Malayalam

Myanmar

2 Samuel

2

1അനന്തരം ദാവീദ് യഹോവയോടുഞാന്‍ യെഹൂദ്യനഗരങ്ങളില്‍ ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ അവനോടുചെല്ലുക എന്നു കല്പിച്ചു. ഞാന്‍ എവിടേക്കു ചെല്ലേണ്ടു എന്നു ദാവീദ് ചോദിച്ചതിന്നുഹെബ്രോനിലേക്കു എന്നു അരുളപ്പാടുണ്ടായി.
1ထိုနောက် ဒါဝိဒ်က၊ အကျွန်ုပ်သည် ယုဒမြို့ တစုံတမြို့သို့ သွားရပါမည်လောဟု ထာဝရဘုရား ထံတော်၌ မေးလျှောက်လျှင်၊ ထာဝရဘုရားက သွားလော့ဟုမိန့်တော်မူ၏။ ဒါဝိဒ်ကလည်း အဘယ်မြို့သို့ သွားရပါမည်နည်းဟုမေးလျှောက်သော်၊ ဟေဗြုန်မြို့သို့ သွားလော့ဟု မိန့်တော်မူသည်အတိုင်း၊
2അങ്ങനെ ദാവീദ് യിസ്രെയേല്‍ക്കാരത്തി അഹീനോവം, കര്‍മ്മേല്യന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു.
2ဒါဝိဒ်သည် မယားနှစ်ယောက်၊ ယေဇရေလမြို့သူအဟိနောင်၊ နာဗလမယား ကရမေလမြို့သူ အဘိဂဲလတို့နှင့်တကွ သွားလေ၏။
3ദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവര്‍ ഹെബ്രോന്യപട്ടണങ്ങളില്‍ പാര്‍ത്തു.
3မိမိ၌ပါသောလူများ၊ အိမ်ထောင်များတို့ကိုလည်း ဒါဝိဒ်သည် ခေါ်ခဲ့၍သူတို့သည် ဟေဗြုန်မြို့ရွာတို့၌ နေကြ၏။
4അപ്പോള്‍ യെഹൂദാപുരുഷന്മാര്‍ വന്നു അവിടെവെച്ചു ദാവീദിനെ യെഹൂദാഗൃഹത്തിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
4တဖန်ယုဒလူတို့သည် လာ၍ဘိသိက်ပေးသဖြင့် ဒါဝိဒ်ကို ယုဒရှင်ဘုရင်အရာ၌ ချီးမြှောက်ကြ၏။
5ഗിലെയാദിലെ യാബേശ് നിവാസികള്‍ ആയിരുന്നു ശൌലിനെ അടക്കംചെയ്തതു എന്നു ദാവീദിന്നു അറിവുകിട്ടി. ദാവീദ്, ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കല്‍ ദൂതന്മാരെ അയച്ചുനിങ്ങളുടെ യജമാനനായ ശൌലിനോടു ഇങ്ങനെ ദയകാണിച്ചു അവനെ അടക്കം ചെയ്കകൊണ്ടു നിങ്ങള്‍ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍.
5ဂိလဒ်ပြည် ယာဗက်မြို့သားတို့သည် ရှောလုကို သင်္ဂြိုဟ်ပါပြီဟု ဒါဝိဒ်အားကြားလျှောက်သော်၊ ဂိလဒ်ပြည် ယာဗက်မြို့သားတို့ရှိရာသို့ တမန်တို့ကိုစေလွှတ်၍၊ သင်တို့သည် သင်တို့အရှင်ရှောလု၌ ကရုဏာ ကျေးဇူးပြု၍ အလောင်းတော်ကိုသင်္ဂြိုဟ်သောကြောင့်၊ ထာဝရဘုရားပေးတော်မူသော ကောင်းကြီးမင်္ဂလာကို ခံရကြပါစေ သော။
6യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങള്‍ ഈ കാര്യം ചെയ്തിരിക്കകൊണ്ടു ഞാനും നിങ്ങള്‍ക്കു നന്മ ചെയ്യും.
