1യെഹിസ്കീയാവു ഇരുപത്തഞ്ചാം വയസ്സില്‍ വാഴ്ച തുടങ്ങി; ഇരുപത്തൊമ്പതു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു അബീയാ എന്നു പേര്‍. അവള്‍ സെഖയ്യാവിന്റെ മകള്‍ ആയിരുന്നു.
1ဟေဇကိသည် အသက်နှစ်ဆယ်ငါးနှစ်ရှိသော်၊ နန်းထိုင်၍ ယေရုရှလင်မြို့၌ နှစ်ဆယ်ကိုးနှစ်စိုးစံလေ၏။ မယ်တော်ကား၊ ဇာခရိသမီး အာဘိအမည်ရှိ၏။
2അവന്‍ തന്റെ അപ്പനായ ദാവീദ് ചെയ്തതു പോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
2ထိုမင်းသည် အဘဒါဝိဒ်ကျင့်သမျှအတိုင်း ထာဝရဘုရားရှေ့တော်၌ တရားသောအမှုကိုပြု၏။
3അവന്‍ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടില്‍ ഒന്നാം മാസത്തില്‍ യഹോവയുടെ ആലയത്തിന്റെ വാതിലുകള്‍ തുറന്നു അറ്റകുറ്റം തീര്‍ത്തു.
3နန်းစံပဌမနှစ်၊ ပဌမလတွင် ဗိမာန်တော်တံခါး တို့ကို ဖွင့်၍ ပြုပြင်တော်မူ၏။
4അവന്‍ പുരോഹിതന്മാരെയും ലേവ്യരെയും വരുത്തി കിഴക്കെ വിശാലസ്ഥലത്തു ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞതെന്തെന്നാല്‍
4ယဇ်ပုရောဟိတ်လေဝိသားတို့ကို ခေါ်၍၊ အရှေ့ လမ်းမှာ စုဝေးစေလျက်၊
5ലേവ്യരേ, എന്റെ വാക്കു കേള്‍പ്പിന്‍ , ഇപ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ചു വിശുദ്ധമന്ദിരത്തില്‍നിന്നു മലിനത നീക്കിക്കളവിന്‍ .
5အိုလေဝိသားတို့၊ နားထောင်ကြလော့။ ကိုယ်ကို၎င်း၊ ဘိုးဘေးတို့၏ ဘုရားသခင် ထာဝရဘုရား၏ အိမ်တော်ကို၎င်း၊ သန့်ရှင်းစေ၍၊ သန့်ရှင်းရာဌာနထဲက အမှိုက်ကို သုတ်သင်ပယ်ရှင်းကြလော့။
6നമ്മുടെ പിതാക്കന്മാര്‍ അകൃത്യം ചെയ്തു, നമ്മുടെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു പ്രവര്‍ത്തിച്ചു അവനെ ഉപേക്ഷിക്കയും യഹോവയുടെ നിവാസത്തിങ്കല്‍നിന്നു മുഖം തിരിച്ചു അതിന്നു പുറം കാട്ടുകയും ചെയ്തുവല്ലോ.
6ငါတို့အဘများသည် ပြစ်မှား၍၊ ငါတို့၏ ဘုရား သခင် ထာဝရဘုရားရှေ့တော်၌ ဒုစရိုက်ကိုပြုကြပြီ။ ထာဝရဘုရားကိုစွန့်၍၊ ကျိန်းဝပ်တော်မူရာအရပ်မှ မျက်နှာလွှဲလျက် ကျောခိုင်းကြပြီတကား။
7അവര്‍ മണ്ഡപത്തിന്റെ വാതിലുകള്‍ അടെച്ചു, വിളകൂ കെടുത്തി, വിശുദ്ധമന്ദിരത്തില്‍ യിസ്രായേലിന്റെ ദൈവത്തിന്നു ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു.
