Malayalam

Myanmar

Acts

9

1ശൌല്‍ കര്‍ത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കല്‍ ചെന്നു,
1ရှောလုသည်ကား၊ သခင်ဘုရား၏ တပည့်တော် တို့တဘက်၌ ခြိမ်းချောက်၍၊ အသေသတ်ခြင်းငှါ ပြင်းစွာအသက်ရှုသဖြင့်၊
2ദമസ്കൊസില്‍ ഈ മാര്‍ഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികള്‍ക്കു അവനോടു അധികാരപത്രം വാങ്ങി.
2ထိုဘာသာဝင်သော ယောက်ျားမိန်းမ တို့ကို တွေ့လျှင်၊ ချည်နှောင်၍ ယေရုရှလင်မြို့သို့ ပို့ဆောင် ရမည်အကြောင်း၊ ဒမာသတ်မြို့၌ ရှိသော တရားစရပ်မှူး တို့ထံသို့ မှာစာကိုပေးပါဟု ယဇ်ပုရောဟိတ် မင်းထံ၌ ဝင်၍ တောင်းပြီးမှ၊
3അവന്‍ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോള്‍ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി;
3သွား၍ ဒမာသက်မြို့အနီးသို့ရောက်သောအခါ၊ ကောင်းကင်ထဲက အလင်းသည် သူ့ပတ်လည်၍ ရုတ်ခနဲ ထွန်းတောက်လေ၏။
4അവന്‍ നിലത്തു വീണു; ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.
4ရှောလုသည် မြေပေါ်မှာလဲ၍နေစဉ်၊ ရှောလု၊ ရှောလု၊ အဘယ်ကြောင့် ငါ့ကိုညှဉ်းဆဲသနည်းဟု မိမိအား ပြောသောစကားသံကို ကြားလျှင်၊
5നീ ആരാകുന്നു, കര്‍ത്താവേ, എന്നു അവന്‍ ചോദിച്ചതിന്നുനീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍ .
5သခင်၊ ကိုယ်တော်သည် အဘယ်သူနည်းဟု မေးလျှောက်၏။ သခင်ဘုရားကလည်း၊ ငါကား သင် ညှဉ်းဆဲသော ယေရှုဖြစ်သတည်း။
6നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവന്‍ പറഞ്ഞു.
6သို့သော်လည်းထ၍ မြို့သို့ဝင်လော့။ သင်ပြု ရမည်အမှုကို ပြောလိမ့်မည်ဟုမိန့်တော်မူ၏။
7അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു.
7ရှောလုနှင့်အတူ သွားသောသူတို့သည် အသံကိုကြားရုံမျှသာ ရှိ၍၊ အဘယ်သူကိုမျှမမြင်ဘဲ မိန်းမောတွေဝေလျက်ရပ်နေကြ၏။
8ശൌല്‍ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവര്‍ അവനെ കൈകൂ പിടിച്ചു ദമസ്കൊസില്‍ കൂട്ടിക്കൊണ്ടുപോയി;
8ရှောလုသည်လည်းမြေမှထ၍ မျက်စိကို ဖွင့်သော်လည်း အဘယ်သူကိုမျှမမြင်နိုင်သည်ဖြစ်၍၊ သူ၏လက်ကိုဆွဲလျက် ဒမာသက် မြို့သို့ပို့ဆောင်ကြ၏။
9അവന്‍ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.
9သုံးရက်ပတ်လုံး မျက်စိမမြင်၊ မစားမသောက် ဘဲနေလေ၏။
10എന്നാല്‍ അനന്യാസ് എന്നൊരു ശിഷ്യന്‍ ദമസ്കൊസില്‍ ഉണ്ടായിരുന്നുഅവനെ കര്‍ത്താവു ഒരു ദര്‍ശനത്തില്‍അനന്യാസേ എന്നു വിളിച്ചു. കര്‍ത്താവേ, അടിയന്‍ ഇതാ എന്നു അവന്‍ വിളികേട്ടു.
