1അതിന്റെ ശേഷം അമ്മോന്യരുടെ രാജാവു മരിച്ചു; അവന്റെ മകനായ ഹാനൂന്‍ അവന്നു പകരം രാജാവായി.
1ထိုနောက် အမ္မုန်ရှင်ဘုရင်သည် သေ၍ သားတော်ဟာနုန်သည် ခမည်းတော်အရာ၌ နန်းထိုင်၏။
2അപ്പോള്‍ ദാവീദ്ഹാനൂന്റെ അപ്പനായ നാഹാശ് എനിക്കു ദയ ചെയ്തതുപോലെ അവന്റെ മകന്നു ഞാനും ദയ ചെയ്യും എന്നു പറഞ്ഞു അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാന്‍ തന്റെ ഭൃത്യന്മാരെ പറഞ്ഞയച്ചു.
2ဒါဝိဒ်ကလည်း၊ ဟာနုန်အဘနာဟတ်သည် ငါ့အား ကျေးဇူးပြုသောကြောင့်၊ သူ၏သား၌ ကျေးဇူးပြုမည်ဟုဆိုလျက်၊ သူ၏အဘသေရာတွင် နှစ်သိမ့်စေခြင်းငှါ ကျွန်တို့ကို စေလွှတ်၍၊ ဒါဝိဒ်၏ကျွန်တို့သည် အမ္မုန်ပြည်သို့ရောက်ကြ၏။
3ദാവീദിന്റെ ഭൃത്യന്മാര്‍ അമ്മോന്യരുടെ ദേശത്തു എത്തിയപ്പോള്‍ അമ്മോന്യപ്രഭുക്കന്മാര്‍ തങ്ങളുടെ യജമാനനായ ഹാനൂനോടുദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു ആശ്വസിപ്പിക്കുന്നവരെ നിന്റെ അടുക്കല്‍ അയച്ചതു എന്നു തോന്നുന്നുവോ? പട്ടണത്തെ ശോധനചെയ്തു ഒറ്റുനോക്കുവാനും അതിനെ നശിപ്പിച്ചുകളവാനും അല്ലയോ ദാവീദ് ഭൃത്യന്മാരെ നിന്റെ അടുക്കല്‍ അയച്ചതു എന്നു പറഞ്ഞു.
3အမ္မုန်အမျိုး မှူးမတ်တို့သည် မိမိတို့အရှင် ဟာနုန်ထံသို့ဝင်၍၊ ဒါဝိဒ်သည် စိတ်တော်ကို နှစ်သိမ့်စေ သော သူတို့ကိုစေလွှတ်ရာတွင် ခမည်းတော်ကို ရိုသေစွာပြုသည်ဟု ထင်မှတ်တော်မူသလော။ မြို့တော်ကိုစစ်ဆေးစူစမ်း၍ ဖျက်ဆီးခြင်း ငှာသာသူ၏ကျွန်တို့ကိုစေလွှတ်သည် မဟုတ်လောဟု လျှောက်ကြ သော်။
4അപ്പോള്‍ ഹാനൂന്‍ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു അവരുടെ താടിയെ പാതി ചിരപ്പിച്ചു അവരുടെ അങ്കികളെ നടുവില്‍ ആസനംവരെ മുറിപ്പിച്ചു അവരെ അയച്ചു.
4ဟာနုန်သည် ဒါဝိဒ်၏ကျွန်တို့ကို ယူပြီးလျှင်၊ မုတ်ဆိတ်တခြမ်းကိုရိတ်၍ အဝတ်ကိုတင်ပါးတိုင်အောင် ဖြတ်ပြီးမှ လွှတ်လိုက်လေ၏။
5ദാവീദ് രാജാവു ഇതു അറിഞ്ഞപ്പോള്‍ ആ പുരുഷന്മാര്‍ ഏറ്റവും ലജ്ജിച്ചിരുന്നതുകൊണ്ടു അവരുടെ അടുക്കല്‍ ആളയച്ചുനിങ്ങളുടെ താടി വളരുംവരെ യെരീഹോവില്‍ താമസിപ്പിന്‍ ; പിന്നെ മടങ്ങിവരാം എന്നു പറയിച്ചു.
