1അതിന്റെ ശേഷം സംഭവിച്ചതുദാവീദിന്റെ മകനായ അബ്ശാലോമിന്നു സൌന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവള്‍ക്കു താമാര്‍ എന്നു പേര്‍; ദാവീദിന്റെ മകനായ അമ്നോന്നു അവളില്‍ പ്രേമം ജനിച്ചു.
1ဒါဝိဒ်၏သား အဗရှလုံ၌ တာမာအမည်ရှိသော အဆင်းလှသော နှမတယောက်ရှိ၏။ ဒါဝိဒ်၏သား အာမနုန်သည် ထိုနှမကို ချစ်လေ၏။
2തന്റെ സഹോദരിയായ താമാര്‍ നിമിത്തം മാല്‍ മുഴുത്തിട്ടു അമ്നോന്‍ രോഗിയായ്തീര്‍ന്നു. അവള്‍ കന്യകയാകയാല്‍ അവളോടു വല്ലതും ചെയ്‍വാന്‍ അമ്നോന്നു പ്രയാസം തോന്നി.
2ချစ်အားကြီးသောကြောင့် နာ၍နေ၏။ နှမတော်သည် အပျိုကညာဖြစ်၏။ သူ၌အဘယ်သို့ အလို ပြည့်စုံမည်ကို အာမနုန်သည် ကြံ၍မရနိုင်။
3എന്നാല്‍ അമ്നോന്നു ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതന്‍ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.
3ဒါဝိဒ်အစ်ကို ရှိမာသား ယောနဒပ်သည် အာမနုန်၏ အဆွေခင်ပွန်းဖြစ်၏။ ထိုယောနဒပ်သည် လိမ္မာသောသူဖြစ်၏။
4അവന്‍ അവനോടുനീ നാള്‍ക്കുനാള്‍ ഇങ്ങനെ ക്ഷീണിച്ചുവരുന്നതു എന്തു, രാജകുമാരാ? എന്നോടു പറഞ്ഞുകൂടയോ എന്നു ചോദിച്ചു. അമ്നോന്‍ അവനോടു എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങള്‍ താമാരില്‍ എനിക്കു പ്രേമം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു.
4ကိုယ်တော်သည် ရှင်ဘုရင်၏ သားတော်ဖြစ်လျက် အဘယ်ကြောင့် တနေ့ထက်တနေ့ ပိန်ချုံးတော်မူ သနည်း။ ကျွန်တော်ကို မပြောချင်သလောဟု မေးလျှင်၊ အာမနုန်က၊ ငါ့ညီအဗရှလုံ၏ နှမတာမာကို တပ်သော စိတ်ရှိသည်ဟု ပြန်ပြော၏။
5യോനാദാബ് അവനോടുനീ രോഗം നടിച്ചു കിടക്കയില്‍ കിടന്നുകൊള്‍ക; നിന്നെ കാണ്മാന്‍ നിന്റെ അപ്പന്‍ വരുമ്പോള്‍ നീ അവനോടുഎന്റെ സഹോദരിയായ താമാര്‍ വന്നു എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കയ്യില്‍ നിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഞാന്‍ കാണ്‍കെ അവള്‍ എന്റെ മുമ്പില്‍വെച്ചു തന്നേ ഭക്ഷണം ഒരുക്കേണം എന്നു അപേക്ഷിച്ചുകൊള്‍ക എന്നു പറഞ്ഞു.
5ယောနဒပ်ကလည်း၊ ခုတင်ပေါ်မှာ တုံးလုံးနေ၍ နာဟန်ဆောင်ပါ။ ခမည်းတော်သည် အကြည့်အရှု ကြွလာတော်မူသောအခါ၊ အကျွန်ုပ်နှမတာမာလာ၍ ကျွေးမွေးပါစေ။ သူချက်သော စားစရာကို အကျွန်ုပ်သည် မြင်၍ သူလက်၌စားရမည်အကြောင်း၊ အကျွန်ုပ်ရှေ့မှာ ချက်ပါစေဟု အခွင့်တောင်းရမည်ဟု အကြံပေးသည် အတိုင်း၊
6അങ്ങനെ അമ്നോന്‍ രോഗം നടിച്ചു കിടന്നു; രാജാവു അവനെ കാണ്മാന്‍ വന്നപ്പോള്‍ അമ്നോന്‍ രാജാവിനോടുഎന്റെ സഹോദരിയായ താമാര്‍ വന്നു ഞാന്‍ അവളുടെ കയ്യില്‍ നിന്നു എടുത്തു ഭക്ഷിക്കേണ്ടതിന്നു എന്റെ മുമ്പില്‍വെച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു.
