Malayalam

Myanmar

Acts

13

1അന്ത്യൊക്ക്യയിലെ സഭയില്‍ ബര്‍ന്നബാസ്, നീഗര്‍ എന്നു പേരുള്ള ശിമോന്‍ , കുറേനക്കാരനായ ലൂക്യൊസ്, ഇട പ്രഭുവമായ ഹെരോദാവോടുകൂടെ വളര്‍ന്ന മനായേന്‍ , ശൌല്‍ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.
1အန္တိအုတ်မြို့တွင်ရှိသော အသင်းတော်၌ ဗာနဗမှစ၍ နိဂါဟု ခေါ်ဝေါ်သော ရှုမောင်၊ ကုရေနေ ပြည်သားလုကိ၊ စော်ဘွားဟေရုဒ်၏ သူငယ်ချင်း အရင်း ဖြစ်သော မာနင်နှင့်ရှောလုတည်းဟူသော ပရောဖက် ပြုသူ၊ ဆရာပြုသူရှိကြ၏။
2അവര്‍ കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോള്‍ഞാന്‍ ബര്‍ന്നബാസിനെയും ശെഘിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേര്‍തിരിപ്പിന്‍ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.
2ထိုသူတို့သည်သခင်ဘုရား ဝတ်ကိုပြု၍ အစာကို ရှောင်ကြစဉ်၊ သန့်ရှင်းသောဝိညာဉ်တော်က၊ ငါခန့်ထားသောအမှုကို ဆောင်ရွက် စေခြင်းငှါ ဗာနဗနှင့် ရှောလု တို့ကို ရွေးချယ် ခွဲထားကြလော့ဟု မိန့်တော် မူသည် အတိုင်း၊
3അങ്ങനെ അവര്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ചു അവരുടെ മേല്‍ കൈവെച്ചു അവരെ പറഞ്ഞയച്ചു.
3အစာရှောင်၍ ပဌနာပြုလျက်၊ ထိုသူတို့ခေါင်း ပေါ်မှာ လက်ကို တင်၍လွှတ်လိုက်ကြ၏။
4പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവര്‍ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പല്‍ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി
4ထိုသို့သန့်ရှင်းသော ဝိညာဉ်တော် စေလွှတ် တော်မူသောအားဖြင့်၊ ထိုသူတို့သည် သေလုကိမြို့သို့ သွား၍ ထိုမြို့မှ သင်္ဘောနှင့် လွှင့်သဖြင့်၊ ကုပရုကျွန်းသို့ ရောက်ကြ၏။
5സലമീസില്‍ ചെന്നു യെഹൂദന്മാരുടെ പള്ളിയില്‍ ദൈവവചനം അറിയിച്ചു. യോഹന്നാന്‍ അവര്‍ക്കും ഭൃത്യനായിട്ടു ഉണ്ടായിരുന്നു.
5ရှာလမိမြို့၌ရှိနေစဉ်၊ ယုဒတရားစရပ်များတွင် ဘုရားသခင်၏ နှုတ်ကပတ် တရားတော်ကို ဟောပြော ကြ၏။ ယောဟန်သည်လည်း ထိုသူတို့၏ လက်ထောက် ဖြစ်သတည်း။
6അവര്‍ ദ്വീപില്‍കൂടി പാഫൊസ്വരെ ചെന്നപ്പോള്‍ ബര്‍യേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.
6တကျွန်းလုံးကို ရှောက်၍ပါဖုမြို့သို့ရောက်လျှင်၊
7അവന്‍ ബുദ്ധിമാനായ സെര്‍ഗ്ഗ്യൊസ് പൌലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവര്‍ ബര്‍ന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേള്‍പ്പാന്‍ ആഗ്രഹിച്ചു.
