1ഈ കാര്യങ്ങളും ഈ വിശ്വസ്തപ്രവൃത്തിയും കഴിഞ്ഞശേഷം അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് വന്നു യെഹൂദയില്‍ കടന്നു ഉറപ്പുള്ള പട്ടണങ്ങളെ നിരോധിച്ചു കൈവശമാക്കുവാന്‍ വിചാരിച്ചു.
1ထိုအမှုများတို့ကို လက်စသတ်သည်နောက်၊ အာရှုရိရှင်ဘုရင် သနာခရိပ်သည်၊ ယုဒပြည်သို့စစ်ချီ၍ ခိုင်ခံ့သောမြို့တို့ကို ဝိုင်းထားလျက် တိုက်ယူခြင်းငှါ အားထုတ်လေ၏။
2സന്‍ ഹേരീബ് വന്നു യെരൂശലേമിനെ ആക്രമിപ്പാന്‍ ഭാവിക്കുന്നു എന്നു യെഹിസ്കീയാവു കണ്ടിട്ടു
2ထိုသို့ သနာခရိပ်သည်လာ၍၊ ယေရုရှလင်မြို့ကို တိုက်မည့်အကြံရှိကြောင်းကို၊ ဟေဇကိသည်သိမြင်လျှင်၊
3പട്ടണത്തിന്നു പുറത്തുള്ള ഉറവുകളിലെ വെള്ളം നിര്‍ത്തിക്കളയേണ്ടതിന്നു തന്റെ പ്രഭുക്കന്മാരോടും വീരന്മാരോടും ആലോചിച്ചു; അവര്‍ അവനെ സഹായിച്ചു.
3မြို့ပြင်၌ရှိသော စမ်းရေကိုဖြတ်ခြင်းငှါ မှူးမတ်၊ စစ်သူကြီးတို့နှင့် တိုင်ပင်၍။ သူတို့သည် ဝိုင်းလုပ်ကြ၏။
4അങ്ങനെ വളരെ ജനം ഒന്നിച്ചുകൂടി; അശ്ശൂര്‍രാജാക്കന്മാര്‍ വന്നു വളരെ വെള്ളം കാണുന്നതു എന്തിന്നു എന്നു പറഞ്ഞു എല്ലാ ഉറവുകളും ദേശത്തിന്റെ നടുവില്‍കൂടി ഒഴുകിയ തോടും അടെച്ചുകളഞ്ഞു.
4အာရှုရိရှင်ဘုရင်တို့သည် လာ၍၊ များစွာသော ရေကို အဘယ်ကြောင့်တွေ့ရမည်နည်းဟု လူများတို့သည် ဆိုလျက်၊ စုဝေး၍ စမ်းရေတွင်းရှိသမျှကို ပိတ်ကြ၏။ ပြည်အလယ်၌ စီးသောချောင်းရေကိုလည်း ဖြတ်ကြ၏။
5അവന്‍ ധൈര്യപ്പെട്ടു, ഇടിഞ്ഞുപോയ മതിലൊക്കെയും പണിതു, ഗോപുരങ്ങളും പുറത്തു വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്റെ നഗരത്തിലെ മില്ലോവിന്റെ കേടും പോക്കി, അനവധി കുന്തവും പരിചയും ഉണ്ടാക്കി.
5ဟေဇကိသည်လည်း ကိုယ်ကို ခိုင်ခံ့စေ၏။ ပြိုသောမြို့ရိုးရှိသမျှကို ပြုပြင်၍၊ ရဲတိုက်တို့နှင့် တညီတည်း တည်၏။ ပြင်မြို့ရိုးကိုလည်း တည်၏။ ဒါဝိဒ်မြို့၌ မိလ္လော ရဲတိုက်ကိုလည်း ပြုပြင်၍၊များစွာသော လှံလက်နက်ဒိုင်း လွှားတို့ကိုလည်း လုပ်လေ၏။
6അവന്‍ ജനത്തിന്നു പടനായകന്മാരെ നിയമിച്ചു. അവരെ നഗരവാതില്‍ക്കലുള്ള വിശാലസ്ഥലത്തു തന്റെ അടുക്കല്‍ ഒന്നിച്ചുകൂട്ടി അവരോടു ഹൃദ്യമായി സംസാരിച്ചു
6လူများတို့တွင် တပ်မှူးတို့ကိုခန့်ထား၍၊ မြို့ လမ်းမ၌ စုဝေးစေသဖြင့်၊ အားပေးသော စကားကို ပြောလျက်၊
7ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിന്‍ ; അശ്ശൂര്‍രാജാവിനെയും അവനോടു കൂടെയുള്ള സകലപുരുഷാരത്തെയും ഭയപ്പെടരുതു; നിങ്ങള്‍ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവന്‍ നമ്മോടുകൂടെ ഉണ്ടു.
