Malayalam

Myanmar

2 Samuel

17

1അനന്തരം അഹീഥോഫെല്‍ അബ്ശാലോമിനോടു പറഞ്ഞതുഞാന്‍ പന്തീരായിരം പേരെ തിരഞ്ഞെടുത്തു പുറപ്പെട്ടു ഇന്നു രാത്രി തന്നേ ദാവീദിനെ പിന്തുടരട്ടെ.
1တဖန်အဟိသောဖေလက၊ ကျွန်တော်သည် လူတသောင်းနှစ်ထောင်တို့ကို ရွေကောက်ပါရစေ။ ယနေ့ ညဉ့်ပင် ကျွန်တော်ထ၍ ဒါဝိဒ်ကိုလိုက်ပါမည်။
2ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാന്‍ ആക്രമിച്ചു ഭ്രമിപ്പിക്കും; അപ്പോള്‍ അവനോടുകൂടെയുള്ള ജനമൊക്കെയും ഔടിപ്പോകും; ഞാന്‍ രാജാവിനെ മാത്രം വെട്ടിക്കളയും.
2သူသည်မောလျက် လက်အားနည်းလျက် နေစဉ်အခါ ကျွန်တော်တိုက်၍ သူ့ကိုထိတ်လန့်စေမည်။ သူ၌ ပါသော လူအပေါင်းတို့သည် ပြေးကြ၍၊ ရှင်ဘုရင်ကိုသာ ကျွန်တော်လုပ်ကြံပါမည်။
3പിന്നെ ഞാന്‍ സകലജനത്തെയും നിന്റെ അടുക്കല്‍ മടക്കിവരുത്തും; നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരും മടങ്ങിവരുമ്പോള്‍ സകലജനവും സമാധാനത്തോടെ ഇരിക്കും.
3လူအပေါင်းတို့ကို ကိုယ်တော်ထံသို့ ဆောင်ခဲ့ပါမည်။ ကိုယ်တော်ရှာသောသူတယောက်တည်းကိုရလျှင်၊ လူအပေါင်းတို့သည် ပြန်လာ၍ ငြိမ်ဝပ်ကြပါလိမ့်မည်ဟု လျှောက်လျှင်၊
4ഈ വാക്കു അബ്ശാലോമിന്നും യിസ്രായേല്‍മൂപ്പന്മാര്‍ക്കൊക്കെയും വളരെ ബോധിച്ചു.
4ထိုစကားကိုအဗရှလံနှင့် ဣသရေလအမျိုး အသက်ကြီးသူတို့သည် နှစ်သက်ကြ၏။
5എന്നാല്‍ അബ്ശാലോംഅര്‍ഖ്യനായ ഹൂശായിയെ വിളിക്ക; അവന്റെ അഭിപ്രായവും കേള്‍ക്കാമല്ലോ എന്നു പറഞ്ഞു.
5ထိုအခါ အဗရှလုံက၊ အာခိလူရှဲကိုလည်းခေါခဲ့။ ငါတို့သည် သူ၏စကားကိုနာကြားကြကုန်အံ့ဟုဆိုသည် အတိုင်း၊
6ഹൂശായി അബ്ശാലോമിന്റെ അടുക്കല്‍ വന്നപ്പോള്‍ അബ്ശാലോം അവനോടുഇന്നിന്നപ്രാകരം അഹീഥോഫെല്‍ പറഞ്ഞിരിക്കുന്നു; അവന്‍ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കില്‍ നീ പറക എന്നു പറഞ്ഞു.
6ဟုရှဲသည်လာ၍ အဗရှလုံက၊ အဟိသောဖေလသည် ဤမည်သောအကြံကိုပေးပြီ။ သူ၏စကားကို နားထောင် သင့်သလော။ သို့မဟုတ် သင်ပြောလော့ဟုဆိုလျှင်၊
7ഹൂശായി അബ്ശാലോമിനോടു പറഞ്ഞതെന്തെന്നാല്‍അഹീഥോഫെല്‍ ഈ പ്രാവശ്യം പറഞ്ഞ ആലോചന നന്നല്ല.
