Malayalam

Myanmar

2 Chronicles

8

1ശലോമോന്‍ യഹോവയുടെ ആലയവും തന്റെ അരമനയും ഇരുപതു സംവത്സരം കൊണ്ടു പണിതശേഷം
1ရှောလမုန်သည် ဗိမာန်တော်နှင့် နန်းတော်ကို တည်ဆောက်၍ အနှစ်နှစ်ဆယ်စေ့သောအခါ၊
2ഹൂരാം ശലോമോന്നു കൊടുത്ത പട്ടണങ്ങളെ ശലോമോന്‍ പണിതുറപ്പിച്ചു അവിടെ യിസ്രായേല്യരെ പാര്‍പ്പിച്ചു.
2ဟိရံမင်းပြန်ပေးသော မြို့တို့ကို ရှောလမုန် ပြုပြင်၍ ဣသရေလအမျိုးသားတို့ကို နေစေ၏။
3അനന്തരം ശലോമോന്‍ ഹമാത്ത്-സോബയിലേക്കു പോയി അതിനെ ജയിച്ചു;
3တဖန် ဟာမတ်ဇောဘမြို့သို့ ချီသွား၍ နိုင်လေ ၏။
4അവന്‍ മരുഭൂമിയില്‍ തദ്മോരും ഹമാത്തില്‍ അവന്‍ പണിതിരുന്ന സംഭാരനഗരങ്ങളുമെല്ലാം ഉറപ്പിച്ചു.
4ပြည်ထဲမှာ တာဒမော်မြို့၊ ဟာမတ်ပြည်၌ ရှိသမျှသော ဘဏ္ဍာတော်မြို့၊
5അവന്‍ മേലത്തെ ബേത്ത്-ഹോരോനും താഴത്തെ ബേത്ത്-ഹോരോനും മതിലുകളോടും വാതിലുകളോടും ഔടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും
5မြို့ရိုး၊ တံခါး၊ ကန့်လန့်ကျင်နှင့်ခိုင်ခံ့သော အထက်ဗေသော ရုန်မြို့နှင့် အောက်ဗေသောရုန်မြို့တို့ကို လည်း တည်လေ၏။
6ബാലാത്തും ശലോമോന്നുണ്ടായിരുന്ന സകല സംഭാരനഗരങ്ങളും സകലരഥനഗരങ്ങളും കുതിരച്ചേവകര്‍ക്കുംള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തു എല്ലാടവും പണിവാന്‍ ശലോമോന്‍ ആഗ്രഹിച്ചതൊക്കെയും പണിതു.
6ဗာလတ်မြို့နှင့် ဘဏ္ဍာတော်မြို့များ၊ ရထား တော်ထိန်းသောမြို့များ၊ မြင်းတော်ကျွေးသောမြို့များ၊ ယေရုရှလင်မြို့ပတ်လည်၊ လေဗနုန်တောင်ပေါ်၊ နိုင်ငံတော်အရပ်ရပ်၌ တည်ချင်သောမြို့များတို့ကိုလည်း တည်လေ၏။
7ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിങ്ങനെ യിസ്രായേലില്‍ ഉള്‍പ്പെടാത്ത ശേഷിപ്പുള്ള സകലജനത്തെയും
7ဣသရေလအမျိုးသားမဖျက်ဆီးသောကြောင့်၊
8യിസ്രായേല്യര്‍ സംഹരിക്കാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോന്‍ ഇന്നുവരെയും ഊഴിയവേലക്കാരാക്കി.
8ပြည်တော်၌ ကျန်ကြွင်းသော တပါးအမျိုးသား ဟိတ္တိ၊ အာမောရိ၊ ဖေရဇိ၊ ဟိဝိ၊ ယေဗုသိ အမျိုးအနွယ် သားစဉ် မြေးဆက်အပေါင်းတို့ကို ရှောလမုန်သည် ယနေ့တိုင် အောင် အခွန်ပေးစေ၏။
9യിസ്രായേല്യരില്‍നിന്നോ ശലോമോന്‍ ആരെയും തന്റെ വേലകൂ ദാസന്മാരാക്കിയില്ല; അവര്‍ യോദ്ധാക്കളും അവന്റെ സേനാനായകശ്രേഷ്ഠന്മാരും രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കും അധിപന്മാരും ആയിരുന്നു.