7ခွန်အားယူ၍ ရဲရင့်ခြင်းရှိကြလော့။ အာရှုရိ ရှင်ဘုရင်နှင့် သူ၌ပါသောအလုံးအရင်း အပေါင်းတို့ ကြောင့် မကြောက်ကြနှင့်။ စိတ်မပျက်ကြနှင့်။ ငါတို့ ဘက်၌နေသော သူတို့သည်၊ သူ့ဘက်၌ နေသောသူတို့ထက်သာ၍ များကြ၏။
8അവനോടുകൂടെ മാംസഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ടു എന്നു പറഞ്ഞു; ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ വാക്കുകളില്‍ ആശ്രയിച്ചു.
8သူ့ဘက်၌ လူလက်ရုံးရှိ၏။ ငါတို့ဘက်၌ ထောက်မ၍၊ စစ်ကူတော်မူသော ငါတို့၏ဘုရားသခင် ထာဝရဘုရားရှိတော်မူသည်ဟု မိန့်တော်မူ၏။ လူများတို့ သည် ယုဒရှင်ဘုရင်ဟေဇကိ၏ စကားကိုကိုးစား ကြ၏။
9അനന്തരം അശ്ശൂര്‍രാജാവായ സന്‍ ഹേരീബ്--അവനും അവനോടുകൂടെയുള്ള സൈന്യമൊക്കെയും ലാഖീശിന്നരികെ ഉണ്ടായിരുന്നു--തന്റെ ദാസന്മാരെ യെരൂശലേമിലേക്കു യെഹൂദാരാജാവായ യെഹിസ്കീയാവിന്റെയും യെരൂശലേമിലെ സകല യെഹൂദ്യരുടെയും അടുക്കല്‍ അയച്ചുപറയിച്ചതു എന്തെന്നാല്‍
9ထိုနောက် အာရှုရိရှင်ဘုရင်သနာခရိပ်သည် ဗိုလ်ခြေအပေါင်းတို့နှင့်တကွ၊ လာခရှမြို့ကိုဝိုင်ထားစဉ် တွင်၊ မိမိကျွန်အချို့ကို ယေရုရှလင်မြို့၊ ယုဒရှင်ဘုရင် ဟေဇကိထံသို့၎င်း၊ ယေရုရှလင်မြို့၌ရှိသော ယုဒ လူအပေါင်းတို့ရှိရာသို့၎င်း စေလွှတ်၍၊
10അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് ഇപ്രകാരം പറയുന്നുനിങ്ങള്‍ യെരൂശലേമില്‍ നിരോധം സഹിച്ചു പാര്‍പ്പാന്‍ എന്തൊന്നിലാകുന്നു ആശ്രയിക്കുന്നതു?
10အာရှုရိရှင်ဘုရင်သနာခရိပ် မိန့်တော်မူသည် ကား၊ သင်တို့သည် ယေရုရှလင်မြို့၌ ဝိုင်းထားခြင်းကို ခံခြင်းငှါ၊ အဘယ်သို့ခိုလှုံကြသနည်း။
11നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂര്‍രാജാവിന്റെ കയ്യില്‍നിന്നു വിടുവിക്കും എന്നു യെഹിസ്കീയാവു പറഞ്ഞു വിശപ്പും ദാഹവുംകൊണ്ടു ചാകേണ്ടതിന്നു നിങ്ങളെ വശീകരിക്കുന്നില്ലയോ?
