Malayalam

Myanmar

2 Samuel

18

1അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണിനോക്കി; അവര്‍ക്കും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.
1ဒါဝိဒ်သည် မိမိ၌ပါသော လူတို့ကိုရေတွက်၍ တထောင်အုပ်၊ တရာအုပ်တို့ကို ခန့်ထား၏။
2ദാവീദ് ജനത്തില്‍ മൂന്നില്‍ ഒരു പങ്കു യോവാബിന്റെ കൈക്കീഴും മൂന്നില്‍ ഒരു പങ്കു സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ കൈക്കീഴും മൂന്നില്‍ ഒരു പങ്കു ഗിത്യനായ ഇത്ഥായിയുടെ കൈക്കീഴും അയച്ചുഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവു ജനത്തോടു പറഞ്ഞു.
2လူသုံးစုတစုကို ယွာဘ၌၎င်း၊ တစုကို ဇေရုယာ သား ယွာဘညီ အဘိရှဲ၌၎င်း၊ တစုကိုဂိတ္တိလူ အိတ္တဲ၌၎င်း အပ်၍၊ ငါ့ကိုယ်တိုင်ချီသွားမည်ဟု လူများတို့အား မိန့်တော် မူ၏။
3എന്നാല്‍ ജനംനീ വരേണ്ടാ; ഞങ്ങള്‍ തോറ്റോടി എന്നു വരികില്‍ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളില്‍ പാതിപേര്‍ പട്ടുപോയി എന്നുവരികിലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളില്‍ പതിനായിരം പേര്‍ക്കും തുല്യന്‍ . ആകയാല്‍ നീ പട്ടണത്തില്‍ ഇരുന്നുകൊണ്ടു ഞങ്ങള്‍ക്കു സഹായം ചെയ്യുന്നതു നല്ലതു എന്നു പറഞ്ഞു.
3လူများတို့ကလည်း၊ ကိုယ်တိုင်ကြွတော်မမူပါနှင့်။ ကျွန်တော်တို့ပြေးသော်လည်း သူတို့သည်အမှုမထား ကြပါ။ ကျွန်တော်တို့ တဝက်သေသော်လည်း သူတို့သည်အမှုမထားကြပါ။ ကိုယ်တော်မူကား၊ ကျွန်တော်တို့ တသောင်းထက် မြတ်တော်မူ၏။ သို့ဖြစ်၍ ကျွန်တော် တို့ကို မြို့ထဲက မစတော်မူလျှင်သာ၍ ကောင်းပါလိမ့်မည် ဟု လျှောက်ကြ၏။
4രാജാവു അവരോടുനിങ്ങള്‍ക്കു ഉത്തമം എന്നു തോന്നുന്നതു ഞാന്‍ ചെയ്യാം എന്നു പറഞ്ഞു. പിന്നെ രാജാവു പടിവാതില്‍ക്കല്‍ നിന്നു; ജനമൊക്കെയും നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു.
4ရှင်ဘုရင်ကလည်း၊ ငါသည်သင်တို့အလိုသို့ လိုက်မည်ဟု မိန့်တော်မူ၍ တံခါးဝနားမှာ ရပ်တော်မူ လျှင်၊ လူအပေါင်းတို့သည် တရာတပ်၊ တထောင်တပ်အား ဖြင့် ချီသွားကြ၏။
5അബ്ശാലോംകുമാരനോടു എന്നെ ഔര്‍ത്തു കനിവോടെ പെരുമാറുവിന്‍ എന്നു രാജാവു യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവു അധിപതിമാരോടൊക്കെയും അബ്ശാലോമിനെക്കുറിച്ചു കല്പിക്കുമ്പോള്‍ ജനമെല്ലാം കേട്ടു.
5ရှင်ဘုရင်ကလည်း၊ ငါ့မျက်နှာကို ထောက်၍ ငါ့သားအဗရှလုံကို ဖြည်းညှင်းစွာ ပြုကြလော့ဟု ယွာဘ၊ အဘိရှဲ၊ အိတ္တဲတို့ကို မှာထားတော်မူ၏။ ထိုသို့ ရှင်ဘုရင် သည် အဗရှလုံအတွက် ဗိုလ်မင်းအပေါင်းတို့ကို မှာထား တော်မူသောအခါ၊ လူအပေါင်းတို့သည် ကြားကြ၏။
6പിന്നെ ജനം പടനിലത്തേക്കു യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തില്‍വെച്ചു പടയുണ്ടായി.
