Malayalam

Myanmar

2 Kings

15

1യിസ്രായേല്‍രാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടില്‍ യെഹൂദാരാജാവായ അമസ്യാവിന്റെ മകന്‍ അസര്‍യ്യാവു രാജാവായി.
1ဣသရေလရှင်ဘုရင်ယေရောဗောင် နန်းစံနှစ် ဆယ်ခုနစ်နှစ်တွင်၊
2അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു പതിനാറു വയസ്സായിരുന്നു; അവന്‍ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമില്‍ വാണു; യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഖോല്യാ എന്നു പേര്‍.
2ယုဒရှင်ဘုရင် အာမဇိသား ဩဇိသည် အသက် တဆယ်ခြောက်နှစ်ရှိသော်၊ နန်းထိုင်၍ ယေရုရှလင်မြို့၌ ငါးဆယ်နှစ်နှစ်စိုးစံလေ၏။ မယ်တော်ကား၊ ယေရုရှလင် မြို့သူ ယေခေါလိအမည်ရှိ၏။
3അവന്‍ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
3ထိုမင်းသည် ခမည်းတော်အာမဇိပြုသမျှ အတိုင်း ထာဝရဘုရားရှေ့တော်၌ တရားသောအမှုကို ပြု၏။
4എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനംപൂജാഗിരികളില്‍ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
4သို့ရာတွင် မြင့်သောအရပ်တို့ကို မပယ်ရှားသော ကြောင့်၊ လူတို့သည် ထိုအရပ်တို့၌ယဇ်ပူဇော်၍ နံ့သာ ပေါင်းကို မီးရှို့ကြ၏။
5എന്നാല്‍ യഹോവ ഈ രാജാവിനെ ബാധിച്ചു. അവന്‍ ജീവപര്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയില്‍ പാര്‍ത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിന്നു ന്യായപാലനം ചെയ്തു.
5ထာဝရဘုရားသည် ဒဏ်ခတ်တော်မူသဖြင့်၊ ရှင်ဘုရင်သည် သေသည်တိုင်အောင် နူနာစွဲ၍ ခြားနား သော နန်း၌နေရ၏။ သားတော် ယောသံသည် နန်းတော် ကိုအုပ်၍ နိုင်ငံတော်မှုကို စီရင်ရ၏။
6അസര്‍യ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
6ဩဇိပြုမူသော အမှုအရာကြွင်းလေသမျှ တို့သည် ယုဒရာဇဝင်၌ ရေးထားလျက်ရှိ၏။
7അസര്‍യ്യാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവര്‍ അവനെ ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അടക്കംചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.
7ဩဇိသည် ဘိုးဘေးတို့နှင့် အိပ်ပျော်၍၊ သူတို့နှင့် အတူ ဒါဝိဒ်မြို့၌ သင်္ဂြိုဟ်ခြင်းကို ခံလေ၏။ သားတော် ယောသံသည် ခမည်းတော်အရာ၌ နန်းထိုင်၏။
8യെഹൂദാരാജാവായ അസര്‍യ്യാവിന്റെ മുപ്പത്തെട്ടാം ആണ്ടില്‍ യൊരോബെയാമിന്റെ മകനായ സെഖര്‍യ്യാവു യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ആറു മാസം വാണു.
8ယုဒရှင်ဘုရင် ဩဇိနန်းစံသုံးဆယ်ရှစ်နှစ်တွင်၊ ယေရောဗောင်သားဇာခရိသည် ရှမာရိမြို့၌မင်းပြု၍ ဣသရေလနိုင်ငံကိုစိုးစံ၏။
9അവന്‍ തന്റെ പിതാക്കന്മാരെപ്പോലെ യഹോവേക്കു അനിഷ്ടമായുള്ളതുചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല.
9ထိုမင်းသည် ဘိုးဘေးပြုသည်အတိုင်း၊ ထာဝရ ဘုရားရှေ့တော်၌ ဒုစရိုက်ကိုပြု၍၊ ဣသရေလအမျိုးကို ပြစ်မှားစေသောနေဗတ်သား ယေရောဗောင်၏ ဒုစရိုက် အပြစ်တို့ကို မစွန့်ဘဲနေ၏။
10യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പില്‍വെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി.
10ယာဖက်သားရှလ္လုံသည် ဇာခရိမင်းတဘက်၌ သင်းဖွဲ့၍ လူများရှေ့မှာ သေအောင်လုပ်ကြံပြီးလျှင် သူ၏ အရာ၌ နန်းထိုင်၏။
11സെഖര്‍യ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
11ဇာခရိပြုမူသော အမှုအရာကြွင်းလေသမျှတို့ သည် ဣသရေလရာဇဝင်၌ ရေးထားလျက်ရှိ၏။
12യഹോവ യേഹൂവോടുനിന്റെ പുത്രന്മാര്‍ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.
