1അബ്നേര്‍ ഹെബ്രോനില്‍വെച്ചു മരിച്ചു പോയതു ശൌലിന്റെ മകന്‍ കേട്ടപ്പോള്‍ അവന്റെ ധൈര്യം ക്ഷയിച്ചു യിസ്രായേല്യരൊക്കെയും ഭ്രമിച്ചുപോയി.
1အာဗနာသည် ဟေဗြုန်မြို့၌ သေကြောင်းကို ရှောလူ၏သားသည် ကြားသော် အားလျော့၏။ ဣသ ရေလလူအပေါင်းတို့သည် ပူပန်သောစိတ်ရှိကြ၏။
2എന്നാല്‍ ശൌലിന്റെ മകന്നു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തന്നു ബാനാ എന്നും മറ്റവന്നു രേഖാബ് എന്നും പേര്‍. അവന്‍ ബെന്യാമീന്യരില്‍ ബെരോത്യനായ രിമ്മോന്റെ പുത്രന്മാര്‍ ആയിരുന്നു; ബെരോത്ത് ബെന്യാമീനില്‍ ഉള്‍പ്പെട്ടതായി വിചാരിച്ചുവരുന്നു.
2ရှောလု၏သား၌ ဗာနာနှင့် ရေခပ်အမည် ရှိသော သူတည်းဟူသော တပ်မှူးနှစ်ယောက်ရှိ၏။ သူတို့ သည် ဗင်္ယာမိန်အမျိုးဗေရာသိအနွယ် ရိမ္မုန်၏သား ဖြစ်ကြ ၏။ ဗေရုတ်မြို့သည် ဗင်္ယာမိန်ခရိုင်အဝင်ဖြစ်သော် လည်း၊
3ബെരോത്യര്‍ ഗിത്ഥയീമിലേക്കു ഔടിപ്പോയി, ഇന്നുവരെയും അവിടെ പരദേശികളായി പാര്‍ക്കുംന്നു.
3ဗေရောသိလူတို့သည် ဂိတ္တိမ်မြို့သို့ပြေး၍ ယနေ့တိုင်အောင် တည်းခိုလျက် နေကြသတည်း။
4ശൌലിന്റെ മകനായ യോനാഥാന്നു രണ്ടു കാലും മുടന്തായിട്ടു ഒരു മകന്‍ ഉണ്ടായിരുന്നു; യിസ്രെയേലില്‍നിന്നു ശൌലിന്റെയും യോനാഥാന്റെയും വര്‍ത്തമാനം എത്തിയ സമയം അവന്നു അഞ്ചു വയസ്സായിരുന്നു. അപ്പോള്‍ അവന്റെ ധാത്രി അവനെ എടുത്തുകൊണ്ടു ഔടി; അവള്‍ ബദ്ധപ്പെട്ടു ഔടുമ്പോള്‍ അവന്‍ വീണു മുടന്തനായിപ്പോയി. അവന്നു മെഫീബോശെത്ത് എന്നു പേര്‍.
4ရှောလု၏သား ယောနသန်၌ ခြေဆွံ့သော သားတယောက်ရှိရစ်၏။ သူသည် အသက်ငါးနှစ်ရှိသော အခါ၊ ယေဇရေလမြို့မှ ရှောလုနှင့်ယောန သန်တို့၏ သိတင်းကိုကြားလျှင်၊ အထိန်းသည် သူ့ကိုချီ၍ ပြေးစဉ် တွင်၊ အလျင်အမြန်ပြေးသောကြောင့်၊ သူငယ်သည် ကျ၍ ခြေဆွံ့၏။ ထိုသူငယ်၏အမည်ကား မေဖိဗောရှက်တည်း။
5ബെരോത്യര്‍ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനയും വെയില്‍ മൂത്തപ്പോഴേക്കു ഈശ്-ബോശെത്തിന്റെ വീട്ടില്‍ ചെന്നെത്തി; അവന്‍ ഉച്ചസമയത്തു ആശ്വസിച്ചു കിടക്കുകയായിരുന്നു.
5ဗေရောသိအမျိုး ရိမ္မုန်၏သားရေခပ်နှင့် ဗာနာတို့ သည် ဣရှဗောရှက်အိမ်သို့သွား၍ မွန်းတည့်အချိန်၌ ရောက်၏။ ထိုအချိန်၌ ဣရှဗောရှက်သည် အိပ်တတ်၏။
6അവര്‍ കോതമ്പു എടുപ്പാന്‍ വരുന്ന ഭാവത്തില്‍ വീട്ടിന്റെ നടുവില്‍ കടന്നു അവനെ വയറ്റത്തു കുത്തി; രേഖാബും സഹോദരനായ ബാനയും ഔടിപ്പോയ്ക്കളഞ്ഞു.