6ထာဝရဘုရားသည် သင်တို့၌ ကရုဏာကျေးဇူး၊ သစ္စာကျေးဇူးပြုတော်မူပါစေသော။ သင်တို့သည် ဤအမှုကို ပြုသောကြောင့် သင်တို့ကျေးဇူးကို ငါလည်းဆပ်မည်။
7ആകയാല്‍ നിങ്ങള്‍ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന്‍ ; നിങ്ങളുടെ യജമാനനായ ശൌല്‍ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങള്‍ക്കു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു.
7ယခုမှာ အားယူ၍ ရဲရင့်ခြင်းသတ္တိရှိကြလော့။ သင်တို့အရှင်ရှောလုသေပြီ။ ယုဒအမျိုးသားတို့သည် ဘိသိတ်ပေးသဖြင့် ငါ့ကိုရှင်ဘုရင်အရာ၌ ချီးမြောက်ကြပြီဟု မှာလိုက်လေ၏။
8എന്നാല്‍ ശൌലിന്റെ സേനാപതിയായ നേരിന്റെ മകന്‍ അബ്നേര്‍ ശൌലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി,
8သို့ရာတွင် ရှောလု၏ဗိုလ်ချုပ်မင်းနေရသား အာဗနာသည်၊ ရှောလုသားဣရှဗောရှက်ကိုယူ၍ မဟာနိမ် မြို့သို့ ဆောင်သွားပြီးလျှင်၊
9അവനെ ഗിലെയാദ്, അശൂരി, യിസ്രെയേല്‍, എഫ്രയീം, ബെന്യാമീന്‍ എന്നിങ്ങനെ എല്ലായിസ്രായേല്യര്‍ക്കും രാജാവാക്കി,
9ဂိလဒ်ပြည်၊ အာရှာအမျိုးသားများ၊ ယေဇရေလမြို့သားများ၊ ဧဖရိမ်ခရိုင်၊ ဗင်္ယာမိန်ခရိုင်အစရှိသော ဣသရေလနိုင်ငံလုံးကို အစိုးရသော ရှင်ဘုရင်အရာ၌ ချီးမြှောက်လေ၏။
10ശൌലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലില്‍ രാജാവായപ്പോള്‍ അവന്നു നാല്പതു വയസ്സായിരുന്നു; അവന്‍ രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേര്‍ന്നുനിന്നു.
10ရှောလု၏သား ဣရှဗောရှက်သည် အသက်လေးဆယ်ရှိသော်၊ ဣသရေလနိုင်ငံကို အစိုးရ၍ နှစ်နှစ် စိုးစံလေ၏။ ယုဒအမျိုးမူကား ဒါဝိဒ်နောက်သို့ လိုက်ကြ၏။
11ദാവീദ് ഹെബ്രോനില്‍ യെഹൂദാഗൃഹത്തിന്നു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറു മാസവും തന്നേ.
11ဒါဝိဒ်သည် ဟေဗြုန်မြို့၌နေ၍ ယုဒအမျိုးကို အစိုးရသောနှစ်ပေါင်းကား ခုနစ်နှစ်နှင့်ခြောက်လဖြစ် သတည်း။
12നേരിന്റെ മകന്‍ അബ്നേരും ശൌലിന്റെ മകനായ ഈശ്-ബേശെത്തിന്റെ ചേവകരും മഹനയീമില്‍നിന്നു ഗിബെയോനിലേക്കു വന്നു.
