Malayalam

Myanmar

2 Chronicles

25

1അമസ്യാവു വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു. അവന്‍ ഇരുപത്തൊമ്പതു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു യെഹോവദ്ദാന്‍ എന്നു പേര്‍; അവള്‍ യെരൂശലേംകാരത്തിയായിരുന്നു.
1အာမဇိသည် သက်နှစ်ဆယ်ငါးနှစ်ရှိသော် နန်းထိုင်၍ ယေရုရှလင်မြို့၌ နှစ်ဆယ်ကိုးနှစ်စိုးစံ၏။ မယ်တော်ကား၊ ယေရုရှလင်မြို့သူ ယုဒ္ဒန်အမည်ရှိ၏။
2അവന്‍ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; ഏകാഗ്രഹൃദയത്തോടെ അല്ലതാനും.
2ထိုမင်းသည် ထာဝရဘုရားရှေ့တော်၌ တရား သောအမှုကို ပြုသော်လည်း၊ စိတ်နှလုံးမစုံလင်။
3രാജത്വം അവന്നു ഉറെച്ചശേഷം അവന്‍ തന്റെ അപ്പനായ രാജാവിനെ കൊന്ന തന്റെ ഭൃത്യന്മാര്‍ക്കും മരണശിക്ഷ നടത്തി.
3အာမဇိသည် မင်းအာဏာတည်သောအခါ၊ ခမည်းတော်မင်းကြီးကို သတ်သောကျွန်တို့ကို သတ်လေ ၏။
4എങ്കിലും അവരുടെ പുത്രന്മാരെ അവന്‍ കൊല്ലിച്ചില്ല; അപ്പന്മാര്‍ പുത്രന്മാരുടെ നിമിത്തം മരിക്കരുതു; പുത്രന്മാര്‍ അപ്പന്മാരുടെ നിമിത്തവും മരിക്കരുതു; ഔരോരുത്തന്‍ താന്താന്റെ സ്വന്തപാപം നിമിത്തമേ മരിക്കാവു എന്നു യഹോവ കല്പിച്ചിരിക്കുന്നതായി മോശെയുടെ പുസ്തകത്തിലെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതു പോലെ തന്നേ.
4သားအတွက်အဘသည် အသေမခံရ။ အဘ အတွက် သားသည် အသေမခံရ။ လူတိုင်း မိမိအပြစ် ကြောင့် အသေခံရ၏ဟု မောရှေပညတ္တိကျမ်းစာ၌ ရေး ထားလျက်ရှိသော ထာဝရဘုရား၏ ပညတ်တော်ကို စောင့်ရှောက်၍၊ ထိုကျွန်တို့၏သားများကို မသတ်ဘဲ နေ၏။
5എന്നാല്‍ അമസ്യാവു യെഹൂദയെ കൂട്ടിവരുത്തി; എല്ലായെഹൂദയും ബെന്യാമീനുമായ അവരെ സഹസ്രാധിപന്മാര്‍ക്കും ശതാധിപന്മാര്‍ക്കും കീഴെ പിതൃഭവനം പിതൃഭവനമായി നിര്‍ത്തി. ഇരുപതു വയസ്സുമുതല്‍ മേലോട്ടുള്ളവരെ എണ്ണി, കുന്തവും പരിചയും എടുപ്പാന്‍ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കള്‍ മൂന്നു ലക്ഷം എന്നു കണ്ടു.
5အာမဇိမင်းသည် ယုဒလူတို့ကို စုဝေးစေ၍ ယုဒ လူနှင့် ဗင်္ယာမိန်လူတို့တွင်၊ အဆွေအမျိုးအလိုက် လူ တထောင်အုပ်၊ တရာအုပ်တို့ကို ခန့်ထား၏။ အသက် နှစ်ဆယ်လွန်၍၊ လှံနှင့်ဒိုင်းကို ကိုင်တတ်သောစစ်သူရဲ ကောင်းတို့သည်၊ စာရင်းဝင်သည်အတိုင်း သုံးသိန်းရှိကြ ၏။
6അവന്‍ യിസ്രായേലില്‍നിന്നും ഒരു ലക്ഷം പരാക്രമശാലികളെ നൂറു താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.
