Malayalam

Myanmar

2 Chronicles

28

1ആഹാസ് വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപതു വയസ്സായിരുന്നു; അവന്‍ പതിനാറു സംവത്സരം യെരൂശലേമില്‍ വാണു; എന്നാല്‍ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തില്ല.
1အာခတ်သည် အသက်နှစ်ဆယ်ရှိသော်၊ နန်းထိုင်၍ ယေရုရှလင်မြို့၌ တဆယ်ခြောက်နှစ် စိုးစံ လေ၏။ ထိုမင်းသည် အဘဒါဝိဒ်ကဲ့သို့ မကျင့်၊ ထာဝရ ဘုရားရှေ့တော်၌ တရားသောအမှုကို မပြု။
2അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴികളില്‍ നടന്നു ബാല്‍വിഗ്രഹങ്ങളെ വാര്‍ത്തുണ്ടാക്കി.
2ဣသရေလရှင်ဘုရင်တို့လိုက်သော လမ်းသို့ လိုက်၍၊ ဗာလဘုရားတို့အဘို့ ရုပ်တုဆင်းတုများကို သွန်းလေ၏။
3അവന്‍ ബെന്‍ -ഹിന്നോം താഴ്വരയില്‍ ധൂപം കാട്ടുകയും യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു.
3ထာဝရဘုရားသည် ဣသရေလအမျိုးသားရှေ့မှ နှင်ထုတ်တော်မူသောတပါးအမျိုးသားတို့၏ ရွံရှာဘွယ် ထုံးစံအတိုင်း၊ ဟိန္နုံသားချိုင့်၌ နံ့သာပေါင်းကိုမီးရှို့၍၊ မိမိသားတို့ကိုလည်း မီးဖြင့်ပူဇော်၏။
4അവന്‍ പൂജാഗിരികളിലും ഔരോ പച്ചവൃക്ഷത്തിന്‍ കീഴിലും ബലികഴിച്ചും ധൂപം കാട്ടിയും പോന്നു.
4မြင့်သောအရပ်၊ တောင်ပေါ်၊ သစ်ပင်အောက် တို့၌ ယဇ်ပူဇော်၍၊ နံ့သာပေါင်းကို မီးရှို့တတ်၏။
5ആകയാല്‍ അവന്റെ ദൈവമായ യഹോവ അവനെ അരാംരാജാവിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അവനെ തോല്പിച്ചു അവരില്‍ അസംഖ്യംപേരെ പിടിച്ചു ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവന്‍ യിസ്രായേല്‍രാജാവിന്റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.
5ထိုကြောင့်၊ သူ၏ဘုရားသခင် ထာဝရဘုရား သည်၊ သူ့ကို ရှုရိရှင်ဘုရင်လက်သို့ အပ်တော်မူသဖြင့်၊ ရှုရိလူတို့သည် လုပ်ကြံလျက်၊ များစွာသော လူတို့ကို ဘမ်းဆီး၍၊ ဒမာသက်မြို့သို့ သိမ်းသွားကြ၏။
6അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു രെമല്യാവിന്റെ മകനായ പെക്കഹ് യെഹൂദയില്‍ ഒരു ലക്ഷത്തിരുപതിനായിരംപേരെ ഒരേദിവസം സംഹരിച്ചു; അവരെല്ലാവരും പരാക്രമശാലികള്‍ ആയിരുന്നു.
6တဖန်ဣသရေလရှင်ဘုရင်လက်သို့ အပ်တော်မူ သဖြင့်၊ ထိုရှင်ဘုရင်ရေမလိသား ပေကာသည် ကြမ်း တမ်းစွာ လုပ်ကြံ၍၊ ရဲရင့်သောယုဒအမျိုးသား တသိန်း နှစ်သောင်းကို တနေ့ခြင်းတွင် သတ်လေ၏။ အကြောင်းမူ ကား၊ သူတို့သည် ဘိုးဘေးတို့၏ ဘုရားသခင် ထာဝရ ဘုရားကို စွန့်ကြသတည်း။
7എഫ്രയീമ്യവീരനായ സിക്രി രാജകുമാരനായ മയശേയാവെയും രാജധാനിവിചാരകനായ അസ്രീക്കാമിനെയും രാജാവിന്നു രണ്ടാമനായിരുന്ന എല്‍ക്കാനയെയും കൊന്നുകളഞ്ഞു.
