1അനന്തരം ദാവീദ് ഫെലിസ്ത്യരെ ജയിച്ചടക്കി, മൂലസ്ഥാനത്തിന്റെ ഭരണം ഫെലിസ്ത്യരുടെ കയ്യില്‍നിന്നു കരസ്ഥമാക്കി.
1ထိုနောက်ဒါဝိဒ်သည် ဖိလိတ္တိလူတို့ကို လုပ်ကြံ၍ အောင်မြင်သဖြင့်၊ မေသေဂမ္မာမြို့ကို သိမ်းယူလေ၏။
2അവന്‍ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാന്‍ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാന്‍ ഒരു ചരടുമായി അവന്‍ അളന്നു. അങ്ങനെ മോവാബ്യര്‍ ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു.
2မောဘပြည်ကိုလည်းလုပ်ကြံ၍ ပြည်သားတို့ကို မြေပေါ်မှာ လှဲချသဖြင့်၊ ကြိုးနှင့်တိုင်းလျက် သုံးစုတွင် နှစ်စုကိုသတ်၏။ တစုကိုချမ်းသာပေး၏။ ထိုသို့မောဘ အမျိုးသားတို့သည် ဒါဝိဒ်၌ ကျွန်ခံ၍ အခွန်ဆက်ရကြ၏။
3രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെര്‍ നദീതീരത്തുള്ള തന്റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാന്‍ പോയപ്പോള്‍ ദാവീദ് അവനെ തോല്പിച്ചു.
3ဇောဘမင်းကြီးရဟောဘ၏ သားဟာဒဒေဇာသည် ဥဖရတ်မြစ်နားမြေကိုသိမ်းယူခြင်းငှါ သွားသော အခါ၊ ဒါဝိဒ်သည် တိုက်ဖျက်၍၊
4അവന്റെ വക ആയിരത്തെഴുനൂറു കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; രഥകൂതിരകളില്‍ നൂറു മാത്രംവെച്ചുംകൊണ്ടു ശേഷം കുതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.
4ရထားတထောင်၊ မြင်းစီးသူရဲခုနစ်ထောင်၊ ခြေသည် သူရဲနှစ်သောင်းကို ဘမ်းဆီး၍ ရထားတရာတို့ကိုသိမ်းထားပြီးမှ၊ အခြားသောမြင်းရထားရှိုသမျှတို့ကို ဖျက်ဆီးလေ၏။
5സോബരാജാവായ ഹദദേസെരിനെ സഹായിപ്പാന്‍ ദമ്മേശെക്കിനോടു ചേര്‍ന്ന അരാമ്യര്‍ വന്നപ്പോള്‍ ദാവീദ് അരാമ്യരില്‍ ഇരുപത്തീരായിരംപേരെ സംഹരിച്ചു.
5ဒမာသက်မြို့နေ ရှုရိလူတို့သည် ဇောဘမင်းကြီး ဟာဒဒေဇာကို စစ်ကူသောအခါ၊ ဒါဝိဒ်သည် ရှုရိလူ နှစ်သောင်းနှစ်ထောင်တို့ကို သတ်ပြီးမှ၊
6പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേര്‍ന്ന അരാമില്‍ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായിത്തീര്‍ന്നു കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
6ရှုရိပြည် ဒမာသက်မြို့၌ မြို့စောင့်တပ်ကို ထားသဖြင့်၊ ရှုရိလူတို့သည်ဒါဝိဒ်၌ ကျွန်ခံ၍ အခွန်ဆက်ရကြ၏။ ဒါဝိဒ်သွားလေရာရာ၌ ထာဝရဘုရား စောင့်မ တော်မူ၏။
7ഹദദേസെരിന്റെ ഭൃധത്യന്മാര്‍ക്കും ഉണ്ടായിരുന്ന പൊന്‍ പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.
7ဟာဒဒေဇာ၏ ကျွန်တို့စွဲကိုင်သော ရွှေဒိုင်းလွှားများကို ဒါဝိဒ်သည်သိမ်း၍ ယေရုရှလင်မြို့သို့ ဆောင် သွား၏။
8ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹില്‍നിന്നും ബെരോതായില്‍നിന്നും ദാവീദ്‍രാജാവു അനവധി താമ്രവും കൊണ്ടുവന്നു.
8ဟာဒဒေဇာအစိုးရသော ဘေတမြို့နှင့် ဗေရောသဲမြို့မှ ဒါဝိဒ်မင်းကြီးသည် များစွာသောကြေးဝါကို သိမ်းသွား၏။
9ദാവീദ് ഹദദേസെരിന്റെ സര്‍വ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്രാജാവായ തോയി കേട്ടപ്പോള്‍
9ဟာဒဒေဇာ၏ တပ်အလုံးအရင်းကို ဒါဝိဒ် လုပ်ကြံကြောင်းကို၊ ဟာမတ်မင်းကြီးတောဣသည် ကြားလျှင်၊
10ദാവീദ്‍രാജാവിനോടു കുശലം ചോദിപ്പാനും അവന്‍ ഹദദേസെരിനോടു യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകന്‍ യോരാമിനെ രാജാവിന്റെ അടുക്കല്‍ അയച്ചു; ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.