6ထိုသို့ လူများတို့သည် ဣသရေလလူတို့ကို စစ်တိုက်အံ့သောငှါ မြို့ပြင်သို့ထွက်၍ ဧဖရိမ်တော၌ စစ်ပြိုင်ကြ၏။
7യിസ്രായേല്‍ ജനം ദാവീദിന്റെ ചേവകരോടു തോറ്റു. അന്നു അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരം പേര്‍ പട്ടുപോയി.
7ဣသရေလလူတို့သည် ဒါဝိဒ်၏ကျွန်တို့ ရှေ့မှာ ရှုံး၍ ထိုနေ့ခြင်းတွင် ကြီးစွာသောလုပ်ကြံခြင်းအားဖြင့် လူနှစ်သောင်းသေကြ၏။
8പട ആ ദേശത്തെല്ലാടവും പരന്നു; അന്നു വാളിന്നിരയായതിലും അധികം പേര്‍ വനത്തിന്നിരയായ്തീര്‍ന്നു.
8မြေတပြင်လုံးအနှံ့အပြား တိုက်ကြသဖြင့် ထိုနေ့ ၌ လူချင်းသတ်၍ သေသည်ထက် တော၌ ဆုံးရှုံးသော သူသာ၍ များကြ၏။
9അബ്ശാലോം ദാവീദിന്റെ ചേവകര്‍ക്കും എതിര്‍പ്പെട്ടു; അബ്ശാലോം കോവര്‍കഴുതപ്പുറത്തു ഔടിച്ചുപോകുമ്പോള്‍ കോവര്‍കഴുത കൊമ്പു തിങ്ങിനിലക്കുന്ന ഒരു വലിയ കരുവേലകത്തിന്‍ കീഴെ എത്തി; അവന്റെ തലമുടി കരുവേലകത്തില്‍ പിടിപെട്ടിട്ടു അവന്‍ ആകാശത്തിന്നും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴില്‍നിന്നു കോവര്‍കഴുത ഔടിപ്പോയി.
9ဒါဝိဒ်၏ ကျွန်တို့သည် အဗရှလုံကိုတွေ့ကြ၏။ သူသည်မြည်းကို စီးလျက်ပင် မြည်းသည် ကြီးသော သပိတ်ပင်အကိုင်းအခက်အောက်သို့ဝင်၍၊ အဗရှလုံ၏ ခေါင်းသည်သပိတ်ပင်၌ ငြိသဖြင့်၊ မိုဃ်းနှင့်မြေကြီး စပ်ကြားမှာ တွဲလွဲဆွဲလျက်နေ၍၊ မြည်းသည် အလို အလျောက် သွားလေ၏။
10ഒരുത്തന്‍ അതു കണ്ടിട്ടുഅബ്ശാലോം ഒരു കരുവേലകത്തില്‍ തൂങ്ങിക്കിടക്കുന്നതു ഞാന്‍ കണ്ടു എന്നു യോവാബിനോടു അറിയിച്ചു.
10မြင်သော သူတယောက်သည် ယွာဘထံသို့ သွား၍၊ သပိတ်ပင်၌ အဗရှလုံဆွဲနေသည်ကို ကျွန်တော် မြင်ခဲ့သည်ဟု ကြားပြောလျှင်၊
11യോവാബ് തന്നെ അറിയിച്ചവനോടുനീ അവനെ കണ്ടിട്ടു അവിടെവെച്ചുതന്നേ വെട്ടിക്കളയാഞ്ഞതു എന്തു? ഞാന്‍ നിനക്കു പത്തു ശേക്കെല്‍ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.
