Malayalam

Myanmar

2 Samuel

3

1ശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മില്‍ ദീര്‍ഘകാലം യുദ്ധം നടന്നു; എന്നാല്‍ ദാവീദിന്നു ബലം കൂടിക്കൂടിയും ശൌലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.
1ရှောလုအမျိုးနှင့် ဒါဝိဒ်အမျိုးတို့သည် ကြာမြင့်စွာစစ်တိုက်၍၊ ဒါဝိဒ်သည်အားတိုးပွားလျက်၊ ရှောလု အမျိုးသည် အားရွေ့လျော့လျက် ရှိကြ၏။
2ദാവീദിന്നു ഹെബ്രോനില്‍വെച്ചു പുത്രന്മാര്‍ ജനിച്ചു; യിസ്രെയേല്‍ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോന്‍ അവന്റെ ആദ്യജാതന്‍ .
2ဟေဗြုန်မြို့၌ ဒါဝိဒ်မြင်သောသားတို့တွင် သားဦးကား၊ ယေဇရေလမြို့သူ အဟိနောင်တွင် မြင်သောသားအာမနုန်တည်း။
3കര്‍മ്മേല്യന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ പ്രസവിച്ച കിലെയാബ് രണ്ടാമത്തവന്‍ ; ഗെശൂര്‍രാജാവായ തല്‍മയിയുടെ മകള്‍ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവന്‍ ;
3ဒုတိယသားကား၊ နာဗလမယား၊ ကရမေလမြို့သူ အဘိဂဲလတွင်မြင်သောသား ခိလပ်တည်း။ တတိယသားကား၊ ဂေရှုရိရှင်ဘုရင်တာလမဲ သမီးမာခါ၏သား အဗရှလုံတည်း။
4ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവന്‍ ; അബീതാലിന്റെ മകനായ ശെഫത്യാവു അഞ്ചാമത്തവന്‍ ;
4စတုတ္တသားကား၊ ဟဂ္ဂိတ်၏ သားအဒေါနိယ တည်း။ ပဥ္စမသားကား၊ အဘိတလနသား ရှေဖတိတည်း။
5ദാവീദിന്റെ ഭാര്യയായ എഗ്ളാ പ്രസവിച്ച യിത്രെയാം ആറാമത്തവന്‍ . ഇവരാകുന്നു ഹെബ്രോനില്‍വെച്ചു ദാവീദിന്നു ജനിച്ചവര്‍.
5ဆဋ္ဌမသားကား၊ မြောက်သားတော် ဧဂလာ တွင် မြင်သောသား ဣသရံတည်း။ ဤရွေ့ကား၊ ဟေဗြုန် မြို့၌ ဒါဝိဒ်မြင်သောသားတည်း။
6ശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മില്‍ യുദ്ധം ഉണ്ടായിരുന്ന കാലത്തു അബ്നേര്‍ ശൌലിന്റെ ഗൃഹത്തില്‍ തന്നെത്താന്‍ ബലപ്പെടുത്തിയിരുന്നു.
6ရှောလုအမျိုးနှင့်ဒါဝိဒ်အမျိုး စစ်တိုက်ကြစဉ်အခါ၊ အာဗနာသည် ရှောလုအမျိုးဘက်မှာ ကိုယ်ကို ခိုင်မာစေ၏။
7എന്നാല്‍ ശൌലിന്നു അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; ഈശ്-ബോശെത്ത് അബ്നേരിനോടുനീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കല്‍ ചെന്നതു എന്തു എന്നു ചോദിച്ചു.
7ရှောလု၌ အဲအာ၏သမီးရိဇပမည်သော မယားငယ်တယောက်ရှိ၏။ ဣရှဗောရှက်က၊ သင်သည် ငါ့အဘ၏ မယားငယ်ကိုအဘယ်ကြောင့် သိမ်းသနည်းဟု အာဗနာအားဆိုလျှင်၊
8അബ്നേര്‍ ഈശ്-ബോശെത്തിന്റെ വാക്കുനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞതുഞാന്‍ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്നു ഞാന്‍ നിന്റെ അപ്പനായ ശൌലിന്റെ ഗൃഹത്തോടും അവന്റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്റെ കയ്യില്‍ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്നു ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?
