Malayalam

Myanmar

2 Kings

17

1യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടില്‍ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ഒമ്പതു സംവത്സരം വാണു.
1ယုဒရှင်ဘုရင်အာခတ် နန်းစံဆယ်နှစ်နှစ် တွင် ဧလာသားဟောရှေသည် နန်းထိုင်၍ ရှမာရိမြို့၌ ဣသရေလနိုင်ငံကို ကိုးနှစ်စိုးစံလေ၏။
2അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേല്‍രാജാക്കന്മാരെപ്പോലെ അല്ലതാനും.
2ထိုမင်းသည် ထာဝရဘုရား ရှေ့တော်၌ ဒုစရိုက် ကိုပြု၏။ သို့သော်လည်း သူ့ရှေ့မှာ ဖြစ်ဘူးသော ဣသ ရေလရှင်ဘုရင်တို့ပြုသော ဒုစရိုက်ကိုမမှီ။
3അവന്റെ നേരെ അശ്ശൂര്‍ രാജാവായ ശല്‍മനേസെര്‍ പുറപ്പെട്ടു വന്നു; ഹോശേയ അവന്നു ആശ്രിതനായിത്തീര്‍ന്നു കപ്പം കൊടുത്തുവന്നു.
3ထိုမင်းကိုအာရှုရိ ရှင်ဘုရင်ရှာလမနေဇာသည် စစ်ချီ၍ ဟောရှေသည် ကျွန်ခံသဖြင့် အခွန်ဆက်ရ၏။
4എന്നാല്‍ ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കല്‍ ദൂതന്മാരെ അയക്കയും അശ്ശൂര്‍രാജാവിന്നു ആണ്ടുതോറുമുള്ള കപ്പം കൊടുത്തയക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂര്‍ രാജാവു അവനില്‍ ദ്രോഹം കണ്ടിട്ടു അവനെ പിടിച്ചു ബന്ധിച്ചു കാരാഗൃഹത്തില്‍ ആക്കി.
4နောက်တဖန်နှစ်တိုင်းဆက်ရသော အခွန်ကို မဆက်။ သွာအမည်ရှိသော အဲဂုတ္တုရှင်ဘုရင်ထံသို့ သံတမန်ကိုစေလွှတ်၍၊ ပုန်ကန်မည့်အကြံရှိသည်ကို အာရှုရိရှင်ဘုရင်သိသဖြင့်၊ ဟောရှေကိုဘမ်းဆီး၍ ထောင်ထဲမှာ ချုပ်ထားပြီးလျှင်၊
5അശ്ശൂര്‍രാജാവു രാജ്യത്തു എല്ലാടവും കൂടി കടന്നു ശമര്‍യ്യയിലേക്കു വന്നു അതിനെ മൂന്നു സംവത്സരം നിരോധിച്ചു.
5ဣသရေလပြည်တရှောက်လုံးသို့စစ်ချီ၍၊ ရှမာရိမြို့သို့ ရောက်သော် သုံးနှစ်ဝိုင်းထား၏။
6ഹോശേയയുടെ ഒമ്പതാം ആണ്ടില്‍ അശ്ശൂര്‍രാജാവു ശമര്‍യ്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാന്‍ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചു.
6ဟောရှေနန်းစံကိုးနှစ်တွင်၊ အာရှုရိရှင်ဘုရင် သည် ရှမာရိမြို့ကို ရပြီးလျှင်၊ ဣသရေလအမျိုးကို အာရှုရိပြည်သို့သိမ်းသွား၍ ဂေါဇန်မြစ်နား၊ ဟာလမြို့၊ ဟာဗော်မြို့အစရှိသော မေဒိနိုင်ငံ မြို့ရွာတို့၌ထား၏။
7യിസ്രായേല്‍മക്കള്‍ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴില്‍നിന്നു വിടുവിച്ചു മിസ്രയീംദേശത്തുനിന്നു പുറപ്പെടടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു അന്യദൈവങ്ങളെ ഭജിക്കയും
7အကြောင်းမူကား၊ အဲဂုတ္တုပြည်နှင့် အဲဂုတ္တုဖာ ရောဘုရင် လက်ထဲက ကယ်နှုတ်တော်မူသော မိမိတို့ ဘုရားသခင် ထာဝရဘုရားကို ဣသရေလအမျိုးသားတို့ သည် ပြစ်မှား၍ အခြားတပါးသော ဘုရားတို့ကို ရိုသေ ကြ၏။
8യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേല്‍രാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു.
