Malayalam

Myanmar

Daniel

8

1ദാനീയേല്‍ എന്ന എനിക്കു ആദിയില്‍ ഉണ്ടായതിന്റെ ശേഷം, ബേല്‍ശസ്സര്‍രാജാവിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ ഒരു ദര്‍ശനം ഉണ്ടായി.
1ဗေလရှာဇာမင်းကြီးနန်းစံ သုံးနှစ်တွင်၊ ငါ ဒံယေလသည် ယခင် ဗျာဒိတ်တော်ကို မြင်ပြီးသည်နောက်၊ တဖန် ဗျာဒိတ်ရူပါရုံကို မြင်ရသောအကြောင်းအရာဟူ မူကား၊
2ഞാന്‍ ഒരു ദര്‍ശനം കണ്ടു, ഏലാം സംസ്ഥാനത്തിലെ ശൂശന്‍ രാജധാനിയില്‍ ആയിരുന്നപ്പോള്‍ അതു കണ്ടു; ഞാന്‍ ഊലായി നദീതീരത്തു നിലക്കുന്നതായി ദര്‍ശനത്തില്‍ കണ്ടു.
2ဧလံပြည်၊ ရူရှန်မြို့တော်၌ ဥလဲမြစ်နားမှာ ငါရှိ စဉ်၊ ရူပါရုံထင်ရှား၍၊
3ഞാന്‍ തലപൊക്കിയപ്പോള്‍, രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റന്‍ നദീതീരത്തു നിലക്കുന്നതു കണ്ടു; ആ കൊമ്പുകള്‍ നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാള്‍ അധികം നീണ്ടതു; അധികം നീണ്ടതു ഒടുക്കം മുളെച്ചുവന്നതായിരുന്നു.
3ငါမျှော်ကြည့်သော၊ ရှည်လျားသော ချို နှစ်ချောင်းရှိသော သိုးတကောင်သည် မြစ်တဘက်၌ ရပ် နေ၏။ ထိုချိုနှစ်ချောင်းသည်မညီ၊ တချောင်းသာ၍ ရှည်၏။ သာ၍ ရှည်သောချိုသည် နောက်ပေါက် သတည်း။
4ആ ആട്ടുകൊറ്റന്‍ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാന്‍ കണ്ടു; ഒരു മൃഗത്തിന്നും അതിന്റെ മുമ്പാകെ നില്പാന്‍ കഴിഞ്ഞില്ല; അതിന്റെ കയ്യില്‍നിന്നു രക്ഷിക്കാകുന്നവനും ആരുമില്ല; അതു ഇഷ്ടംപോലെ ചെയ്തു വമ്പു കാട്ടിപ്പോന്നു.
4ထိုသိုးသည် အနောက်၊ တောင်၊ မြောက်၊ သုံး မျက်နှာသို့ တိုးခွေ့သောကြောင့် အဘယ်တိရစ္ဆာန်မျှ မခံနိုင်၊ အဘယ်သူမျှ သူ့လက်မှတ်မကယ်မလွှတ်နိုင်သည် ဖြစ်၍ မိမိအလိုရှိသည့်အတိုင်း ပြုသဖြင့် ကြီးမားခြင်းသို့ ရောက်လာ၏။
5ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, ഒരു കോലാട്ടുകൊറ്റന്‍ പടിഞ്ഞാറു നിന്നു നിലം തൊടാതെ സര്‍വ്വ ഭൂതലത്തിലും കൂടിവന്നു; ആ കോലാട്ടുകൊറ്റന്നു കണ്ണുകളുടെ നടുവില്‍ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു.
5ထိုအမှုကို ငါဆင်ခြင်လျက်နေသောအခါ၊ မျက်စိ နှစ်လုံးကြား၌ ထူးဆန်းသော ချိုတချောင်းရှိသော ဆိတ် တကောင်သည် အနောက်မျက်နှာကလာ၍၊ မြေကို မနင်းဘဲ မြေကြီးတပြင်လုံးကို ကျော်လေ၏။
6അതു നദീതീരത്തു നിലക്കുന്നതായി ഞാന്‍ കണ്ട രണ്ടു കൊമ്പുള്ള ആട്ടുകൊറ്റന്റെ നേരെ ഉഗ്രക്രോധത്തോടെ പാഞ്ഞു ചെന്നു.