5ထိုသိတင်းကို ဒါဝိဒ်သည်ကြားသောအခါ၊ ထိုလူတို့သည် အလွန်ရှက်သောကြောင့် သူတို့ကို ဆီးကြိုစေခြင်းငှါ စေလွှတ်၍၊ သင်တို့သည် မုတ်ဆိတ်မရှည်မှီတိုင်အောင် ယေရိခေါမြို့မှာ နေကြလော့။ ထိုနောက်မှပြန်လာကြလော့ဟု မှာထားတော်မူ၏။
6തങ്ങള്‍ ദാവീദിന്നു വെറുപ്പുള്ളവരായ്തീര്‍ന്നു എന്നു അമ്മോന്യര്‍ കണ്ടപ്പോള്‍ അവര്‍ ആളയച്ചു ബേത്ത്-രെഹോബിലെ അരാമ്യരില്‍നിന്നും സോബയിലെ അരാമ്യരില്‍നിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മാഖാരാജാവിനെയും തോബില്‍നിന്നു പന്തീരായിരംപേരെയും കൂലിക്കു വരുത്തി.
6အမ္မုန်အမျိုးသားတို့က၊ ငါတို့သည်ဒါဝိဒ်ရှေ့မှာ စက်ဆုပ်ရွံရှာဘွယ် ဖြစ်လိမ့်မည်ဟု သိလျှင်၊ လူကို စေလွှတ်၍ ဗက်ရဟောဘမြို့နှင့် ဇောဘမြို့၌နေသော ရှုရိလူခြေသည် သူရဲနှစ်သောင်း၊ မာခမင်းကြီး၏ လူ တထောင်၊ တောဘမြို့သား တသောင်းနှစ်ထောင်တို့ကို ငှားကြ၏။
7ദാവീദ് അതു കേട്ടപ്പോള്‍ യോവാബിനെയും ശൂരന്മാരുടെ സകലസൈന്യത്തെയും അയച്ചു.
7ထိုသိတင်းကို ဒါဝိဒ်သည်ကြားလျှင် ယွာဘနှင့် ခွန်အားကြီးသောသူရဲအလုံးအရင်းအပေါင်းကို စေလွှတ် ၏။
8അമ്മോന്യരും പുറപ്പെട്ടു പട്ടണവാതില്‍ക്കല്‍ പടെക്കു അണിനിരന്നു; എന്നാല്‍ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും തനിച്ചു വെളിന്‍ പ്രദേശത്തായിരുന്നു.
8အမ္မုန်အမျိုးသားတို့သည် ထွက်၍မြို့တံခါးဝမှာ စစ်ခင်းကျင်းကြ၏။ ဇောဘမြို့၊ ရဟောဘမြို့၊ တောဘ မြို့မှလာသော ရှုရိလူနှင့် မာခါမင်းကြီး၏ လူတို့သည် လွင်ပြင်၌ တခြားစီနေကြ၏။
9തന്റെ മുമ്പിലും പിമ്പിലും പടനിരന്നിരിക്കുന്നു എന്നു കണ്ടപ്പോള്‍ യോവാബ് യിസ്രായേലിന്റെ സകലവീരന്മാരില്‍നിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്തു അരാമ്യരുടെ നേരെ അണിനിരത്തി.
9ယွာဘသည်လည်း၊ ရှေ့၌၎င်း၊ နောက်၌၎င်း စစ်မျက်နှာနှစ်ဘက်ရှိသည်ကိုမြင်လျှင်၊ ဣသရေလလူတို့ တွင် သန်မြန်သောသူရှိသမျှတို့ကို ရွေးကောက်၍ ရှုရိလူ တို့ တဘက်၌စစ်ခင်းကျင်း၏။
10ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന്നു തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു അവനോടു
10ကြွင်းသောသူတို့ကို အမ္မုန်အမျိုးသားတို့တဘက်၌ စစ်ခင်းကျင်း စေခြင်းငှါ၊ ညီအဘိရှဲလက်သို့ အပ်လျက်၊
11അരാമ്യര്‍ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാല്‍ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യര്‍ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാല്‍ ഞാന്‍ വന്നു നിനക്കു സഹായം ചെയ്യും.
11ရှုရိလူတို့သည် ငါ့ကိုနိုင်လျှင် ငါအားကူရမည်။ အမ္မုန်အမျိုးသားတို့သည် သင့်ကိုနိုင်လျှင် သင့်အား ငါကူမည်။
12ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങള്‍ക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
12ရဲရင့်သောစိတ်ရှိ၍ ငါတို့လူမျိုး၊ ငါတို့ဘုရားသခင့်မြို့ရွာတို့အဘို့ အားထုတ်၍ တိုက်ကြကုန်အံ့။ ထာဝရဘုရားသည် အလိုတော်ရှိသည် အတိုင်းစီရင်တော် မူစေသတည်းဟု ဆိုပြီးမှ၊
13പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവര്‍ അവന്റെ മുമ്പില്‍നിന്നു ഔടിപ്പോയി.