7ဗာယေရှုအမည်ရှိသော ယုဒအမျိုးသား မိစ္ဆာပရောဖက် ဖြစ်သော နတ်ဝိဇ္ဇာအတ်သမားကို မြို့ဝန် မင်းသေရဂိပေါလု ထံ၌တွေ့ကြ၏။ ထိုမြို့ဝန်သည် ပညာသတိရှိသဖြင့်၊ ဗာနဗနှင့်ရှောလုတို့ကို ခေါ်ပင့်၍ ဘုရားသခင်၏ နှုတ်ကပတ်တရားတော် ကိုနာလိုသောစိတ်ရှိသော်၊
8എന്നാല്‍ എലീമാസ് എന്ന വിദ്വാന്‍ -- ഇതാകുന്നു അവന്റെ പേരിന്റെ അര്‍ത്ഥം -- അവരോടു എതിര്‍ത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാന്‍ ശ്രമിച്ചു.
8အနက်အားဖြင့် နတ်ဝိဇ္ဇာအတတ်သမားဟု ဆိုလိုသော ဧလုမ အမည်ရှိသောထိုသူသည် မြို့ဝန်ကို ယုံကြည်ခြင်းမှ လွှဲအံ့သောငှါ တမန်တော်တို့ကို ဟန့်တားလေ၏။
9അപ്പോള്‍ പൌലൊസ് എന്നും പേരുള്ള ശൌല്‍ പരിശുദ്ധാത്മപൂര്‍ണ്ണനായി അവനെ ഉറ്റുനോക്കി
9ထိုအခါပေါလုဟု အမည်တွင်သော ရှောလု သည် သန့်ရှင်း သော ဝိညာဉ်တော်နှင့်ပြည့်သဖြင့်၊ ထို နတ်ဝိဇ္ဇာအတတ်သမားကို စေ့စေ့ကြည့်ရှုလျက်၊
10ഹേ സകലകപടവും സകല ധൂര്‍ത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സര്‍വ നീതിയുടെയും ശത്രുവേ, കര്‍ത്താവിന്റെ നേര്‍വഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?
10လှည့်ဖြားခြင်း၊ အကျိုးကိုဖျက်ခြင်း အမျိုးမျိုး နှင့်ပြည့်စုံသော မာရ်နတ်၏သား၊ ဖြောင့်မတ်ခြင်း တရား၏ ရန်သူ၊ သင်သည်ထာဝရ ဘုရား၏ ဖြောင့်မတ် သော လမ်းခရီးတို့ကို မဖျက်ဆီးဘဲမနေနိုင်သလော။
11ഇപ്പോള്‍ കര്‍ത്താവിന്റെ കൈ നിന്റെ മേല്‍ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേല്‍ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവന്‍ തപ്പിനടന്നു.
11ယခုပင်ထာဝရဘုရား၏ လက်တော်သည် သင့်အပေါ်သို့ ရောက်၍၊ နေကိုမျှမမြင်နိုင်အောင် အင်တန် ကာလပတ်လုံး သင်၏ မျက်စိကွယ်လိမ့်မည်ဟု ပေါလုဆိုသော ခဏခြင်းတွင်မျက်စိမြှေးရှက်၍ မှောင်မိုက်အတိဖြစ်သဖြင့်၊ လက်ဆွဲပေးသော သူတို့ကို ရှာလျက် တလည်လည်ရှိ၍နေ၏။
12ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കര്‍ത്താവിന്റെ ഉപദേശത്തില്‍ വിസ്മയിച്ചു വിശ്വസിച്ചു.
12ထိုအကြောင်းအရာကိုမြင်လျှင်၊ မြို့ဝန်သည် ယုံကြည်ခြင်းသို့ ရောက်၍၊ သခင်ဘုရား၏ ဒေသနာ တော်ကို အလွန်အံ့ဩမိန်းမော၍ နေ၏။
13പൌലൊസും കൂടെയുള്ളവരും പാഫൊസില്‍നിന്നു കപ്പല്‍ നീക്കി, പംഫുല്യാദേശത്തിലെ പെര്‍ഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാന്‍ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
13ပေါလုနှင့်ပါသောသူတို့သည် ပါဖုမြို့မှလွှင့်၍ ပံဖုလိပြည်၊ ပေရဂေမြို့သို့ရောက်ကြလျှင်၊ ယောဟန် သည် သူတို့ထံမှထွက်၍ ယေရုရှလင်မြို့သို့ပြန်လေ၏။
14അവരോ പെര്‍ഗ്ഗയില്‍നിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയില്‍ എത്തി ശബ്ബത്ത് നാളില്‍ പള്ളിയില്‍ ചെന്നു ഇരുന്നു.