6ချိုနှစ်ချောင်းနှင့်မြစ်တဘက်၌ ထင်ရှားသော သိုးရှိရာသို့ ပြင်းစွာသော အဟုန်နှင့်ပြေး၍
7അതു ആട്ടുകൊറ്റനോടു അടുക്കുന്നതു ഞാന്‍ കണ്ടു; അതു ആട്ടുകൊറ്റനോടു ക്രുദ്ധിച്ചു, അതിനെ ഇടിച്ചു അതിന്റെ കൊമ്പു രണ്ടും തകര്‍ത്തുകളഞ്ഞു; അതിന്റെ മുമ്പില്‍ നില്പാന്‍ ആട്ടുകൊറ്റന്നു ശക്തിയില്ലാതെയിരുന്നു; അതു അതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു; അതിന്റെ കയ്യില്‍നിന്നു ആട്ടുകൊറ്റനെ രക്ഷിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല.
7အနားသို့ ရောက်သောအခါ၊ ပြင်းစွာ အမျက် ထွက်သဖြင့် သိုးကို ခတ်၍ သိုးချိုနှစ်ချောင်းကို ချိုးဖဲ့၏။ သိုးသည်ခံနိုင်သော တန်ခိုးမရှိသည် ဖြစ်၍ ဆိတ်သည် သူ့ကိုမြေ၌ လှဲ၍နင်းလေ၏။ သူ့လက်မှ အဘယ်သူမျှ သိုးကို မကယ်မလွှတ်နိုင်။
8കോലാട്ടുകൊറ്റന്‍ ഏറ്റവും വലുതായിത്തീര്‍ന്നു; എന്നാല്‍ അതു ബലപ്പെട്ടപ്പോള്‍ വലിയ കൊമ്പു തകര്‍ന്നുപോയി; അതിന്നു പകരം ആകാശത്തിലെ നാലു കാറ്റിന്നു നേരെ ഭംഗിയുള്ള നാലു കൊമ്പു മുളെച്ചുവന്നു.
8သို့ဖြစ်၍၊ ထိုဆိတ်သည် အလွန်ကြီးမားခြင်းသို့ ရောက်လေ၏။ ခွန်အားကြီးသောအခါ ချိုကြီးကျိုးပဲ့၏။ ထိုချိုအရာ၌ ထူးဆန်းသော ချိုလေးချောင်းပေါက်၍၊ မိုဃ်းကောင်းကင်လေးမျက်နှာသို့ မျက်နှာပြုကြ၏။
9അവയില്‍ ഒന്നില്‍നിന്നു ഒരു ചെറിയ കൊമ്പു പുറപ്പെട്ടു; അതു തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിന്നു നേരെയും ഏറ്റവും വലുതായിത്തീര്‍ന്നു.
9ထိုချိုလေးချောင်းတွင် တချောင်းထဲက အခြား သောချိုတက်တ ချောင်းပေါက်ပြန်၍ တောင်မျက်နှာသို့၎င်း၊ အရှေ့မျက်နှာသို့၎င်း၊ သာယာသော ပြည်သို့၎င်း မျက်နှာပြု၍၊ အလွန်ကြီးမားခြင်းသို့ ရောက်လေ၏။
10അതു ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീര്‍ന്നു, സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു.
10ကောင်းကင်ဗိုလ်ခြေတိုင်အောင်ကြီးမား၍၊ ထိုဗိုလ်ခြေအချို့တို့နှင့် ကြယ်အချို့တို့ကို မြေသို့ချ၍ နင်းလေ၏။
11അതു സൈന്യത്തിന്റെ അധിപതിയോളം തന്നെത്താന്‍ വലുതാക്കി, അവന്നുള്ള നിരന്തരഹോമയാഗം അപഹരിക്കയും അവന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളകയും ചെയ്തു.