6ခွန်အားကြီးသော ဣသရေလသူရဲတသိန်းကို လည်း ငွေအခွက်တထောင်နှင့်ငှါး၏။
7എന്നാല്‍ ഒരു ദൈവപുരുഷന്‍ അവന്റെ അടുക്കല്‍ വന്നുരാജാവേ, യിസ്രായേലിന്റെ സൈന്യം നിന്നോടുകൂടെ പോരരുതു; യഹോവ യിസ്രായേലിനോടു കൂടെ, എല്ലാ എഫ്രയീമ്യരോടുംകൂടെ തന്നേ ഇല്ല.
7သို့ရာတွင် ဘုရားသခင်၏လူတယောက်သည် လာ၍ အိုမင်းကြီး၊ ဣသရေလတပ်ကိုမလိုက်စေနှင့်။ ထာဝရဘုရားသည် ဣသရေလလူတည်း ဟူသောဧဖရိမ် အမျိုးသား အပေါင်းတို့နှင့်အတူ ရှိတော်မမူ။
8നീ തന്നേ ചെന്നു യുദ്ധത്തില്‍ ധൈര്യം കാണിക്ക; അല്ലാത്തപക്ഷം ദൈവം നിന്നെ ശത്രുവിന്റെ മുമ്പില്‍ വീഴിച്ചേക്കാം; സഹായിപ്പാനും വീഴിപ്പാനും ദൈവത്തിന്നു ശക്തിയുണ്ടല്ലോ എന്നു പറഞ്ഞു.
8မင်းကြီးသွားလိုလျှင်သွား၍ စစ်တိုက်ခြင်းငှါ ခိုင်ခံ့သော်လည်း၊ ရန်သူရှေ့မှာ ဘုရားသခင်ရှုံးစေတော် မူမည်။ ဘုရားသခင်သည် မစခြင်းငှါ၎င်း၊ နှိမ့်ချခြင်းငှါ ၎င်း တတ်နိုင်တော်မူ၏ဟု ပြောဆိုလျှင်၊
9അമസ്യാവു ദൈവപുരുഷനോടുഎന്നാല്‍ ഞാന്‍ യിസ്രായേല്‍പടക്കൂട്ടത്തിന്നു കൊടുത്ത നൂറു താലന്തിന്നു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു ദൈവപുരുഷന്‍ അതിനെക്കാള്‍ അധികം നിനക്കു തരുവാന്‍ യഹോവേക്കു കഴിയും എന്നുത്തരം പറഞ്ഞു.
9အာမဇိက၊ ဣသရေလတပ်ကိုငှါး၍ ငွေအခွက် တထောင်ကို ပေးမိသောကြောင့်၊ အဘယ်သို့ပြုရမည် နည်းဟု ဘုရားသခင်၏လူကို မေးမြန်းသော်၊ ဘုရား သခင်၏လူက၊ ထိုမျှမက ထာဝရဘုရားသည် သာ၍ ပေးနိုင်တော်မူသည်ဟု ပြန်ပြော၏။
10അങ്ങനെ അമസ്യാവു അവരെ, എഫ്രയീമില്‍നിന്നു അവന്റെ അടുക്കല്‍ വന്ന പടക്കൂട്ടത്തെ തന്നേ, അവരുടെ നാട്ടിലേക്കു മടങ്ങിപ്പോകേണ്ടതിന്നു വേര്‍തിരിച്ചു; അവരുടെ കോപം യെഹൂദെക്കു നേരെ ഏറ്റവും ജ്വലിച്ചു; അവര്‍ അതികോപത്തോടെ തങ്ങളുടെ നാട്ടിലേക്കു മടങ്ങിപ്പോയി.