6အာမနုန်သည် တုံးလုံးနေ၍ နာဟန်ပြု၏။ ရှင်ဘုရင်သည် အကြည့်အရှုကြွလာတော်မူသောအခါ၊ အာမနုန်က၊ အကျွန်ုပ်နှမတာမာလာပါစေ။ သူလက်၌ အကျွန်ုပ်သည် စားရမည်အကြောင်း၊ အကျွန်ုပ်ရှေ့မှာ မုန့်ပြားနှစ်ပြားကို လုပ်ပါစေဟု ရှင်ဘုရင်အား အခွင့်တောင်းလေ၏။
7ഉടനെ ദാവീദ് അരമനയില്‍ താമാരിന്റെ അടുക്കല്‍ ആളയച്ചുനിന്റെ സഹോദരനായ അമ്നോന്റെ വീട്ടില്‍ചെന്നു അവന്നു ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക എന്നു പറയിച്ചു.
7ဒါဝိဒ်သည်လည်း တာမာအိမ်သို့ လူကို စေလွှတ်၍၊ သင်၏မောင် အာမနုန်အိမ်သို့ သွားပြီးလျှင် စားစရာကို ချက်ပေးပါဟု မှာလိုက်သည်အတိုင်း၊
8താമാര്‍ തന്റെ സഹോദരനായ അമ്നോന്റെ വീട്ടില്‍ ചെന്നു; അവന്‍ കിടക്കുകയായിരുന്നു. അവള്‍ മാവു എടുത്തു കുഴച്ചു അവന്റെ മുമ്പില്‍വെച്ചു തന്നെ വടകളായി ചുട്ടു.
8တာမာသည် မောင်အာမနုန်အိမ်သို့ သွား၍ အာမနုန်သည် တုံးလုံးနေ၏။ တာမာသည် မုန့်ညက်ကို ယူ၍ နယ်ပြီးမှ၊ မောင်ရှေ့မှာ မုန့်ပြားတို့ကို လုပ်၍ ဖုတ် လေ၏။
9ഉരുളിയോടെ എടുത്തു അവന്റെ മുമ്പില്‍ വിളമ്പി; എന്നാല്‍ ഭക്ഷിപ്പാന്‍ അവന്നു ഇഷ്ടമായില്ല. എല്ലവരെയും എന്റെ അടുക്കല്‍നിന്നു പുറത്താക്കുവിന്‍ എന്നു അമ്നോന്‍ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കല്‍നിന്നു പുറത്തുപോയി.
9ပုကန်ပြားကိုလည်းယူ၍ အာမနုန်ရှေ့မှာ လောင်းထားသော်လည်း သူသည်မစားဘဲ လူအပေါင်း တို့ကို ငါ့ထံမှ ထွက်သွားစေဟုဆိုသဖြင့်၊ လူအပေါင်းတို့သည် ထွက်သွားကြ၏။
10അപ്പോള്‍ അമ്നോന്‍ താമാരിനോടുഞാന്‍ നിന്റെ കയ്യില്‍നിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉള്‍മുറിയില്‍ കൊണ്ടുവരിക എന്നു പറഞ്ഞു. താമാര്‍ താന്‍ ഉണ്ടാക്കിയ വടളെ എടുത്തു ഉള്‍മുറിയില്‍ സഹോദരനായ അമ്നോന്റെ അടുക്കല്‍കൊണ്ടുചെന്നു.
10တာမာအားလည်း၊ သင့်လက်၌ ငါစားရအောင် အခန်းထဲသို့ ယူခဲ့လော့ဟုဆိုသည်အတိုင်း၊ တာမာသည် မိမိလုပ်သော မုန့်ပြားတို့ကို ယူ၍ မောင်အာမနုန်ရှိရာ အခန်းထဲသို့ဝင်လေ၏။
11അവന്‍ ഭക്ഷിക്കേണ്ടതിന്നു അവള്‍ അവയെ അവന്റെ അടുക്കല്‍ കൊണ്ടുചെന്നപ്പോള്‍ അവന്‍ അവളെ പിടിച്ചു അവളോടുസഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
11ထိုသို့အာမနုန်စားစရာဘို့ ယူခဲ့သောအခါ၊ သူသည် နှမလက်ကို ဆွဲ၍၊ ငါ့နှမ၊ ငါနှင့်အိပ်ပါဟု ဆို၏။
12അവള്‍ അവനോടുഎന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലില്‍ ഇതു കൊള്ളരുതാത്തതല്ലൊ; ഈ വഷളത്വം ചെയ്യരുതെ.
