1കൈസര്യയില്‍ ഇത്താലിക എന്ന പട്ടാളത്തില്‍ കൊന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപന്‍ ഉണ്ടായിരുന്നു.
1ကဲသရိမြို့၌ ဣတလိတပ်ဟု ခေါ်ဝေါ်သော တပ်တွင် လူတရာ ကိုအုပ်ချုပ်သော တပ်မှူးကော်နေလိ အမည် တွင်သော သူတယောက်ရှိ ၏။
2അവന്‍ ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധര്‍മ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാര്‍ത്ഥിച്ചും പോന്നു.
2ထိုသူသည် မိမိအိမ်တွင်ရှိသမျှသော သူတို့နှင့်တကွ ဘုရားဝတ်၌ မွေ့လျော်၍ ဘုရားသခင်ကို ကြောက်ရွံ့ခြင်းရှိသဖြင့် လူတို့အားများစွာသော စွန့်ကြဲ ခြင်းကိုပြု၍ ဘုရားသခင်ကို အစဉ်ဆုတောင်းလေ့ရှိ၏။
3അവന്‍ പകല്‍ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദര്‍ശനത്തില്‍ ഒരു ദൈവദൂതന്‍ തന്റെ അടുക്കല്‍ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു കൊര്‍ന്നേല്യെസേ, എന്നു തന്നോടു പറയുന്നതും കേട്ടു.
3တနေ့သ၌ နေသုံးချက်တီးအချိန်တွင် ဘုရား သခင်၏ ကောင်းကင်တမန်သည်၊ ကော်နေလိဟု ခေါ်လျက် ရောက်လာသည်ကို ထိုသူသည် ထင်ရှားသော ဗျာဒိတ်ရူပါရုံအားဖြင့် မြင်ရ၏။
4അവന്‍ അവനെ ഉറ്റു നോക്കി ഭയപരവശനായിഎന്താകുന്നു കര്‍ത്താവേ എന്നു ചോദിച്ചു. അവന്‍ അവനോടുനിന്റെ പ്രാര്‍ത്ഥനയും ധര്‍മ്മവും ദൈവത്തിന്റെ മുമ്പില്‍ എത്തിയിരിക്കുന്നു.
4ကောင်းကင်တမန်ကို စေ့စေ့ကြည့်လျှင် ထိတ်လန့်ခြင်းရှိသည် ဖြစ်၍၊ သခင်၊ အဘယ်အခင်းရှိပါ သနည်းဟု မေးသော်၊ ကောင်းကင် တမန်က၊ သင်ပြု သောဆုတောင်းပဌနာနှင့် စွန့်ကြဲပေးကမ်းခြင်းတို့သည် ဘုရားသခင့်ရှေ့တော်၌ အောက်မေ့စရာဘို့တက်ကြပြီ။
5ഇപ്പോള്‍ യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക.
5ထိုကြောင့် ယခုပင်ယုပွေမြို့သို့ လူတို့ကိုစေလွှတ်၍၊ ပေတရု အမည်သစ်ကိုရသော ရှိမုန်ကိုခေါ်ပင့်လော့။
6അവന്‍ തോല്‍ക്കൊല്ലനായ ശിമോന്‍ എന്നൊരുവനോടു കൂടെ പാര്‍ക്കുംന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു.
6ထိုသူသည်သားရေလုပ်သမားရှိမုန်၏ အိမ်၌ တည်းနေ၏။ ထိုအိမ်သည် ပင်လယ်နားမှာ ရှိသည်ဟု ပြောဆို၏။
7അവനോടു സംസാരിച്ച ദൂതന്‍ പോയ ശേഷം അവന്‍ തന്റെ വേലക്കാരില്‍ രണ്ടുപേരെയും തന്റെ അടുക്കല്‍ അകമ്പടി നിലക്കുന്നവരില്‍ ദൈവഭക്തനായോരു പടയാളിയേയും
7ထိုသို့ပြောဆိုသော ကောင်းကင်တမန်သွားပြီးမှ၊ ကော်နေလိသည် မိမိငယ်သားနှစ်ယောက်နှင့်တကွ မိမိထံ၌ မပြတ်ခစားသောလူစု အဝင်၊ ဘုရားဝတ်၌ မွေ့လျော်သော စစ်သူရဲတယောက်ကိုခေါ်၍၊
8വിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്കു അയച്ചു
8ထိုအကြောင်းအရာအလုံးစုံတို့ကို ကြားပြောပြီးမှ ယုပွေမြို့သို့ စေလွှတ်၏။
9പിറ്റെന്നാള്‍ അവര്‍ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോള്‍ പത്രൊസ് ആറാം മണിനേരത്തു പ്രാര്‍ത്ഥിപ്പാന്‍ വെണ്മാടത്തില്‍ കയറി.
