1ആ കാലത്തു ഹെരോദാരാജാവു സഭയില്‍ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി.
1ထိုအခါဟေရုဒ်မင်းကြီးသည် သင်းဝင်သူ အချို့ တို့ကို ညှဉ်းဆဲ ခြင်းငှါစီရင်၍၊
2യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവന്‍ വാള്‍കൊണ്ടു കൊന്നു.
2ယောဟန်၏အစ်ကိုဖြစ်သော ယာကုပ်ကို ထား နှင့်ကွပ်မျက် လေ၏။
3അതു യെഹൂദന്മാര്‍ക്കും പ്രസാദമായി എന്നു കണ്ടു അവന്‍ പത്രൊസിനെയും പിടിച്ചു. അപ്പോള്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ ആയിരുന്നു.
3ယုဒလူတို့သည် အားရဝမ်းမြောက်ခြင်း ရှိသည် ကိုမြင်လျှင်၊ အဇုမပွဲနေ့ရက်တို့၌ တဖန်ထပ်၍၊
4അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പില്‍ നിറുത്തുവാന്‍ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാന്‍ നന്നാലു ചേവകര്‍ ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു.
4ပေတရုကိုလည်း ဘမ်းဆီးပြီးမှ၊ ပသခါပွဲလွန်လျှင် လူများတို့အား ထုတ်ပေးမည်အကြံနှင့် အစောင့် အရှောက်စစ်သူရဲ တကျိပ်ခြောက် ယောက်တို့၌အပ်၍ ထောင်တွင်လှောင်ထားလေ၏။
5ഇങ്ങനെ പത്രൊസിനെ തടവില്‍ സൂക്ഷിച്ചുവരുമ്പോള്‍ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥന കഴിച്ചുപോന്നു.
5ပေတရုသည်ထောင်၌ အကျင်းနေရစဉ်၊ သင်း ဝင်သူတို့သည် သူ့ဘို့ကြိုးစား၍ ဘုရားသခင်ကို ဆုတောင်းဝတ်ပြုကြ၏။
6ഹെരോദാവു അവനെ ജനത്തിന്റെ മുമ്പില്‍ നിറുത്തുവാന്‍ ഭാവിച്ചതിന്റെ തലെരാത്രിയില്‍ പത്രൊസ് രണ്ടു ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവില്‍ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പില്‍ കാവല്‍ക്കാര്‍ കാരാഗൃഹം കാത്തുകൊണ്ടിരുന്നു.
6ပေတရုသည် ဟေရုဒ်မင်းထုတ်ခါနီး၊ ညဉ့်အချိန် တွင် သံကြိုး နှစ်စင်းနှင့် ချည်နှောင်ခြင်းကိုခံရလျက်၊ စစ်သူရဲနှစ်ယောက်တို့အလယ်၌ အိပ်ပျော်၍၊ အစောင့် များ တို့သည် ထောင်တံခါးရှေ့မှာ စောင့်နေကြ၏။
7പെട്ടെന്നു കര്‍ത്താവിന്റെ ദൂതന്‍ അവിടെ പ്രത്യക്ഷനായി, അറയില്‍ ഒരു വെളിച്ചം പ്രകാശിച്ചു. അവന്‍ പത്രൊസിനെ വിലാപ്പുറത്തു തട്ടിവേഗം എഴുന്നേല്‍ക്ക എന്നു പറഞ്ഞു അവനെ ഉണര്‍ത്തി; ഉടനെ അവന്റെ ചങ്ങല കൈമേല്‍ നിന്നു വീണു പോയി.
7ထိုအခါ ထာဝရဘုရား၏ ကောင်းကင်တမန် သည် ပေါ်လာလျှင် ထောင်အိမ်၌ အလင်းထွန်းတောက် လေ၏။ ကောင်းကင်တမန်သည် ပေတရု၏ နံဖေးကို ပုတ်ခတ်၍၊ အလျင်အမြန်ထလော့ဟု ဆိုလျက်ထစေ ၏။ သံကြိုးသည်လည်း ပေတရုလက်မှကျွတ်လေ၏။
8ദൂതന്‍ അവനോടുഅര കെട്ടി ചെരിപ്പു ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു; നിന്റെ വസ്ത്രം പുതെച്ചു എന്റെ പിന്നാലെ വരിക എന്നു പറഞ്ഞു.
8ကောင်းကင်တမန်ကလည်း၊ သင်၏ ခါးပန်းကို စည်းလော့။ ခြေနင်းကိုလည်းစည်းလော့ဟုဆိုလျှင်၊ ဆိုသည်အတိုင်း ပေတရုပြု၏။ ဝတ်လုံကိုခြုံ၍ ငါ့နောက်သို့လိုက်လော့ဟုဆိုပြန်၏။
9അവന്‍ പിന്നാലെ ചെന്നു, ദൂതന്‍ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താന്‍ ഒരു ദര്‍ശനം കാണുന്നു എന്നു നിരൂപിച്ചു.