9ဣသရေလအမျိုးသားတို့ကိုကား၊ ရှောလမုန် သည် အမှုတော်ထမ်းကျွန်မခံစေ။ စစ်သူရဲ၊ မှူးမတ်၊ စစ်ကဲ၊ ရထားတော်အုပ်၊ မြင်းတော်အုပ်အရာ၌ ခန့်ထားတော် မူ၏။
10ശലോമോന്‍ രാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേല്‍വിചാരകന്മാരുമായ ഇവര്‍ ഇരുനൂറ്റമ്പതുപേര്‍ ആയിരുന്നു.
10အမှုတော်ထမ်းများကို အုပ်သောသူ၊ ရှောလမုန် မင်း ခန့်ထားသော မှူးမတ်ကြီးနှစ်ရာငါးဆယ်ရှိကြ၏။
11ശലോമോന്‍ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തില്‍നിന്നു താന്‍ അവള്‍ക്കു വേണ്ടി പണിത അരമനയില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു; യിസ്രായേല്‍രാജാവായ ദാവീദിന്റെ അരമനയില്‍ എന്റെ ഭാര്യ പാര്‍ക്കരുതു; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാല്‍ അതു വിശുദ്ധമല്ലോ എന്നു അവന്‍ പറഞ്ഞു.
11ဖာရောဘုရင်၏ သမီးတော်ကို၊ ရှောလမုန် သည် ဒါဝိဒ်မြို့မှ ခေါ်၍ သူ့အဘို့ တည်ဆောက်သော နန်းတော်သို့ ဆောင်ခဲ့၏။ အကြောင်းမူကား၊ ထာဝရ ဘုရား၏ သေတ္တာတော်ရောက်လာသော အရပ်သည် သန့်ရှင်းသောကြောင့်၊ ငါ့မယားသည် ဣသရေလ ရှင်ဘုရင် ဒါဝိဒ်အိမ်တော်၌ မနေသင့်ဟု သဘောရှိ၏။
12ശലോമോന്‍ താന്‍ മണ്ഡപത്തിന്നു മുമ്പില്‍ പണിത യഹോവയുടെ യാഗപീഠത്തിന്മേല്‍
12ဗိမာန်တော် ဦးရှေ့မှာတည်သော ထာဝရ ဘုရား၏ ယဇ်ပလ္လင်ပေါ်မှာ၊ ရှောလမုန်သည် မောရှေ၏ ပညတ်တရားနှင့်အညီ၊ နေ့တိုင်းမည်မျှပူဇော်ရသော မီးရှို့ရာယဇ်ကို ထာဝရဘုရားအား နေ့တိုင်းပူဇော်လေ့ရှိ ၏။
13അതതു ദിവസത്തേക്കു വേണ്ടിയിരുന്നതു പോലെ മോശെയുടെ കല്പനപ്രകാരം ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തില്‍, വാരോത്സവത്തില്‍, കൂടാരങ്ങളുടെ ഉത്സവത്തില്‍ ഇങ്ങനെ ആണ്ടില്‍ മൂന്നു പ്രാവശ്യവും യഹോവേക്കു ഹോമയാഗങ്ങളെ കഴിച്ചുപോന്നു.
13ထိုမှတပါး ဥပုသ်နေ့နှင့် လဆန်းနေ့၌၎င်း၊ အဇုမပွဲ၊ ခုနစ်သိတင်းပွဲ၊ သကေနေပွဲတည်းဟူသော တနှစ်တနှစ်လျှင် ဓမ္မပွဲသုံးပွဲခံသော နေ့၌၎င်း ယဇ်ပူဇော် လေ့ရှိ၏။
14അവന്‍ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ ക്കുറുകളെ അവരുടെ ശുശ്രൂഷെക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്‍വാനും പുരോഹിതന്മാരുടെ മുമ്പില്‍ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികള്‍ക്കും വാതില്‍കാവല്‍ക്കാരെ അവരുടെ ക്കുറുകള്‍ക്കൊത്തവണ്ണം അതതു വാതിലിന്നു നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.