10ထိုအခါ အာနနိအမည်ရှိသော တပည့်တော် တယောက်သည် ဒမာသက်မြို့၌ရှိ၏။ ထိုသူကို သခင် ဘုရားသည် ဗျာဒိတ်တော်အားဖြင့်၊ အာနနိဟူ၍ ခေါ်တော်မူလျှင်၊ အာနနိက၊ သခင်ဘုရား အကျွန်ုပ်ရှိပါ သည်ဟုလျှောက်၏။
11കര്‍ത്താവു അവനോടുനീ എഴുന്നേറ്റു നേര്‍വ്വീഥി എന്ന തെരുവില്‍ ചെന്നു, യൂദയുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക;
11သခင်ဘုရားကလည်း၊ သင်သည်ထ၍ လမ်း ဖြောင့်အမည်ရှိသော လမ်းသို့သွားလော့။ ရှောလု အမည် ရှိသောတာရှုမြို့သားကို ယုဒ၏ အိမ်၌ရှာဖွေလော့။ အကြောင်းမူကား၊ ထိုသူသည် ဆုတောင်းလျက်နေ၏။
12അവന്‍ പ്രാര്‍ത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷന്‍ അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്റെ മേല കൈ വെക്കുന്നതു അവന്‍ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.
12မိမိမျက်စိကို မြင်ပြန်စေခြင်းငှါ အာနနိအမည်ရှိ သော သူသည် ဝင်၍၊ မိမိအပေါ်၌ လက်တင်သည်ကို ဗျာဒိတ်တော်အားဖြင့် မြင်လေပြီ ဟုမိန့်တော်မူ၏။
13അതിന്നു അനന്യാസ്കര്‍ത്താവേ, ആ മനുഷ്യന്‍ യെരൂശലേമില്‍ നിന്റെ വിശുദ്ധന്മാര്‍ക്കും എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാന്‍ കേട്ടിരിക്കുന്നു.
13အာနနိကလည်း၊ သခင်ဘုရား၊ ထိုသူသည် ယေရုရှလင်မြို့၌ ကိုယ်တော်၏ သန့်ရှင်းသူတို့ကို အလယ်မျှလောက်ပင် ညှဉ်းဆဲသည်ကို လူများပြော၍ အကျွန်ုပ်ကြားရပါပြီ။
14ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാന്‍ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.
14ဤအရပ်၌လည်းကိုယ်တော်ကို ပဌနာပြုသော သူရှိသမျှတို့ကို ချည်နှောင်ရမည်အခွင့်ကို ယဇ်ပုရောဟိတ် အကြီးတို့ထံ၌ ရပါသည်ဟု ပြန်လျှောက်၏။
15കര്‍ത്താവു അവനോടുനീ പോക; അവന്‍ എന്റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.
15သခင်ဘုရားကလည်း၊ ထိုသူကားတပါး အမျိုး သားတို့နှင့် ရှင်ဘုရင်တို့ထံသို့၎င်း၊ ဣသရေလ အမျိုးသား တို့ရှိရာသို့၎င်း၊ ငါ၏နာမကို ပို့ဆောင်စေခြင်းငှါ ငါရွေး ကောက်သော တန်ဆာဖြစ်၏။
16എന്റെ നാമത്തിന്നു വേണ്ടി അവന്‍ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും എന്നു പറഞ്ഞു.
16အကြောင်းမူကား၊ ထိုသူသည်ငါ၏နာမကြောင့် အဘယ်မျှ လောက်ပင် ဆင်းရဲခံရမည်ကို ငါသည် သူ့အားပြမည်။ ထိုကြောင့် သင်သွားလော့ဟု အာနနိအား မိန့်တော်မူ၏။
17അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്നു അവന്റെമേല്‍ കൈ വെച്ചുശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണ്ണന്‍ ആകേണ്ടതിന്നു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
17အာနနိသည်လည်းသွား၍ အိမ်သို့ရောက်လျှင်၊ ရှောလု အပေါ်၌ မိမိလက်ကိုတင်၍၊ ညီရှောလု၊ သင်လာသောလမ်း၌ သင့်အား ထင်ရှားတော်မူသော သခင်ယေရှုသည် သင်၏မျက်စိမြင်ပြန်စေခြင်းငှါ ၎င်း၊ သင့်ကိုသန့်ရှင်းသော ဝိညာဉ်တော်နှင့် ပြည့်စေခြင်းငှါ၎င်း ငါကို စေခန့်တော်မူသည်ဟုပြောဆို၏။
18ഉടനെ അവന്റെ കണ്ണില്‍ നിന്നു ചെതുമ്പല്‍ പോലെ വീണു; കാഴ്ച ലഭിച്ചു അവന്‍ എഴുന്നേറ്റു സ്നാനം ഏല്‍ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.