7ဗိမာန်တော်ဦးတံခါးကို ပိတ်လျက်၊ မီးခွက်တို့ကို သတ်လျက်၊ သန့်ရှင်းရာဌာန၌ ဣသရေအမျိုး၏ ဘုရား သခင်အား နံ့သာပေါင်းကို မီးမရှို့။ မီးရှို့ရာယဇ်ကို မပူဇော်ဘဲနေကြပြီ။
8അതുകൊണ്ടു യഹോവയുടെ കോപം യെഹൂദയുടെയും യെരൂശലേമിന്റെയും മേല്‍ വന്നു; നിങ്ങള്‍ സ്വന്തകണ്ണാല്‍ കാണുന്നതുപോലെ അവന്‍ അവരെ നടുക്കത്തിന്നും അമ്പരപ്പിന്നും ഹാസ്യത്തിന്നും വിഷയമാക്കിത്തീര്‍ത്തിരിക്കുന്നു.
8ထိုကြောင့် ထာဝရဘုရားသည် ယုဒပြည် ယေရု ရှလင်မြို့ကို အမျက်တော်ထွက်၍၊ သင်တို့မြင်သည် အတိုင်း ဆင်းရဲခံခြင်း၊ မိန်းမောတွေဝေခြင်း၊ ကဲရဲ့သံကို ကြားခြင်း အမှု၌အပ်တော်မူပြီ။
9നമ്മുടെ പിതാക്കന്മാര്‍ വാളിനാല്‍ വീഴുകയും, നമ്മുടെ പുത്രന്മാരും പുത്രിമാരും നമ്മുടെ ഭാര്യമാരും ഇതുനിമിത്തം പ്രവാസത്തില്‍ ആകയും ചെയ്തിരിക്കുന്നു.
9သို့ဖြစ်၍၊ ငါတို့အဘများသည် ထားဖြင့်လဲ သေကြပြီ။ သားသမီး၊ မယားတို့သည် သိမ်းသွားခြင်းကို ခံရကြပြီ။
10ഇപ്പോള്‍ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറേണ്ടതിന്നു അവനോടു ഒരു നിയമം ചെയ്‍വാന്‍ എനിക്കു താല്പര്യം ഉണ്ടു.
10ယခုမူကား၊ ပြင်းစွာသောအမြတ်တော်သည် ငါတို့မှလွှဲသွားမည်အကြောင်း၊ ဣသရေလအမျိုး၏ ဘုရားသခင် ထာဝရဘုရားနှင့် ပဋိညာဉ်ဖွဲ့မည်ဟု ငါအကြံရှိ၏။
11എന്റെ മക്കളേ, ഇപ്പോള്‍ ഉപേക്ഷ കാണിക്കരുതു; തന്നെ ശുശ്രൂഷിക്കേണ്ടതിന്നു തന്റെ സന്നിധിയില്‍ നില്പാനും തനിക്കു ശുശ്രൂഷക്കാരായി ധൂപം കാട്ടുവാനും യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ.
11ငါ့သားတို့၊ မဖင့်နွှဲကြနှင့်။ ထာဝရဘုရား ရှေ့တော်၌ ရပ်၍ဝတ်ပြုခြင်း၊ အမှုတော်ကို စောင့်ခြင်း၊ နံ့သာပေါင်းကို မီးရှို့ခြင်းအမှုကို ပြုစေခြင်းငှါ၊ သင်တို့ကို ရွေးထားတော်မူပြီဟု မိန့်တော်မူလျှင်၊
12അപ്പോള്‍ കെഹാത്യരില്‍ അമാസായിയുടെ മകന്‍ മഹത്ത്, അസര്‍യ്യാവിന്റെ മകന്‍ യോവേല്‍, മെരാര്‍യ്യരില്‍ അബ്ദിയുടെ മകന്‍ കീശ്, യെഹല്ലെലേലിന്റെ മകന്‍ അസര്‍യ്യാവു; ഗേര്‍ശോന്യരില്‍ സിമ്മയുടെ മകന്‍ യോവാഹ്,
12လေဝိအမျိုး၊ ကောဟတ်အနွှယ်၊ အာမသဲသား မာသတ်၊ အာဇရိသား ယောလ၊ မေရာရိအနွယ် အာဇဒိ သားကိရှ၊ ယေဟလေလသားအာဇရိ၊ ဂေရရှုံအနွယ် ဇိမ္မ သားယောအာ၊ ယောအာသား ဧဒင်၊
13യോവാഹിന്റെ മകന്‍ ഏദെന്‍ ; എലീസാ ഫാന്യരില്‍ സിമ്രി, യെയൂവേല്‍; ആസാഫ്യരില്‍ സെഖര്‍യ്യാവു, മത്ഥന്യാവു;
13ဧလိဇဖန်အမျိုးသား ရှိမရိနှင့် ယေယေလ၊ အာသပ်အမျိုးသားဇာခရိနှင့် မတ္တနိ၊
14ഹേമാന്യരില്‍ യെഹൂവേല്‍, ശിമെയി; യെദൂഥൂന്യരില്‍ ശിമയ്യാവു, ഉസ്സീയേല്‍ എന്നീ ലേവ്യര്‍ എഴുന്നേറ്റു.