10ထိုအခါ အာမဇိသည် ဧဖရိမ်ပြည်မှရောက်လာ သော စစ်သူရဲတို့ ကိုခွဲထား၍၊ မိမိတို့နေရာသို့ ပြန်သွား စေခြင်းငှါ လွှတ်လိုက်သဖြင့်၊ သူတို့သည် အလွန် အမျက်တွက်၍ ယုဒ ပြည်သားတို့၌ အငြိုးထားလျက်၊မိမိတို့ နေရာ သို့ပြန်သွားကြ၏။
11അനന്തരം അമസ്യാവു ധൈര്യപ്പെട്ടു തന്റെ പടജ്ജനത്തെ കൂട്ടിക്കൊണ്ടു ഉപ്പുതാഴ്വരയില്‍ ചെന്നു സേയീര്‍യ്യരില്‍ പതിനായിരംപേരെ നിഗ്രഹിച്ചു.
11အာမဇိသည်လည်း ကိုယ်ကိုခိုင်ခံ့စေ၍ ဆားချိုင့် ကို တပ်ချီသဖြင့်၊ စိရတောင်သားတသောင်းကို လုပ်ကြံ လေ၏။
12വേറെ പതിനായിരംപേരെ യെഹൂദ്യര്‍ ജീവനോടെ പിടിച്ചു പാറമുകളില്‍ കൊണ്ടുപോയി പാറമുകളില്‍നിന്നു തള്ളിയിട്ടു; അവരെല്ലാവരും തകര്‍ന്നുപോയി.
12ယုဒအမျိုးသားတို့သည် လူတသောင်းကို အရှင် ဘမ်းပြီးလျှင်၊ ကျောက်တောင်ထိပ်သို့ ဆောင်သွား၍၊ ကျိုးပဲ့စေခြင်းငှါ အောက်သို့ တွန်းချကြ၏။
13എന്നാല്‍ തന്നോടുകൂടെ യുദ്ധത്തിന്നു പോരാതെയിരിപ്പാന്‍ അമസ്യാവു മടക്കി അയച്ചിരുന്ന പടക്കൂട്ടത്തിലെ ആളുകള്‍ ശമര്‍യ്യമുതല്‍ ബേത്ത്-ഹോരോന്‍ വരെയുള്ള യെഹൂദാനഗരങ്ങളെ ആക്രമിച്ചു മൂവായിരം ആളുകളെ കൊന്നു വളരെ കൊള്ളയിട്ടു.
13ဝိုင်း၍တိုက်ရသောအခွင့်ကို အာမဇိမပေး၊ လွှတ်လိုက်သော စစ်သူရဲတို့မူကား၊ ရှမာရိမြို့မှစ၍ ဗေသောရုန်မြို့တိုင်အောင်၊ ယုဒမြို့တို့ကို တိုက်သဖြင့်၊ လူသုံးထောင်ကိုသတ်၍၊ လက်ရဥစ္စာအများကို သိမ်းသွား ကြ၏။
14എന്നാല്‍ അമസ്യാവു എദോമ്യരെ സംഹരിച്ചു മടങ്ങിവന്നശേഷം അവന്‍ സേയീര്‍യ്യരുടെ ദേവന്മാരെ കൊണ്ടുവന്നു അവയെ തനിക്കു ദേവന്മാരായി നിര്‍ത്തി അവയുടെ മുമ്പാകെ നമസ്കരിക്കയും അവേക്കു ധൂപം കാട്ടുകയും ചെയ്തു.
14အာမဇိသည် ဧဒုံအမျိုးသားတို့ကို လုပ်ကြံရာမှ ပြန်လာသောအခါ၊ စိရတောင်သားကိုးကွယ်သော ဘုရား တို့ကိုဆောင်ခဲ့၍၊ ကိုယ်တိုင်ကိုးကွယ်ရာ ဘုရားဖြစ်စေ ခြင်းငှါ၊ တည်ထောင်လျက်သူတို့ရှေ့မှာ ဦးညွှတ်ချ၍ နံ့သာ ပေါင်းကို မီးရှို့လေ၏။
15അതുകൊണ്ടു യഹോവയുടെ കോപം അമസ്യാവിന്റെ നേരെ ജ്വലിച്ചു അവന്‍ ഒരു പ്രവാചകനെ അവന്റെ അടുക്കല്‍ അയച്ചു; നിന്റെ കയ്യില്‍നിന്നു തങ്ങളുടെ സ്വന്തജനത്തെ രക്ഷിപ്പാന്‍ കഴിയാത്ത ജാതികളുടെ ദേവന്മാരെ നീ അന്വേഷിച്ചതു എന്തു എന്നു അവനോടു പറയിച്ചു.
