Malayalam

Myanmar

2 Chronicles

31

1ഇതൊക്കെയും തീര്‍ന്നശേഷം വന്നുകൂടിയിരുന്ന എല്ലായിസ്രായേലും യെഹൂദാനഗരങ്ങളിലേക്കു ചെന്നു സ്തംഭവിഗ്രഹങ്ങളെ തകര്‍ത്തു എല്ലായെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകളെ വെട്ടി പുജാഗിരികളെയും ബലിപീഠങ്ങളെയും ഇടിച്ചു നശിപ്പിച്ചുകളഞ്ഞു. പിന്നെ യിസ്രായേല്‍മക്കള്‍ എല്ലാവരും ഔരോരുത്തന്‍ താന്താന്റെ പട്ടണത്തിലേക്കും അവകാശത്തിലേക്കും മടങ്ങിപ്പോയി.
1ထိုအမှုလက်စသတ်သောအခါ၊ စည်းဝေးသော ဣသရေလလူအပေါင်းတို့သည်၊ ယုဒမြို့များသို့ ထွက်သွား ၍ ယုဒပြည်၊ ဗင်္သာမိန်ပြည်၊ ဧဖရိမ်ပြည်၊ မနာရှေပြည် အရပ်ရပ်၌ရှိသော ရုပ်တုဆင်းတု၊ အာရှရပင်၊ မြင့်သော အရပ်၊ ယဇ်ပလ္လင်ရှိသမျှတို့ကို ရှင်းရှင်းမဖျက်ဆီးမှီ တိုင်အောင် ချိုးဖဲ့၊ ခုတ်လှဲဖြိုချကြ၏။ ထိုနောက်မှ၊ ဣသရေလအမျိုးသားအပေါင်းတို့သည်၊ အသီးသီးပိုင် ထိုက်သောနေရာ မြို့ရွာတို့သို့ ပြန်သွားကြ၏။
2അനന്തരം യെഹിസ്കീയാവു പുരോഹിതന്മാരുടെയും ലേവ്യരുടെയും ക്കുറുകളെ ക്കുറുക്കുറായി ഔരോരുത്തനെ അവനവന്റെ ശുശ്രൂഷപ്രകാരം പുരോഹിതന്മാരെയും ലേവ്യരെയും ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാനും യഹോവയുടെ പാളയത്തിന്റെ വാതിലുകളില്‍ ശുശ്രൂഷിപ്പാനും സ്തോത്രം ചെയ്തു വാഴ്ത്തുവാനും നിയമിച്ചു.
2ယဇ်ပုရောဟိတ်လေဝိသားတို့သည်၊ အသီး အသီးစောင့်ရသောအမှုကို အလှည်သင့်သည်အတိုင်း စောင့်လျက်၊ ထာဝရဘုရား၏ကျိန်းဝပ်တော်မူသော ဌာနတော်တံခါးအတွင်း၌၊ မီးရှို့ရာယဇ်နှင့် မိဿဟာယ ယဇ်ကိုပူဇော်ခြင်း၊ အမှုတော်မျိုးကိုစောင့်ခြင်း၊ ကျေးဇူး တော်ကို ဝန်ခံခြင်း၊ ထောမနာသီချင်း ဆိုခြင်းအမှုကို ပြုစေခြင်းငှါ၊ ဟေဇကိ ခန့်ထားတော်မူ၏။
3രാജാവു ഹോമയാഗങ്ങള്‍ക്കായിട്ടു, യഹോവയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ കാലത്തെയും വൈകുന്നേരത്തെയും ഹോമയാഗങ്ങള്‍ക്കായിട്ടും ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും ഉള്ള ഹോമയാഗങ്ങള്‍ക്കായിട്ടും തന്നേ സ്വന്തവകയില്‍നിന്നു ഒരു ഔഹരി നിശ്ചയിച്ചു.
3ထာဝရဘုရား၏ ပညတ္တိကျမ်း၌ ရေးထားသည် အတိုင်း၊ နေ့ရက်အစဉ် နံနက်အချိန်၊ ညဦးချိန်၊ ဥပုသ်နေ့၊ လဆန်းနေ့၊ ဓမ္မပွဲနေ့တွင် မီးရှို့ရာယဇ်ပူဇော်စရာဘို့၊ ဘဏ္ဍာတော်ထဲက ဥစ္စာတဘို့ကို ထုတ်၍လှူတော်မူ၏။
4യെരൂശലേമില്‍ പാര്‍ത്ത ജനത്തോടു അവന്‍ പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തില്‍ ഉറ്റിരിക്കേണ്ടതിന്നു അവരുടെ ഔഹരി കൊടുപ്പാന്‍ കല്പിച്ചു.