18ထိုခဏ၌ ရှောလု၏ မျက်စိမှ ငါးကြေးကွာ ကျသကဲ့သို့ဖြစ်၍၊ မျက်စိမြင်ပြန်သဖြင့်ထ၍ ဗတ္တိဇံ ကိုခံပြီးလျှင်၊ အစာအာဟာရကို သုံးဆောင်၍ အားဖြည့် လေ၏။
19അവന്‍ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാള്‍ പാര്‍ത്തു,
19ထိုနောက်ရှောလုသည် ဒမာသက်မြို့၌ရှိသော တပည့်တော်တို့ နှင့်အတူ ကာလအတန်အရာနေ၍၊
20യേശു തന്നേ ദൈവപുത്രന്‍ എന്നു പള്ളികളില്‍ പ്രസംഗിച്ചു.
20ယေရှုသည် ဘုရားသခင်၏ သားတော်ဖြစ် ကြောင်းကို တရားစရပ်တို့၌ မဆိုင်းမလင့် ဟောလေ၏။
21കേട്ടവര്‍ എല്ലാവരും വിസ്മയിച്ചുയെരൂശലേമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ക്കും നാശം ചെയ്തവന്‍ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു.
21ကြားသောသူအပေါင်းတို့သည် အံ့ဩ၍၊ ဤ သူကား၊ ထိုသခင်ကို ပဌနာပြုသောသူတို့ကို ယေရုရှလင် မြို့၌ ဖျက်ဆီးသည် သာမက၊ ထိုသူများကိုချည်နှောင်၍ ယဇ်ပုရောဟိတ်အကြီးတို့ထံသို့ ပို့ဆောင်ခြင်းငှါ ဤအရပ် သို့ လာသောသူဖြစ်သည် မဟုတ်လောဟု ဆိုကြ၏။
22ശൌലോ മേല്‍ക്കുമേല്‍ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസില്‍ പാര്‍ക്കുംന്ന യെഹൂദന്മാരെ മിണ്ടാതാക്കി.
22ရှောလုသည်လည်း အားတိုးပွားသဖြင့် ဒမာသက်မြို့၌နေသော ယုဒလူတို့သည် ပြောသမျှသော စကားကိုချေ၍၊ ယေရှုသည် ခရစ်တော် ဖြစ်ကြောင်းကို ထင်ရှားစွာပြ၏။
23കുറെനാള്‍ കഴിഞ്ഞപ്പോള്‍ യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ ആലോചിച്ചു.
23ကာလကြာမြင့်ပြီးမှ၊ ရှောလုကိုသတ်အံ့သောငှါ၊ ယုဒလူတို့ သည်အချင်းချင်းတိုင်ပင်ကြ၏။
24ശൌല്‍ അവരുടെ കൂട്ടുകെട്ടു അറിഞ്ഞു; അവനെ കൊല്ലുവാന്‍ അവര്‍ രാവും പകലും നഗര ഗോപുരങ്ങളില്‍ കാവല്‍ വെച്ചു.
24ထိုအကြံအစည်ကို ရှောလုသည်သိ၏။ သူ့ကို သတ်အံ့သောငှါ မြို့တံခါးတို့ကို နေ့ညဉ့်မပြတ် စောင့်ကြ သောကြောင့်၊
25എന്നാല്‍ അവന്റെ ശിഷ്യന്മാര്‍ രാത്രിയില്‍ അവനെ ഒരു കൊട്ടയിലാക്കി മതില്‍വഴിയായി ഇറക്കിവിട്ടു.
25တပည့်တော်တို့သည် ညဉ့်အခါသူ့ကိုယူ၍ တောင်း၌ ထည့်ပြီးလျှင် မြို့ရိုးပေါ်က လျှော့ချကြ၏။
26അവന്‍ യെരൂശലേമില്‍ എത്തിയാറെ ശിഷ്യന്മാരോടു ചേരുവാന്‍ ശ്രമിച്ചു; എന്നാല്‍ അവന്‍ ഒരു ശിഷ്യന്‍ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.
26ယေရုရှင်လင်မြို့သို့ရောက်သောအခါ၊ တပည့် တော်တို့နှင့် ပေါင်းဘော်မည်ပြုသော်၊ သူသည် တပည့်တော်ဖြစ်ကြောင်းကို တပည့်တော် အပေါင်းတို့ သည် မယုံသဖြင့် သူ့ကိုကြောက်ရွံ့ကြ၏။
27ബര്‍ന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കല്‍ കൊണ്ടു ചെന്നു; അവന്‍ വഴിയില്‍ വെച്ചു കര്‍ത്താവിനെ കണ്ടതും കര്‍ത്താവു അവനോടു സംസാരിച്ചതും ദമസ്കൊസില്‍ അവന്‍ യേശുവിന്റെ നാമത്തില്‍ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോടു വിവരിച്ചു പറഞ്ഞു.