9နက်ဖြန်နေ့၌ ထိုသူတို့သည် သွား၍ ယုပွေမြို့ အနီးသို့ ရောက်ကြသောအခါ၊ နှစ်ချက်တီးအချိန်တွင် ပေတရုသည် ဆုတောင်းခြင်း ငှါအိမ်မိုးပေါ်သို့ တက်လေ ၏။
10അവന്‍ വളരെ വിശന്നിട്ടു ഭക്ഷിപ്പാന്‍ ആഗ്രഹിച്ചു; അവര്‍ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു.
10ဆာမွတ်၍ အစာအာဟာရကို အလိုရှိလျှင် သူတပါးတို့သည် အစာအာဟာရကို ပြင်ဆင်ကြစဉ်အခါ ပေတရုသည် ဘဝင်ဖြစ်၍ နေသဖြင့်၊
11ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവന്‍ കണ്ടു.
11ကောင်းကင်ဖွင့်လှစ်သည်ကို၎င်း၊ ခြုံထည်ကဲ့သို့ လေးထောင့် ချုပ်၍ မြေသို့ချလွှတ်သော တန်ဆာသည် မိမိဆီသို့ဆင်းသက်လာသည် ကို၎င်းမြင်လေ၏။
12അതില്‍ ഭൂമിയിലെ സകലവിധ നാല്‍ക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.
12ထိုတန်ဆာထဲ၌ သားရဲမှစ၍မြေ၌ကျင်လည် သောသားမျိုး၊ တွားတတ်သော တိရစ္ဆာန်မျိုး၊ မိုဃ်း ကောင်းကင်၌ ကျင်လည်သော ငှက်မျိုး တို့သည်ရှိကြ၏။
13പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി.
13စကားအသံသည်လည်း၊ ပေတရုထ၍ သတ်စား လော့ဟု လာ၏။
14അതിന്നു പത്രൊസ്ഒരിക്കലും പാടില്ല, കര്‍ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാന്‍ ഒരുനാളും തിന്നിട്ടില്ലല്ലോ.
14ပေတရုကလည်း၊ မဖြစ်နိုင်ပါသခင်။ ညစ်ညူး သောအရာနှင့် မစင်ကြယ်သောအရာကို အကျွန်ုပ်သည် တရံတခါမျှ မစားဘူးပါဟု ပြောဆို၏။
15ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടുദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു.
15နောက်တဖန် စကားသံကား၊ ဘုရားသခင် စင်ကြယ်စေတော် မူသောအရာကို ညစ်ညူးသည်မထင် နှင့်ဟု လာပြန်၏။
16ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.
16ထိုသို့ သုံးကြိမ်မြောက်အောင်လာပြီးလျှင်၊ ထိုတန်ဆာကို ကောင်းကင်ထဲသို့ သိမ်းရုပ်ပြန်လေ၏။
17ഈ കണ്ട ദര്‍ശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളില്‍ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ കൊര്‍ന്നേല്യൊസ് അയച്ച പുരുഷന്മാര്‍ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതില്‍ക്കല്‍ നിന്നു
17ပေတရုသည် မိမိမြင်ရသော ဗျာဒိတ်ရူပါရုံ ကား၊ အဘယ်သို့ ဆိုလိုသနည်းဟု တွေးတောဆင်ခြင်၍ နေစဉ်တွင်၊ ကော်နေလိစေလွှတ် သောသူတို့သည် ရှိမုန်အိမ်ကို မေးမြန်းရှာဖွေ၍ တံခါးရှေ့မှာရပ်လျက်၊
18പത്രൊസ് എന്നു മറു പേരുള്ള ശിമോന്‍ ഇവിടെ പാര്‍ക്കുംന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു.