8သူတို့ရှေ့မှ ထာဝရဘုရားနှင်ထုတ်တော်မူသော တပါးအမျိုးသားတို့ ထုံးစံနှင့် မိမိတို့ချီးမြှောက်သော ရှင်ဘုရင်တို့ ထုံးစံသို့လိုက်ကြ၏။
9യിസ്രായേല്‍മക്കള്‍ തങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി കൊള്ളരുതാത്തകാര്യങ്ങളെ രഹസ്യമായി ചെയ്തു കാവല്‍ക്കാരുടെ ഗോപുരംമുതല്‍ ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാപട്ടണങ്ങളിലും പൂജാഗിരികള്‍ പണിതു.
9မိမိတို့ ဘုရားသခင်ထာဝရဘုရားတဘက်၌ မတရားသောအမှုကို မထင်မရှားပြုကြ၏။ ကင်းစောင့် သော မျှော်စင်ဖြစ်စေ၊ ခိုင်ခံ့သောမြို့ဖြစ်စေ၊ မြို့ရွာ အလုံးစုံတို့၌ မြင့်သောအရပ်ကို တည်ကြ၏။
10അവര്‍ ഉയര്‍ന്ന കുന്നിന്മേലൊക്കെയും പച്ചവൃക്ഷത്തിന്‍ കീഴിലൊക്കെയും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.
10ရုပ်တုဆင်းတုနှင့်အာရှရပင်တို့ကို မြင့်သော ကုန်းရှိသမျှတို့ အပေါ်မှာ၎င်း၊၊ စိမ်းသောသစ်ပင်ရှိသမျှအောက်မှား၎င်း၊တည်ထောင်ပြုစုကြ၏။
11യഹോവ തങ്ങളുടെ മുമ്പില്‍ നിന്നു നീക്കക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവര്‍ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവര്‍ത്തിച്ചു.
11သူတို့ရှေ့မှ ထာဝရဘုရားနှင်ထုတ်တော်မူသော တပါးအမျိုးသားပြုသကဲ့သို့ မြင့်သောအရပ်ရှိသမျှအပေါ် မှာ နံ့သာပေါင်းကိုမီးရှို့၍ ထာဝရဘုရား၏ အမျက်တော် ကို နှိုးဆော်ခြင်းငှါ အဓမ္မအမှုတို့ကို ပြုကြ၏။
12ഈ കാര്യം ചെയ്യരുതു എന്നു യഹോവ അവരോടു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവര്‍ ചെന്നു സേവിച്ചു.
12ထာဝရဘုရား ပညတ်တော်မူသောအမှု၊ ရုပ်တု ဆင်းတုတို့၌ ပူဇော်ခြင်းအမှုကို ပြုကြ၏။
13എന്നാല്‍ യഹോവ സകലപ്രവാചകന്മാരും ദര്‍ശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടുംനിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടു ഞാന്‍ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാര്‍മുഖാന്തരം നിങ്ങള്‍ക്കു അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിന്‍ എന്നു സാക്ഷീകരിച്ചു.