8ထိုစကားကြောင့် အာဗနာသည် အလွန်စိတ်ဆိုးလျက်၊ ငါသည် ယုဒအမျိုးကို ဆီးတား၍ သင့်အဘရှောလု အမျိုးနှင့် ညီအစ်ကိုအဆွေခင်ပွန်းတို့အား ယနေ့တိုင်အောင် ကျေးဇူးပြုသဖြင့် သင့်ကိုဒါဝိဒ်လက်သို့ မအပ်နှံဘဲနေသော်၊ သင်သည်ငါ့ကို ခွေး၏ဦးခေါင်းကဲ့သို့ သာမှတ်၍ ထိုမိန်းမအတွက် ယနေ့အပြစ်တင်ရမည် လော။
9ശൌലിന്റെ ഗൃഹത്തില്‍നിന്നു രാജത്വം മാറ്റുകയും ദാവീദിന്റെ സിംഹാസനം ദാന്‍ മുതല്‍ ബേര്‍-ശേബവരെ യിസ്രായേലിലും യെഹൂദയിലും സ്ഥാപിക്കയും ചെയ്‍വാന്‍ തക്കവണ്ണം
9ထာဝရဘုရားသည် နိုင်ငံတော်ကို ရှောလုအမျိုးမှ နှုတ်၍
10യഹോവ ദാവീദിനോടു സത്യം ചെയ്തതുപോലെ ഞാന്‍ അവന്നു സാധിപ്പിച്ചുകൊടുക്കാതിരുന്നാല്‍ ദൈവം അബ്നേരിനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ.
10ဒါဝိဒ်၏ အာဏာတော်ကိုဒန်မြို့မှစ၍ ဗေရ ရှေဘမြို့တိုင်အောင် ဣသရေလပြည်၊ ယုဒပြည်အရပ် ရပ်တို့၌ တည်စေခြင်းငှါ၊ ဒါဝိဒ်အားပြုမည်ဟု ကျိန်ဆို တော်မူသည်အတိုင်း၊ ငါလည်း ဒါဝိဒ်အားမပြုဘဲနေလျှင်၊ ထိုမျှမက ဘုရားသခင်သည် အာဗနာအား ပြုတော်မူပါစေသောဟု ဆိုသောကြောင့်၊
11അവന്‍ അബ്നേരിനെ ഭയപ്പെടുകകൊണ്ടു അവനോടു പിന്നെ ഒരു വാക്കും പറവാന്‍ കഴിഞ്ഞില്ല.
11ဣရှဗောရှက်သည် ကြောက်၍ စကားတခွန်း ကိုမျှ မပြန်ဝံ့။
12അനന്തരം അബ്നേര്‍ ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുദേശം ആര്‍ക്കുംള്ളതു? എന്നോടു ഉടമ്പടി ചെയ്ക; എന്നാല്‍ എല്ലായിസ്രായേലിനെയും നിന്റെ പക്ഷത്തില്‍ വരുത്തേണ്ടതിന്നു എന്റെ സഹായം നിനക്കു ഉണ്ടാകും എന്നു പറയിച്ചു.
12ထိုနောက်အာဗနာသည် မိမိအတွက် သံတမန်တို့ကို ဒါဝိဒ်ထံသို့စေလွှတ်၍၊ ပြည်ရှင်မင်းကား အဘယ်သူနည်း။ ကျွန်တော်နှင့်မိဿဟာယဖွဲ့တော်မူပါ။ ဣသရေလအမျိုးအပေါင်းတို့ကို ကိုယ်တော်ထံသို့ ပြောင်းလဲစေခြင်းငှါ၊ ကျွန်တော်သည် ကိုယ်တော်ဘက်သို့ ဝင်စားပါမည်ဟု လျှောက်ဆို၏။
13അതിന്നു അവന്‍ നല്ലതു; ഉടമ്പടി ചെയ്യാം; എന്നാല്‍ ഞാന്‍ ഒരു കാര്യം നിന്നോടു ആവശ്യപ്പെടുന്നുനീ എന്നെ കാണ്മാന്‍ വരുമ്പോള്‍ ആദ്യം തന്നേ ശൌലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാല്‍ നീ എന്റെ മുഖം കാണ്‍കയില്ല എന്നു പറഞ്ഞു.
