1ശലോമോന്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തില്‍ നിറഞ്ഞു.
1ထိုသို့ ရှောလမုန်သည်ပဌနာပြု၍ ပြီးသော အခါ၊ ကောင်းကင်က မီးကျ၍ မီးရှို့ရာယဇ်အစရှိသော ယဇ်မျိုးကို လောင်သဖြင့်၊ အိမ်တော်သည် ထာဝရဘုရား ၏ ဘုန်းတော်နှင့်ပြည့်၏။
2യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തില്‍ നിറഞ്ഞിരിക്കകൊണ്ടു പുരോഹിതന്മാര്‍ക്കും യഹോവയുടെ ആലയത്തില്‍ കടപ്പാന്‍ കഴിഞ്ഞില്ല.
2ထာဝရဘုရား၏အိမ်တော်သည် ဘုန်းတော်နှင့် ပြည့်သောကြောင့်၊ ယဇ်ပုရောဟိတ်တို့သည် ထာဝရ ဘုရား၏ အိမ်တော်ထဲသို့ မဝင်နိုင်ကြ။
3തീ ഇറങ്ങിയതും ആലയത്തില്‍ യഹോവയുടെ തേജസ്സും യിസ്രായേല്‍മക്കളൊക്കെയും കണ്ടപ്പോള്‍ അവര്‍ കല്‍ക്കളത്തില്‍ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചുഅവന്‍ നല്ലവന്‍ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു എന്നു ചൊല്ലി സ്തുതിച്ചു.
3ထိုသို့မီးကျ၍ ထာဝရဘုရား၏ ဘုန်းတော်သည် အိမ်တော်ပေါ်မှာ သက်ရောက်သည်ကို ဣသရေလ အမျိုးသားအပေါင်းတို့သည် မြင်လျှင်၊ ကျောက်ခင်းအရပ် ၌ မြေပေါ်မှာ ဦးချပြပ်ဝပ်လျက် ကောင်းမြတ်တော်မူ သည်၊ ကရုဏာတော်အစဉ်အမြဲတည်သည်ဟု ထာဝရ ဘုရားကို ကိုးကွယ်၍ ဂုဏ်တော်ကို ချီးမွမ်းကြ၏။
4പിന്നെ രാജാവും സര്‍വ്വജനവും യഹോവയുടെ സന്നിധിയില്‍ യാഗംകഴിച്ചു.
4ထိုအခါ ရှောလမုန် မင်းကြီးနှင့်တကွ လူ အပေါင်းတို့သည် ထာဝရဘုရားရှေ့တော်၌ ယဇ်ပူဇော် ကြ၏။
5ശലോമോന്‍ രാജാവു ഇരുപത്തീരായിരം കാളയെയും ഒരുലക്ഷത്തിരുപതിനായിരം ആടിനെയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സര്‍വ്വജനവും ദൈവാലയത്തെ പ്രതിഷ്ഠിച്ചു.
5နွားနှစ်သောင်းနှစ်ထောင်၊ သိုးတသိန်း နှစ်သောင်းတို့ကို ယဇ်ပူဇော်သဖြင့်၊ ဘုရားသခင်၏ အိမ်တော်ကို အနုမောဒနာပြုကြ၏။
6പുരോഹിതന്മാര്‍ തങ്ങളുടെ ഉദ്യോഗം അനുസരിച്ചും ലേവ്യര്‍അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ അവര്‍മുഖാന്തരം ദാവീദ് സ്തോത്രം ചെയ്ത സമയത്തു യഹോവയെ സ്തുതിപ്പാന്‍ ദാവീദ്‍രാജാവു ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെയും നിന്നു; യിസ്രായേല്‍ ഒക്കെയും നില്‍ക്കേ പുരോഹിതന്മാര്‍ അവരുടെ മുമ്പില്‍ കാഹളം ഊതി.