18ပေတရုအမည်သစ်ကိုရသော ရှိမုန်သည် ဤမှာတည်းနေပါ သလောဟု မေးမြန်းဟစ်ခေါ်ကြ၏။
19പത്രൊസ് ദര്‍ശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ആത്മാവു അവനോടുമൂന്നു പുരുഷന്മാര്‍ നിന്നെ അന്വേഷിക്കുന്നു;
19ပေတရုသည်ထိုဗျာဒိတ်ရူပါရုကို ဆင်ခြင်၍နေစဉ်တွင် ဝိညာဉ်တော်က၊ လူသုံးယောက်တို့သည် သင့်ကိုရှာကြ၏။
20നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാന്‍ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക എന്നു പറഞ്ഞു.
20ထ၍ဆင်းလော့။ တွေးတောခြင်းမရှိဘဲ ထိုသူတို့နှင့်အတူ လိုက်သွားလော့။ အကြောင်းမူကား၊ ထိုသူတို့သည် ငါစေလွှတ်သော သူဖြစ်ကြသည်ဟု မိန့်တော်မူလျှင်၊
21പത്രൊസ് ആ പുരുഷന്മാരുടെ അടുക്കല്‍ ഇറങ്ങിച്ചെന്നുനിങ്ങള്‍ അന്വേഷിക്കുന്നവന്‍ ഞാന്‍ തന്നെ; നിങ്ങള്‍ വന്ന സംഗതി എന്തു എന്നു ചോദിച്ചു.
21ပေတရုသည်ဆင်း၍၊ ငါကား၊ သင်တို့ရှာသော သူဖြစ်၏။ အဘယ်အကြောင်းရှိ၍ လာကြသနည်းဟု ထိုသူတို့အားမေး၏။
22അതിന്നു അവര്‍നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊര്‍ന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടില്‍ വരുത്തി നിന്റെ പ്രസംഗം കേള്‍ക്കേണം എന്നു ഒരു വിശുദ്ധദൂതനാല്‍ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.
22ထိုသူတို့ကလည်း ဘုရားသခင်ကိုကြောက်ရွံ့၍၊ ယုဒလူ အပေါင်းတို့တွင် အသရေရှိသော သူတော်ကောင်း တည်းဟူသော တပ်မှူး ကော်နေလိသည်၊ ကိုယ်တော်ကို မိမိအိမ်သို့ခေါ်ပင့်၍ ကိုယ်တော်၏ စကားကို နားထောင် ရမည်အကြောင်း၊ သန့်ရှင်းသော ကောင်းကင်တမန် အားဖြင့် ဗျာဒိတ်တော်ကို ခံရပါသည်ဟု ပြန်ပြောကြ၏။
23അവന്‍ അവരെ അകത്തു വിളിച്ചു പാര്‍പ്പിച്ചു; പിറ്റെന്നാള്‍ എഴുന്നേറ്റു അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാര്‍ ചിലരും അവനോടുകൂടെ പോയി.
23ပေတရုသည်လည်းထိုသူတို့ကို အိမ်ထဲသို့ခေါ်၍ ဧည့်သည်ဝတ် ကိုပြုလေ၏။ နက်ဖြန်နေ့၌ထ၍ ထိုသူတို့ နှင့်အတူ သွားသဖြင့်၊ ယုပွေ မြို့သားဖြစ်သော ညီအစ်ကို အချို့တို့သည် လိုက်ကြ၏။
24പിറ്റെന്നാള്‍ കൈസര്യയില്‍ എത്തി; അവിടെ കൊര്‍ന്നേല്യൊസ് ചാര്‍ച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവര്‍ക്കായി കാത്തിരുന്നു.
24ထိုနောက်တနေ့၌ ကဲသရိမြို့သို့ဝင်ကြ၍၊ ကော်နေလိသည် မိမိ အဆွေအမျိုး မိတ်ခင်ပွန်းများတို့ကို စုဝေးစေပြီးလျှင်၊ ထိုသူတို့ကို မြော်လင့်လျက်နေကြ၏။
25പത്രൊസ് അകത്തു കയറിയപ്പോള്‍ കൊര്‍ന്നേല്യൊസ് എതിരേറ്റു അവന്റെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു.
