Malayalam

Myanmar

2 Samuel

9

1അനന്തരം ദാവീദ്ഞാന്‍ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന്നു ശൌലിന്റെ കുടുംബത്തില്‍ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ എന്നു അന്വേഷിച്ചു.
1တဖန်ဒါဝိဒ်က၊ ငါသည် ယောနသန်အတွက် ကျေးဇူးပြုစရာ အခွင့်ရှိစေခြင်းငှါ၊ ရှောလုအဆွေအမျိုး တစုံတယောက် ကျန်ကြွင်းသေးသလောဟု မေးသော်၊
2എന്നാല്‍ ശൌലിന്റെ ഗൃഹത്തില്‍ സീബാ എന്നു പേരുള്ള ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു; അവനെ ദാവീദിന്റെ അടുക്കല്‍ വിളിച്ചുവരുത്തി; രാജാവു അവനോടുനീ സീബയോ എന്നു ചോദിച്ചു. അടിയന്‍ എന്നു അവന്‍ പറഞ്ഞു.
2ဇိဘအမည်ရှိသော ရှောလု၏ အဆွေအမျိုးနှင့်ဆိုင်သော ကျွန်တယောက်ကို အထံတော်သို့သွင်း၍ ရှင်ဘုရင်က၊ သင်သည် ဇိဘမှန်သလောဟုမေးလျှင်၊ ကိုယ်တော်ကျွန်မှန်ပါသည်ဟု ပြန်လျှောက်လေ၏။
3ഞാന്‍ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന്നു ശൌലിന്റെ കുടുംബത്തില്‍ ആരെങ്കിലും ഉണ്ടോ എന്നു രാജാവു ചോദിച്ചതിന്നുരണ്ടു കാലും മുടന്തായിട്ടു യോനാഥാന്റെ ഒരു മകന്‍ ഉണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.
3ရှင်ဘုရင်ကလည်း၊ ဘုရားသခင့်အလိုတော်အတိုင်း ငါကျေးဇူးပြုစရာ အခွင့်ရှိစေခြင်းငှါ၊ ရှောလုအဆွေအမျိုးတစုံ တယောက်မျှမရှိသလောဟု မေးလျှင် ဇိဘက၊ ယောနသန်၌ ခြေဆွံ့သောသားတယောက် ရှိပါသေး၏ဟု လျှောက်သော်၊
4അവന്‍ എവിടെ എന്നു രാജാവു ചോദിച്ചതിന്നുലോദെബാരില്‍ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.
4ရှင်ဘုရင်က၊ သူသည်အဘယ်မှာရှိသနည်းဟု မေးပြန်လျှင်၊ ဇိဘက၊ လောဒေဗာရွာ၊ အမျေလသား မာခိရအိမ်၌ ရှိပါသည်ဟု လျှောက်၏။
5അപ്പോള്‍ ദാവീദ് രാജാവു ആളയച്ചു, ലോദെബാരില്‍ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടില്‍ നിന്നു അവനെ വരുത്തി.
5ထိုအခါ ဒါဝိဒ်သည် စေလွှတ်၍ ရှောလု၏သားဖြစ်သော ယောနသန်၏သား မေဖိဗောရှက်ကို၊ လောဒေဗာရွာ၊ အမျေလသားမာခိရ အိမ်မှခေါ်ခဲ့၍၊
6ശൌലിന്റെ മകനായ യോനാഥാന്റെ മകന്‍ മെഫീബോശെത്ത് ദാവീദിന്റെ അടുക്കല്‍ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയന്‍ എന്നു അവന്‍ പറഞ്ഞു.
6သူသည် အထံတော်သို့ ရောက်သောအခါ ပြပ်ဝပ်လျက် ရှိခိုးလေ၏။ ဒါဝိဒ်ကလည်း၊ မေဖိဗောရှက်ဟုခေါ်လျှင်၊ ကိုယ်တော်ကျွန်ရှိပါသည်ဟုလျှောက်လေ၏။
7ദാവീദ് അവനോടുഭയപ്പെടേണ്ടാ; നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാന്‍ നിന്നോടു ദയകാണിച്ചു നിന്റെ അപ്പനായ ശൌലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്റെ മേശയിങ്കല്‍ ഭക്ഷണം കഴിച്ചുകൊള്ളേണം എന്നു പറഞ്ഞു.