6ယဇ်ပုရောဟိတ်တို့သည် မိမိတို့အမှုကို ဆောင် ရွက်ကြ၏။ လေဝိသားတို့သည် ထာဝရဘုရား၏ ကရုဏာတော် အစဉ်အမြဲတည်သောကြောင့်၊ ထာဝရ ဘုရား၏ ဂုဏ်တော်ကိုချီးမွမ်းစရာဘို့ ဒါဝိဒ်မင်းကြီး စီရင်သော တုရိယာမျိုးကို တီးမှုတ်လျက် ဒါဝိဒ်၏ ဆာလံ သီချင်းကို ဆိုကြ၏။ ယဇ်ပုရောဟိတ်တို့သည်လည်း တံပိုး မှုတ်၍ ဣသရေလအမျိုးသားအပေါင်းတို့သည် မတ်တတ်နေကြ၏။
7ശലോമോന്‍ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠത്തിന്മേല്‍ ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ കൊള്ളാതിരുന്നതുകൊണ്ടു ശലോമോന്‍ യഹോവയുടെ ആലയത്തിന്നു മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അര്‍പ്പിച്ചു.
7ရှောလမုန်သည်လည်း၊ ထာဝရဘုရား၏ အိမ် တော်ရှေ့မှာရှိသော တန်တိုင်းအတွင်း အရပ်ကို သန့်ရှင်း စေ၍၊ ထိုအရပ်၌ မီးရှို့ရာယဇ်နှင့် မိဿဟာယယဇ် ကောင်ဆီဥကိုပူဇော်၏။ အကြောင်းမူကား၊ အရင် လုပ်သောကြေးဝါယဇ်ပလ္လင်သည် မီးရှို့ရာယဇ်၊ ဘောဇဉ် ပူဇော်သက္ကာ၊ ယဇ်ကောင်ဆီဥကို မခံလောက်။
8ശലോമോനും ഹമാത്തിന്റെ അതിര്‍മുതല്‍ മിസ്രയീംതോടുവരേയുള്ള എല്ലായിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്തു ഏഴു ദിവസം ഉത്സവം ആചരിച്ചു.
8ထိုအခါရှောလမုန်သည် အလွန်များစွာသော ပရိသတ်တည်းဟူသော ဟာမတ်မြို့ဝင်ဝမှ စ၍အဲဂုတ္တု မြစ်တိုင်အောင် အနှံ့အပြား အရပ်ရပ်ကလာကြသော ဣသရေလအမျိုးသားအပေါင်းတို့နှင့်တကွ ခုနစ်ရက် ပတ်လုံး ပွဲခံတော်မူ၏။
9എട്ടാം ദിവസം അവര്‍ വിശുദ്ധസഭായോഗംകൂടി; ഏഴു ദിവസം അവര്‍ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു.
9အဋ္ဌမ နေ့ရက်၌ ဓမ္မစည်းဝေးခြင်းကို ပြုကြ၏။ ခုနစ်ရက်ပတ်လုံး ယဇ်ပလ္လင်ကိုအနုမောဒနာပြုပြီးမှ၊ နောက်တဖန်ခုနစ်ရက်ပတ်လုံး ပွဲခံကြ၏။
10ഏഴാം മാസം ഇരുപത്തിമൂന്നാം തീയ്യതി അവന്‍ ജനത്തെ യഹോവ ദാവീദിന്നും ശലോമോന്നും തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു.
10ထာဝရဘုရားသည် ဒါဝိဒ်နှင့် ရှောလမုန်မှ စသော မိမိလူဣသရေလအမျိုးသားတို့၌ ပြုတော်မူသမျှ သော ကျေးဇူးတော်ကြောင့် ဝမ်းမြောက်ရွှင်လန်းလျက်၊ လူများတို့သည် မိမိတို့နေရာသို့ ပြန်သွားကြမည် အကြောင်း၊ သတ္တမလ နှစ်ဆယ်သုံးရက်နေ့တွင် လွှတ် လိုက်တော်မူ၏။
11ഇങ്ങനെ ശലോമോന്‍ യഹോവയുടെ ആലയവും രാജധാനിയും തീര്‍ത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടാക്കുവാന്‍ ശലോമോന്നു താല്പര്യം ഉണ്ടായിരുന്നതൊക്കെയും അവന്‍ ശുഭമായി നിവര്‍ത്തിച്ചു.