11ယွာဘက၊ သင်သည် မြင်ခဲ့သည်မှန်လျှင် အဘယ်ကြောင့် သူ့ကို ထိုး၍ မြေကြီးပေါ်သို့ မချခဲ့ သနည်း။ ထိုသို့ပြုလျှင် ငွေကျပ်တဆယ်နှင့်ခါးစည်းကို ငါပေးပြီဟု ပြောဆိုသော်၊
12അവന്‍ യോവാബിനോടു പറഞ്ഞതുആയിരം ശേക്കെല്‍ വെള്ളി എനിക്കു തന്നാലും ഞാന്‍ രാജകുമാരന്റെ നേരെ കൈ നീട്ടുകയില്ല; അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ എന്നു രാജാവു നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങള്‍ കേള്‍ക്കെയല്ലോ കല്പിച്ചതു.
12ထိုသူက ကျွန်တော်သည် ကိုယ်လက်၌ ငွေ အခွက်တဆယ်ကို ပင်ခံရသော်လည်း ရှင်ဘုရင်၏သားကို မပြုနိုင်ပါ။ အကြောင်းမူကား၊ ကျွန်တော်တို့ကြားသည့် အတိုင်း ရှင်ဘုရင်က၊ ငါ့မျက်နှာကိုထောက်၍ ငါ့သား အဗရှလုံကို စောင့်မကြလော့ဟု ကိုယ်တော်နှင့်အဘိရှဲ၊ အိတ္တဲတို့ကို မှာထားတော်မူပြီ။
13അല്ല, ഞാന്‍ അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കില്‍--രാജാവിന്നു ഒന്നും മറവായിരിക്കയില്ലല്ലോ--നീ തന്നേ എന്നോടു അകന്നു നിലക്കുമായിരുന്നു.
13ကျွန်တော်ပြုမိလျှင် ကိုယ်ကိုလှည့်စား၍ ကိုယ် အသက်ရှုံးပါပြီ။ ရှင်ဘုရင်မသိသော အမှုတစုံတခုမျှမရှိ။ ကိုယ်တော်သည်လည်း ကျွန်တော်တဘက်၌ နေပါလိမ့် မည်ဟု ပြောဆိုသော်၊
14എന്നാല്‍ യോവാബ്ഞാന്‍ ഇങ്ങനെ നിന്നോടു സംസാരിച്ചു നേരം കളകയില്ല എന്നു പറഞ്ഞു മൂന്നു കുന്തം കയ്യില്‍ എടുത്തു അബ്ശാലോം കരുവേലകത്തില്‍ ജീവനോടു തൂങ്ങിക്കിടക്കുമ്പോള്‍ തന്നേ അവയെ അവന്റെ നെഞ്ചിന്നകത്തു കുത്തിക്കടത്തി.
14ယွာဘက၊ သင်နှင့်အတူ ငါမနေအားဟု ဆိုလျက်လှံယဉ်သုံးစင်း ကိုကိုင်ယူ၍ သပိတ်ပင်အလယ်၌ အသက်ရှင်လျက်ရှိသော အဗရှလုံ၏ နှလုံးကို ထုတ်ချင်း ခပ်ထိုးလေ၏။
15യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാര്‍ വളഞ്ഞു നിന്നു അബ്ശാലോമിനെ അടിച്ചുകൊന്നു.
15လက်နက်ဆောင်လုလင် တကျိပ်တို့သည်လည်း ဝိုင်း၍ အဗရှလုံကို အသေသတ်ကြ၏။
16പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ടു അവര്‍ യിസ്രായേലിനെ പിന്തുടരുന്നതു വിട്ടുമടങ്ങി.
16ယွာဘသည်လည်း တံပိုးမှုတ်၍ လူတို့ကို ဆီး တားသဖြင့် ဣသရေလလူတို့ကို လိုက်ရာမှပြန်လာကြ၏။
17അബ്ശാലോമിനെ അവര്‍ എടുത്തു വനത്തില്‍ ഒരു വലിയ കുഴിയില്‍ ഇട്ടു; അവന്റെ മേല്‍ ഏറ്റവും വലിയോരു കല്‍ക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്റെ വീട്ടിലേക്കു ഔടിപ്പോയി.