13ဒါဝိဒ်ကလည်း ကောင်းပြီ။ သင်နှင့်ငါ မိဿဟာယဖွဲ့မည်။ သို့ရာတွင် ငါတောင်းစရာတခုရှိ၏။ ငါ့မျက်နှာကိုမြင်အံ့သောငှါ လာသောအခါ၊ ရှောလုသမီး မိခါလကို ဆောင်ခဲ့ရမည်။ သို့မဟုတ် ငါ့မျက်နှာကို မမြင်ရဟု ပြန်ဆို၏။
14ദാവീദ് ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ വിവാഹനിശ്ചയത്തിന്നു ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മംകൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ ഏല്പിച്ചുതരിക എന്നു പറയിച്ചു.
14ဒါဝိဒ်သည်လည်း သံတမန်တို့ကို ရှောလုသား ဣရှဗောရှက်ထံသို့စေလွှတ်၍၊ ငါသည် ဖိလိတ္တိလူ အရေဖျားတရာနှင့် ဝယ်ယူသော ငါ့မယားမိခါလကို အပ်လိုက်ရမည်ဟု မှာလိုက်သည်အတိုင်း၊
15ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായി അവളുടെ ഭര്‍ത്താവായ ഫല്തിയേലിന്റെ അടുക്കല്‍നിന്നു വരുത്തി.
15ဣရှဗောရှက်သည် စေလွှတ်၍ ထိုမိန်းမကို သူ၏လင်လဲရှ၏ သားဖာလတိလက်မှ နှုတ်ယူလေ၏။
16അവളുടെ ഭര്‍ത്താവു കരഞ്ഞുംകൊണ്ടു ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേര്‍ അവനോടുനീ മടങ്ങിപ്പോക എന്നു പറഞ്ഞു.
16သူ၏လင်သည် ငိုကြွေးလျက် သူ့နောက်သို့ ဗာဟုရိမ်မြို့တိုင်အောင်လိုက်လေ၏။ အာဗနာကလည်း ပြန်သွားတော့ဟုဆိုသော် ပြန်သွားရ၏။
17അവന്‍ മടങ്ങിപ്പോയി, എന്നാല്‍ അബ്നേര്‍ യിസ്രായേല്‍മൂപ്പന്മാരോടു സംസാരിച്ചുദാവീദിനെ രാജാവായി കിട്ടുവാന്‍ കുറെ കാലമായല്ലോ നിങ്ങള്‍ അന്വേഷിക്കുന്നതു.
17အာဗနာသည်လည်း၊ ဣသရေလအမျိုး အသက်ကြီးသူတို့နှင့် တိုင်ပင်လျက်၊ သင်တို့သည် အထက်က ဒါဝိဒ်ကိုရှင်ဘုရင်အရာ၌ ချီးမြှောက်ချင်သော စိတ်ရှိကြသည်ဖြစ်၍၊
18ഇപ്പോള്‍ അങ്ങനെ ചെയ്‍വിന്‍ ; ഞാന്‍ എന്റെ ദാസനായ ദാവീദിന്റെ കൈകൊണ്ടു എന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യര്‍ മുതലായ സകലശത്രുക്കളുടെ കയ്യില്‍നിന്നും രക്ഷിക്കുമെന്നു യഹോവ ദാവീദിനെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്നുവല്ലൊ എന്നു പറഞ്ഞു.