11ဟေဇကိက၊ ငါတို့၏ဘုရားသခင် ထာဝရ ဘုရားသည် ငါတို့ကို အာရှုရိရှင်ဘုရင်လက်မှ ကယ်လွှတ် တော်မူမည်ဟုဆိုလျက်၊ မွတ်သိပ်ခြင်း၊ ရေငတ်ခြင်း အားဖြင့် အသေခံရသည်တိုင်အောင်၊ ကိုယ်ကိုစွန့်ပစ်စေ ခြင်းငှါ၊ သင်တို့ကို ဖြားယောင်းသည်မဟုတ်လော။
12അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും നീക്കിക്കളകയും യെഹൂദയോടും യെരൂശലേമിനോടും നിങ്ങള്‍ ഒരേ പീഠത്തിന്നു മുമ്പില്‍ നമസ്കരിച്ചു അതിന്മേല്‍ ധൂപം കാട്ടേണം എന്നു കല്പിക്കയും ചെയ്തതു ഈ യെഹിസ്കീയാവു തന്നേയല്ലോ.
12ထိုဟေဇကိသည် ထာဝရဘုရား၏ မြင့်သော အရပ်ဌာနနှင့် ယဇ်ပလ္လင်တို့ကို ပယ်၍၊ သင်တို့သည် တခုတည်းသော ယဇ်ပလ္လင် ရှေ့မှာကိုးကွယ်ရမည်။ ထိုယဇ် ပလ္လင်ပေါ်မှာ နံ့သာပေါင်းကို မီးရှို့ရမည်ဟု ယုဒပြည်သူ ယေရုရှလင်မြို့ သားတို့ကို မိန့်တော်မူပြီမဟုတ်လော။
13ഞാനും എന്റെ പിതാക്കന്മാരും അതതു ദേശങ്ങളിലെ സകലജാതികളോടും എന്തു ചെയ്തുവെന്നു നിങ്ങള്‍ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജാതികളുടെ ദേവന്മാര്‍ക്കും തങ്ങളുടെ ദേശങ്ങളെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ കഴിഞ്ഞുവോ?
13ငါနှင့် ငါ့ဘိုးဘေးတို့သည် အတိုင်းတိုင်းအပြည် ပြည်တို့၌ အဘယ်သို့ပြုသည်ကို သင်တို့မသိကြသလော။ အတိုင်းတိုင်းအပြည်ပြည် ဘုရားတို့သည် မိမိတို့ပြည် များကို ငါ့လက်မှ ကယ်လွှတ်ခြင်းငှါ တတ်စွမ်းနိုင် သလော။
14എന്റെ പിതാക്കന്മാര്‍ നിര്‍മ്മൂലനാശം വരുത്തിയിരിക്കുന്ന ജാതിയുടെ സകലദേവന്മാരിലുംവെച്ചു ഒരുവന്നും തന്റെ ജനത്തെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ കഴിയാതിരിക്കെ നിങ്ങളുടെ ദൈവത്തിന്നു നിങ്ങളെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ കഴിയുമോ?
14ငါ့ဘိုးဘေးအကုန်အစင်ဖျက်ဆီးသော တိုင်း နိုင်ငံတို့၏ ဘုရားတို့တွင်၊ အဘယ်မည်သောဘုရားသည် မိမိပြည်ကို ငါ့လက်မှ ကယ်လွှတ်ဘူးသနည်း။ သင်တို့၏ ဘုရားသည် သင်တို့ကိုငါ့လက်မှ အဘယ်သို့ကယ်လွှတ် မည်နည်း။
15ആകയാല്‍ യെഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; ഇങ്ങനെ നിങ്ങളെ വശീകരിക്കരുതു; നിങ്ങള്‍ അവനെ വിശ്വസിക്കയും അരുതു; യാതൊരു ജാതിയുടെയോ രാജ്യത്തിന്റെയോ ദേവന്നും തന്റെ ജനത്തെ എന്റെ കയ്യില്‍ നിന്നും എന്റെ പിതാക്കന്മാരുടെ കയ്യില്‍നിന്നും വിടുവിപ്പാന്‍ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കയ്യില്‍ നിന്നു വിടുവിക്കുന്നതു എങ്ങനെ?