7ခွန်အားကြီးသော ဧဖရိမ်သား ဇိခရိသည်၊ ရှင်ဘုရင်သားမာသေယ၊ နန်းတော်အုပ်အာဇရိကံ၊ ရှင်ဘုရင်နောက်ဒုတိယမင်း ဧလကာနကို သတ်၏။
8യിസ്രായേല്യര്‍ തങ്ങളുടെ സഹോദരജനത്തില്‍ സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ പിടിച്ചു കൊണ്ടുപോയി, വളരെ കൊള്ളയിട്ടു കൊള്ളയും ശമര്‍യ്യയിലേക്കു കൊണ്ടുപോയി.
8ဣသရေလအမျိုးသားတို့သည်လည်း၊ မိမိတို့နှင့် ပေါက်ဘော်တော်သော ယောက်ျား၊ မိန်းမ၊ သား၊ သမီး ပေါင်းနှစ်သိန်းကို ဘမ်းဆီးသိမ်းသွားကြ၏။ များစွာသော ဥစ္စာကိုလည်း လုယူ၍ ရှာမာရိမြို့သို့ ဆောင်သွားကြ၏။
9എന്നാല്‍ ഔദേദ് എന്ന പേരോടെ യഹോവയുടെ ഒരു പ്രവാചകന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ ശമര്‍യ്യയിലേക്കു വന്ന സൈന്യത്തെ എതിരേറ്റു ചെന്നു അവരോടു പറഞ്ഞതുനിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദയോടു കോപിച്ചിരിക്കകൊണ്ടു അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചു; നിങ്ങള്‍ അവരെ ആകാശപര്യന്തം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു.
9ဩဒက်အမည်ရှိသော ထာဝရဘုရား၏ ပရော ဖက်တပါးရှိ၍၊ ရှမာရိမြို့သို့ ပြန်လာသောတပ်ကို ဆီးကြို လျက်၊ ဘိုးဘေးတို့၏ ဘုရားသခင် ထာဝရဘုရားသည် ယုဒပြည်ကို အမျက်တော်ထွက်သောကြောင့်၊ သင်တို့ လက်၌ အပ်တော်မူသဖြင့်၊ သင်တို့သည် မိုဃ်းကောင်း ကင်သို့ ထိသော ဒေါသအဟုန်နှင့် သူတို့ကို သတ်ကြပြီ တကား။
10ഇപ്പോഴോ നിങ്ങള്‍ യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാന്‍ ഭാവിക്കുന്നു; നിങ്ങളുടെ പക്കലും നിങ്ങളുടെ ദൈവമായ യഹോവയോടുള്ള അകൃത്യങ്ങള്‍ ഇല്ലയോ?
10ယခုတွင်လည်း၊ ယုဒပြည်သူ၊ ယေရုရှလင် မြို့သား ယောက်ျား၊ မိန်းမတို့ကို အစေခံကျွန်လုပ်၍၊ နှိပ်စက်မည့်အကြံရှိကြသည်တကား။ သို့ပြုလျှင် သင်တို့၏ ဘုရားသခင် ထာဝရဘုရားကို ပြစ်မှားရာသို့ ရောက်သည် မဟုတ်လော။
11ആകയാല്‍ ഞാന്‍ പറയുന്നതു കേള്‍പ്പിന്‍ ; നിങ്ങളുടെ സഹോദരന്മാരില്‍നിന്നു നിങ്ങള്‍ പിടിച്ചു കൊണ്ടുവന്ന ബദ്ധന്മാരെ വിട്ടയപ്പിന്‍ ; അല്ലെങ്കില്‍ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേല്‍ ഇരിക്കും.
