1അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കല്‍ അയച്ചു. അവന്‍ അവന്റെ അടുക്കല്‍ ചെന്നു അവനോടു പറഞ്ഞതുഒരു പട്ടണത്തില്‍ രണ്ടു പുരുഷന്മാര്‍ ഉണ്ടായിരുന്നു; ഒരുത്തന്‍ ധനവാന്‍ , മറ്റവന്‍ ദരിദ്രന്‍ .
1နောက်တဖန် ထာဝရဘုရားသည် ပရောဖက် နာသန်ကို ဒါဝိဒ်ထံသို့ စေလွှတ်တော်မူသဖြင့်၊ နာသန် သည်ဝင်၍၊ အရှင်မင်းကြီး၊ ဤမည်သောမြို့တွင် သူဌေးတဦး၊ ဆင်းရဲသားတဦးရှိပါ၏။
2ധനവാന്നു ആടുമാടുകള്‍ അനവധി ഉണ്ടായിരുന്നു.
2သူဌေးသည် အလွန်များစွာသော သိုးနွားမှ စသည်တို့နှင့် ကြွယ်ဝပြည့်စုံပါ၏။
3ദരിദ്രന്നോ താന്‍ വിലെക്കു വാങ്ങി വളര്‍ത്തിയ ഒരു പെണ്‍കുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അതു അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളര്‍ന്നുവന്നു; അതു അവന്‍ തിന്നുന്നതില്‍ ഔഹരി തിന്നുകയും അവന്‍ കുടിക്കുന്നതില്‍ ഔഹരി കുടിക്കയും അവന്റെ മടിയില്‍ കിടക്കയും ചെയ്തു; അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു.
3ဆင်းရဲသားမူကား၊ မိမိဝယ်၍ မွေးစားသော သိုးမကလေးတကောင်တည်းမှ တပါးတခြားသော ဥစ္စာ မရှိပါ။ ထိုသိုးမကလေးသည် အရှင်နှင့်၎င်း၊ အရှင်၏ သားသမီးတို့နှင့်၎င်း ပေါင်း၍ ကြီးပွား၏။ အရှင်၏ အစာကို စားတတ်၏။ အရှင်၏ရေခွက်၌သောက်တတ်၏။ အရှင်၏ ရင်ခွင်၌ အိပ်၍ သမီးကဲ့သို့ ဖြစ်၏။
4ധനവാന്റെ അടുക്കല്‍ ഒരു വഴിയാത്രക്കാരന്‍ വന്നു; തന്റെ അടുക്കല്‍ വന്ന വഴിപോക്കന്നുവേണ്ടി പാകംചെയ്‍വാന്‍ സ്വന്ത ആടുമാടുകളില്‍ ഒന്നിനെ എടുപ്പാന്‍ മനസ്സാകാതെ, അവന്‍ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കല്‍ വന്ന ആള്‍ക്കുവേണ്ടി പാകം ചെയ്തു.
4သူဌေးအိမ်သို့ ဧည့်သည်တဦးရောက်၍ သူဌေးသည် ဧည့်သည်ကို လုပ်ကျွေးဘို့ မိမိသိုးနွားများကို နှမြော သောကြောင့် မယူ၊ ဆင်းရဲသား၏သိုးမကလေးကိုယူ၍ ဧည့်သည်ကို လုပ်ကျွေးဘို့ ချက်ပါသည်ဟု လျှောက်လေသော်၊
5അപ്പോള്‍ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവന്‍ നാഥാനോടുയഹോവയാണ, ഇതു ചെയ്തവന്‍ മരണയോഗ്യന്‍ .
5ဒါဝိဒ်သည် ထိုသူဌေးကိုပြင်းစွာအမျက်ထွက်၍၊ ထာဝရဘုရား အသက်ရှင်တော်မူသည်အတိုင်း ထိုသို့ ပြုသောသူသည် အမှန်သေရမည်။
6അവന്‍ കനിവില്ലാതെ ഈ കാര്യം പ്രവര്‍ത്തിച്ചതുകൊണ്ടു ആ ആടിന്നുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു.