14ဟေမန်အမျိုးသားယေဟေလနှင့်ရှိမိ၊ ယေဒုသုန် အမျိုးသား ရှေမာယနှင့် ဩဇေလတို့သည်၊
15തങ്ങളുടെ സഹോദരന്മാരെ ഒന്നിച്ചു കൂട്ടി തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ വചനപ്രകാരം രാജാവിന്റെ കല്പന അനുസരിച്ചു യഹോവയുടെ ആലയത്തെ വെടിപ്പാക്കുവാന്‍ വന്നു.
15အမျိုးသားချင်းတို့ကို ခေါ်၍၊ ကိုယ်ကို သန့်ရှင်း စေပြီးမှ၊ ထာဝရဘုရားအမိန့်တော်နှင့်အညီ ရှင်ဘုရင် စီရင်သည်အတိုင်း၊ ဗိမာန်တော်ကို သန့်ရှင်းစေခြင်းငှါ လာကြ၏။
16പുരോഹിതന്മാര്‍ യഹോവയുടെ ആലയത്തിന്റെ അകം വെടിപ്പാക്കുവാന്‍ അതില്‍ കടന്നു യഹോവയുടെ ആലയത്തില്‍ കണ്ട മലിനതയൊക്കെയും പുറത്തു യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില്‍ കൊണ്ടുവന്നു; ലേവ്യര്‍ അതു കൊണ്ടു പോയി കിദ്രോന്‍ തോട്ടില്‍ ഇട്ടുകളഞ്ഞു.
16ယဇ်ပုရောဟိတ်တို့သည် ဗိမာန်တော်ကို သန့် ရှင်းစေခြင်းငှါ၊ အတွင်းခန်းထဲသို့ဝင်၍၊ တွေ့သမျှသော အမှိုက်ကို တန်တိုင်းသို့ထုတ်ပြီးလျှင်၊ လေဝိသားတို့သည် ကေဒြုန်ချောင်းသို့ယူသွားကြ၏။
17ഒന്നാം മാസം ഒന്നാം തിയ്യതി അവര്‍ വിശുദ്ധീകരിപ്പാന്‍ തുടങ്ങി; എട്ടാം തിയ്യതി അവര്‍ യഹോവയുടെ മണ്ഡപത്തിങ്കല്‍ എത്തി; ഇങ്ങനെ അവര്‍ എട്ടുദിവസംകൊണ്ടു യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തിയ്യതി തീര്‍ത്തു,
17ပဌမလတရက်နေ့တွင် သန့်ရှင်းစပြု၍၊ ရှစ်ရက် နေ့တွင် ဗိမာန်တော်ဦးသို့ ရောက်ကြ၏။ ထိုနောက် ရှစ်ရက်ပတ်လုံး၊ ဗိမာန်တော်ကို သန့်ရှင်းစေ၍ ပဌမလတဆယ်ခြောက်ရက်နေ့တွင် လက်စသတ်ကြ၏။
18യെഹിസ്കീയാരാജാവിന്റെ അടുക്കല്‍ അകത്തു ചെന്നു; ഞങ്ങള്‍ യഹോവയുടെ ആലയം മുഴുവനും ഹോമപീഠവും അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും കാഴ്ചയപ്പത്തിന്റെ മേശയും അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും വെടിപ്പാക്കി,
18ထိုအခါ ဟေဇကိမင်းကြီးထံသို့ဝင်၍၊ အကျွန်ုပ် တို့သည် ဗိမာန်တော်တဆောင်လုံး၊ မီးရှို့ရာယဇ်ပလ္လင်နှင့် တန်ဆာရှိသမျှ၊ ရှေ့တော်မုန့်တင်သော စားပွဲနှင့် တန်ဆာ ရှိသမျှတို့ကို သန့်ရှင်းစေပါပြီ။
19ആഹാസ്രാജാവു തന്റെ വാഴ്ചകാലത്തു തന്റെ ദ്രോഹത്താല്‍ നീക്കിക്കളഞ്ഞ ഉപകരണങ്ങള്‍ ഒക്കെയും നന്നാക്കി വിശുദ്ധീകരിച്ചിരിക്കുന്നു; അവ യഹോവയുടെ യാഗപീഠത്തിന്‍ മുമ്പില്‍ ഉണ്ടു എന്നു പറഞ്ഞു.