12တာမာကလည်းမပြုပါနှင့် ငါ့မောင်။ ငါ့ကိုမရှုတ်ချပါနှင့်။ ဣသရေလအမျိုး၌ ဤသို့သောအမှုကို မပြု သင့်၊ ဤအမှုဆိုးကို မပြုပါနှင့်။
13എന്റെ അവമാനം ഞാന്‍ എവിടെ കൊണ്ടുപോയി വേക്കും? നീയും യിസ്രായേലില്‍ വഷളന്മാരുടെ കൂട്ടത്തില്‍ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവന്‍ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.
13ပြုလျှင်ငါသည် ရှက်ခြင်းနှင့် အဘယ်သို့ ကင်းလွတ်မည်နည်း။ သင်သည်လည်း ဣသရေလအမျိုး၌ လူမိုက်ကဲ့သို့ဖြစ်လိမ့်မည်။ သို့ဖြစ်၍ ရှင်ဘုရင်ကို လျှောက်ပါလော့။ လျှောက်လျှင်မပေးစားဘဲ နေတော် မမူပါဟု ပြောဆိုသော်လည်း၊
14എന്നാല്‍ അവന്‍ , അവളുടെ വാക്കു കേള്‍പ്പാന്‍ മനസ്സില്ലാതെ, അവളെക്കാള്‍ ബലമുള്ളവനാകകൊണ്ടു ബലാല്‍ക്കാരം ചെയ്തു അവളോടുകൂടെ ശയിച്ചു.
14အာမနုန်သည် နားမထောင်။ နှမထက်အားကြီးသဖြင့် အနိုင်ပြု၍ အိပ်လေ၏။
15പിന്നെ അമ്നോന്‍ അവളെ അത്യന്തം വെറുത്തു; അവന്‍ അവളെ സ്നേഹിച്ച സ്നേഹത്തെക്കാള്‍ അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു. എഴുന്നേറ്റു പോക എന്നു അമ്നോന്‍ അവളോടു പറഞ്ഞു;
15တဖန်အာမနုန်သည် နှမကိုအလွန်မုန်းပြန်၏။ အရင်ချစ်အား ကြီးသည်ထက် မုန်းအားသာ၍ကြီးသဖြင့်၊ သင်ထ၍သွားတော့ဟုဆို၏။
16അവള്‍ അവനോടുഅങ്ങനെയരുതു; നീ എന്നോടു ചെയ്ത മറ്റെ ദോഷത്തെക്കാള്‍ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു എന്നു പറഞ്ഞു. എന്നാല്‍ അവന്നു അവളുടെ വാക്കു കേള്‍പ്പാന്‍ മനസ്സായില്ല.
16နှမကလည်း အကြောင်းမရှိပါ။ ငါ၌ပြုဘူးသောအပြစ်ထက် ယခုနှင်ထုတ်သော အပြစ်သာ၍ ကြီးသည် ဟု ဆိုသော်လည်း၊ အာမနုန်သည် နားမထောင်။
17അവന്‍ തനിക്കു ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ചു അവനോടുഇവളെ ഇവിടെനിന്നു പുറത്താക്കി വാതില്‍ അടെച്ചുകളക എന്നു പറഞ്ഞു.
17အစေခံကျွန်တယောက်ကို ခေါ်၍ ဤမိန်းမကို နှင်ထုတ်လော့။ သူနောက်မှာ တံခါးကျင်ထိုးလော့ဟု စီရင်၏။
18അവള്‍ നിലയങ്കിധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാര്‍ ഇങ്ങനെയുള്ള വസ്ത്രം ധരിക്ക പതിവായിരുന്നു. ബാല്യക്കാരന്‍ അവളെ പുറത്തിറക്കി വാതില്‍ അടെച്ചുകളഞ്ഞു.
18အပျိုကညာဖြစ်သော ရှင်ဘုရင်၏ သမီးတော် ဝတ်တတ်သည်အတိုင်း၊ အဆင်းအရောင်ထူးခြားသော အဝတ်ကိုဝတ်လျက်ရှိသော တာမာကို အစေခံကျွန်သည် နှင်ထုတ်၍ သူနောက်မှာ တံခါးကျင်ထိုးလေ၏။
19അപ്പോള്‍ താമാര്‍ തലയില്‍ വെണ്ണീര്‍ വാരിയിട്ടു താന്‍ ധരിച്ചിരുന്ന നിലയങ്കി കീറി, തലയില്‍ കയ്യുംവെച്ചു നിലവിളിച്ചുംകൊണ്ടു നടന്നു.