6ကရုဏစိတ်မရှိဘဲထိုအမှုကိုပြုသောကြောင့်၊ ထိုသိုးမကလေးအတွက် လေးဆပြန်ပေးရမည်ဟု မိန့် တော်မူ၏။
7നാഥാന്‍ ദാവീദിനോടു പറഞ്ഞതുആ മനുഷ്യന്‍ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൌലിന്റെ കയ്യില്‍നിന്നു വിടുവിച്ചു.
7နာသန်ကလည်း၊ ထိုသူသည်ကား အခြားသူမဟုတ်။ ကိုယ်တော်ပင် ဖြစ်ပါ၏။ ဣသရေလအမျိုး၏ ဘုရးသခင်ထာဝရဘုရား မိန့်တော်မူသည်ကား၊ ငါသည် ဘိသိက်ပေး၍ သင့်ကို ဣသရေလရှင်ဘုရင်အရာ၌ ခန့်ထားပြီ။ ရှောလုလက်မှလည်း ကယ်လွှတ်ပြီ။
8ഞാന്‍ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാര്‍വ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേല്‍ ഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കില്‍ ഇന്നിന്നതും കൂടെ ഞാന്‍ നിനക്കു തരുമായിരുന്നു.
8သင့်သခင်၏ အဆွေအမျိုးကို၎င်း၊ သင့်သခင်၏ မယားတို့ကို၎င်း၊ သင်၏ရင်ခွင်၌ ငါအပ်ပေးပြီ။ ဣသ ရေလအမျိုးနှင့် ယုဒအမျိုးကို ငါပေးပြီ။ ထိုအရာများ မလောက်လျှင် အခြားတပါးသောအရာရာတို့ကို ပေးခြင်း ငှါ ငါအလိုရှိ၏။
9നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാള്‍കൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു. അവനെ അമ്മോന്യരുടെ വാള്‍കൊണ്ടു കൊല്ലിച്ചു.
9သင်သည်ထာဝရဘုရား၏ ပညတ်တရားတော်ကို မထီမဲ့မြင်ပြု၍ ရှေ့တော်၌ဒုစရိုက်ကို အဘယ်ကြောင့် ပြုဘိသနည်း။ ဟိတ္တိလူ၊ ဥရိယ၏အသက်ကို ထားဖြင့်သတ်၍ သူ၏မယားကို သိမ်းလေပြီတကား။ ထိုသူကို အမ္မုန်အမျိုးသား ထားနှင့်သတ်လေပြီတကား။
10നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാള്‍ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.
10ယခုမှာသင်သည် ငါ့ကို မထီမဲ့မြင်ပြု၍ ဟိတ္တိလူ၊ ဥရိယ၏မယားကို သိမ်းသောကြောင့်၊ သင့်အဆွေအမျိုးတို့သည် ထားဘေးနှင့်အစဉ် တွေ့ကြုံရကြလိမ့်မည်။
11യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ സ്വന്തഗൃഹത്തില്‍നിന്നു ഞാന്‍ നിനക്കു അനര്‍ത്ഥം വരുത്തും; നീ കാണ്‍കെ ഞാന്‍ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവന്‍ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.
11ထာဝရဘုရားမိန့်တော်မူသည်ကား၊ သင်၌ ရန်ဘက်ပြုသော သူကို သင်၏အဆွေအမျိုးတို့အထဲက ငါပေါ်စေမည်။ သင့်မျက်မှောက်တွင် သင်၏မယားတို့ကို ငါယူ၍ သင့်အိမ်နီးချင်း၌အပ်သဖြင့်၊ သူသည် နေရှေ့မှာ သင်၏မယားတို့နှင့် ပေါင်းဘော်လိမ့်မည်။
12നീ അതു രഹസ്യത്തില്‍ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാണ്‍കെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും.
