1രാജ്യം ഒക്കെയും ഭരിക്കേണ്ടതിന്നു രാജ്യത്തിന്മേല്‍ നൂറ്റിരുപതു പ്രധാന ദേശാധിപതികളെയും
1ဒါရိမင်းကြီးသည် နိုင်ငံတော် အမှုအရေး အလုံးစုံတို့ကို စီရင်ရသော မြို့ဝန်တရာနှစ်ဆယ်တို့ကို၎င်း၊
2അവരുടെമേല്‍ മൂന്നു അദ്ധ്യക്ഷന്മാരെയും നിയമിപ്പാന്‍ ദാര്‍യ്യാവേശിന്നു ഇഷ്ടം തോന്നി; ഈ മൂവരില്‍ ദാനീയേല്‍ ഒരുവനായിരുന്നു. രാജാവിന്നു നഷ്ടം വരാതിരിക്കേണ്ടതിന്നു പ്രധാനദേശാധിപതികള്‍ ഇവര്‍ക്കും കണകൂ ബോധിപ്പിക്കേണ്ടതായിരുന്നു.
2အကျိုးတော်ကို မယုတ်မလျော့စေခြင်းငှါ၊ ထိုမြို့ဝန်အပေါင်းတို့ကို အုပ်ချုပ်စစ်ကြောရသော ဝန်ကြီး သုံးပါးကို၎င်း အလိုတော်ရှိသည်အတိုင်း ခန့်ထား တော်မူ၏။ ထိုဝန်ကြီး သုံးပါးတွင်ဒံယေလသည် ဝန်ကြီး အရာကို ရသည်သာမက၊
3എന്നാല്‍ ദാനീയേല്‍ ഉള്‍കൃഷ്ടമാനസനായിരുന്നതുകൊണ്ടു അവന്‍ അദ്ധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായ്‍വിളങ്ങി; രാജാവു അവനെ സര്‍വ്വരാജ്യത്തിന്നും അധികാരിയാക്കുവാന്‍ വിചാരിച്ചു.
3ထူးဆန်းသော ဥာဏ်နှင့်ပြည့်စုံ၍ မြို့ဝန်တကာ၊ ဝန်ကြီးတကာတို့ထက် လွန်ကဲသောကြောင့်၊ နိုင်ငံတော် တနိုင်ငံလုံးကို သူ၌ အပ်နှင်းမည် ဟုရှင်ဘုရင်သည် အကြံရှိတော်မူ၏။
4ആകയാല്‍ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ചു ദാനീയേലിന്നു വിരോധമായി കാരണം കണ്ടെത്തുവാന്‍ അന്വേഷിച്ചു; എന്നാല്‍ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാന്‍ അവര്‍ക്കും കഴിഞ്ഞില്ല; അവന്‍ വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റുവും അവനില്‍ കണ്ടെത്തിയില്ല.
4ထိုအခါ ဝန်ကြီးနှင့်မြို့ဝန်တို့သည် ဒံယေလ၌ အပြစ်တင်ခွင့်ကို ရှာ၍၊ နိုင်ငံတော်အမှုအရေးများကို စစ်ကြောကြ၏။ ဒံယေလသည် သစ္စာနှင့် ပြည့်စုံ၍ အပြစ်တစုံတခုမျှမရှိသောကြောင့်၊ အပြစ်တင်ခွင့်ကို ရှာ၍မတွေ့ကြသည်ရှိသော်၊
5അപ്പോള്‍ ആ പുരുഷന്മാര്‍നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു.
5ဘုရားသခင်၏ ဘာသာမှုမှတပါးအခြားသော အမှုတွင် ဒံယေလ၌ အပြစ်တင်ခွင့်ကိုငါတို့ မတွေ့နိုင် ကြဟု တိုင်ပင်ပြောဆိုပြီးမှ၊
6അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കല്‍ ബദ്ധപ്പെട്ടു ചെന്നു ഉണര്‍ത്തിച്ചതെന്തെന്നാല്‍ദാര്‍യ്യാവേശ്രാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ.
6အထံတော်သို့ လာရောက်စည်းဝေးကြ၍၊ အရှင် မင်းကြီးဒါရိ၊ အသက်တော် အစဉ်အမြဲရှင်ပါစေ။
7രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാല്‍, അവനെ സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡതമായോരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലേചിച്ചിരിക്കുന്നു.