12ထိုသို့ ထာဝရဘုရားက၊ သင်၏သားမြေးလေး ဆက်တိုင်အောင် ဣသရေလနိုင်ငံရာဇပလ္လင်ပေါ်မှာ ထိုင်ရမည်ဟု ယေဟုအား မိန့်တော်မူ သောစကားတော် ပြည့်စုံသတည်း။
13യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തൊമ്പതാം ആണ്ടില്‍ യാബേശിന്റെ മകനായ ശല്ലൂം രാജാവായി ശമര്‍യ്യയില്‍ ഒരു മാസം വാണു.
13ယုဒရှင်ဘုရင် ဩဇိနန်းစံ သုံးဆယ်ကိုးနှစ်တွင် ရှလ္လုံသည် နန်းထိုင်၍၊ ရှမာရိမြို့၌ တလစိုးစံလေ၏။
14എന്നാല്‍ ഗാദിയുടെ മകനായ മെനഹേം തിസ്സയില്‍നിന്നു പുറപ്പെട്ടു ശമര്‍യ്യയില്‍ വന്നു, യാബേശിന്റെ മകനായ ശല്ലൂമിനെ ശമര്‍യ്യയില്‍വെച്ചു വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
14ဂါဒိသားမေနဟင်သည် တိရဇမြို့မှ ရှမာရိမြို့ သို့သွား၍၊ ယာဖက်သား ရှလ္လုံကိုသေအောင် လုပ်ကြံပြီး လျှင်၊ သူ၏အရာ၌ နန်းထိုင်၏။
15ശല്ലൂമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
15ရှလ္လုံပြုမူသောအမှုအရာကြွင်းလေသမျှတို့နှင့် သင်းဖွဲ့ခြင်းအရာသည် ဣသရေလရာဇဝင်၌ ရေးထား လျက်ရှိ၏။
16മെനഹേം തിപ്സഹും അതിലുള്ള സകലവും തിര്‍സ്സാതൊട്ടു അതിന്നു ചേര്‍ന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവര്‍ പട്ടണവാതില്‍ തുറന്നു കൊടുക്കായ്കയാല്‍ അവന്‍ അതിനെ ശൂന്യമാക്കുകയും അതിലെ ഗര്‍ഭിണികളെയൊക്കെയും പിളര്‍ന്നുകളകയും ചെയ്തു.
16ထိုအခါ မေနဟင်သည် တိဖသမြို့နှင့်မြို့သား များ၊ တိရဇမြို့ အလွန်တိဖသမြို့နယ်များတို့ကို လုပ်ကြံ ၏။ မြို့တံခါးကို သူ့အား မဖွင့်သောကြောင့် လုပ်ကြံ၍ ကိုယ်ဝန်ဆောင်သော မိန်းမအပေါင်းတို့၏ ဝမ်းကို ခွဲလေ၏။
17യെഹൂദാരാജാവായ അസര്‍യ്യാവിന്റെ മുപ്പത്തൊമ്പതാം ആണ്ടില്‍ ഗാദിയുടെ മകന്‍ മെനഹേം യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ പത്തു സംവത്സരം വാണു.
17ယုဒရှင်ဘုရင်ဩဇိနန်းစံသုံးဆယ်ကိုးနှစ်တွင်၊ ဂါဒိသားမေနဟင်သည် နန်းထိုင်၍၊ ရှမာရိမြို့၌ ဣသ ရေလနိုင်ငံကို ဆယ်နှစ်စိုးစံလေ၏။
18അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ ജീവപര്യന്തം വിട്ടുമാറിയതുമില്ല.
18ထိုမင်းသည် ထာဝရဘုရားရှေ့တော်၌ ဒုစရိုက် ကိုပြု၍၊ ဣသရေလအမျိုးကို ပြစ်မှားစေသော နေဗတ် သား ယေရောဗောင်၏ ဒုစရိုက်အပြစ်တို့ကို မစွန့်ဘဲ နေ၏။
19അശ്ശൂര്‍ രാജാവായ പൂല്‍ ദേശത്തെ ആക്രമിച്ചു; പൂല്‍ തന്നെ സഹായിക്കേണ്ടതിന്നും രാജത്വം തനിക്കു ഉറക്കേണ്ടതിന്നുമായി മെനഹേം അവന്നു ആയിരം താലന്തു വെള്ളികൊടുത്തു.