19ထိုမှတပါး၊ အာခတ်မင်းကြီးလက်ထက် အဓမ္မ ပြု၍ ပစ်ထားသောတန်ဆာရှိသမျှတို့ကို အကျွန်ုပ်တို့ သည် ပြင်ဆင်၍ သန့်ရှင်းစေသဖြင့်၊ ထာဝရဘုရား၏ ယဇ်ပလ္လင်တော်ရှေ့မှာ တင်ထားပါပြီဟု လျှောက်ဆိုကြ ၏။
20യെഹിസ്കീയാരാജാവു കാലത്തെ എഴുന്നേറ്റു നഗരാധിപതികളെ കൂട്ടി യഹോവയുടെ ആലയത്തിലേക്കു ചെന്നു.
20ထိုအခါ ဟေဇကိမင်းကြီးသည် စောစောထ၍၊ မြို့သူကြီးတို့ကို စုဝေးစေပြီးလျှင်၊ ဗိမာန်တော်သို့ တက် သွား၏။
21അവര്‍ രാജത്വത്തിന്നും വിശുദ്ധമന്ദിരത്തിന്നും യെഹൂദെക്കും വേണ്ടി ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഏഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു ഏഴു വെള്ളാട്ടുകൊറ്റനെയും കൊണ്ടുവന്നു; അവയെ യഹോവയുടെ യാഗപീഠത്തിന്മേല്‍ യാഗംകഴിപ്പാന്‍ അവന്‍ അഹരോന്യരായ പുരോഹിതന്മാരോടു കല്പിച്ചു.
21နန်းတော်အပြစ်၊ သန့်ရှင်းရာဌာနတော်အပြစ်၊ ယုဒပြည်အပြစ်ဖြေရာ ယဇ်ပူဇော်စရာဘို့ နွားခုနစ် ကောင်၊ သိုးခုနစ်ကောင်၊ သိုးသငယ်ခုနစ်ကောင်၊ ဆိတ် ခုနစ်ကောင်တို့ကို ဆောင်ခဲ့ကြ၏။ အားရှန်သား ယဇ် ပုရောဟိတ်တို့သည် ထာဝရဘုရား၏ ယဇ်ပလ္လင်ပေါ်မှာ ပူဇော်စေခြင်းငှါ မိန့်တော်မူသည်အတိုင်း၊
22അങ്ങനെ അവര്‍ കാളകളെ അറുത്തു; പുരോഹിതന്മാര്‍ രക്തം വാങ്ങി യാഗപീഠത്തിന്മേല്‍ തളിച്ചു; ആട്ടുകൊറ്റന്മാരെ അറുത്തു രക്തം യാഗപീഠത്തിന്മേല്‍ തളിച്ചു. കുഞ്ഞാടുകളെ അറുത്തു രക്തം യാഗപീഠത്തിന്മേല്‍ തളിച്ചു.