7ကိုယ်တော်မြတ်မှတပါး အခြားသော လူကို ဖြစ်စေ၊ ဘုရားကို ဖြစ်စေ၊ အရက်သုံးဆယ်အတွင်းတွင် ဆုတောင်းသောသူမည်သည်ကို ခြင်္သေ့လှောင်သော တွင်း ထဲသို့ ချပစ်ရမည်ဟုမဖေါက်ပြန်နိုင်သော အမိန့်တော် မြတ်ကို ထုတ်စေခြင်းငှါ နိုင်ငံတော်ဝန်ကြီး၊ မြို့ဝန်၊ စော်ဘွား၊ တိုင်ပင်မှူးမတ်၊ စစ်ကဲအပေါင်းတို့သည် အညီအညွတ် တိုင်ပင်ကြပါပြီ။
8ആകയാല്‍ രാജാവേ, മേദ്യരുടെയും പാര്‍സികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ചു രേഖ എഴുതിക്കേണമേ.
8သို့ဖြစ်၍၊ အရှင်မင်းကြီး၊ အမိန့်ရှိတော်မူပါ။ မပြောင်းလဲတတ်သော မေဒိ၊ ပေရသိဓမ္မသတ်အတိုင်း အမိန့်တော်တည်စေခြင်းငှါ၊ တံဆိပ်ခတ်တော်မူပါဟု လျှောက်ထားကြလျှင်၊
9അങ്ങനെ ദാര്‍യ്യാവേശ് രാജാവു രേഖയും വിരോധകല്പനയും എഴുതിച്ചു.
9ဒါရိမင်းကြီးသည် အမိန့်တော်ကိုပေး၍ တံဆိပ် ခတ်တော်မူ၏။
10എന്നാല്‍ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേല്‍ അറിഞ്ഞപ്പോള്‍ അവന്‍ വീട്ടില്‍ ചെന്നു,--അവന്റെ മാളികമുറിയുടെ കിളിവാതില്‍ യെരൂശലേമിന്നു നേരെ തുറന്നിരുന്നു--താന്‍ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു സ്തോത്രം ചെയ്തു.
10အမိန့်တော်ထုတ်၍ တံဆိပ်ခတ်ကြောင်းကို ဒံယေလသည် ကြားသိသော်လည်း၊ မိမိအိမ်သို့သွား၍ ယေရုရှလင်မြို့သို့ မျက်နှာပြုရာ အထက်ခန်းပြတင်း ပေါက်ပွင့်လျက်ပင်၊ အထက်ပြုလေ့ရှိသည်အတိုင်း၊ တနေ့ သုံးကြိမ်ဒူးထောက်လျက် ဘုရားသခင်ကို ဆုတောင်း၍ ဂုဏ်ကျေးဇူးတော်ကို ချီးမွမ်းလေ၏။
11അപ്പോള്‍ ആ പുരുഷന്മാര്‍ ബദ്ധപ്പെട്ടു വന്നു, ദാനീയേല്‍ തന്റെ ദൈവത്തിന്‍ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു അപേക്ഷിക്കുന്നതു കണ്ടു.
11ထိုသို့ဘုရားသခင်ကို ဆုတောင်းပဌနာပြုလျက် နေသည်ကို မှူးမတ်အရာရှိတို့သည် စည်းဝေး၍ တွေ့မြင်ကြလျှင်၊
12ഉടനെ അവര്‍ രാജസന്നിധിയില്‍ ചെന്നു രാജാവിന്റെ വിരോധകല്പനയെക്കുറിച്ചു സംസാരിച്ചുരാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ എന്നു ചോദിച്ചു; അതിന്നു രാജാവുമേദ്യരുടെയും പാര്‍സികളുടെയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നേ എന്നുത്തരം കല്പിച്ചു.