12တဖန်နေရသား အာဗနာသည် ရှောလုသား ဣရှဗောရှက်၏ကျွန်များနှင့်တကွ၊ မဟာနိမ်မြို့မှ ဂိဗောင်မြို့သို့သွား၍၊
13അപ്പോള്‍ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവര്‍ കുളത്തിന്റെ ഇപ്പുറത്തും മറ്റേവര്‍ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
13ဇေရုယာသားယွာဘနှင့် ဒါဝိဒ်၏ကျွန်တို့သည် ဆီးကြိုသဖြင့်၊ ဂိဗောင်ရေကန်အနားမှာဆုံမိလျက် ရေကန် တဘက်တချက်၌ ထိုင်ကြ၏။
14അബ്നേര്‍ യോവാബിനോടുബാല്യക്കാര്‍ എഴുന്നേറ്റു നമ്മുടെ മുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു.
14အာဗနာကလည်း၊ လုလင်တို့သည်ထ၍ ငါတို့ရှေ့မှာကစားကြပါလေစေဟုဆိုသော်၊ ယွာဘက ထကြပါ လေစေဟုဆိုသည်အတိုင်း၊
15അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ ചേവകരില്‍ പന്ത്രണ്ടുപേരും എണ്ണമൊത്തു എഴുന്നേറ്റു തമ്മില്‍ അടുത്തു.
15ရှောလုသားဣရှဗောရှက်၏ လူဗင်္ယာမိန်အမျိုးသားတကျိပ်နှစ်ယောက်နှင့် ဒါဝိဒ်၏ကျွန်တကျိပ် နှစ်ယောက်တို့သည် ထ၍ကူးလာကြ၏။
16ഔരോരുത്തന്‍ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാള്‍ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിന്നു ഹെല്‍ക്കത്ത്-ഹസ്സൂരീം എന്നു പേരായി.
16သူတို့သည်လူချင်းတိုက်၍ လူတိုင်း မိမိတိုက်ဘက်၏ ခေါင်းကိုကိုင်လျက်၊ နံဖေးကိုထားနှင့်ထိုးလျက် တစုတည်းလဲသေကြ၏။ သို့ဖြစ်၍ ဂိဗောင်မြို့နယ်၌ ရှိသော ထိုအရပ်ကို ဟေလကသဇ္ဇုရိမ်ဟူသော အမည်ဖြင့် သမုတ်ကြ၏။
17അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ചേവകരോടു തോറ്റുപോയി.
17ထိုနေ့၌ ပြင်းစွာစစ်တိုက်၍ အာဗနာနှင့် ဣသ ရေလလူတို့သည် ဒါဝိဒ်၏ကျွန်တို့ရှေ့မှာ ရှုံးကြလေ၏။
18അവിടെ യോവാബ്, അബീശായി, അസാഹേല്‍ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേല്‍ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
18ဇေရုယာသားသုံးယောက်၊ ယွာဘ၊ အဘိရှဲ၊ အာသဟေလပါကြ၏။ အာသဟေလသည်တော၌ ကျင်လည်သောဒရယ်ကဲ့သို့ လျင်မြန်၏။
19അസാഹേല്‍ അബ്നേരിനെ പിന്തുടര്‍ന്നു; അബ്നേരിനെ പിന്തുടരുന്നതില്‍ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.
19အာသဟေလသည် လက်ျားလက် လက်ဝဲဘက် သို့မလွှဲ အာဗနာကို လိုက်၏။
20അബ്നേര്‍ പിറകോട്ടു നോക്കിനീ അസാഹേലോ എന്നു ചോദിച്ചതിന്നുഅതേ എന്നു അവന്‍ ഉത്തരം പറഞ്ഞു.
20အာဗနာသည်နောက်သို့ကြည့်၍၊ သင်သည် အာသဟေလမှန်သလောဟုမေးသော်၊ မှန်သည်ဟု ပြန်ပြော၏။
21അബ്നേര്‍ അവനോടുനീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു, ബാല്യക്കാരില്‍ ഒരുത്തനെ പിടിച്ചു അവന്റെ ആയുധവര്‍ഗ്ഗം എടുത്തുകൊള്‍ക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന്നു അവനെ വിട്ടുമാറുവാന്‍ മനസ്സായില്ല.