4ယဇ်ပုရောဟိတ်၊ လေဝိသားတို့သည် ထာဝရ ဘုရား၏ တရားကိုကြိုးစား၍ သွန်သင်စေခြင်းငှါ၊ ယေရု ရှလင်မြို့၌နေသော သူတို့သည် ဥစ္စာတဘို့ကို လှူရမည် အကြောင်း မိန့်တော်မူ၏။
5ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേല്‍മക്കള്‍ ധാന്യം, വീഞ്ഞ്, എണ്ണ, തേന്‍ , വയലിലെ എല്ലാവിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്റെയും ദശാംശവും അനവധി കൊണ്ടുവന്നു.
5ထိုအမိန့်တော်ကို ဣသရေလအမျိုးသားတို့ သည် အနှံ့အပြား ကြားသိကြသောအခါ၊ အဦးသီးသော စပါး၊ စပျစ်ရည်၊ ဆီ၊ ပျားရည်အစရှိ သော မြေအသီးအနှံ ကို၎င်း၊ အခြားသောဥစ္စာရှိသမျှ ဆယ်ဘို့တဘို့ကို၎င်း၊ များစွာဆောင်ခဲ့ကြ၏။
6യെഹൂദാനഗരങ്ങളില്‍ പാര്‍ത്ത യിസ്രായേല്യരും യെഹൂദ്യരും കൂടെ കാളകളിലും ആടുകളിലും ദശാംശവും തങ്ങളുടെ ദൈവമായ യഹോവേക്കു നിവേദിച്ചിരുന്ന നിവേദിതവസ്തുക്കളില്‍ ദശാംശവും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി.
6ယုဒမြို့တို့၌နေသောဣသရေလအမျိုးနှင့် ယုဒ အမျိုးသားတို့သည်လည်း၊ သိုးနွားဆယ်ဘို့တဘို့ကို၎င်း၊ သူတို့၏ဘုရားသခင် ထာဝရဘုရားအား ပူဇော်၍ သန့်ရှင်းသော ဥစ္စာဆယ်ဘို့တဘို့ကို၎င်း ဆောင်ခဲ့၍ အသီးအသီးပုံထားကြ၏။
7മൂന്നാം മാസത്തില്‍ അവര്‍ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തില്‍ തീര്‍ത്തു.
7တတိယလတွင် ပုံထားစပြု၍၊ သတ္တမလတွင် လက်စသတ်ကြ၏။
8യെഹിസ്കീയാവും പ്രഭുക്കന്മാരും വന്നു കൂമ്പാരങ്ങളെ കണ്ടപ്പോള്‍ അവര്‍ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും വാഴ്ത്തി.
8ပုံထားသောဥစ္စာကို၊ ဟေဇကိနှင့် မှူးမတ်တို့ သည် လာ၍မြင်သောအခါ၊ ထာဝရဘုရားနှင့် ဘုရား သခင်၏ လူဣသရေလအမျိုးကို ကောင်းကြီးပေးကြ၏။
9യെഹിസ്കീയാവു കൂമ്പാരങ്ങളെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു.
9ထိုပုံထားသော ဥစ္စာအကြောင်းကို ဟေဇကိ သည် ယဇ်ပုရောဟိတ်၊ လေဝိသားတို့၌ မေးမြန်းလျှင်၊
10അതിന്നു സാദോക്കിന്റെ ഗൃഹത്തില്‍ മഹാപുരോഹിതനായ അസര്‍യ്യാവു അവനോടുജനം ഈ വഴിപാടുകളെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു തുടങ്ങിയതുമുതല്‍ ഞങ്ങള്‍ തിന്നു തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം എന്നുത്തരം പറഞ്ഞു.
10ဇာဒုတ်အမျိုး၊ ယဇ်ပုရောဟိတ်အကြီး အာဇရိ က၊ ပူဇော်သက္ကာတို့ကို၊ ဗိမာန်တော်သို့ဆောင်ခဲ့စပြုသော နောက်၊ အကျွန်ုပ်တို့ စားလောက်အောင်ရှိသည်သာမက များစွာ ကျန်ကြွင်းတတ်ပါ၏။ ထာဝရဘုရားသည် မိမိလူတို့ကို ကောင်းကြီးပေးတော်မူသောကြောင့်၊ ပုံထား သောဤဥစ္စာများသည် ကျန်ကြွင်းလျက်ရှိပါသည်ဟု လျှောက်ကြ၏။
11അപ്പോള്‍ യെഹിസ്കീയാവു യഹോവയുടെ ആലയത്തില്‍ അറകള്‍ ഒരുക്കുവാന്‍ കല്പിച്ചു;
11ထိုအခါ ဗိမာန်တော်၌ ဘဏ္ဍာတိုက်တို့ကို ပြင်ဆင်စေမည်အကြောင်း၊ ဟေဇကိမိန့်တော်မူသည် အတိုင်း ပြင်ဆင်၍၊
12അങ്ങനെ അവര്‍ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്തുകൊണ്ടുവന്നുലേവ്യനായ കോനന്യാവു അവേക്കു മേല്‍വിചാരകനും അവന്റെ അനുജന്‍ ശിമെയി രണ്ടാമനും ആയിരുന്നു.