15ထာဝရဘုရားသည် အာမဇိကို အမျက်ထွက်၍၊ ပရောဖက်ကို စေလွှတ်တော်မူသည်ကား၊ မိမိလူတို့ကို ရန်သူလက်မှ မကယ်နိုင်သော တပါးအမျိုးသား ဘုရား တို့ကို အဘယ်ကြောင့်ဆည်းကပ်သနည်းဟုပြောဆိုလျှင်၊
16അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവു അവനോടുഞങ്ങള്‍ നിന്നെ രാജാവിന്നു മന്ത്രിയാക്കി വെച്ചിട്ടുണ്ടോ? മതി; നീ വെറുതെ വെട്ടുകൊണ്ടു ചാകുന്നതു എന്തിന്നു എന്നു പറഞ്ഞു. അങ്ങനെ പ്രവാചകന്‍ മതിയാക്കിനീ എന്റെ ആലോചന കേള്‍ക്കാതെ ഇതു ചെയ്തതുകൊണ്ടു ദൈവം നിന്നെ നശിപ്പിപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.
16ရှင်ဘုရင်က၊ သင်သည်တိုင်ပင် မှုးမတ်ဖြစ် သလော။ တိတ်ဆိတ်စွာနေလော့။ အဘယ်ကြောင့် ရာဇဝတ်ခံချင်သနည်းဟုဆိုသော်၊ ပရောဖက်က၊ မင်းကြီး သည် ငါပေးသောသတိစကားကို နားမထောင်၊ ဤအမှု ကို ပြုမိသောကြောင့်၊ ဘုရားသခင်သည် မင်းကြီးကို ဖျက်ဆီးမည် ကြံတော်မူသည်ကို ငါသိမြင်သည်ဟု ပြောဆိုပြီးလျှင် တိတ်ဆိတ်စွာ နေလေ၏။
17അനന്തരം യെഹൂദാരാജാവായ അമസ്യാവു ആലോചന കഴിച്ചിട്ടു യിസ്രായേല്‍രാജാവായി യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകന്‍ യോവാശിന്റെ അടുക്കല്‍ ആളയച്ചുവരിക, നാം തമ്മില്‍ ഒന്നു നോക്കുക എന്നു പറയിച്ചു.
17ထိုနောက်၊ အာမဇိသည်တိုင်ပင်ပြီးမှ၊ ဣသ ရေလရှင်ဘုရင်ယေဟု သားဖြစ်သော ယောခတ်၏သား ယဟောရှထံသို့ သံတမန်ကို စေလွှတ်၍၊ ငါတို့သည် မျက်နှာချင်းဆိုင်မိကြကုန်အံ့ဟု မှာလိုက်လျှင်၊
18അതിന്നു യിസ്രായേല്‍രാജാവായ യോവാശ് യെഹൂദാരാജാവായ അമസ്യാവിന്റെ അടുക്കല്‍ പറഞ്ഞയച്ചതെന്തെന്നാല്‍ലെബാനോനിലെ മുള്‍പടര്‍പ്പു ലെബാനോനിലെ ദേവദാരുവിന്റെ അടുക്കല്‍ ആളയച്ചുനിന്റെ മകളെ എന്റെ മകന്നു ഭാര്യയായി തരിക എന്നു പറയിച്ചു; എന്നാല്‍ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുചെന്നു മുള്‍പടര്‍പ്പിനെ ചവിട്ടിക്കളഞ്ഞു.