19တာမာသည်လည်း ခေါင်းပေါ်မှာ ပြာကိုတင်၍ အဆင်းအရောင်ထူးခြားသော အဝတ်ကိုဆုတ်ပြီးမှ၊ ခေါင်းပေါ်၌ လက်တင်၍ ငိုကြွေးလျက် ပြန်သွား၏။
20അവളുടെ സഹോദരനായ അബ്ശാലോം അവളോടുനിന്റെ സഹോദരനായ അമ്നോന്‍ നിന്റെ അടുക്കല്‍ ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവന്‍ നിന്റെ സഹോദരനല്ലോ; ഈ കാര്യം മനസ്സില്‍ വെക്കരുതു എന്നു പറഞ്ഞു. അങ്ങനെ താമാര്‍ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടില്‍ ഏകാകിയായി പാര്‍ത്തു.
20မောင်ရင်းအဗရှလုံကလည်း၊ ငါ့အစ်ကိုအာမနုန်သည် သင်နှင့်အတူရှိပြီလော။ သို့သော်လည်း ငါ့နှမ တိတ်ဆိတ်စွာ နေလော့။ သူသည် သင်၏မောင်ဖြစ်၏။ ဤအမှုကိုမမှတ်နှင့်ဟုဆိုသော်၊ တာမာသည် မိမိမောင် အဗရှလုံအိမ်၌ ဆိတ်ညံစွာနေ၏။
21ദാവീദ് രാജാവു ഈ കാര്യം ഒക്കെയും കേട്ടപ്പോള്‍ അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
21ဒါဝိဒ်မင်းကြီးသည် ထိုအမှုအလုံးစုံကို ကြားသိသောအခါ၊ အလွန်အမျက်ထွက်၏။
22എന്നാല്‍ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോന്‍ അവമാനിച്ചതുകൊണ്ടു അബ്ശാലോം അവനെ ദ്വേഷിച്ചു.
22အဗရှလုံသည် အစ်ကိုအာမနုန်အား ကောင်းသောစကား၊ မကောင်းသောစကားကိုမပြော။ သို့ရာတွင် နှမတာမာကို ရှုတ်ချသောကြောင့် အငြိုးထား၏။
23രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന്നു എഫ്രയീമിന്നു സമിപത്തുള്ള ബാല്‍ഹാസോരില്‍ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു.
23ထိုနောက် နှစ်နှစ်စေ့သောအခါ အဗရှလုံသည် ဧဖရိမ်မြို့အနား၊ ဗာလဟာဇော်ရွာမှာ သိုးမွေးညှပ်ပွဲကို ခံ၍ ရှင်ဘုရင်၏သားတော်အပေါင်းတို့ကို ခေါ်ဘိတ်လေ၏။
24അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നുഅടിയന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടു; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ എന്നപേക്ഷിച്ചു.
24အဗရှလုံသည်လည်း ရှင်ဘုရင်ထံတော်သို့သွား၍၊ ကိုယ်တော်ကျွန်သည် သိုးမွေးညှပ်ပွဲကို ခံပါ၏။ ကျွန်များ တို့ကို ခေါ်၍ကိုယ်တော်ကျွန်နှင့်အတူ ကိုယ်တော်တိုင် ကြွတော်မူပါဟု လျှောက်လျှင်၊
25രാജാവു അബ്ശാലോമിനോടുവേണ്ടാ മകനേ, ഞങ്ങള്‍ എല്ലാവരും വന്നാല്‍ നിനക്കു ഭാരമാകും എന്നു പറഞ്ഞു. അവന്‍ അവനെ നിര്‍ബ്ബന്ധിച്ചിട്ടും പോകുവാന്‍ മനസ്സാകാതെ അവന്‍ അവനെ അനുഗ്രഹിച്ചു.
25ရှင်ဘုရင်ကမသွားသင့်ငါ့သား၊ လူအပေါင်းတို့ကို မသွားစေနှင့်။ စရိတ်များမည်ကို စိုးရိမ်စရာရှိသည်ဟု ဆိုသဖြင့်၊ အဗရှလုံသွေးဆောင်သော်လည်း ကိုယ်တော်တိုင် မလိုက်ဘဲ ကောင်းကြီးပေး၏။
26അപ്പോള്‍ അബ്ശാലോംഅങ്ങനെയെങ്കില്‍ എന്റെ സഹോദരന്‍ അമ്നോന്‍ ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവു അവനോടുഅവന്‍ പോരുന്നതു എന്തിന്നു എന്നു പറഞ്ഞു.