19အာရှုရိရှင်ဘုရင် ပုလသည် ဣသရေလပြည်ကို တိုက်လာ၏။ မေနဟင်သည် မိမိအာဏာတည်စေမည် အကြောင်း၊ ပုလမင်းမစစေခြင်းငှါ၊ ငွေအခွက်တသောင်း ကို ဆက်ရ၏။
20അശ്ശൂര്‍ രാജാവിന്നു കൊടുപ്പാന്‍ മെനഹേം ഈ ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെല്‍ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂര്‍രാജാവു ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി.
20အာရှုရိရှင်ဘုရင်အား ဆက်စရာဘို့၊ မေနဟင် သည် ဣသရေလ အမျိုး၌ငွေခွဲ၍၊ ရတတ်သော သူတိုင်း အကျပ်ငါးဆယ်စီပေးရ၏။ ထိုကြောင့် အာရှုရိရှင်ဘုရင် သည် မနေ၊ မိမိပြည်သို့ ပြန်သွား၏။
21മെനഹേമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
21မေနဟင်ပြုမူသော အမှုအရာကြွင်းလေသမျှ တို့သည် ဣသရေလရာဇဝင်၌ ရေးထားလျက်ရှိ၏။
22മെനഹേം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ പെക്കഹ്യാവു അവന്നു പകരം രാജാവായി.
22မေနဟင်သည် ဘိုးဘေးတို့နှင့် အိပ်ပျော်၍၊ သားတော်ပေကတိသည် ခမည်းတော်အရာ၌နန်းထိုင်၏။
23യെഹൂദാരാജാവായ അസര്‍യ്യാവിന്റെ അമ്പതാം ആണ്ടില്‍ മെനഹേമിന്റെ മകനായ പെക്കഹ്യാവു യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ രണ്ടു സംവത്സരം വാണു.
23ယုဒရှင်ဘုရင် ဩဇိနန်းစံငါးဆယ်တွင်၊ မေနဟင်သားပေကတိသည် နန်းထိုင်၍၊ ရှမာရိမြို့၌ ဣသရေလနိုင်ငံကို နှစ်နှစ်စိုးစံလေ၏။
24അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.
24ထိုမင်းသည် ထာဝရဘုရားရှေ့တော်၌ ဒုစရိုက် ကိုပြု၍၊ ဣသရေလအမျိုးကိုပြစ်မှားစေသော နေဗတ် သား ယေရောဗောင်၏ ဒုစရိုက်အပြစ်တို့ကို မစွန့်ဘဲ နေ၏။
25എന്നാല്‍ അവന്റെ അകമ്പടിനായകനായി രെമല്യാവിന്റെ മകനായ പേക്കഫ് അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, ഗിലെയാദ്യരില്‍ അമ്പതുപേരെ തുണകൂട്ടി ശമര്‍യ്യാരാജധാനിയുടെ കോട്ടയില്‍വെച്ചു അവനെ അര്ഗ്ഗോബിനോടും അര്‍യ്യേയോടുംകൂടെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
25အမှုတော်ထမ်းတပ်မှူး၊ ရေမလိသားပေကာသည် ပေကဟိမင်းတဘက်၌ သင်းဖွဲ့၍၊ အာဂေါဘနှင့် အရေဟအစရှိသော ဂိလဒ်ပြည်သား ငါးကျိပ်ပါလျက်၊ ရှမာရိမြို့၌နန်းတော်ထဲမှာ သေအောင်လုပ်ကြံ၍ သူ၏ အရာ၌ နန်းထိုင်၏။
26പെക്കഹ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
26ပေကတိပြုမူသော အမှုအရာကြွင်းလေသမျှတို့ သည် ဣသရေလရာဇဝင်၌ ရေးထားလျက်ရှိ၏။
27യെഹൂദാരാജാവായ അസര്‍യ്യാവിന്റെ അമ്പത്തിരണ്ടാം ആണ്ടില്‍ രെമല്യാവിന്റെ മകനായ പേക്കഹ് യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ഇരുപതു സംവത്സരം വാണു.
27ယုဒရှင်ဘုရင် ဩဇိနန်းစံငါးဆယ်နှစ်နှစ်တွင်၊ ရေမလိသားပေကာသည် နန်းထိုင်၍ ရှမာရိမြို့၌ ဣသ ရေလနိုင်ငံကို အနှစ်နှစ်ဆယ် စိုးစံလေ၏။
28അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.