7ဟုရှဲက အဟိသောဖေလပေးသော အကြံသည် ယခုကာလ၌ မလျော်ပါ။
8നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും കാട്ടില്‍ കുട്ടികള്‍ കവര്‍ന്നുപോയ കരടിയെപ്പോലെ ഉഗ്രമാനസന്മാരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്റെ അപ്പന്‍ യോദ്ധാവാകുന്നു. അവന്‍ ജനത്തോടുകൂടെ രാപാര്‍ക്കയില്ല.
8ခမည်းတော်နှင့် သူ၏လူတို့သည် ခွန်အားကြီးသောသူဖြစ်ကြောင်းကို၎င်း၊ ယခုမူကား တော၌ သားငယ်ပျောက်သော ဝံမကဲ့သို့ ပြင်းထန်သောစိတ်ရှိကြောင်းကို၎င်း၊ ကိုယ်တော်သိတော်မူ၏။ ခမည်းတော် သည်လည်း စစ်သူရဲဖြစ်၍ လူများတို့နှင့်အတူ မအိပ်တတ်။
9അവന്‍ ഇപ്പോള്‍ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കയായിരിക്കും; ആരംഭത്തിങ്കല്‍ തന്നേ ഇവരില്‍ ചിലര്‍ പട്ടുപോയാല്‍ അതു കേള്‍ക്കുന്ന എല്ലാവരും അബ്ശാലോമിന്റെ പക്ഷക്കാരില്‍ സംഹാരമുണ്ടായി എന്നു പറയും.
9ယခုမှာသူသည် မြေတွင်းတစုံတခု၌ ပုန်းလျက်နေပါလိမ့်မည်။ သို့မဟုတ်အခြားသောအရပ်၌ ပုန်းလျက် နေပါလိမ့်မည်။ လူအချို့တို့သည် အဦးလဲ၍သေလျှင် ထိုသိတင်းကိုကြားသောသူက၊ အဗရှလုံနောက်သို့ လိုက်သောသူသည် ဆုံးရှုံးကြပြီဟု ကြားပြောကြပါလိမ့်မည်။
10അപ്പോള്‍ സീംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനും കൂടെ അശേഷം ഉരുകിപ്പോകും; നിന്റെ അപ്പന്‍ വീരനും അവനോടുകൂടെയുള്ളവര്‍ ശൂരന്മാരും എന്നു എല്ലായിസ്രായേലും അറിയുന്നു.
10ထိုအခါ ရဲရင့်သောသူ၊ ခြင်္သေ့နှလုံးကဲ့သို့ နှလုံးရှိသောသူသည် စိတ်ပျက်ပါလိမ့်မည်။ ခမည်းတော်သည် ခွန်အားကြီးသောသူဖြစ်ကြောင်းကို၎င်း၊ သူ၌ပါသော သူတို့သည် ရဲရင့်ခြင်းသတ္တိရှိသောသူဖြစ်ကြောင်းကို၎င်း၊ ဣသရေလအမျိုးသားအပေါင်းတို့သည် သိကြပါ၏။
11ആകയാല്‍ ഞാന്‍ പറയുന്ന ആലോചന എന്തെന്നാല്‍ദാന്‍ മുതല്‍ ബേര്‍-ശേബവരെ കടല്‍ക്കരയിലെ മണല്‍പോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്റെ അടുക്കല്‍ ഒന്നിച്ചു കൂടുകയും തിരുമേനി തന്നേ യുദ്ധത്തിന്നു എഴുന്നെള്ളുകയും വേണം.