15သို့ဖြစ်၍၊ ဟေဇကိသည် သင်တို့ကိုမလှည့်စား စေနှင့်။ ထိုသို့ မဖြားယောင်းစေနှင့်။ သူ့စကားကို မယုံကြ နှင့်။ အခြားသော တိုင်းနိုင်ငံ၌ ကိုးကွယ်သော ဘုရား မည်မျှသည်၊ မိမိပြည်ကိုငါ့လက်မှ၎င်း၊ ငါ့ဘိုးဘေး လက်မှ၎င်း မကယ်မလွှတ်နိုင်။ ထိုမျှမက၊ သင်တို့၏ဘုရားသည် သင်တို့ကို ငါ့လက်မှ မကယ်မလွှတ်နိုင်ဟု မှာလိုက်လေ၏။
16അവന്റെ ദാസന്മാര്‍ യഹോവയായ ദൈവത്തിന്നും അവന്റെ ദാസനായ യെഹിസ്കീയാവിന്നും വിരോധമായി പിന്നെയും അധികം സംസാരിച്ചു.
16သူ့ကျွန်တို့သည် ထာဝရအရှင်ဘုရားသခင် တဘက်၊ ဘုရားသခင်၏ကျွန်ဟေဇကိတဘက်၌ သာ၍ ပြောဆိုကြ၏။
17അതതു ദേശങ്ങളിലെ ജാതികളുടെ ദേവന്മാര്‍ തങ്ങളുടെ ജനത്തെ എന്റെ കയ്യില്‍നിന്നു വിടുവിക്കാതിരുന്നതുപോലെ യെഹിസ്കീയാവിന്റെ ദൈവവും തന്റെ ജനത്തെ എന്റെ കയ്യില്‍നിന്നു വിടുവിക്കയില്ല എന്നിങ്ങനെ അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ നിന്ദിപ്പാനും അവന്നു വിരോധമായി സംസാരിപ്പാനും എഴുത്തും എഴുതി അയച്ചു.
17ထိုမှတပါး အခြားသော တိုင်းနိုင်ငံဘုရားတို့ သည်၊ မိမိလူများကို ငါ့လက်မှ မကယ်မလွှတ်နိုင်သည် နည်းတူ၊ ဟေဇကိကိုးကွယ်သော ဘုရားသည်၊ သူ၏ လူများကို ငါ့လက်မှ မကယ်မလွှတ်ရဟုဣသရေလအမျိုး ၏ ဘုရားသခင်ထာဝရဘုရားကို ကဲ့ရဲ့ပြစ်တင်သော စာကို ရေး၍ ပေးလိုက်သေး၏။
18പട്ടണം പിടിക്കേണ്ടതിന്നു അവര്‍ യെരൂശലേമില്‍ മതിലിന്മേല്‍ ഉള്ള ജനത്തെ പേടിപ്പിച്ചു ഭ്രമിപ്പിപ്പാന്‍ യെഹൂദ്യഭാഷയില്‍ അവരോടു ഉറക്കെ വിളിച്ചു,
18တဖန်မြို့ရိုးပေါ်မှာရှိသော ယေရုရှလင်မြို့သား တို့ကို ခြိမ်းချောက်နှောက်ရှက်၍၊ မြို့ကိုတိုက်ယူနိုင်အောင်၊ ယုဒဘာသာစကားအားဖြင့် ကျယ်သော အသံနှင့် ကြွေး ကြော်ကြ၏။
19മനുഷ്യരുടെ കൈപ്പണിയായ ജാതികളുടെ ദേവന്മാരെക്കുറിച്ചെന്നപോലെ യെരൂശലേമിന്റെ ദൈവത്തെക്കുറിച്ചു സംസാരിച്ചു.