28ထိုမင်းသည် ထာဝရဘုရားရှေ့တော်၌ ဒုစရိုက် ကိုပြု၍၊ ဣသရေလအမျိုးကို ပြစ်မှားစေသော နေဗတ် သား ယေရောဗောင်၏ ဒုစရိုက်ကိုပြု၍၊ ဣသရေလ အမျိုးကို ပြစ်မှားစေသော နေဗတ်သား ယေရောဗောင်၏ ဒုစရိုက် အပြစ်တို့ကို မစွန့်ဘဲနေ၏။
29യിസ്രായേല്‍രാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസര്‍ വന്നു ഈയോനും ആബേല്‍-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.
29ဣသရေလရှင်ဘုရင် ပေကာလက်ထက်၊ အာရှု ရိရှင်ဘုရင် တိဂလတ်ပိလေသာသည်လာ၍ ဣယုန်မြို့၊ အဗေလဗက်မာခါမြို့၊ ယာနောမြို့၊ ကေဒေရှမြို့၊ ဟာဇော် မြို့နှင့်တကွ ဂိလဒ်ပြည်၊ ဂါလိလဲပြည်၊ နဿလိ ပြည်သား အပေါင်းတို့ကို လုပ်ကြံ၍၊ အာရှုရိပြည်သို့သိမ်းသွား၏။
30എന്നാല്‍ ഏലാവിന്റെ മകനായ ഹോശേയരെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടില്‍ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
30ဩဇိသား ယောသံနန်းစံနှစ်ဆယ်တွင်၊ ဧလာ သားဟောရှေသည် ရေမလိသား ပေကာမင်းတဘက်၌ သင်းဖွဲ့၍ သေအောင်လုပ်ကြံပြီးမှ၊ သူ၏အရာ၌ နန်းထိုင် ၏။
31പേക്കഹിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
31ပေကာပြုမူသောအမှုအရာ ကြွင်းလေသမျှတို့ သည် ဣသရေလရာဇဝင်၌ရေးထားလျက်ရှိ၏။
32യിസ്രായേല്‍രാജാവായ രെമല്യാവിന്റെ മകനായ പേക്കഹിന്റെ രണ്ടാം ആണ്ടില്‍ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകന്‍ യോഥാം രാജാവായി.
32ဣသရေလရှင်ဘုရင် ရေမလိသား ပေကာ နန်းစံနှစ်နှစ်တွင်၊ ယုဒရှင်ဘုရင်ဩဇိသား ယောသံသည် အသက်နှစ်ဆယ်ငါးနှစ်ရှိသော် နန်းထိုင်၍၊
33അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ പതിനാറു സംവത്സരം വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേര്‍; അവള്‍ സാദോക്കിന്റെ മകള്‍ ആയിരുന്നു.
33ယေရုရှလင်မြို့၌ ဣသရေလနိုင်ငံကို တဆယ် ခြောက်နှစ်စိုးစံလေ၏။ မယ်တော်ကား၊ ဇာဒုတ်သမီး ယေရုရှာအမည်ရှိ၏။
34അവന്‍ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും ചെയ്തു.
34ထိုမင်းသည် ခမည်းတော် ဩဇိကျင့်သမျှ အတိုင်း၊ ထာဝရဘုရား ရှေ့တော်၌ တရားသော အမှုကို ပြု၏။
35എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളില്‍ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവന്‍ യഹോവയുടെ ആലയത്തിന്റെ മേലത്തെ വാതില്‍ പണിതു.
35သို့ရာတွင် မြင့်သောအရပ်တို့ကို မပယ်ရှားသော ကြောင့်၊ လူတို့သည် ထိုအရပ်တို့၌ ယဇ်ပူဇော်၍၊ နံ့သာ ပေါင်းကိုမီးရှို့ကြ၏။ ထိုမင်းသည် ဗိမာန်တော်အထက် တံခါးကို လုပ်လေ၏။
36യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
36ယောသံပြုမူသော အမှုအရာကြွင်းလေသမျှ တို့သည် ယုဒရာဇဝင်၌ ရေးထားလျက်ရှိ၏၊
37ആ കാലത്തു യഹോവ അരാംരാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യെഹൂദെക്കു നേരെ അയച്ചുതുടങ്ങി.
37ထိုကာလတွင် ထာဝရဘုရားသည် ရှုရိရှင်ဘုရင် ရေဇိန်နှင့် ရေမလိသားပေကာကို ယုဒပြည်သို့ စေလွှတ် တော်မူ၏။
38യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.
38ယောသံသည် ဘိုးဘေးတို့နှင့် အိပ်ပျော်၍၊ သူတို့နှင့်အတူ အဘဒါဝိဒ်မြို့၌ သင်္ဂြိုဟ်ခြင်းကိုခံလေ၏။ သားတော်အာခတ်သည် ခမည်းတော်အရာ၌ နန်းထိုင် ၏။