12သင်သည် ဤအမှုကိုမထင်မရှားပြုသော်လည်း၊ နေရှေ့မှာ ငါလှန်ပြမည်ဟု ထာဝရဘုရားမိန့်တော် မူသော စကားကိုပြန်ကြားလေ၏။
13ദാവീദ് നാഥാനോടുഞാന്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാന്‍ ദാവീദിനോടുയഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
13ဒါဝိဒ်ကလည်း၊ ငါသည် ထာဝရဘုရားကို ပြစ်မှားပါပြီဟု နာသန်အား ဝန်ချ၍ နာသန်က၊ အသက် တော်ကို ချမ်းသာစေခြင်းငှါ၊ တာဝရဘုရားသည် ကိုယ်တော်အပြစ်ကို ပယ်တော်မူပြီ။
14എങ്കിലും നീ ഈ പ്രവൃത്തിയില്‍ യഹോവയുടെ ശത്രുക്കള്‍ ദൂഷണം പറവാന്‍ ഹേതു ഉണ്ടാക്കിയതു കൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചു പോകും എന്നു പറഞ്ഞു നാഥാന്‍ തന്റെ വീട്ടിലേക്കു പോയി.
14သို့သော်လည်း ကိုယ်တော်သည် ထိုသို့ပြစ်မှား သောအားဖြင့်၊ ကဲ့ရဲ့စရာအခွင့်ကြီးကို ထာဝရဘုရား၏ ရန်သူတို့အားပေးသောကြောင့်၊ ယခုမြင်သောသားသည် ဆက်ဆက်သေရမည်ဟု ဒါဝိဒ်အားလျှောက် ဆိုပြီးလျှင်၊
15ഊരീയാവിന്റെ ഭാര്യ ദാവീദിന്നു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന്നു കഠിനരോഗം പിടിച്ചു.
15နန်းတော်မှ ထွက်သွားသောနောက်၊ ထာဝရဘုရားသည် ဒဏ်ခတ်တော်မူသဖြင့်၊ ဥရိယမယားတွင် ဘွားမြင်သော ဒါဝိဒ်၏သားသည် ပြင်းစွာသော ဝေဒနာကို ခံရ၏။
16ദാവീദ് കുഞ്ഞിന്നുവേണ്ടി ദൈവത്തോടു അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തു കടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു.
16ဒါဝိဒ်သည် သူငယ်အတွက် ထာဝရဘုရားအား တောင်းပန်လေ၏။ အစာကိုရှောင်လျက်၊ အထဲသို့ဝင်၍ တညဉ့်လုံးမြေပေါ်မှာ အိပ်လျက်နေ၏။
17അവന്റെ ഗൃഹപ്രമാണികള്‍ അവനെ നിലത്തുനിന്നു എഴുന്നേല്പിപ്പാന്‍ ഉത്സാഹിച്ചുകൊണ്ടു അരികെ നിന്നു; എന്നാല്‍ അവന്നു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല.
17နန်းတော်သား အသက်ကြီးသူတို့သည်ထ၍ ကိုယ်တော်ကို ချီကြွအံ့သောငှါ ချဉ်းကပ်ကြသော်လည်း၊ ဒါဝိဒ်သည် ငြင်းပယ်၍ သူတို့နှင့်အတူ အစာမစားဘဲနေ၏။
18എന്നാല്‍ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്നു ദാവീദിനെ അറിയിപ്പാന്‍ ഭൃത്യന്മാര്‍ ഭയപ്പെട്ടു. കുഞ്ഞു ജീവനോടിരുന്ന സമയം നാം സംസാരിച്ചിട്ടു അവന്‍ നമ്മുടെ വാക്കു കേള്‍ക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്നു നാം അവനോടു എങ്ങനെ പറയും? അവന്‍ തനിക്കുതന്നേ വല്ല കേടും വരുത്തും എന്നു അവര്‍ പറഞ്ഞു.
18ခုနစ်ရက်စေ့သော် သူငယ်သေ၏။ ဒါဝိဒ်၏ ကျွန်တို့ကလည်း၊ သူငယ်အသက်ရှင်စဉ်အခါ ငါတို့ လျှောက်သော စကားကိုနားထောင်တော်မမူသည်ဖြစ်၍၊ သူငယ်သေကြောင်းကို လျှောက်လျှင် အလွန်ကိုယ်ကို ကိုယ်ညှဉ်းဆဲတော်မူလိမ့်မည်ဟုဆိုလျှက် သူငယ် သေကြောင်းကို မလျှောက်ဝံ့ကြ။
19ഭൃത്യന്മാര്‍ തമ്മില്‍ മന്ത്രിക്കുന്നതു കണ്ടപ്പോള്‍ കുഞ്ഞുമരിച്ചുപോയി എന്നു ദാവീദ് ഗ്രഹിച്ചു, തന്റെ ഭൃത്യന്മാരോടുകുഞ്ഞു മരിച്ചുപോയോ എന്നു ചോദിച്ചു; മരിച്ചുപോയി എന്നു അവര്‍ പറഞ്ഞു.