18ဣသရေလရှင်ဘုရင်ယဟောရှက၊ လေဗနုန် ဆူးပင်သည် လေဗနုန်အာရဇ်ပင်ထံသို့ စေလွှတ်၍၊ သင့်သမီးကို ငါ့သားနှင့်ပေးစားပါဟု ဆိုစဉ်တွင်၊ လေဗ နုန်သားရဲတကောင်သည် ရှောက်သွား၍ ဆူးပင်ကို နင်းမိ၏။
19എദോമ്യരെ തോല്പിച്ചു എന്നു നീ വിചാരിക്കുന്നു; വമ്പുപറവാന്‍ തക്കവണ്ണം നിന്റെ മനസ്സു നിഗളിച്ചിരിക്കുന്നു; വീട്ടില്‍ അടങ്ങി പാര്‍ത്തുകൊള്‍ക; നീയും യെഹൂദയും വീഴുവാന്‍ തക്കവണ്ണം അനര്‍ത്ഥത്തില്‍ ഇടപെടുന്നതു എന്തിന്നു?
19သင်ကငါသည် ဧဒုံလူတို့ကို လုပ်ကြံပြီဟု ဆိုလျက်၊ ဝါကြွားချင်သော စိတ်မြင့်လှ၏။ သို့ရာတွင် ကိုယ်နေရာ၌နေလော့။ သင့်ကိုယ်တိုင်နှင့် ယုဒပြည်သည် ဘေးရောက်၍ ဆုံးရှုံးစေခြင်းငှါ၊ အဘယ်ကြောင့် အမှု ရှာသနည်းဟု ယုဒရှင်ဘုရင်အာမဇိကို ပြန်၍မှာလိုက် လေ၏။
20എന്നാല്‍ അമസ്യാവു കേട്ടില്ല; അവര്‍ എദോമ്യദേവന്മാരെ ആശ്രയിക്കകൊണ്ടു അവരെ ശത്രുവിന്റെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു അതു ദൈവഹിതത്താല്‍ സംഭവിച്ചു.
20ထိုစကားကို အာမဇိသည် နားမထောင်။ အကြောင်းမူကား၊ ဧဒုံပြည်ဘုရားတို့ကို ဆည်းကပ်သော ကြောင့်၊ ရန်သူလက်သို့ အပ်ခြင်းငှါ၊ ဘုရားသခင် စီရင်တော်မူ၏။
21അങ്ങനെ യിസ്രായേല്‍രാജാവായ യോവാശ് പുറപ്പെട്ടുചെന്നു; അവനും യെഹൂദാരാജാവായ അമസ്യാവും യെഹൂദെക്കുള്ള ബേത്ത്-ശേമെശില്‍വെച്ചു തമ്മില്‍ നേരിട്ടു.
21ဣသရေလရှင်ဘုရင်သည် စစ်ချီ၍၊ ရှင်ဘုရင် နှစ်ပါးတို့သည် ယုဒပြည်ဗက်ရှေမက်မြို့၌ မျက်နှာချင်း ဆိုင်မိကြသဖြင့်၊
22യെഹൂദാ യിസ്രായേലിനോടു തോറ്റു ഔരോരുത്തന്‍ താന്താന്റെ കൂടാരത്തിലേക്കു ഔടിപ്പോയി.
22ဣသရေလအမျိုးသားရှေ့မှာ ယုဒအမျိုးသား ရှုံး၍၊ အသီးအသီးတို့သည် မိမိတို့နေရာသို့ ပြေးကြ၏။
23യിസ്രായേല്‍രാജാവായ യോവാശ്, യെഹോവാഹാസിന്റെ മകനായ യോവാശിന്റെ മകനായി, യെഹൂദാരാജാവായ അമസ്യാവെ ബേത്ത്-ശെമെശില്‍വെച്ചു പിടിച്ചു യെരൂശലേമില്‍ കൊണ്ടുവന്നു; യെരൂശലേമിന്റെ മതില്‍ എഫ്രയീമിന്റെ പടിവാതില്‍മുതല്‍ കോണ്‍പടിവാതില്‍വരെ നാനൂറുമുഴം ഇടിച്ചുകളഞ്ഞു.