12လှူသောဥစ္စာ၊ ဆယ်ဘို့တဘို့ဥစ္စာ၊ ပူဇော်သော ဥစ္စာများကို တရားနှင့်အညီ သွင်းထားကြ၏။ လေဝိသားကောနနိသည်တိုက်အုပ်၊ သူ၏ညီရှိမိသည် တိုက်စာရေးဖြစ်၏။
13യെഹിസ്കീയാരാജാവിന്റെയും ദൈവാലയപ്രമാണിയായ അസര്‍യ്യാവിന്റെയും ആജ്ഞപ്രകാരം യെഹീയേല്‍, അസസ്യാവു, നഹത്ത്, അസാഹേല്‍, യെരീമോത്ത്, യോസാബാദ്, എലീയേല്‍, യിസ്മഖ്യാവു, മഹത്ത്, ബെനായാവു എന്നിവര്‍ കോനന്യാവിന്റെയും അവന്റെ അനുജന്‍ ശിമെയിയുടെയും കീഴില്‍ വിചാരകന്മാരായിരുന്നു.
13ယေဟေလ၊ အာဇဇိ၊ နာဟတ်၊ အာသဟေလ၊ ယေရိမုတ်၊ ယောဇဗတ်၊ ဧလျေလ၊ ဣသမခိ၊ မာဟတ်၊ ဗေနာယတို့သည်လည်း ဟေဇကိမင်းကြီးနှင့် ဗိမာန်တော် အုပ်အာဇရိစီရင်သည်အတိုင်း၊ ကောနနိနှင့် သူ၏ညီရှိမိ တို့သည် အစေခံ၍ ကြည့်ရှုပြုစုရကြ၏။
14കിഴക്കെ വാതില്‍ കാവല്‍ക്കാരനായി ലേവ്യനായ യിമ്നയുടെ മകനായ കോരേ യഹോവയുടെ വഴിപാടുകളെയും അതിവിശുദ്ധവസ്തുക്കളെയും വിഭാഗിച്ചുകൊടുപ്പാന്‍ ദൈവത്തിന്നുള്ള ഔദാര്യദാനങ്ങള്‍ക്കു മേല്‍വിചാരകനായിരുന്നു.
14အရှေ့တံခါးမှူး၊ လေဝိသားဣမနသားကောရ သည်၊ ထာဝရအရှင်ဘုရားသခင်အား လှူဒါန်း ပူဇော်သောဥစ္စာ၊ အလွန်သန့်ရှင်းသောဥစ္စာ များကို ဝေဖန်ရသောအမှုအုပ်ဖြစ်၏။
15അവന്റെ കീഴില്‍ തങ്ങളുടെ സഹോദരന്മാര്‍ക്കും, വലിയവര്‍ക്കും ചെറിയവര്‍ക്കും ക്കുറുക്കുറായി കൊടുപ്പാന്‍ ഏദെന്‍ , മിന്യാമീന്‍ , യേശുവ, ശെമയ്യാവു, അമര്‍യ്യാവു, ശെഖന്യാവു എന്നിവര്‍ പുരോഹിതനഗരങ്ങളില്‍ ഉദ്യോഗസ്ഥന്മാരായിരുന്നു.
15ကောရလက်ထောက်၊ ဧဒင်၊ ဗင်္ယာမိန်၊ ယောရှု၊ ရှေမာယ၊ အာမရိ၊ ရှေကနိတို့သည်လည်း ယဇ်ပုရောဟိတ် နေရာမြို့တို့၌ အရာခံသည်အတိုင်း၊ သင်းဖွဲ့သော ညီအစ်ကို အကြီးအငယ်တို့အား ပေးဝေရကြ၏။
16മൂന്നു വയസ്സുമുതല്‍ മേലോട്ടു വംശാവലിയില്‍ ചാര്‍ത്തപ്പെട്ടിരുന്ന ആണുങ്ങളായി ഔരോ ദിവസത്തിന്റെ ആവശ്യംപോലെ ക്കുറുക്കുറായി താന്താങ്ങളുടെ തവണെക്കു ശുശ്രൂഷെക്കായിട്ടു
16သင်းဖွဲ့သည်အတိုင်း၊ ဗိမာန်တော်သို့ဝင်၍ အမှု တော်ကိုစောင့်သောသူ၊ စာရင်းဝင်သည်အတိုင်း၊ အသက် သုံးနှစ်လွန်သော ယောက်ျားအ ပေါင်းတို့အား၎င်း၊
17ആലയത്തില്‍ വരുന്നവരെയും പുരോഹിതന്മാരുടെ വംശാവലിയില്‍ പിതൃഭവനംപിതൃഭവനമായി ചാര്‍ത്തപ്പെട്ടവരെയും ഇരുപതു വയസ്സുമുതല്‍ മേലോട്ടു ക്കുറുക്കുറായി താന്താങ്ങളുടെ തവണമുറെക്കു ചാര്‍ത്തപ്പെട്ട ലേവ്യരെയും ഒഴിച്ചിരുന്നു.
