Malayalam

Myanmar

Daniel

7

1ബാബേല്‍രാജാവായ ബേല്‍ശസ്സരിന്റെ ഒന്നാം ആണ്ടില്‍ ദാനീയേല്‍ ഒരു സ്വപ്നം കണ്ടു, അവന്നു കിടക്കയില്‍വെച്ചു ദര്‍ശനങ്ങള്‍ ഉണ്ടായി; അവന്‍ സ്വപ്നം എഴുതി കാര്യത്തിന്റെ സാരം വിവരിച്ചു.
1ဗာဗုလုန် ရှင်ဘုရင် ဗေလရှာဇာနန်းစံ ပဌမ နှစ်တွင်၊ ဒံယေလသည် အိပ်မက်ကို မြင်၍ အိပ်ပျော်စဉ်၊ စိတ်ထဲ၌အာရုံပြုပြီးမှ မြင်မက်သော အရာတို့ကို ရေးထားသော အချက်ကား၊
2ദാനീയേല്‍ വിവരച്ചുപറഞ്ഞതെന്തെന്നാല്‍ഞാന്‍ രാത്രിയില്‍ എന്റെ ദര്‍ശനത്തില്‍ കണ്ടതുആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നതു ഞാന്‍ കണ്ടു.
2ငါ ဒံယေလသည် ညဉ့်အခါ အာရုံပြု၍၊ မိုဃ်း ကောင်းကင်လေးမျက်နှာ၌ လေတို့သည် မဟာသမုဒ္ဒရာ ပေါ်မှာ အချင်းချင်းတိုက်ကြလျှင်၊
3അപ്പോള്‍ തമ്മില്‍ ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങള്‍ സമുദ്രത്തില്‍നിന്നു കരേറിവന്നു.
3သဏ္ဌာန်ချင်းမတူသော သာရဲလေးကောင်တို့ သည် သမုဒ္ဒရာထဲက ထွက်လာကြ၏။ ပဌမသားရဲသည် ခြင်္သေ့နှင့်တူ၏။ ရွှေလင်းတအတောင်လည်း ရှိ၏။
4ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിന്‍ ചിറകുള്ളതുമായിരുന്നു; ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവര്‍ത്തുനിര്‍ത്തി, അതിന്നു മാനുഷഹൃദയവും കൊടത്തു.
4ငါ ကြည့်ရှု၍ နေစဉ်၊ သူ၏အတောင်ကို နှုတ်ကြ၏။ မြေမှ ကိုယ်ကို ချီကြွလျက် လူကဲ့သို့ ခြေဖြင့် မတ်တပ်ရပ်၍၊ လူစိတ်သဘောကိုလည်း ရ၏။ ဒုတိယ သားရဲသည် ဝံနှင့်တူ၏။
5രണ്ടാമതു കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അതു ഒരു പാര്‍ശ്വം ഉയര്‍ത്തിയും വായില്‍ പല്ലിന്റെ ഇടയില്‍ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നിന്നു; അവര്‍ അതിനോടുഎഴുന്നേറ്റു മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.
5တဘက်၌ ကိုယ်ကိုကိုယ်ချီကြွ၏။ ပစပ်၌ နံရိုး သုံးချောင်းကို ကိုက်လျက်ရှိ၏။ သင်ထလော့။ အသား များကို ကိုက်စားလော့ဟု သူ့အား ပြောကြ၏။
6പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു, അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചുറകുണ്ടായിരുന്നു; മൃഗത്തിന്നു നാലു തലയും ഉണ്ടായിരുന്നു; അതിന്നു ആധിപത്യം ലഭിച്ചു.
6တဖန်ငါကြည့်ရှုပြန်၍၊ ကျားသစ်နှင့်တူသော သားရဲတကောင်သည် ထင်ရှား၏။ ကျောပေါ်မှာ ငှက် အတောင်လေးခုရှိ၏။ ခေါင်းလေးလုံးနှင့်ပြည့်စုံ၏။ အုပ်စိုးရသော အခွင့်လည်းရှိ၏။
7രാത്രിദര്‍ശനത്തില്‍ ഞാന്‍ പിന്നെയും ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന്നു വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകര്‍ക്കുംകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാല്‍കൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകല മൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.
7ထိုညဉ့်အခါ၊ တဖန်ငါသည် အာရုံပြုစဉ်၊ ကြီးစွာ သော ခွန်အားနှင့်ပြည့်စုံ၍ အလွန်ကြောက်မက်ဘွယ် သော စတုတ္ထသားရဲသည် ထင်းရှား၏။ ကြီးစွာသော သံသွားလည်းရှိ၏။ ကိုက်စားချိုးဖဲ့၍ ကြွင်းသော အရာကို ခြေဖြင့် နင်းချေ၏။ သူသည်အရင်သားရဲရှိသမျှတို့ထက် ထူးခြား၏။ ချိုဆယ်ချောင်းလည်း ရှိ၏။
8ഞാന്‍ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, അവയുടെ ഇടയില്‍ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാല്‍ മുമ്പിലത്തെ കൊമ്പുകളില്‍ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പില്‍ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.