23ဣသရေလရှင်ဘုရင် ယဟောရှသည် ယုဒ ရှင်ဘုရင်အာခဇိသားဖြစ်သော ယောရှ၏သားအာမဇိ ကို ဗက်ရှေမက်မြို့မှာ ဘမ်းမိ၍၊ ယေရုရှလင်မြို့သို့ သွားပြီး လျှင်၊ ယေရုရှလင်မြို့ရိုးအတောင်လေးရာကို၊ ဧဖရိမ်တံ ခါးမှသည် ထောင့်တံခါးတိုင်အောင် ဖြိုဖျက်လေ၏။
24അവന്‍ ദൈവാലയത്തില്‍ ഔബേദ്-എദോമിന്റെ പക്കല്‍ കണ്ട എല്ലാപൊന്നും വെള്ളിയും സകലപാത്രങ്ങളും രാജധാനിയിലെ ഭണ്ഡാരവും എടുത്തു ജാമ്യക്കാരെയും പിടിച്ചു ശമര്‍യ്യയിലേക്കു മടങ്ങിപ്പോയി.
24ဩဗဒေဒုံလက်တွင်၊ ဗိမာန်တော်၌ ရှိသမျှသော ရွှေငွေမှစ၍၊ တန်ဆာအလုံးစုံနှင့် နန်းတော်ဘဏ္ဍာ အလုံးစုံကို၎င်း၊ အာမခံသော သူအချို့တို့ကို၎င်း၊ ယူ၍ ရှမာရိမြို့သို့ပြန်သွား၏။
25യിസ്രായേല്‍രാജാവായ യെഹോവാഹാസിന്റെ മകന്‍ യോവാശ് മരിച്ചശേഷം യെഹൂദാരാജാവായ യോവാശിന്റെ മകന്‍ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.
25ဣသရေလရှင်ဘုရင် ယောခတ်သားယဟောရှ သေသောနောက်၊ ယုဒရှင်ဘုရင်ယောရှသားအာ မဇိ သည် တဆယ်ငါးနှစ် အသက်ရှင်သေး၏။
26എന്നാല്‍ അമസ്യാവിന്റെ മറ്റുള്ളവൃത്താന്തങ്ങള്‍ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
26အာမဇိပြုမူသော အမှုအရာကြွင်းသမျှ အစ အဆုံးတို့သည်၊ ယုဒရာဇဝင်နှင့် ဣသရေလရာဇဝင်၌ ရေးထားလျက်ရှိ၏။
27അമസ്യാവു യഹോവയെ വിട്ടുമാറിയ കാലംമുതല്‍ അവര്‍ യെരൂശലേമില്‍ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി; അതുനിമിത്തം അവന്‍ ലാഖീശിലേക്കു ഔടിപ്പോയിഎന്നാല്‍ അവര്‍ ലാഖീശിലേക്കു അവന്റെ പിന്നാലെ ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.
27အာမဇိသည် ထာဝရဘုရားနောက်တော်သို့ လိုက်ရာမှလွှဲသွားသောနောက်၊ သူ၏တဘက်၊ ယေရု ရှလင်မြို့၌ သင်းဖွဲ့ကြ၍၊ သူသည် လာခိရှမြို့သို့ ပြေးသည်တွင်၊ ထိုမြို့သို့စေလွှတ်၍ သတ်စေပြီးမှ၊
28അവനെ കുതിരപ്പുറത്തു കൊണ്ടുവന്നു യെഹൂദയുടെ മൂലനഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അടക്കം ചെയ്തു.
28မြင်းပေါ်၌ တင်လျက်၊ ယေရုရှလင်မြို့သို့ ဆောင်ခဲ့၍၊ ဘိုးဘေးတို့နှင့်အတူ ဒါဝိဒ်မြို့၌ သင်္ဂြိုဟ် ကြ၏။