6ထိုညီအစ်ကိုရေခပ်နှင့် ဗာနာတို့သည် စပါးကို ထုတ်ဟန်ဆောင်၍ အိမ်အလယ်သို့ ဝင်ပြီးလျှင်၊
7അവര്‍ അകത്തു കടന്നപ്പോള്‍ അവന്‍ ശയനഗൃഹത്തില്‍ കട്ടിലിന്മേല്‍ കിടക്കുകയായിരുന്നുഇങ്ങനെ അവര്‍ അവനെ കുത്തിക്കൊന്നു തല വെട്ടിക്കളഞ്ഞു തലയും എടുത്തു രാത്രി മുഴുവനും അരാബയില്‍കൂടി നടന്നു
7အိပ်ခန်းထဲ အိပ်ရာပေါ်မှာ အိပ်လျက်နေသော ဣရှဗောရှက်၏ဝမ်းကို ထိုး၍သတ်သဖြင့်၊ ဦးခေါင်းကို ဖြတ်ယူပြီးမှ တညဉ့်လုံးလွင်ပြင်လမ်းဖြင့်ပြေး၍ လွတ်ကြ ၏။
8ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ഈശ്-ബോശെത്തിന്റെ തല കൊണ്ടുവന്നു രാജാവിനോടുനിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കിയ നിന്റെ ശത്രുവായ ശൌലിന്റെ മകന്‍ ഈശ്-ബോശെത്തിന്റെ തല ഇതാ; ഇന്നു യജമാനനായ രാജാവിന്നു വേണ്ടി ശൌലിനോടും അവന്റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
8ဣရှဗောရှက်၏ ဦးခေါင်းကို ဟေဗြုန်မြို့ဒါဝိဒ် ထံတော်သို့ ဆောင်ခဲ့၍၊ ကိုယ်တော်အသက်ကိုရှာသော ကိုယ်တော်ရန်သူရှောလု၏ သားဣရှဗောရှက်၏ ဦးခေါင်းကို ကြည့်ရှုတော်မူပါ။ ကျွန်တော်သခင် အရှင် မင်းကြီးခံရတော်မူသော အပြစ်ကိုထာဝရဘုရားသည် ရှောလု၌၎င်း၊ သူ၏အမျိုးအနွယ်၌၎င်း၊ ယနေ့ဆပ်ပေး တော်မူပြီဟု အထံတော်တွင် လျှောက်ဆိုသော်၊
9എന്നാറെ ദാവീദ് ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും അവന്റെ സഹോദരന്‍ ബാനയോടും ഉത്തരം പറഞ്ഞതുഎന്റെ പ്രാണനെ സകല ആപത്തില്‍നിന്നും വീണ്ടെടുത്ത യഹോവയാണ,
9ဒါဝိဒ်က၊ ငါ့အသက်ကို ဘေးဥပဒ်အပေါင်းတို့မှ ရွေးတော်မူသော ထာဝရဘုရား အသက်ရှင်တော်မူ သည်အတိုင်း၊
10ശൌല്‍ മരിച്ചുപോയി എന്നു ഒരുത്തന്‍ എന്നെ അറിയിച്ചു താന്‍ ശുഭവര്‍ത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോള്‍ ഞാന്‍ അവനെ പിടിച്ചു സിക്ളാഗില്‍വെച്ചു കൊന്നു. ഇതായിരുന്നു ഞാന്‍ അവന്റെ വര്‍ത്തമാനത്തിന്നുവേണ്ടി അവന്നു കൊടുത്ത പ്രതിഫലം.
10အရင်တခါလူတယောက်သည် လာ၍ ဝမ်းမြောက်စရာသိတင်းကိုပြောမည်အကြံရှိလျက်၊ ရှောလု သေပါပြီဟု ငါ့အားကြားပြောသောအခါ၊ ထိုသိတင်းကို ပြောသောကြောင့် ဆုကိုရမည်ဟု ထင်သောထိုသူကို၊ ဇိကလတ်မြို့၌ ငါကိုင်ဆွဲ၍သတ်၏။
11എന്നാല്‍ ദുഷ്ടന്മാര്‍ ഒരു നീതിമാനെ അവന്റെ വീട്ടില്‍ മെത്തയില്‍വെച്ചു കുലചെയ്താല്‍ എത്ര അധികം? ഞാന്‍ അവന്റെ രക്തം നിങ്ങളോടു ചോദിച്ചു നിങ്ങളെ ഭൂമിയില്‍നിന്നു ഛേദിച്ചുകളയാതിരിക്കുമോ?
11ထိုမျှမက လူဆိုးတို့သည် ဖြောင့်မတ်သောသူကိုသူ၏ အိမ်အတွင်း အိပ်ရာပေါ်မှာသတ်လျှင်၊ သာ၍ ပြုသင့်သည်မဟုတ်လော။ ယခုပင်သူ၏ အသွေးကို သင်တို့၌ ငါတောင်း၍ သင်တို့ကိုမြေကြီးပေါ်က ပယ်ရှားသင့်သည်မဟုတ်လောဟု ဗေရောသိအမျိုး၊ ရိမ္မုန်၏သားရေခပ်နှင့် ညီဗာနာအားဆိုပြီးလျှင်၊
12പിന്നെ ദാവീദ് തന്റെ ബാല്യക്കാര്‍ക്കും കല്പനകൊടുത്തു; അവര്‍ അവരെ കൊന്നു അവരുടെ കൈകാലുകള്‍ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്റെ തല അവര്‍ എടുത്തു ഹെബ്രോനില്‍ അബ്നേരിന്റെ ശവകൂഴിയില്‍ അടക്കംചെയ്തു.
12လုလင်တို့ကကိုမိန့်တော်မူ၍ ထိုသူနှစ်ယောက် ကိုက်သတ်ကြ၏။ လက်ခြေတို့ကိုဖြတ်၍ ဟေဗြုန် ရေကန်အနားမှာ ဆွဲထားကြ၏။ ဣရှဗောရှက်၏ ဦးခေါင်းကိုကားယူ၍ ဟေဗြုန်မြို့တွင် အားဗနာသင်္ချိုင်း၌ သင်္ဂြိုဟ်ကြ၏။