Malayalam

Myanmar

Amos

9

1യഹോവ യാഗപീഠത്തിന്നു മീതെ നിലക്കുന്നതു ഞാന്‍ കണ്ടു; അവന്‍ അരുളിച്ചെയ്തതെന്തെന്നാല്‍ഉത്തരങ്ങള്‍ കുലുങ്ങുമാറു നീ പോതികയെ അടിക്ക; അവ എല്ലാവരുടെയും തലമേല്‍ വീഴുവാന്‍ തക്കവണ്ണം തകര്‍ത്തു കളക; അവരുടെ സന്തതിയെ ഞാന്‍ വാള്‍ കൊണ്ടു കൊല്ലും; അവരില്‍ ആരും ഔടിപ്പോകയില്ല. അവരില്‍ ആരും വഴുതിപ്പോകയുമില്ല.
1တဖန် ငါကြည့်ရှု၍ ဘုရားရှင်သည် ယဇ်ပလ္လင်ပေါ်မှာ ရပ်လျက်မိန့်တော်မူသည်ကား၊ ရှိသမျှသောသူ တို့၏ ခေါင်းပေါ်သို့ တံခါးတိုင်လှုပ်၍ ပြိုကျစေခြင်းငှါ တံခါးထုပ်ကို ရိုက်လော့။ သူတို့သားမြေးများကိုလည်း ထားနှင့် ငါကွပ်မျက်မည်။ ပြေးသောသူသည် မလွတ်ရ။ လွတ်သောသူသည်လည်း ချမ်းသာကို မတွေ့ရ။
2അവര്‍ പാതാളത്തില്‍ തുരന്നുകടന്നാലും അവിടെനിന്നു എന്റെ കൈ അവരെ പിടിക്കും; അവര്‍ ആകാശത്തിലേക്കു കയറിപ്പോയാലും അവിടെനിന്നു ഞാന്‍ അവരെ ഇറക്കും.
2မရဏာနိုင်ငံတိုင်အောင် တွင်းတူးသော်လည်း ငါနှုတ်ယူမည်။ မိုဃ်းကောင်းကင်သို့ တက်သော်လည်း ငါချမည်။
3അവര്‍ കര്‍മ്മേലിന്റെ കൊടുമുടിയില്‍ ഒളിച്ചിരുന്നാലും ഞാന്‍ അവരെ തിരഞ്ഞു അവിടെനിന്നു പിടിച്ചുകൊണ്ടുവരും; അവര്‍ എന്റെ ദൃഷ്ടിയില്‍നിന്നു സമുദ്രത്തിന്റെ അടിയില്‍ മറഞ്ഞിരുന്നാലും ഞാന്‍ അവിടെ സര്‍പ്പത്തോടു കല്പിച്ചിട്ടു അതു അവരെ കടിക്കും.
3ကရမေလတောင်ထိပ်၌ ပုန်းရှောင်သော်လည်း၊ ငါရှာ၍ထုတ်မည်။ ငါနှင့်လွတ်အံ့သောငှါ သမုဒ္ဒရာအောက် ၌ ပုန်းရှောင်သော်လည်း၊ ငါသည် နဂါးကို မှာလိုက်၍ ကိုက်စေမည်။
4അവര്‍ ശത്രുക്കളുടെ മുമ്പില്‍ പ്രവാസത്തിലേക്കു പോയാലും ഞാന്‍ അവിടെ വാളിനോടു കല്പിച്ചിട്ടു അതു അവരെ കൊല്ലും. നന്മെക്കായിട്ടല്ല തിന്മെക്കായിട്ടു തന്നേ ഞാന്‍ അവരുടെ മേല്‍ ദൃഷ്ടിവേക്കും.
4ရန်သူတို့သည် သိမ်းသွားသော်လည်း၊ အခြားသောအရပ်၌ ငါသည် ထားကို မှာလိုက်၍ သတ်စေမည်။ ကျေးဇူးမပြု၊ အပြစ်ပြုခြင်းငှါသာ ငါကြည့်ရှုမည်။
5സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു ദേശത്തെ തൊടുന്നു; അതു ഉരുകിപ്പോകുന്നു; അതില്‍ പാര്‍ക്കുംന്നവര്‍ ഒക്കെയും വിലപിക്കും; അതു മുഴുവനും നീലനദിപോലെ പൊങ്ങുകയും മിസ്രയീമിലെ നദിപോലെ താഴുകയും ചെയ്യും.
