Malayalam

Myanmar

2 Chronicles

9

1ശെബാരാജ്ഞി ശലോമോന്റെ കീര്‍ത്തികേട്ടിട്ടു കടമൊഴികളാല്‍ ശലോമോനെ പരീക്ഷിക്കേണ്ടതിന്നു അതിമഹത്തായ പരിവാരത്തോടും സുഗന്ധവര്‍ഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമില്‍ വന്നു; അവള്‍ ശലോമോന്റെ അടുക്കല്‍ വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു.
1ရှေဘပြည်ကိုအစိုးရသော မိဖုရားသည် ရှောလမုန်၏ သိတင်းကိုကြားလျှင်၊ နက်နဲခက်ခဲသော ပြဿသနာအားဖြင့် သူ့ကိုစုံစမ်းခြင်းငှါ၊ နံ့သာမျိုးနှင့် များစွာသောရွှေ၊ အဘိုးထိုက်သောကျောက်တို့ကို ဆောင် သောကုလားအုပ်များ၊ လိုက်သောသူများနှင့်တကွ ယေရု ရှလင်မြို့သို့ လာ၏။
2അവളുടെ സകലചോദ്യങ്ങള്‍ക്കും ശലോമോന്‍ സമാധാനം പറഞ്ഞു; സമാധാനം പറവാന്‍ കഴിയാതെ ഒന്നും ശലോമോന്നു മറപൊരുളായിരുന്നില്ല.
2ရှောလမုန်မင်းကြီးထံတော်သို့ ရောက်သော အခါ၊ မိမိအလိုဆန္ဒရှိသမျှကို ဆွေးနွှေးမေးမြန်းလေ၏။ သူမေးမြန်းသော ပြဿနာရှိသမျှတို့ကို ရှောလမုန်သည် ဖြေလေ၏။ နားမလည်၍မဖြေနိုင်သော အရာတစုံတခုမျှ မရှိ။
3ശെബാരാജ്ഞി ശലോമോന്റെ ജ്ഞാനവും അവന്‍ പണിത അരമനയും
3ရှေဘမိဖုရားသည် ရှောလမုန်၏ ပညာကို၎င်း၊ တည်ဆောက်သော အိမ်တော်ကို၎င်း၊
4അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും അവരുടെ ഉടുപ്പിനെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
4စားပွဲတော်တန်ဆာကို၎င်း၊ အမှုတော်စောင့်တို့နေရာ ထိုင်ရာကို၎င်း၊ လုလင်တို့ခစားသည် အခြင်းအရာကို၎င်း၊ သူတို့ဝတ်သော အဝတ်တန်ဆာကို၎င်း၊ ဝန်စာရေးများ နှင့် သူတို့ဝတ်သောအဝတ်တန်ဆာကို၎င်း၊ ထာဝရ ဘုရား၏ အိမ်တော်၌မီးရှို့ရာ ယဇ်ပူဇော်ခြင်းကို၎င်း မြင်သောအခါ မိန်းမောတွေဝေလျက်ရှိ၍၊
5അവള്‍ രാജാവിനോടു പറഞ്ഞതു എന്തെന്നാല്‍നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാന്‍ എന്റെ ദേശത്തുവെച്ചു കേട്ട വര്‍ത്തമാനം സത്യംതന്നേ;
5ကိုယ်တော်၏ အခြင်းအရာနှင့် ကိုယ်တော်၏ ပညာကို အကျွန်ုပ်သည် ကိုယ်ပြည်၌ကြားရသော သိတင်းစကား မှန်ပါ၏။
6ഞാന്‍ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വര്‍ത്തമാനം വിശ്വസിച്ചില്ല; എന്നാല്‍ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല, ഞാന്‍ കേട്ട കേള്‍വിയെക്കാള്‍ നീ ശ്രേഷ്ഠനാകുന്നു.
6သို့သော်လည်း ကိုယ်တိုင်ရောက်၍ မမြင်မှီ ထိုစကားကိုမယုံ။ ယခုမူကား၊ ကိုယ်တော်ပညာကျယ်ခြင်း အရာမှာ၊ အရင်ကြားရသော စကားသည် တဝက်ကိုမျှမမှီ။ အကျွန်ုပ် ကြားရသော သိတင်းကို ကိုယ်တော် လွန်ကဲပါ၏။
7നിന്റെ ഭാര്യമാര്‍ ഭാഗ്യവതികള്‍; നിന്റെ മുമ്പില്‍ എല്ലായ്പോഴും നിന്നു നിന്റെ ജ്ഞാനം കേള്‍ക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാര്‍.