25ပေတရုရောက်လာသောအခါ ကော်နေလိသည် ခရီးဦးကြိုပြု၍၊ ပေတရု၏ခြေရင်း၌ပြပ်ဝပ်လျက် ကိုးကွယ်လေ၏။
26പത്രൊസോഎഴുന്നേല്‍ക്ക, ഞാനും ഒരു മനുഷ്യനാത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു.
26ပေတရုသည် သူ့ကိုချီပင့်လျက်၊ ထလော့။ ငါကိုယ်တိုင် လူဖြစ်သည်ဟုဆို၏။
27അവനോടു സംഭാഷിച്ചും കൊണ്ടു അകത്തു ചെന്നു, അനേകര്‍ വന്നു കൂടിയിരിക്കുന്നതു കണ്ടു അവനോടു
27ထိုသို့နှုတ်ဆက်၍ ဝင်လေသော် စုဝေးလျက်ရှိ ကြသော လူများကိုတွေ့လျှင်၊
28അന്യജാതിക്കാരന്റെ അടുക്കല്‍ ചെല്ലുന്നതും അവനുമയീ പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു.
28ပေတရုက၊ ယုဒလူဖြစ်သောသူတို့သည် တပါး အမျိုးသားတို့နှင့် မပေါင်းတော် မချည်းကပ်အပ်သည်ကို သင်တို့သိကြ၏။ သို့သော်လည်း ညစ်ညူးသည် မစင်ကြယ် ဟု အဘယ်သူကိုမျှ မခေါ်ရမည်အကြောင်း၊ ဘုရားသခင် သည်၊ ငါ့အားဆုံးမပြသတော်မူပြီ။
29അതുകൊണ്ടാകുന്നു നിങ്ങള്‍ ആളയച്ചപ്പോള്‍ ഞാന്‍ എതിര്‍ പറയാതെ വന്നതു; എന്നാല്‍ എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാല്‍ കൊള്ളാം എന്നു പറഞ്ഞു.
29ထိုကြောင့်ငါ့ကိုခေါ်ကြသောအခါ ငါသည် မငြင်းမခုံဘဲလျက် လာ၏။ သို့ဖြစ်၍ အဘယ်အကြောင်း ကြောင့် ငါ့ကိုခေါ်ကြသနည်း၊ ငါမေးလိုသည်ဟု ထိုသူတို့ အားပြောဆို၏။
30അതിന്നു കൊര്‍ന്നോല്യൊസ്നാലാകുന്നാള്‍ ഈ നേരത്തു ഞാന്‍ വീട്ടില്‍ ഒമ്പതാം മണിനേരത്തെ പ്രാര്‍ത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷന്‍ എന്റെ മുമ്പില്‍ നിന്നു
30ကော်နေလိကလည်း၊ အကျွန်ုပ်သည် ယခု အချိန် နာရီတိုင်အောင် အစာရှောင်၍ သုံးချက်တီး အချိန်တွင် အိမ်၌ဆုတောင်းလျက် နေသည်၊ ယခု လေးရက်ရှိပါပြီ။ ထိုအချိန်၌ လူတယောက်သည် ထွန်းတောက်သောအဝတ်ကို ဝတ်လျက် အကျွန်ုပ် ရှေ့မှောက်၌ရပ်၍၊
31കൊര്‍ന്നോല്യസേ, ദൈവം നിന്റെ പ്രാര്‍ത്ഥന കേട്ടു നിന്റെ ധര്‍മ്മം ഔര്‍ത്തിരിക്കുന്നു.
31ကော်နေလိ၊ သင်ပြုသောပဌနာကို ဘုရားသခင်သည် ကြား၍၊ သင်စွန့်ကြဲခြင်းကိုလည်း မှတ်တော်မူပြီ။
32യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവന്‍ കടല്പുറത്തു തോല്‍ക്കൊല്ലനായ ശീമോന്റെ വീട്ടില്‍ പാര്‍ക്കുംന്നു എന്നു പറഞ്ഞു.
32ထိုကြောင့်ယုပွေမြို့သို့စေလွှတ်၍ ပေတရု အမည်သစ်ကို ရသော ရှိမုန်ကို ခေါ်ပင့်လော့။ ထိုသူသည် ပင်လယ်နားမှာ သားရေလုပ် သမားရှိမုန်၏ အိမ်၌တည်း နေ၏။ ထိုသူသည်ရောက်လာလျှင် သင့်အား ဟောပြော လိမ့်မည်ဟုပြောဆိုပါ၏။
33ക്ഷണത്തില്‍ ഞാന്‍ നിന്റെ അടുക്കല്‍ ആളയച്ചു; നീ വന്നതു ഉപകാരം. കര്‍ത്താവു നിന്നോടു കല്പിച്ചതൊക്കെയും കേള്‍പ്പാന്‍ ഞങ്ങള്‍ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.