8ထိုချိုတို့ကို ငါကြည့်ရှုစဉ်၊ ချိုများအလယ်၌ ချိုငယ်တချောင်းသည် ပေါက်ပြန်၏။ ထိုချိုငယ်ရှေ့မှာ အရင်ချိုသုံးချောင်းကို အမြစ်နှင့်တကွ နှုတ်လေ၏။ ထိုချိုငယ်သည် လူမျက်စိကဲ့သို့သော မျက်စိနှင့်၎င်း၊ ကြီးစွာသော စကားကို ပြောတတ်သော နှုတ်နှင့်၎င်း ပြည့်စုံ၏။
9ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അവര്‍ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തന്‍ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിര്‍മ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങള്‍ കത്തുന്ന തീയും ആയിരുന്നു.
9ထိုအခါ ငါကြည့်ရှုစဉ်၊ ရာဇပလ္လင်များကို တည်ထားလျက်ရှိ၍၊ အသက်ကြီးသော သူတဦးသည် ထိုင်တော်မူ၏။ အဝတ်တော်သည် မိုဃ်းပွင့်ကဲ့သို့ဖြူ၏။ ဆံပင်တော်သည် ဖြူသော သိုးမွှေးနှင့်တူ၏။ ပလ္လင် တော်သည် မီးလျှံဖြစ်၏။ ပလ္လင်တော်အောက်၌ မီးစက် လှည်းဘီးရှိ၏။
10ഒരു അഗ്നിനദി അവന്റെ മുമ്പില്‍നിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേര്‍ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേര്‍ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങള്‍ തുറന്നു.
10မျက်နှာတော်မှာ မီးရောင်ခြည်ထွက်လေ၏။ အတိုင်းမသိ များစွာသော သူတို့သည် အမှုတော်ကို ဆောင်ရွက်၍၊ ကုဋေသင်္ချေမက ရှေ့တော်၌ ခစား၍ နေကြ၏။ တရားစီရင်ခြင်းငှါ ပြင်ဆင်၍ စာစောင်များ ကိုဖွင့်ထားကြ၏။
11കൊമ്പു സംസാരിച്ച വലിലയ വാക്കുകളുടെ ശബ്ദംനിമിത്തം ഞാന്‍ അന്നേരം നോക്കി; അവര്‍ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യുവോളം ഞാന്‍ നോക്കിക്കൊണ്ടിരുന്നു.
11ထိုအခါ ချိုငယ်ပြောသော စကားကြီး အသံ ကြောင့် ငါကြည့်ရှု၍ နေစဉ်၊ ထိုသားရဲအသက်ကို သတ်ပြီးလျှင် သူ၏ ကိုယ်ကိုမီးရှို့၍ ဖျက်ဆီးကြ၏။
12ശേഷം മൃഗങ്ങളോ--അവയുടെ ആധിപത്യത്തിന്നു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സു ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.
12အခြားသော သားရဲမူကား၊ အစိုးရသော အခွင့် တန်းခိုးရှုံးသော်လည်း၊ ချိန်းချက်သော ကာလပတ်လုံး အသက်ရှင်ရကြ၏။
13രാത്രിദര്‍ശനങ്ങളില്‍ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തന്‍ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവന്‍ വയോധികന്റെ അടുക്കല്‍ ചെന്നു; അവര്‍ അവനെ അവന്റെ മുമ്പില്‍ അടുത്തുവരുമാറാക്കി.
13ထိုညဉ့်အခါ ငါသည် အာရုံပြု၍၊ လူသားနှင့် တူသောသူတဦးသည် မိုဃ်းတိမ်ကိုစီးလျက်၊ အသက်ကြီး သော သူ၏အထံတော်သို့ ရောက်လာ၏။ ထိုသူကို အထံတော်ပါးသို့သွင်းကြ၏။
14സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.
14အရပ်ရပ်တို့၌နေ၍ အသီးသီးအခြားခြားသော ဘာသာစကားကို ပြောသောလူမျိုးတကာတို့ကို အုပ်စိုးစေခြင်းငှာ၊ ထိုသူသည် နိုင်ငံနှင့် တကွ အာဏာစက်တန်ခိုးကိုရ၏။ အာဏာစက်တော် သည် ကမ္ဘာအဆက်ဆက်တည်၏။ နိုင်ငံတော်သည် ပျက်စီးခြင်းသို့ မရောက်နိုင်ရာ။
15ദാനീയേല്‍ എന്ന ഞാനോ എന്റെ ഉള്ളില്‍ എന്റെ മനസ്സു വ്യസനിച്ചുഎനിക്കു ഉണ്ടായ ദര്‍ശനങ്ങളാല്‍ ഞാന്‍ പരവശനായി.