18ယခုချီးမြှောက်ကြလော့။ ထာဝရဘုရားက၊ ငါ့ကျွန်ဒါဝိဒ်လက်ဖြင့် ငါ၏လူ ဣသရေလအမျိုးကို ဖိလိတ္တိ လူတို့လက်မှ၎င်း၊ ရန်သူအပေါင်းတို့လက်မှ၎င်း၊ ငါကယ် နှုတ်မည်ဟု ဒါဝိဒ်အဘို့ မိန့်တော်မူပြီဟု ဆိုလေ၏။
19അങ്ങനെ തന്നേ അബ്നേര്‍ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേര്‍ യിസ്രായേലിന്നും ബെന്യാമീന്‍ ഗൃഹത്തിന്നൊക്കെയും സമ്മതമായതെല്ലാം ദാവീദിനോടു അറിയിക്കേണ്ടതിന്നു ഹെബ്രോനില്‍ പോയി.
19တဖန်အာဗနာသည် ဗင်္ယာမိန်အမျိုးသားတို့ကို လည်း သွေးဆောင်လေ၏၊ နောက်တဖန် ဣသရေလ အမျိုး အလိုရှိသမျှအရာ၊ ဗင်္ယာမိန်အမျိုး တညီညွတ် တည်း အလိုရှိသမျှသောအရာတို့ကို ဟေဗြုန်မြို့၌ ဒါဝိဒ် အား ပြန်လျှောက်ခြင်းငှါ သွား၍၊
20ഇങ്ങനെ അബ്നേരും അവനോടുകൂടെ ഇരുപതു പുരുഷന്മാരും ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു. ദാവീദ് അബ്നേരിന്നും കൂടെയുള്ളവര്‍ക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു.
20လူနှစ်ကျိပ်ပါလျက် ဒါဝိဒ်ရှိရာ ဟေဗြုန်မြို့သို့ ရောက်သဖြင့်၊ ဒါဝိဒ်သည် ပွဲလုပ်၍ အာဗနာနှင့် သူ၏ လူတို့ကိုကျွေး၏။
21അബ്നേര്‍ ദാവീദിനോടുഞാന്‍ ചെന്നു യിസ്രായേലൊക്കെയും യജമാനനായ രാജാവിനോടു ഉടമ്പടി ചെയ്യേണ്ടതിന്നു അവരെ നിന്റെ അടുക്കല്‍ കൂട്ടിവരുത്തും; അപ്പോള്‍ നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവര്‍ക്കും രാജാവായിരിക്കാം എന്നു പറഞ്ഞു. പിന്നെ ദാവീദ് അബ്നേരിനെ യാത്ര അയച്ചു; അവന്‍ സമാധാനത്തോടെ പോയി.
21အာဗနာကလည်း၊ ဣသရေလအမျိုးသား အပေါင်းတို့သည် ကိုယ်တော်နှင့် မိဿဟာယဖွဲ့စေခြင်းငှါ ၎င်း၊ ကိုယ်တော်သည်အလိုတော်ရှိသမျှအတိုင်း စိုးစံစေခြင်းငှါ၎င်း၊ ကျွန်တော်ထသွား၍ ထိုသူအပေါင်းတို့ကို ကျွန်တော်သခင်၊ ကျွန်တော်ရှင်ဘုရင် ထံတော်၌စုဝေး စေပါမည်ဟု လျှောက်ပြီးမှ၊ ဒါဝိဒ်လွှတ်လိုက်၍ သူသည် ငြိမ်ဝပ်စွာ သွားလေ၏။
22അപ്പേള്‍ ദാവീദിന്റെ ചേവകരും യോവാബും ഒരു കവര്‍ച്ചപ്പട കഴിഞ്ഞു വളരെ കൊള്ളയുമായി മടങ്ങിവന്നു; എന്നാല്‍ ദാവീദ് അബ്നേരിനെ യാത്രയയക്കയും അവന്‍ സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാല്‍ അവന്‍ അന്നേരം ദാവീദിന്റെ അടുക്കല്‍ ഇല്ലായിരുന്നു.