5ကောင်းကင်ဗိုလ်ခြေ အရှင်ဘုရားသခင် ထာဝရဘုရားသည် မြေကိုထိတော်မူလျှင်၊ မြေသည် အရည်ဖြစ်၍ မြေသားအပေါင်းတို့သည် ညည်းတွားကြလိမ့်မည်။ မြစ်ကဲ့သို့ တပြည်လုံးထပြီးလျှင်၊ တဖန် အဲဂုတ္တုမြစ်၌ မြုပ်သကဲ့သို့ မြုပ်လိမ့်မည်။
6അവന്‍ ആകാശത്തില്‍ തന്റെ മാളികമുറികളെ പണിയുകയും ഭൂമിയില്‍ തന്റെ കമാനത്തിന്നു അടിസ്ഥാനം ഇടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തില്‍ പകരുകയും ചെയ്യുന്നു; യഹോവ എന്നാകുന്നു അവന്റെ നാമം.
6အထက်အခန်းတော်တို့ကို ကောင်းကင်၌ဆောက်၍၊ အောက်တိုက်တော်ကို မြေကြီးပေါ်မှာ တည်တော်မူ၏။ သမုဒ္ဒရာရေကိုခေါ်၍ မြေကြီးပြင်၌ သွန်းလောင်းတော်မူ၏။ ကောင်းကင်ဗိုလ်ခြေ အရှင်ဘုရားသခင် ထာဝရဘုရားတည်းဟူသော ဘွဲ့နာမရှိတော်မူ၏။
7യിസ്രായേല്‍മക്കളേ നിങ്ങള്‍ എനിക്കു കൂശ്യരെപ്പോലെ അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ യിസ്രായേലിനെ മിസ്രയീംദേശത്തുനിന്നും ഫെലിസ്ത്യരെ കഫ്തോരില്‍നിന്നും അരാമ്യരെ കീറില്‍നിന്നും കൊണ്ടുവന്നില്ലയോ?
7အို ဣသရေလအမျိုးသားတို့၊ သင်တို့သည် ငါ၌ ကုရှအမျိုးသားကဲ့သို့ ဖြစ်ကြသည်မဟုတ်လော။ ဣသရေ လအမျိုးကို အဲဂုတ္တုပြည်မှ ငါနှုတ်ဆောင်သကဲ့သို့၊ ဖိလိတ္တိ လူတို့ကို ကတ္တောရပြည်မှ၎င်း၊ ရှုရိလူတို့ကို ကိရပြည်မှ၎င်း ငါနှုတ်ဆောင်ပြီ မဟုတ်လောဟု ထာဝရဘုရား မိန့်တော်မူ၏။
8യഹോവയായ കര്‍ത്താവിന്റെ ദൃഷ്ടി പാപമുള്ള രാജ്യത്തിന്മേല്‍ ഇരിക്കുന്നു; ഞാന്‍ അതിനെ ഭൂതലത്തില്‍നിന്നു നശിപ്പിക്കും; എങ്കിലും ഞാന്‍ യാക്കോബ്ഗൃഹത്തെ മുഴുവനും നശിപ്പിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു.
8အရှင်ထာဝရဘုရားသည် အပြစ်ရှိသော တိုင်းနိုင်ငံကို ကြည့်ရှုလျက်၊ ထိုတိုင်းနိုင်ငံကို မြေကြီးပြင်မှ ငါသုတ်သင်ပယ်ရှင်းမည်။ သို့သော်လည်း၊ ယာကုပ်အမျိုးကို ရှင်းရှင်းမဖျက်ဆီးဟု မိန့်တော်မူ၏။
9അരിപ്പകൊണ്ടു അരിക്കുന്നതുപോലെ ഞാന്‍ യിസ്രായേല്‍ഗൃഹത്തെ സകലജാതികളുടെയും ഇടയില്‍ അരിപ്പാന്‍ കല്പിക്കും; ഒരു മണിപോലും നിലത്തു വീഴുകയില്ല.
9တဖန် ငါအမိန့်တော်ရှိသဖြင့် ဆန်ကို ဆန်ခါနှင့် ချသကဲ့သို့၊ ဣသရေလအမျိုးကို ခပ်သိမ်းသော အမျိုးတို့တွင် ဆန်ခါနှင့်ငါချမည်။ ဆန်တစေ့မျှ မြေသို့မကျရ။
10അനര്‍ത്ഥം ഞങ്ങളെ തുടര്‍ന്നെത്തുകയില്ല, എത്തിപ്പിടക്കയുമില്ല എന്നു പറയുന്നവരായി എന്റെ ജനത്തിലുള്ള സകലപാപികളും വാള്‍കൊണ്ടു മരിക്കും.