9ပေတရုသည် ထွက်၍လိုက်သော်လည်း၊ ကောင်းကင်တမန် ပြုသမျှတို့သည် မှန်သောအမှုအရာ ဖြစ်သည်ဟု မသိမမှတ်ဘဲ၊ မိမိသည် ဗျာဒိတ်ရူပါရုံကို မြင်သည်ဟုထင်လေ၏။
10അവര്‍ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തില്‍ ചെല്ലുന്ന ഇരിമ്പു വാതില്‍ക്കല്‍ എത്തി. അതു അവര്‍ക്കും സ്വതവെ തുറന്നു; അവര്‍ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതന്‍ അവനെ വിട്ടുപോയി.
10လူစောင့်နှစ်တန်ကို လွန်သွား၍ မြို့ထဲသို့ ဝင်သော သံတံခါး သို့ရောက်လျှင်၊ ထိုတံခါးသည် အလိုလို ပွင့်သဖြင့် သူတို့သည်ထွက်၍ လမ်းတကြောင်း၌ ရှောက်သွားပြီးမှ၊ ကောင်းကင်တမန်သည် ချက်ခြင်း ပေတရုမှ ခွါ၍ သွားလေ၏။
11പത്രൊസിന്നു സുബോധം വന്നിട്ടു കര്‍ത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യില്‍നിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷിയില്‍നിന്നും എന്നെ വിടുവിച്ചു എന്നു ഞാന്‍ ഇപ്പോള്‍ വാസ്തവമായി അറിയുന്നു എന്നു അവന്‍ പറഞ്ഞു.
11ပေတရုသည် သတိရလျှင်၊ ယခုပင် သခင်ဘုရားသည် မိမိကောင်းကင်တမန်ကို စေလွှတ်၍ ဟေရုဒ်မင်း လက်မှ၎င်း၊ ယုဒလူတို့၏ မြော်လင့်ခြင်းမှ ၎င်း၊ ငါ့ကိုကယ်နှုတ်တော်မူသည် ငါအမှန်သိ၏ဟု အောက်မေ့စဉ်၊
12ഇങ്ങനെ ഗ്രഹിച്ച ശേഷം അവന്‍ മര്‍ക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടില്‍ ചെന്നു. അവിടെ അനേകര്‍ ഒരുമിച്ചു കൂടി പ്രാര്‍ത്ഥിച്ചുകെണ്ടിരുന്നു.
12လူများစုဝေး၍ ဆုတောင်းရာ၊ မာကုအမည် သစ်ကိုရသော ယောဟန်၏အမိဖြစ်သော မာရိ၏ အိမ်သို့ရောက်၍၊
13അവന്‍ പടിപ്പുരവാതില്‍ക്കല്‍ മുട്ടിയാറെ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേള്‍പ്പാന്‍ അടുത്തുവന്നു.
13အိမ်ဦးတံခါးကိုခေါက်လေသော်၊ ရောဒေအမည် ရှိသော မိန်းမငယ်တယောက်သည် နားထောင်ခြင်း ငှါလာ၍၊
14പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താല്‍ പടിവാതില്‍ തുറക്കാതെ അകത്തേക്കു ഔടി, പത്രൊസ് പടിപ്പുരെക്കല്‍ നിലക്കുന്നുഎന്നു അറിയിച്ചു.
14ပေတရု၏စကားအသံကိုသိလျှင်၊ ဝမ်းမြောက်သော အားဖြင့် တံခါးကို မဖွင့်ဘဲ အထဲသို့ပြေးဝင်၍၊ ပေတရု သည် တံခါးရှေ့မှာရပ်နေသည်ဟု ကြားပြော၏။
15അവര്‍ അവളോടുനിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു; അവളോഅല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോള്‍ അവന്റെ ദൂതന്‍ ആകുന്നു എന്നു അവര്‍ പറഞ്ഞു.
15ထိုသူတို့က၊ သင်သည်အရှုးဖြစ်၏ဟု ထို မိန်းမငယ်အားဆိုကြသော်လည်း၊ ပေတရုအမှန် ရှိသည်ဟု သူသည်ခိုင်မာစွာဆိုလျှင်၊ ပေတရု၏ ကောင်းကင်တမန်ဖြစ်လိမ့်မည်ဟုဆိုကြ၏။
16പത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവര്‍ തുറന്നപ്പോള്‍ അവനെ കണ്ടു വിസ്മയിച്ചു.
16ပေတရုသည် ခေါက်၍နေသော်၊ တံခါးကို ဖွင့်ကြ၍ သူ့ကိုမြင် သဖြင့် အလွန်တရာအံ့ဩကြ၏။
17അവര്‍ മിണ്ടാതിരിപ്പാന്‍ അവന്‍ ആംഗ്യം കാട്ടി, കര്‍ത്താവു തന്നെ തടവില്‍നിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞു കേള്‍പ്പിച്ചു; ഇതു യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിന്‍ എന്നു പറഞ്ഞു; പിന്നെ അവന്‍ പുറപ്പെട്ടു വേറൊരു സ്ഥലത്തേക്കു പോയി.