7ရှေ့တော်၌အစဉ်နေ၍ ပညာတော်ကို ကြားရ သော ကိုယ်တော် ၏လူနှင့် ကိုယ်တော်၏ကျွန်တို့သည် မင်္ဂလာရှိကြပါ၏။
8നിന്റെ ദൈവമായ യഹോവേക്കു വേണ്ടി രാജാവായിട്ടു തന്റെ സിംഹാസനത്തില്‍ നിന്നെ ഇരുത്തുവാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ ; നിന്റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനിലക്കുമാറാക്കേണ്ടതിന്നു അവരെ സ്നേഹിച്ചതുകൊണ്ടു നീതിയും ന്യായവും നടത്തുവാന്‍ നിന്നെ അവര്‍ക്കും രാജാവാക്കിയിരിക്കുന്നു.
8ကိုယ်တော်ကိုနှစ်သက်၍ ကိုယ်တော်၏ ဘုရား သခင် ထာဝရဘုရား ကိုယ်စားတော်ရှင်ဘုရင်နှင့် ရာဇ ပလ္လင်တော်ပေါ်မှာ တင်တော်မူသော ကိုယ်တော်၏ ဘုရားသခင် ထာဝရဘုရားသည် မင်္ဂလာရှိတော်မူစေ သတည်း။ ကိုယ်တော်၏ဘုရားသခင်သည် ဣသရေလ အမျိုးကို ချစ်၍ အစဉ်အမြဲတည်စေချင်သောကြောင့်၊ ဖြောင့်မတ်စွာ တရားစီရင်စေခြင်းငှါ ကိုယ်တော်ကို ဣသရေလရှင်ဘုရင်အရာ၌ ခန့်ထားတော်မူပြီဟု ရှင်ဘုရင်အား ပြောဆို၍၊
9അവള്‍ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നും അനവധി സുഗന്ധവര്‍ഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോന്‍ രാജാവിന്നു കൊടുത്തതുപോലെയുള്ള സുഗന്ധവര്‍ഗ്ഗം പിന്നെ ഉണ്ടായിട്ടില്ല.
9ရွှေအခွက်တရာနှစ်ဆယ်၊ နံ့သာမျိုးအများ၊ ကျောက်မြတ်တို့ကို ဆက်လေ၏။ ရှေဘမိဖုရားသည် ရှောလမုန်မင်းကြီးအားဆက်သော နံ့သာမျိုးနှင့် တူသော နံ့သာမျိုးသည် မရှိ။
10ഔഫീരില്‍നിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.
10ဩဖိရမြို့မှ ရွှေကိုဆောင်ခဲ့သော ဟိရံကျွန်နှင့် ရှောလမုန်ကျွန်တို့သည်၊ အာလဂုံသစ်သားများ၊ ကျောက် မြတ်များတို့ကိုလည်း ဆောင်ခဲ့ကြ၏။
11രാജാവു ചന്ദനമരംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാര്‍ക്കും കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക പണ്ടു യെഹൂദാദേശത്തു അശേഷം കണ്ടിട്ടില്ല.
11ထိုအာလဂုံသစ်သားဖြင့် ရှင်ဘုရင်သည် ဗိမာန် တော် ပွတ်လုံးတန်းနှင့် နန်းတော်ပွတ်လုံးတန်းကို၎င်း၊ သီချင်းဆိုသောသူဘို့ စောင်းနှင့်တယောတို့ကို၎င်း၊ လုပ်လေ၏။ ထိုသို့သော အာလဂုံသစ်သားသည် ယုဒပြည် ၌ တခါမျှ မပေါ်လာ။
12ശെബാരാജ്ഞി രാജാവിന്നു കൊണ്ടുവന്നതില്‍ പരമായി അവള്‍ ആഗ്രഹിച്ചതും ചോദിച്ചതുമൊക്കെയും ശലോമോന്‍ രാജാവു അവള്‍ക്കു കൊടുത്തു; അങ്ങനെ അവള്‍ തന്റെ ബൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
12ရှောလမုန်မင်းကြီးသည် ရှေဘမိဖုရား ဆက် သည်အတွက် ပြန်ပေးသာလက်ဆောင်မှတပါး၊ မိဖုရား၏ အလိုဆန္ဒပြည့်စုံစေခြင်းငှါ သူတောင်းသမျှကိုလည်း ပေးတော်မူ၏။ ထိုနောက်မှ မိဖုရားသည် မိမိကျွန်တို့နှင့် တကွ မိမိပြည်သို့ပြန်သွားလေ၏။
13സഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതു കൂടാതെ ശലോമോന്നു ഔരോ ആണ്ടില്‍ വന്നിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തു ആയിരുന്നു.
