1രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടില്‍ യെഹൂദാരാജാവായ യോഥാമിന്റെ മകന്‍ ആഹാസ് രാജാവായി.
1ရေမလိသား ပေကာနန်းစံဆယ်ခုနစ်နှစ်တွင် ယုဒရှင်ဘုရင် ယောသံသားအာခတ်သည် အသက် နှစ်ဆယ်ရှိသော် နန်းထိုင်၍၊
2ആഹാസ് വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപതു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ്, ചെയ്തതുപോലെ തന്റെ ദൈവമായ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തില്ല.
2ယေရုရှလင်မြို့၌ ဆယ်ခြောက်နှစ်စိုးစံလေ၏။ ထိုမင်းသည် အဘဒါဝိဒ်ကဲ့သို့မကျင့်၊ ထာဝရဘုရား ရှေ့တော်၌ တရားသော အမှုကို မပြု၊
3അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു; യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകള്‍ക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.
3ဣသရေလရှင်ဘုရင်တို့ လိုက်သောလမ်းသို့ လိုက်၍၊ ထာဝရဘုရားသည် ဣသရေလ အမျိုးသားတို့ ရှေ့မှ၊ နှင်ထုတ်တော်မူသော တပါးအမျိုးသားတို့၏ ရွံရှာဘွယ် ထုံးစံအတိုင်း၊ မိမိသားကို မီးဖြင့်ပူဇော်၏။
4അവന്‍ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിന്‍ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.
4မြင့်သောအရပ်၊ တောင်ပေါ်၊ သစ်ပင်အောက် တို့၌ပူဇော်၍ နံ့သာပေါင်းကို မီးရှို့တတ်၏။
5അക്കാലത്തു അരാംരാജാവായ രെസീനും യിസ്രായേല്‍രാജാവായ രെമല്യാവിന്റെ മകന്‍ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു ആഹാസിനെ നിരോധിച്ചു; എന്നാല്‍ അവനെ ജയിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
5ထိုအခါ ရှုရိရှင်ဘုရင် ရေဇိန်နှင့် ဣသရေလ ရှင်ဘုရင် ရေမလိသားပေကာသည် ယေရုရှလင်မြို့သို့ စစ်ချီ၍ အာခတ်မင်းကို ဝိုင်းထားသော်လည်း မနိုင်ရ။
6അന്നു അരാംരാജാവായ രെസീന്‍ ഏലത്ത് വീണ്ടെടുത്തു അരാമിനോടു ചേര്‍ത്തു യെഹൂദന്മാരെ ഏലത്തില്‍നിന്നു നീക്കിക്കളഞ്ഞു; അരാമ്യര്‍ ഏലത്തില്‍ വന്നു ഇന്നുവരെയും അവിടെ പാര്‍ക്കുംന്നു.
6သို့ရာတွင်၊ ရှုရိရှင်ဘုရင် ရေဇိန်သည် ဧလတ်မြို့ ကို ရှုရိနိုင်ငံ သို့သွင်းပြန်၍၊ ယုဒလူတို့ကို နှင်ထုတ်သဖြင့်၊ ရှုရိလူတို့သည်လာ၍ ယနေ့တိုင်အောင် ဧလတ်မြို့၌ နေကြ၏။
7ആഹാസ് അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസരിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്നു എന്നോടു എതിര്‍ത്തിരിക്കുന്ന അരാംരാജാവിന്റെ കയ്യില്‍നിന്നും യിസ്രായേല്‍രാജാവിന്റെ കയ്യില്‍നിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.
7ထိုကြောင့်အာခတ်သည် အာရှုရိရှင်ဘုရင် တိဂလတ်ပိလေသာထံသို့ သံတမန်ကို စေလွှတ်၍၊ ကျွန်ုပ်သည် ကိုယ်တော်သား၊ ကိုယ်တော်ကျွန်ဖြစ်ပါ၏။ လာပါ။ ကျွန်ုပ်ကို ရန်ဘက်ပြုသော ရှုရိရှင်ဘုရင်နှင့် ဣသရေလ ရှင်ဘုရင်လက်မှ ကယ်ယူပါဟု တောင်းပန်၏။
8അതിന്നായിട്ടു ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയും പൊന്നും എടുത്തു അശ്ശൂര്‍ രാജാവിന്നു സമ്മാനമായി കൊടുത്തയച്ചു.