7ဒါဝိဒ်ကလည်း မစိုးရိမ်နှင့်။ သင်၏အဘ ယောနသန်အတွက် ငါသည်သင်၌ ဆက်ဆက်ကျေးဇူးပြုမည်။ သင့်အဘို့ရှောလုပိုင်သမျှသော မြေကို ငါပြန်ပေးမည်။ သင်သည် နေ့တိုင်းအစဉ်ငါ့စားပွဲ၌ စားရမည်ဟုဆိုသော်၊
8അവന്‍ നമസ്കരിച്ചുംകൊണ്ടുചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാന്‍ അടിയന്‍ എന്തുള്ളു എന്നു പറഞ്ഞു.
8မေဖိဗောရှက်က၊ ကျွန်တော်ကဲ့သို့ဖြစ်ရသော ခွေးသေကောင်ကို ကိုယ်တော်ကြည့်ရှုရမည်အကြောင်း၊ ကိုယ်တော်ကျွန်သည် အဘယ်သို့သောသူဖြစ်ပါသနည်း ဟု ဦးချ၍ပြန်လျှောက်၏။
9അപ്പോള്‍ രാജാവു ശൌലിന്റെ ഭൃത്യനായ സീബയെ വിളിപ്പിച്ചു അവനോടു കല്പിച്ചതുശൌലിന്നു അവന്റെ സകലഗൃഹത്തിന്നുമുള്ളതൊക്കെയും ഞാന്‍ നിന്റെ യജമാനന്റെ മകന്നു കൊടുത്തിരിക്കുന്നു.
9ထိုအခါရှင်ဘုရင်သည် ရှောလု၏ကျွန်ဇိဘကို ခေါ်၍၊ ရှောလုနှင့် သူ၏အဆွေအမျိုးများ ပိုင်ထိုက်သမျှ တို့ကို သင့်သခင်၏သားအား ငါပေးပြီ။
10നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകന്നു ഭക്ഷിപ്പാന്‍ ആഹാരമുണ്ടാകേണ്ടതിന്നു അവന്നുവേണ്ടി ആ നിലം കൃഷിചെയ്തു അനുഭവം എടുക്കേണം; നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യം എന്റെ മേശയിങ്കല്‍ ഭക്ഷണം കഴിച്ചുകൊള്ളും. എന്നാല്‍ സീബെക്കു പതിനഞ്ചുപുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു.
10သင်သည်သင်၏သားကျွန်တို့နှင့်တကွ လယ်လုပ်၍ သင့်သခင်၏သားစားစရာဘို့ အသီးအနှံကို သွင်းရမည်။ သို့ရာတွင် သင့်သခင်၏သား မေဖိဗောရှက်သည် နေ့တိုင်းအစဉ် ငါ့စားပွဲ၌ အစာစားရမည်ဟု မိန့်တော်မူ၏။ ဇိဘ၌ သားတဆယ်ငါးယောက်နှင့် ကျွန်နှစ်ဆယ်ရှိ၏။
11രാജാവായ യജമാനന്‍ അടിയനോടു കല്പിക്കുന്നതൊക്കെയും അടിയന്‍ ചെയ്യും എന്നു സീബാ രാജാവിനോടു പറഞ്ഞു. മെഫീബോശെത്തോ രാജകുമാരന്മാരില്‍ ഒരുത്തന്‍ എന്നപോലെ ദാവീദിന്റെ മേശയിങ്കല്‍ ഭക്ഷണം കഴിച്ചുപോന്നു.
11ဇိဘကလည်း၊ ကျွန်တော်သခင်အရှင်မင်းကြီးသည် ကိုယ်တော်ကျွန်ကို မှာထားတော်မူသမျှအတိုင်း၊ ကိုယ်တော်ကျွန်ပြုပါမည်ဟု နားတော်လျှောက်၏။ ထိုနောက်၊ မေဖိဗောရှက်သည် ရှင်ဘုရင်၏သားရင်းကဲ့သို့ စားပွဲတော်၌ အစာစားရ၏။
12മെഫീബോശെത്തിന്നു ഒരു ചെറിയ മകന്‍ ഉണ്ടായിരുന്നു; അവന്നു മീഖാ എന്നു പേര്‍. സീബയുടെ വീട്ടിലുള്ളവരൊക്കെയും മെഫീബോശെത്തിന്നു ഭൃത്യന്മാരായ്തീര്‍ന്നു.
12မေဖိဗောရှက်၌ မိက္ခာအမည်ရှိသော သားငယ်တယောက်ရှိ၏။ ဇိဘအိမ်၌ နေသောသူအပေါင်း တို့သည်လည်း မေဖိဗောရှက်၏ ကျွန်ဖြစ်ကြ၏။
13ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമില്‍ തന്നേ വസിച്ചു രാജാവിന്റെ മേശയിങ്കല്‍ ഭക്ഷണം കഴിച്ചുപോന്നു; അവന്നു കാലു രണ്ടും മുടന്തായിരുന്നു.
13ထိုသို့ မေဖိဗောရှက်သည် ယေရုရှလင်မြို့၌နေ၍ ရှင်ဘုရင်၏စားပွဲတော်၌ နေ့တိုင်းအစဉ်စားရ၏။ ခြေနှစ်ဘက်ဆွံ့သောသူဖြစ်၏။