22နွားတို့ကိုသတ်၍ ယဇ်ပုရောဟိတ်တို့သည် အသွေးကိုခံလျက်၊ ယဇ်ပလ္လင်ပေါ်မှာ ဖြန်ကြ၏။ သိုးတို့ကို လည်း သတ်၍၊ အသွေးကို ယဇ်ပလ္လင်ပေါ်မှာ ဖြန်းကြ၏။ သိုးသငယ်တို့ကိုလည်း သတ်၍အသွေးကို ယဇ်ပလ္လင်ပေါ် မှာ ဖြန်းကြ၏။
23പിന്നെ അവര്‍ പാപയാഗത്തിന്നുള്ള വെള്ളാട്ടുകൊറ്റന്മാരെ രാജാവിന്റെയും സഭയുടെയും മുമ്പില്‍ കൊണ്ടുവന്നു; അവര്‍ അവയുടെമേല്‍ കൈവെച്ചു.
23အပြစ်ဖြေရာယဇ်ပူဇော်စရာဘို့ ဆိတ်တို့ကို လည်း ရှင်ဘုရင်ရှေ့၊ ပရိသတ်ရှေ့သို့ထုတ်၍၊ မိမိတို့ လက်ကိုတင်ပြီးမှ၊
24പുരോഹിതന്മാര്‍ അവയെ അറുത്തു എല്ലായിസ്രായേലിന്നും പ്രായശ്ചിത്തം വരുത്തേണ്ടതിന്നു അവയുടെ രക്തം യാഗപീഠത്തിന്മേല്‍ പാപയാഗമായി അര്‍പ്പിച്ചു; എല്ലായിസ്രായേലിന്നും വേണ്ടി ഹോമയാഗവും പാപയാഗവും കഴിക്കേണം എന്നു രാജാവു കല്പിച്ചിരുന്നു.
24ယဇ်ပုရောဟိတ်တို့သည် သတ်၍၊ ဣသရေလ အမျိုးသားအပေါင်းတို့၏ အပြစ်ကိုပြေစေခြင်းငှါ၊ ယဇ် ပလ္လင်ပေါ်မှာ အသွေးအာဖြင့် အပြစ်ဖြေခြင်း မင်္ဂလာကို ပြုကြ၏။ ထိုသို့မီးရှို့ရာယဇ်နှင့် အပြစ်ဖြေရာ ယဇ်ကို ဣသရေလအမျိုးသားအပေါင်းတို့အဘို့ ပူဇော်မည် အကြောင်း၊ ရှင်ဘုရင်အမိန့်တော်ရှိပြီ။
25അവന്‍ ദാവീദിന്റെയും രാജാവിന്റെ ദര്‍ശകനായ ഗാദിന്റെയും നാഥാന്‍ പ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടും കൂടെ യഹോവയുടെ ആലയത്തില്‍ നിര്‍ത്തി; അങ്ങനെ പ്രവാചകന്മാര്‍മുഖാന്തരം യഹോവ കല്പിച്ചിരുന്നു.
25ဒါဝိဒ်မင်းကြီးနှင့်သူ၏ပရောဖက်ဂဒ်၊ ပရော ဖက်နာသန်တို့ စီရင်သည်အတိုင်းခွက်ကွင်း၊ စောင်း၊ တယောနှင့်တီးမှုတ်သော လေဝိသားတို့ကို၊ ဗိမာန်တော်၌ ခန့်ထားတော်မူ၏။ ထိုသို့ထာဝရဘုရားသည် ပရောဖက် တို့အားဖြင့် စီရင်တော်မူသတည်း။
26ലേവ്യര്‍ ദാവീദിന്റെ വാദ്യങ്ങളോടും പുരോഹിതന്മാര്‍ കാഹളങ്ങളോടുംകൂടെ നിന്നു.
26သို့ဖြစ်၍ လေဝိသားတို့သည် ဒါဝိဒ်စီရင်သော တုရိယာမျိုးများကို၎င်း၊ ယဇ်ပုရောဟိတ်တို့သည် တံပိုးများကို၎င်း ကိုင်လျက် ရှိကြ၏။
27പിന്നെ യെഹിസ്കീയാവു യാഗപീഠത്തിന്മേല്‍ ഹോമയാഗം കഴിപ്പാന്‍ കല്പിച്ചു. ഹോമയാഗം തുടങ്ങിയപ്പോള്‍ തന്നേ അവര്‍ കാഹളങ്ങളോടും യിസ്രായേല്‍രാജാവായ ദാവീദിന്റെ വാദ്യങ്ങളോടും കൂടെ യഹോവേക്കു പാട്ടുപാടുവാന്‍ തുടങ്ങി.