26အဗရှလုံကလည်း၊ လိုက်တော်မမူလျှင်၊ နောင်တော်အာမနုန် လိုက်ရသောအခွင့်ကို ပေးတော်မူပါဟု လျှောက်ပြန်သော်၊ ရှင်ဘုရင်က အဘယ်ကြောင့် လိုက်စေရမည်နည်းဟု ဆိုသော်လည်း၊
27എങ്കിലും അബ്ശാലോം നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു.
27အဗရှလုံ ပူဆာသောကြောင့် အာမနုန်မှစ၍ သားတော်ရှိသမျှ လိုက်ရသောအခွင့်ကို ပေးတော်မူ၏။
28എന്നാല്‍ അബ്ശാലോം തന്റെ ബാല്യക്കാരോടുനോക്കിക്കൊള്‍വിന്‍ ; അമ്നോന്‍ വീഞ്ഞുകുടിച്ചു ആനന്ദിച്ചിരിക്കുന്നേരം ഞാന്‍ നിങ്ങളോടുഅമ്നോനെ അടിച്ചുകൊല്ലുവിന്‍ എന്നു പറയുമ്പോള്‍ നിങ്ങള്‍ അവനെ കൊല്ലുവിന്‍ ; ഭയപ്പെടരുതു; ഞാനല്ലയോ നിങ്ങളോടു കല്പിച്ചതു? നിങ്ങള്‍ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന്‍ എന്നു കല്പിച്ചു.
28အဗရှလုံကလည်း၊ အာမနုန်သည် စပျစ်ရည်ကို သောက်၍ ရွှင်လန်းသောအခါ စောင့်နေကြ။ အာမနုန် ကို ထိုးခုတ်ကြဟု ငါဆိုသောအခါ၊ သေအောင်လုပ်ကြံကြ။ မစိုးရိမ်ကြနှင့်။ ငါစီရင်သည်မဟုတ်လော။ အားယူ၍ ရဲရင့်ခြင်းရှိကြလော့ဟု မိမိကျွန်တို့အား မှာထားနှင့်သည် အတိုင်း၊
29അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാര്‍ അമ്നോനോടു ചെയ്തു. അപ്പോള്‍ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവര്‍കഴുതപ്പുറത്തു കയറി ഔടിപ്പോയി.
29သူတို့သည် အာမနုန်ကို ပြုကြ၏။ ထိုအခါ ရှင်ဘုရင်၏ သားတော်အပေါင်းတို့သည် ထ၍ လားကို စီးလျက် ပြေးသွားကြ၏။
30അവര്‍ വഴിയില്‍ ആയിരിക്കുമ്പോള്‍ തന്നേഅബ്ശാലോം രാജകുമാരന്മാരെയൊക്കെയും കൊന്നുകളഞ്ഞു; അവരില്‍ ഒരുത്തനും ശേഷിച്ചില്ല എന്നു ദാവീദിന്നു വര്‍ത്തമാനം എത്തി.
30သူတို့မရောက်မှီအခြားသူလာ၍၊ အဗရှလုံသည် အရှင်မင်းကြီး၏သားတော်အပေါင်းတို့ကို သတ်ပါပြီ။ တယောက်မျှမကျန်ကြွင်းပါဟု နားတော်လျှောက်လေ၏။
31അപ്പോള്‍ രാജാവു എഴുന്നേറ്റു വസ്ത്രംകീറി നിലത്തു കിടന്നു; അവന്റെ സകലഭൃത്യന്മാരും വസ്ത്രം കീറി അരികെ നിന്നു.
31ရှင်ဘုရင်သည်ထ၍ အဝတ်တော်ကို ဆုတ်လျက် မြေပေါ်မှာ တုံးလုံးနေ၏။ ကျွန်တော်အပေါင်းတို့ သည်လည်း၊ မိမိတို့အဝတ်ကို ဆုတ်လျက် အနားတော်၌ နေကြ၏။
32എന്നാല്‍ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞതുഅവര്‍ രാജകുമാരന്മാരായ യുവാക്കളെ ഒക്കെയും കൊന്നുകളഞ്ഞു എന്നു യജമാനന്‍ വിചാരിക്കരുതു; അമ്നോന്‍ മാത്രമെ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവന്‍ അവമാനിച്ച നാള്‍മുതല്‍ അബ്ശാലോമിന്റെ മുഖത്തു ഈ നിര്‍ണ്ണയം കാണ്മാന്‍ ഉണ്ടായിരുന്നു.