14ပေရဂမြို့မှထွက်သွားပြန်၍ ပိသိဒိပြည်၊ အန္တိအုတ်မြို့သို့ ရောက်လျှင်၊ ဥပုသ်နေ့၌ တရားစရပ် သို့ဝင်၍ထိုင်ကြ၏။
15ന്യായ പ്രമാണവും പ്രവാചകങ്ങളും വായിച്ചുതീര്‍ന്നപ്പോള്‍ പള്ളിപ്രമാണികള്‍ അവരുടെ അടുക്കല്‍ ആളയച്ചുസഹോദരന്മാരേ, നിങ്ങകൂ ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കില്‍ പറവിന്‍ എന്നു പറയിച്ചു.
15ပညတ္တိကျမ်း၊ အနာဂတ္တိကျမ်းကိုဘတ်ရွတ်ပြီးမှ၊ တရားစရပ်မှူး တို့သည်၊ ညီအစ်ကိုတို့၊ လူများအား ဆုံးမ စရာ စကားရှိလျှင် ဟောပြော ကြပါဟု လူကိုစေလွှတ်၍ ကြားပြောစေ၏။
16പൌലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതുയിസ്രായേല്‍ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേള്‍പ്പിന്‍ .
16ထိုအခါပေါလုသည်ထ၍ မိမိလက်နှင့် အမှတ် ပေးလျက်၊ ဣသရေလလူမှစ၍ ဘုရားသခင်ကို ကြောက်ရွံ့သောသူတို့၊ နားထောင် ကြလော့။
17യിസ്രായേല്‍ജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീം ദേശത്തിലെ പ്രവാസകാലത്തു ജനത്തെ വര്‍ദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു.
17ဣသရေလအမျိုး၏ ဘုရားသခင်သည် ငါတို့ ဘိုးဘေးများကို ရွေးကောက်တော်မူ၍၊ အဲဂုတ္တုပြည်၌ ဧည့်သည်ဖြစ်သော ထိုလူမျိုးကို ချီးမြှောက်သဖြင့်၊ ထင်ရှားသော လက်တော်နှင့်ထိုပြည်မှ နှုတ်ဆောင် တော်မူ၏။
18മരുഭൂമിയില്‍ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,
18အနှစ်လေးဆယ်မျှလောက်သော ကာလပတ်လုံး တော၌ ကျွေးမွေးတော်မူ၏။
19കനാന്‍ ദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവര്‍ക്കും അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്സരം കഴിഞ്ഞു.
19ခါနာန်ပြည်၌ လူခုနစ်မျိုးတို့ကို ပယ်ရှားပြီးလျှင်၊ ထိုပြည်ကို ဣသရေလ အမျိုးအမွေ ပေးကမ်း ဝေငှတော်မူ၏။
20അതിന്റെശേഷം അവന്‍ അവര്‍ക്കും ശമൂവേല്‍ പ്രവാചകന്‍ വരെ ന്യായാധിപതിമാരെ കൊടുത്തു,
20ထိုနောက်မှပရောဖက်ရှမွေလမပေါ်မရှိမှီ အနှစ်လေးရာငါးဆယ်မျှလောက်သော ကာလပတ်လုံး၊ တရားသူကြီးတို့ကိုပေးတော်မူ၏။
21അനന്തരം അവര്‍ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവര്‍ക്കും ബെന്യാമീന്‍ ഗോത്രക്കാരനായ കീശിന്റെ മകന്‍ ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു.
21နောက်တဖန် ရှင်ဘုရင်ကို တောင်းကြသော အခါရှောလု အမည်ရှိသော ကိရှ၏သား၊ ဗင်္ယာမိန် အမျိုးဖြစ်သောသူကို အနှစ်လေးဆယ်ပတ်လုံးပေးတော်မူ၏။
22അവനെ നീക്കീട്ടു ദാവീദിനെ അവര്‍ക്കും രാജാവായി വാഴിച്ചുഞാന്‍ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവന്‍ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.