15ငါဒံယေလသည် ကိုယ်ခန္ဓာတုန်လှုပ်၍၊ ထိုရူပါရုံ ကြောင့် စိတ်ပူပန်ခြင်းရှိလျှင်
16ഞാന്‍ അരികെ നിലക്കുന്നവരില്‍ ഒരുത്തന്റെ അടുക്കല്‍ ചെന്നു അവനോടു ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവന്‍ കാര്യങ്ങളുടെ അര്‍ത്ഥം പറഞ്ഞുതന്നു.
16အနား၌ ရပ်နေသော သူတယောက်ထံသို့ သွား၍ ယခုမြင်သမျှကား၊ အဘယ်သို့ဆိုလိုသနည်းဟု မေးမြန်သော်၊
17ആ നാലു മഹാമൃഗങ്ങള്‍ ഭൂമിയില്‍ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു.
17ထိုသူက၊ ဤသားရဲလေးကောင်တို့သည် မြေကြီး ပေါ်မှာ ပေါ်လတံ့သော နိုင်ငံလေးပါးဖြစ်၏။
18എന്നാല്‍ അത്യുന്നതനായവന്റെ വിശുദ്ധന്മാര്‍ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.
18သို့သော်လည်း၊ အမြင့်ဆုံးသော ဘုရား၏ သန့် ရှင်းသူတို့သည် နိုင်ငံကိုသိမ်းယူ၍ ကမ္ဘာအဆက်ဆက် စံစား ကြလတံ့ဟု အနက်အဓိပ္ပါယ်ကို ကြားပြော၏။
19എന്നാല്‍ മറ്റെ സകലമൃഗങ്ങളിലും വെച്ചു വ്യത്യാസമുള്ളതും ഇരിമ്പുപല്ലും താമ്രനഖങ്ങളും ഉള്ളതായി അതിഭയങ്കരമായതും തിന്നുകയും തകര്‍ക്കയും ശേഷിച്ചതിനെ കാല്‍കൊണ്ടു ചവിട്ടിക്കളകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും
19ထိုအခါ အခြားသော သားရဲထက်ထူးခြား၍ အလွန်ကြောက်မက်ဘွယ်ဖြစ်လျက်၊ သံသွားနှင့်၎င်း၊ ကြေး ဝါလက်သည်းခြေသည်းနှင့်၎င်း ပြည့်စုံသဖြင့်၊ ကိုယ်စား ချိုးဖဲ့၍ ကြွင်းသမျှကို ခြေဖြင့်နင်းချေတတ်သော စတုတ္ထသားရဲကား၊ အဘယ်သို့ဆိုလိုသည်ကို၎င်း၊
20അതിന്റെ തലയിലുള്ള പത്തു കൊമ്പുകളെക്കുറിച്ചു മുളെച്ചുവന്നതും മൂന്നു കൊമ്പു വീഴിച്ചതും കണ്ണും വമ്പു പറയുന്ന വായും ഉള്ളതും കൂട്ടുകൊമ്പുകളെക്കാള്‍ കാഴ്ചെക്കു വണ്ണമേറിയതുമായ മറ്റെ കൊമ്പിനെക്കുറിച്ചും ഉള്ള വിവരം അറിവാന്‍ ഞാന്‍ ഇച്ഛിച്ചു.
20သူ၏ခေါင်း၌ရှိသော ချိုဆယ်ချောင်းကား၊ အဘယ်သို့ဆိုလိုသည်ကို၎င်း၊ နောက်ပေါက်၍ အရင်ချို သုံးချောင်းကိုနှုတ်၍၊ ကြီးစွာသော စကားကို ပြောတတ် သော နှုတ် နှင့် မျက်စိရှိသဖြင့်၊ မိမိအဘော်တို့ ထက်သာ၍ ရဲရင့်သော မျက်နှာအဆင်းရှိသော ချိုတချောင်းကား၊ အဘယ်သို့ ဆိုလို သည်ကို၎င်း သိခြင်းငှါ ငါအလိုရှိ၏။
21വയോധികനായവന്‍ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാര്‍ക്കും ന്യായാധിപത്യം നലകുകയും വിശുദ്ധന്മാര്‍ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം
21ငါကြည့်ရှုစဉ်တွင် အသက်ကြီးသောသူသည် ရောက်လာလျှင်၊ အမြင့်ဆုံးသော ဘုရား၏ သန့်ရှင်းသော သူတို့အား စီရင်ရသော အခွင့်ကို ပေး၍၊
22ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാന്‍ കണ്ടു.