13သူ၌ပါသောလူများနှင့်တကွ ရှုရိလူတို့ကို စစ်တိုက်ခြင်းငှါ ချဉ်းသွားသောအခါ၊ ရှုရိလူတို့သည် ပြေးကြ၏။
14അരാമ്യര്‍ ഔടിപ്പോയി എന്നു കണ്ടപ്പോള്‍ അമ്മോന്യരും അബീശായിയുടെ മുമ്പില്‍നിന്നു ഔടി പട്ടണത്തില്‍ കടന്നു. യോവാബ് അമ്മോന്യരെ വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
14ရှုရိလူတို့ပြေးသည်ကို အမ္မုန်အမျိုးသားတို့သည် မြင်လျှင်၊ သူတို့သည်လည်း အဘိရှဲရှေ့မှာပြေး၍ မြို့ထဲသို့ ဝင်ကြ၏။ ယွာဘသည်လည်း အမ္မုန်ပြည်မှ ထွက်၍ ယေရုရှလင်မြို့သို့ ပြန်သွားလေ၏။
15തങ്ങള്‍ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യര്‍ കണ്ടിട്ടു അവര്‍ ഒന്നിച്ചുകൂടി.
15ရှုရိလူတို့သည် ဣသရေလအမျိုးသားရှေ့မှာ မိမိတို့ရှုံးသည်ကို သိမြင်လျှင် တဖန်စည်းဝေးကြ၏။
16ഹദദേസെര്‍ ആളയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; അവര്‍ ഹേലാമിലേക്കു വന്നു; ഹദദേസെരിന്റെ സേനാപതിയായ ശോബക്‍ അവരുടെ നായകനായിരുന്നു.
16ဟာဒဒေဇာမင်းသည်လည်း စေလွှတ်၍၊ မြစ်တဘက်၌နေသော ရှုရိလူတို့ကိုခေါ်သဖြင့်၊ သူတို့သည် ဟေလံမြို့သို့ရောက်လာကြ၏။ ဟာဒဒေဇာခန့်ထားသော ဗိုလ်ချုပ်မင်းရှောဗက်သည်လည်း အုပ်ရ၏။
17അതു ദാവീദിന്നു അറിവുകിട്ടിയപ്പോള്‍ അവന്‍ എല്ലായിസ്രായേല്യരെയും കൂട്ടിവരുത്തി യോര്‍ദ്ദാന്‍ കടന്നു ഹേലാമില്‍ചെന്നു. എന്നാറെ അരാമ്യര്‍ ദാവീദിന്റെ നേരെ അണിനിരന്നു പടയേറ്റു.
17ထိုသိတင်းကိုကြားလျှင်၊ ဒါဝိဒ်သည် ဣသရေလအမျိုးသားအပေါင်းတို့ကို စုဝေးစေ၍၊ ယော်ဒန်မြစ် ကို ကူးသဖြင့် ဟေလံမြို့သို့ ရောက်လေ၏။ ရှုရိလူတို့သည် ဒါဝိဒ်တဘက်၌ စစ်ခင်းကျင်း၍ တိုက်သောအခါ၊
18അരാമ്യര്‍ യിസ്രായേലിന്റെ മുമ്പില്‍ നിന്നു ഔടിപ്പോയി; ദാവീദ് അരാമ്യരില്‍ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും കൊന്നു, അവരുടെ സേനാപതിയായ ശോബക്കിനെയും വെട്ടിക്കൊന്നു.
18ဣသရေလအမျိုးသားရှေ့မှာ ပြေးကြ၏။ ဒါဝိဒ်သည်လည်း ရှုရိမြင်းရထားစီးသူရဲခုနစ်ထောင်၊ ခြေသည် သူရဲလေးသောင်းတို့ကို သတ်၍၊ ဗိုလ်ချုပ်မင်းရှောဗက် ကိုလည်း ထိခိုက်သဖြင့် သူသည် ထိုအရပ်၌ သေ၏။
19എന്നാല്‍ ഹദദേസെരിന്റെ ആശ്രിതന്മാരായ സകലരാജാക്കന്മാരും തങ്ങള്‍ യിസ്രായേലിനോടു തോറ്റു എന്നു കണ്ടിട്ടു യിസ്രായേല്യരുമായി സന്ധിചെയ്തു അവരെ സേവിച്ചു. അതില്‍പിന്നെ അമ്മോന്യര്‍ക്കും സഹായം ചെയ്‍വാന്‍ അരാമ്യര്‍ ഭയപ്പെട്ടു.
19ဟာဒဒေဇာ၌ ကျွန်ခံသောမင်းကြီးအပေါင်းတို့သည် ဣသရေလအမျိုးနှင့် မိဿဟာယဖွဲ့၍ ကျွန်ခံ ကြ၏။ ထိုသို့ ရှုရိလူတို့သည် နောက်တဖန် အမ္မုန်အမျိုးသားတို့ကို စစ်မကူဝံ့ကြ။