Malayalam

Myanmar

Obadiah

1

1ഔബദ്യാവിന്റെ ദര്‍ശനം. യഹോവയായ കര്‍ത്താവു എദോമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു; നാം യഹോവയിങ്കല്‍നിന്നു ഒരു വര്‍ത്തമാനം കേട്ടിരിക്കുന്നു; ജാതികളുടെ ഇടയില്‍ ഒരു ദൂതനെ അയച്ചിരിക്കുന്നു; എഴുന്നേല്പിന്‍ ; നാം അവളുടെ നേരെ യുദ്ധത്തിന്നു പറപ്പെടുക.
1အရှင်ထာဝရဘုရားသည် ဧဒုံပြည်ကို ရည်မှတ် ၍ မိန့်တော်မူသည်ကား၊ ထာဝရဘုရား ကြွေးကြော်တော် မူသံကို ငါတို့သည် ကြားကြ၏။ သင်တို့ထ၍ ဧဒုံပြည်ကို တိုက်ခြင်းငှါ စစ်ချီကြလော့ဟု၊ တပါးအမျိုးသားတို့ထံသို့ သံတမန်ကို စေလွှတ်တော်မူပြီ။
2ഞാന്‍ നിന്നെ ജാതികളുടെ ഇടയില്‍ അല്പമാക്കിയിരിക്കുന്നു; നീ അത്യന്തം ധിക്കരിക്കപ്പെട്ടിരിക്കുന്നു.
2သင့်ကို တပါးအမျိုးသားတို့တွင် ယုတ်မာစေခြင်း ငှါ ငါစီရင်သဖြင့်၊ သင်၏အသရေသည် အလွန်ရှုတ်ချ ခြင်းရှိလိမ့်မည်။
3പാറപ്പിളര്‍പ്പുകളില്‍ പാര്‍ക്കുംന്നവനും ഉന്നതവാസമുള്ളവനും ആര്‍ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തില്‍ പറയുന്നവനുമായവനേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.
3ကျောက်ကြားတို့၌နေ၍ မြင့်သောအရပ်ကို ခိုလှုံလျက်၊ ငါ့ကို မြေသို့ အဘယ်သူ နှိမ့်ချနိုင်သနည်းဟု အောက်မေ့သောသူ ဖြစ်သောကြောင့်၊ သင်၏မာနသည် သင့်ကို လှည့်စားပြီ။
4നീ കഴുകനേപ്പോലെ ഉയര്‍ന്നാലും, നക്ഷത്രങ്ങളുടെ ഇടയില്‍ കൂടുവെച്ചാലും, അവിടെനിന്നു ഞാന്‍ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.
4သင်သည် ရွှေလင်းတကဲ့သို့ ကိုယ်ကို ချီးမြှောက် ၍၊ ကြယ်တို့တွင် အသိုက်ကို လုပ်သော်လည်း၊ ထိုအရပ်မှ သင့်ကို ငါနှိမ့်ချမည်ဟု ထာဝရဘုရား မိန့်တော်မူ၏။
5കള്ളന്മാര്‍ നിന്റെ അടുക്കല്‍ വന്നാലോ, രാത്രിയില്‍ പിടിച്ചുപറിക്കാര്‍ വന്നാലോ--നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു--അവര്‍ തങ്ങള്‍ക്കു മതിയാകുവോളം മോഷ്ടിക്കയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ അവര്‍ ഏതാനും കാലാപ്പഴം ശേഷിപ്പിക്കയില്ലയോ?
5ညဉ့်အခါ သူခိုးထားပြတို့သည် သင်ရှိရာသို့ လာ လျှင်၊ စိတ်ပြေလောက်အောင်သာ ခိုးယူကြလိမ့်မည် မဟုတ်လော။ စပျစ်သီးကို ဆွတ်သောသူတို့သည် လာ လျှင်၊ သူတပါးလိုက်၍ ဆွတ်စရာဘို့ ကြွင်းစေကြလိမ့်မည် မဟုတ်လော။
6ഏശാവിന്നുള്ളവരെ കണ്ടുപിടിച്ചിരിക്കുന്നതും അവന്റെ നിക്ഷേപങ്ങളെ തിരഞ്ഞു കണ്ടിരിക്കുന്നതും എങ്ങനെ?