17အဆွေအမျိုးအလိုက် စာရင်းဝင်၍၊ အသက် နှစ်ဆယ်လွန်သဖြင့်၊ သင်းဖွဲ့သည်အတိုင်း၊ အမှုတော် စောင့်သော ယဇ်ပုရောဟိတ်လေဝိသားတို့ အား၎င်း၊
18സര്‍വ്വസഭയിലും അവരുടെ എല്ലാകുഞ്ഞുങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി വംശാവലിയില്‍ ചാര്‍ത്തപ്പെട്ടവര്‍ക്കുംകൂടെ ഔഹരി കൊടുക്കേണ്ടതായിരുന്നു. അവര്‍ തങ്ങളുടെ ഉദ്യോഗങ്ങള്‍ക്കൊത്തവണ്ണം തങ്ങളെത്തന്നേ വിശുദ്ധിയില്‍ വിശുദ്ധീകരിച്ചുപോന്നു.
18သစ္စာစောင့်၍ ကိုယ်ကိုသန့်ရှင်းစေသော ထိုသူတို့၏သားမယားသူငယ်မှစ၍၊ ပရိသတ်အနှံ့အပြား စာရင်းဝင်သမျှသော သူတို့အား၎င်း၊ နေ့ရက်အစဉ် အတိုင်းပေးဝေရကြ၏။
19പുരോഹിതന്മാരുടെ സകലപുരുഷപ്രജെക്കും ലേവ്യരില്‍ വംശാവലിയായി ചാര്‍ത്തപ്പെട്ട എല്ലാവര്‍ക്കും ഔഹരികൊടുക്കേണ്ടതിന്നു അവരുടെ പട്ടണങ്ങളുടെ പുല്പുറപ്രദേശങ്ങളിലെ അഹരോന്യരായ പുരോഹിതന്മാര്‍ക്കും ഔരോ പട്ടണത്തില്‍ പേര്‍വിവരം പറഞ്ഞിരുന്ന പുരുഷന്മാരുണ്ടായിരുന്നു.
19ထိုအတူ၊ အထက်ဆိုခဲ့ပြီးသော သူတို့သည် ယဇ်ပုရောဟိတ်၊ လေဝိသားနေစရာဘို့ ခွဲထားသော မြို့နယ်တို့၌ နေသောအာရုန်သား ယဇ်ပုရောဟိတ် ယောက်ျား၊ စာရင်းဝင်သော လေဝိသားအပေါင်းတို့အား လည်း ပေးဝေရကြ၏။
20യെഹിസ്കീയാവു യെഹൂദയില്‍ ഒക്കെയും ഇവ്വണ്ണം ചെയ്തു; തന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നന്മയും ന്യായവും സത്യവും ആയുള്ളതു പ്രവര്‍ത്തിച്ചു.
20ထိုသို့ဟေဇကိသည် ယုဒပြည်တရှောက်လုံးတွင် စီရင်၍၊ မိမိဘုရားသခင် ထာဝရဘုရားရှေ့တော်၌ ကောင်းသောအမှု၊ ဖြောင့်မတ်သောအမှု၊ သမ္မာတရား အမှုတို့ကို ပြုတော်မူ၏။
21അവന്‍ ദൈവാലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ന്യായപ്രമാണവും കല്പനയും സംബന്ധിച്ചും തന്റെ ദൈവത്തെ അന്വേഷിക്കേണ്ടതിന്നു ആരംഭിച്ച സകലപ്രവൃത്തിയിലും പൂര്‍ണ്ണഹൃദയത്തോടെ പ്രവര്‍ത്തിച്ചു കൃതാര്‍ത്ഥനായിരുന്നു.
21မိမိဘုရားသခင်ကို ဆည်းကပ်လျက်၊ ဗိမာန် တော်၊ တရားတော်၊ ပညတ်တော်တို့အဘို့ အမှုစောင့်စ ပြုလေရာရာ၌ စိတ်နှလုံးအကြွင်းမဲ့ပြု၍ အကြံထမြှောက် တတ်၏။