8တဖန်ဗိမာန်တော်၌၎င်း၊ နန်းတော်ဘဏ္ဍာတိုက် ၌၎င်း ရှိသော ရွှေငွေကို ယူ၍ အာရှုရိရှင်ဘုရင်ထံသို့ လက်ဆောင်ပေးလိုက်လေ၏။
9അശ്ശൂര്‍രാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂര്‍രാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.
9အာရှုရိရှင်ဘုရင်သည် နားထောင်၍ ဒမာ သက်မြို့သို့ စစ်ချီ၍ တိုက်ယူပြီးလဆင်၊ ပြည်သားတို့ကို ကိရမြို့သို့ သိမ်းသွား၏။ ရေဇိန်မင်းကိုလည်း သတ်၏။
10ആഹാസ്രാജാവു അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസരിനെ എതിരേല്പാന്‍ ദമ്മേശെക്കില്‍ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്രാജാവു ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതന്നു കൊടുത്തയച്ചു.
10အာခတ်မင်းကြီးသည် အာရှုရိရှင်ဘုရင်ကို ခရီး ဦးကြိုပြုခြင်းငှါ ဒမာသက်မြို့သို့သွား၏။ ထိုမြို့မှာရှိသော ယဇ်ပလ္လင်ကိုမြင်လျှင်၊ ပလ္လင်ပုံ၊ အတိုင်းအရှည်၊ တန်ဆာ ရှိသမျှကိုရေး၍ ယဇ်ပုရောဟိတ်ဥရိယထံသို့ ပေးလိုက်၏။
11ഊരീയാപുരോഹിതന്‍ ഒരു യാഗപീഠം പണിതു; ആഹാസ് രാജാവു ദമ്മേശെക്കില്‍നിന്നു അയച്ചപ്രകാരമൊക്കെയും ആഹാസ്രാജാവു ദമ്മേശെക്കില്‍നിന്നു വരുമ്പോഴെക്കു ഊരീയാപുരോഹിതന്‍ അതു പണിതിരുന്നു.
11ထိုသို့ ဒမာသက်မြို့မှ အာခတ်မင်းပေးလိုက် သမျှအတိုင်း၊ ယဇ်ပုရောဟိတ်ဥရိယသည် အာခတ်မင်း မရောက်မှီ လုပ်နှင့်ပြီ။
12രാജാവു ദമ്മേശെക്കില്‍നിന്നു വന്നപ്പോള്‍ ആ യാഗപീഠം കണ്ടു; രാജാവു യാഗപീഠത്തിങ്കല്‍ ചെന്നു അതിന്മേല്‍ കയറി.
12ရှင်ဘုရင်သည် ဒမာသက်မြို့မှရောက်လာသော အခါ၊ ထိုယဇ်ပလ္လင်ကို မြင်၍ ချဉ်းကပ်သဖြင့်၊
13ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ചു പാനീയയാഗവും പകര്‍ന്നു സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേല്‍ തളിച്ചു.
13မီးရှို့ရာယဇ်နှင့် ဘောဇဉ်ပူဇော်သက္ကာကို မီးရှို့၏။ သွန်းလောင်းရာ ပူဇော်သက္ကာ ကိုလည်း သွန်းလောင်း၏။ မိဿဟာယယဇ်အသွေးကိုလည်း ယဇ် ပလ္လင်ပေါ်မှာဖြန်းလေ၏။
14യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവന്‍ ആലയത്തിന്റെ മുന്‍ വശത്തു തന്റെ യാഗപീഠത്തിന്നും യഹോവയുടെ ആലയത്തിന്നും മദ്ധ്യേനിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടു പോയി വെച്ചു.