27ဟေဇကိသည် ယဇ်ပလ္လင်ပေါ်မှာ မီးရှို့ရာယဇ် ကို ပူဇော်စေခြင်းငှါ၊ အမိန့်တော်ရှိ၍ မီးရှို့ရာယဇ်ကို ပူဇော်စပြုသောအခါ၊ တံပိုးများနှင့် ဣသရေလရှင်ဘုရင် ဒါဝိဒ်စီရင်သော တုရိယာမျိုးများကို တီးမှုတ်လျက်၊ ထာဝရဘုရားအား သီချင်းကို ဆိုစပြုကြ၏။
28ഉടനെ സര്‍വ്വസഭയും നമസ്കരിച്ചു, സംഗീതക്കാര്‍ പാടുകയും കാഹളക്കാര്‍ ഊതുകയും ചെയ്തു; ഇതൊക്കെയും ഹോമയാഗം കഴിയുന്നതുവരെ ചെയ്തുകൊണ്ടിരുന്നു.
28မီးရှို့ရာယဇ်ပူဇော်ခြင်းအမှု လက်စမသတ်မှီ တိုင် အောင် ပရိသတ်အပေါင်းတို့သည် ကိုးကွယ်လျက်၊ သီချင်း ဆိုလျက်၊ တံပိုးမှုတ်လျက် နေကြ၏။
29യാഗം കഴിച്ചു തീര്‍ന്നപ്പോള്‍ രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാവരും വണങ്ങി നമസ്കരിച്ചു.
29လက်စသတ်ပြီးမှ၊ ရှင်ဘုရင်နှင့်စည်းဝေးသော သူအပေါင်းတို့သည် ဦးညွှတ်ချ၍ ကိုးကွယ်ကြ၏။
30പിന്നെ യെഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു ദാവീദിന്റെയും ആസാഫ് ദര്‍ശകന്റെയും വചനങ്ങളാല്‍ യഹോവേക്കു സ്തോത്രം ചെയ്‍വാന്‍ കല്പിച്ചു. അവന്‍ സന്തോഷത്തോടെ സ്തോത്രം ചെയ്തു തല കുനിച്ചു നമസ്കരിച്ചു.
30တဖန်ဟေဇကိမင်းကြီးနှင့် မှူးမတ်တို့သည် စီရင်၍၊ လေဝိသားတို့သည် ဒါဝိဒ်စကား၊ ပရောဖက် အာသပ်စကားအားဖြင့်၊ ထာဝရဘုရားအား ထောမနာ သီချင်းဆိုကြ၏။ ရွှင်လန်းသောစိတ်နှင့် ထောမနာ သီချင်းကိုဆိုလျက်၊ ဦးညွှတ်ချ၍ ကိုးကွယ်ကြ၏။
31നിങ്ങള്‍ ഇപ്പോള്‍ യഹോവേക്കു നിങ്ങളെത്തന്നേ നിവേദിച്ചിരിക്കുന്നു; അടുത്തുവന്നു യഹോവയുടെ ആലയത്തില്‍ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരുവിന്‍ എന്നു യെഹിസ്കീയാവു പറഞ്ഞു; അങ്ങനെ സഭ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും നല്ല മനസ്സുള്ളവര്‍ എല്ലാവരും ഹോമയാഗങ്ങളും കൊണ്ടുവന്നു.