11ထိုမျှမက၊ ဗိုလ်ခြေသခင်တိုင်အောင် ထောင် လွှားခြင်းကို ပြုလျက်၊ နေ့ရက်အစဉ်ပြုသော ဝတ်ကိုပယ်၍၊ သန့်ရှင်းရာဌာနတော်ကို ရှုတ်ချလေ၏။
12അതിക്രമം ഹേതുവായി നിരന്തരഹോമയാഗത്തിന്നെതിരായി ഒരു സേവ നിയമിക്കപ്പെടും; അതു സത്യത്തെ നിലത്തു തള്ളിയിടുകയും കാര്യം നടത്തി സാധിപ്പിക്കയും ചെയ്യും.
12အပြစ်များသောကြောင့် နေ့ရက်အစဉ်ပြုသော ဝတ်နှင့်တကွ ဗိုလ်ခြေကိုလည်း ထိုချိုသည်ရ၍ သမ္မာ တရားကို မြေသို့နှိမ့်ချ၏။ ထိုသို့ပြု၍ အောင်မြင်ခြင်းသို့ ရောက်လေ၏။
13അനന്തരം ഒരു വിശുദ്ധന്‍ സംസാരിക്കുന്നതു ഞാന്‍ കേട്ടു; സംസാരിച്ചുകൊണ്ടിരുന്ന വിശുദ്ധനോടു മറ്റൊരു വിശുദ്ധന്‍ വിശുദ്ധമന്ദിരത്തെയും സേവയെയും ചവിട്ടിക്കളയേണ്ടതിന്നു ഏല്പിച്ചുകൊടുപ്പാന്‍ തക്കവണ്ണം നിരന്തരഹോമയാഗത്തെയും ശൂന്യമാക്കുന്ന അതിക്രമത്തെയും കുറിച്ചു ദര്‍ശനത്തില്‍ കണ്ടിരിക്കുന്നതു എത്രത്തോളം നിലക്കും എന്നു ചോദിച്ചു.
13ထိုအခါ သန့်ရှင်းသူတပါး၏ စကားပြောသံကို ငါကြား၏။ သန့်ရှင်းသူတပါးက၊ ယခင်ပြောသော သူကို ဟစ်၍၊ သန့်ရှင်းရာဌာနနှင့် ဗိုလ်ခြေကိုနင်းခြင်း အလိုငှာ နေ့ရက်အစဉ်ပြုသောဝတ်ကို ပယ်ခြင်းနှင့်၎င်း၊ ဖျက်ဆီးတတ်သော လွန်ကျူးခြင်းနှင့်၎င်း စပ်ဆိုင်သော ဗျာဒိတ်ရူပါရုံသည်အဘယ်မျှ ကာလပတ်လုံး တည်လိမ့် မည်နည်းဟုမေးမြန်းလျှင်၊
14അതിന്നു അവന്‍ അവനോടുരണ്ടായിരത്തിമുന്നൂറു സന്ധ്യയും ഉഷസ്സും തികയുവോളം തന്നേ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.
14ယခင်ပြောသူက ရက်ပေါင်းနှစ်ထောင်သုံးရာ တိုင်တိုင် တည်လိမ့်မည်။ ထိုနောက် သန့်ရှင်းရာဌာနကို တဖန်ဆေးကြောသုတ်သင်ကြလိမ့် မည်ဟုပြန်၍ ပြောဆို ၏။
15എന്നാല്‍ ദാനീയേലെന്ന ഞാന്‍ ഈ ദര്‍ശനം കണ്ടിട്ടു അര്‍ത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പുരുഷരൂപം എന്റെ മുമ്പില്‍ നിലക്കുന്നതു കണ്ടു.
15ငါဒံယေလသည် ထိုရူပါရုံကို မြင်၍ အနက်ကို ရှာဖွေသောအခါ၊ လူသဏ္ဌာန်ရှိသောသူတဦးသည် ငါ့ရှေ့တွင် ရပ်နေ၏။
16ഗബ്രീയേലേ, ഇവന്നു ഈ ദര്‍ശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാന്‍ കേട്ടു.