10ဘေးဥပဒ်သည် ငါတို့ကို မမှီနိုင်၊ မဆီးတားနိုင်ဟု ဆိုလျက်၊ အပြစ်များသော ငါ၏လူအပေါင်းတို့သည် ထားဖြင့် သေရကြလိမ့်မည်။
11അവര്‍ എദോമില്‍ ശേഷിച്ചിരിക്കുന്നവരുടെയും എന്റെ നാമം വിളക്കപ്പെടുന്ന സകല ജാതികളുടെയും ദേശത്തെ കൈവശമാക്കേണ്ടതിന്നു വീണുപോയ
11ကျန်ကြွင်းရစ်သော ဧဒုံအမျိုးသားမှစ၍ ငါ၏နာမဖြင့် သမုတ်သောတပါးအမျိုးသားအပေါင်းတို့ကို သိမ်းယူစေခြင်းငှါ၊
12ദാവീദിന്‍ കൂടാരത്തെ ഞാന്‍ അന്നാളില്‍ നിവിര്‍ത്തുകയും അതിന്റെ പിളര്‍പ്പുകളെ അടെക്കയും അവന്റെ ഇടിവുകളെ തീര്‍ക്കുംകയും അതിനെ പുരാതനകാലത്തില്‍ എന്നപോലെ പണിയുകയും ചെയ്യും എന്നാകുന്നു ഇതു അനുഷ്ഠിക്കുന്ന യഹോവയുടെ അരുളപ്പാടു.
12လဲလျက်ရှိသော ဒါဝိဒ်၏တဲကို ထိုကာလ၌ ငါဆောက်တည်ပြန်မည်။ အက်ကွဲရာများကို စေ့စပ်မည်။ ပြိုပျက်ရာများကိုလည်း ပြုပြင်ပြီးလျှင်၊ ထိုတဲကို ရှေးကာလ၌ ရှိသကဲ့သို့ မတ်စေပြန်မည်ဟု၊ ဤအမှုအရာကို စီရင်တော်မူသော ထာဝရဘုရား၏ ဗျာဒိတ်တော်ရှိ ၏။
13ഉഴുന്നവന്‍ കൊയ്യുന്നവനെയും മുന്തിരിപ്പഴം ചവിട്ടുന്നവന്‍ വിതെക്കുന്നവനെയും തുടര്‍ന്നെത്തുകയും പര്‍വ്വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കയും എല്ലാ കുന്നുകളും ഉരുകിപ്പോകയും ചെയ്യുന്ന നാളുകള്‍ വരും എന്നു യഹോവയുടെ അരുളപ്പാടു.
13ထာဝရဘုရား မိန့်တော်မူသည်ကား၊ လယ်ထွန်သောသူသည် စပါးရိတ်သောသူကို၎င်း၊ စပျစ်သီးနယ် သောသူသည် မျိုးစေ့ကြဲသောသူကို၎င်း မှီလျက်၊ တောင်တို့မှ ချိုသောစပျစ်ရည်ယို၍၊ ကုန်းရှိသမျှတို့လည်း အရည်ဖြစ်ရသောကာလရောက်လိမ့်မည်။
14അപ്പോള്‍ ഞാന്‍ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവര്‍ പണിതു പാര്‍ക്കയും മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും.
14သိမ်းသွားခြင်းကို ခံရသော ငါ၏လူ ဣသရေလအမျိုးသားတို့ကို တဖန် ငါဆောင်ခဲ့သဖြင့်၊ သူတို့သည် ပျက်စီးသောမြို့များကို ပြုပြင်၍ နေကြလိမ့်မည်။ စပျစ်ဥယျာဉ်များကို စိုက်၍ စပျစ်ရည်ကို သောက်ကြလိမ့်မည်။ လယ်ယာများကို ပြုစု၍ အသီးတို့ကို စားကြလိမ့်မည်။
15ഞാന്‍ അവരെ അവരുടെ ദേശത്തു നടും; ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
15သူတို့ကို နေရင်းအရပ်၌ ငါစိုက်ထားမည်။ ငါ ပေးသောပြည်မှ နောက်တဖန် အဘယ်သူမျှ မနှုတ်ရဟု၊ သင်၏ဘုရားသခင် ထာဝရဘုရားမိန့်တော်မူ၏။