22နောက်မှထိုသူကိုပယ်၍၊ ဣသရေလရှင်ဘုရင်အရာ၌ ဒါဝိဒ်ကို ချီးမြောက်တော်မူ၏။ ထိုသူ အားသက်သေခံတော်မူလျက်၊စိတ်နှလုံး၌ ညီညွတ်သည် ဖြစ်၍ ငါ့အလိုကိုပြည့်စုံစေမည့်သူ၊ ယေရှ၏ သားဒါဝိဒ်ကို ငါတွေ့ရပြီဟု မိန့်တော်မူ၏။
23അവന്റെ സന്തതിയില്‍നിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.
23ထိုသူ၏အမျိုးအနွယ်ထဲ၌ ဘုရားသခင်သည် ဂတိတော်အတိုင်း ကယ်တင်သောသခင်ယေရှုကို ဣသရေလလူတို့အား ပေါ်ထွန်း စေတော်မူပြီ။
24അവന്റെ വരവിന്നു മുമ്പെ യോഹന്നാന്‍ യിസ്രായേല്‍ജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
24ထိုသခင်ကြွလာတော်မမူမှီ ယောဟန်သည် ဣသရေလလူ အပေါင်းတို့အား နောင်တနှင့် စပ်ဆိုင် သော ဗတ္တိဇံတရားကို ဟောပြောနှင့်လေ၏။
25യോഹന്നാന്‍ ജീവകാലം തികവാറായപ്പോള്‍നിങ്ങള്‍ എന്നെ ആര്‍ എന്നു നിരൂപിക്കുന്നു? ഞാന്‍ മശീഹയല്ല; അവന്‍ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല എന്നു പറഞ്ഞു.
25ယောဟန်သည်မိမိဆောင်ရွက်ရသော အမှုကိုပြု၍ နေစဉ်တွင်၊ ငါသည် အဘယ်သူဖြစ်သည်ကို သင်တို့ ထင်မှတ်ကြသနည်း။ ငါသည် ထိုသူဖြစ်သည်မဟုတ်။ ငါ့နောက်ကြွလာသောသူတပါးရှိသေး၏။ ထိုသူ၏ ခြေနင်းတော်ကို ငါမချွတ်ထိုက်ဟုဆို၏။
26സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേര്‍ന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത്.
26အာဗြဟံအမျိုးဖြစ်သော ညီအစ်ကိုမှစ၍ သင်တို့တွင် ဘုရား သခင်ကို ကြောက်ရွံ့သောသူတို့၊ ဤ ကယ်တင်တော်မူခြင်းတရားစကားကို သင်တို့အား ကြားလိုက်တော်မူ၏။
27യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷകൂ വിധിക്കയാല്‍ അവേക്കു നിവൃത്തിവരുത്തി.
27ယေရုရှလင်မြို့၌ နေသောသူတို့နှင့်တကွ မင်းများတို့သည် ထိုသခင်ကို၎င်း၊ ဥပုသ်နေ့တိုင်းအစဉ် ဘတ်ရွက်သော ပရောဖက်တို့၏ စကားကို၎င်း၊ မသိ နားမလည်သောကြောင့်၊ ထိုသခင်ကိုစီရင်သော အားဖြင့်၊ ထိုပရောဖက်တို့၏ စကားကိုပြည့်စုံစေကြပြီ။
28മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവര്‍ പീലാത്തൊസിനോടു അപേക്ഷിച്ചു.
28ကိုယ်တော်၌သေထိုက်သောအပြစ် တစုံတခုကို မျှ မတွေ့သော်လည်း၊ ကွပ်မျက်စေမည်အကြောင်း ပိလတ်မင်းထံ၌ တောင်းလျှောက်ကြ၏။
29അവനെക്കുറിച്ചിു എഴുതിയിരിക്കുന്നത് ഒക്കെയും തികെച്ചശേഷം അവര്‍ അവനെ മരത്തില്‍നിന്നു ഇറക്കി ഒരു കല്ലറയില്‍ വെച്ചു.