13သို့ရာတွင်ထာဝရဘုရားက အဓမ္မလမ်းတို့ကို ရှောင်ကြလော့။ ငါသည် သင်တို့ဘိုးဘေးတို့၌ ထားသော တရား၊ ငါ့ကျွန်ပရောဖက်တို့ဖြင့် ပေးလိုက်သောတရားကို အကုန်အစင်ကျင့်၍၊ ငါ့စီရင်ထုံးဖွဲ့ချက်တို့ကို စောင့် ရှောက်ကြလော့ဟု ပရောဖက်များနှင့် အနာဂတ်ဟော ဆရာများတို့ ဖြင့်ဣသရေလအမျိုး၊ ယုဒအမျိုး၌ သက်သေ ခံတော်မူသော်လည်း၊
14എങ്കിലും അവര്‍ കേള്‍ക്കാതെ തങ്ങളുടെ ദൈവമായ യഹോവയില്‍ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു,
14သူတို့သည်နားမထောင်။ မိမိတို့ဘုရားသခင် ထာဝရဘုရားကို မယုံကြည်သော ဘိုးဘေးတို့ လည်ပင်း ကဲ့သို့ မိမိတို့လည်ပင်းကို ခိုင်မာစေကြ၏။
15അവന്റെ ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോടു അവന്‍ ചെയ്ത നിയമത്തെയും അവന്‍ അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവര്‍ വ്യാജത്തെ പിന്തുടര്‍ന്നു വ്യര്‍ത്ഥന്മാരായിത്തീര്‍ന്നു; അവരെപ്പോലെ ആചരിക്കരുതു എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെ തന്നേ അവര്‍ പിന്തുടര്‍ന്നു.
15စီရင်တော်မူချက်၊ ဘိုးဘေးတို့နှင့်ဖွဲ့တော်မူသော ပဋိညာဉ်၊ သူတို့၌ သက်သေခံတော်မူသော သက်သေတို့ကို ပယ်၍အနတ္တတရားကို ကျင့်လျက် အချည်းနှီးသက်သက်ဖြစ်ကြ၏။ အကြင်တပါးအမျိုးသား ကျင့်သကဲ့သို့ မကျင့်ကြနှင့်ဟု ထာဝရဘုရား ပညတ်တော် မူ၏၊ ပတ်လည်၌နေသော ထိုအမျိုးသားနောက်သို့ လိုက်ကြ၏။
16അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു തങ്ങള്‍ക്കു രണ്ടു കാളകൂട്ടികളുടെ വിഗ്രഹങ്ങള്‍ വാര്‍പ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സര്‍വ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു.
16မိမိတို့ဘုရားသခင် ထာဝရဘုရား၏ ပညတ် တော်ရှိသမျှတို့ကို စွန့်၍ နွားသငယ်တည်းဟူသော သွန်းသောရုပ်တုနှင့် အာရှရပင်ကို လုပ်ကြ၏။ မိုဃ်း ကောင်းကင်တန်ဆာများကို ကိုးကွယ်၍ ဗာလဘုရားကို လည်းဝတ်ပြုကြ၏။
17അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു.
17သားသမီးတို့ကို မီးဖြင့်ပူဇော်ကြ၏။ နတ်ဝိဇ္ဇာ အတတ်ပြုစားသော အတတ်ကို သုံးဆောင်၍ ထာဝရ ဘုရား၏ အမျက်တော်ကိုနှိုးဆော်ခြင်းငှါ၊ ရှေ့တော်၌ ဒုစရိုက်ကို ပြုမည်ဟု ကိုယ်ကိုရောင်းကြ၏။
18അതുനിമിത്തം യഹോവ യിസ്രായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.
18ထိုကြောင့် ထာဝရဘုရားသည် ဣသရေလ အမျိုးကို ပြင်းစွာ အမျက်ထွက်၍ မျက်မှောက်တော်မှ ပယ်ရှားတော်မူ၏။ ယုဒအမျိုးမှတပါး အခြားသော အမျိုးမကျန်ကြွင်းရ။
19യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ പ്രമാണിക്കാതെ യിസ്രായേല്‍ ഉണ്ടാക്കിയ ചട്ടങ്ങളെ അനുസരിച്ചു നടന്നു.
19ယုဒအမျိုးမူကား၊ မိမိတို့ဘုရားသခင် ထာဝရ ဘုရား၏ပညတ်တရားတော်ကိုမစောင့်၊ ဣသရေလအမျိုးလိုက် သော ထုံးစံဓလေ့သို့ လိုက်ကြ၏။
20ആകയാല്‍ യഹോവ യിസ്രായേല്‍സന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യില്‍ ഏല്പിച്ചു, ഒടുവില്‍ അവരെ തന്റെ സന്നിധിയില്‍നിന്നു നീക്കിക്കളഞ്ഞു.