27ထိုအခါဗာနဗသည် သူ့ကိုခေါ်၍ တမန်တော် များထံသို့ ပို့ဆောင်ပြီးလျှင်၊ အထက်ကရှောလုသည် လမ်းခရီး၌ သခင်ဘုရားကို မြင်သည်ဟူ၍၎င်း၊ သူ့အားမိန့်တော်မူသည်ဟ၍၎င်း၊ ဒမာသက်မြို့၌ ယေရှု၏နာမတော်ကိုအမှီပြုလျက်၊ ရဲရင့်စွာဟောသည်ဟူ၍၎င်းပြောလေ၏။
28പിന്നെ അവന്‍ യെരൂശലേമില്‍ അവരുമായി പെരുമാറുകയും കര്‍ത്താവിന്റെ നാമത്തില്‍ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു.
28ထိုနောက်မှ ရှောလုသည် ယေရုရှလင်မြို့၌ တမန်တော်တို့နှင့် ပေါင်းဘော်၍၊ သခင်ယေရှု၏ နာမတော်ကိုအမှီပြု၍ ရဲရင့်စွာ ဟောလျက် နေ၏။
29യവനഭാഷക്കാരായ യെഹൂദന്മാരോടും അവന്‍ സംഭാഷിച്ചു തര്‍ക്കിച്ചു; അവരോ അവനെ കൊല്ലുവാന്‍ വട്ടംകൂട്ടി.
29ဟေလေနစ်လူတို့နှင့် နှီးနှောပြောဆိုသဖြင့်၊ ထိုသူတို့သည် ရှောလုကိုသတ်မည်ဟု အားထုတ်ကြ၏။
30സഹോദരന്മാര്‍ അതു അറിഞ്ഞു അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നു തര്‍സൊസിലേക്കു അയച്ചു.
30ထိုအကြောင်းကို ညီအစ်ကိုတို့သည် ကြားသိ လျှင်၊ ရှောလုကို ကဲသရိမြို့သို့ပို့၍ တာရှုမြို့ တိုင်အောင် စေလွှတ်ကြ၏။
31അങ്ങനെ യെഹൂദ്യാ, ഗലീല, ശമര്യ എന്നീ ദേശങ്ങളില്‍ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവര്‍ദ്ധന പ്രാപിച്ചും കര്‍ത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.
31ထိုအခါယုဒပြည်၊ ဂါလိလဲပြည်၊ ရှမာရိပြည် အရပ်ရပ်တို့တွင် အသင်းတော်တို့သည် ငြိမ်သက်၍ တည်ဆောက်ခြင်းရှိကြ၏။ သခင်ဘုရားကို ကြောက်ရွံ့ ခြင်း၌၎င်း၊ သန့်ရှင်းသောဝိညာဉ်တော်၏ အဆုံးအမ၌ ၎င်း၊ မွေ့လျော်သောအားဖြင့် ပွားများကြ၏။
32പത്രൊസ് എല്ലാടവും സഞ്ചരിക്കയില്‍ ലുദ്ദയില്‍ പാര്‍ക്കുംന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു;
32ပေတရုသည် အရပ်ရပ်တို့ကို လှည့်လည်သည် တွင် သန့်ရှင်းသူ တို့ရှိရာ လုဒ္ဒမြို့သို့ရောက်လေ၏။
33അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പില്‍ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു.
33ထိုအရပ်၌ အဲနေအမည်ရှိသော တုံးလုံးနေ သော သူတယောက်ကိုတွေ့လျှင်၊ အဲနေ၊ ယေရှုခရစ်သည် သင့်အားချမ်းသာပေးတော်မူ၏။
34പത്രൊസ് അവനോടുഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊള്‍ക എന്നു പറഞ്ഞു; ഉടനെ അവന്‍ എഴുന്നേറ്റു.
34ထ၍အိပ်ရာကိုပြင်လော့ဟု ပေတရုဆိုသော်၊ ထိုသူသည် ချက်ခြင်းထ၏။
35ലുദ്ദയിലും ശാരോനിലും പാര്‍ക്കുംന്നവര്‍ എല്ലാവരും അവനെ കണ്ടു കര്‍ത്താവിങ്കലേക്കു തിരിഞ്ഞു.
35လုဒ္ဒမြို့နှင့်ရှာရုန်မြို့၌ နေသောသူ အပေါင်း တို့သည် ထိုသူကို မြင်၍ သခင်ဘုရားထံတော်သို့ ပြောင်းလဲကြ၏။
36യോപ്പയില്‍ പേടമാന്‍ എന്നര്‍ത്ഥമുള്ള തബീഥാ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവള്‍ വളരെ സല്‍പ്രവൃത്തികളും ധര്‍മ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.