11ရှောလမုန်သည် ဗိမာန်တော်နှင့် နန်းတော်ကို လက်စသတ်၍၊ ဗိမာန်တော်နှင့်နန်းတော်၌ လုပ်ဆောင် မည်ဟု ကြံစည်လေသမျှသော အကြံသည် အထမြောက် သောအခါ၊
12അതിന്റെശേഷം യഹോവ രാത്രിയില്‍ ശലോമോന്നു പ്രത്യക്ഷനായി അവനോടു അരുളിച്ചെയ്തതു എന്തെന്നാല്‍ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു ഈ സ്ഥലം എനിക്കു യാഗത്തിന്നുള്ള ആലയമായിട്ടു തിരഞ്ഞെടുത്തിരിക്കുന്നു.
12ထာဝရဘုရားသည် ညဉ့်အချိန်တွင် ထင်ရှား တော်မူလျက်၊ သင်ပြုသောပဌနာစကားကိုငါကြားပြီ။ ဤအရပ်ဌာနကို ယဇ်ပူဇော်ရာ အိမ်ဖြစ်စေခြင်းငှါ ကိုယ်အဘို့ငါရွေးယူပြီ။
13മഴ പെയ്യാതിരിക്കേണ്ടതിന്നു ഞാന്‍ ആകാശം അടെക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയില്‍ മഹാമാരി വരുത്തുകയോ ചെയ്താല്‍,
13မိုဃ်းမရွာစေခြင်းငှါ ငါသည် မိုဃ်းခေါင်စေ သော်၎င်း၊ ကျိုင်းတို့သည် မြေအသီးအနှံကို ကိုက်စားစေ ခြင်းငှါ ငါမှာထားသော်၎င်း၊ ငါ့လူတို့ ကာလနာကိုစေလွှတ်သော်၎င်း၊
14എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാര്‍ത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കില്‍, ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.
14ငါ့နာမဖြင့်သမုတ်သော ငါ့လူတို့သည် ကိုယ်ကို နှိမ့်ချသဖြင့်၊ ငါ့မျက်နှာကိုရှာလျက် ဆုတောင်းပဌနာပြု၍ အဓမ္မလမ်းကို လွှဲရှောင်လျှင် ငါသည် ကောင်းကင်ဘုံ၌ နားထောင်မည်။ သူတို့အပြစ်ကို ဖြေ၍ သူတို့ပြည်ကို ချမ်းသာပေးမည်။
15ഈ സ്ഥലത്തു കഴിക്കുന്ന പ്രാര്‍ത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.
15ငါကြည့်ရှုမည်။ ဤအရပ်ဌာန၌ ဆုတောင်း သော စကားကို ငါနားထောင်မည်။
16എന്റെ നാമം ഈ ആലയത്തില്‍ എന്നേക്കും ഇരിക്കേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ അതിനെ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ ദൃഷ്ടിയും എന്റെ ഹൃദയവും എല്ലായ്പോഴും ഇവിടെ ഇരിക്കും.
16ငါ့နာမသည် အစဉ်တည်၍ ငါ့မျက်စိနှင့် ငါ့နှလုံးအစဉ် စွဲလမ်းစရာဘို့ ဤအိမ်ကို ငါရွေးချယ်၍ သန့်ရှင်းစေပြီ။
17നീയോ നിന്റെ അപ്പനായ ദാവീദ്,നടന്നതുപോലെ എന്റെ മുമ്പാകെ നടക്കയും ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്കയും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിച്ചുനടക്കയും ചെയ്താല്‍,
17သင်သည် ငါမှာထားသမျှကို ပြု၍ ငါစီရင် ထုံးဖွဲ့ချက်တို့ကို စောင့်ရှောက်ခြင်းငှါ သင့်အဘဒါဝိဒ် ကဲ့သို့ ငါ့ရှေ့မှာ ကျင့်နေလျှင်၊
18യിസ്രായേലില്‍ വാഴുവാന്‍ നിനക്കു ഒരു പുരുഷന്‍ ഇല്ലാതെവരികയില്ല എന്നു ഞാന്‍ നിന്റെ അപ്പനായ ദാവീദിനോടു ഒരു നിയമം ചെയ്തതുപോലെ ഞാന്‍ നിന്റെ രാജാസനത്തെ സ്ഥിരമാക്കും.