21အာဗနာကလည်း၊ လက်ျာဘက်သော်၎င်း၊ လက်ဝဲဘက်သော်၎င်း လှည့်သွားလျက်၊ လုလင် တယောက်ကို ဘမ်းဆီး၍ သူ၏လက်နက်စုံကို လုယူတော့ဟုဆိုသော်လည်း၊ အာသဟေလသည် မလှည့်ဘဲ လိုက်သေး၏။
22അബ്നേര്‍ അസാഹേലിനോടുഎന്നെ വിട്ടുപോക; ഞാന്‍ നിന്നെ വെട്ടിവീഴിക്കുന്നതു എന്തിന്നു? പിന്നെ ഞാന്‍ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്തു എങ്ങനെ നോക്കും എന്നു പറഞ്ഞു.
22တဖန်အာဗနာက ငါ့ကိုမလိုက်နှင့်။ လှည့်သွားတော့။ သင့်ကို မြေပေါ်သို့အဘယ်ကြောင့် ငါလှဲရမည် နည်း။ သို့ပြုလျှင် သင့်အစ်ကိုယွာဘရှေ့မှာ ငါ့မျက်နှာကို အဘယ်သို့ ငါပြနိုင်မည်နည်းဟု ဆိုသော်လည်း၊
23എന്നാറെയും വിട്ടുമാറുവാന്‍ അവന്നു മനസ്സായില്ല; അബ്നേര്‍ അവനെ കുന്തംകൊണ്ടു പിറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവന്‍ അവിടെ തന്നെ വീണു മരിച്ചു. അസാഹേല്‍ മരിച്ചുകിടന്നേടത്തു വന്നവര്‍ ഒക്കെയും നിന്നുപോയി.
23အာသဟေလသည် နားမထောင်သောကြောင့်၊ အာဗနာသည် နောက်သို့လှံနှင့်ထိုးလျှင်၊ ဝမ်း၌လှံဖျား ဝင်၍ ကျောကိုထုတ်ချင်းဖောက်သဖြင့်၊ အာသဟေလသည် လဲ၍ ထိုအရပ်၌သေ၏။ အာသဟေလလဲ၍ သေသော ထိုအရပ်သို့ရောက်သော သူအပေါင်းတို့သည် ရပ်နေကြ၏။
24യോവാബും അബീശായിയും അബ്നോരിനെ പിന്തുടര്‍ന്നു; അവര്‍ ഗിബെയോന്‍ മരുഭൂമിയിലെ വഴിയരികെ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നില്‍ എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചു.
24ယွာဘနှင့် အဘိရှဲသည် အာဗနာကိုလိုက်၍ ဂိဗောင်တောသို့ သွာသောလမ်းနား၊ ဂိအာမြို့ရှေ့မှာ ရှိသော အမ္မတောင်သို့ရောက်သောအခါ နေဝင်၏။
25ബെന്യാമീന്യര്‍ അബ്നേരിന്റെ അടുക്കല്‍ ഒരേ കൂട്ടമായി കൂടി ഒരു കുന്നിന്‍ മുകളില്‍നിന്നു.
25ဗင်္ယာမိန်အမျိုးသားတို့သည် အာဗနာနောက်၌ စုဝေး၍ တတပ်တည်းဖွဲ့လျက် တောင်ပေါ်မှာ ရပ်နေ ကြ၏။
26അപ്പോള്‍ അബ്നേര്‍ യോവാബിനോടുവാള്‍ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവില്‍ കൈപ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോരദന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിന്നു ജനത്തോടു കല്പിപ്പാന്‍ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചു പറഞ്ഞു.