12အထံတော်သို့ဝင်၍၊ အရှင်မင်းကြီး၊ ကိုယ်တော် မြတ်မှတပါး အခြားသောလူကိုဖြစ်စေ၊ ဘုရားကိုဖြစ်စေ၊ အရက်သုံးဆယ်အတွင်းတွင် ဆုတောင်းသော သူမည် သည်ကို ခြင်္သေ့လှောင်သောတွင်းထဲသို့ ချပစ်စေဟု အမိန့်တော်ကို တံဆိပ်ခတ်တော်မူလျပ် ရှိပါသည်မဟုတ် လောဟု အမိန့် တော်အကြောင်းကို မေးလျှောက်ကြ၏။ ရှင်ဘုရင်ကလည်း၊ မပြောင်းလဲတတ်သော မေဒိ၊ ပေရသိဓမ္မသတ်အတိုင်း မှန်ပေသည်ဟု မိန့်တော်မူ၏။
13അതിന്നു അവര്‍ രാജസന്നിധിയില്‍ രാജാവേ, യെഹൂദാപ്രവാസികളില്‍ ഒരുത്തനായ ദാനീയേല്‍ തിരുമേനിയെയാകട്ടെ തിരുമനസ്സുകൊണ്ടു എഴുതിച്ച വിരോധകല്പനയാകട്ടെ കൂട്ടാക്കാതെ, ദിവസം മൂന്നു പ്രവാശ്യം അപേക്ഷ കഴിച്ചുവരുന്നു എന്നു ഉണര്‍ത്തിച്ചു.
13မှူးမတ်အရာရှိတို့ကလည်း၊ အရှင်မင်းကြီး၊ ယုဒပြည်ကသိမ်းယူ ခဲ့သော ယုဒလူမျိုးဒံယေလသည် အာဏာတော်ကို ပမာဏမပြု၊ တံဆိပ်ခတ်တော်မူသော အမိန့်တော်ကို ဆန့်ကျင်လျက်၊ တနေ့သုံးကြိမ်တိုင်အောင် ဆုတောင်း၍ နေပါသည်ဟု လျှောက်ထားကြ၏။
14രാജാവു ഈ വാക്കു കേട്ടപ്പോള്‍ അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിപ്പാന്‍ മനസ്സുവെച്ചു അവനെ രക്ഷിപ്പാന്‍ സൂര്യന്‍ അസ്തമിക്കുവോളം പ്രയത്നം ചെയ്തു.
14ထိုစကားကို ကြားလျှင်၊ ရှင်ဘုရင်သည် အလွန် နောင်တရ၍ ဒံယေလကို လွှတ်ခြင်းငှါ စိတ်အားကြီး သဖြင့်၊ လွှတ်ရသောအခွင့်ကို နေဝင်သည်တိုင်အောင် ကြိုးစား၍ ရှာတော်မူ၏။
15എന്നാല്‍ ആ പുരുഷന്മാര്‍ രാജാവിന്റെ അടുക്കല്‍ ബദ്ധപ്പെട്ടു ചെന്നുരാജാവേ, രാജാവു ഉറപ്പിക്കുന്ന ഒരു വിരോധകല്പനയോ നിയമമോ മാറ്റിക്കൂടാ എന്നിങ്ങനെയാകുന്നു മേദ്യരുടെയും പാര്‍സികളുടെയും നിയമം എന്നു ബോദ്ധ്യമായിരിക്കേണം എന്നു രാജാവോടു ഉണര്‍ത്തിച്ചു.
15တဖန်မှူးမတ် အရာရှိတို့သည် အထံတော်သို့ စည်းဝေး၍၊ အရှင်မင်းကြီး၊ တခါထုတ်ပြီးသော အမိန့် တော်မပျက်နိုင်ရာဟု မေဒိ၊ ပေရသိဓမ္မသတ်၌ ပါကြောင်းကို သတိထားတော်မူပါဟု လျှောက်ကြပြန် လျှင်၊
16അങ്ങനെ രാജാവിന്‍ കല്പനയാല്‍ അവര്‍ ദാനീയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളഞ്ഞു; രാജാവു ദാനീയേലിനോടു സംസാരിച്ചുനീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും എന്നു കല്പിച്ചു.
16တဖန် ရှင်ဘုရင်မိန့်တော်မူသည်အတိုင်း၊ ဒံယေလကိုခေါ်၍ ခြင်္သေ့တွင်းထဲသို့ချပစ်ကြ၏။ ရှင်ဘုရင်ကလည်း၊ သင်မပြတ်ကိုးကွယ်သော ဘုရား သခင်သည် သင့်ကိုကယ်လွှတ်ပါစေဟု ဒံယေလကို မိန့်တော်မူ၏။
17അവര്‍ ഒരു കല്ലുകൊണ്ടുവന്നു ഗുഹയുടെ വാതില്‍ക്കല്‍ വെച്ചു, ദാനീയേലിനെക്കുറിച്ചുള്ള നിര്‍ണ്ണയത്തിന്നു മാറ്റം വരാതെയിരിക്കേണ്ടതിന്നു രാജാവു തന്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിന്നു മുദ്രയിട്ടു.