14ခမည်းတော် ဒါဝိဒ်စီရင်သည်အတိုင်း၊ ယဇ် ပုရောဟိတ်တို့သည် အလှည့်အလှည့် ယဇ်ပုရောဟိတ် အမှုကို၎င်း၊ လေဝိသားတို့သည် နေ့ရက် အစဉ်ဝတ်ပြု သင့်သည်အတိုင်း၊ ယဇ်ပုရောဟိတ်တို့နှင့် ဝိုင်း၍ ထော မနာသီချင်းဆိုသဖြင့်၊ မိမိတို့အမှုကို၎င်း၊ တံခါးစောင့် တို့သည် အလှည့်အလှည့် တံခါးရှိသမျှတို့ကို စောင့်ခြင်း အမှုကို၎င်း၊ အသီးသီးစောင်ရွက်စေခြင်းငှါ ခန့်ထား၏။ ထိုသို့ ဘုရားသခင်၏လူ ဒါဝိဒ်မှာထားနှင့်သတည်း။
15യാതൊരു കാര്യത്തിലും ഭണ്ഡാരത്തെ സംബന്ധിച്ചും പുരോഹിതന്മാരോടും ലേവ്യരോടും ഉണ്ടായ രാജകല്പന അവര്‍ വിട്ടുമാറിയില്ല.
15အမှုတော်များ၊ ဘဏ္ဍာတော်များနှင့်ဆိုင်သော အရာမှာ ရှင်ဘုရင် မှာထားသမျှအတိုင်း ထိုသူတို့သည် ပြုကြ၏။
16യഹോവയുടെ ആലയത്തിന്നു അടിസ്ഥാനമിട്ടനാള്‍മുതല്‍ അതു തീരുംവരെ ശലോമോന്റെ പ്രവൃത്തി ഒക്കെയും സാദ്ധ്യമായ്‍വന്നു; അങ്ങനെ യഹോവയുടെ ആലയം പണിതുതീര്‍ന്നു.
16ထာဝရဘုရား၏ အိမ်တော်အမြစ်မချမှီ လက်စသတ်သည်တိုင်အောင်၊ ရှောလမုန်လုပ်ဆောင်ရန် အမှုရှိသမျှသည် အသင့်ပြင်ဆင်ပြီးဖြစ်၍၊ အိမ်တော်ကို လက်စသတ်လေ၏။
17ആ കാലത്തും ശലോമോന്‍ എദോംദേശത്തു കടല്‍ക്കരയിലുള്ള എസ്യോന്‍ -ഗേബെരിലേക്കും ഏലോത്തിലേക്കും പോയി.
17တဖန်ရှောလမုန်သည် ဧဒုံပြည်တွင်၊ ပင်လယ် ကမ်းနား၌ ဧဇယုန်ဂါဗာမြို့နှင့် ဧလုတ်မြို့သို့သွား၏။
18ഹൂരാം തന്റെ ദാസന്മാര്‍മുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കല്‍ അയച്ചു; അവര്‍ ശലോമോന്റെ ദാസന്മാരോടുകൂടെ ഔഫീരിലേക്കു ചെന്നു നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോന്‍ രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു.
18ဟိရံသည်လည်း ပင်လယ်ကူသော အမှုကို နားလည်သော မိမိလူများ၊ သင်္ဘေားများကို မိမိကျွန်တို့ နှင့်အတူ ရှောလမုန်ထံသို့ စေလွှတ်သဖြင့်၊ သူတို့သည် ရှောလမုန်မင်း၏ ကျွန်တို့နှင့်အတူ ဩဖိရမြို့သို့သွား၍ ရွေအခွက်လေးရာ ငါးဆယ်ကို ရှောလမုနမင်းကြီးထံသို့ ဆောင်ခဲ့ကြ၏။