13ရှေလမုန်ထံသို့ တနှစ်တနှစ်လျှင် ရောက်သော ရွှေချိန်ကား အခွက်ခြောက်ရာ ခြောက်ဆယ်ခြောက် ပိဿာဖြစ်သတည်း။
14അരാബ്യരാജാക്കന്മാരൊക്കെയും ദേശാധിപതിമാരും ശലോമോന്നു പൊന്നും വെള്ളിയും കൊണ്ടുവന്നു.
14ထိုမှတပါး၊ ကုန်သည်များ၊ လှည်းသမားများ၊ အာရပ်မင်းကြီးရှိသမျှ။ မြို့ဝန်များဆက်သော ရွှေရှိသေး ၏။
15ശലോമോന്‍ രാജാവു പൊമ്പലകകൊണ്ടു ഇരുനൂറു വന്‍ പരിച ഉണ്ടാക്കി; ഔരോപരിചെക്കു അറുനൂറു ശേക്കെല്‍ പൊന്‍ പലക ചെലവായി.
15ရှေလမုန်မင်းကြီးသည် ရွှေခြောက်ပိဿာစီဖြင့် ဒိုင်းနှစ်ရာ၊
16അവന്‍ പൊന്‍ പലക കൊണ്ടു മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഔരോ ചെറുപരിചെക്കു മുന്നൂറു ശേക്കെല്‍ പൊന്നു ചെലവായി. രാജാവു അവയെ ലെബാനോന്‍ വനഗൃഹത്തില്‍വെച്ചു.
16သုံးပိဿာစီဖြင့် ဒိုင်းငယ်သုံးရာတို့ကို ထုလုပ်၍၊ လေဗနုန်တောသစ်သားနှင့် တည်ဆောက်သော နန်း တော်၌ ထားတော်မူ၏။
17രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
17ရှင်ဘုရင်သည်လည်း ဆင်စွယ်ရာဇပလ္လင်ကြီး ကို လုပ်၍ ရွှေစင်နှင့်မွမ်းမံလေ၏။
18സിംഹാസനത്തോടു ചേര്‍ത്തുറപ്പിച്ചതായി ആറു പതനവും പൊന്നുകൊണ്ടു ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഔരോ കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നിലക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.
18လှေကားခြောက်ထစ်နှင့် ရွှေဘိနပ်သည် ရာဇ ပလ္လင်တော်နှင့် တဆက်တည်းရှိ၏။ ထိုင်ရာတဘက် တချက်၌ မှီစရာလက်ရုံးတန်းနှင့် ပြည့်စုံ၍။ လက်ရုံးတန်း အနားမှာ ခြင်္သေ့နှစ်ကောင်ရပ်နေ၏။
19ആറു പതനത്തില്‍ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല.
19လှေကားခြောက်ထစ်အပေါ်တွင်၊ တဘက်တချက် ၌လည်း ခြင်္သေ့တဆယ်နှစ်ကောင်ရပ်နေ၏။ ထိုသို့သော ရာဇပလ္လင်သည် အဘယ်တိုင်းနိုင်ငံ၌မျှမရှိ။
20ശലോമോന്‍ രാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോന്‍ ഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്കു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.
20ရှေလမုန်မင်းကြီးသောက်သော ဖလားတော် ရှိသမျှနှင့် လေဗနုန်နန်းတော်၌ သုံးသောဖလားတော် ရှိသမျှတို့သည် ငွေဖလားမဟုတ်၊ ရွှေဖလားသက်သက် ဖြစ်၏။ ရှောလမုန်လက်ထက်၌ ငွေကို အလျှင်းပမာဏ မပြုတတ်ကြ။
21രാജാവിന്റെ കപ്പലുകളെ ഹൂരാമിന്റെ ദാസന്മരോടുകൂടെ തര്‍ശീശിലേക്കു അയച്ചിരുന്നു; മൂവാണ്ടിലൊരിക്കല്‍ തര്‍ശീശ് കപ്പലുകള്‍ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയില്‍ എന്നിവയെ കൊണ്ടുവന്നു.
21ရှင်ဘုရင်၏သင်္ဘောသည် ဟိရံမင်းကျွန်တို့နှင့် တာရှုမြို့သို့သွားတတ်သဖြင့်၊ သုံးနှစ်တခါ တာရှုသင်္ဘော သည် ပြန်လာ၍ ရွှေ၊ ငွေ၊ ဆင်စွယ်မျောက်များ၊ ဒေါင်းများကို ဆောင်ခဲ့၏။
22ഇങ്ങനെ ശലോമോന്‍ രാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.
22ထိုသို့ရှောလမုန်သည် မြေကြီးပေါ်မှာရှိသမျှ သော ရှင်ဘုရင်တို့ထက် ပညာနှင့် စည်းစိမ်အားဖြင့် လွန်ကဲ၏။
23ദൈവം ശലോമോന്റെ ഹൃദയത്തില്‍ കൊടുത്ത ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ മുഖദര്‍ശനം അന്വേഷിച്ചുവന്നു.