17ကျောက်ပြားကိုလည်း ယူခဲ့၍ တွင်းဝကို ပိတ်ပြီးလျှင်၊ ဒံယေလအမှု၌ စီရင်ချက်ကို မတိုးမလျော့ စေခြင်းငှါ၊ ရှင်ဘုရင်တံဆိပ်နှင့် မှူးမတ်တို့တံဆိပ်ကို ခတ်တော်မူ၏။
18പിന്നെ രാജാവു രാജധാനിയില്‍ ചെന്നു ഉപവസിച്ചു രാത്രി കഴിച്ചു; അവന്റെ സന്നിധിയില്‍ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി.
18ထိုနောက်၊ ရှင်ဘုရင်သည် နန်းတော်သို့ ပြန်၍ တညဉ့်လုံး စားတော်မခေါ်၊ အငြိမ့်တန်ဆာကို အထံတော် သို့ မသွင်းစေဘဲ စက်တော်ခေါ်၍ မပျော်နိုင်။
19രാജാവു അതികാലത്തു എഴുന്നേറ്റു ബദ്ധപ്പെട്ടു സിംഹഗുഹയുടെ അരികെ ചെന്നു.
19နံနက်စောစောထ၍ ခြင်္သေ့တွင်းသို့ အလျင် အမြန် သွားတော်မူ၏။
20ഗുഹയുടെ അരികെ എത്തിയപ്പോള്‍ അവന്‍ ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ചു. രാജാവു ദാനീയേലിനോടു സംസാരിച്ചുജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളില്‍നിന്നു നിന്നെ രക്ഷിപ്പാന്‍ പ്രാപ്തനായോ എന്നു ചോദിച്ചു.
20ရောက်လျှင်၊ ငိုကြွေးသော အသံနှင့် ဒံယေလကို ခေါ်၍၊ အသက်ရှင်တော်မူသော ဘုရားသခင်၏ ကျွန်ဒံယေလ၊ သင်မပြတ် ကိုးကွယ်သော ဘုရားသခင် သည် သင့်ကိုခြင်္သေ့ဘေးမှ ကယ်လွှတ်နိုင်သလောဟု မေးတော်မူ၏။
21ദാനീയേല്‍ രാജാവിനോടുരാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ.
21ဒံယေလက၊ အရှင်မင်းကြီး၊ အသက်တော် အစဉ်အမြဲရှင်ပါစေ။
22സിംഹങ്ങള്‍ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയില്‍ ഞാന്‍ കുറ്റമില്ലാത്തവന്‍ ; രാജാവേ, തിരുമുമ്പിലും ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണര്‍ത്തിച്ചു.
22အကျွန်ုပ်၏ ဘုရားသခင်သည် ကောင်းကင် တမန်ကို စေလွှတ်၍ ခြင်္သေ့နှုတ်ကို ပိတ်ထားတော်မူ သဖြင့်၊ အကျွန်ုပ်သည် ခြင်္သေ့ဘေးနှင့် လွတ်ပါ၏။ အကြောင်းမူကား၊ ဘုရားသခင့်ရှေ့၌ အကျွန်ုပ်သည် အပြစ်ကင်းပါ၏။ ကိုယ်တော်မြတ်ကိုလည်း အလျှင်းမပြစ် မှားပါဟု ပြန်လျှောက်လေ၏။
23അപ്പോള്‍ രാജാവു അത്യന്തം സന്തോഷിച്ചു, ദാനീയേലിനെ ഗുഹയില്‍നിന്നു കയറ്റുവാന്‍ കല്പിച്ചു; അവര്‍ ദാനീയേലിനെ ഗുഹയില്‍നിന്നു കയറ്റി; അവന്‍ തന്റെ ദൈവത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ടു അവന്നു യാതൊരു കേടും പറ്റിയതായി കണ്ടില്ല.