11သို့ဖြစ်၍ ကျွန်တော်သည် အကြံပေးပါမည်။ ဒန်မြို့မှစ၍ ဗေရရှေဘမြို့တိုင်အောင် ဣသရေလ အမျိုးသားအပေါင်းတို့သည် အရေအတွက်အားဖြင့် သမုဒ္ဒရာသဲလုံးနှင့်အမျှ ကိုယ်တော်ထံ၌ စည်းဝေး၍ ကိုယ်တော်တိုင် စစ်ချီတော်မူရမည်။
12അവനെ കാണുന്നേടത്തു നാം അവനെ ആക്രമിച്ചു മഞ്ഞു ഭൂമിയില്‍ പൊഴിയുന്നതുപോലെ അവന്റെമേല്‍ ചെന്നു വീഴും; പിന്നെ അവനാകട്ടെ അവനോടു കൂടെയുള്ള എല്ലാവരിലും ഒരുത്തന്‍ പോലും ആകട്ടെ ശേഷിക്കയില്ല.
12ထိုသို့ခမည်းတော်ကိုတွေ့သော အရပ်တစုံတခု၌ သူ့ထံသို့ရောက်လျှင်၊ မြေပေါ်မှာ နှင်းကျကဲ့သို့ သူ့ကိုလွှမ်းမိုး၍ သူနှင့်သူ၌ရှိသောသူတယောက်မျှ မကျန်ကြွင်းရ။
13അവന്‍ ഒരു പട്ടണത്തില്‍ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിന്നു കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും കാണാതാകുംവരെ അതിനെ നദിയില്‍ വലിച്ചിട്ടുകളയും.
13၎င်းနည်းခမည်းတော်သည် မြို့တမြို့ထဲသို့ ဝင်လျှင်၊ ဣသရေလအမျိုးသားအပေါင်းတို့သည် ကြိုးများကို ယူခဲ့၍ ထိုမြို့၌ ကျောက်စရစ်တခုကိုမျှ မကျန်စေခြင်းငှါ ချိုင့်ထဲသို့ ဆွဲချရကြမည်ဟု လျှောက်လေသော်၊
14അപ്പോള്‍ അബ്ശാലോമും എല്ലാ യിസ്രായേല്യരുംഅഹീഥോഫെലിന്റെ ആലോചനയെക്കാള്‍ അര്‍ഖ്യനായ ഹൂശായിയുടെ ആലോചന നല്ലതു എന്നു പറഞ്ഞു. അബ്ശാലോമിന്നു അനര്‍ത്ഥം വരേണ്ടതിന്നു അഹീഥോഫെലിന്റെ നല്ല ആലോചനയെ വ്യര്‍ത്ഥമാക്കുവാന്‍ യഹോവ നിശ്ചയിച്ചിരുന്നു.
14အဗရှလုံနှင့် ဣသရေလအမျိုးသားအပေါင်းတို့က၊ အာခိလူဟုရှဲပေးသော အကြံထက်သာ၍ကောင်း သည်ဟု ပြောဆိုကြ၏။ အကြောင်းမူကား၊ ထာဝရဘုရားသည် အဗရှလုံ၌ ဘေးရောက်စေခြင်းငှါ၊ အဟိသော ဖေလပေးသော အကြံကောင်းကို ဖျက်စေမည်အကြောင်း စီရင်တော်မူ၏။
15അനന്തരം ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടുഇന്നിന്നപ്രാകരം അഹീഥോഫെല്‍ അബ്ശാലോമിനോടും യിസ്രായേല്‍മൂപ്പന്മാരോടും ആലോചന പറഞ്ഞു; ഇന്നിന്നപ്രകാരം ഞാനും ആലോചന പറഞ്ഞിരിക്കുന്നു.