31ထိုနောက်ဟေဇကိက၊ သင်တို့သည် ယခု ထာဝရဘုရားအား ကိုယ်ကိုပူဇော်ကြပြီ။ ဗိမာန်တော်သို့ ချဉ်းကပ်၍၊ ယဇ်မျိုးများနှင့်ကျေးဇူးတော်ဝန်ခံရာ ပူဇော် သက္ကာများကို ဆောင်ခဲ့ကြလော့ဟု ပြန်၍ မိန့်တော်မူ သည်အတိုင်း၊ စည်းဝေးသောသူတို့သည် ယဇ်မျိုးများနှင့် ကျေးဇူးတော်ဝန်ခံရာ ပူဇော်သက္ကာများကို ဆောင်ခဲ့ကြ ၏။ စေတနာရှိသမျှသော သူတို့သည် မီးရှို့ရာယဇ်တို့ကို ဆောင်ခဲ့ကြ၏။
32സഭ കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം കാള എഴുപതു, ആട്ടുകൊറ്റന്‍ നൂറു, കുഞ്ഞാടു ഇരുനൂറു; ഇവയൊക്കെയും യഹോവേക്കു മഹായാഗത്തിന്നായിരുന്നു.
32စည်းဝေးသောသူတို့သည် ထာဝရဘုရားအား မီးရှို့ရာ ယဇ်ပူဇော်စရာဘို့ ဆောင်ခဲ့သော ယဇ်ပေါင်း ကား၊ နွားခုနစ်ဆယ်၊ သိုးတရာ၊ သိုးသငယ်နှစ်ရာတည်း။
33നിവേദിതവസ്തുക്കളോ അറുനൂറു കാളയും മൂവായിരം ആടും ആയിരുന്നു.
33ပူဇော်သောဥစ္စာပေါင်းကား၊ နွားခြောက်ရာ၊ သိုးသုံးထောင်တည်း၊
34പുരോഹിതന്മാര്‍ ചുരുക്കമായിരുന്നതിനാല്‍ ഹോമയാഗങ്ങളെല്ലം തോലുരിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല; അതുകൊണ്ടു അവരുടെ സഹോദരന്മാരായ ലേവ്യര്‍ ആ വേല തീരുവോളവും പുരോഹിതന്മാരൊക്കെയും തങ്ങളെത്തന്നേ വിശുദ്ധീകരിക്കുവോളവും അവരെ സഹായിച്ചു; തങ്ങളെത്തന്നേ വിശുദ്ധീകരിക്കുന്നതില്‍ ലേവ്യര്‍ പുരോഹിതന്മാരെക്കാള്‍ അധികം ഉത്സാഹമുള്ളവരായിരുന്നു.
34ယဇ်ပုရောဟိတ်တို့သည် နည်းသောကြောင့်၊ မီးရှို့ရာယဇ်ကောင်ရှိသမျှကို မသတ်နိုင်သည်ဖြစ်၍၊ အခြားသော ယဇ်ပုရောဟိတ်တို့သည် ကိုယ်ကိုမသန့်ရှင်း စေမှီ၊ အမှုတော်လက်စမသတ်မှီတိုင်အောင်၊ ညီအစ်ကို လေဝိသားတို့သည် ထောက်မကြ၏။ ကိုယ်ကို သန့်ရှင်း စေခြင်းငှါ၊ ယဇ်ပုရောဟိတ်များထက် လေဝိသားတို့သည် သာ၍ စိတ်သဘောဖြောင့်ကြ၏။
35ഹോമയാഗങ്ങള്‍ സമാധാനയാഗങ്ങള്‍ക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങള്‍ക്കുള്ള പാനീയയാഗങ്ങളോടും കൂടെ അനവധി ആയിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി.
35မီးရှို့ရာယဇ်များတို့နှင့်၊ မီးရှို့ရာယဇ်အသီးသီး ဆိုင်သောမိဿဟာယ ယဇ်ဆီဥ၊ သွန်လောင်းရာ ပူဇော် သက္ကာအများရှိကြ၏။ ထိုသို့ဗိမာန်တော်ဝတ်ပြုခြင်းကို စီရင်သတည်း။
36ദൈവം ജനത്തിന്നു ഒരുക്കിക്കൊടുത്തതില്‍ യെഹിസ്കീയാവും സകലജനവും സന്തോഷിച്ചു; കാര്യം ക്ഷണത്തിലല്ലോ നടന്നതു.
36ထိုအမှုလျင်မြန်သော်လည်း၊ ဘုရားသခင်သည် လူများကို ပြင်ဆင်တော်မူသောကြောင့်၊ ဟေဇကိနှင့် လူအပေါင်းတို့သည် ဝမ်းမြောက်အားရကြ၏။