22ထိုသူတို့သည် နိုင်ငံကိုသိမ်းယူဝင်စားသော အချိန်ရောက်သည့်တိုင် အောင် ထိုချိုသည် သန့်ရှင်းသူတို့ကို စစ်တိုက်၍ နိုင်လေ ၏။
23അവന്‍ പറഞ്ഞതോനാലാമത്തെ മൃഗം ഭൂമിയില്‍ നാലാമതായി ഉത്ഭവിപ്പാനുള്ള രാജ്യം തന്നേ; അതു സകലരാജ്യങ്ങളിലുംവെച്ചു വ്യത്യാസമുള്ളതായി സര്‍വ്വഭൂമിയെയും തിന്നു ചവിട്ടിത്തകര്‍ത്തുകളയും.
23ထိုသူကလည်း စတုတ္ထသားရဲသည် မြေကြီးပေါ် မှာ အခြားသော နိုင်ငံရှိသမျှတို့ထက် ထူးခြားသော စတုတ္ထနိုင်ငံရှိသမျှတို့ထက် ထူးခြားသော စတုတ္ထနိုင်ငံ ဖြစ်၏။ ထိုနိုင်ငံသည် မြေကြီးရှိသမျှကို ကိုယ်စားချိုးဖဲ့ နင်းချေလိမ့်မည်။
24ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തന്‍ എഴുന്നേലക്കും; അവന്‍ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.
24ထိုနိုင်ငံ၌ ပေါက်သော ချိုဆယ်ချောင်းသည် ပေါ်လတံ့သော မင်းကြီးဆယ်ပါးဖြစ်၏။ သူတို့နောက် အခြားသော မင်းကြီးပေါ်လာလိမ့်မည်။ အရင်မင်းကြီး ထက် ထူးခြား၍ သုံးပါးတို့ကို နှိမ့်ချလိမ့်မည်။
25അവന്‍ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാന്‍ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവര്‍ അവന്റെ കയ്യില്‍ ഏല്പിക്കപ്പെട്ടിരിക്കും.
25အမြင့်ဆုံးသော ဘုရားကို ဆန့်ကျင်ဘက်ပြု၍၊ ကြီးစွာသော စကားကို ပြောလိမ့်မည်။ အမြင့်ဆုံးသော ဘုရား၏သန့်ရှင်းသူတို့ကို ညှဉ်းဆဲနှိပ်စက်လိမ့်မည်။ ကာလအချိန်နှင့်ပညတ်တရားတို့ကို ပြောင်းလဲစေခြင်းငှါ ကြံစည်လိမ့်မည်။ တကာလ၊ နှစ်ကာလ၊ ကာလတဝက် ပတ်လုံး သူသည် အခွင့်ရလိမ့်မည်။
26എന്നാല്‍ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.
26ထိုနောက်မှ တရားစီရင်ခြင်း ဖြစ်လိမ့်မည်။ ထိုအခါသူ၏ တန်ခိုးအာဏာကို နှုတ်၍ရှင်းရှင်း ဖျက်ဆီး ကြလိမ့်မည်။
27പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിന്‍ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.
27ကောင်းကင်အောက်၌ နိုင်ငံနှင့်တကွ အာဏာ စက် ဘုန်းတန်ခိုးရှိသမျှကို အမြင့်ဆုံးသော ဘုရား၏ သန့်ရှင်းသော အမျိုးသားတို့သည် ရကြလိမ့်မည်။ ထို ဘုရားသခင်၏ နိုင်ငံတော်သည် ထာဝရနိုင်ငံဖြစ်၏။ မင်းကြီး အပေါင်းတို့သည် တိုးဝင်၍ ကျွန်ခံရကြလိမ့်မည်။
28ഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി; ദാനീയേല്‍ എന്ന ഞാനോ എന്റെ വിചാരങ്ങളാല്‍ അത്യന്തം പരവശനായി എന്റെ മുഖഭാവവും മാറി; എങ്കിലും ഞാന്‍ ആ കാര്യം എന്റെ ഹൃദയത്തില്‍ സംഗ്രഹിച്ചുവെച്ചു.
28ဤရှေ့ကား အနက်အဓိပ္ပါယ်ပေတည်းဟု ဆိုလေ၏။ ငါဒံယေလသည် စိတ်ပူပန်ခြင်းသို့ရောက်၍ မျက်နှာညှိုးငယ်ခြင်းရှိ၏။ သို့သော်လည်း မြင်ရသော အာရုံများကို စိတ်နှလုံးထဲ၌သိုထား၏။