20ထာဝရဘုရားသည်လည်း၊ ဣသရေလအမျိုး ရှိသမျှကို ရွံရှာ၍ မျက်မှောက်တော်မှ မနှင်ထုတ်မှီ တိုင်အောင် ဒဏ်ခတ်တော်မူ၏။ လုယက်သော သူတို့ လက်၌အပ်တော်မူ၏။
21അവന്‍ യിസ്രായേലിനെ ദാവീദ് ഗൃഹത്തിങ്കല്‍നിന്നു പറിച്ചുകളഞ്ഞു; അവര്‍ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ യഹോവയെ വിട്ടുമാറുമാറാക്കി അവരെക്കൊണ്ടു വലിയോരു പാപം ചെയ്യിച്ചു.
21ဣသရေလအမျိုးကို ဒါဝိဒ်မင်းမျိုးမှ ဆုတ်ဖဲ့၍၊ သူတို့သည် နေဗတ်၏ သားယေရောဗောင်ကို ရှင်ဘုရင် အရာ၌ခန့်ထားကြ၏။ ယေရောဗောင်သည်လည်း ထာဝရဘုရားနောက်တော်သို့ လိုက်ရာလမ်းမှ ဣသ ရေလအမျိုးကို လွှဲစေ၍ ဒုစရိုက်ကြီးကို ပြုစေ၏။
22അങ്ങനെ യിസ്രായേല്‍മക്കള്‍ യൊരോബെയാം ചെയ്ത സകലപാപങ്ങളിലും നടന്നു.
22သို့ဖြစ်၍ ယေရောဗောင်ပြုသော ဒုစရိုက်လမ်း သို့ ဣသရေလအမျိုးသားတို့သည် အစဉ်တစိုက် လိုက်ကြ၏။
23അവര്‍ അവയെ വിട്ടുമാറായ്കയാല്‍ യഹോവ പ്രാവചകന്മാരായ തന്റെ സകലദാസന്മാരും മുഖാന്തരം അരുളിച്ചെയ്തപ്രാകരം ഒടുവില്‍ യിസ്രായേലിനെ തന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേല്‍ സ്വദേശം വിട്ടു അശ്ശൂരിലേക്കു പോകേണ്ടിവന്നു; ഇന്നുവരെ അവിടെ ഇരിക്കുന്നു.
23ထာဝရဘုရားသည် မိမိကျွန်ပရောဖက် အပေါင်းတို့ဖြင့် မိန့်တော်မူသည်အတိုင်း၊ ဣသရေလ အမျိုးကို မျက်မှောက်တော်မှ ပယ်ရှားတော်မမူမှီ တိုင်အောင် သူတို့သည် ထိုဒုစရိုက်အပြစ်ကို မရှောင် ဘဲလိုက်ကြ၏။ ထိုကြောင့်နေရင်းပြည်မှ အာရှုရိပြည်သို့ သိမ်းသွားခြင်းကို ယနေ့တိုင်အောင် ခံရကြ၏။
24അശ്ശൂര്‍ രാജാവു ബാബേല്‍, കൂഥാ, അവ്വ, ഹമാത്ത്, സെഫര്‍വ്വയീം എന്നിവിടങ്ങളില്‍നിന്നു ആളുകളെ വരുത്തി യിസ്രായേല്‍മക്കള്‍ക്കു പകരം ശമര്‍യ്യാപട്ടണങ്ങളില്‍ പാര്‍പ്പിച്ചു; അവര്‍ ശമര്‍യ്യകൈവശമാക്കി അതിന്റെ പട്ടണങ്ങളില്‍ പാര്‍ത്തു.