6သင်သည် အလွန်ပျက်စီးပြီတကား။ ဧသော သည် အလွန်အစစ်ခံရပြီတကား။ သူဝှက်ထားသော ဥစ္စာ ကို အလွန်ရှာဖွေကြသည်တကား။
7നിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവര്‍ നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവര്‍ നിനക്കു കണിവെക്കുന്നു; അവന്നു ബുദ്ധി ഒട്ടും ഇല്ല.
7သင်နှင့်မိဿဟာယဖွဲ့သော သူအပေါင်းတို့ သည် ပြည်စွန်းသို့ နှင်ကြပြီ။ အဆွေလုပ်သော သူတို့သည် သင့်ကို လှည့်စား၍ နိုင်ကြပြီ။ သင်နှင့်အတူ စားသောက် သောသူတို့သည် သင့်အောက်၌ ကျော့ကွင်းကို ထောင် ထားကြပြီ။ သင်၏ဥာဏ်ပညာ ကုန်ပြီ။
8അന്നാളില്‍ ഞാന്‍ എദോമില്‍നിന്നു ജ്ഞാനികളെയും ഏശാവിന്റെ പര്‍വ്വതത്തില്‍ നിന്നു വിവേകത്തെയും നശിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
8ထာဝရဘုရား မိန့်တော်မူသည်ကား၊ ထိုကာလ ၌ ဧဒုံပြည်မှ ပညာရှိတို့ကို၎င်း၊ ဧသော၏တောင်မှ ဥာဏ် ကောင်းသော သူတို့ကို၎င်း ငါပယ်ရှားမည်။
9ഏശാവിന്റെ പര്‍വ്വതത്തില്‍ ഏവനും കുലയാല്‍ ഛേദിക്കപ്പെടുവാന്‍ തക്കവണ്ണം തേമാനേ, നിന്റെ വീരന്മാര്‍ ഭ്രമിച്ചുപോകും.
9အိုတေမန်မြို့၊ ဧသော၏တောင်မှ ခပ်သိမ်းသော သူတို့ကို ပယ်ဖြတ်မည်အကြောင်း၊ သင်၏ သူရဲတို့သည် ကြောက်ကြလိမ့်မည်။
10നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.
10သင်သည် ညီယာကုပ်ကို အသေသတ်ခြင်း၊ အနိုင်အထက်ပြုခြင်းအပြစ်ကြောင့် ကိုယ်တိုင်အရှက်ကွဲ ၍၊ အကုန်အစင်ပယ်ဖြတ်ခြင်းကို ခံရလိမ့်မည်။
11നീ എതിരെ നിന്ന നാളില്‍ അന്യജാതിക്കാര്‍ അവന്റെ സമ്പത്തു അപഹരിച്ചു കൊണ്ടുപോകയും അന്യദേശക്കാര്‍ അവന്റെ ഗോപുരങ്ങളില്‍ കടന്നു യെരൂശലേമിന്നു ചീട്ടിടുകയും ചെയ്ത നാളില്‍ തന്നേ, നീയും അവരില്‍ ഒരുത്തനെപ്പോലെ ആയിരുന്നു.
11သင်သည် တဘက်၌နေသောနေ့၊ တကျွန်းတ နိုင်ငံသားတို့သည် သူ၏အမှုထမ်းများကို သိမ်းသွားသော နေ့၊ တပါးအမျိုးသားတို့သည် သူ၏မြို့တံခါးထဲသို့ ဝင်၍ ယေရုရှလင်မြို့ကို စာရေးတံချသောနေ့၌ သင်သည် လက်ခံသောသူဖြစ်၏။
12നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനര്‍ത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ചു അവരുടെ അപായദിവസത്തില്‍ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തില്‍ നീ വമ്പു പറയേണ്ടതല്ല.