17အဗရှလုံကိုလည်း ယူ၍ တော၌နက်သော မြေတွင်းထဲသို့ ချပြီးမှ ကျောက်ပုံကြီးကို ပုံထားကြ၏။ ဣသရေလလူအပေါင်းတို့သည် အသီးအသီး မိမိတို့ အိမ်သို့ပြေးကြ၏။
18അബ്ശാലോം ജീവനോടിരുന്ന സമയംഎന്റെ പേര്‍ നിലനിര്‍ത്തേണ്ടതിന്നു എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിന്‍ താഴ്വരയിലെ തൂണ്‍ എടുത്തു നാട്ടി അതിന്നു തന്റെ പേര്‍ വിളിച്ചിരുന്നു; അതിന്നു ഇന്നുവരെ അബ്ശാലോമിന്റെ ജ്ഞാപക സ്തംഭം എന്നു പറഞ്ഞുവരുന്നു.
18အဗရှလုံသည် အသက်ရှင်စဉ်အခါ၊ ငါ၏နာမ သည် မပျောက်အမြဲတည်မည်အကြောင်း၊ သားမရှိဟု ဆိုလျက် ရှင်ဘုရင်ချိုင့်တွင် ကိုယ်အဘို့ ကျောက်တိုင်ကို စိုက်၍ မိမိနာမဖြင့်သမုတ်သောကြောင့်၊ ယနေ့တိုင် အောင် အဗရှလုံအောင်တိုင်ဟူ၍ တွင်သတည်း၊
19അനന്തരം സാദോക്കിന്റെ മകനായ അഹീമാസ്ഞാന്‍ ഔടിച്ചെന്നു രാജാവിനോടു, യഹോവ അവന്നുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വര്‍ത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു.
19ထိုအခါ ဇာဒုတ်၏သား အဟိမတ်က၊ ထာဝရ ဘုရားသည် ရှင်ဘုရင်၏ ရန်သူတို့ကို အပြစ်အလျောက် စီရင်တော်မူကြောင်းကို ကျွန်တော်ပြေး၍ သိတင်း ကြားလျှောက်ပါရစေဟု အခွင့်တောင်းလျှင်၊
20യോവാബ് അവനോടുനീ ഇന്നു സദ്വര്‍ത്തമാന ദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വര്‍ത്തമാനം കൊണ്ടുപോകാം; രാജകുമാരന്‍ മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വര്‍ത്തമാന ദൂതനാകയില്ല എന്നു പറഞ്ഞു.
20ယွာဘက၊ ယနေ့သင်သည် သိတင်းမကြား မလျှောက်ရ။ အခြားသောနေ့၌ ကြားလျှောက်ရမည်။ ရှင်ဘုရင်၏ သားတော်သေသောကြောင့် ယနေ့သင်သည် သိတင်းမကြားမလျှောက်ရဟု ဆိုပြီးမှ၊
21പിന്നെ യോവാബ് കൂശ്യനോടുനി കണ്ടതു രാജാവിനെ ചെന്നു അറിയിക്ക എന്നു പറഞ്ഞു. കൂശ്യന്‍ യോവാബിനെ വണങ്ങി ഔടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോടുഏതായാലും ഞാനും കൂശ്യന്റെ പിന്നാലെ ഔടട്ടെ എന്നു പറഞ്ഞു.
21ကုရှိအား သင်မြင်သမျှကိုသွား၍ ရှင်ဘုရင် အား ကြားလျှောက်လော့ဟုဆိုသည်အတိုင်း၊ ကုရှိသည် ယွာဘအား ဦးညွှတ်၍ ပြေးလေ၏။
22അതിന്നു യോവാബ്എന്റെ മകനേ, നീ എന്തിന്നു ഔടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു.
22တဖန် ဇာဒုတ်သားအဟိမတ်က၊ သို့သော်လည်း ကျွန်တော်သည် ကုရှိနောက်မှာ ပြေးပါရစေဟု ခွင်း တောင်းပြန်လျှင်၊ ယွာဘက ငါ့သား ဝမ်းမြောက်စရာ သိတင်းမဟုတ်သည်ဖြစ်၍ အဘယ်ကြောင့်ပြေးသွားချင် သနည်းဟု ဆိုသော်လည်း၊
23അവന്‍ പിന്നെയുംഏതായാലും ഞാന്‍ ഔടും എന്നു പറഞ്ഞതിന്നുഎന്നാല്‍ ഔടിക്കൊള്‍ക എന്നു അവന്‍ പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഔടി കൂശ്യനെ കടന്നുപോയി.