29ထိုသခင်ကိုရည်မှတ်၍ ကျမ်းစာ၌ ရေးထား သမျှတို့ကို ပြည့်စုံ စေပြီးလျှင်၊ အလောင်းတော်ကို သစ်တိုင်မှချ၍သင်္ချိုင်းတွင်း၌ ထားကြ၏။
30ദൈവമോ അവനെ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചു;
30ဘုရားသခင်သည် သေခြင်းမှ ထမြောက်စေ တော်မူသည်ဖြစ်၍၊
31അവന്‍ തന്നോടുകൂടെ ഗലീലയില്‍നിന്നു യെരൂശലേമിലേക്കു വന്നവര്‍ക്കും ഏറിയ ദിവസം പ്രത്യക്ഷനായി; അവര്‍ ഇപ്പോള്‍ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികള്‍ ആകുന്നു.
31ဂါလိလဲပြည်မှ ယေရုရှလင်မြို့သို့နောက်တော်၌ လိုက်သောသူ တို့အားနေ့ရက်များစွာ ကိုယ်ကို ထင်ရှားပြ တော်မူ၏။
32ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിര്‍ത്തെഴുന്നേല്പിച്ചതിനാല്‍ മക്കള്‍ക്കു നിവര്‍ത്തിച്ചിരിക്കുന്നു എന്നു ഞങ്ങള്‍ നിങ്ങളോടു സുവിശേഷിക്കുന്നു.
32ထိုသူတို့သည် လူများတို့အား သက်သေခံဖြစ် ကြ၏။
33നീ എന്റെ പുത്രന്‍ ; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീര്‍ത്തനത്തില്‍ എഴുതിയിരിക്കുന്നു വല്ലോ.
33ဆာလံကျမ်းဒုတိယခဏ်း၌လာသည်ကား၊ သင်သည်ငါ့သား ဖြစ်၏။
34ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവന്‍ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവന്‍ ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകെള ഞാന്‍ നിങ്ങള്‍ക്കു നലകും എന്നു പറഞ്ഞിരിക്കുന്നു
34ယနေ့ပင်သင့်ကိုငါဖြစ်သွားစေပြီဟု လာသည် နှင့်အညီ၊ ဘုရားသခင်သည် ယေရှုကို ထမြောက်စေ တော်မူသဖြင့်၊ ငါတို့ဘိုးဘေး များ၌ရှိသော ဂတိတော်ကို ထိုသူတို့၏ သားဖြစ်သောငါတို့အား ပြည့်စုံတော်မူ သည်ဟူ၍၎င်း၊ ဒါဝိဒ်၌မြဲမြံသော ကျေးဇူးတော်ကို သင်တို့အား ငါပေးမည်ဟူသောဗျာဒိတ်တော်နှင့်အညီ၊ ထိုသခင်ကို သေခြင်းမှ ထမြောက်စေ၍၊ နောက်တဖန် ပုပ်စပ်ခြင်းသို့ မပြန်ဘဲ အစဉ်ကင်းလွတ် ရမည်အခွင့်ကို ပေးတော်မူသည်ဟူ၍၎င်း၊ ဝမ်းမြောက်စရာသိတင်း ဧဝံဂေလိတရားကို ငါတို့သည် သင်တို့အား ကြားပြော ကြ၏။
35മറ്റൊരു സങ്കിര്‍ത്തനത്തിലുംനിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.
35ထိုကြောင့်ဆာလံကျမ်းတခဏ်း၌ လာသည်ကား၊ ကိုယ်တော်၏ သန့်ရှင်းသောသူအား ပုပ်စပ်ခြင်းကို ရှိစေတော်မမူဟုလာ၏။
36ദാവീദ് തന്റെ തലമുറയില്‍ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേര്‍ന്നു ദ്രവത്വം കണ്ടു.
36ဒါဝိဒ်သည်မိမိကာလ၌ ဘုရားသခင်၏ အလို တော်ကို ဆောင်ရွက်ပြီးလျှင်၊ ကျိန်းစက်၍ မိမိဘိုးဘေး စုထဲသို့ဝင်သဖြင့် ပုပ်စပ်ခြင်း သို့ ရောက်လေ၏။
37ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാല്‍ സഹോദരന്മാരേ,
37ဘုရားသခင် ထမြောက်စေတော်မူသော သူမူကား၊ ပုပ်စပ်ခြင်းသို့ မရောက်။
38ഇവന്‍ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും
38ထိုကြောင့်ညီအစ်တို့ကို၊ ထိုသခင်၏ ကျေးဇူးတော်ကြောင့် အပြစ်လွှတ်ခြင်းတရားကို သင်တို့အား ဟောကြားသည်ကို၎င်း၊
39മോശെയുടെ ന്യായപ്രമാണത്താല്‍ നിങ്ങള്‍ക്കു നീതീകരണം വരുവാന്‍ കഴിയാത്ത സകലത്തില്‍ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാല്‍ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങള്‍ അറിഞ്ഞുകൊള്‍വിന്‍ .