16အခြားသော သူက၊ အိုဂါဗြေလ၊ ထိုသူသည် ယခု မြင်သော ဗျာဒိတ်ရူပါရုံကို နားလည်စေခြင်းငှါ အနက်ကို ပြန်ပောလော့ဟု၊ ဥလဲ မြစ်နားကြားမှာ လူအသံနှင့်ဟစ်၍ ပြောဆိုသည်ကို ငါကြား၏။
17അപ്പോള്‍ ഞാന്‍ നിന്നെടത്തു അവന്‍ അടുത്തുവന്നു; അവന്‍ വന്നപ്പോള്‍ ഞാന്‍ ഭയപ്പെട്ടു സാഷ്ടാംഗം വീണു; എന്നാല്‍ അവന്‍ എന്നോടുമനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്‍ക; ഈ ദര്‍ശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു.
17ထိုသူသည် ငါရပ်နေရာအပါးသို့လာလျှင်၊ ငါသည် ကြောက်ရွံ့၍ ပြပ်ဝပ်လျက်နေ၏။ ထိုသူက၊ အချင်းလူသား၊ နားလည်လော့။ ဤဗျာဒိတ် ရူပါရုံသည် အမှုကုန် ရသောကာလနှင့်ဆိုင်သည်ဟု ငါ့အား ပြောဆို ၏။
18അവന്‍ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ബോധംകെട്ടു നിലത്തു കവിണ്ണു വീണു; അവന്‍ എന്നെ തൊട്ടു എഴുന്നേല്പിച്ചു നിര്‍ത്തി.
18ထိုသို့ ဆိုသောအခါ ငါသည် မြေပေါ်မှာပြပ်ဝပ်၍ မိန်းမော တွေဝေလျက်နေ၏။ ထိုသူသည်ငါ့ကိုလက်နှင့် တို့၍ ယခင်နေရာ၌ မတ်တတ်နေစေပြီးလျှင်၊
19പിന്നെ അവന്‍ പറഞ്ഞതുകോപത്തിന്റെ അന്ത്യകാലത്തിങ്കല്‍ സംഭവിപ്പാനിരിക്കുന്നതു ഞാന്‍ നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ.
19ဒေါသအမျက်တော်အဆုံး၌ ဖြစ်လတံ့သော အရာကိုငါကြား ပြောဦးမည်။ ချိန်းချက်သောအချိန်၌ လက်စသတ်လိမ့်မည်။
20രണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റന്‍ പാര്‍സ്യ രാജാക്കന്മാരെ കുറിക്കുന്നു.
20ချိုနှစ်ချောင်းနှင့် ပေါ်လာသော သိုးသည် မေဒိ ရှင်ဘုရင်၊ ပေရသိရှင်ဘုရင်ဖြစ်၏။
21പരുപരുത്ത കോലാട്ടുകൊറ്റന്‍ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാവും ആകുന്നു.
21အမွေးကြမ်းသော ဆိတ်သည် ဟေလသ ရှင်ဘုရင် ဖြစ်၏။ မျက်စိနှစ်လုံးကြား၌ရှိသော ချိုကြီးသည် ပဌမမင်းဖြစ်၏။
22അതു തകര്‍ന്ന ശേഷം അതിന്നു പകരം നാലു കൊമ്പു മുളെച്ചതോനാലു രാജ്യം ആ ജാതിയില്‍നിന്നുത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.
22ထိုချိုကျိုးပဲ့၍၊ သူ့အရာ၌ ချိုလေးချောင်းပေါက် သည်မှာ အရင်နိုင်ငံတွင် နိုင်ငံလေးပါး ထည်ထောင်လိမ့် မည်။ အရင်နိုင်ငံ၏တန်ခိုးနှင့် မပြည့်စုံကြ။
23എന്നാല്‍ അവരുടെ രാജത്വത്തിന്റെ അന്ത്യകാലത്തു അതിക്രമക്കാരുടെ അതിക്രമം തികയുമ്പോള്‍, ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ളോരു രാജാവു എഴുന്നേലക്കും.