19သို့ရာတွင် ကျွန်တို့သည် တိုးတိုးပြောသောစကားကို ဒါဝိဒ်သည် ကြားလျှင်၊ သူငယ်သေကြောင်းကို ရိပ်မိသဖြင့်၊ သူငယ်သေပြီလောဟု ကျွန်တို့ကို မေးတော်မူ၏။ သူတို့ကလည်းသေပါပြီဟု လျှောက်ကြ၏။
20ഉടനെ ദാവീദ് നിലത്തുനിന്നു എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തില്‍ ചെന്നു നമസ്കരിച്ചു; അരമനയില്‍ വന്നു; അവന്റെ കല്പനപ്രകാരം അവര്‍ ഭക്ഷണം അവന്റെ മുമ്പില്‍വെച്ചു അവന്‍ ഭക്ഷിച്ചു.
20ထိုအခါ ဒါဝိဒ်သည် မြေမှထ၍ ရေချိုးခြင်း၊ ဆီလိမ်းခြင်း၊ အဝတ်လဲခြင်းကို ပြုပြီးလျှင်၊ ထာဝရဘုရား ၏ အိမ်တော်သို့သွား၍ ကိုးကွယ်၏။ ထိုနောက် နန်းတော်သို့ ပြန်လာ၍ စားစရာကိုတောင်းသောအခါ၊ ကျွန်တို့ သည် စားပွဲတော်ကိုပြင်၍ မင်းကြီးသည် စားတော်မူ၏။
21അവന്റെ ഭൃത്യന്മാര്‍ അവനോടുനീ ഈ ചെയ്തിരിക്കുന്നതെന്തു? കുഞ്ഞു ജീവനോടിരുന്ന സമയം നീ അവന്നു വേണ്ടി ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റു ഭക്ഷണം കഴിച്ചുവല്ലോ എന്നു ചോദിച്ചു.
21ကျွန်တို့ကလည်း၊ ကိုယ်တော်သည် အဘယ်သို့ ပြုတော်မူသနည်း။ သူငယ်အသက်ရှင်စဉ်အခါ၊ သူငယ် အတွက် အစာရှောင်လျက် ငိုကြွေးလျက် နေတော်မူ၏။ သူငယ်သေသောအခါထ၍ စားတော်ခေါ်ပါသည်တကားဟု လျှောက်လျှင်၊
22അതിന്നു അവന്‍ കുഞ്ഞു ജീവനോടിരുന്ന സമയം ഞാന്‍ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന്നു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആര്‍ക്കും അറിയാം എന്നു ഞാന്‍ വിചാരിച്ചു.
22ဒါဝိဒ်က၊ သူငယ်အသက်ရှင်စဉ်အခါ ဘုရားသခင်သည် ငါ့ကို သနားတော်မူ၍၊ သူငယ်အသက်ကို ချမ်းသာပေးတော်မမူမည်ကို အဘယ်သူ ဆိုနိုင်သနည်းဟု အောက်မေ့လျက် ငါသည် အစာရှောင်၍ ငိုကြွေး လျက်နေ၏။
23ഇപ്പോഴോ അവന്‍ മരിച്ചുപോയി; ഇനി ഞാന്‍ ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കി വരുത്തുവാന്‍ എനിക്കു കഴിയുമോ? ഞാന്‍ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവന്‍ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു.
23ယခုမှာသူငယ်သေပြီ။ အဘယ်ကြောင့် အစာရှောင်ရမည်နည်း။ သူငယ်ကိုပြန်၍ ဆောင်ခဲ့နိုင်သလော။ သူရှိရာသို့ ငါသွားရမည်။ သူသည် ငါရှိရာသို့ မပြန်မလာ ရဟု မိန့်တော်မူ၏။
24പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ചു അവളുടെ അടുക്കല്‍ ചെന്നു അവളോടുകൂടെ ശയിച്ചു; അവള്‍ ഒരു മകനെ പ്രസവിച്ചു; അവന്‍ അവന്നു ശലോമോന്‍ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.