18ဣသရေလနိုင်ငံကို အုပ်စိုးရသောသင်၏အမျိုး မင်းရိုးမပြတ်ရဟု သင့်အဘဒါဝိဒ်နှင့် ငါပဋိညာဉ်ဖွဲ့သည် အတိုင်း၊ သင်ထိုင်ရသော ရာဇပလ္လင်ကို အစဉ်ငါတည် စေမည်။
19എന്നാല്‍ നിങ്ങള്‍ തിരിഞ്ഞു, ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്ന എന്റെ ചട്ടങ്ങളും കല്പനകളും ഉപേക്ഷിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താല്‍,
19သို့မဟုတ်သင်တို့သည် လမ်းလွဲ၍ ငါမှာထား သော စီရင်ထုံးဖွဲ့ချက်တို့ကို စွန့်ပယ်သဖြင့်၊ အခြား တပါးသော ဘုရားထံသို့သွား၍ ဝတ်ပြုကိုးကွယ်လျင်၊
20ഞാന്‍ അവര്‍ക്കും കൊടുത്ത എന്റെ ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നായി ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയത്തെയും ഞാന്‍ എന്റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു സകലജാതികളുടെയും ഇടയില്‍ ഒരു പഴഞ്ചൊല്ലും പരിഹാസവും ആക്കിത്തീര്‍ക്കും.
20ငါပေးသောပြည်မှ သူတို့ကို အမြစ်နှင့်တကွ ငါနှုတ်ပစ်မည်။ ငါ့နာမအဘို့ ငါသန့်ရှင်းစေသော ဤအိမ် တော်ကို ငါ့မျက်မှောက်မှ ပယ်ရှားမည်။ တပါးအမျိုးသား တို့တွင် ပုံခိုင်းရာကဲ့ရဲ့ရာ ဖြစ်စေမည်။
21ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെപ്പറ്റി സ്തംഭിച്ചുയഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തുവാന്‍ സംഗതി എന്തു എന്നു ചോദിക്കും.
21အရပ်မြင့်သော ဤအိမ်တော်ကိုလည်းလမ်း၌ ရှောက်သွားသော သူအပေါင်းတို့သည် အံ့ဩ၍၊ ထာဝရ ဘုရားသည် ဤပြည်နှင့် ဤအိမ်ကို အဘယ်ကြောင့် ဤသို့ပြုတော်မူသနည်းဟု တယောက်မေးမြန်းသော်၊
22അതിന്നു അവര്‍തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ അവര്‍ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേര്‍ന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവന്‍ ഈ അനര്‍ത്ഥമൊക്കെയും അവര്‍ക്കും വരുത്തിയിരിക്കുന്നതു എന്നു ഉത്തരം പറയും.
22တယောက်က၊ သူတို့၏ဘိုးဘေးများကို အဲဂုတ္တု ပြည်မှ နှုတ်ဆောင်သောဘုရားသခင်ထာဝရဘုရားကို သူတို့သည် စွန့်၍ အခြားတပါးသော ဘုရားကို မှီဝဲလျက် ဝတ်ပြုကိုးကွယ်ကြသောကြောင့် ဤအမှုအလုံးစုံကို ရောက်စေတော်မူကြောင်းကို ပြန်ပြောလိမ့်မည်ဟု မိန့်တော်မူ၏။