Malayalam

Myanmar

2 Chronicles

26

1യെഹൂദാജനമൊക്കെയും പതിനാറു വയസ്സുപ്രായമുള്ള ഉസ്സീയാവെ കൂട്ടിക്കൊണ്ടു വന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.
1ယုဒပြည်သူပြည်သားအပေါင်းတို့သည်၊ အသက်တဆယ်ခြောက်နှစ်ရှိသော သားတော်ဩဇိကို ယူ၍ ခမည်းတော် အာမဇိအရာ၌ နန်းတင်ကြ၏။
2രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്തിനെ പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവന്‍ തന്നേ.
2ထိုမင်းသည် ခမည်းတော်သေသောနောက်၊ ဧလုတ်မြို့ကို ပြုစု၍ ယုဒနိုင်ငံထဲသို့ သွင်းပြန်၏။
3ഉസ്സീയാവു വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു പതിനാറു വയസ്സായിരുന്നു. അവന്‍ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു യെഖൊല്യാ എന്നു പേര്‍. അവള്‍ യെരൂശലേംകാരത്തി ആയിരുന്നു.
3ဩဇိသည် အသက်တဆယ်ခြောက်နှစ်ရှိသော်၊ နန်းထိုင်၍ ယေရုရှလင်မြို့၌ ငါးဆယ်နှစ်နှစ်စိုးစံလေ၏။ မယ်တော်ကား၊ ယေရုရှလင်မြို့သူ ယေခေါလိ အမည် ရှိ၏။
4അവന്‍ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
4ထိုမင်းသည် ခမည်းတော် အာမဇိပြုသမျှ အတိုင်း၊ ထာဝရဘုရားရှေ့တော်၌ တရားသောအမှုကို ပြု၏။
5ദൈവഭയത്തില്‍ അവനെ ഉപദേശിച്ചുവന്ന സെഖര്‍യ്യാവിന്റെ ആയുഷ്കാലത്തു അവന്‍ ദൈവത്തെ അന്വേഷിച്ചുഅവന്‍ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന്നു അഭിവൃദ്ധി നല്കി.
5ဘုရားသခင်၏ ဗျာဒိတ်ရူပါရုံကို နားလည် သော ဇာခရိလက်ထက်၌၊ ဩဇိမင်းသည် ဘုရားသခင်ကို ဆည်းကပ်၏။ ထာဝရဘုရားကို ဆည်းကပ်သော ကာလပတ်လုံး၊ ဘုရားသခင်သည် အကြံထမြောက် ရသော အခွင့်ကို ပေးတော်မူ၏။
6അവന്‍ പുറപ്പെട്ടു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു ഗത്തിന്റെ മതിലും യബ്നെയുടെ മതിലും അസ്തോദിന്റെ മതിലും ഇടിച്ചുകളഞ്ഞു; അസ്തോദ് നാട്ടിലും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങള്‍ പണിതു.
6ထိုမင်းသည် စစ်ချီ၍ ဖိလိတ္တိလူတို့ကို တိုက် သဖြင့်၊ ဂါသမြို့ရိုး၊ ယာဗနေမြို့ရိုး၊ အာဇုတ်မြို့ရိုးတို့ကို ဖြိုဖျက်ပြီးမှ၊ အာဇုတ်မြို့ပတ်လည်၊ ဖိလိတ္တိပြည်အရပ် ရပ်၌ မြို့သစ်တို့ကို တည်ထောင်လေ၏။
7ദൈവം ഫെലിസ്ത്യര്‍ക്കും ഗൂര്‍-ബാലില്‍ പാര്‍ത്ത അരാബ്യര്‍ക്കും മെയൂന്യര്‍ക്കും വിരോധമായി അവനെ സഹായിച്ചു.
7ဘုရားသခင်သည် ဖိလိတ္တိလူ၊ ဂုရဗာလမြို့မှာ နေသောအာရပ်လူ၊ မဟုနိမ်လူတို့တဘက်၌ သူ့ကို မစတော် မူ၏။
8അമ്മോന്യരും ഉസ്സീയാവിന്നു കാഴ്ചകൊണ്ടുവന്നു; അവന്‍ അത്യന്തം പ്രബലനായിത്തീര്‍ന്നതുകൊണ്ടു അവന്റെ ശ്രുതി മിസ്രയീംവരെ പരന്നു.