12သင်၏ညီသည် တပါးအမျိုးသားဖြစ်သောနေ့၌ သူ၏အမှုကို သင်မကြည့်သင့်။ ယုဒအမျိုးသားတို့သည် ပျက်စီးသောနေ့၌ မဝါကြွားသင့်။ ဒုက္ခခံရသောနေ့၌ စော်ကားသောစကားကို မပြောသင့်။
13എന്റെ ജനത്തിന്റെ അപായദിവസത്തില്‍ നീ അവരുടെ വാതിലിന്നകത്തു കടക്കേണ്ടതല്ല; അവരുടെ അപായദിവസത്തില്‍ നീ അവരുടെ അനര്‍ത്ഥം കണ്ടു രസിക്കേണ്ടതല്ല; അവരുടെ അപായദിവസത്തില്‍ അവരുടെ സമ്പത്തിന്മേല്‍ നീ കൈ വെക്കേണ്ടതല്ല.
13ငါ၏လူတို့သည် ဘေးဥပဒ်ကို ခံရသောနေ့၌ သူတို့နေရာတံခါးအတွင်းသို့ မဝင်သင့်။ ဘေးဥပဒ်ကို ခံရ သောနေ့၌ သူတို့၏ဆင်းရဲဒုက္ခကို မကြည့်မရှုသင့်။ ဘေး ဥပဒ်ကို ခံရသောနေ့၌ သူတို့ဥစ္စာကို မလုမယူသင့်။
14അവന്റെ പലായിതന്മാരെ ഛേദിച്ചുകളവാന്‍ നീ വഴിത്തലെക്കല്‍ നില്‍ക്കേണ്ടതല്ല; കഷ്ടദിവസത്തില്‍ അവന്നു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല.
14လွတ်သောသူတို့ကို ဆီးတားခြင်းငှါ ဖြတ်လမ်း၌ မရပ်မနေသင့်။ အမှုရောက်သောနေ့၌ ကျန်ကြွင်းသော သူတို့ကို မအပ်သင့်။
15സകലജാതികള്‍ക്കും യഹോവയുടെ നാള്‍ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേല്‍ തന്നേ മടങ്ങിവരും.
15အကြောင်းမူကား၊ ထာဝရဘုရား၏နေ့ရက် သည် ခပ်သိမ်းသောလူမျိုးတို့နှင့် နီးပြီ။ သင်ပြုသည်အ တိုင်း သင်၌ သူတပါးပြုလိမ့်မည်။ သင်ပြုသောအမှုသည် သင့်ခေါင်းပေါ်သို့ ရောက်ရလိမ့်မည်။
16നിങ്ങള്‍ എന്റെ വിശുദ്ധപര്‍വ്വതത്തില്‍വെച്ചു കുടിച്ചതുപോലെ സകലജാതികളും ഇടവിടാതെ കുടിക്കും; അവര്‍ മോന്തിക്കുടിക്കയും ജനിക്കാത്തവരെപ്പോലെ ആകയും ചെയ്യും.
16ယုဒအမျိုးသားတို့သည် သန့်ရှင်းသော ငါ့တောင် ပေါ်မှာ စားသောက်သကဲ့သို့၊ ပတ်လည်၌နေသော လူမျိုး အပေါင်းတို့သည် စားသောက်ရကြလိမ့်မည်။ စားသောက် ၍ မျိုသဖြင့် မရှိဘူးသောသူကဲ့သို့ ဖြစ်ရကြလိမ့်မည်။
17എന്നാല്‍ സീയോന്‍ പര്‍വ്വതത്തില്‍ ഒരു രക്ഷിത ഗണം ഉണ്ടാകും; അതു വിശുദ്ധമായിരിക്കും; യാക്കോബ്ഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.
