്യരെ തോലക്കുമാറാക്കി; കൂശ്യര്‍ ഔടിപ്പോയി.
12ထာဝရဘုရားသည် ကုရှလူတို့ကို အာသနှင့် ယုဒလူတို့ရှေ့မှာ ဒဏ်ခတ်တော်မူသဖြင့်၊ သူတို့သည် ပြေးကြ၏။
13ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാര്‍വരേ പിന്തുടര്‍ന്നു; കൂശ്യര്‍ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവര്‍ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവര്‍ വളരെ കവര്‍ച്ചയും എടുത്തുകൊണ്ടു പോന്നു.
13အာသနှင့်သူ၏လူတို့သည် ဂေရာမြို့တိုင်အောင် လိုက်သဖြင့်၊ ကုရှလူတို့သည် ပြန်၍မတိုက်ဝံ့သောကြောင့် အရှုံးခံရကြ၏။ ထာဝရဘုရားနှင့် ဗိုလ်ခြေတော်ရှေ့မှာ ဖျက်ဆီးခြင်းကို ခံရကြ၏။ ယုဒလူတို့သည် လက်ရဥစ္စာ အများကို သိမ်းယူကြ၏။
14അവര്‍ ഗെരാറിന്നു ചുറ്റുമുള്ള പട്ടണങ്ങളെയെല്ലാം നശിപ്പിച്ചു; യഹോവയിങ്കല്‍ നിന്നു ഒരു ഭീതി അവയുടെമേല്‍ വീണിരുന്നു; അവര്‍ എല്ലാപട്ടണങ്ങളെയും കൊള്ളയിട്ടു; അവയില്‍ കൊള്ള വളരെ ഉണ്ടായിരുന്നു.
14ဂေရာမြို့ပတ်ဝန်းကျင်မြို့သားတို့သည် ထာဝရ ဘုရားကို ကြောက်ရွံ့သောစိတ်ရှိသဖြင့်၊ ယုဒလူတို့သည် ထိုမြို့ရှိသမျှတို့ကို လုပ်ကြံ၍၊ သိုထားနှင့်သော ဘဏ္ဍာ ဥစ္စာအများတို့ကို သိမ်းယူကြ၏။
15അവര്‍ നാല്‍ക്കാലികളുടെ കൂടാരങ്ങളെയും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
15တိရစ္ဆာန်တင်းကုပ်များကိုလည်း တိုက်ဖျက် လျက်၊ သိုးနှင့်ကု လားအုပ်များတို့ကို သိမ်းယူ၍။ ယေရု ရှလင်မြို့သို့ ပြန်သွားကြ၏။