22ထိုအခါ ယွာဘနှင့်ဒါဝိဒ်၏ကျွန်တို့သည် ရန်သူအလုံးအရင်းကို လိုက်ရာမှပြန်လာ၍၊ လက်ရဥစ္စာများကို ယူခဲ့ကြ၏။ အာဗနာသည် ဒါဝိဒ် နှင့်အတူဟေဗြုန်မြို့၌ မရှိ။ ဒါဝိဒ်သည် လွှတ်လိုက်၍ သူသည်ငြိမ်ဝပ်စွာ သွားနှင့်ပြီ။
23യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോള്‍നേരിന്റെ മകനായ അബ്നേര്‍ രാജാവിന്റെ അടുക്കല്‍ വന്നു, അവന്‍ അവനെ യാത്രയയച്ചു, അവന്‍ സമാധാനത്തോടെ പോയി എന്നിങ്ങനെ യോവാബിന്നു അറിവുകിട്ടി.
23ယွာဘနှင့် သူ၌ပါသောစစ်သူရဲအပေါင်းတို့သည် ရောက်ကြသောအခါ၊ နေရ၏သားအာဗနာသည် ရှင်ဘုရင်ထံတော်သို့လာပြီ။ ရှင်ဘုရင်သည်လည်း လွှတ်လိုက်၍၊ သူသည်ငြိမ်ဝပ်စွာသွားပြီဟု ယွာဘအား ကြားပြောလျှင်၊
24യോവാബ് രാജാവിന്റെ അടുക്കല്‍ ചെന്നുഎന്താകുന്നു ഈ ചെയ്തതു? അബ്നേര്‍ നിന്റെ അടുക്കല്‍ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്തു?
24ယွာဘသည် ရှင်ဘုရင်ထံတော်သို့ဝင်၍၊ ကိုယ်တော်သည် အဘယ်သို့ပြုတော်မူသနည်း။ အာဗနာ သည်အထံတော်သို့လာပြီးမှ တဖန်အလွတ်သွားစေခြင်းငှါ အဘယ်ကြောင့် လွှတ်လိုက်တော်မူသနည်း။
25അവന്‍ പോയല്ലോ! നേരിന്റെ മകനായ അബ്നേരിനെ നീ അറികയില്ലേ? നിന്നെ ചതിപ്പാനും നിന്റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ അവന്‍ വന്നതു എന്നു പറഞ്ഞു.
25နေရ၏သား အာဗနာသည် ကိုယ်တော်ကိုလှည့်စား၍ ကိုယ်တော်ထွက်ဝင်တော်မူခြင်း၊ စီရင်တော်မူ ခြင်းအလုံးစုံကို သိအံ့သောငှါသာ လာသည်ကို ကိုယ်တော်သိတော်မူ၏ဟု လျှောက်ပြီးလျှင်၊
26യോവാബ് ദാവീദിന്റെ അടുക്കല്‍നിന്നു പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു; അവര്‍ അവനെ സീരാകിണറ്റിങ്കല്‍നിന്നു മടക്കിക്കൊണ്ടുവന്നു; ദാവീദ് അതു അറിഞ്ഞില്ലതാനും.
26အထံတော်ကထွက်၍ အာဗနာနောက်သို့ တမန်တို့ကိုစေလွှတ်လျက်၊ သိရရေတွင်းမှ ခေါ်လေ၏။ ထိုအမှုကို ဒါဝိဒ်မသိ။
27അബ്നേര്‍ ഹെബ്രോനിലേക്കു മടങ്ങി വന്നപ്പോള്‍ യോവാബ് സ്വകാര്യം പറവാന്‍ അവനെ പടിവാതില്‍ക്കല്‍ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവെച്ചു അവനെ വയറ്റത്തു കുത്തികൊന്നുകളഞ്ഞു.
27အာဗနာသည် ဟေဗြုန်မြို့သို့ရောက်သောအခါ၊ ယွာဘသည် သင့်အတင့်နှုတ်ဆက်ခြင်ငှါ၊ မြို့တံခါးနားသို့ ခေါ်ပြီးလျှင်၊ ညီအာသဟေလ သေသည်အတွက် သူ၏ ဝမ်းကိုထိုး၍ သူသည်လည်း သေ၏။
28ദാവീദ് അതു കേട്ടപ്പോള്‍ നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ചു എനിക്കും എന്റെ രാജത്വത്തിന്നും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.