8အမ္မုန်အမျိုးသားတို့သည်လည်း၊ ဩဇိမင်းအား လက်ဆောင်ပဏ္ဍာတို့ကို ဆက်ကြ၏။ သူသည် အလွန် ကိုယ်ကိုယ်ခိုင်ခံ့စေသဖြင့်၊ သိတင်းတော်သည် အဲဂုတ္တု ပြည်တိုင်အောင် ကျော်စောလေ၏။
9ഉസ്സീയാവു യെരൂശലേമില്‍ കോണ്‍വാതില്‍ക്കലും താഴ്വരവാതില്‍ക്കലും തിരിവിങ്കലും ഗോപുരങ്ങള്‍ പണിതു ഉറപ്പിച്ചു.
9ဩဇိမင်းသည် ယေရုရှလင်မြို့ ထောင့်တံခါး၊ ချိုင့်တံခါး၊ မြို့ရိုးကွေ့တံခါး၌ ရဲတိုက်တို့ကို တည်၍ ခိုင်ခံ့စေ၏။
10അവന്നു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികള്‍ ഉണ്ടായിരുന്നതുകൊണ്ടു അവന്‍ മരുഭൂമിയില്‍ ഗോപുരങ്ങള്‍ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവന്‍ കൃഷിപ്രിയനായിരുന്നതിനാല്‍ അവന്നു മലകളിലും കര്‍മ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
10တော၌လည်းရဲတိုက်တို့ကို တည်၏။ ရေတွင်း များကိုလည်း တူ၏။ ချိုင့်ဝှမ်းရာ အရပ်နှင့်မြေညီရာ အရပ်၌ များစွာသော သိုးနွားတို့ကို ဆည်းဖူး၍ တောင် အရပ်၊ မြေကောင်းသောအရပ်၌ လယ်လုပ်သောသူနှင့် စပျစ်ဥယျာဉ် ပြုစုသောသူတို့ကိုလည်း စေစား၏။ ထိုသို့ သော အမှုများကို ဝါသနာရှိ၏။
11ഉസ്സീയാവിന്നു പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവര്‍ രായസക്കാരനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളില്‍ ഒരുവനായ ഹനന്യാവിന്റെ കൈക്കീഴെ യുദ്ധത്തിന്നു പുറപ്പെടും.
11ဩဇိမင်း၌ တပ်စာရေးယေယေလနှင့် တပ်အုပ် မာသေယတို့သည် စာရင်းယူသည်အတျိုင်း၊ ရှင်ဘုရင်၏ ဗိုလ်မင်းဟာ နနိသည် စီရင်၍၊ အသီး အသီးတပ်ဖွဲ့သော စစ်သူရဲဗိုလ်ခြေများရှိကြ၏။
12യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകത്തുക രണ്ടായിരത്തറുനൂറു.
12ထိုသို့ခွန်အားကြီးသော သူရဲအဆွေအမျိုး အလိုက် အကြီးအကဲ လုပ်သောသူပေါင်းကား၊ နှစ်ထောင်ခြောက်ရာတည်း။
13അവരുടെ അധികാരത്തിന്‍ കീഴില്‍ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിപ്പാന്‍ മഹാവീര്യത്തോടെ യുദ്ധം ചെയ്തുവന്നവരായി മൂന്നുലക്ഷത്തേഴായിരത്തഞ്ഞൂറുപേരുള്ള ഒരു സൈന്യംബലം ഉണ്ടായിരുന്നു.
13ထိုသို့အကြီးအကဲလုပ်သောသူ၊ ရန်သူတဘက်၌ ရှင်ဘုရင်ကို ထောက်မခြင်းငှါ၊ ကြီးသောခွန်အားနှင့် စစ်တိုက်သောသူရဲပေါင်းကား၊ သုံးသိန်းခုနစ်ထောင် ငါးရာတည်း။
14ഉസ്സീയാവു അവര്‍ക്കും, സര്‍വ്വ സൈന്യത്തിന്നും തന്നേ, പരിച, കുന്തം, തലക്കോരിക, കവചം, വില്ലു, കവിണക്കല്ലു, എന്നിവ ഉണ്ടാക്കിക്കൊടുത്തു.