36ယုပွေမြို့၌ ဒေါ်ကာဟုဆိုလိုသော တဗိသ အမည်ရှိသော တပည့်တော်မ တယောက်ရှိ၏။ ထိုမိန်းမ သည် ကောင်းသောအကျင့်၊ စွန့်ကြဲခြင်း အကျင့်နှင့် ပြည့်စုံလျက်၊
37ആ കാലത്ത് അവള്‍ ദീനം പിടിച്ചു മരിച്ചു; അവര്‍ അവളെ കുളിപ്പിച്ചു ഒരു മാളികമുറിയില്‍ കിടത്തി.
37ထိုအခါ၌နာ၍သေလေ၏။ အလောင်းကို ရေချိုးပြီးလျှင် အထက်ခန်း၌တင်ထားကြ၏။
38ലുദ്ദ യോപ്പെക്കു സമീപമാകയാല്‍ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാര്‍ കേട്ടുനീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാന്‍ രണ്ടു ആളെ അവന്റെ അടുക്കല്‍ അയച്ചു.
38လုဒ္ဒမြို့သည် ယုပွေမြို့နှင့် နီးသည်ဖြစ်၍ ထိုမြို့၌ ပေတရု ရှိကြောင်းကို တပည့်တော်တို့သည်ကြားလျှင်၊ ပေတရုသည် အလျင်အမြန် ကြွလာပါမည် အကြောင်း လူနှစ်ယောက်ကို စေလွှတ်၍ တောင်းပန် ကြ၏။
39പത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോള്‍ അവര്‍ അവനെ മാളികമുറിയില്‍ കൊണ്ടുപോയി; അവിടെ വിധവമാര്‍ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോള്‍ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു.
39ပေတရုသည် ထ၍ထိုသူတို့နှင့် အတူလိုက်လေ ၏။ ရောက်လျှင် အထက်ခန်းသို့ခေါ်ပင့်၍ မုတ်ဆိုးမ များတို့သည် ငိုကြွေးလျက်၊ သူတို့နှင့်အတူ ဒေါ်ကာရှိ စဉ်အခါလုပ်ခဲ့သော အင်္ကျီနှင့် အဝတ်များကို ပြလျက် ရှိကြ၏။
40പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു ശവത്തിന്റെ നേരെ തിരിഞ്ഞുതബീത്ഥയേ, എഴുന്നേല്‍ക്കൂ എന്നു പറഞ്ഞുഅവള്‍ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു.
40ပေတရုသည် ထိုသူအပေါင်းတို့ကို ပြင်သို့ထွက် စေသည်နောက်၊ ကိုယ်တိုင်ဒူးထောက်၍ ဆုတောင်း ပဌနာပြုပြီးလျှင်၊ ထိုအလောင်းသို့ မျက်နှာလှည့်၍၊ တဗိသ၊ ထလော့ဟုဆိုလေ၏။ ထိုမိန်းမ သည် မျက်စိကို ဖွင့်၍ ပေတရုကိုမြင်လျှင် ထ၍ထိုင်၏။
41അവന്‍ കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പില്‍ നിറുത്തി.
41ပေတရုသည် မိမိလက်ကို သူ့အားပေး၍ ချီကြွပြီးမှ၊ သန့်ရှင်း သူတို့နှင့် မုတ်ဆိုးမတို့ကိုခေါ်၍ အသက်ရှင်လျက်ရှိသော ထိုမိန်းမကို ပြလေ၏။
42ഇതു യോപ്പയില്‍ എങ്ങും പ്രസിദ്ധമായി,
42ထိုအကြောင်းကို ယုပွေမြို့၌ အနှံ့အပြား သိကြ ၍၊ လူများတို့သည် သခင်ဘုရားကိုယုံကြည်ခြင်းသို့ ရောက်ကြ၏။
43പലരും കര്‍ത്താവില്‍ വിശ്വസിച്ചു. പിന്നെ അവന്‍ തോല്‍ക്കൊല്ലനായ ശിമോന്‍ എന്ന ഒരുത്തനോടുകൂടെ വളരെ നാള്‍ യോപ്പയില്‍ പാര്‍ത്തുഭ
43ပေတရုသည် ယုပွေမြို့၌ရှိမုန်အမည်ရှိသော သားရေ လုပ်သမားနှင့်အတူ ကြာမြင့်စွာနေ၏။