28ထိုနောက်ဒါဝိဒ်သည် ကြားသောအခါ၊ နေရ၏သား အာဗနာကို သတ်သောအပြစ်နှင့် ငါသည် ထာဝရ ဘုရားရှေ့တော်၌ လွတ်ပါစေ။ ငါ့နိုင်ငံလွတ်ပါစေ။
29അതു യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തില്‍ സ്രവക്കാരനോ കുഷ്ഠരോഗിയോ വടികുത്തി നടക്കുന്നവനോ വാളിനാല്‍ വീഴുന്നവനോ ആഹാരത്തിന്നു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു.
29ယွာဘခေါင်း၊ သူ့အဆွေအမျိုးအပေါင်းတို့၏ ခေါင်းပေါ်သို့ရောက်ပါစေ။ ယွာဘ၏အဆွေအမျိုး၌ ရိနာစွဲသောသူ၊ နူနာစွဲသောသူ၊ ကျောကုန်းသောသူ။ ထားဖြင့် သေသောသူ၊ ငတ်မွတ်သောသူ မပြတ်စေနှင့်ဟု မြွက်ဆို၏။
30അബ്നേര്‍ ഗിബെയോനിലെ യുദ്ധത്തില്‍ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതു നിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു.
30ထိုသို့ယွာဘနှင့်ညီ အဘိရှဲသည်အာဗနာကို သတ်၏။ အကြောင်းမူကား၊ သူတို့ညီ အာသဟေလကို ဂိဗောင်စစ်တိုက်ပွဲ၌ အာဗနာသတ်သတည်း။
31ദാവീദ് യോവാബിനോടും അവനോടു കൂടെയുള്ള സകലജനത്തോടുംനിങ്ങളുടെ വസ്ത്രം കീറി ചാകൂശീല ഉടുത്തു അബ്നേരിന്റെ മുമ്പില്‍ നടന്നു വിലപിപ്പിന്‍ എന്നു പറഞ്ഞു. ദാവീദ് രാജാവു ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു.
31ဒါဝိဒ်ကလည်း၊ ယွာဘနှင့်မိမိ၌ရှိသောသူ အပေါင်းတို့အား၊ သင်တို့အဝတ်ကိုဆုတ်၍ လျှောက်တေ အဝတ်ကိုဝတ်လျက်၊ အာဗနာအတွက် ငိုကြွေးမြည်တမ်း ခြင်းကို ပြုကြလော့ဟု အမိန့်တော်ရှိ၍ ကိုယ်တော်တိုင် မသာလိုက်လေ၏။
32അവര്‍ അബ്നേരിനെ ഹെബ്രോനില്‍ അടക്കം ചെയ്തപ്പോള്‍ രാജാവു അബ്നേരിന്റെ ശവകൂഴിക്കല്‍ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു.
32အာဗနာကိုဟေဗြုန်မြို့၌ သင်္ဂြိုဟ်ကြ၏။ သင်္ချိုင်းအနားမှာ ရှင်ဘုရင်သည် အသံကိုလွှင့်၍ ငိုကြွေး ၏။ လူအပေါင်းတို့သည်လည်း ငိုကြွေးကြ၏။
33രാജാവു അബ്നേരിനെക്കുറിച്ചു വിലാപഗീതം ചൊല്ലിയതെന്തെന്നാല്‍അബ്നേര്‍ ഒരു നീചനെപ്പോലെയോ മരിക്കേണ്ടതു?
33ရှင်ဘုရင်သည် အာဗနာအတွက် မြည်တမ်း သည်ကား၊ အာဗနာသည် လူမိုက်ကဲ့သို့သေသလော။
34നിന്റെ കൈ ബന്ധിച്ചിരുന്നില്ല; നിന്റെ കാലിന്നു ചങ്ങല ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പില്‍ പട്ടുപോകുമ്പോലെ നീ പട്ടുപോയല്ലോ. സകലജനവും അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.