19လူတို့လက်ဖြင့် လုပ်သောဘုရား၊ မြေကြီးသား များ ကိုးကွယ်သော ဘုရားတို့နှင့် ယေရုရှလင်မြို့ ဘုရား သခင်ကို ရော၍ ကဲ့ရဲ့ကြ၏။
20ഇതുനിമിത്തം യെഹിസ്കീയാരാജാവും ആമോസിന്റെ മകനായ യെശയ്യാപ്രവാചകനും പ്രാര്‍ത്ഥിച്ചു സ്വര്‍ഗ്ഗത്തിലേക്കു നിലവിളിച്ചു.
20ထိုအကြောင်းကြောင့်၊ ဟေဇကိမင်းကြီးနှင့် အာမုတ်သား ပရောဖက်ဟေရှာယသည် ဆုတောင်း၍၊ ကောင်းကင်ဘုံသို့ ဟစ်ခေါ်သဖြင့်၊
21അപ്പോള്‍ യഹോവ ഒരു ദൂതനെ അയച്ചു; അവന്‍ അശ്ശൂര്‍ രാജാവിന്റെ പാളയത്തിലെ സകലപരാക്രമശാലികളെയും പ്രഭുക്കന്മാരെയും സേനാപതികളെയും സംഹരിച്ചു; അതുകൊണ്ടു അവന്‍ ലജ്ജാമുഖത്തോടെ സ്വദേശത്തേക്കു മടങ്ങിപ്പോകേണ്ടിവന്നു; അവന്‍ തന്റെ ദേവന്റെ ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ അവന്റെ ഉദരത്തില്‍നിന്നു ഉത്ഭവിച്ചവര്‍ അവനെ അവിടെവെച്ചു വാള്‍കൊണ്ടു കൊന്നുകളഞ്ഞു.
21ထာဝရဘုရားစေလွှတ်တော်မူသော ကောင်းကင် တမန်သည်၊ အာရှုရိရှင်ဘုရင်တပ်၌ ခွန်အားကြီးသော သူရဲများ၊ တပ်မှူး၊ စစ်ကဲများအပေါင်းတို့ကို သုတ်သင် ပယ်ရှင်းလေ၏။ ရှင်ဘုရင်သည် မျက်နှာပျက်လျက်၊ မိမိ ပြည်သို့ပြန်သွား၏။ မိမိဘုရား၏ ဗိမာန်သို့ရောက်သော အခါ၊ မိမိသားရင်းတို့သည် ထားနှင့်သတ်ကြ၏။
22ഇങ്ങനെ യഹോവ യെഹിസ്കീയാവെയും യെരൂശലേംനിവാസികളെയും അശ്ശൂര്‍രാജാവായ സന്‍ ഹേരീബിന്റെ കയ്യില്‍നിന്നും മറ്റെല്ലാവരുടെയും കയ്യില്‍നിന്നും രക്ഷിച്ചു അവര്‍ക്കും ചുറ്റിലും വിശ്രമം നല്കി;
22ထိုသို့ထာဝရဘုရားသည် ဟေဇကိနှင့် ယေရုရှလင်မြို့သားတို့ကို၊ အာရှုရိရှင်ဘုရင်လက်မှ၎င်း၊ အခြားသောရန်သူလက်မှ၎င်း ကယ်လွှတ်၍၊ အရပ်ရပ်၌ စောင့်မတော်မူ၏။
23പലരും യെരൂശലേമില്‍ യഹോവേക്കു കാഴ്ചകളും യെഹൂദാരാജാവായ യെഹിസ്കീയാവിന്നു വിശേഷവസ്തുക്കളും കൊണ്ടുവന്നു; അവന്‍ അന്നുമുതല്‍ സകലജാതികളുടെയും ദൃഷ്ടിയില്‍ ഉന്നതനായിത്തീര്‍ന്നു.
23အများသောသူတို့သည် ယေရုရှလင်မြို့သို့ ထာဝဘုရားအဘို့ ပူဇော်သက္ကာကို၎င်း၊ ယုဒရှင်ဘုရင် ဟေဇကိထံသို့ လက်ဆောင်ပဏ္ဏာကို၎င်း ဆောင်ခဲ့ကြ သဖြင့်၊ ဟေဇကိသည် ထိုကာလမှစ၍ ခပ်သိမ်းသောလူ မျိုး ရှေ့မှာဘုန်းကြီးတော်မူ၏။
24ആ കാലത്തു യെഹിസ്കീയാവിന്നു മരണകരമായ ദീനംപിടിച്ചു; അവന്‍ യഹോവയോടു പ്രാര്‍ത്ഥിച്ചു; അതിന്നു അവന്‍ ഉത്തരം അരുളി ഒരു അടയാളവും കൊടുത്തു.