15ထိုအခါ ဟုရှဲသည် ယဇ်ပုရောဟိတ်ဇာဒုတ်နှင့် အဗျာသာတို့အား၊ အဟိသောဖေလသည် ဤမည်သော အကြံကို အဗရှလုံနှင့် ဣသရေလအမျိုးအသက်ကြီးသူတို့ အားပေးပြီ။ ကျွန်ုပ်သည်လည်း ဤမည်သောအကြံကို ပေးပြီ။
16ആകയാല്‍ നിങ്ങള്‍ വേഗത്തില്‍ ആളയച്ചുഈ രാത്രി മരുഭൂമിയിലേക്കുള്ള കടവിങ്കല്‍ പാര്‍ക്കരുതു; രാജാവിന്നും കൂടെയുള്ള സകലജനത്തിന്നും നാശം വരാതിരിക്കേണ്ടതിന്നു ഏതു വിധേനയും അക്കരെ കടന്നുപോകേണം എന്നു ദാവീദിനെ അറിയിപ്പിന്‍ എന്നു പറഞ്ഞു.
16သို့ဖြစ်၍ ဒါဝိဒ်ထံသို့အလျင်အမြန်စေလွှတ်၍ ယနေ့ညမှာ တောလွင်ပြင်၌ မနေပါနှင့်။ အလျင်အမြန် ကူးသွားပါ။ သို့မဟုတ်လျှင် ရှင်ဘုရင်နှင့်လူအပေါင်းတို့ သည် ဆုံးရှုံးခြင်းသို့ ရောက်ကြလိမ့်မည်ဟု ကြားလျှောက် မည်အကြောင်း မှာလိုက်သဖြင့်၊
17എന്നാല്‍ യോനാഥാനും അഹീമാസും പട്ടണത്തില്‍ ചെന്നു തങ്ങളെത്തന്നേ കാണിപ്പാന്‍ പാടില്ലാതിരുന്നതുകൊണ്ടു ഏന്‍ -രോഗെലിന്നരികെ കാത്തുനിലക്കും; ഒരു വേലക്കാരത്തി ചെന്നു അവരെ അറിയിക്കയും അവര്‍ ചെന്നു ദാവീദ്‍രാജാവിനെ അറിയിക്കയും ചെയ്യും;
17ယောနသန်နှင့် အဟိမတ်သည် မြို့ထဲသို့ဝင်လျှင် သူတပါးမြင်မည်စိုးသောကြောင့်၊ အင်္ရောဂေလရွာ နားမှာ နေရစဉ်တွင်၊ မိန်းမကလေးတယောက်သွား၍ ပြောသည်အတိုင်းသူတို့သည် ဒါဝိဒ်မင်းကြီးထံသို့ သွား၍ လျှောက်ကြ၏။
18എന്നാല്‍ ഒരു ബാല്യക്കാരന്‍ അവരെ കണ്ടിട്ടു അബ്ശാലോമിന്നു അറിവു കൊടുത്തു. ആകയാല്‍ അവര്‍ ഇരുവരും വേഗം പോയി ബഹുരീമില്‍ ഒരു ആളുടെ വീട്ടില്‍ കയറി; അവന്റെ മുറ്റത്തു ഒരു കിണറുണ്ടായിരുന്നു; അവര്‍ അതില്‍ ഇറങ്ങി.
18သို့ရာတွင် လူကလေးတယောက်သည် ထိုသူတို့ကိုမြင်၍ အဗရှလုံအား လျှောက်လေ၏။ သူတို့သည် အလျင်အမြန်သွား၍ ဗာဟုရိမ်မြို့တွင် အိမ်တအိမ်သို့ဝင်သဖြင့် ထိုအိမ်ဝင်းထဲမှာရှိသော ရေတွင်းသို့ ဆင်း၍၊
19വീട്ടുകാരത്തി മൂടുവിരി എടുത്തു കിണറ്റിന്റെ വായിന്മേല്‍ വിരിച്ചു അതില്‍ കോതമ്പുതരി ചിക്കി; ഇങ്ങനെ കാര്യം അറിവാന്‍ ഇടയായില്ല.