39ထိုသခင်ကိုယုံကြည်သောသူ ရှိသမျှတို့သည် မောရှေ၏ တရားအတိုင်း မလွတ်နိုင်သော အပြစ်ရှိသမျှ တို့နှင့် လွတ်ရကြသည်ကို၎င်း သိမှတ် ကြလော့။
40“ഹേ നിന്ദക്കാരേ, നോക്കുവിന്‍ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിന്‍ . നിങ്ങളുടെ കാലത്തു ഞാന്‍ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാല്‍ നിങ്ങള്‍ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ”
40အနာဂတ္တိကျမ်း၌လာသည်ကား၊ မထီမဲ့မြင် ပြုတတ်သောသူတို့၊ ကြည့်ရှုအံ့ဩ၍ ပြယ်ပျောက်ခြင်းသို့ ရောက်ကြလော့။
41എന്നു പ്രവാചകപുസ്തകങ്ങളില്‍ അരുളിച്ചെയ്തിരിക്കുന്നത് നിങ്ങള്‍ക്കു ഭവിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
41အကြောင်းမူကား၊ သင်တို့အားသူတပါး ပြညွှန်သော်လည်း၊ သင်တို့မယုံသော အမှုကိုသင်တို့ လက်ထက် ကာလ၌ ငါပြုသည်ကျမ်းစာ၌ ပါသောအရာကို သင်တို့ အပေါ်သို့ မရောက်စေမည်အကြောင်း၊ သတိပြု ကြလော့ဟု ပေါလုဟောပြောလေ၏။
42അവര്‍ പള്ളിവിട്ടു പോകുമ്പോള്‍ പിറ്റെ ശബ്ബത്തില്‍ ഈ വചനം തങ്ങളോടു പറയേണം എന്നു അവര്‍ അപേക്ഷിച്ചു.
42လူများတို့သည် တရားစရပ်မှ ထွက်သွားကြစဉ်၊ ထိုအကြောင်း အရာတို့ကို မိမိတို့အား နောက်ဥပုသ်နေ့၌ ဟောပြောပါမည်အကြောင်း တောင်းပန်ကြ၏။
43പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലര്‍ പൌലൊസിനെയും ബര്‍ന്നാബാസിനെയും അനുഗമിച്ചു; അവര്‍ അവരോടു സംസാരിച്ചു ദൈവ കൃപയില്‍ നിലനില്‍ക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.
43အစည်းအဝေးပျက်၍ ပြန်ကြသောအခါ ယုဒလူမှစ၍ ဘုရားကို ကိုးကွယ်သော ဘာသာဝင်သူများ တို့သည် ပေါလုနှင့် ဗာနဗနောက်သို့ လိုက်ကြသည်ဖြစ်၍ ထိုသူတို့သည် ဘုရားသခင်၏ ကျေးဇူးတော်၌ တည်ကြည် မည်အကြောင်း၊ တမန်တော်တို့သည် ဖြားယောင်း၍ ဆုံးမဩဝါဒပေးလေ၏။
44പിറ്റെ ശബ്ബത്തില്‍ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേള്‍പ്പാന്‍ വന്നു കൂടി.
44နောက်ဥပုသ်နေ့၌ ဘုရားသခင်၏ နှုတ်ကပတ် တရားတော်ကို နားထောင်အံ့သောငှါ တမြို့လုံး ကုန်မ တတ်စည်းဝေးကြ၏။
45യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൌലൊസ് സംസാരിക്കുന്നതിന്നു എതിര്‍ പറഞ്ഞു.