23ထိုနိုင်ငံတို့၏ အဆုံးစွန်သောကာလ၌ လွန်ကျူး သော သူတို့၏ အပြစ်ပြည့်စုံသောအခါ၊ ရဲရင့်သော မျက်နှာရှိ၍ ပရိယာယ်တို့ကို နားလည်သော မင်းကြီး တပါး ပေါ်လာလိမ့်မည်။
24അവന്റെ അധികാരം വലുതായിരിക്കും; സ്വന്ത ശക്തിയാല്‍ അല്ലതാനും; അവന്‍ അതിശയമാംവണ്ണം നാശം പ്രവര്‍ത്തിക്കയും കൃതാര്‍ത്ഥനായി അതു അനുഷ്ഠിക്കയും പലരെയും വിശുദ്ധ ജനത്തെയും നശിപ്പിക്കയും ചെയ്യും.
24ထိုမင်းကြီးသည် ကိုယ်တန်ခိုးမရှိဘဲလျက် တန်ခိုးကြီးလိမ့်မည်။ အထူးသဖြင့် ဖျက်ဆီး၍ တိုးပွား အောင်မြင်လိမ့်မည်။ စွမ်းအားကြီးသော လူစု၊ သန့်ရှင်း သော လူစုကို ပင် ဖျက်ဆီးလိမ့်မည်။
25അവന്‍ നയബുദ്ധിയാല്‍ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തില്‍ വമ്പു ഭാവിച്ചു, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കര്‍ത്താധികര്‍ത്താവിനോടു എതിര്‍ത്തുനിന്നു കൈ തൊടാതെ തകര്‍ന്നുപോകയും ചെയ്യും.
25သူသည်လိမ္မာစွာပြုသဖြင့်၊ မုသာလည်း အောင် မြင်လိမ့်မည်။ စိတ်ထောင်လွှားခြင်းနှင့်တကွ မိဿဟာယ ဖွဲ့သောအားဖြင့် လူများတို့ကို ဖျက်ဆီး၍၊ သခင်တို့၏သခင် ကို ဆန့်ကျင်ဘက်ပြုလိမ့်မည်။ သို့သော်လည်း၊ လူလက် ဖြင့် ဒဏ်မခတ်ဘဲ ကျိုးပဲ့ပျက်စီးခြင်းသို့ ရောက်လိမ့်မည်။
26സന്ധ്യകളെയും ഉഷസ്സുകളെയും കുറിച്ചു പറഞ്ഞിരിക്കുന്ന ദര്‍ശനം സത്യമാകുന്നു; ദര്‍ശനം ബഹുകാലത്തേക്കുള്ളതാകയാല്‍ അതിനെ അടെച്ചുവെക്ക.
26ညဦးနှင့် နံနက်ကို တော်ပြသောဗျာဒိတ် ရူပါရုံ စကားမှန်သည် ဖြစ်၍ ထိုစကားကို တံဆိပ်ခက်ထား လော့။ တာရှည်သော ကာလတိုင်တိုင် တည်လိမ့်မည်ဟု ဆို၏။
27എന്നാല്‍ ദാനിയേലെന്ന ഞാന്‍ ബോധംകെട്ടു, കുറെ ദിവസം ദീനമായ്ക്കിടന്നു; അതിന്റെ ശേഷം ഞാന്‍ എഴുന്നേറ്റു രാജാവിന്റെ പ്രവൃത്തിനോക്കി; ഞാന്‍ ദര്‍ശനത്തെക്കുറിച്ചു വിസ്മയിച്ചു; ആര്‍ക്കും അതു മനസ്സിലായില്ലതാനും.
27ထိုအခါ ငါဒံယေလသည် မော၍ နာလျက် နေ၏။ တဖန် အနာမထမြောက်၍ ဘုရင်၏အမှုတော်ကို ဆောင်ရွက်၏။ မြင်ပြီးသော ဗျာဒိတ်ရူပါရုံကို ငါ့အံ့ဩ သော်လည်း ထိုအမှုကို အဘယ်သူမျှ မရိပ်မိကြ။