24ထိုကာလအခါ ဟေဇကိမင်းသည် သေနာစွဲ၍ ထာဝရဘုရားအား ဆုတောင်းသဖြင့်၊ ဗျာဒိတ်တော်နှင့် ထူးဆန်းသော တန်ခိုးတော်ကို ခံရ၏။
25എന്നാല്‍ യെഹിസ്കീയാവു തനിക്കു ലഭിച്ച ഉപകാരത്തിന്നു അടുത്തവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ടു അവന്റെമേലും യെഹൂദയുടെ മേലും യെരൂശലേമിന്മേലും കോപം ഉണ്ടായി.
25သို့ရာတွင် ဟေဇကိသည် မိမိခံရသော ကျေးဇူးတော်နှင့် အထိုက်အလျောက်မကျင့်၊ ထောင်လွှား သော စိတ်ရှိ၏။ ထိုကြောင့် သူ၌၎င်း၊ ယုဒပြည်နှင့် ယေရုရှလင်မြို့၌၎င်း၊ အမျက်တော်ထွက်လေ၏။
26എങ്കിലും തന്റെ ഗര്‍വ്വത്തെക്കുറിച്ചു യെഹിസ്കീയാവും യെരൂശലേംനിവാസികളും തങ്ങളെത്തന്നെ താഴ്ത്തി; അതുകൊണ്ടു യഹോവയുടെ കോപം യെഹിസ്കീയാവിന്റെ കാലത്തു അവരുടെമേല്‍ വന്നില്ല.
26သို့ရာတွင် ဟေဇကိသည် မိမိစိတ်ထောင်လွှား သော အပြစ်ကြောင့်၊ ယေရုရှလင်မြို့သားတို့နှင့်တကွ ကိုယ်တိုင်ကိုယ်ကို နှိမ့်ချသောကြောင့်၊ လက်ထက်တော် ကာလတွင်၊ ထာဝရဘုရား၏ အမျက်တော်မသက် ရောက်။
27യെഹിസ്കീയാവിന്നു അനവധി ധനവും മാനവും ഉണ്ടായിരുന്നു; അവന്‍ വെള്ളി, പൊന്നു, രത്നം, സുഗന്ധ വര്‍ഗ്ഗം, പരിച സകലവിധമനോഹരവസ്തുക്കള്‍ എന്നിവെക്കായി ഭണ്ഡാരഗൃഹങ്ങളും
27ဟေဇကိသည် များစွာသော စည်းစိမ်ဥစ္စာ ဂုဏ် အသရေရှိ ၏။ ရွှေ၊ ငွေ၊ ကျောက်မြတ်၊ နံ့သာမျိုး၊ ဒိုင်းလွှား၊ နှမြောဘွယ်သော တန်ဆာ သိုထားရာဘဏ္ဍာ တိုက်များကို တည်လေ၏။
28ധാന്യം, വീഞ്ഞ്, എണ്ണ എന്ന അനുഭവങ്ങള്‍ക്കായി പാണ്ടികശാലകളും സകലവിധ മൃഗങ്ങള്‍ക്കും പുരകളും ആട്ടിന്‍ കൂട്ടങ്ങള്‍ക്കു തൊഴുത്തുകളും ഉണ്ടാക്കി.
28စပါးကျီများ၊ ဆီ၊ စပျစ်ရည်သိုထားရာ တိုက်များ၊ တိရစ္ဆာန်မျိုး တင်းကုပ်များ၊ သိုးခြံများကိုလည်း လုပ်လေ ၏။
29ദൈവം അവന്നു അനവധി സമ്പത്തു കൊടുത്തിരുന്നതുകൊണ്ടു അവന്‍ പട്ടണങ്ങളെയും ആടുമാടുകൂട്ടങ്ങളെയും വളരെ സമ്പാദിച്ചു.