19မိန်းမသည်ရေတွင်းဝကို ဖုံးပြီးမှ ဆန်ကိုလှန်း၍ ထားသောကြောင့် ထိုအမှုသည် မထင်ရှား။
20അബ്ശാലോമിന്റെ ഭൃത്യന്മാര്‍ ആ സ്ത്രീയുടെ വീട്ടില്‍ വന്നുഅഹീമാസും യോനാഥാനും എവിടെ എന്നു ചോദിച്ചതിന്നുഅവര്‍ നീര്‍തോടു കടന്നുപോയി എന്നു സ്ത്രീ പറഞ്ഞു അവര്‍ അന്വേഷിച്ചിട്ടു കാണായ്കയാല്‍ യെരൂശലേമിലേക്കു മടങ്ങിപ്പോയി.
20အဗရှလုံ၏ ကျွန်တို့သည်ထိုအိမ်သို့ရောက်၍ အဟိမတ်နှင့်ယောနသန်တို့သည် အဘယ်မှာရှိသနည်းဟု မိန်းမအားမေးလျှင်၊ မိန်းမက၊ ချောင်းတဘက်သို့ ကူးကြပြီဟု ပြောသဖြင့် သူတို့သည် ရှာ၍မတွေ့သောအခါ ယေရုရှလင်မြို့သို့ပြန်သွားကြ၏။
21അവര്‍ പോയശേഷം അവര്‍ കിണറ്റില്‍ നിന്നു കയറിച്ചെന്നു ദാവീദ്‍രാജാവിനെ അറിയിച്ചുനിങ്ങള്‍ എഴുന്നേറ്റു വേഗം നദികടന്നു പോകുവിന്‍ ; ഇന്നിന്നപ്രാകരം അഹീഥോഫെല്‍ നിങ്ങള്‍ക്കു വിരോധമായിട്ടു ആലോചന പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
21ပြန်သွားသောနောက် အဟိမတ်နှင့် ယောနသန်သည် ရေတွင်းထဲကတက်၍ ဒါဝိဒ်မင်းကြီးထံသို့ သွားပြီးလျှင်၊ မြစ်တဘက်သို့ အလျင်အမြန်ထ၍ ကြွတော်မူပါ။ အဟိသောဖေလသည် ကိုယ်တော်တဘက်၌ ဤမည်သော အကြံကိုပေးပါပြီဟု လျှောက်သော်၊
22ഉടനെ ദാവീദും കൂടെയുള്ള ജനമൊക്കെയും എഴുന്നേറ്റു യോര്‍ദ്ദാന്‍ കടന്നു; നേരം വെളുക്കുമ്പോഴെക്കു യോര്‍ദ്ദാന്‍ കടക്കാതെ ഒരുത്തന്‍ പോലും ശേഷിച്ചില്ല.
22ဒါဝိဒ်နှင့် လူအပေါင်းတို့သည် ထ၍ ယော်ဒန်မြစ်ကိုကူးကြ၏။ မိုယ်းလင်းသောအခါ မကူးသောသူတယောက် မျှမရှိ။
23എന്നാല്‍ അഹീഥോഫെല്‍ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോള്‍ കഴുതപ്പുറത്തു കോപ്പിട്ടു കയറി തന്റെ പട്ടണത്തില്‍ വീട്ടിലേക്കു ചെന്നു വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം കെട്ടി ഞാന്നു മരിച്ചു; അവന്റെ അപ്പന്റെ കല്ലറയില്‍ അവനെ അടക്കം ചെയ്തു.
23အဟသောဖေလသည် မိမိပေးသောအကြံသို့ မလိုက်ကြသည်အကြောင်းကို သိမြင်သောအခါ၊ မြည်းကို ကုန်းနှီးတင်စေပြီးလျှင်ထ၍ မိမိနေရင်းမြို့ မိမိအိမ်သို့ သွားသဖြင့် အိမ်မှုအိမ်ရေးများကို စီရင်ပြီးမှ လည်ကြိုး တပ်၍ သေလေ၏။ ဘိုးဘေးတို့သင်္ချိုင်း၌ သဂြိုဟ်ကြ၏။
24പിന്നെ ദാവീദ് മഹനയീമില്‍ എത്തി. അബ്ശാലോമും കൂടെയുള്ള യിസ്രായേല്‍ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നു.