14ထာဝရဘုရားရှေ့တော်၌ရှိသော ကြေးဝါယဇ် ပလ္လင်ကို ဗိမာန်တော်ရှေ့၊ ယဇ်ပလ္လင်ကြီးနှင့် ဗိမာန်တော် စပ်ကြားအရပ်မှ ရွေ့၍ ယဇ်ပလ္လင်ကြီး မြောက်ဘက်၌ ထား၏။
15ആഹാസ് രാജാവു ഊരീയാ പുരോഹിതനോടു കല്പിച്ചതുമഹായാഗപീഠത്തിന്മേല്‍ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങള്‍ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമൊക്കെയും തളിക്കയും ചെയ്യേണം; താമ്രയാഗപീഠത്തെപ്പറ്റിയോ ഞാന്‍ ആലോചിച്ചു കൊള്ളാം.
15တဖန်ယဇ်ပုရောဟိတ်ဥရိယကို မှာထားသည် ကား၊ နံနက် မီးရှို့ရာယဇ်နှင့် ညဦးယံဘောဇဉ် ပူဇော် သက္ကာ၊ ရှင်ဘုရင်မီးရှို့ရာယဇ်နှင့် ဘောဇဉ်ပူဇော်သက္ကာ၊ သွန်းလောင်းရာပူဇော်သက္ကာတို့ကို ယဇ်ပလ္လင်ကြီးပေါ်မှာ မီးရှို့လော့။ မီးရှို့ရာယဇ်အစရှိသော ယဇ်မျိုးအသွေးကို လည်း ထိုပလ္လင်ပေါ်မှာဖြန်းလော့။ ကြေးဝါယဇ်ပလ္လင် သည် ငါမေးမြန်းစရာဘို့ ရှိရမည်ဟု၊
16ആഹാസ്രാജാവു കല്പിച്ചതുപോലെ ഒക്കെയും ഊരീയാപുരോഹിതന്‍ ചെയ്തു.
16အာခက်မင်းကြီးမှာထားသမျှအတိုင်း ယဇ် ပုရောဟိတ်ဥရိယ ပြု၏။
17ആഹാസ്രാജാവു പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെ മേല്‍നിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേല്‍ വെച്ചു.
17အာခတ်မင်းကြီးသည် ကြေးဝါခုံတန်ဆာတို့ကို ပယ်၍ အင်တုံကို လည်းရွေ့၏။ ကြေးဝါရေကန်ကိုလည်း ကြေးဝါနွားတို့အပေါ်ကချ၍ ကျောက်ခင်းပေါ်မှာ တင်ထား၏။
18ആലയത്തിങ്കല്‍ ഉണ്ടാക്കിയിരുന്ന ശബ്ബത്ത് താഴ്വാരവും രാജാവിന്നു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂര്‍രാജാവിനെ വിചാരിച്ചു യഹോവയുടെ ആലയത്തിങ്കല്‍നിന്നു മാറ്റിക്കളഞ്ഞു.
18ဗိမာန်တော်၌ ဥပုသ်စောင့်စရာဘို့ ဆောက် သောမဏ္ဍပ်ကို၎င်း၊ ရှင်ဘုရင်တက်ရာစောင်းတန်းကို၎င်း၊ အာရှုရိရှင်ဘုရင်ကြောင့် ပယ်၏။
19ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
19အာခတ်ပြုမူသော အမှုအရာကြွင်းလေသမျှ တို့သည် ယုဒရာဇဝင်၌ရေးထားလျက်ရှိ၏။
20ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കംചെയ്തു; അവന്റെ മകന്‍ ഹിസ്കീയാവു അവന്നു പകരം രാജാവായി.
20အာခတ်သည်ဘိုးဘေးတို့နှင့် အိပ်ပျော်၍၊ သူတို့ နှင့်အတူ ဒါဝိဒ်မြို့၌ သင်္ဂြိုဟ်ခြင်းကိုခံလေ၏။ သားတော် ဟေဇကိသည် ခမည်းတော်အရာ၌ နန်းထိုင်၏။