11ငါ့စကားကိုနားထောင်ကြလော့။ သင်တို့သည် ယခုဘမ်းဆီး၍ သိမ်းယူခဲ့သော သင်တို့၏ ညီအစ်ကို များကို လွှတ်လိုက်ကြလော့။ သို့မဟုတ် ထာဝရဘုရား၏ ပြင်းစွာသောအမျက်တော်သည် သင်တို့အပေါ်မှာ သက်ရောက်လိမ့်မည်ဟု သတိပေး၏။
12അപ്പോള്‍ യോഹാനാന്റെ മകന്‍ അസര്‍യ്യാവു, മെശില്ലേമോത്തിന്റെ മകന്‍ ബേരെഖ്യാവു, ശല്ലൂമിന്റെ മകന്‍ യെഹിസ്കീയാവു, ഹദ്ളായിയുടെ മകന്‍ അമാസാ എന്നിങ്ങനെ എഫ്രയീമ്യതലവന്മാരില്‍ ചിലര്‍ യുദ്ധത്തില്‍നിന്നു വന്നവരോടു എതിര്‍ത്തുനിന്നു അവരോടു
12ထိုအခါ ဧဖရိမ်အမျိုးသားအကြီးအကဲ၊ ယောဟ နန်သားအာဇရိ၊ မေရှိလေမုတ်သား ဗေရခိ၊ ရှလ္လုံသား ဟေဇကိ၊ ဟာဒလဲသား အာမသာတို့သည် စစ်တိုက်ရာမှ လာသော သူတို့ကို ဆီးတား၍၊
13നിങ്ങള്‍ ബദ്ധന്മാരെ ഇവിടെ കൊണ്ടുവരരുതു; നാം തന്നേ യഹോവയോടു അകൃത്യം ചെയ്തിരിക്കെ നമ്മുടെ പാപങ്ങളോടും അകൃത്യത്തോടും ഇനിയും കൂട്ടുവാന്‍ നിങ്ങള്‍ ഭാവിക്കുന്നു; നമുക്കു വലിയൊരു അകൃത്യം ഉണ്ടു; ഉഗ്രകോപം യിസ്രായേലിന്മേല്‍ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
13သင်တို့သိမ်းယူခဲ့သော သူတို့ကို ဤမြို့ထဲသို့ မသွင်းရ။ ငါတို့သည် ထာဝရဘုရားကို ပြစ်မှားပြီ။ အပြစ် ရင်းအပေါ်မှာထပ်၍ ပြစ်မှားစေဦးမည်ဟု သင်တို့ ကြံစည်ကြသည်ကား။ ယခုတွင် ငါတို့အပြစ်ကြီးလှ၏။ ဣသရေအမျိုး၌ ပြင်းစွာ အမျက်ထွက်လျက်ရှိသည်ဟု ဆိုသောကြောင့်၊
14അപ്പോള്‍ പ്രഭുക്കന്മാരും സര്‍വ്വസഭയും കാണ്‍കെ ആയുധപാണികള്‍ ബദ്ധന്മാരെയും കൊള്ളയെയും വിട്ടയച്ചു.
14စစ်သူရဲတို့သည် သိမ်းယူခဲ့သောလူများနှင့် လုယူခဲ့သောဥစ္စာများကို မင်းတို့ရှေ့၊ ပရိသတ်တို့ရှေ့မှာ ထားကြ၏။
15പേര്‍ ചൊല്ലി വിളിക്കപ്പെട്ട ആളുകള്‍ എഴുന്നേറ്റു ബദ്ധന്മാരെ കൂട്ടി അവരില്‍ നഗ്നന്മാരായവരെ ഒക്കെയും കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ചു ചെരിപ്പും ഇടുവിച്ചശേഷം അവര്‍ക്കും തിന്മാനും കുടിപ്പാനും കൊടുത്തു എണ്ണയും തേപ്പിച്ചു ക്ഷീണിച്ചുപോയവരെ ഒക്കെയും കഴുതപ്പുറത്തു കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവില്‍ അവരുടെ സഹോദരന്മാരുടെ അടുക്കല്‍ കൊണ്ടുചെന്നാക്കി ശമര്‍യ്യെക്കു മടങ്ങിപ്പോയി.
15အထက်ဆိုခဲ့ပြီးသောသူတို့သည် ထလျက်၊ သိမ်းယူခဲ့သော သူတို့ကိုခေါ်၍၊ အဝတ်မရှိသော သူတို့ကို လက်ရဥစ္စာဖြင့် ဝတ်ဆင်စေကြ၏။ ခြေနင်းကို စီးစေ ကြ၏။ စားသောက်စရာဘို့ ပေးကြ၏။ ဆီနှင့်လိမ်း စေကြ၏။ အားမရှိသောသူအပေါင်းတို့ကို မြည်းပေါ်မှာ တင်၍၊ သူတို့ ပေါက်ဘော်ရှိရာ ယေရိခေါမြို့တည်း ဟူသော စွန်ပလွံပင်မြို့သို့ ပို့ပြိးမှ၊ ရှမာရိမြို့သို့ ပြန်သွား ကြ၏။
16ആ കാലത്തു ആഹാസ്രാജാവു തന്നെ സഹായിക്കേണ്ടതിന്നു അശ്ശൂര്‍രാജാക്കന്മാരുടെ അടുക്കല്‍ ആളയച്ചു.