23ပြေးပါရစေဟု တဖန် အခွင့်တောင်းသောကြောင့် ပြေးလော့ဟုအခွင့်ပေး၏။ ထိုအခါ အဟိမတ်သည် လွင်ပြင်လမ်း၌ပြေး၍ ကုရှိကိုလွန်လေ၏။
24എന്നാല്‍ ദാവീദ് രണ്ടു പടിവാതിലിന്നു മദ്ധ്യേ ഇരിക്കയായിരുന്നു. കാവല്‍ക്കാരന്‍ പടിവാതിലിന്നും മീതെ മതിലിന്റെ മുകളില്‍ കയറി തല ഉയര്‍ത്തിനോക്കി ഒരുത്തന്‍ തനിച്ചു ഔടിവരുന്നതു കണ്ടു.
24ဒါဝိဒ်သည် မြို့တံခါးနှစ်ထပ်ကြား မှာထိုင်၍နေ၏။ ကင်းစောင့်တယောက်သည် မြို့ရိုးတံခါးအပေါ် ပြအိုးမိုးအောက်သို့ တက်၍ မြော်ကြည့်သဖြင့် လူ တယောက်တည်းပြေးလာသည်ကို မြင်သောအခါ၊
25കാവല്‍ക്കാരന്‍ രാജാവിനോടു വിളിച്ചു അറിയിച്ചു. അവന്‍ ഏകന്‍ എങ്കില്‍ സദ്വര്‍ത്തമാനവും കൊണ്ടാകുന്നു വരുന്നതു എന്നു രാജാവു പറഞ്ഞു.
25ရှင်ဘုရင်အား ဟစ်၍ လျှောက်လေ၏။ ရှင်ဘုရင်ကလည်း၊ တယောက်တည်းဖြစ်လျှင် သိတင်း ပါလိမ့်မည်ဟု အမိန့်ရှိ၏။ ထိုသူသည် ပြေးလာ၍ အနီးသို့ ရောက်သောအခါ၊
26അവന്‍ നടന്നു അടുത്തു. പിന്നെ കാവല്‍ക്കാരന്‍ മറ്റൊരുത്തന്‍ ഔടിവരുന്നതു കണ്ടു; കാവല്‍ക്കാരന്‍ വാതില്‍ കാക്കുന്നവനോടുഇതാ, പിന്നെയും ഒരു ആള്‍ തനിച്ചു ഔടി വരുന്നു എന്നു വിളിച്ചു പറഞ്ഞു. അവനും സദ്വര്‍ത്തമാനദൂതനാകുന്നു എന്നു രാജാവു പറഞ്ഞു.
26ကင်းစောင့်သည်လည်း အခြားသော သူပြေးလာသည်ကိုမြင်၍၊ အခြားသောသူတယောက်တည်း ပြေးလာပါသည်ဟု တံခါးသို့လှည့်၍ ဟစ်လျှင်၊ ရှင်ဘုရင်က ထိုသူ၌လည်း သိတင်းပါလိမ့်မည်ဟု အမိန့်ရှိ၏။
27ഒന്നാമത്തവന്റെ ഔട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഔട്ടം പോലെ എനിക്കു തോന്നുന്നു എന്നു കാവല്‍ക്കാരന്‍ പറഞ്ഞു. അതിന്നു രാജാവുഅവന്‍ നല്ലവന്‍ ; നല്ലവര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
27ကင်စောင့်ကလည်း၊ ရှေ့လာသော သူ၏ပြေးခြင်းသည် ဇာဒုတ်သား အဟိမတ်ပြေးခြင်းနှင့် တူသည် ကို ကျွန်တော်ထင်ပါသည်ဟု လျှောက်သော်၊ ရှင်ဘုရင်က သူသည် လူကောင်းဖြစ်၏။ ကောင်းသော သိတင်းပါလိမ့် မည်ဟု အမိန့်ရှိပြန်၏။
28അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചുയജമാനനായ രാജാവിന്റെ നേരെ കൈ ഔങ്ങിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു.