14ဩဇိမင်းသည်လည်း၊ ဗိုလ်ခြေအပေါင်းတို့အဘို့ ဒိုင်းလွှား၊ လှံ၊ သံခမောက်လုံး၊ သံချပ်၊ လေး၊ ကျောက်နှင့် ပစ်စရာလောက်လွှဲတို့ကို ပြင်ဆင်လေ၏။
15അവന്‍ അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാന്‍ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേല്‍ വെക്കേണ്ടതിന്നു കൌശലപ്പണിക്കാര്‍ സങ്കല്പിച്ച യന്ത്രങ്ങള്‍ യെരൂശലേമില്‍ തീര്‍പ്പിച്ചു; അവന്‍ പ്രബലനായിത്തീരുവാന്തക്കവണ്ണം അതിശയമായി അവന്നു സഹായം ലഭിച്ചതുകൊണ്ടു അവന്റെ ശ്രുതി ബഹുദൂരം പരന്നു.
15လိမ္မာသောသူတို့သည် ဥာဏ်ရှာ၍လုပ်သော ယန္တရားစက်တို့ကိုလည်း၊ ယေရှုရှလင်မြို့ရဲတိုက်၊ မြို့ပြအိုး အပေါ်က မြှားနှင့်ကျောက်ကြီးကို ပစ်စရာဘို့ ပြင်ဆင် လေ၏။ ထိုသို့တန်ခိုးကြီးအောင် အထူးသဖြင့် မစခြင်းကို ခံရသည်ဖြစ်၍၊ သိတင်းတော်သည် အနှံ့အပြားကျော်စော ၏။
16എന്നാല്‍ അവന്‍ ബലവാനായപ്പോള്‍ അവന്റെ ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു; അവന്‍ തന്റെ ദൈവമായ യഹോവയോടു കുറ്റം ചെയ്തു ധൂപപീഠത്തിന്മേല്‍ ധൂപം കാട്ടുവാന്‍ യഹോവയുടെ ആലയത്തില്‍ കടന്നുചെന്നു.
16ဩဇိမင်းသည် တန်ခိုးကြီးသောအခါ၊ ကိုယ် အကျိုးနည်းအောင် ထောင်လွှားသောစိတ်ထသဖြင့်၊ မိမိ ဘုရားသခင် ထာဝရဘုရားကို ပြစ်မှား၍၊ နံ့သာပေါင်းကို မီးရှို့ရာ ယဇ်ပလ္လင်ပေါ်မှာ နံ့သာပေါင်းကို မီးရှို့ခြင်းငှါ၊ ထာဝရဘုရား၏ ဗိမာန်တော်ထဲသို့ ဝင်လေ၏။
17അസര്‍യ്യാപുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായി യഹോവയുടെ എണ്പതു പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്തു ചെന്നു ഉസ്സീയാരാജാവിനെ തടുത്തു അവനോടു
17ယဇ်ပုရောဟိတ်အာဇရိသည် ရဲရင့်ခြင်းသတ္တိ ရှိသော ထာဝရဘုရား၏ အမှုတော်ထမ်းယဇ်ပုရောဟိတ် ရှစ်ကျိပ်တို့နှင့်တကွ၊ ရှင်ဘုရင်ဩဇိနောက်တော်သို့ လိုက်၍၊
18ഉസ്സീയാവേ, യഹോവേക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാന്‍ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാര്‍ക്കത്രേ; വിശുദ്ധമന്ദിരത്തില്‍നിന്നു പൊയ്ക്കൊള്‍ക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നതു; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു.
18ဆီးတားသဖြင့်၊အိုဩဇိမင်း၊ ကိုယ်တော်သည် ထာဝရဘုရားအား နံ့သာပေါင်းကို မီးရှို့ခြင်းအမှုနှင့် မဆိုင်ပါ။ နံ့သာပေါင်းကို မီးရှို့စေခြင်းငှါ၊ ခန့်ထား သောအာရုန်သား ယဇ်ပုရောဟိတ်တို့သာ ထိုအမှုနှင့် ဆိုင်ကြပါ၏။ သန့်ရှင်းရာဌာနထဲက ထွက်သွားလော့။ ကိုယ်တော်သည် ပြစ်မှားပြီ။ ထာဝရအရှင် ဘုရားသခင့် ရှေ့တော်၌ ကိုယ်တော်အသရေပျက်လိမ့်မည်ဟု ဆိုကြ လျှင်၊
19ധൂപം കാട്ടുവാന്‍ കയ്യില്‍ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവു കോപിച്ചു; അവന്‍ പുരോഹിതന്മാരോടു കോപിച്ചുകൊണ്ടിരിക്കയില്‍ തന്നേ യഹോവയുടെ ആലയത്തില്‍ ധൂപപീഠത്തിന്റെ അരികെ വെച്ചു പുരോഹിതന്മാര്‍ കാണ്‍കെ അവന്റെ നെറ്റിമേല്‍ കുഷ്ഠം പൊങ്ങി.