16ထိုအခါ အာရှုရိရှင်ဘုရင်လာ၍ ကူမစေခြင်းငှါ၊ အာခတ်မင်းကြီးသည် သံတမန်ကို စေလွှတ်လေ၏။
17എദോമ്യര്‍ പിന്നെയും വന്നു യെഹൂദ്യരെ തോല്പിക്കയും ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോകയും ചെയ്തു.
17အကြောင်းမူကား၊ ဧဒုံလူတို့သည် လာပြန် သဖြင့်၊ ယုဒပြည်ကို လုပ်ကြံ၍၊ လူများကိုဘမ်းဆီး သိမ်း သွားကြပြီ။
18ഫെലിസ്ത്യരും താഴ്വീതിയിലും യെഹൂദയുടെ തെക്കും ഉള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും തിമ്നയും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും പിടിച്ചു അവിടെ പാര്‍ത്തു.
18ဖိလိတ္တိလူတို့သည်လည်း၊ နိုင်ငံအောက်ပိုင်းနှင့် ယုဒပြည်တောင်ပိုင်း၌ ရှိသောမြို့တို့ကိုတိုက်၍၊ ဗက်ရှေ မက်မြို့၊ အာဇလုန်မြို့၊ ဂေဒရုတ်မြို့၊ ရှောခေါမြို့ရွာ၊ တိမနာမြို့ရွာ၊ ဂိမဇောမြို့ရွာများကို ယူ၍နေရာ ချကြ၏။
19യിസ്രായേല്‍രാജാവായ ആഹാസ് യെഹൂദയില്‍ നിര്‍മ്മര്‍യ്യാദം കാണിച്ചു യഹോവയോടു മഹാദ്രോഹം ചെയ്തതുകൊണ്ടു അവന്റെ നിമിത്തം യഹോവ യെഹൂദയെ താഴ്ത്തി.
19ယုဒရှင်ဘုရင်အာခတ်ကြောင့် ထာဝရဘုရား သည် ယုဒပြည်ကို အလွန်နှိမ့်ချ၏။ ထိုမင်းသည် ယုဒ ပြည်၏အဝတ်တန်ဆာကိုချွတ်၍၊ ထာဝရဘုရားကို ကြမ်း တမ်းစွာ ပြစ်မှား၏။
20അശ്ശൂര്‍രാജാവായ തില്‍ഗത്ത്-പില്‍നേസെര്‍ അവന്റെ അടുക്കല്‍ വന്നിട്ടു അവനെ ബലപ്പെടുത്താതെ ഞെരുക്കിയതേയുള്ളു.
20အာရှုရိရှင်ဘုရင် တိဂလတ်ပိလေသာလာသော် လည်း၊ အားကိုမပေး၊ သာ၍ဆင်းရဲစေ၏။
21ആഹാസ് യെഹോവയുടെ ആലയത്തില്‍നിന്നും രാജധാനിയില്‍നിന്നും പ്രഭുക്കന്മാരുടെ പക്കല്‍നിന്നും കവര്‍ന്നെടുത്തു അശ്ശൂര്‍രാജാവിന്നു കൊടുത്തു; എങ്കിലും ഇതിനാല്‍ അവന്നു സഹായം ഉണ്ടായില്ല.
21အကြောင်းမူကား၊ အာခတ်သည် ဗိမာန်တော် ဘဏ္ဍာနှင့် နန်းတော်ဘဏ္ဍာမှစ၍၊ မှူးမတ်အိမ်တို့၌ ရှိသော ဥစ္စာများကိုခွဲပြီးလျှင်၊ အာရှုရိရှင်ဘုရင်အား ပေးသော်လည်း၊ ထိုရှင်ဘုရင်သည် ကျေးဇူးပြန်၍မပြု။
22ആഹാസ്രാജാവ് തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോടു അധികം ദ്രോഹം ചെയ്തു.