33ထိုကြောင့် အကျွန်ုပ်သည် ကိုယ်တော်ထံသို့ အလျင်အမြန် စေလွှတ်၍၊ ကိုယ်တော်သည် ကြွလာသော အားဖြင့် ကောင်းမွန်စွာပြုပါ ပြီ။ သို့ဖြစ်၍ ဘုရားသခင် သည် ကိုယ်တော်၌မှာထားတော်မူသမျှကို နားထောင် ခြင်းငှါ၊ ယခုအကျွန်ုပ်တို့ရှိသမျှသည် ဘုရားသခင် ရှေ့တော်၌ အသင့်နေကြပါသည်ဟု ကော်နေလိ ပြောဆို၏။
34അപ്പോള്‍ പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതുദൈവത്തിന്നു മുഖപക്ഷമില്ല എന്നും
34ထိုအခါပေတရုသည် နှုတ်ကိုဖွင့်၍၊ အကယ် စင်စစ် ဘုရား သခင်သည် လူမျက်နှာကို မှတ်တော်မမူ။
35ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവര്‍ത്തിക്കുന്നവനെ അവന്‍ അംഗീകരിക്കുന്നു എന്നും ഞാന്‍ ഇപ്പോള്‍ യാഥാര്‍ത്ഥമായി ഗ്രഹിക്കുന്നു.
35လူအမျိုးမျိုးတို့တွင် ဘုရားသခင်ကို ကြောက်ရွံ့ ၍ တရားသဖြင့် ကျင့်ဆောင်သောသူသည် အထံတော်၌ မျက်နှာရသည်ကို ငါသိမြင်၏။
36അവന്‍ എല്ലാവരുടെയും കര്‍ത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേല്‍ മക്കള്‍ക്കു അയച്ച വചനം,
36အလုံးစုံတို့ကို အစိုးရတော်မူသော သခင်ယေရှု ခရစ်အားဖြင့် ရန်ငြိမ်းခြင်းတရားတည်းဟူသော ဧဝံ ဂေလိတရားကို ဟောတော်မူလျက်၊ ဣသရေလ အမျိုး သား တို့အား ပေးလိုက်တော်မူသော တရားတော်နှင့် အညီ၊
37യോഹന്നാന്‍ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയില്‍ തുടങ്ങി യെഹൂദ്യയില്‍ ഒക്കെയും ഉണ്ടായ വര്‍ത്തമാനം,
37ယောဟန်သည် ဗတ္တိဇံတရားကို ဟောသည် နောက် ဂါလိလဲ ပြည်မှစ၍ ယုဒပြည်အရပ်ရပ်တို့၌ နှံ့ပြားသော အကြောင်းအရာကို သင်တို့သည် သိကြ၏။
38നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവന്‍ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങള്‍ അറിയുന്നുവല്ലോ.
38ထိုအကြောင်းအရာဟူမူကား၊ ဘုရားသခင်သည် သန့်ရှင်းသော ဝိညာဉ်တော်နှင့်၎င်း၊ တန်ခိုးတော်နှင့်၎င်း၊ နာဇရက်မြို့သား ယေရှုကို ဘိသိက်ပေးတော်မူသဖြင့်၊ ထိုသူသည် ဘုရားသခင်၏ အခွင့်တော်နှင့် ကျေးဇူးပြုလျက်၊ မာရ်နတ်ညှဉ်းဆဲသော သူအပေါင်းတို့အား ချမ်းသာကို ပေးလျက် လှည့်လည်တော်မူ၏။
39യെഹൂദ്യദേശത്തിലും യെരൂശലേമിലും അവന്‍ ചെയ്ത സകലത്തിനും ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു. അവനെ അവര്‍ മരത്തിന്മേല്‍ തൂക്കിക്കൊന്നു;
39ငါတို့သည်လည်း၊ ယေရုရှလင်မြို့မှစ၍ ယုဒ ပြည်တွင်ပြုတော် မူသောအမှုများတို့၏ သက်သေခံ ဖြစ်ကြ၏။ ထိုသူကိုသစ်တိုင်၌ ဆွဲ၍ ကွပ်မျက်ကြလေ၏။
40ദൈവം അവനെ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്പിച്ചു,
40သုံးရက်မြောက်သောနေ့၌ ဘုရားသခင်သည် ထမြောက် စေတော်မူ၍၊
41സകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവന്‍ മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങള്‍ക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു.