23ရှောလမုန်၏ နှလုံး၌ဘုရားသခင်သွင်းပေး တော်မူသော ပညာကို အတိုင်းတိုင်းအပြည်ပြည် ရှင်ဘုရင်တို့သည် ကြားရအံ့သောငှါ၊ မျက်နှာတော်ကို ဖူးလာကြ၏။
24അവരില്‍ ഔരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായിട്ടു വെള്ളിപ്പാത്രം, പൊന്‍ പാത്രം, വസ്ത്രം, ആയുധം, സുഗന്ധവര്‍ഗ്ഗം, കുതിര, കോവര്‍ കഴുത എന്നിവയെ കൊണ്ടുവന്നു.
24လာသောသူအသီးအသီးတို့သည် ရွှေဖလား၊ ငွေဖလား၊ အဝတ်တန်ဆာ၊ စစ်တိုက်လက်နက်၊ နံ့သာမျိုး၊ မြင်းလားတို့ကို နှစ်တိုင်းအခွန်ဆက်ရကြ၏။
25ശലോമോന്നു കുതിരകള്‍ക്കും രഥങ്ങള്‍ക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവന്‍ രഥനഗരങ്ങളിലും യെരൂശലേമില്‍ രാജാവിന്റെ അടുക്കലും പാര്‍പ്പിച്ചിരുന്നു.
25ရှောလမုန်သည်လည်း၊ ရထားတော်များနှင့် ထိုင်သောမြင်းတင်းကုပ်လေးထောင်၊ မြင်းစီးသူရဲ တသောင်းနှစ်ထောင်ရှိ၏။ ရထားထိန်းမြို့တို့၌၎င်း၊ ယေရုရှလင်မြို့ အထံတော်၌၎င်း ထား၏။
26അവന്‍ നദി മുതല്‍ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതൃത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും വാണു.
26မြစ်ကြီးမှ စ၍ဖိလိတ္တိပြည်နှင့် အဲဂုတ္တုပြည်စွန်း တိုင်အောင် ရှိသောရှင်ဘုရင်အပေါင်းတို့ကို အစိုးရ၏။
27രാജാവു യെരൂശലേമില്‍ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി.
27ရှင်ဘုရင်သည် ယေရုရှလင်မြို့၌ငွေကို ကျောက် ခဲကဲ့သို့၎င်း၊ အာရဇ်ပင်တို့ကို လွင်ပြင်၌ပေါက်သော သဖန်းပင်ကဲ့သို့၎င်း များပြားစေ၏။
28മിസ്രയീമില്‍നിന്നും സകലദേശങ്ങളില്‍നിന്നും ശലോമോന്നു കുതിരകളെ വാങ്ങി കൊണ്ടുവരും.
28ရှောလမုန်ထံသို့ မြင်းများကို အဲဂုတ္တပြည်အစ ရှိသော ခပ်သိမ်းသော ပြည်မှ ဆောင်ခဲ့ကြ၏။
29ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ ആദ്യാവസാനം നാഥാന്‍ പ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോ ദര്‍ശകന്റെ ദര്‍ശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.
29ရှောလမုန်ပြုမူသော အမှုအရာကြွင်းလေသမျှ အစဆုံးတို့သည်၊ ပရောဖက်နာသန်၏ကျမ်း၊ ရှိလောမြို့ သား အဟိယ၏အနာဂတ္တိကျမ်း၊ နေဗတ်သား ယေရော ဗောင်တဘက်၌ ပရောဖက်ဣဒ္ဒေါ၏ ဗျာဒိတ်ကျမ်း၌ ရေးထားလျက်ရှိ၏။
30ശലോമോന്‍ യെരൂശലേമില്‍ എല്ലായിസ്രായേലിന്നും നാല്പതു സംവത്സരം രാജാവായിരുന്നു.
30ရှောလမုန်သည် ယေရုရှလင်မြို့က၌ နေ၍ ဣသ ရေလနိုင်ငံလုံးကို အနှစ်လေးဆယ်စိုးစံပြီးမှ၊
31പിന്നെ ശലോമോന്‍ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്റെ അപ്പനായ ദാവീദിന്റെ നഗരത്തില്‍ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.
31ဘိုးဘေးတို့နှင့် အိပ်ပျော်၍ခမည်းတော် ဒါဝိဒ် မြို့၌ သင်္ဂြိဟ်ခြင်းကို ခံလေ၏။ သားတော် ရောဗောင် သည် ခမည်းတော်အရာ၌ နန်းထိုင်၏။