26ထိုအခါအာဗနာက၊ ယွာဘကိုဟစ်၍၊ ထားသွားသည် အစဉ်မပြတ် ကိုက်စားရမည်လော။ နောက်ဆုံး၌ ခါးသောအရသာကို တွေ့လိမ့်မည်ဟုမသိသော။ လူများတို့သည် ညီအစ်ကိုတို့ကိုမလိုက်၊ ပြန်စေမည်အကြောင်း သင်သည်အဘယ်မျှ ကာလပတ်လုံးမစီရင်ဘဲ နေမည် နည်းဟုဆိုလျှင်၊
27അതിന്നു യോവാബ്ദൈവത്താണ, നീ പറഞ്ഞില്ലെങ്കില്‍ ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു എന്നു പറഞ്ഞു.
27ယွာဘက၊ ဘုရားသခင်အသက်ရှင်တော်မူသည်အတိုင်း သင်မပြောလျှင်၊ မိုဃ်းလင်းမှသာ လူများတို့သည် ညီအစ်ကိုတို့ကိုမလိုက်ဘဲနေကြလိမ့်မည်ဟု ဆိုလျက်၊
28ഉടനെ യോവാബ് കാഹളം ഊതിച്ചു, ജനം ഒക്കെയും നിന്നു, യിസ്രായേലിനെ പിന്തുടര്‍ന്നില്ല പൊരുതതുമില്ല.
28တံပိုးမှုတ်၍ လူများတို့သည် ဣသရေလ အမျိုးသားတို့ကို မလိုက်၊ စစ်မတိုက်ဘဲရပ်နေကြ၏။
29അബ്നേരും അവന്റെ ആളുകളും അന്നു രാത്രിമുഴുവനും അരാബയില്‍കൂടി നടന്നു യോര്‍ദ്ദാന്‍ കടന്നു ബിത്രോനില്‍കൂടി ചെന്നു മഹനയീമില്‍ എത്തി.
29အာဗနာနှင့်သူ၏လူတို့သည် တညဉ့်လုံးလွင်ပြင် သို့ရှောက်သွား၍ ယော်ဒန်မြစ်ကိုကူးပြီးလျှင်၊ ဗိသရုန် ပြည်ကိုလွန်၍ မဟာနိမ်မြို့သို့ ရောက်ကြ၏။
30യോവാബും അബ്നേരിനെ പിന്തുടരുന്നതു വിട്ടു മടങ്ങി, ജനത്തെ ഒക്കെയും ഒന്നിച്ചു കൂട്ടിയപ്പോള്‍ ദാവീദിന്റെ ചേവരകരില്‍ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു.
30ယွာဘသည်လည်း အာဗနာကိုလိုက်ရာမှ ပြန်၍ လူအပေါင်းတို့ကို စုဝေးစေသောအခါ၊ အာသဟေလနှင့် ဒါဝိဒ်၏ကျွန်တကျိပ်ကိုးယောက်တို့သည် မရှိဆုံးကြပြီ။
31എന്നാല്‍ ദാവീദിന്റെ ചേവകര്‍ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കയും അവരില്‍ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു.
31ဒါဝိဒ်၏ကျွန်တို့သည် ဗင်္ယာမန်အမျိုးသား၊ အာဗနာ၏လူသုံးရာခြောက်ဆယ်တို့ကို သေအောင် လုပ်ကြံကြပြီ။
32അസാഹേലിനെ അവര്‍ എടുത്തു ബേത്ത്ളേഹെമില്‍ അവന്റെ അപ്പന്റെ കല്ലറയില്‍ അടക്കം ചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്നു പുലര്‍ച്ചെക്കു ഹെബ്രോനില്‍ എത്തി.
32အာသဟေလ၏ အလောင်းကိုထမ်းသွား၍ ဗက်လင်မြို့၌ရှိသော သူ့အဘ၏သင်္ချိုင်းတွင် သင်္ဂြိုဟ် ကြ၏။ ယွာဘနှင့် သူ၏လူတို့သည် တညဉ့်လုံးသွား၍၊ မိုဃ်းလင်းစတွင်ဟေဗြုန်မြို့သို့ရောက်ကြ၏။