24အာရှုရိရှင်ဘုရင်သည်လည်း၊ ဗာဗုလုန်မြို့သား၊ ကုသမြို့သား၊ အာဝမြို့သား၊ ဟာမတ်မြို့သား၊ သေဖရဝိမ် မြို့သားတို့ကို ဆောင်ခဲ့၍၊ ရှမာရိမြို့ရွာတို့တွင် ဣသရေလ အမျိုးသား ကိုယ်စားထားသဖြင့် ထိုလူတို့သည် ရှမာရီမြို့ ရွာတို့ကို သိမ်းယူ၍ နေရာကျကြ၏။
25അവര്‍ അവിടെ പാര്‍പ്പാന്‍ തുടങ്ങിയപ്പോള്‍ യഹോവയെ ഭജിച്ചില്ല; അതുകൊണ്ടു യഹോവ അവരുടെ ഇടയില്‍ സിംഹങ്ങളെ അയച്ചു; അവ അവരില്‍ ചിലരെ കൊന്നുകളഞ്ഞു.
25နေရာကျစက ထာဝရဘုရားကို မရိုသေသော ကြောင့်၊ ခြင်္သေ့တို့ကို စေလွှတ်၍ အချို့တို့ကို ကိုက်စေ တော်မူ၏။
26അപ്പോള്‍ അവര്‍ അശ്ശൂര്‍ രാജാവിനെ അറിയിച്ചതുനീ കുടിനീക്കി ശമര്‍യ്യാപട്ടണങ്ങളില്‍ പാര്‍പ്പിച്ച ജാതികള്‍ ആദേശത്തിലെ ദൈവത്തിന്റെ മാര്‍ഗ്ഗം അറിയായ്കകൊണ്ടു അവന്‍ അവരുടെ ഇടയില്‍ സിംഹങ്ങളെ അയച്ചു; അവര്‍ ആ ദേശത്തിലെ ദൈവത്തിന്റെ മാര്‍ഗ്ഗം അറിയായ്കയാല്‍ അവ അവരെ കൊന്നുകളയുന്നു.
26ထိုကြောင့်အချို့တို့က၊ ကိုယ်တော်ပြောင်းစေ၍၊ ရှမာရိမြို့ရွာတို့၌ ထားတော်မူသောလူအမျိုးမျိုးတို့သည် ထိုပြည်စောင့်ဘုရား၏တရားကို နားမလည်သော ကြောင့်၊ ထိုဘုရားသည် ခြင်္သေ့တို့ကိုစေလွှတ်၍ နေရာကျ သော သူတို့ကို သတ်ပါသည်ဟု အာရှုရိရှင်ဘုရင်အား လျှောက်ကြသော်၊
27അതിന്നു അശ്ശൂര്‍ രാജാവുനിങ്ങള്‍ അവിടെനിന്നു കൊണ്ടുവന്ന പുരോഹിതന്മാരില്‍ ഒരുത്തനെ അവിടേക്കു കൊണ്ടുപോകുവിന്‍ ; അവര്‍ ചെന്നു അവിടെ പാര്‍ക്കയും അവര്‍ ആ ദേശത്തെ ദൈവത്തിന്റെ മാര്‍ഗ്ഗം അവരെ ഉപദേശിക്കയും ചെയ്യട്ടെ എന്നു കല്പിച്ചു.
27အာရှုရိရှင်ဘုရင်က၊ ထိုပြည်မှသိမ်းခဲ့သော ယဇ်ပုရောဟိတ်တယောက်ကို ပြန်ပို့ကြ။ သူသည်သွား၍ ထိုပြည်စောင့်ဘုရား၏တရားကို သွန်သင်လျက်နေပါလေ စေဟု မိန့်တော်မူသည်အတိုင်း၊
28അങ്ങനെ അവര്‍ ശമര്‍യ്യയില്‍നിന്നു കൊണ്ടുപോയിരുന്ന പുരോഹിതന്മാരില്‍ ഒരുത്തന്‍ വന്നു ബേഥേലില്‍ പാര്‍ത്തു; യഹോവയെ ഭജിക്കേണ്ടുന്ന വിധം അവര്‍ക്കും ഉപദേശിച്ചുകൊടുത്തു.
28ရှမာရိမြို့မှသိမ်းခဲ့သော ယဇ်ပုရောဟိတ် တယောက်သည် ပြန်၍ ဗေသလမြို့၌နေလျက်၊ ထာဝရ ဘုရားကို အဘယ်သို့ ရိုသေရမည်ကို သွန်သင်လေ၏။
29എങ്കിലും അതതു ജാതി താന്താന്റെ ദേവന്മാരെ ഉണ്ടാക്കി, ഔരോ ജാതി പാര്‍ത്തുവന്ന പട്ടണങ്ങളില്‍ ശമര്‍യ്യര്‍ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചു.