45ယုဒလူတို့သည် အစည်းအဝေးတို့ကို မြင်လျှင် ငြူစူသောစိတ် နှင့်ပြည့်စုံသဖြင့်၊ ပေါလု၏စကားကို ငြင်းခုံသည်သာမက ဆဲရေးကြ၏။
46അപ്പോള്‍ പൌലൊസും ബര്‍ന്നബാസും ധൈര്യംപൂണ്ടുദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാല്‍ നിങ്ങള്‍ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യര്‍ എന്നു വിധിച്ചുകളയുന്നതിനാല്‍ ഇതാ, ഞങ്ങള്‍ ജാതികളിലേക്കു തിരിയുന്നു.
46ထိုအခါပေါလုနှင့်ဗာနဗတို့က၊ ဘုရားသခင်၏ နှုတ်ကပတ် တရားတော်ကိုသင်တို့အား ရှေ့ဦးစွာ ဟော ပြောရ၏။ သို့သော်လည်း သင်တို့သည်ပယ်၍ ထာဝရ အသက်ကိုမိမိတို့ မခံထိုက်သည်ဟု မိမိတို့စီ ရင်ကြ သောကြောင့်၊ ထာဝရဘုရားသည် မှာတော်မူသည်အတိုင်း ငါတို့သည်မျက်နှာကိုလွှဲ၍ တပါးအမျိုးသားတို့ ဆီသို့ လှည့်ကြ၏။
47“നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാന്‍ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കര്‍ത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
47မှာတော်မူသော ဗျာဒိတ်တော်အချက်ကား၊ သင်သည် မြေကြီးစွန်းတိုင်အောင် ကယ်တင်ခြင်းကို ပြုစိမ့်သောငှါ၊ သင်ကိုတပါး အမျိုးသားလင်းစရာဘို့ ငါခန့်ထား၏ဟု ဗျာဒိတ်တော်ရှိသည်ဟု ရဲရင့်စွာ ပြောဆိုကြ၏။
48ജാതികള്‍ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവര്‍ എല്ലാവരും വിശ്വസിച്ചു.
48ထိုစကားကို တပါးအမျိုးသားတို့သည်ကြားလျှင် ဝမ်းမြောက်၍ ထာဝရဘုရား၏ နှုတ်ကပတ် တရားတော် ကိုချီးမွမ်းကြ၏။ ထာဝရ အသက်ကို ရစေခြင်းငှါ ခန့်ထားတော်မူသော သူရှိသမျှတို့သည် ယုံကြည် ခြင်းသို့ ရောက်ကြသဖြင့်၊
49കര്‍ത്താവിന്റെ വചനം ആ നാട്ടില്‍ എങ്ങും വ്യാപിച്ചു.
49ထာဝရဘုရား၏ သာသနာတော်သည် တပြည် လုံး၌ နှံပြားလေ၏။
50യെഹൂദന്മാരോ ഭക്തിയുള്ള മാന്യ സ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൌലൊസിന്റെയും ബര്‍ന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളില്‍ നിന്നു പുറത്താക്കിക്കളഞ്ഞു.
50ထိုအခါ ဘုရားကိုကိုးကွယ်၍ အသရေရှိသော မိန်းမတို့နှင့် ထိုမြို့၌အကြီးအကဲဖြစ်သော သူများကို ယုဒလူတို့သည် နှိုးဆော်၍၊ ပေါလုနှင့်ဗာနဗတို့ကို ညှဉ်းဆဲစေသဖြင့် ထိုပြည်၏နယ်မှ နှင်ထုတ်ကြ ၏။
51എന്നാല്‍ അവര്‍ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി.
51တမန်တော်တို့သည် မိမိတို့ခြေဖဝါး၌ကပ်သော မြေမှုန့်ကို ထိုသူတို့အားခါလိုက်ပြီးမှ ၊ ဣကောနိမြို့သို့ သွားကြ၏။
52ശിഷ്യന്മാര്‍ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീര്‍ന്നു.
52တပည့်တော်များတို့သည် ဝမ်းမြောက်ခြင်းနှင့် ၎င်း၊ သန့်ရှင်းသော ဝိညာဉ်တော်နှင့်၎င်းပြည့်စုံကြ၏။