10မိမိရန်သူဟာဒဒေဇာကို ဒါဝိဒ်သည် စစ်တိုက်၍ လုပ်ကြံသောကြောင့်၊ မိဿဟာယဖွဲ့၍ ကောင်းကြီး ပေးစေခြင်းငှါ၊ မိမိသားယောရံကို ဒါဝိဒ်မင်းကြီးထံသို့ စေလွှတ်၍၊ ယောရံသည် ငွေဖလား၊ ရွှေဖလား၊ ကြေးဝါ ဖလားတို့ကို ဆောင်လျက်လာ၏။
11ദാവീദ്‍രാജാവു ഇവയെ അരാമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക്യര്‍ എന്നിങ്ങനെ താന്‍ കീഴടക്കിയ സകല ജാതികളുടെയും പക്കല്‍നിന്നും
11ထိုဖလားတို့ကို ဒါဝိဒ်မင်းကြီးသည် ထာဝရဘုရားအား ပူဇော်၏။ ထိုအတူအောင်မြင်သောရှုရိပြည်၊ မောဘပြည်၊ အမ္မုန်ပြည်၊ ဖိလိတ္တိပြည်၊ အာမလက်ပြည်၌ သိမ်းယူသော ရွှေငွေကို၎င်း၊
12രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെരിന്റെ കൊള്ളയില്‍നിന്നും എടുത്തു വിശുദ്ധീകരിച്ച വെള്ളിയോടും പൊന്നിനോടും കൂടെ യഹോവേക്കു വിശുദ്ധീകരിച്ചു.
12ဇောဘမင်းကြီး ရဟောဘသား ဟာဒဒေဇာ၏ ဘဏ္ဍာကို လုယူ၍ ရသောရွှေငွေကို၎င်း၊ ထာဝရဘုရား အား ပူဇော်၏။
13പിന്നെ ദാവീദ് ഉപ്പുതാഴ്വരയില്‍വെച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോള്‍ തനിക്കു കീര്‍ത്തി സമ്പാദിച്ചു.
13ဆားချိုင့်တွင် ဧဒုံလူတသောင်းရှစ်ထောင်တို့ကို လုပ်ကြံရာမှ၊ ဒါဝိဒ်သည် ပြန်လာသောအခါ ဂုဏ်အသရေ ကြီး၏။
14അവന്‍ എദോമില്‍ കാവല്പട്ടാളങ്ങളെ ആക്കി; എദോമില്‍ എല്ലാടത്തും അവന്‍ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീര്‍ന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
14ဧဒုံပြည်အရပ်ရပ်၌ မြို့စောင့်တပ်တို့ကိုထား၍၊ ဧဒုံပြည်သားအပေါင်းတို့သည် ဒါဝိဒ်၌ ကျွန်ခံကြ၏။ ဒါဝိဒ်သွားလေရာရာ၌ ထာဝရဘုရား စောင့်မတော်မူ၏။
15ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനെയും വാണു; ദാവീദ് തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിക്കൊടുത്തു.
15ထိုသို့ ဒါဝိဒ်သည် ဣသရေလနိုင်ငံလုံးကို စိုးစံ၍၊ နိုင်ငံတော်သားတို့တွင် တရားမှုကို စီရင်ဆုံးဖြတ် တော်မူ၏။
16സെരൂയയുടെ മകന്‍ യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകന്‍ യെഹോശാഫാത് മന്ത്രിയും ആയിരുന്നു.
16ဇေရုယာ၏သားယွာဘသည် ဗိုလ်ချုပ်မင်း ဖြစ်၏။ အဟိလုပ်၏ သားယောရှဖတ်သည် အတွင်းဝန် ဖြစ်၏။
17അഹീതൂബിന്റെ മകന്‍ സാദോക്കും അബ്യാഥാരിന്റെ മകന്‍ അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.
17အဟိတုပ်သား ဇာဒုတ်နှင့် အဗျာသာ၏သား အဟိမလက်သည် ယဇ်ပုရောဟိတ်ဖြစ်၏။ စရာယသည် စာရေးတော်ကြီးဖြစ်၏။
18യഹോയാദയുടെ മകന്‍ ബെനായാവു ക്രേത്യര്‍ക്കും പ്ളേത്യര്‍ക്കും അധിപതി ആയിരുന്നു; ദാവീദിന്റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.
18ယောယဒ၏သား ဗေနာယသည် ခေရသိလူနှင့် ပေလသိ လူတို့ကိုအုပ်ရ၏။ ဒါဝိဒ်၏သားတော်တို့ သည်လည်း မင်းသားအရာနှင့် နေကြ၏။