28အဟိမတ်ကလည်း၊ ချမ်းသာရပါ၏ဟုဟစ်လျက် ရှင်ဘုရင်ရှေ့မြေပေါ်မှာ ပြပ်ဝပ်လျက်၊ အရှင်မင်းကြီး ကို ပုန်ကန်သောလူတို့ကို အပ်တော်မူသောကိုယ်တော်၏ဘုရားသခင် ထာဝရဘုရားသည် မင်္ဂလာ ရှိတော်မူစေသတည်းဟု လျှောက်လေ၏။
29അപ്പോള്‍ രാജാവു അബ്ശാലോംകുമാരന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അഹീമാസ്യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയക്കുമ്പോള്‍ വലിയോരു കലഹം കണ്ടു; എന്നാല്‍ അതു എന്തെന്നു ഞാന്‍ അറിഞ്ഞില്ല എന്നു പറഞ്ഞു.
29ရှင်ဘုရင်ကလည်း၊ ငါ့သား အဗရှလုံသည် ဘေးလွတ်၏လောဟု မေးတော်မူလျှင် အဟိမတ်က၊ အရှင်မင်းကြီး၏ ကျွန်ယွာဘသည် ကိုယ်တော်ကျွန် ကိုစေလွှတ်သောအခါ ရုန်းရင်းခတ်ခြင်းအမှုကို ကျွန် တော်မြင်သော်လည်း သေချာစွာမသိရပါဟု လျှောက် သော်၊
30നീ അവിടെ മാറി നില്‍ക്ക എന്നു രാജാവു പറഞ്ഞു. അവന്‍ മാറിനിന്നു.
30ရှင်ဘုရင်က၊ ဤအနားမှာ ရွှေ့၍နေလော့ဟု မိန့်တော်မူသည်အတိုင်း သူသည်ရွှေ့၍ နေလေ၏။
31ഉടനെ കൂശ്യന്‍ വന്നുയജമാനനായ രാജാവിന്നു ഇതാ നല്ല വര്‍ത്തമാനം; നിന്നോടു എതിര്‍ത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യന്‍ പറഞ്ഞു.
31တဖန် ကုရှိရောက်လာ၍ အရှင်မင်းကြီး၊ သိတင်းပါပါ၏။ ကိုယ်တော်ကို ပုန်ကန်သော သူအပေါင်း တို့ကို ထာဝရဘုရားသည် ထိုသူ၏ အပြစ်အလျောက် ယနေ့စီရင်တော်မူပြီဟု လျှောက်လျှင်၊
32അപ്പോള്‍ രാജാവു കൂശ്യനോടുഅബ്ശാലോംകുമാരന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു കൂശ്യന്‍ യജമാനനായ രാജാവിന്റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്‍വാന്‍ എഴുന്നേലക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു.
32ရှင်ဘုရင်က၊ ငါ့သားအဗရှလုံသည် ဘေးလွတ် ၏လောဟု မေးတော်မူသော်၊ ကုရှိက အရှင်မင်းကြီး၏ ရန်သူများ၊ ကိုယ်တော်ကို ညှဉ်းဆဲခြင်းငှါ ပုန်ကန်သောသူများအပေါင်းတို့သည် ထိုလုလင်ကဲ့သို့ဖြစ်ကြပါ စေသောဟု ပြန်လျှောက်လေ၏။
33ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയില്‍ കയറിഎന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാന്‍ നിനക്കു പകരം മരിച്ചെങ്കില്‍ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.
33ရှင်ဘုရင်သည် အလွန်ကြင်နာသောစိတ် ရှိသဖြင့် မြို့တံခါးအပေါ်၌ရှိသော တဲသို့တက်၍ တက်စဉ် တွင်၊ အိုငါ့သားအဗရှလုံ၊ ငါ့သား၊ ငါ့သားအဗရှလုံ၊ သင့်ကိုယ်စား ငါမသေပါလေတကား။ အိုအဗရှလုံ၊ ငါ့သား၊ ငါ့သားဟု ငိုကြွေးလေ၏။