41လူအပေါင်းတို့အား ထင်ရှားစွာပြတော်မမူ၊ ဘုရားသခင်ခန့် ထားတော်မူနှင့်သော သက်သေခံတည်း ဟူသော ငါတို့အား ထင်ရှားစွာ ပြတော်မူ၏။ သေခြင်းမှ ထမြောက်တော်မူသည်နောက်၊ ထိုသခင်နှင့် အတူ ငါတို့သည်စားသောက်ရကြ၏။
42ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായാധിപതിയായി ദൈവത്താല്‍ നിയമിക്കപ്പെട്ടവന്‍ അവന്‍ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാന്‍ അവന്‍ ഞങ്ങളോടു കല്പിച്ചു.
42ထိုသခင်သည်လည်း အသက်ရှင်သောသူတို့နှင့် သေသော သူတို့ကို တရားစီရင်သောသခင်ဖြစ်စေခြင်းငှါ၊ ဘုရားသခင်ခန့်ထားတော် မူကြောင်းကို လူအပေါင်းတို့အား ဟောပြောကြလော့။ သက်သေခံကြ လော့ဟု ငါတို့အားပညတ်ထားတော်မူ၏။
43അവനില്‍ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
43ထိုသခင်ကို ယုံကြည်သောသူရှိသမျှတို့သည် နာမတော် အားဖြင့် အပြစ်လွှတ်တော်မူခြင်း ကျေးဇူးကို ခံရကြလတံ့ဟူ၍ မရောဖက် အပေါင်းတို့သည် ထိုသခင် ၏ သက်သေခံဖြစ်ကြသည်ဟု ပေတရုမြွက် ဆို၏။
44ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോള്‍ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.
44ထိုစကားကို မြွက်ဆိုစဉ်၊ နှုတ်ကပတ်တရား တော်ကို ကြားနာရသော သူအပေါင်းတို့အပေါ်သို့ သန့်ရှင်းသောဝိညာဉ်တော်သည် သက်ရောက်တော်မူ၏။
45അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേള്‍ക്കയാല്‍
45တပါးအမျိုးသားတို့ အပေါ်သို့သန့်ရှင်းသော ဝိညာဉ်တော်၏ ကျေးဇူးကိုသွန်းလောင်းသောကြောင့်၊ အရေဖျားလှီးခြင်းကို ခံသောသူ တည်းဟူသော ပေတရု နှင့် ပါသမျှသော တပည့်တော်တို့သည် မိန်းမော တွေဝေခြင်းရှိကြ၏။
46പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികള്‍ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകര്‍ന്നതു കണ്ടു വിസ്മയിച്ചു.
46အကြောင်းမူကား၊ ထိုသူတို့သည် အမျိုးမျိုးသော ဘာသာစကား အားဖြင့်ပြော၍၊ ဘုရားသခင်ကို ချီးမွမ်း သည်ကိုကြားကြလေ၏။
47നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു.
47ထိုအခါကေတရုက၊ ငါတို့ကဲ့သို့ သန့်ရှင်းသော ဝိညာဉ်တော် ကိုခံရသော ဤသူတို့ကို ဗတ္တိဇံ မပေးစေ ခြင်းငှါ အဘယ်သူသည် ရေကို မြစ်တားနိုင်သနည်း ဟုဆိုလျက်၊
48പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ കല്പിച്ചു. അവന്‍ ചില ദിവസം അവിടെ താമസിക്കേണം എന്നു അവര്‍ അപേക്ഷിച്ചു.
48သခင်ဘုရား၏နာမ၌ ဗတ္တိဇံကို ခံစေမည် အကြောင်းစီရင် လေ၏။ ထိုနောက်မှပေတရုသည် ကာလအတန်အရာနေပါမည် အကြောင်းကို ထိုသူတို့ သည် တောင်းပန်ကြ၏။