32ဒါဝိဒ်အစ်ကိုရှိမာ၏ သားယောနဒပ်က၊ အရှင်မင်းကြီး၏ သားတော်အပေါင်းတို့ကို သတ်လေပြီဟူသော စကားကို ယုံတော်မမူပါနှင့်။ အာမနုန်တယောက်တည်းသာ သေပါပြီ။ အဗရှလုံနှမတာမာကို အာမနုန်သည် ရှုတ်ချသောနေ့မှစ၍ ဤအမှုကိုသူ၏ မောင်စီရင်ပါပြီ။
33ആകയാല്‍ രാജകുമാരന്മാര്‍ ഒക്കെയും മരിച്ചുപോയി എന്നുള്ള വര്‍ത്തമാനം യജമാനനായ രാജാവു ഗണ്യമാക്കരുതേ; അമ്നോന്‍ മാത്രമേ മരിച്ചിട്ടുള്ള.
33ယခုမှာ ကျွန်တော်သခင်အရှင်မင်းကြီး၏ သားတော်အပေါင်းတို့သည် သေကြပြီဟုထင်လျက် စိတ် ညှိုးငယ်တော် မမူပါနှင့်။ အာမနုန်တယောက်တည်းသာ သေ၍ အဗရှလုံလည်း ပြေးပါလိမ့်မည်ဟု လျှောက်လေ ၏။
34എന്നാല്‍ അബ്ശാലോം ഔടിപ്പോയി. കാവല്‍നിന്നിരുന്ന ബാല്യക്കാരന്‍ തല ഉയര്‍ത്തിനോക്കിയപ്പോള്‍ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നതു കണ്ടു.
34ထိုအခါကင်းစောင့်လုလင်သည် မြော်ကြည့်၍၊ မိမိ နောက်၌ တောင်ခြေရင်းလမ်းမှာ လူများလာသည်ကို မြင်၏။
35അപ്പോള്‍ യോനാദാബ് രാജാവിനോടുഇതാ, രാജകുമാരന്മാര്‍ വരുന്നു; അടിയന്റെ വാക്കു ഒത്തുവല്ലോ എന്നു പറഞ്ഞു.
35ယောနဒပ်ကလည်း၊ အရှင်မင်းကြီး၏သားတော်တို့သည် လာကြပါပြီ။ ကိုယ်တော်ကျွန်ပြောသောစကား မှန်ပါ၏ဟု လျှောက်သည် အဆုံး၌၊
36അവന്‍ സംസാരിച്ചു തീര്‍ന്നപ്പോഴെക്കു രാജകുമാരന്മാര്‍ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും വാവിട്ടുകരഞ്ഞു.
36ရှင်ဘုရင်၏သားတော်တို့သည် ရောက်လာ၍ အသံကိုလွှင့်လျက် ငိုကြွေးကြ၏။ ရှင်ဘုရင်နှင့် ကျွန်တော် အပေါင်းတို့သည် ပြင်းစွာ ငိုကြွေးကြ၏။
37എന്നാല്‍ അബ്ശാലോം ഔടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂര്‍രാജാവായ താല്മായിയുടെ അടുക്കല്‍ ചെന്നു. ദാവീദോ ഇടവിടാതെ തന്റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു.
37အဗရှလုံသည် ပြေး၍ ဂေရှုရမင်းကြီးအမိ ဟုဒ်သားတာလမဲထံသို့ သွား၏။ ဒါဝိဒ်သည် မိမိသား ကြောင့် နေ့တိုင်းငိုကြွေးမြည်တမ်းလေ၏။
38ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്കു ഔടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു.
38အဗရှလုံသည် ဂေရှုရမြို့သို့ ပြေးပြီးမှ သုံးနှစ် နေ၏။
39എന്നാല്‍ ദാവീദ്‍രാജാവു അബ്ശാലോമിനെ കാണ്മാന്‍ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന്നു ആശ്വാസം വന്നിരുന്നു.
39တဖန်ဒါဝိဒ်မင်းကြီးသည် အာမနုန်သေသောကြောင့်၊ ထိုသူကို အောက်မေ့သောစိတ်အား လျော့သဖြင့် အဗရှလုံကိုလွမ်းဆွတ်လျက်နေ၏။