34သင်၏လက်ကိုမချည်၊ သံချေချင်းမခတ်ဘဲ လူဆိုးလက်ဖြင့် သေသကဲ့သို့ သေရှာပါပြီတကားဟု မြွက် ဆို၏။ လူအပေါင်းတို့သည်လည်း တဖန်ငိုကြွေးကြ၏။
35നേരം വൈകുംമുമ്പേ ജനമെല്ലാം ദാവീദിനെ ഭക്ഷണം കഴിപ്പിക്കേണ്ടതിന്നു വന്നപ്പോള്‍സൂര്യന്‍ അസ്തമിക്കും മുമ്പെ ഞാന്‍ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാല്‍ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു ദാവീദ് സത്യം ചെയ്തു പറഞ്ഞു.
35မိုဃ်းမချုပ်မှီ ဒါဝိဒ်သည် စားတော်ခေါ်မည် အကြောင်း လူအပေါင်းတို့သည် ချဉ်းကပ်ကြသော်လည်း၊ ဒါဝိဒ်က၊ နေမဝင်မှီ မုန့်အစရှိသော စားစရာတစုံတခုကို ငါမြည်းစမ်းလျှင်၊ ထိုမျှမကငါ၌ ဘုရားသခင်ပြုတော် မူစေသတည်းဟု ကျိန်ဆို၏
36ഇതു ജനമെല്ലാം അറിഞ്ഞപ്പോള്‍രാജാവു ചെയ്തതൊക്കെയും സര്‍വ്വജനത്തിന്നും ബോധിച്ചിരുന്നതുപോലെ ഇതും അവര്‍ക്കും ബോധിച്ചു.
36ထိုအမှုကိုလူအပေါင်းတို့သည် မှတ်၍ နှစ်သက် ကြ၏။ ပြုတော်မူသမျှတို့ကိုလည်း လူအပေါင်းတို့သည် နှစ်သက်ကြ၏။
37നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്റെ അറിവോടെയല്ല എന്നു സകലജനത്തിന്നും യിസ്രായേലിന്നൊക്കെയും അന്നു ബോധ്യമായി.
37ရှင်ဘုရင်သည် နေရ၏သားအာဗနာကို သတ် စေခြင်းငှါအလိုမရှိဟု ထိုနေ့၌ဣသရေလအမျိုးသားများနှင့် လူများအပေါင်းတို့သည် သိနားလည်ကြ၏။
38രാജാവു തന്റെ ഭൃത്യന്മാരോടുഇന്നു യിസ്രായേലില്‍ ഒരു പ്രഭുവും മഹാനുമായവന്‍ പട്ടുപോയി എന്നു നിങ്ങള്‍ അറിയുന്നില്ലയോ?
38ရှင်ဘုရင်ကလည်း၊ ဣသရေလအမျိုး၌ မင်းသားဖြစ်သောသူ၊ ကြီးမြတ်သောသူတပါးသည် ယနေ့ဆုံးကြောင်းကို သင်တို့မသိသလော။
39ഞാന്‍ രാജാഭിഷേകം പ്രാപിച്ചവന്‍ എങ്കിലും ഇന്നു ബലഹിനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാര്‍ എനിക്കു ഒതുങ്ങാത്ത കഠനിന്മാരത്രേ; ദുഷ്ടത പ്രവര്‍ത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.
39ငါသည်ဘိသိတ်ခံရ၍ ရှင်ဘုရင်ဖြစ်သော်လည်း ယနေ့အားနည်း၏။ ဇေရုသားဖြစ်သော ဤသူတို့သည် ငါ့ထက်လွန်၍ အားကြီးကြ၏။ မတရားသဖြင့် ပြုသော သူကို မိမိအပြစ်နှင့်အလျောက် ထာဝရဘုရား ပေးဆပ် တော်မူစေသတည်းဟု မိမိကျွန်တို့အား မိန့်တော်မူ၏။