29သို့သော်လည်း ထိုလူမျိုးအသီးအသီးတို့သည် မိမိတို့ဘုရားကို လုပ်၍ နေရာကျသောမြို့ရွာတွင် မြင့် သောအရပ်ပေါ်မှာ ရှမာရိမြို့သား လုပ်နှင့်သော အိမ်တို့ ၌ တင်ထားကြ၏။
30ബാബേല്‍കാര്‍ സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാര്‍ നേര്‍ഗാലിനെ ഉണ്ടാക്കി; ഹമാത്ത്കാര്‍ അശീമയെ ഉണ്ടാക്കി;
30ဗာဗုလုန်မြို့သားတို့သည် သုကုတ်ဗေနုတ် ဘုရား၊ ကုသမြို့သားတို့သည် နေရဂါလဘုရား၊ ဟာမတ် မြို့သားတို့သည် အရှိမဘုရား၊
31അവ്വക്കാര്‍ നിബ്ഹസിനെയും തര്‍ത്തക്കിനെയും ഉണ്ടാക്കി; സെഫര്‍വ്വക്കാര്‍ സെഫര്‍വ്വയീംദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു.
31အာဝမြို့သားတို့သည် နိဗဟာဇဘုရားနှင့် တာတက်ဘုရားကို လုပ်ကြ၏။ သေဖရဝိမ်မြို့သားတို့ သည်လည်း သေဖရဝိမြို့စောင့်ဘုရား အာဒြဓမ္မလက်နှင့် အာနမ္မေလက်ဘုရားတို့အား သားသမီးကိုမီးရှို့၍ ပူဇော် ကြ၏။
32അവര്‍ യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയില്‍നിന്നു തന്നേ പൂജാഗിരിപുരോഹിതന്മാരെ നിയമിക്കയും അവര്‍ അവര്‍ക്കും വേണ്ടി പൂജാഗിരിക്ഷേത്രങ്ങളില്‍ യാഗം കഴിക്കയും ചെയ്യും.
32ထာဝရဘုရားကိုလည်း ရိုသေ၍ သာမည လူတို့ကို မြင့်သော အရပ်ယဇ်ပုရောဟိတ်အရာ၌ ခန့်ထား သဖြင့်၊ သူတို့သည် မြင့်သောအရပ် အိမ်တို့၌ လူများအဘို့ ယဇ်ပူဇော်ကြ၏။
33അങ്ങനെ അവര്‍ യഹോവയെ ഭജിക്കയും തങ്ങള്‍ വിട്ടു പുറപ്പെട്ടു പോന്ന ജാതികളുടെ മര്യാദപ്രകാരം സ്വന്ത ദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.
33ထိုသို့ထာဝရဘုရားကို ရိုသေကြ၏။ သိမ်းသွား ခြင်းကို ခံရသော လူမျိုးပြုသကဲ့သို့ မိမိတို့ဘုရားကိုလည်း ဝတ်ပြုကြ၏။
34ഇന്നുവരെയും അവര്‍ മുമ്പിലത്തെ മര്യാദപ്രകാരം തന്നേ ചെയ്യുന്നു; യഹോവയെ ഭജിക്കുന്നില്ല; തങ്ങളുടെ സ്വന്തചട്ടങ്ങളെയും മാര്‍ഗ്ഗവിധികളെയും ആകട്ടെ, യഹോവ യിസ്രായേല്‍ എന്നു പേര്‍വിളിച്ച യക്കോബിന്റെ മക്കളോടു കല്പിച്ച ന്യായപ്രമാണത്തെയും കല്പനയെയുമാകട്ടെ അനുസരിച്ചുനടക്കുന്നതുമില്ല.