24တဖန်ဒါဝိဒ်သည် ခင်ပွန်းဗာသရှေဘကို နှစ်သိမ့်စေသဖြင့်၊ သူ့ထံသို့ဝင်၍ ဆက်ဆံလေ၏။ သူ သည်လည်း သားယောက်ျားကို ဘွားမြင်၍ ရှောလမုန်အမည်ဖြင့် အဘမှည့်လေ၏။
25അവന്‍ നാഥാന്‍ പ്രവാചകനെ നിയോഗിച്ചു; അവന്‍ യഹോവയുടെ പ്രീതിനിമിത്തം അവന്നു യെദീദ്യാവു എന്നു പേര്‍ വിളിച്ചു.
25ထာဝရဘုရားသည် ထိုသူငယ်ကိုချစ်၍ ကျေးဇူးပြုတော်မူသဖြင့်၊ ပရောဖက်နာသန်ကို စေခိုင်း၍ ယေဒိဒိ အမည်ဖြင့် မှည့်တော်မူ၏။
26എന്നാല്‍ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.
26ယွာဘသည်လည်း အမ္မုန်ပြည်၊ ရဗ္ဗာမြို့ကို တိုက်၍ မြို့တော်ကို ရပြီးမှ၊
27യോവാബ് ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ രബ്ബയോടു പൊരുതു ജലനഗരം പിടിച്ചിരിക്കുന്നു.
27ဒါဝိဒ်ထံတော်သို့လူကို စေလွှတ်၍၊ ကျွန်တော်သည် ရဗ္ဗာမြို့ကို တိုက်၍ ကန်တော်ရှိရာမြို့ကိုရပါပြီ။
28ആകയാല്‍ ഞാന്‍ നഗരം പിടിച്ചിട്ടു കീര്‍ത്തി എനിക്കാകാതിരിക്കേണ്ടതിന്നു നീ ശേഷം ജനത്തെ ഒരുമിച്ചു കൂട്ടി നഗരത്തിന്നു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊള്‍ക എന്നു പറയിച്ചു.
28ယခုမှာကြွင်းသော လူတို့ကို စုဝေးစေသဖြင့်၊ မြို့နားမှာ တပ်တော်ချ၍ တိုက်ယူတော်မူပါ။ သို့မဟုတ် ကျွန်တော်ယူ၍ ကျွန်တော်အမည်ဖြင့် မြို့ကို သမုတ်ကြ လိမ့်မည်ဟု လျှောက်လျှင်၊
29അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു.
29ဒါဝိဒ်သည် လူအပေါင်းတို့ကို စုဝေးစေသဖြင့်၊ ရဗ္ဗာမြို့သို့ ချီသွား၍ တိုက်ယူလေ၏။
30അവന്‍ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയില്‍നിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേല്‍ രത്നം പതിച്ചിരുന്നു; അവര്‍ അതു ദാവീദിന്റെ തലയില്‍ വെച്ചു; അവന്‍ നഗരത്തില്‍നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
30မင်းကြီး၏သရဖူကို ချွတ်ယူ၍ ခေါင်းတော်ပေါ် မှာတင်ကြ၏။ သရဖူအချိန်ကား ကျောက်မြတ်ကို မဆိုဘဲ ရွှေအခွက်တဆယ်ရှိသတည်း။ မြို့၌လုယူသော ဥစ္စာ အများကိုလည်း ထုတ်လေ၏။
31അവിടത്തെ ജനത്തെയും അവന്‍ പുറത്തു കൊണ്ടുവന്നു അവരെ ഈര്‍ച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവന്‍ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
31မြို့သားတို့ကိုလည်း ထုတ်ဆောင်၍ လွှတိုက်မှု၊ သံထွန်၊ သံပုဆိန်နှင့်အလုပ်မှုကို လုပ်စေ၍ အုတ်ဖို၌ လည်း ကျင်လည်စေ၏။ ထိုသို့ ဒါဝိဒ်သည် အမ္မုန်မြို့သူ ရွာသားအပေါင်းတို့၌ ပြုပြီးမှ၊ လူအပေါင်းတို့နှင့်အတူ ယေရုရှင်လင်မြို့သို့ ပြန်လေ၏။