19ဩဇိမင်းသည် ဒေါသစိတ်ရှိ၍၊ နံ့သာပေါင်းကို မီးရှို့ခြင်းငှါ၊ လင်ပန်းကိုကိုင်လျက်၊ ယဇ်ပုရောဟိတ်တို့ကို အမျက်ထွက်လျှင်၊ ဗိမာန်တော်တွင် နံ့သာပေါင်းကို မီးရှို့ ရာယဇ်ပလ္လင်၏အနား၊ ယဇ်ပုရောဟိတ်တို့ ရှေ့မှာ၊ နူနာ သည် ရှင်ဘုရင်နဖူး၌ ပေါ်လေ၏။
20മഹാപുരോഹിതനായ അസര്‍യ്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയില്‍ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ടു അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ടു അവന്‍ തന്നേയും പുറത്തുപോകുവാന്‍ ബദ്ധപ്പെട്ടു.
20ယဇ်ပုရောဟိတ်မင်းနှင့် ယဇ်ပုရောဟိတ် အပေါင်းတို့သည် ကြည့်ရှု၍၊ နဖူးတော်၌ နူနာစွဲသည် ကိုမြင်လျှင်၊ ရှင်ဘုရင်ကို ပြင်သို့နှင်ထုတ်ကြ၏။ ရှင်ဘုရင် ကိုယ်တိုင်လည်း၊ ထာဝရဘုရားဒဏ်ခတ်တော်မူသော ကြောင့်၊ အလျင်အမြန်ထွက်လေ၏။
21അങ്ങനെ ഉസ്സീയാരാജാവു ജീവപര്യന്തം കുഷ്ടരോഗിയായിരുന്നു; അവന്‍ യഹോവയുടെ ആലയത്തില്‍നിന്നു ഭ്രഷ്ടനായിരുന്നതിനാല്‍ ഒരു പ്രത്യേകശാലയില്‍ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്കു മേല്‍വിചാരകനായി ദേശത്തിലെ ജനത്തിന്നു ന്യായപാലനം ചെയ്തുവന്നു.
21ထိုသို့ဩဇိမင်းကြီးသည် သေသည်တိုင်အောင် နူနာစွဲ၍၊ ခြားနားသောနန်း၌နေရ၏။ ဗိမာန်တော်သို့ ဝင်သော အခွင့်ကို မရ။ သားတော်ယောသံသည် နန်းတော်ကို အုပ်စိုး၍ နိုင်ငံတော်မှုကိုစီရင်ရ၏။
22ഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ ആദ്യാവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്‍ എഴുതിയിരിക്കുന്നു.
22ဩဇိပြုမူသောအမှုအရာ ကြွင်းလေသမျှ အစ အဆုံးတို့ကို၊ အာမုတ်သား ပရောဖက်ဟေရှာယသည် ရေးထားလေ၏။
23ഉസ്സീയാവു അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍ കുഷ്ഠരോഗിയല്ലോ എന്നു പറഞ്ഞു അവര്‍ രാജാക്കന്മാര്‍ക്കുംള്ള ശ്മശാനഭൂമിയില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.
23ဩဇိသည် ဘိုးဘေးတို့နှင့်အိပ်ပျော်၍၊ သူတို့နှင့် အတူ သင်္ဂြိုဟ်ခြင်းကိုခံရသော်လည်း၊ လူနူဖြစ်သော ကြောင့်၊ ရှင်ဘုရင်ကို သင်္ချိုင်းနှင့်ဆိုင် သောမြေအကွက်၌ သာ သင်္ဂြိဟ်ကြ၏။ သားတော်ယောသံသည် ခမည်း တော်အရာ၌ နန်းထိုင်၏။