24ဒါဝိဒ်သည် မဟာနိမ်မြို့သို့ ရောက်လေ၏။ အဗရှလုံသည်လည်း ဣသရေလလူအပေါင်းတို့နှင့်အတူ ယော်ဒန်မြစ်ကို ကူးလေ၏။
25അബ്ശാലോം യോവാബിന്നു പകരം അമാസയെ സേനാധിപതി ആക്കി; അമാസയോ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയും ആയ അബീഗലിന്റെ അടുക്കല്‍ യിത്രാ എന്നു പേരുള്ള ഒരു യിശ്മായേല്യന്‍ ചെന്നിട്ടു ഉണ്ടായ മകന്‍ .
25အဗရှလုံသည် ဗိုလ်ချုပ်မင်းယွာဘ အရာ၌ အာမသကို ခန့်ထား၏။ အာမသကား၊ ယွာဘ အမိ ဇေရုယာ၏ ညီမနာဟတ်သမီးအဘိဂဲလနှင့် စုံဘက်သော ဣရှမေလအမျိုး ယေသာ၏သား ဖြစ်သတည်း။
26എന്നാല്‍ യിസ്രായേലും അബ്ശാലോമും ഗിലെയാദ് ദേശത്തു പാളയമിറങ്ങി.
26ဣသရေလအမျိုးတို့နှင့် အဗရှလုံသည် ဂိလဒ်ပြည်၌ တပ်ချကြ၏။
27ദാവീദ് മഹനയീമില്‍ എത്തിയപ്പോള്‍ അമ്മോന്യരുടെ രബ്ബയില്‍നിന്നു നാഹാശിന്റെ മകന്‍ ശോബി, ലോ-ദെബാരില്‍നിന്നു അമ്മീയേലിന്റെ മകന്‍ മാഖീര്‍, രോഗെലീമില്‍നിന്നു ഗിലെയാദ്യന്‍ ബര്‍സില്ലായി എന്നിവര്‍
27ဒါဝိဒ်သည် မဟာနိမ်မြို့သို့ ရောက်သောအခါ၊ အမ္မုန်ပြည် ရဗ္ဗာမြို့သားနာဟတ်၏သား ရှေဘိ၊ လော ဒေဗာမြို့သား အမျေလ၏သား မာခိရ၊ ဂိလဒ်အမျိုး ရောဂေလိမ်မြို့သား ဗာဇိလဲတို့က၊
28കിടക്കകളും കിണ്ണങ്ങളും മണ്‍പാത്രങ്ങളും ദാവീദിന്നും കൂടെയുള്ള ജനത്തിന്നും ഭക്ഷിപ്പാന്‍ , കോതമ്പു, യവം, മാവു, മലര്‍, അമരക്ക, പയര്‍, പരിപ്പു, തേന്‍ , വെണ്ണ, ആടു, പശുവിന്‍ പാല്‍ക്കട്ട എന്നിവയും കൊണ്ടുവന്നു; ജനം മരുഭൂമിയില്‍ വിശന്നും ദാഹിച്ചും ഇരിക്കുമല്ലോ എന്നു അവര്‍ പറഞ്ഞു.
28ထိုလူတို့သည် တော၌ရေစာ ငတ်မွတ်လျက် ပင်ပန်းလျက် နေရပါသည်တကားဟုဆို၍၊ ဒါဝိဒ်နှင့် သူ၏လူများ စားစရာဘို့ ဂျုံဆန်၊ မုယောဆန်၊ မုန့်ညက်၊ ပေါက်ပေါက်မျိုး၊ ပဲမျိုး၊
29ပျားရည်၊ နို့ဓမ်း၊ သိုး၊ ဒိန်ခဲနှင့်တကွ အိပ်ရာ၊ လင်ပန်း၊ မြေခွက်များကို ဆောင်ခဲ့ကြသည်။