34ယနေ့တိုင်အောင် ရှေးထုံးစံဓလေ့သို့ လိုက်ကြ သည်ဖြစ်၍၊ ထာဝရဘုရားကို ရိုသေရာမရောက်။ ဣသရေလအမျိုးခံရသော စီရင်ထုံးဖွဲ့ချက်တို့ကိုမစောင့်။ ဣသရေလအမည်ဖြင့် သမုတ်သော ယာကုပ် အမျိုးသားတို့၌ ထာဝရဘုရားထားတော်မူသော ပညတ်တရားတို့ကိုမကျင့်ဘဲနေကြ၏။
35യഹോവ അവരോടു ഒരു നിയമം ചെയ്തു കല്പിച്ചതു എന്തെന്നാല്‍നിങ്ങള്‍ അന്യദൈവങ്ങളെ ഭജിക്കയും അവേക്കു യാഗംകഴിക്കയും ചെയ്യാതെ
35ထာဝရဘုရားသည်ထိုအမျိုးသားတို့နှင့်ပဋိညာဉ်ဖွဲ့၍၊ သင်တို့သည်အခြားတပါးသောဘုရားတို့ကို မရိုသေ၊ ဦးမညွှတ်၊ ဝတ်မပြု၊ ယဇ်မပူ ဇော်ရ။
36നിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മാത്രം ഭജിക്കയും അവനെ മാത്രം നമസ്കരിക്കയും അവന്നു മാത്രം യാഗംകഴിക്കയും വേണം.
36သင်တို့ကို ကြီးသောတန်ခိုး၊ ဆန့်သောလက်ရုံး တော်အားဖြင့် အဲဂုတ္တုပြည်မှ ကယ်နှုတ်တော်မူသော ထာဝရဘုရားကိုသာ ရိုသေကိုးကွယ်၍ ယဇ်ပူဇော်ရမည်။
37അവന്‍ നിങ്ങള്‍ക്കു എഴുതിത്തന്ന ചട്ടങ്ങളെയും ന്യായങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും നിങ്ങള്‍ എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുതു.
37သင်တို့အဘို့ ရေးထားတော်မူသော စီရင်ထုံးဖွဲ့ ချက်ပညတ်တရားတို့ကို အစဉ်အမြဲ စောင့်ရှောက်ရမည်။ အခြားတပါးသော ဘုရားတို့ကိုမရိုသေရ။
38ഞാന്‍ നിങ്ങളോടു ചെയ്ത നിയമം നിങ്ങള്‍ മറക്കരുതു; അന്യ ദൈവങ്ങളെ ഭജിക്കയുമരുതു.
38သင်တို့နှင့်ငါ ဖွဲ့သောပဋိညာဉ်ကို မမေ့လျော့ရ။ အခြားတပါးသော ဘုရားတို့ကိုမရိုသေရ။
39നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങള്‍ ഭജിക്കേണം; എന്നാല്‍ അവന്‍ നിങ്ങളെ നിങ്ങളുടെ സകലശത്രുക്കളുടെയും കയ്യില്‍നിന്നു വിടുവിക്കും.
39သင်တို့၏ဘုရားသခင်ထာဝရဘုရားကိုသာ ရိုသေရမည်။ သို့ပြုလျှင် ရန်သူအပေါင်းတို့လက်မှ ကယ်နှုတ်တော် မူမည်ဟု မှာထားတော်မူ သော်လည်း၊
40എങ്കിലും അവര്‍ കേള്‍ക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ചു നടന്നു.
40သူတို့သည်နားမထောင်ရှေးထုံးစံဓလေ့သို့လိုက်ကြ၏။
41അങ്ങനെ ഈ ജാതികള്‍ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാര്‍ ചെയ്തതുപോലെ പുത്രന്മാരും പൌത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.
41ထိုလူအမျိုးမျိုး ကိုယ်တိုင်မှစ၍၊ သားမြေး မြစ်တို့သည် ထာဝရဘုရားကိုရိုသေကြ၏။ ရုပ်တုဆင်းတုတို့ကိုလည်းဝတ်ပြုကြ၏။ မိရိုးဘလာသို့လိုက်၍ယနေ့တိုင်အောင်ကျင့်နေကြ၏။