23ထိုအခါ ရှင်ဘုရင်သည် အလွန်ဝမ်းမြောက်၍၊ ဒံယေလကို တွင်းထဲက ထုတ်ယူစေဟု အမိန့်တော်ရှိသည် အတိုင်း ဒံယေလကို တွင်းထဲက ထုတ်ယူ၍၊ ဘုရားသခင် ကို ယုံကြည်သောကြောင့် သူ၌ထိခိုက် သောအနာတခုမျှ မရှိ။
24പിന്നെ രാജാവിന്റെ കല്പനയാല്‍, അവന്‍ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളഞ്ഞു; അവര്‍ ഗുഹയുടെ അടിയില്‍ എത്തുമ്മുമ്പെ സിംഹങ്ങള്‍ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകര്‍ത്തുകളഞ്ഞു.
24ထိုနောက်၊ ဒံယေလ၌ အပြစ်တင်သော သူတို့ကို ရှင်ဘုရင်၏ အမိန့်တော်နှင့် ခေါ်၍၊ သားမယားနှင့်တကွ ခြင်္သေ့တွင်းထဲသို့ ချပစ်ကြလျှင်၊ မြေသို့မရောက်မှီ ခြင်္သေ့တို့သည် နိုင်၍သူတို့ အရိုးရှိသမျှတို့ကို ချိုးဖဲ့ကြ၏။
25അന്നു ദാര്‍യ്യാവേശ്രാജാവു സര്‍വ്വഭൂമിയിലും വസിക്കുന്ന സകലവംശങ്ങള്‍ക്കും ഭാഷക്കാര്‍ക്കും എഴുതിയതെന്തെന്നാല്‍നിങ്ങള്‍ക്കു ശുഭം വര്‍ദ്ധിച്ചുവരട്ടെ.
25ထိုအခါ မြေကြီးတပြင်လုံးတွင် အရပ်ရပ်တို့၌ နေ၍၊ အသီးသီးအခြားခြားသော ဘာသာစကားကို ပြောသော လူမျိုးတကာတို့ရှိရာသို့ အမိန့်တော်စာနှင့် စေလွှတ်တော်မူ၏။ စာချုပ်ဟူမူကား၊ သင်တို့၌ ငြိမ်ဝပ် ချမ်းသာခြင်း များပြားစေသော။
26എന്റെ രാജാധിപത്യത്തില്‍ ഉള്‍പ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാന്‍ ഒരു തീര്‍പ്പു കല്പിക്കുന്നു; അവന്‍ ജീവനുള്ള ദൈവവും എന്നേക്കും നിലനിലക്കുന്നവനും അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു.
26ငါအစိုးရသော တနိုင်ငံလုံးတွင် ရှိနေသော သင်တို့သည် ဒံယေလ၏ ဘုရားသခင်ကို ကြောက်ရွံရိုသေ ကြကုန်ဟု ငါအမိန့်တော်ရှိ၏။ အကြောင်းမူကား၊ ထို ဘုရားသခင်သည် အသက်ရှင်တော်မူသောဘုရား၊ နိစ္စထာဝရတည်တော်မူသော ဘုရားဖြစ်တော်မူ၏။ နိုင်ငံတော်သည် ပျက်စီးခြင်းသို့ မရောက်နီုင်။ အာဏာ စက်တော်လည်း အစဉ်အဆက်တည်လိမ့်မည်။
27അവന്‍ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവന്‍ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കുന്നു; അവന്‍ ദാനീയേലിനെ സിംഹവായില്‍നിന്നു രക്ഷിച്ചിരിക്കുന്നു.
27မစကယ်တင်ခြင်း ကျေးဇူးကို ပြုတော်မူ၏။ ကောင်းကင်မြေကြီး၌ နိမိတ်လက္ခဏာ၊ အံ့ဩဘွယ်တို့ကို ဖြစ်စေတော်မူ၏။ ဒံယေလကို ခြင်္သေ့လက်မှ ကယ်လွှတ် တော်မူသော ဘုရားသခင်သည် ထိုသို့သော ဘုရားဖြစ် တော်မူ၏ဟု အမိန့်တော်ရှိ၏။
28എന്നാല്‍ ദാനീയേല്‍ ദാര്‍യ്യാവേശിന്റെ വാഴ്ചയിലും പാര്‍സിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.
28ထိုသို့ဒံယေလသည်ဒါရိမင်းကြီး လက်ထက်၌၎င်း၊ ပေရသိ အမျိုးကုရုမင်းကြီး လက်ထက်၌၎င်း ကောင်းစားလျက်နေ၏။