17ပေတရုသည်လည်း ထိုသူတို့ကိုတိတ်ဆိတ်စွာ နေစေခြင်းငှါ မိမိလက်နှင့်အမှတ်ပေး၍ မိမိကို ထောင်ထဲကသခင်ဘုရားနှုတ်တော်မူ သော အကြောင်းအရာကို ဘော်ပြပြီးမှ၊ သင်တို့သွား၍ ယာကုပ်နှင့် ညီ အစ်ကိုတို့အား ဤအကြောင်းများကို ပြန်ကြားကြလော့ဟု ဆိုပြီးလျှင်၊ ထွက်၍အခြားတပါးသို့သွားလေ၏။
18നേരം വെളുത്തപ്പോള്‍ പത്രൊസ് എവിടെ പോയി എന്നു പടയാളികള്‍ക്കു അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി
18မိုဃ်းလင်းသောအခါ စစ်သူရဲတို့သည် ပေတရု၌ အဘယ်သို့ ဖြစ်သနည်းဟု ရုန်းရင်းခတ်မျှ ဖြစ်ကြ၏။
19ഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാല്‍ കാവല്‍ക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാന്‍ കല്പിച്ചു; പിന്നെ അവന്‍ യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാര്‍ത്തു.
19ဟေရုဒ်မင်းသည် ပေတရုကိုရှာ၍ မတွေ့သည် ရှိသော်၊ စောင့်ရှောက်သောသူတို့ကို စစ်ကြောပြီးမှ သတ်မည်အကြောင်းကို စီရင်လေ၏။
20അവന്‍ സോര്യരുടെയും സിദോന്യരുടെയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോള്‍ രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന്നു ആഹാരം കിട്ടിവരികയാല്‍ അവര്‍ ഏകമനസ്സോടെ അവന്റെ അടുക്കല്‍ ചെന്നു, രാജാവിന്റെ പള്ളിയറക്കാരനായ ബ്ളസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു.
20ထိုနောက်၊ ဟေရုဒ်မင်းသည် ယုဒပြည်မှ ကဲသရိမြို့သို့သွား၍ နေသည်ရှိသော်၊ တုရုမြို့သားနှင့် ဇိဒုန် မြို့သားတို့ကို အမျက်ထွက်လေ၏။ ထိုသူတို့သည် တညီတညွတ်တည်းလာကြ၍၊ ဗလတ္တုအမည်ရှိသော အတွင်းဝန်ကို ဖျောင်းဖျပြီးမှ၊ အမျက်တော်ပြေမည်အကြောင်း တောင်းပန်ကြ၏။ အကြောင်းမူကား၊ သူတို့ပြည်သည်ပြည်တော်ကိုမှီ၍ ကျွေးမွေးခြင်းကိုခံရ၏။
21നിശ്ചയിച്ച ദിവസത്തില്‍ ഹെരോദാവു രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തില്‍ ഇരുന്നു അവരോടു പ്രസംഗം കഴിച്ചു.
21ဟေရုဒ်မင်းသည်လည်း ချိန်းချက်သောနေ့၌ မင်းမြောက် တန်ဆာကိုဝတ်ဆင်၍ ပလ္လင်တော်ပေါ်မှာ ထိုင်လျက် ထိုသူတို့အားမိန့် တော်မူ၏။
22ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആര്‍ത്തു.
22လူများတို့က၊ ဤအသံသည်လူ၏အသံမဟုတ်။ ဘုရားသခင်၏ အသံဖြစ်၏ဟု ကြွေးကြော်ကြသည် ရှိသော်၊
23അവന്‍ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാല്‍ കര്‍ത്താവിന്റെ ദൂതന്‍ ഉടനെ അവനെ അടിച്ചു, അവന്‍ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.
23ထိုမင်းကြီးသည် ဘုရားသခင်၏ ဂုဏ်အသရေတော်ကို မထောက်ထားသောကြောင့်၊ ထိုခဏခြင်းတွင် ထာဝရဘုရား၏ ကောင်းကင်တမန်သည် ဒဏ်ခတ်၍၊ ကိုယ်တွင်း၌ ပိုးများကိုက်သဖြင့် အနိစ္စရောက်လေ၏။
24എന്നാല്‍ ദൈവ വചനം മേലക്കുമേല്‍ പരന്നുകൊണ്ടിരുന്നു.
24ဘုရားသခင်၏ သာသနာတော်သည် တိုးပွားများပြားလာ၏။
25ബര്‍ന്നാബാസും ശൌലും ശുശ്രൂഷ നിവര്‍ത്തിച്ച ശേഷം മര്‍ക്കൊസ് എന്നു മറു പേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരൂശലേം വിട്ടു മടങ്ങിപ്പോന്നു.
25ဗာနဗနှင့် ရှောလုတို့သည် လုပ်ကျွေးခြင်းအမှုကို ဆောင်ရွက်ပြီးလျှင်၊ မာကုအမည်သစ်ကိုရသော ယောဟန်ကိုလည်း ခေါ်ခဲ့၍ ယေရုရှလင်မြို့မှပြန်ကြ၏။