22အာခတ်မင်းကြီးသည် ဆင်းရဲဒုက္ခခံရသော အခါ၊ ထာဝရဘုရားကို သာ၍ပြစ်မှား၏။
23എങ്ങനെയെന്നാല്‍അരാം രാജാക്കന്മാരുടെ ദേവന്മാര്‍ അവരെ സഹായിച്ചതുകൊണ്ടു അവര്‍ എന്നെയും സഹായിക്കേണ്ടതിന്നു ഞാന്‍ അവര്‍ക്കും ബലികഴിക്കും എന്നു പറഞ്ഞു അവന്‍ തന്നെ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാര്‍ക്കും ബലികഴിച്ചു; എന്നാല്‍ അവ അവന്നും എല്ലായിസ്രായേലിന്നും നാശകാരണമായി ഭവിച്ചു.
23ငါ့ကိုဒဏ်ပေးသော ဒမာသက်မြို့၏ ဘုရား တို့ကို ငါဆည်းကပ်မည်ဟူ၍၎င်း၊ ရှုရိရှင်ဘုရင် ကိုးကွယ် သောဘုရားတို့သည် ကျေးဇူးပြုတတ်သောကြောင့်၊ ငါ၌လည်း ကျေးဇူးပြုစေခြင်းငှါ၊ ထိုဘုရားတို့အား ယဇ် ပူဇော်မည်ဟူ၍၎င်း ဆိုသော်လည်း၊ ထိုဘုရားတို့သည် အာခတ်မင်းနှင့် ဣသရေလအမျိုးအကျိုးနည်းစရာ အကြောင်း ဖြစ်သတည်း။
24ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ എടുത്തു ദൈവാലയത്തിലെ ഉപകരണങ്ങളെ ഉടെച്ചു, യഹോവയുടെ ആലയത്തിന്റെ വാതിലുകള്‍ അടെച്ചുകളഞ്ഞു യെരൂശലേമിന്റെ ഔരോ മൂലയിലും ബലിപീഠങ്ങള്‍ ഉണ്ടാക്കി.
24တဖန်အာခတ်သည် ဗိမာန်တော်တန်ဆာတို့ကို စုထား၍အပိုင်းပိုင်း ချိုးဖြတ်၏။ ဗိမာန်တော်တံခါးတို့ကို လည်း ပိတ်ထား၏။ ယေရုရှလင်မြို့ထောင့်များ၌ ယဇ် ပလ္လင်တို့ကို တည်၏။
25അന്യദേവന്മാര്‍ക്കും ധൂപം കാട്ടുവാന്‍ അവന്‍ യെഹൂദയിലെ ഔരോ പട്ടണത്തിലും പൂജാഗിരികള്‍ ഉണ്ടാക്കി തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
25အခြားတပါးသော ဘုရားတို့အား နံ့သာပေါင်း ကို မီးရှို့စရာဘို့။ ယုဒမြို့အသီးသီးတို့၌ မြင့်သောအရပ် တို့ကို တည်၍ ဘိုးဘေးတို့၏ ဘုရားသခင် ထာဝရ ဘုရား၏ အမျက်တော်ကို နှိုးဆော်လေ၏။
26അവന്റെ മറ്റുള്ളവൃത്താന്തങ്ങളും സകലപ്രവൃത്തികളും ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു.
26အာခတ်ကျင့်ကြံပြုမူသော အမှုအရာကြွင်းလေ မျှ အစအဆုံးတို့သည် ယုဒရာဇဝင်နှင့် ဣသရေလ ရာဇဝင်၌ ရေးထားလျက် ရှိ၏။
27ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേംനഗരത്തില്‍ അടക്കംചെയ്തു. യിസ്രായേല്‍രാജാക്കന്മാരുടെ കല്ലറകളില്‍ കൊണ്ടുവന്നില്ലതാനും; അവന്റെ മകനായ യെഹിസ്കീയാവു അവന്നു പകരം രാജാവായി.
27အာခတ်သည် ဘိုးဘေးတို့နှင့်အိပ်ပျော်၍၊ ယေရုရှလင်မြို့၌ သင်္ဂြိုဟ်ခြင်းကို ခံရသော်လည်း၊ ဣသ ရေလရှင်ဘုရင်တို့ သင်္ချိုင်း၌ မသင်္ဂြိုဟ်ကြ။ သားတော် ဟေဗကိသည် ခမည်းတော်အရ၌ နန်းထိုင်၏။