29ကိုယ်အဘို့ မြို့တို့ကိုတည်၍၊ များစွာသော သိုးနွား တို့ကိုလည်း ဆည်းဖူးလေ၏။ ဘုရားသခင်သည် များစွာ သောဥစ္စာကို ပေးသနားတော်မူ၏။
30ഈ യെഹിസ്കീയാവു തന്നേ ഗീഹോന്‍ വെള്ളത്തിന്റെ മേലത്തെ ഒഴുകൂ തടുത്തു ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറെ ഭാഗത്തു താഴോട്ടു വരുത്തി. അങ്ങനെ യെഹിസ്കീയാവു തന്റെ സകല പ്രവര്‍ത്തികളിലും കൃതാര്‍ത്ഥനായിരുന്നു.
30ထိုမှတပါး၊ ဟေဇကိသည် ဂိဟုတ်အထက် ချောင်းရေကို ပိတ်၍၊ ဒါဝိဒ်မြို့အနောက်သို့ တည့်တည့် စီးစေ၏။ ထိုသို့ ဟေဇက်သည် ပြုလေရာရာ၌ အကြံ ထမြောက်၏။
31എങ്കിലും ദേശത്തില്‍ സംഭവിച്ചിരുന്ന അതിശയത്തെക്കുറിച്ചു ചോദിക്കേണ്ടതിന്നു ബാബേല്‍ പ്രഭുക്കന്മാര്‍ അവന്റെ അടുക്കല്‍ അയച്ച ദൂതന്മാരുടെ കാര്യത്തില്‍ അവന്റെ ഹൃദയത്തിലുള്ളതൊക്കെയും അറിവാന്‍ തക്കവണ്ണം അവനെ പരീക്ഷിക്കേണ്ടതിന്നു ദൈവം അവനെ വിട്ടുകൊടുത്തു.
31သို့ရာတွင်၊ နိုင်ငံတော်၌ ဖြစ်သောအံ့ဘွယ်သော အမှုကို မေးမြန်းစေခြင်းငှါ၊ ဗာဗုလုန်မင်းတို့သည် သံတမန်ကို စေလွှတ်သော အမှုမှာ၊ ဟေဇကိမင်း၏ သဘောကို အကုန်အစင်သိခြင်းငှါ၊ ဘုရားသခင်သည် စုံစမ်း၍အလွတ်ထားတော်မူ၏။
32യെഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സല്‍പ്രവൃത്തികളും ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ ദര്‍ശനത്തിലും യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നുവല്ലോ.
32ဟေဇကိပြုမူသော အမှုအရာကြွင်းလေသမျှ တို့နှင့် ကျေးဇူးပြုခြင်းအရာသည် အာမုတ်သား ပရော ဖက်ဟေရှာယ၏ ရူပါရုံကျမ်း၊ ယုဒရာဇဝင်၊ ဣသရေလ ရာဇဝင်၌ ရေးထားလျက် ရှိ၏။
33യെഹിസ്കീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ പുത്രന്മാരുടെ കല്ലറകളിലേക്കുള്ള കയറ്റത്തിങ്കല്‍ അവനെ അടക്കം ചെയ്തു; അവന്റെ മരണസമയത്തു എല്ലായെഹൂദയും യെരൂശലേം നിവാസികളും അവനെ ബഹുമാനിച്ചു. അവന്റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.
33ဟေဇကိသည် ဘိုးဘေးတို့နှင့်အိပ်ပျော်၍၊ ဒါဝိဒ် ၏သားတော် မြေးတော်တို့ သင်္ချိုင်းတွင် အမြတ်ဆုံးသော သင်္ချိုင်း၌ သင်္ဂြိုဟ်ခြင်းကို ပြုလေ၏။ ယုဒပြည်သူ ယေရုရှလင်မြို့သားအပေါင်းတို့သည်၊ ဟေဇကိ အနိစ္စ ရောက်သောအခါ၊ ဂုဏ်အသရေတော်ကို ချီးမြှောက်ကြ ၏။ သားတော်မနာရှေသည် ခမည်းတော်အရာ၌ နန်းထိုင်၏။