17ဇိအုန်တောင်ပေါ်မှာ ဘေးလွတ်သောသူအချို့ ရှိကြလိမ့်မည်။ သန့်ရှင်းသောအရပ်ဖြစ်လိမ့်မည်။ ယာ ကုပ်အမျိုးသည် မိမိပိုင်ထိုက်သောမြေကို ပိုင်ရလိမ့်မည်။
18അന്നു യാക്കോബ് ഗൃഹം തീയും യോസേഫ്ഗൃഹം ജ്വാലയും ഏശാവുഗൃഹം താളടിയും ആയിരിക്കും; അവര്‍ അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിന്നു ശേഷിപ്പു ഉണ്ടാകയില്ല; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
18ယာကုပ်အမျိုးသည် မီး၊ ယောသပ်အမျိုးသည် မီးလျှံ၊ ဧသောအမျိုးသည် အမှိုက်ဖြစ်လျက် မီးညှိ၍ လောင်သဖြင့်၊ ဧသောအမျိုးသား မကျန်ကြွင်းရ။ ထာဝရ ဘုရားမိန့်တော်မူပြီ။
19തെക്കേ ദേശക്കാര്‍ ഏശാവിന്റെ പര്‍വ്വതവും താഴ്വീതിയിലുള്ളവര്‍ ഫെലിസ്ത്യദേശവും കൈവശമാക്കും; അവര്‍ എഫ്രയീംപ്രദേശത്തെയും ശമര്‍യ്യാപ്രദേശത്തെയും കൈവശമാക്കും; ബെന്യാമീനോ ഗിലെയാദിനെ കൈവശമാക്കും.
19တောင်မျက်နှာသားတို့သည် ဧသော၏တောင် ကို၎င်း၊ မြေညီသောအရပ်သားတို့သည် ဖိလိတ္တိပြည်ကို ၎င်း၊ ဧဖရိမ်လယ်ပြင်နှင့် ရှမာရိလယ်ပြင်ကို၎င်း၊ ဗင်္ယာ မိန်အမျိုးသည် ဂိလဒ်ပြည်ကို၎င်း သိမ်းယူကြလိမ့်မည်။
20ഈ കോട്ടയില്‍നിന്നു പ്രവാസികളായി പോയ യിസ്രായേല്‍മക്കള്‍ സാരെഫാത്ത്വരെ കനാന്യര്‍ക്കുംള്ളതും സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികള്‍ തെക്കെദേശത്തെ പട്ടണങ്ങളും കൈവശമാക്കും.
20သိမ်းသွားခြင်းကို ခံရ၍၊ ခါနနိလူတို့တွင်ရှိသော ဣသရေလအမျိုးအလုံးအရင်းသည် ဇရတ္တမြို့တိုင်အောင်၎င်း၊ သိမ်းသွားခြင်းကို ခံရ၍ သေဖရဒ်ပြည်၌ရှိသော ယေရုရှလင်မြို့သားတို့သည် တောင်မျက်နှာ မြို့ရွာတို့ကို ၎င်း သိမ်းယူကြလိမ့်မည်။
21ഏശാവിന്റെ പര്‍വ്വതത്തെ ന്യായംവിധിക്കേണ്ടതിന്നു രക്ഷകന്മാര്‍ സീയോന്‍ പര്‍വ്വതത്തില്‍ കയറിച്ചെല്ലും; രാജത്വം യഹോവേക്കു ആകും.
21ဧသော၏တောင်ကို တရားစီရင်ခြင်းငှါ ကယ် တင်သောသူတို့သည် ဇိအုန်တောင်ပေါ်သို့ တက်ကြလိမ့် မည်။ တိုင်းနိုင်ငံသည်လည်း ထာဝရဘုရား၏ နိုင်ငံတော် ဖြစ်လိမ့်သတည်း။